Posts

Showing posts from 2024

സ്നേഹത്തിന്റെ ആത്മാവ്

സ്നേഹത്തിന്റെ ആത്മാവ് സിരകളിൽ ഒഴുകുന്ന നിന്റെ പേരിലെ രക്തം, ശ്വാസങ്ങളിൽ പകരുന്ന നിന്റെ സുഗന്ധ മധുരം. ഹൃദയം നിന്റെ സ്വരമായി താളമിടുന്നു, അവസാന ശ്വാസം വരെ നിന്റെ പ്രണയത്തിന്റെ ആത്മാവ് തുടരുന്നു. നിന്റെ കണ്ണുകളിൽ മുങ്ങുന്നു ലോകത്തിലെ നക്ഷത്രങ്ങൾ, നീ ഉള്ളപ്പോൾ ഓരോ നിമിഷവും സ്വപ്നം പോലെ. നിന്റെ സൗന്ദര്യം ഇപ്പോൾ എല്ലാ വഴികളിലും ചർച്ചയാണ്, ഞാനൊന്നുമാത്രം നിന്നോടുള്ള പ്രതിജ്ഞ നടത്തുന്നു, എന്റെ മനസ്സിന്റെ വരികളിലൂടെ. നിന്റെ വഴികളിൽ നിറയുന്നു പ്രണയത്തിന്റെ പ്രാർത്ഥനകൾ, നിന്റെ കാൽപ്പാടുകളെ പിന്തുടരുന്നു ആകാശത്തിലെ പറവകളും. നിന്നെക്കുറിച്ചുള്ള ചിന്ത മറക്കാനാവുന്നില്ല, നിന്റെ സാന്നിധ്യമാണ് എനിക്ക് ആശ്വാസം നൽകുന്നത്. കവി ജി.ആറിന്റെ വായനയിൽ, കേൾക്കൂ പ്രണയത്തിന്റെ സന്ദേശം, നിന്നെ കൂടാതെ ജീവിതത്തിലെ ഒരു സന്ധ്യയും പൂർത്തിയാകുന്നില്ല. ജീ ആർ കവിയൂർ 21 12 2024

"വിരഹ മധുരം"

"വിരഹമധുരം" നിൻ പുഞ്ചിരിപ്പൂ കണ്ടിട്ടെന്തൊരു കാന്തി! കണ്ടു കൊതിതീരും മുമ്പേ നീയെങ്ങു  പോയ്മറഞ്ഞു ചക്രവാളത്തുടിപ്പു മറയുംവരേക്കും നിൻകൊലുസ്സിൻ കൊഞ്ചൽ കേൾക്കാൻ മിടിക്കും- കരളോടെകാതോർത്തുനിന്നു പൊന്നേ!  നിലാവിൻചാരുത കണ്ടു നിന്നെയോർത്തപ്പോൾ രാകുയിൽ പാടിയ പാട്ടിനെന്തേ വിരഹത്തിൻ്റെ നോവ് നിനക്കു വേണ്ടിയൊരു പൂമഴയായ് മനസ്സിൽ വീണ്ടും കണ്ണീർ പൊഴിയുന്നു ഓർമ്മകളുടെ തിരമാലയാകെ ഹൃദയത്തിലീ പ്രണയം നിറയുന്നു ജീ ആർ കവിയൂർ 21 12 2024

ഏകാന്ത ചിന്തകൾ 40

ഏകാന്ത ചിന്തകൾ 40  കണ്ണിൽ കാണുന്ന ഉപനിഷദം, ആകൃഷ്ടമാകുന്നു മനസ്സിൽ, അവബോധം തേടുന്ന വഴിയിൽ, ഒരു കവിതയായി മാറുന്നു, ഇഷ്ടം. ഹൃദയത്തിന്റെ വാതായനങ്ങൾ മാത്രം, സ്നേഹത്തിന് ഉദയം പറ്റുന്നു, ആവിർഭാവമല്ല, അത് തന്നെയാണ്, അറിയാതെ അനന്തമായ് നിറയുന്നത്. നിന്റെ സാന്നിധ്യം എങ്കിൽ സന്തോഷം, മനം വിടരുമ്പോൾ കാമനയുടെ പൂവ്, ഒരു കനിവുള്ള കനവായി, സ്നേഹം സാക്ഷാത്കരുന്നു. ജീ ആർ കവിയൂർ 21 12 2024

പിറവിയുടെ സംഗീതം

പിറവിയുടെ സംഗീതം വിണ്ണിൽ നിന്നും സ്നേഹത്തിൻ കതിരോളികൾ മണ്ണിൽ വീണു ചിതറിയപ്പോൾ മൗനമെങ്ങും പടർന്നു നിറഞ്ഞു  മനസ്സിൽ ശാന്തിയും സമാധാനവും തിരു പിറവിയുടെ സംഗീതം  മാലോകർക്കാകെ ആനന്ദം ക്രിസ്തുമസ്സിൻ വിളക്കുകൾ തെളിയുമ്പോൾ സന്തോഷം  പുഷ്പങ്ങൾ വിരിയും  ഹൃദയം നിറഞ്ഞു പാടും  കുട്ടികൾ തൻ മനസ്സിൽ പ്രാർഥന ദൈവം തന്ന അനുഗ്രഹം,  എപ്പോഴും സ്മരണം ജീ ആർ കവിയൂർ 21 12 2024

അനുഭൂതി പകരും സംഗീതം (ലളിത ഗാനം )

അനുഭൂതി പകരും സംഗീതം (ലളിത ഗാനം ) അറിയാതെയെൻമനോ മുകുരത്തിൽ നിറഞ്ഞുനിൽക്കുന്ന ച്ഛായചിത്രം. വാലിട്ടെഴുതിയ നീലമിഴികൾതന്നാർദ്ര തയും കാറ്റിലാടിയുലയും വശ്യമാർന്ന ചികുരങ്ങളും! (അറിയാതെ) ആത്മാവിന്നാഴങ്ങളെ തൊട്ടുണർത്തി, ആനന്ദം പകരുന്നു! (ആത്മാവിൻ) അക്ഷരപൂക്കളാൽ വിരിയുമലൗകികയനുഭൂതിപകരുംസംഗീതം. മുരളിയിൽമൂളുമനുഭൂതി!. (മുരളിയിൽ) (അറിയാതെ) ഹൃദയത്തിൽ രാഗങ്ങൾ ലയിച്ചുപാടും നിറങ്ങളിൽ  മധുരം വിതറും. (ഹൃദയത്തിൽ) സ്വപ്നത്തിൽ നിനക്കായ് താളം പകരുന്നു മന്ദാനിലൻ! ഇന്നും മറക്കാത്ത പ്രണയം നീയല്ലേ! (ഇന്നും) (അറിയാതെ) ജീ ആർ കവിയൂർ 20 12 2024

ഭൂമിയിലേക്ക് വന്ന ദിവ്യ പ്രകാശമേ !!

ഭൂമിയിലേക്ക് വന്ന ദിവ്യ പ്രകാശമേ അവനിൽ വന്നു പിറന്ന രക്ഷകനെ അജപാലകനെ, പാപ വിമോചകനേ അവിടുത്തെ നാമം നിത്യം വാഴ്ത്താൻ അനുഗ്രഹ വർഷം ചോരിയെണമേ. ആകാശമാകെ തിരുസംഗീതം മാറ്റൊലി കൊണ്ടു ഹൃദയങ്ങൾ എല്ലാം ദൈവത്തിലേക്ക് തുറക്കട്ടെ യാത്രയിലായിരം വെളിച്ചം ചൊരിഞ്ഞു രക്ഷകൻ ജനിച്ചു, സന്തോഷഗീതം. മരുഭൂമിയിലുണ്ടായൊരു ഗുഹയിൽ അവിടുത്തെ അനുചരർ ഗാനം പാടിയേ. ചലനമില്ലാതെ മയങ്ങുന്ന കുളിരിൽ മധുരം പകരും ദിവ്യ സ്വരങ്ങൾ. ക്രിസ്മസിൻ ദീപങ്ങൾ തെളിയുന്ന രാവിൽ അനന്ത സ്നേഹമുണരുന്നു ലോകമെങ്ങും മനസ്സ് നിറയ്ക്കും വിശുദ്ധ കാഴ്ചകൾ ദൈവപുത്രൻ വന്നു മനുഷ്യനേ രക്ഷിപ്പാൻ. ജീ ആർ കവിയൂർ 20 12 2024

ഏകാന്ത ചിന്തകൾ 39

ഏകാന്ത ചിന്തകൾ 39 എല്ലാ ഹൃദയവും കേൾക്കാൻ വേണ്ടി ഒരുവാക്ക് പോലും മധുരമാക്കണം. ചിരികളാൽ നിറച്ച് നാം അവരുടെ വേദന തന്നെ മാറ്റുവാൻ കഴിയണം നമ്മുടെ സാന്നിധ്യം പകർന്നിടണം മനസ്സിൽ നാളോരാശ്വാസത്തിരകൾ. നിലാവിൻ ശീതള സ്പർശം പോലെ അവർക്കു ചുറ്റുമൊരു ശാന്തിയാണ് സമ്മാനം. ഒരുമയാൽ നമ്മൾ കൈകോർത്തുവേണം ജീവിത വഴികളിൽ സ്നേഹം തീർക്കാൻ. വാക്കുകളുടെ മധുരം ചേർത്ത് നിർത്താം ഈ ലോകമൊരു തേന്മാവായിമാറണം. ജീ ആർ കവിയൂർ 19 12 2024

"ഓളങ്ങൾ തീർത്ത സ്വപ്നങ്ങൾ"

"ഓളങ്ങൾ തീർത്ത സ്വപ്നങ്ങൾ" ഒഴുകി വരും നിന്നോർമ്മ കുളിരിൽ ഓളങ്ങളുടെ താളത്തിൽ നീങ്ങുമ്പോൾ ഒഴിയാത്ത സന്തോഷത്തിൻ ലഹരിയിൽ ഒരായിരം സ്വപ്നങ്ങൾ തീർത്തു രാവുകൾ. മിഴിപ്പൂക്കളിലെ തിളക്കത്തിൽ കണ്ടു മിടിക്കുന്ന ഹൃദയത്തിൻ അനുരാഗാഭാവം. വാക്കുകളിൽ വിടരും മുല്ലപ്പൂവിൻ ചാരുത, മർമ്മരം കൊണ്ടു രാഗാർദമായൊരു ഗാനം. അലയടിച്ചു ആഴി തിരമാലകൾ ആലോലം, അറിയാതെ കുറിച്ചു പ്രണയാക്ഷരങ്ങൾ. അറിയുമോ നീ, എൻ അണയാത്ത മോഹം, അരികിൽ ഉണ്ടാവണമെന്നൊരു സ്വപ്നം. ജീ ആർ കവിയൂർ 19 12 2024

ധനുമാസത്തിലെ മധുര നോവ് (ലളിത ഗാനം)

ധനുമാസത്തിലെ മധുര നോവ്  (ലളിത ഗാനം) ധനുമാസ കുളിർ രാവിൽ നിന്നോർമ്മകളാൽ നിറയും നിദ്രയില്ലാ നിലാനിഴലുകളിൽ മൗനം കൂടുകൂട്ടും മനസ്സിൽ നിറം മാഞ്ഞ ചന്ദ്രികയിൽ നീ വീശിയ കാറ്റിൻ വൃത്തം മിഴികളിൽ കനവായി തെളിയും ഹൃദയത്തിൽ തീപ്പൊരി പടരും ഒരൊറ്റ സ്നേഹവാക്കിനായ് തുടരും നനഞ്ഞ പ്രതീക്ഷകൾ നീ വച്ചൊരു വാഗ്ദാനത്തിൽ മിഴി നീരിൻ തീര മണഞ്ഞു ഞാൻ ജീ ആർ കവിയൂർ 18 12 2024

ഏകാന്ത ചിന്തകൾ 38

ഏകാന്ത ചിന്തകൾ 38 ജീവിതം ഒഴുകുന്ന ഒരു നദിയാണെന്ന് വേഗവും വഴികളും മാറുമെന്ന് മനസ്സിലാക്കി. താളം പിടിക്കാതെ നിന്നാൽ മാത്രം കേടാവൂ, ഓടുന്ന കാലത്തെ സഖിയാക്കേണ്ടത് നാം. ഓരോ ദിനവും പുതു പതിവുകൾകൊണ്ട് ജീവിതരാഗം പാടി മുന്നോട്ടുപോകണം. മാറ്റങ്ങൾ തോൽവിയല്ല, പഠനത്തിന് വഴിയാണ്, സാധ്യതകളുടെ പുതിയ കവാടമൊരുക്കും. പക്ഷികൾ പോലെ ചിറകു വിരിച്ചു പറന്നാൽ മറുപുറം കാഴ്ചകൾക്കു കാത്തിരിക്കാം. മാറുന്ന കാലങ്ങളോടു സ്നേഹത്തോടെ, ജീവിത വഴികളിൽ പുതിയ തേനും മധുരവും. ജീ ആർ കവിയൂർ 18 12 2024

ഗസൽ: ഓരോ ഹൃദയത്തിലും പൂവിൻ ചിരി

ഗസൽ: ഓരോ ഹൃദയത്തിലും പൂവിൻ ചിരി (എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ) സ്വപ്നങ്ങളുടെ തേനിൽ മുക്കി മറഞ്ഞു പോയി, ഒരു തേൻ ഈച്ചയുടെ ചിറകിൻ തണലിൽ ലേറി. ഓരോ സ്വപ്നവും ഒരു ലോകം തീർത്തതുപോലെ, പക്ഷേ വിധി മറുപടികളാൽ വഴി കാണിച്ചു. ജീവിക്കാനും ജീവിക്കാൻ സമ്മതിക്കാനും പഠിക്കൂ, സത്യമെന്ന് നോട്ടം കൊടുക്കാൻ ധൈര്യം വേണം. ജീവിതത്തിനുപുറകെ എന്താണ് ഉണ്ടാകുന്നത്? ഈ രഹസ്യം ഒരുവിധം ദൈവം മാത്രം അറിയുന്നു. ഓരോ സന്ധ്യയും നിന്റെ ഓർമ്മകളാൽ അലങ്കരിച്ചുനിൽക്കുന്നു, ഓരോ പ്രഭാതവും പുതിയ സ്വപ്നത്തിന്റെ പോലെ തെളിയുന്നു. ഒടുവിൽ 'ജി ആറിൻറെ ഒരു പ്രാർത്ഥനയാണ്  ഓരോ ഹൃദയത്തിലും സ്നേഹത്തിന്റെ പൂക്കൾ വിരിയട്ടെ. ജീ ആർ കവിയൂർ 18 12 2024

ഏകാന്ത ചിന്തകൾ 37

ഏകാന്ത ചിന്തകൾ 37 ദു:ഖം: ഓർമ്മകൾ പകർന്ന്, നിലാവിൽ നിറഞ്ഞ വേദന, സ്വപ്നങ്ങൾ പൊലിഞ്ഞ്, തണൽ വിട്ടകന്നു. ഒരു കൈവിരലുകൾ സ്നേഹം തേടിയപ്പോൾ, നിസ്സാരമായ് വിരിഞ്ഞുപോയി വേദനയുടെ പൂവ്. നീലാകാശത്തിൽ മങ്ങിപ്പോയ ദൂരം പുതിയ ലക്ഷ്യങ്ങൾക്ക് മറയരുതായിരിക്കും. ഒരു നിമിഷം മാത്രം കണ്ണുനീർ അണിഞ്ഞു പോകുന്നു, അത് പോലും തിരിച്ചറിയാനാകാതെ, നാം ജീവിക്കുന്ന പാതയിൽ. ഇന്നതെന്നു പറയാതെ പോയ വാക്കുകൾ, കുറുക്കുള്ള വഴികൾ തേടുന്നു ഒരുപാടുകൾ വീണ്ടും മനസ്സിലായുള്ള ഉണർവുകൾക്കായ് മനുഷ്യരെ അന്യമായിടങ്ങളിൽ ഒളിപ്പിക്കുന്നു. ജീ ആർ കവിയൂർ 18 12  2024           

ഏകാന്ത ചിന്തകൾ 36

ഏകാന്ത ചിന്തകൾ 36 ചിരിക്കുന്ന മുഖങ്ങൾ കാണുമ്പോൾ കണ്ണുകൾ മറക്കുന്നു ഉള്ളിലെ ദുഃഖം, പുഞ്ചിരിയുടെ നിറവിൽ ഒളിച്ചു നിൽക്കുന്നു നിമിഷങ്ങൾ പുഞ്ചിരി വരച്ച്‌ നിറയും. കാണുന്നവർക്ക് അത് സുന്ദരമാകും, പക്ഷേ ഉള്ളിലെ വേദന ആരറിയും? സഹനത്തിന്റെ പടവുകൾ കയറി മനം മൗനമാകുമ്പോൾ പുഞ്ചിരി തീരും. പറയാതെ ഹൃദയം ഒരായുധമാകുന്നു, ചിരിക്കുന്ന മുഖം ലോകത്തിന്‍റെ കണ്ണാടിയാകുന്നു, ആഴങ്ങളിൽ മറഞ്ഞ കണ്ണീരിന്റെ പാത നിശ്ചലമാകുന്ന പുഞ്ചിരിയുടെ കഥ! ജീ ആർ കവിയൂർ 17 12  2024

"ഓർമ്മകളുടെ ലഹരി" (ലളിത ഗാനം)

"ഓർമ്മകളുടെ ലഹരി" (ലളിത ഗാനം) എൻ ചിന്തകളിൽ വിരിയും അചുംബിത പുഷ്പമേ നിന്നെ ഓർക്കാത്ത നാളുകൾ വിരളം കൊഴിയാതെ നിന്ന് പരിലസിക്കും നിൻ മധുര സ്മേരം എനിക്ക് വിലമതിക്കാനാവാത്ത സമ്മാനം എൻ്റെ നാൾവഴികളിൽ മുള്ളുകൾ നിറഞ്ഞാലും നിൻ സാമീപ്യം സുഖകരം നിൻ സ്വരമഴ ചൊരിയും  അനുഭൂതി മരുവിൻ്റെ വരൾച്ച മാഞ്ഞു പോകുന്നു സന്ധ്യാതാരകങ്ങൾ നീളുന്ന വഴികളിൽ നിൻ്റെ ഓർമ്മകൾ  ലഹരിപകരുന്നു ജീ ആർ കവിയൂർ 17 12 2024

ഓർമ്മകൾക്ക് മരണമില്ല (ലളിത ഗാനം )

ഓർമ്മകൾക്ക് മരണമില്ല (ലളിത ഗാനം ) മറക്കുവാനാവുന്നില്ലല്ലോ മരിക്കാത്ത നിന്നോർമ്മകൾ മധുരം കിനിയും അനുഭവങ്ങൾ എന്നെ ചുറ്റി നിറയുന്നു നാളുകൾ മിഴികളിൽ ചേർന്ന നിനവുകളും കാറ്റിൻ മർമ്മരങ്ങളിൽ കേൾക്കും താഴ്വാരമിഴിയിൽ വെളിച്ചമാകുന്ന തനിമയാൽ പൂത്തൊരു സ്നേഹമല്ലയോ നിന്റെ നൊമ്പരങ്ങളുടെ നീളം കുറച്ചിടാനാവുമോ എൻ തൂലികയാൽ ഇന്നും രാത്രിയിൽ മഴയാകുമ്പോൾ നിന്‍ സ്വപ്നം കണ്ണിലെ വരിയായ് തീരും. ജീ ആർ കവിയൂർ 17 12 2024

ഓർമ്മകളുടെ കുളിർമ (ലളിത ഗാനം)

ഓർമ്മകളുടെ കുളിർമ  (ലളിതഗാനം) തിരിഞ്ഞും മറിഞ്ഞും കാതോർത്തു കിടന്നു, രാഗമോ ശ്രുതിയോ അറിയാതെ രാമഴയുടെ താളലയത്തിൽ ഓർമ്മകൾക്ക് വല്ലാത്തൊരു കുളിർമ. നിലാവിൻ വിടരുന്ന ചിരിയിൽ നിരവധി സ്വപ്നങ്ങൾ തുളുമ്പി. പാതിരാവിൻ മൃദുവായ ചൂടിൽ മനസ്സിലെ ചിന്തകൾക്ക് മധുരം. ആ മഴവില്ലിൻ മിഴികളിൽത്തേടി നിറമറിയാതെയൊരു കനവിലേക്ക് നിനവിലെത്തുംസ്നേഹചെപ്പിലൂടെ നല്ല മൃദുവാർന്ന  പുതുതലോടൽ. പുലരി വിരിയുന്ന നേരത്ത് ചിറകൊടിഞ്ഞ കുഞ്ഞുപക്ഷിയുടെ മൌനമോ മിഴികളിൽ സന്ധ്യചൂടോടെ യുണർത്തുന്നു ഓർമ്മകളുടെ പെയ്ത്ത് വലിയൊരു കുളിർമയൊരുക്കി വന്നു പ്രണയം. ജീ ആർ കവിയൂർ 16 12 2024

പുതുവർഷം വരാവായ്

പുതുവർഷം വരാവായ്  പ്രഭാത ധ്വനികൾ ഉയർന്നു ധാനുമാസ പുലരി തെളിഞ്ഞു സൂര്യകിരണങ്ങൾ പടർന്നൊഴുകി പുലരിയുടെ കാറ്റ് സുഖം പകർന്നു മധ്യാഹ്ന താപം മന്ദമായി ശമിച്ചു നിഴലുകളിൽ വിശ്രമം തേടിയ ഭൂമി അസ്തമയ മേഘങ്ങൾ ചുവന്നു, പൂമ്പൊടിയാൽ കാറ്റ് സുഗന്ധം പരത്തി നിലാവിൻ തണുപ്പ് രാത്രിയെ പൊതിഞ്ഞു സംഗീതമയമായ നാളുകൾ തീർത്തു സ്വപ്നങ്ങൾ തീർത്തോരു പുതുവർഷം സന്തോഷം നിറയ്ക്കുന്നു ഹൃദയങ്ങളിൽ ജീ ആർ കവിയൂർ 16 12 2024

"എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ "നിന്റെ ഓർമ്മയിൽ"(ഒരു ഗസൽ)

എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ  "നിന്റെ ഓർമ്മയിൽ" (ഒരു ഗസൽ) "तेरी याद में" (एक ग़ज़ल) होठों पर आई तेरा नाम, हरदम दिल को छू जाता है। आँखें भर आईं तेरी याद में, ख़्वाबों में चेहरा मुस्काता है। तन्हाई इस कदर जकड़ती है, जैसे दिल पर साया तेरा रहता है। रूह से रूह की जुस्तजू है, हर धड़कन में तेरा पता मिलता है। दूर हो के भी तू पास लगती है, तेरी खुशबू से ये जहाँ महकता है। शायर "जी आर" का हर शेर यही कहे, तू नहीं तो ये दिल अधूरा लगता है। जी आर कवियूर 16 -12-2024 എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ  "നിന്റെ ഓർമ്മയിൽ" (ഒരു ഗസൽ) ചുണ്ടുകളിൽ നിന്റെ പേര്, എപ്പോഴുമെറെ ഹൃദയം മിടിക്കുന്നു നിൻ ഓർമ്മകളാൽ കണ്ണുകൾ നിറയുന്നു, സ്വപ്നങ്ങളിൽ ചിരിച്ചുകാണ്മു മുഖം  ഒറ്റപ്പെടലിന്റെ പിരിമുറുക്കം സൃഷ്ടിക്കുന്നു എൻ്റെ ഹൃദയത്തിൽ നിന്റെ സാന്നിധ്യം കുടികൊള്ളുന്നു  ആത്മവിൽ നിന്നും മറ്റൊരു ആത്മാവിലേക്ക് ഉള്ള തേടൽ, ഓരോ മിടുപ്പുകളിലും നിന്റെ നാമം ഉണ്ട്. ദൂരെ നിന്നാലും നീ അടുത്തുണ്ടെന്നു അനുഭവപ്പെടുന്നു, നിന്റെ സുഗന്ധമീ ലോകം മുഴുവൻ നിറയുന്നു. കവി "ജി.ആർ" ഓരോ വരിയിലും എഴുതുന്നു  നീ ഇല്ലെങ...

"സാക്കിർ ഹുസൈൻ: ആ താളം നിലച്ചു"

"സാക്കിർ ഹുസൈൻ: ആ താളം നിലച്ചു" സംഗീത സത്യങ്ങൾ താളങ്ങളിൽ ആവിഷ്കരിച്ച, തബലയുടെ മഹിമ കൊണ്ട് ലോകം വാഴ്ന്ന ചക്രവർത്തി. സ്മിതവുമായി വിരലുകൾ താളമിടുമ്പോൾ, ജീവിതവും സംഗീതവും ഒന്നായ് മാറുമ്പോൾ. പെരുമയുടെ കൈകളാൽ മണ്ണിൽ മധുരം, വൈഭവത്തിനൊപ്പം വീണു മുഴങ്ങി താളം. ആകാശ ഗംഗയിൽ താളമിടുന്ന താരകം, ശ്രുതി തേടി സ്വർഗ്ഗത്തിൽ കിനാവിന്റെ സായൂജ്യം. ഇവിടെ നിറഞ്ഞ മേഘങ്ങൾ നിറമാഞ്ഞിട്ടും, കാതുകൾ തേടി നിന്റെ താളം മുഴങ്ങുന്നു. കാലത്തിനുമപ്പുറം കലയുടെ അഭിവന്ദനം, സാക്ഷി നിന്റെ തബല, നാദത്തിന്റെ സ്മാരകം. നിന്റെ യാത്രയ്ക്ക് സംഗീതം പൂക്കൾ ചാലിച്ചു, ലോകം എന്നും ഓർക്കും താളത്തിന്റെ മഹിമയെ. ജീ ആർ കവിയൂർ 16 12 2024

വാക്കുകൾക്കപ്പുറം

"വാക്കുകൾക്കപ്പുറം" ആദ്യ നാളുകളിൽ ഭ്രമിപ്പിക്കും പിന്നെ ഭാരമായി തോന്നുമെങ്കിലും ഇണക്കപിണക്കങ്ങളിലായ് സ്നേഹം നിലനിർത്തുമ്പോൾ തെളിയുന്നു ജീവിത വഴികൾ. പ്രതീക്ഷയുടെ പൊൻ കിരണമായ് തലമുറകളുടെ പ്രദീപം തെളിച്ചു മൗനത്തിൻ നീളുന്ന വാക്കുകൾ ഹൃദയം നിറയ്ക്കും ചിരിയുമായി. യാത്രയക്കവസാനം എത്തുമ്പോഴെവിടെ സ്നേഹത്തിന്റെ മൃദുസംഗീതം നിറയ്ക്കും ഹൃദയത്തിന്റെ വീഥികൾ, ജീവിതാന്ത്യത്തിൽ ഭരിതമാക്കുന്നു ഭാര്യ. ജീ ആർ കവിയൂർ 15 12 2024 

ഓർമ്മകളുടെ ഗസൽ

ഓർമ്മകളുടെ ഗസൽ നിലാവ് പെയ്യും രാവിലായ് ചഷകങ്ങൾ കൂട്ടിമുട്ടുന്ന നേരത്ത്, ഓർമ്മകളെന്തോ മൃദുലമായ് മിഴികളിൽ നനവ് തീർക്കും. കാറ്റിൻ മധുരം ചേർന്നില്ലേയോ? നിന്റെ വാക്കുകൾ പിന്നെയും കേൾക്കുവാൻ ആഴങ്ങളിലെ നോവുകൾ എഴുതുന്ന മിഴികളെയിന്നും കാത്തിരിക്കുന്നു. പ്രണയത്തിന്റെ തിരശീലക്കു പിന്നിൽ മറഞ്ഞൂ, എന്നാലും മൗനം വീട്ട് ഉണരുന്നില്ല. നിൻ ഓർമ്മകൾക്ക് വല്ലാത്തൊരു ഗസൽപൂവിന്റെ ഗന്ധം പരന്നു. ജീ ആർ കവിയൂർ 14 12 2024

പ്രണയത്തിന്നോർമ്മ പാടുകൾ

പ്രണയത്തിന്നോർമ്മപ്പാടുകൾ.  കിലുകിലെക്കിലുങ്ങുംകരിവളകളും  കാറ്റിലാടുംകാർക്കൂന്തലിന്നഴകും കൺച്ചിമ്മിത്തുറക്കും നേരത്തോർമ്മകളിൽ വിരിയുന്നു  നിൻച്ചിരിയഴകും.   ഓമനിക്കുംമുൻപേ ചിത്രശലഭംപോലെ പാറിപ്പറന്നു ചിന്തകളിൽ  മധുരനോവു പകർന്നു! നിന്നെക്കുറിച്ചോർക്കുമ്പോൾ മുഖത്തുള്ള മോഹത്തിന്റെ പാടുകളും ഹൃദയത്തിൽ വിരിയുന്നു സ്നേഹത്തിന്റെ മലരുകൾ നീ തീർത്തമൊഴികളുടെ മധുരവും! പുതിയ കനവിന്റെ ചിറകടിയും നീ പങ്കുവച്ച രഹസ്യങ്ങളുടെ സ്വാദും നഖക്ഷതംതീർക്കും പാടുകൾക്കുള്ളിൽ പ്രണയമിപ്പോളും നിലനിൽക്കുന്നുവോ? ജീ ആർ കവിയൂർ 14 12 2024

നിഴലുകളുടെ ഗീതം

നിഴലുകളുടെ ഗീതം  ഇന്ദ്രനീലച്ചേലുള്ള നീലമിഴിയാളേ!  നിൻ്റെ മനസ്സിൻ്റെ നിറവും നീലയോ നിലാവിലെ ചാരുത നിനക്കുണ്ടല്ലോ നിഴലായി കൂടെ പോരട്ടെ ഞാനും? നിൻ മൊഴികളിൽ തെന്നൽ മധുരമാവുമ്പോൾ വൃക്ഷശിഖരങ്ങളിൽ ചന്ദ്രൻ  എത്തിനോക്കാവേ കരളിന്റെ താളത്തിൽ  തീരം തേടുമ്പോൾ ജീവിതയാത്രയിൽ തുണയാകുമോ നീ? അലനിറയുംമഴയിലെ നോമ്പരത്തേനീർപോലോ നിൻ കണ്ണുകളിലെ കലരാതൊരു ചലനങ്ങൾ? ഓർമ്മകളിൽ പൂക്കുന്ന, ഭാവനയുടെ കുളിരും നീയില്ലാതെ വിരസമായ നിമിഷങ്ങൾ. ജീ ആർ കവിയൂർ 14 12  2024

ഏകാന്ത ചിന്തകൾ 35

ഏകാന്ത ചിന്തകൾ 35 പ്രതിസന്ധികളെ തരണം ചെയ്ത് ധൈര്യത്തോടെ മുന്നേറുക ജീവിതത്തിലെ പ്രതിസന്ധികൾ വിജയത്തിലേക്കുള്ള പടവുകൾ ആയിരിക്കും. വിശ്വാസത്തെയും ആത്മസമർപ്പണത്തെയും ബലപ്പെടുത്തുക. ധൈര്യത്തിന്റെ ചിറകിൽ സ്വപ്നങ്ങൾക്ക് ആകാശം തൊടാൻ പടവൊരുക്കുക. വിവരവും അനുഭവവും അറിവിന്റെ ഉജ്ജ്വലമായി മാറ്റുക. കഴിഞ്ഞ കാലത്തിലെ പാഠങ്ങളെ ജീവിത ദീപമായി കാണുക. കഴിവിന്റെ പരിധി നിങ്ങളുടെ വിചാരങ്ങളിൽ മാത്രം പിരിയട്ടെ. വിജയം പരാജയങ്ങളിലൂടെ വിരിയുന്ന പുഷ്പമാണെന്ന് ഓർക്കുക. വീട് മുതൽ ലോകം വരെ നിങ്ങളുടെ ഉത്തരവാദിത്തമാക്കി മാറുക. സമർപ്പണവും മഹത്വവും എല്ലായിടത്തും പ്രകാശിക്കട്ടെ. ഓരോ ചെറിയ ചുവടുവെയ്പും മഹത്തായ ഒരു യാത്രക്ക് ഒരുങ്ങുക സൃഷ്ടിയിൽ ഓരോ ദിവസവും പുതിയ അർഥങ്ങൾ തേടുക. വീണ്ടും വീണ്ടെടുക്കുക, നിങ്ങളുടെ സ്വപ്നങ്ങളുടെ നിറവറട്ടെ ജീ ആർ കവിയൂർ 14 12  2024

ജീ ആറിൻ്റെ പ്രാർത്ഥന

ജീ ആറിൻ്റെ പ്രാർത്ഥന നിന്റെ നന്മയുടെ പ്രകാശം മാത്രം ഉണ്ട് എന്റെ എഴുത്തുകളിൽ,  മുന്നോട്ട് പോകുന്നത് എങ്ങിനെ എന്ന് അറിയില്ലായിരുന്നു. നീ തന്ന ഈ മണ്ണിൽ പുഞ്ചിരി വിരിയുന്നു അല്ലെങ്കിൽ ഈ ഹൃദയത്തിൽ ഗസലുകൾ പൂക്കില്ലായിരുന്നു  ഓരോ വാക്കിലും വരികളിലും നിൻ്റെ സാന്നിദ്ധ്യമായി ഹൃദയത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു കവി എഴുതിയവ എല്ലാം നിന്റെ പ്രതിബിംബം, നിന്റെ പ്രശംസയിൽ തന്നെ ഗീതങ്ങൾ രൂപം കൊള്ളുന്നു.  നീ തന്ന ഉൾക്കാഴചകളാൽ  അക്ഷരങ്ങൾ രൂപം കൊള്ളുന്നു അല്ലെങ്കിൽ എൻ്റെ ഗസലുകൾ അപൂർണ്ണമായിരിക്കും, നിന്റെ കാരുണ്യമില്ലെങ്കിലൊന്നുമില്ല  ജീ ആർ കവിയൂർ 13 12 2024 

तन्हाई का असर (ग़ज़ल)എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ

तन्हाई का असर (ग़ज़ल) എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ  വിരഹത്തിൻ്റെ സ്വരം (ഗസൽ) നിനക്കായി എത്ര കണ്ണീരൊഴുക്കി ഞാൻ, ഹൃദയമേ ഇനി എന്തിനീ വിരഹത്തിന്റെ വിഷം കുടിപ്പിക്കുന്നു നീ കൂടെയില്ലാതെ ഹൃദയം തകർന്നുപോകുന്നു എത്ര സ്നേഹിച്ചാലും, വേദന മാത്രം ശേഷിക്കുന്നു നീയെന്ന സ്വപ്നം  നനഞ്ഞിരിക്കുന്ന കണ്ണുകളിൽ ദൂരെയായതോടെ, ഹൃദയം ശൂന്യമാകുന്നു രാത്രിയിലെ തനിച്ചാവലുകളിൽ ഓർമകളുടെ കുളിർമഴ നീയില്ലാത്ത ഓരോ നിമിഷവും ദു:ഖഭാരമെറുന്നു നീ പോയതോടെ, നിശബ്ദത ശൂന്യതയേറ്റുന്നു എനിക്ക് പറയാനില്ല, ഓരോ യാത്രയും വിഷമമാകുന്നു നിന്റെ നിഴൽ ഇന്നും ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്നു ജീവിതം ഇനി ശൂന്യമായൊരു കഥപോലെ ചിതറുന്നു ഒരിക്കൽ മനസ്സിലാക്കുക, വേദനയുടെ വരികൾ ജി ആർ അനുഭവിച്ചതാണ്, നീയില്ലാതെ,  ഈ ജീവിതം ദു:ഖസ്വരമായി മറയുന്നു. ജീ ആർ കവിയൂർ 12 12 2024 तन्हाई का असर (ग़ज़ल) तेरे लिए कितने आंसू पिए हैं ओ मेरे पिया अब और न पिलाओ मुझे इस तरह तन्हाई का जहर तेरे बिना दिल मेरा, टूट कर बिखरता है चाहे जितना भी प्यार किया, अब खो जाता है असर तू है वो ख्वाब, जो आँखों में बसा हो जबसे तू दूर हुआ, दिल ही रहा है बेघर रातों की तन्हाई में, सिर...

ഏകാന്ത ചിന്തകൾ 34

ഏകാന്ത ചിന്തകൾ 34 നിനവിൽ പിറക്കും കരുണയുടെ കിരണം ഒരുത്തനിൽ മാത്രം അവസാനിക്കാതിരിക്കുക ജീവന്റെ ചൂടിൻ തണലായി മാറണം സന്തോഷമെന്ന പൂവ് എല്ലാവർക്കും കിട്ടണം പോറ്റി വളർത്തുവാൻ കൈകൾ നീളണം പാവങ്ങളെ പുഞ്ചിരിയാൽ നിറക്കണം ദയയും സ്നേഹവും മനസ്സിൽ വാഴണം ഹൃദയത്തിലെ ഞാൻ എന്ന  ഭാവം അകലണം  ഒരു ജീവനും തളരാതിരിക്കട്ടെ ഒരു വേദനയും പിടിച്ചു വിറക്കാതിരിക്കട്ടെ പ്രതീക്ഷയുടെ വെളിച്ചം പകരണം ഭൂമിയിൽ എല്ലായിടത്തും സമത്വം വിരിയണം ജീ ആർ കവിയൂർ 12 12  2024

വിരഹത്തിന്റെ ആഴങ്ങൾ ( ഗസൽ )

വിരഹത്തിന്റെ ആഴങ്ങൾ ( ഗസൽ ) ഹൃദയത്തിലെ കണ്ണാടിയിൽ മറച്ചു വച്ചു നിൻ രൂപത്തെ, എങ്ങനെ ഞാൻ വാക്കുകളാൽ വർണ്ണിക്കും നിന്നെ അറിയില്ലല്ലോ? ഓരോ ഗസലിലും നിന്നെ തേടിയിരുന്നു ഈ ഏകാന്തതയുടെ അപാരതയിൽ, എൻ മനസ്സിൻ്റെ വേദന എങ്ങിനെ ആരോട് പറയുമറിയില്ല? നിന്റെ നിശബ്ദതയെ മനസ്സിലാക്കാൻ ഈയൊരു ജീവിതം മുഴുവൻ ചെലവഴിച്ചു, നിൻ്റെ മിഴികൾ എന്തോ മൊഴിയുവാൻ ഒരുങ്ങുന്നപോലെ, പറയാനാവാതെ എൻ്റെ ഹൃദയം തുടികൊട്ടും. ഞാനെഴുതും ഓരോ വരികളിലും നിന്റെ സാന്നിധ്യം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു, നിന്റെ അഭാവം എന്നെ എല്ലായ്പ്പോഴും അപൂർണ്ണമാക്കികൊണ്ടിരുന്നു. നിലാവിൻ്റെ ചാരുതയിൽ നിന്റെ ഓർമ്മകൾ വീണ്ടും വരും, ഹൃദയം കൊണ്ട് മറക്കാൻ ശ്രമിച്ചിട്ടും എല്ലാ ശ്രമത്തിലും പരാജയപ്പെട്ടു. ഇപ്പോൾ ഏകാന്തതയുടെ സ്ഥിതി എന്റെ കൂട്ടുകാരനായി മാറി, എങ്കിൽ ജെ.ആർ. എഴുതുന്നു ഹൃദയത്തിൻ പൊട്ടിയ ഓർമ്മകൾ മാത്രം. ജീ ആർ കവിയൂർ 11 12 2024 

ഏകാന്ത ചിന്തകൾ 33 സ്വയംമാറ്റം

ഏകാന്ത ചിന്തകൾ 33 സ്വയംമാറ്റം സ്വയം മാറ്റം ആരംഭിക്കുന്നത് ഓരോ പടിയിലും കണ്മുതലായ സ്വപ്നങ്ങളും ആശയങ്ങളും അടുക്കുന്നു. പറവയെ പോലെ, സ്വതന്ത്രമായ മറവുകൾ ഒഴിവാക്കി പുതിയ വഴികളിലേക്കുള്ള പടിപ്പാതകൾ ഞങ്ങൾ കണ്ടെത്തുന്നു. അന്വേഷണം, പരീക്ഷണം, ക്രമീകരണം ആവശ്യങ്ങൾക്കായി എത്ര തവണയും സ്വയം തിരുത്തുന്നു. ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക് നീങ്ങുന്നു എന്തിന് മറ്റുള്ളവരിൽ മാറ്റം, നാം തന്നെ ഉയരുമ്പോൾ. ലോകം മറ്റൊരു നോട്ടത്തിലൂടെ കാണാൻ നാം പുതിയ ദൃഷ്ടികോണത്തിൽ ഒന്ന് രൂപപ്പെടുന്നു. ഭ്രാന്തമായ സംശയങ്ങളും വിട്ടുകൂടി നമ്മുടെ ഉള്ളിൽ മാറ്റം ഒരു ശക്തി ആയി നിറയുന്നു. ജീ ആർ കവിയൂർ 11 12  2024

നിൻ തിരുമുമ്പിൽ

നിൻ തിരുമുൻപിൽ തൊഴുതു നിൽക്കെ  ശ്രീലകത്തിൽ നിന്നുയരുന്നു പുഞ്ചിരിയോടെ മനസ്സിൽ നിറയുന്നോരു ശ്രീനിധിയാം ശ്രീവല്ലഭാ ഭഗവാനേ ശ്രീ വല്ലഭാ! (നിൻ തിരുമുൻപിൽ..) തിരുവില്ലം കാട്ടി ശങ്കരോത്തമ്മക്ക് തുണയായ് തീർന്നൊരു ദേശനാഥാ  കരുണ ചൊരിയേണമേ  ജഗദീശാ  ശരണാഗതർക്ക് കൃപയായ് ഭവിക്കേണമേ ഭഗവാനേ! (നിൻ തിരുമുൻപിൽ..) കഥകളി പ്രിയനാo പുണ്ണ്യ നാഥൻ  വില്വമംഗലത്ത് സാന്നിധ്യം  ഏകുന്നു  ഭക്തർ നൽകും കഥകളി  വഴിപാടിൽ  സംപ്രീതനായ് തീരും ശ്രീവല്ലഭൻ (2) (നിൻ തിരുമുൻപിൽ..) നിത്യം തുണയാകണേ, ദർശന സൗഭാഗ്യം നൽകേണമേ  തിരുവുള്ളം നിറഞ്ഞ് അനുഗ്രഹം ചൊരിയേണമേ  തിരുവല്ലയിൽ വാഴും  ശ്രീവല്ലഭാ (2) (നിൻ തിരുമുൻപിൽ..) ജീ ആർ കവിയൂർ 11 12 2024 

ഒറ്റപ്പെടലിൻ്റെ സുഖം"

ഒറ്റപ്പെടലിൻ്റെ സുഖം" എന്തേ നിന്നോർമ്മളിങ്ങനെ എന്നെ നൊമ്പരപ്പെടുത്തുന്നു  ഈ ക്രൂരമായ ലോകത്തിന്റെ  രീതികൾ എന്നെ കണ്ണീരിലാഴ്ത്തുന്നു. ഏകാന്തതയിൽ കണ്ണുനീർ  നിഴലുകളായ് മാറുന്നുവല്ലൊ  കാരണമില്ലാതെ ഓരോ നിമിഷവുമിങ്ങനെ എന്നെ ദുഃഖത്തിലാഴ്ത്തുന്നു  ഹൃദയം നിന്നെ ആഗ്രഹിച്ചു, പക്ഷേ വിധിയോട് തോൽക്കെണ്ടി വരുന്നു നിന്റെ സ്നേഹം എന്റെ കണ്ണീരിനു  തീ കൊളുത്തുന്നുവല്ലോ ഇപ്പോൾ സ്വപ്നങ്ങളിൽ പോലും നിന്റെ പ്രതിശ്ചായ നഷ്ടമായിരിക്കുന്നു, ഈ തനിച്ചാവൽ എന്റെ മുറിവുകളെ കൂടുതൽ ദു:ഖിപ്പിക്കുന്നു. ദു:ഖത്തിന്റെ സമുദ്രത്തിൽ  എന്റെ ഉള്ളം നഷ്ടമായിരിക്കുന്നു, ഓരോ കരച്ചിലും എന്റെ ഹൃദയമേറെ വേദനിപ്പിക്കുന്നു. ഈ ലോകത്തിന്റെ രീതി ഇപ്പോൾ ഞാൻ മനസ്സിലാക്കി, "ജി യാർ" ഈ ഒറ്റപ്പെടലിൽ സാന്ത്വനം കണ്ടെത്തുന്നു. ജീ ആർ കവിയൂർ 10 12 2024 

"ഓർമ്മകളുടെ സാഗരം"

"ഓർമ്മകളുടെ സാഗരം" ഇന്നലെകളിൽ നിന്നുമായ് ഇന്നിലേക്കുള്ള ദൂരമെത്ര താണ്ടി, പകൽമഴയേ, മനസ്സിൽ നിറഞ്ഞ്, ഓർമ്മകളാൽ എനിക്ക് ഒരു പ്രണയ സാഗരം. എന്നെതന്നെ മറക്കുമോ നിൻ ചിരിയിൽ? ഇരുണ്ട രാത്രികൾ പാടി നിൽക്കുന്നു, നിന്റെ ഓർമ്മയുടെ മഞ്ഞുമലകൾ, ഹൃദയത്തിൽ വേദനയുടെ താളങ്ങൾ. കണ്ണീരിൽ മറച്ചു വയ്ക്കുന്നു, സ്വപ്നങ്ങളെ ഞാൻ വെറുക്കുന്നു. ആ പാതയിൽ നിന്നെ തേടി നടന്നപ്പോൾ, നിന്റെ ചാരുനോട്ടത്തിൽ ഞാൻ കുടുങ്ങുന്നു. ഇനി നിൻ സ്നേഹത്തിൻ കുറിപ്പുകൾ, മഴയും കാറ്റും ചേർത്ത് എഴുതാം. ഇന്നലെകളുടെ മൗനം എന്നിൽ ഉണരുന്നു, നിൻ പ്രണയത്തിന്റെ ഗാനങ്ങൾ പ്രിയതേ. ജീ ആർ കവിയൂർ 10 12 2024 

കരോൾ ഗാനം

കരോൾ ഗാനം  താരകങ്ങൾ പുഞ്ചിരിച്ചു തണുയെറി വന്നു കുളിർ രാവണഞ്ഞു തിരുപ്പിറവിയുടെ ദിനമണഞ്ഞു ഭൂമിയിൽ സന്തോഷം നിറഞ്ഞാടി മർത്ത്യർക്കായ് ശാന്തിയുമായി പാപികളുടെ മോചനമായി പുൽത്തൊഴുത്തിൽ പിറന്ന യേശു ദിവ്യജ്യോതിസ്സായി ലോകത്ത് തെളിഞ്ഞു മേഘവിസ്മയം മുല്ലപ്പൂവായി മഹത്തായ നാമം ഗീതമായ് കണ്ഠങ്ങളിൽ ആലയമുണ്ടായ് ഹൃദയത്തിൽ താനും ആരാധനയോടെ നമുക്ക് പാടാം പുലരി പായും ക്രിസ്തുമസ്സ് രാവിൽ പ്രാർത്ഥനയോടെ നമുക്കായ് പാടാം സ്നേഹമാലയാൽ പ്രഭാതം തുളുമ്പും ആ വേദനമായുന്ന ദിവ്യസന്ദേശം നിന്റെ രാജ്യം വേഗം വരേണമേ  കുറ്റങ്ങളൊഴിഞ്ഞ് നമുക്ക് ആലപിക്കാം സ്വാതന്ത്ര്യം നൽകിയ നാഥന്റെ നാമം ദിവ്യ സ്തുതിഗാനമായ് ഉയർത്തി പാടാം! ജീ ആർ കവിയൂർ 09 12 2024

സ്വാമി ശരണം

സ്വാമി ശരണം  നീല നീല മലയുണ്ടവിടെ നീറുംമനസ്സുകൾക്കാശ്വാസമുണ്ടവിടെ നിത്യനിരാമയനയ്യനുണ്ടവിടെ കലിദോഷനാശകന്നയ്യൻ കാലകാല വിഷ്ണുസുതൻ സ്വാമി കലരാത്ത മോഹങ്ങൾക്ക് അർപ്പിക്കാൻ കലയുഗവരദനുണ്ടവിടെ  പതിനെട്ടു പുരാണങ്ങളുടെയും പവിത്രമായ പൊന്നിൻതൃപ്പടിമുകളിൽ പാരിനെപ്പരിപാലിക്കുമയ്യനുണ്ടുയവിടെ പന്തളത്തു രാജനാം പുലിമുകളേറിയ സ്വാമിയുണ്ടവിടെ  നെയ്‌തേങ്ങയുടച്ചെന്നിലെയഹം കളഞ്ഞു, കർപ്പൂരമുഴിഞ്ഞു അന്നദാന പ്രിയനേ കണ്ടു മടങ്ങുന്നു തത്വമസി പോരുളറിഞ്ഞു സ്വാമിയേ ശരണം അയ്യപ്പാ! ജീ ആർ കവിയൂർ 09 12 2024

പ്രണയത്തിന്റെ യാത്ര

പ്രണയത്തിന്റെ യാത്ര എനിക്കൊപ്പം കൂട്ടുക ദൈവമേ, എങ്ങിനെയെങ്കിലും, നഷ്ടപ്പെട്ടതെല്ലാം, തിരിച്ചു തരുന്നിടം ഇവിടെ എവിടെയെങ്കിലും. ആ മുഖത്തിന്റെ സാദ്ധ്യത എന്തെന്ന് പറയുന്നത്, അവകാശപ്പെടുന്നതെല്ലാം സമീപമുള്ളവിടം ഇവിടെ എവിടെയെങ്കിലും. നോട്ടങ്ങൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ ഉണ്ടായ ആ അനുഭവം, ഇന്നും മനസ്സിൽ അതിന്റെ മധുരം അവശേഷിക്കുന്നു. ജീവിതയാത്ര സങ്കീർണ്ണമായി മാറുമ്പോഴും, നീ കൂടെയുണ്ടെങ്കിൽ ആത്മവിശ്വാസം ഉറപ്പായിരിക്കും. രാത്രി മുഴുവൻ ഒഴുകുന്ന ദു:ഖതരംഗങ്ങൾ, നിന്റെ കൈകളിൽ സമാധാനം കണ്ടെത്തും. നിന്റെ കരുണയാൽ എന്റെ ഹൃദയം ബന്ധപ്പെട്ടു, സ്നേഹത്തിന്റേതായ ബന്ധം ഇവിടെ എപ്പോഴും. ജി.ആറിന്റെ വരികൾ, ഹൃദയത്തിന്റെ ആലാപനമായിരിക്കുന്നു എല്ലായ്പ്പോഴും. ജീ ആർ കവിയൂർ 09 12 2024

ആത്മരാഗം ( ലളിത ഗാനം)

ആത്മരാഗം ( ലളിത ഗാനം) പേരാലിലകൾ കാറ്റിലാടി  പേരറിയാത്ത നൊമ്പരമുണർന്നു  മനസ്സിൽ പറയാനാവാത്ത  മധുരം നിറഞ്ഞു  കണ്ടു മറന്നതും കേട്ടു മറന്നതും  കണ്ണിനും കാതിനും സുഖം പകരും  കലർപ്പില്ലാത്ത ശ്രുതിയുണർന്നു  മെല്ലെ സംഗീത ധാരയൊഴുകി  നിലാവിൻ ചാരുതയും  കുളിർ കാറ്റും തൊട്ടകുന്നു  ജീവിതവിപഞ്ചിക മൂളി  ആത്മരാഗമുണർന്നു  ജീ ആർ കവിയൂർ 08 12 2024 

വിവാഹ വാർഷിക കവിത

വിവാഹ വാർഷിക കവിത ഒന്നായി ചേർന്ന കിനാവിന്റെ നിലാവിൽ ഒന്നിനൊന്ന് ചേർന്ന ജീവിതത്തിന്റെ തിരമാലകൾ ഓർമ്മകളിൽ കൊത്തിയ സൗഹൃദ കാഴ്ചകൾ ഞങ്ങളുടെ നാളുകൾ മധുരസംഗീതമായ് മാറിയിരിക്കുന്നു സ്നേഹത്തിൻ കരുത്തിൽ തീർന്ന ഈ ബന്ധം സൗഹൃദത്തിൻ ചൂടോടെ തണൽ നൽകട്ടെ കാറ്റും പൂവും പാടുന്ന ജീവിതവനിയിൽ ഓർമ്മകൾ പകരുന്ന ഒരു മധുരഗാനം ഞങ്ങളുടെ കൂട്ട് എന്നും ഒരു മധുരസ്മൃതിയായ് എല്ലാവർക്കും ആത്മാവിൽ സ്വാന്തനമായ് മാറട്ടെ വർഷങ്ങൾ കടന്നുപോകും, പക്ഷേ അവശേഷിച്ച് ഈ ജീവിതം നല്ലൊരു കഥയായി തൂവൽ സ്പർശമായ് മാറട്ടെ! ജീ ആർ കവിയൂർ 08 12 2024  08 12 1990 to 08 12 2024  മഹത്തായ 34 വർഷം തികയുന്നു  ഞങ്ങൾ വിവാഹിതരായിട്ട്

നിന്റെ മൗനത്തിന്റെ കാരണം" ( ഗസൽ )

"നിന്റെ മൗനത്തിന്റെ കാരണം" ( ഗസൽ ) നീ വരില്ല എന്നറിഞ്ഞു ആരുമറിയാതെ മനം തേങ്ങി നിൻ ഓർമ്മകൾ മാത്രമെനിക്ക് ഏറെ സാന്ത്വനം പകർന്നു നിന്റെ ഓരോ വാക്കും എന്റെ മനസ്സിൽ സന്തോഷം പകരുന്നു. എന്നാൽ ഞാനിന്നും ചിന്തിക്കുന്നു, ഇനി നീ എന്നെ വിളിച്ചേക്കുമോ? നിന്നെ കൂടാതുള്ള ഈ രാത്രി, പൂർണ്ണമായൊരു സ്വപ്നം പോലെ. ഓരോ രാവും, പുതിയ ചോദ്യം എന്നെ തേടി വരുന്നു. വിരഹത്തിന്റെ ഈ നോവിൽ, ഹൃദയം നുറുങ്ങും പോലെ . നിന്നെ കൂടാതുള്ള ഈ ജീവിതം, ജി.ആറിനു താങ്ങുവാനാവില്ലല്ലോ. ജീ ആർ കവിയൂർ 08 12 2024 

ഉപദ്രവ സഹായി *

ഉപദ്രവ സഹായി * മൊബൈൽ തിരിഞ്ഞു തേടി മുന്നോട്ട് പോയ കാലത്തിന്റെ ചക്രം മാഞ്ഞുപോയി കണ്ണുകൾ സ്ക്രീനിൽ മിന്നിമറഞ്ഞു ജീവിതം മുഴുവനും സ്ക്രീനിൽ അടഞ്ഞു. വിരലുകളുടെ നൃത്തത്തിൽ ദിനങ്ങൾ ഒഴുകി സ്നേഹവും സൗഹൃദവും മങ്ങിപ്പോയി സമ്പർക്കങ്ങൾ വിഴുതി പോയ വഴിയിൽ ചിത്രങ്ങളിലും വിഡിയോകളിലും നിൽക്കാൻ വലഞ്ഞു. ചിന്തകൾ ചുരുങ്ങി ചാറ്റ് വാക്കുകളിൽ ഹൃദയ ബന്ധങ്ങൾ ദൂരെ മാറി താളമില്ലാത്ത ഒരു പെരുമഴ പോലെ മനുഷ്യൻ താളം തെറ്റി നിൽക്കുന്നു. ജീ ആർ കവിയൂർ 07 12 2024  * ഉപദ്രവവും സഹായവും  ചെയ്യുന്ന ഉപകരണം  മൊബൈൽ ഫോൺ

ശിക്ഷയാണ് ഓർമ്മകൾ (ഗസൽ)

ശിക്ഷയാണ് ഓർമ്മകൾ (ഗസൽ) നിന്റെ കണ്ണുകളിൽ നിശബ്ദതയുടെ വാസം, എന്റെ ഹൃദയത്തിൽ ഓർമ്മകളായ് പ്രകാശിക്കുന്നു. പറയാനാവാതെ മനസ്സിൽ ഒതുക്കിയതെന്തോ, നിന്റെ മൌനം അത് നിറഞ്ഞു പുതുമയായ്. നീ ഇല്ലാതെ ഓരോ നിമിഷവും ശൂന്യമായ്, മഞ്ഞു നിറഞ്ഞ രാത്രിപോലെ, ചൂടില്ലാത്തൊരു സുഖം. നിന്റെ ഓർമ്മകളിൽ ജീവിക്കുന്നു ഞാൻ, ഈ തണുപ്പും ഇപ്പോൾ ഒരു പുതിയ ജീവിതം. ഹൃദയത്തിൽ പതിഞ്ഞ നിന്റെ സ്നേഹരേഖകൾ, നീ ഇല്ലാതെ ഓരോ വഴികളും അന്യമായ്. ഈ മൌനത്തിൽ നിന്റെ സ്വാധീനമാത്രമേ ഉള്ളൂ, നീ ഇല്ലെങ്കിലും നിന്റെ സുഗന്ധം എവിടെയും. ഗാലിബിനെ പോലെ, ജി.ആരും അനുഭവിച്ചിട്ടുണ്ട്, പ്രണയത്തിന്റെ ദുഃഖങ്ങൾ ശിക്ഷയായ് ജീവിക്കുന്നു. ജീ ആർ കവിയൂർ 07 12 2024

ഏകാന്ത ചിന്തകൾ 32

ഏകാന്ത ചിന്തകൾ 32 മനസ്സിലാക്കുക മനസ്സിലാക്കുക ഒരു കലയാകണം, ഹൃദയത്തിന്റെ കണ്ണാടിയായ് തെളിയണം. മറ്റൊരാളുടെ ദു:ഖവും സന്തോഷവും, ആവൃത്തി ചിന്തിച്ച് അറിയുക നന്മയോടെ. പലരും പറയുന്ന വാക്കുകൾ കേട്ടാൽ, തെറ്റായ ധാരണകൾ തൽക്ഷണം ഉയരും. വാക്കിനുപിന്നിലെ മനസ്സിനെ കാണാതെ, തീരുമാനങ്ങൾ എളുപ്പത്തിൽ എടുക്കാം. ശ്രദ്ധയോടെ കേൾക്കുക വലിയ പാഠമാണ്, അവരിൽ ഒളിഞ്ഞു നില്ക്കും അനുഭവങ്ങൾ. ദയയോടെ നോക്കുക മറ്റൊരാളിലേക്കെ, അപ്പൊഴാണ് ബന്ധങ്ങൾ ഭദ്രമാകുന്നത്. ജീ ആർ കവിയൂർ 07 12 2024

കടകന്നു മാഞ്ഞു

കടകന്നു മാഞ്ഞു മലർ വിരിഞ്ഞ് മണം പകരുന്നു  വണ്ടണഞ്ഞു മെല്ലെ  ചെണ്ടുകൊഴിഞ്ഞ് നിലം പതിഞ്ഞു  ഓർമ്മകൾ കുളിർ പകരുമ്പോൾ  ഇലകൊഴിയും പോലെ ആയുസ്സും  പിണക്കപ്പിണക്കങ്ങളുടെ അവസാനം  ചിറകു കൊഴിഞ്ഞു പറന്നെങ്ങോ  മൗനം കൂടുകൂട്ടി ഉറങ്ങിക്കിടക്കാൻ  മണ്ണും വിണ്ണും മലയും താഴ് വാരങ്ങളും  അരുവിയും പുഴയും കടലും കരയും  കണ്ണെത്താ ദൂരങ്ങളും കടകന്നു മാഞ്ഞു ജീ ആർ കവിയൂർ 07 12 2024

ഉറക്കമില്ലാതെ (ഗസൽ )

ഉറക്കമില്ലാതെ (ഗസൽ )  നിന്റെ ഓർമ്മകൾ പെയ്‌തൊഴിയാത്ത മനസ്സിൻ മാനത്തിൽ നിന്നുമക്ഷര മലരുകൾ കൊഴിയുന്നു സുഗന്ധമായ് നിത്യം വിരൽത്തുമ്പിൽ മുത്ത് മണിയായ് നിനക്കായ് നിൻ സാന്നിധ്യത്തിൽ തിളങ്ങിയ ഉള്ളിൻ്റെ ഉള്ളിലെ പ്രതിബിംബം ശാന്തമായ് പുതിയ പാട്ടിൻ വഴികൾ തേടുന്നു  മധുര നോവിൻ പ്രണയ ഗീതങ്ങൾ മിഴികളിൽ മൊഴികൾ ഒരുക്കും  പറയാത്ത സ്നേഹത്തിൻ കുളിരിൽ പൈദാഹങ്ങളൊക്കെ മറന്നു  ഉറക്കമില്ലാതെ ഞാനെന്ന ജീ ആറിനെ തന്നെ മറന്നു  ജീ ആർ കവിയൂർ 06 12 2024

ജി.ആർ.-ന്റെ പ്രണയം നിനക്കായി. (ഗസൽ)

ഇരുളിൽ ഒരു വെളിച്ചമായ് എന്റെ ജീവിതത്തിൽ നീ വന്നു, ആകാശത്തിൻ കീഴിൽ നിഴലായ്, പ്രതിസന്ധികളിലെ യാത്രയിൽ ചേർന്ന്. സ്‌മൃതികളിൽ മാധുര്യം നിറഞ്ഞു, മനസ്സിലെ ശൂന്യത അകന്നു, പൂവിൻ മുഖവുമായ് നീ എത്തി, ഗന്ധങ്ങൾ നിറഞ്ഞു ദിശകളിലെല്ലാം. മധുരം കിനിയും സ്പർശത്തിൻ നൈർമല്യം, കണ്ണീരിൻ വേനൽ ശമിപ്പിച്ചു, സാന്നിധ്യത്തിൻ പ്രകാശത്താൽ, മനസ്സിൽ നിറഞ്ഞു നിന്നൊരു ശാന്തത. കണ്ണുകളിൽ തോന്നിയ സ്‌നേഹതിളക്കം, സ്വപ്നമോ പ്രാർത്ഥനയോ പോലെ, അകലങ്ങളിലേക്ക് നീങ്ങുമ്പോൾ അലിഞ്ഞുപോയി, ഓർമ്മകളിൽ വീണ്ടും ജീവിക്കുന്നു ഞാൻ. ഓരോ നിമിഷവും നിന്നിലൂടെ പൂർത്തിയാക്കും, ഓരോ ശ്വാസവും നിൻ്റെ പേരിനാൽ നിറഞ്ഞു, ഞാനോ നിന്നെ മാത്രം വീണ്ടെടുക്കാൻ തിരയുന്നു എൻ ജീവിതം, ജി.ആർ.-ന്റെ പ്രണയം നിനക്കായി. ജീ ആർ കവിയൂർ 06 12 2024

ഏകാന്ത ചിന്തകൾ 31

ഏകാന്ത ചിന്തകൾ 31 താൽക്കാലികം ജീവിതത്തിന്റെ വഴികളിൽ മുന്നേറുന്ന ഈ കൂട്ടായ്മകൾ മഴവില്ലു പോലെ തെളിയുന്നു, മഴ തോർന്നാൽ മങ്ങിയിടുന്നു. മനസ്സുകളുടെ സംഗമം പോലെ ചില സമ്പർക്കങ്ങൾ തുമ്പിയെ പോലെ പറക്കും, അവസാനിക്കുന്ന യാത്രകളിൽ ഓർമ്മകളായി തെളിയും പക്ഷേ. ചില ബന്ധങ്ങൾ നീളും മാറാതെ, അവ അവിടെ നിൽക്കും നിത്യമായി. സ്നേഹത്തിന്റെ അടുക്കളയിൽ തൂവാല പോലെ ചേർന്നുനിൽക്കും. ജീ ആർ കവിയൂർ 05 12  2024

അക്കങ്ങൾക്കുള്ള കാത്തിരിപ്പുകൾ

അക്കങ്ങൾക്കുള്ള കാത്തിരിപ്പുകൾ അക്കങ്ങൾ, എത്ര ജീവിതങ്ങൾ കഥയാക്കുന്നു ജന്മദിനത്തിന്റെ തുടക്കം മുതൽ മരണദിനത്തിന്റെ അവസാന വരികളിൽ വരെ. പഠനകാലത്തെ പട്ടികയിൽ നിറഞ്ഞ ഒരു ചിഹ്നം, വളർച്ചയുടെ പാതയിലൊരു അടയാളമായി. പരീക്ഷാ ഫലങ്ങൾ വെളിപ്പെടുത്തുമ്പോൾ നമുക്കു മുന്നിൽ തെളിയുന്ന ആത്മവിശ്വാസത്തിന്റെയും ആശങ്കയുടെയും നിശ്ചയങ്ങൾ. പ്രണയത്തിന്‍റെ കണക്ക് എഴുതുമ്പോൾ നീലാകാശത്തിന്റെയും നക്ഷത്രത്തിന്റെയും മധുരഭാഷ്യമാകുന്ന ഓർമ്മകൾ. വിവാഹത്തിന്റെ പൂക്കളിൽ, മംഗല്യസൂത്രത്തിലെ തീർച്ചയായ തീയതി ജീവിതയാത്രയിൽ മറ്റൊരു അടയാളമായിത്തീരുന്നു. തെരുവുകളിൽ കാത്തുനിൽക്കുമ്പോൾ പ്രവേശന പത്രത്തിലെ ചിഹ്നം കാണിച്ച് സാദ്ധ്യതകളെ തേടി കാത്തിരിപ്പുകൾ. അക്കങ്ങൾ കൊണ്ടു നയിക്കുന്ന ഈ ജീവിതം കാത്തിരിപ്പുകൾ മാത്രമേ താളങ്ങൾ നിറയ്ക്കൂ. ജനനവും മരണവും തമ്മിലുള്ള ചെറിയ ഈ പാതയിൽ, അക്കങ്ങൾ ഞങ്ങളെയൊക്കെ കഥയാക്കുന്നു. ജീ ആർ കവിയൂർ 04 12 2024 

ഏകാന്ത ചിന്തകൾ 30

ഏകാന്ത ചിന്തകൾ 30 ഹൃദയബന്ധങ്ങൾ സൗഹൃദങ്ങൾ എപ്പോഴും സന്തുലിതമാണ്. കാലം കടന്നുപോകുമ്പോൾ അവ നല്ല ഹൃദയബന്ധങ്ങളാകും. ഒരുനാളത്തെ നോട്ടവും പുഞ്ചിരിയും ഒരുമിച്ചുപോയ വഴികളിൽ തെളിയും. മനസ്സിന്റെ താളങ്ങൾ ഒത്തു ചേരുമ്പോൾ ആത്മാവിൽ സ്നേഹഗന്ധം പകരും. നൊമ്പരമല്ല, ഓർമ്മകളുടെ നിഴലാകും, സ്നേഹമുരളി മുഴങ്ങുന്ന ഒരു പാത. കാലവും ദൂരം മാറിനിൽക്കുമ്പോഴും ഹൃദയങ്ങളിൽ ഒരടയാളം അവശേഷിക്കും. ജീ ആർ കവിയൂർ 04 12 2024

ഗസൽ: ഒരു സംഗീതാനുഭവം

ഗസൽ: ഒരു സംഗീതാനുഭവം ഗസലുകൾ നൽകുന്ന ആനന്ദ അനുഭൂതി ഗായകൻ്റെയും കവിയുടെയും സാന്ദ്ര പ്രയത്നം, ഗമകങ്ങളായി അസ്വാദ മനസുകളിൽ പൂനിലാവ് പെയ്യിക്കുന്ന കുളിർമഴയല്ലോ. വരികളിൽ മിഴിവിനേകും ഓർമകളുടെ മണം സരസതയിൽ മുങ്ങി ഹൃദയത്തിൽ തൂവലുകൾ. പറഞ്ഞതെന്നപോലെ ഓരോ നിമിഷവും ഒരു ഗന്ധർവഗാനമായി വാനത്ത് പടർന്നുയരും. ഈ സംഗീതത്തിന്റെ ആഴങ്ങളിലേക്ക് ചുവടുവെച്ച് ആനന്ദം വിടർന്നൊഴുകും പോലെ ഗസൽ. ശ്രുതി, ലയത്തിന്റെ കൂട്ടായ്മയിൽ വിസ്മയം സൗന്ദര്യം മാത്രം പകരുന്ന സംഗീതവിഭൂഷണം. ജീ ആർ കവിയൂർ 04 12  2024 

ആർക്കറിയാം?!

ആർക്കറിയാം?! മണ്ണിന്റെ മണമറിയാം വിണ്ണിന്റെ നിറമറിയാം കാറ്റിന്റെ ഗതിയറിയാം വെയിലിൻ്റെ ചൂടറിയാം നദികളൊഴുകുന്ന വഴിയും മലമുകളില്‍ പൂവിൻ മണവും കാടുകളിൽ പൊഴിയുന്ന മഞ്ഞും നിശബ്ദതയുടെ സംഗീതവും എന്നാലോ മനുഷ്യൻ്റെ കരം പിടിച്ച് സ്നേഹമൊരുക്കുവാൻ ചേരുമ്പോൾ നിറങ്ങൾ മാറിയിടും കഥകളും വേദനകളാൽ ഹൃദയം മങ്ങുമ്പോൾ കപടവേഷം മുഖമണിയുമ്പോൾ മാരക തീരങ്ങൾ കീഴടക്കുമ്പോൾ ഒരിക്കലും ചേരാത്ത കൈകളിൽ മിഴികൾ തളർന്നിടും രാത്രികളുടെ കിടക്കയിൽ മനുഷ്യൻ്റെ നിറമറിയാം മനുഷ്യൻ്റെ മനസ്സോ ആർക്കറിയാം?! ജീ ആർ കവിയൂർ 03 12 2024 

ഏകാന്ത ചിന്തകൾ 29

ഏകാന്ത ചിന്തകൾ 29 നിശ്ശബ്ദമായോ ഒരു മിഴിയേറ്റവും മാറില്ല ദൂരം, മറക്കില്ല നാളുകളും പറയാതെ പോയ വാക്കുകൾ തനിയെ ഹൃദയതാളിൽ മൂടി കിടക്കുന്നു. അറിയാതെ ചിതറുന്ന ഒരു ചിരിയിലും ഒളിയിരിക്കുന്നു നിന്റെ സ്‌നേഹത്തിന്റെ ഒരിക്കലും മാഞ്ഞുപോകാത്ത അനുസ്മരണം ഇന്നും കവിതയായി പിറക്കുന്നു. ഭാഷ തേടാതെ ഹൃദയമൊഴിക്കുന്ന അലകളിൽ നിറയുന്നു തീവണ്ടിപോലെ നടന്നതെല്ലാം ഓർമ്മകളുടെ വഴികളിൽ നിറയുന്നുണ്ട് മറച്ചുവച്ചൊരു വേദനയും. ജീ ആർ കവിയൂർ 03 12  2024 

वक्त गुज़रे तेरी याद में എന്ന എൻ്റെ ഗസലിൻ്റെ പരിഭാഷ നിന്റെ ഓർമ്മകളിൽ

वक्त गुज़रे तेरी याद में എന്ന എൻ്റെ ഗസലിൻ്റെ പരിഭാഷ  നിന്റെ ഓർമ്മകളിൽ കാതങ്ങൾ താണ്ടുന്നു നിൻ ഓർമ്മകളിൽ, ഹൃദയം മിടിക്കുന്നു ഒരു രാഗത്തിൽ। ഒരു നിമിഷം മറന്നു നിന്നു  നിൻ്റെ നോട്ടത്തിൻ്റെ അനുഭൂതിയാൽ എല്ലാ കാലങ്ങളും ചെറുതായി തോന്നുന്നു, നിന്റെ നാമത്തിന്റെ മൃദുസ്വരങ്ങളിൽ। പൂക്കളുടെയും ഗന്ധം ചോദിക്കുന്നു, എങ്ങിനെ നീ എന്നെ ആകർഷിക്കുന്നത് ഏതു സന്ധ്യയും നിന്നെ കാത്തിരിക്കുന്നു, നിലാവും നിന്റെ വികാരങ്ങൾ പറക്കുന്നു. യുഗങ്ങളോളം യാത്ര തുടരുന്നു, നിമിഷങ്ങളുടെ പ്രണയവായ്പിൽ. ഇനി എല്ലാം സഹിച്ച് ജീവിക്കാം ഞാൻ, എല്ലാ രഹസ്യങ്ങളിലും നിന്നെ ചേർത്തുകൊണ്ട്. ജീ ആർ എഴുതുന്ന ഈ ഗസൽ , പ്രണയം നിറയുന്നു ഓരോ പദങ്ങളിലും! ജി.ആർ കവിയൂർ 03 12 202

"നഷ്ടത്തിൻ സ്മൃതിപഥങ്ങളിൽ" (ഗസൽ)

"നഷ്ടത്തിൻ സ്മൃതിപഥങ്ങളിൽ" (ഗസൽ) നിറ മിഴി കോണിലായ് നിന്നെ കാണാനങ്ങു നീറും മനസ്സുമായി കാത്തിരുന്നു നിഴലുകൾ നിലാവിൽ നീങ്ങുമ്പോൾ നീയെന്നു കരുതി എത്തി നോക്കി എൻ്റെ ഹൃദയം മെല്ല മിടിച്ചു പോയ് മറന്നയകന്ന ഓർമ്മകളിൽ ഉടഞ്ഞു കിടക്കും കൽപ്പടവുകൾ  അറിയാതെ ആരാമാകുന്നു പല നിമിഷങ്ങളുടെ, വിചാരങ്ങളുടെ തിരയിലായ്  നിന്റെ നിസ്സഹായമായ ചിരി കാണുമ്പോൾ ഞാനിതുവരെ നിനച്ചിരിക്കുന്ന സന്തോഷങ്ങളില്ലാതെ വിരഹപൂർണമായ സായാഹ്നങ്ങൾ പുതിയ വെളിച്ചത്തിലായ് കയറിവരുമോ നമ്മുടെ പ്രണയം ജി.ആർ കവിയൂർ 02 12 2024

ധനുമാസ തിരുവാതിര നാളിൽ

ധനുമാസ തിരുവാതിര നാളിൽ തിരുവാതിര രാവിലായായ് ശാപമുക്തനായ് കാമനുണർന്നല്ലോ ധനുമാസ പെണ്ണവളൾ ദാവണി ചുറ്റിയൊരുങ്ങി മുറ്റത്ത് തിരുവാതിരക്കളിയാടി നൃത്തത്തിനിടയിൽ നിറഞ്ഞു പാടും ദീപ പ്രഭയിൽ മുഖം തിളങ്ങിയപ്പോൾ കണ്ടു നിന്ന തൻ പുരുഷൻ്റെ മനം നിറഞ്ഞു മഴവില്ലിന്റെ വർണ്ണത്തിൽ വിളക്കുകൾ തെളിഞ്ഞു കത്തി ശാന്തിയോടെ അനുഗ്രഹങ്ങൾ ഭഗവതി നൽകിയല്ലോ  ദീപങ്ങളായുള്ള സാന്നിധ്യം അവിടെ വിളിച്ചുരുക്കുന്നു ധനുമാസത്തിന്റെ നന്മയിൽ പുതിയ പടവുകൾ തെളിയുന്നു തിരുവാതിര രാവിലായായ് ശാപമുക്തനായ് കാമനുണർന്നല്ലോ ധനുമാസ പെണ്ണവളൾ ദാവണി ചുറ്റിയൊരുങ്ങി ജി.ആർ കവിയൂർ 02 12 2024

तेरा दर्द, मेरी ज़ुबां എന്ന എൻ്റെ ഗസലിൻ്റെ പരിഭാഷ നിന്നിന്റെ ദു:ഖം, എന്റെ ഭാഷ

तेरा दर्द, मेरी ज़ुबां എന്ന എൻ്റെ ഗസലിൻ്റെ  പരിഭാഷ   നിന്നിന്റെ ദു:ഖം, എന്റെ ഭാഷ നിനക്കായി ഞാൻ, ഏറെ വഴി കണ്ണുകളായി കാത്തിരുന്നു, ഹൃദയത്തിന്റെ പാതകളിൽ, സ്നേഹത്തിന്റെ സ്വപ്നങ്ങൾ ഒരുക്കി. നിന്റെ പുഞ്ചിരിയുടെ മാധുര്യമായ് ഞാൻ, എന്റെ ഹൃദയത്തിന് സ്വാന്തനം നൽകി, നിന്റെ സ്നേഹത്തെ അറിയാൻ ഏറെ കാത്തിരുന്നു, ഓരോ നിമിഷത്തിലും നിന്നെ മനസ്സിലാക്കാൻ മോഹമേറി. നിന്നെ കൂടാതെ ജീവിക്കുക ഏറെ ശ്രമകരം, നിന്റെ സ്വപ്നം സത്യമായി മാറുന്നു, പ്രണയം നിന്നിൽ മാത്രമാണ്, നിന്റെ ദു:ഖം ഞാൻ അനുഭവിക്കുന്നു, ജി.ആർ നിന്റെ ഓർമ്മകളിൽ ഞാൻ ജീവിക്കുന്നു, നിന്റെ കൂടാതെ ഈ ലോകം ശൂന്യമായിരിക്കുന്നു. ജി.ആർ കവിയൂർ 02 12 2024

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ (ഗസൽ)

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ (ഗസൽ) മഞ്ഞിൻ കണങ്ങൾ മെല്ലെ അനുവാദമില്ലാതെ ജാലകത്തിലൂടെ ഓർമ്മയായ് കടന്നുവന്നു, പ്രണയിനിയെ പോലെ. ഇല കൊഴിയും മനസ്സിൻ ഇടനാഴിയിൽ മർമ്മരങ്ങൾ, വിരഹവേദന വിരൽ തുമ്പലായി അക്ഷര കൂട്ടായ്, തോഴിയെ പോലെ. വന്നു നീ ഒരു പ്രണയരാഗമായ് താളലയം ചേർത്തു, ഹൃദയ വിപഞ്ചിയിലൊരു സംഗീതമായ്, ഗസലായ്. പ്രണയം തണലായി വീണു, മനസ്സിൻ മുറിവുകളിൽ, പുതിയൊരു സ്വപ്നമാം വസന്തത്തിനെ പോലെ. ജീ ആർ കവിയൂർ 02  12  2024 

മൂടൽമഞ്ഞിന്റെ സുഗന്ധം

മൂടൽമഞ്ഞിന്റെ സുഗന്ധം എന്തോ ഉള്ളിലൊരു തോന്നൽ, മൂടൽമഞ്ഞിന്റെ മണം പോലെ! സന്ധ്യയുടെ നിശ്ശബ്ദ സംഗീതം, അജ്ഞാത ഗാനം ഹൃദയം തൊടുന്നു. തണുത്ത ശ്വാസങ്ങൾ ഓർമ്മയിൽ നിന്ന്, മഞ്ഞു പൂശിയ ചിത്രങ്ങൾ കൊണ്ടുവരുന്നു. മനസ്സിന്റെ കോണുകളിൽ തെളിയുന്ന പ്രഭാതം, എങ്കിലും മറഞ്ഞിരിക്കുന്ന ഇരുണ്ട നിഴൽ. മൂടൽമഞ്ഞിൽ പൊതിഞ്ഞ ഒരു അനുഭവം, പോലെ പുകമറ നാടകം തീർത്തു ചുറ്റും. അകത്ത് മറഞ്ഞ ഒരു രഹസ്യം, മനസ്സിന്റെ സുഗന്ധം ലോകത്തെ കൂട്ടിയിണക്കുന്നു. ജീ ആർ കവിയൂർ 02 12 2024  .

"സംഘീതിക ലോകത്തിലെ ഒരു ശബ്ദം"

"സംഘീതിക ലോകത്തിലെ ഒരു ശബ്ദം" സംഘീതിക ലോകത്തിന്റെ നിശബ്ദ ഊർജത്തിൽ, ഒരു ശബ്ദം ഉയരുന്നു, ക്ഷമയോടെ, ചിന്തയോടെ. മനസ്സിലാക്കാൻ ഒരിക്കലും വിധിക്കാതെ, നിന്റെ സംശയങ്ങൾക്ക് കണ്ണാടിയായി. സംഭാഷണത്തിന്റെ തന്ത്രികളിലൂടെ, ആശകളുടെ വാക്കുകൾ നെയ്തെടുത്ത്. പ്രശംസ നേടാൻ അല്ല, നിശ്ശബ്ദ സാന്നിധ്യം നൽകാൻ മാത്രം. ഒരാളുടേതുമല്ല, പക്ഷേ എല്ലാവർക്കും സ്വന്തം, കോലാഹലഭരിതമായ യുഗത്തിൽ ഒരു സാന്ത്വനം. ലക്ഷ്യം വളരെ ലളിതം— സഹായിക്കാൻ, പഠിക്കാൻ, സൃഷ്ടിക്കാൻ ജീ ആർ കവിയൂർ 01 12 2024  .

"അനുരാഗത്തിന്റെ വീഥികളിൽ" ( ലളിത ഗാനം)

അനുരാഗത്തിന്റെ വീഥികളിൽ" ( ലളിത ഗാനം) കടലിനു അറിയില്ല തീരത്തിൻ വേദന, തീരത്തിനറിയില്ല അലറിയകലും, ആഴിയുടെ ആത്മ നൊമ്പരങ്ങൾ. എല്ലാമറിഞ്ഞ് കണ്ണീർ പൊഴിക്കാറുണ്ട് മാനം പൊടുന്നനെയുണ്ടായ അനുരാഗമേ, കണ്ണുകളിൽ അനന്തമായ ഭാവങ്ങൾ, അറിയാതെ ഹൃദയം തരളിതമായ്  ആഴത്തിൽ സ്നേഹം വിതറി. കാണുമ്പോൾ ഒരു നദിയെ, പുതിയൊരു ചിരിയിൽ തരംഗം തീർക്കും, അറിയാം, നീ മാത്രം പറയാത്ത അർത്ഥങ്ങൾ. മറുപടിയേന്തോ, ഒരു വാക്കിൽ, പ്രണയം പൂക്കുമ്പോൾ സ്വപ്നം പോലെ, മിഴികളിൽ മറഞ്ഞു പോവുമ്പോൾ, ആ വീഥി തിരികെ പോകാത്തൊരു കഥമെനയുന്നു  ജീ ആർ കവിയൂർ 01 12 2024 

"तेरी खुशबू से महकता मेरा जहां" എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ

"तेरी खुशबू से महकता मेरा जहां"  എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ  മണ്ണിൻ്റെ ഗന്ധത്താൽ നിൻ വരവറിഞ്ഞു പാടുന്നു, മഴത്തുള്ളികൾ പാടുന്ന സംഗീതം ഓർക്കുന്നു നിന്നെ പ്രിയതേ. മൗനവും നിന്റെ ഗാനം പാടുന്നുണ്ട്, നീ കൂടെയില്ലാതെ സന്ധ്യകൾ പൂർത്തിയാകുന്നില്ലല്ലോ. നക്ഷത്രങ്ങളോട് ചോദിക്കാം, നീ എവിടെ മറഞ്ഞിരിക്കുന്നു, ചന്ദ്രനും നിന്റെ വരവിന് സാക്ഷ്യം അറിയിക്കുന്നു. എൻ ഹൃദയത്തിന്റെ ഓരോ കോണിലും നിന്റെ പേര് എഴുതിയിരിക്കുന്നു, ഓരോ മിടിപ്പിലും നിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു. മിഴിനീറും ഇപ്പോൾ ചിരിയോട് പറയുന്നു, നിന്റെ ഓർമ്മകൾ എല്ലാം എൻ മനസിനെ സ്വാന്തനം നൽകുന്നു. നിന്റെ നിഴൽ ഈ വിശാലതയെ പ്രകാശിപ്പിക്കുന്നു, നിന്റെ അഭാവത്തിലും ഏകാന്തതയെ പ്രണയിച്ചുപോകുന്നു. കവി 'ജീ.ആർ.' എഴുതിയ വരികൾക്ക് ഒരു വഴി തുറക്കൂ. ജീ ആർ കവിയൂർ 01 12 2024 

"दिलदारा की याद में" എന്ന എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ

"दिलदारा की याद में" എന്ന  എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ  നിനക്കായ് എത്ര പരതി, ദു:ഖം എനിക്ക് നൽകരുതേ, പ്രിയേ, ഹൃദയസാഗരമേ. ഒന്നൊരു ദു:ഖത്തിന്‍റെ തിരമാലയായ്, ഞാൻ എങ്ങനെ വിട്ടു പോയി നിന്നെ, സ്നേഹമേ. ഈ കാഴ്ചപ്പാടിൽ ഞാൻ ചോദിച്ചു, എന്റെ കുറ്റമെന്ത്? ദു:ഖത്തിന്റെയും മുമ്പിൽ നിനക്ക് എന്താണ് ലഭിച്ചത്? നിന്റെ ചിന്തകളാൽ പ്രകാശിതമായ രാത്രി, പടിഞ്ഞാറൻ മാനത്തെ നക്ഷത്രങ്ങൾ പോലെ. ഓരോ വേദനയും നിന്റെ ഓർമ്മകളുടെ ചിത്രം, ഒപ്പം നിന്നാൽ മാത്രമേ കഴിയൂ എന്ന ഭാവം. നിന്റെ ഓർമ്മകൾ ഇല്ലാത്തതോടെ, ഇനി ഒരുപാട് ചെറുതായിരിക്കും ഈ ലോകം. "ജി.ആർ." ന്റെ ഹൃദയം ഇനിയും വേദനിക്കുന്നു എന്നാൽ ഓരോ കവിതയിലും നിൻ സാന്നിധ്യം തേടുന്നു. ജീ ആർ കവിയൂർ 01 12 2024 

"दिलदारा की याद में" എന്ന എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ

"दिलदारा की याद में" എന്ന  എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ  നിനക്കായ് എത്ര പരതി, ദു:ഖം എനിക്ക് നൽകരുതേ, പ്രിയേ, ഹൃദയസാഗരമേ. ഒന്നൊരു ദു:ഖത്തിന്‍റെ തിരമാലയായ്, ഞാൻ എങ്ങനെ വിട്ടു പോയി നിന്നെ, സ്നേഹമേ. ഈ കാഴ്ചപ്പാടിൽ ഞാൻ ചോദിച്ചു, എന്റെ കുറ്റമെന്ത്? ദു:ഖത്തിന്റെയും മുമ്പിൽ നിനക്ക് എന്താണ് ലഭിച്ചത്? നിന്റെ ചിന്തകളാൽ പ്രകാശിതമായ രാത്രി, പടിഞ്ഞാറൻ മാനത്തെ നക്ഷത്രങ്ങൾ പോലെ. ഓരോ വേദനയും നിന്റെ ഓർമ്മകളുടെ ചിത്രം, ഒപ്പം നിന്നാൽ മാത്രമേ കഴിയൂ എന്ന ഭാവം. നിന്റെ ഓർമ്മകൾ ഇല്ലാത്തതോടെ, ഇനി ഒരുപാട് ചെറുതായിരിക്കും ഈ ലോകം. "ജി.ആർ." ന്റെ ഹൃദയം ഇനിയും വേദനിക്കുന്നു എന്നാൽ ഓരോ കവിതയിലും നിൻ സാന്നിധ്യം തേടുന്നു. ജീ ആർ കവിയൂർ 01 12 2024 

എൻ പ്രാർത്ഥന

എൻ പ്രാർത്ഥന അഴലൊക്കെ നീക്കുവാനായി, എൻ അകതാരിൽ ഉണ്ടല്ലോ ജീവ പ്രപഞ്ചം, ആരുമറിയാതെ നിഴലായി തണലായി, അണയാതെ കാക്കുന്ന പ്രകാശധാര. വെയിൽ ചൂടിന്റെ പൊള്ളലൊന്നുമറിയാതെ, മഞ്ഞുതുള്ളി പോലെ തഴുകുന്നു ഈ ജീവൻ, ഉറവിൻ കലർപ്പുകൾ നീക്കി ഒഴുകുമ്പോൾ, സത്യം മാത്രം പാടും ജീവിനഗാനം. നെടുനാളിലെ അടിയുറച്ച മുറക്ക്, പ്രണയത്തിനാൽ നന്നിയിടങ്ങൾ തീർത്തേ, നിനവുകളെ പൊടിച്ചെറിഞ്ഞ് ഉയരുമ്പോൾ, സ്നേഹത്തിൻ സാന്നിധ്യം നിറയുന്നു.

മനസ്സിൻ്റെ പിൻ നടത്തം

മനസ്സിൻ്റെ പിൻ നടത്തം പലവഴിക്ക് പിരിഞ്ഞു പോയ  പിച്ചവെച്ച ബാല്യമേ  ശലഭചിറകിലേറിയൊന്ന്  ശുഭയാത്ര പോകാൻ മോഹമായി  കണ്ണൻ ചിരട്ടയിലെ മണ്ണും  കണ്ണിമാങ്ങകളോക്കെ പെറുക്കി  കളിചിരിയായി കഴിഞ്ഞു കൊഴിഞ്ഞ  കാലമിനിയും വരുകയില്ലല്ലോ  തിരികെ നടക്കും വഴിയിൽ  ധരിച്ചുനിന്ന് യൗവനമേ വനമേ  നിന്റെ ഓർമ്മകളിന്നും  വീണ്ടും മിന്നി മറയുന്നു  ജീവിത സായന്തനത്തിൽ  മുക്കൂട്ടുകളുടെ ഗന്ധത്താൽ  നോവുകളുടെ നടുവിൽ  നടു നിവർത്തി കണ്ണടച്ചുമെല്ലേ  ജീ ആർ കവിയൂർ 30 11 2024 

പാടുക പാടുക ഹരിനാമം

പാടുക പാടുക ഹരിനാമം  ഹരി ഹരി നാമം പാടുക പാടുക മനമേ ഹർഷമുണ്ടാവട്ടെ എങ്ങും എവിടെയും  മണ്ണിനാൽ തീർത്തൊരു കളിപ്പാട്ടമല്ലോ നാളെ ഈ മണ്ണിലേക്ക് ചേരാനുള്ളതല്ലോ പിന്നെയെന്തിനു ചുമക്കുന്നു പാപങ്ങൾ പാടി ഭജിക്കുന്നതിനെക്കാൾ പുണ്യം വേറെയില്ല ഹരി ഹരി നാമം പാടുക പാടുക മനമേ ഹർഷമുണ്ടാവട്ടെ എങ്ങും എവിടെയും  ജന്മ മരണ ദുഃഖങ്ങൾ വന്നു പോകുന്നു ജന്മങ്ങളായി മന്തനം ചെയ്യുക വീണ്ടും  ജയിക്കുക മനസ്സെന്ന കുതിരയ്ക്ക് ഇടുക കടിഞ്ഞാൺ പിന്നെ ഏറെ പാടുക ഹരി ഹരി നാമം പാടുക പാടുക മനമേ ഹർഷമുണ്ടാവട്ടെ എങ്ങും എവിടെയും  ഞാനെന്ന ഭാവമത് മാറി ഞാനെന്ന  ഞാനിനെ അറിയാൻ മായാ മോഹ ങ്ങൾക്ക് അറുതി വരുത്താൻ ഞാണിൻ മേൽ കളിക്ക് അവസാനമാവട്ടെ മനമോടെ പാടുക പാടുക ഹരി ഹരി നാമം പാടുക പാടുക മനമേ ഹർഷമുണ്ടാവട്ടെ എങ്ങും എവിടെയും  ജീ ആർ കവിയൂർ 29 11 2024 

അറിയാതെ ..(ലളിത ഗാനം )

അറിയാതെ .. (ലളിത ഗാനം ) അറിയാതെ ഞാനെൻ  അകതാരിൽ സൂക്ഷിച്ച  ആരുമറിയാത്ത ഓർമ്മകളെ  വീണ്ടും തിരഞ്ഞു പോയി  പറയാനാവാത്തതൊക്കെ  പലവുരു മിഴികളിലൂടെ  അറിയിച്ചുവെങ്കിലുമിന്ന്  അണയാതെ കത്തുന്ന ഉള്ളിലായി  കാണുവാനിനിയും മോഹമുണ്ടെങ്കിലും  മധുരമുള്ളയീ നോവല്ലോയേറെ  അനുഭൂതി ഉണർത്തുന്നത്  എൻ വിരൽത്തുമ്പിൽ  തത്തിക്കളിക്കുമാ പ്രണയാക്ഷരങ്ങളായി  ജീ ആർ കവിയൂർ 29 11 2024 

മിഴികളിൽ വിടരും(ലളിത ഗാനം)

മിഴികളിൽ വിടരും (ലളിത ഗാനം) മിഴികളിൽ വിടരും അനുരാഗ ലോലമാം മധുരാക്ഷരങ്ങളെ കോർത്തിണക്കി മനസ്സ് പറയാനാവാത്ത മധുരനോവിൻ മൊഴികളല്ലോ വിരിയുന്നു അധര മലരുകൾക്കിടയിൽ മുല്ലപ്പൂവിൻ്റെ സുഗന്ധം പോലെ നിഴൽ പോലെ നീ എത്തി ചുണ്ടുകളിൽ മഞ്ഞു പെയ്ത് മനം മറിയാതെ നിറഞ്ഞു പോയി ഒരു പ്രണയ ഗാനം പോലെ കാലമൊഴിയാതെ നിന്നോർമ്മകൾ കരളിൽ ശ്രുതി മീട്ടും നിനക്കായ് ഉള്ളിലെ താളങ്ങൾ ഇന്നും സ്വരമായ് മാറുന്നു ഞാൻ ഒരു സന്ധ്യക്കിനാവായി അകലെ നീ പോയാലും, കണ്ണുകളിൽ തഴുകി നിന്നത്, ഒരായിരം സംഗീതധാരയായ്. ജീ ആർ കവിയൂർ 29 11 2024 

സ്വപ്നരാഗത്തിന്റെ സന്ധ്യ"

സ്വപ്നരാഗത്തിന്റെ സന്ധ്യ" സന്ധാംബര ശോഭയിൽ  തഴ്‌വാരത്തിലുടെ  സ്വർണ്ണ കൊലുസ്സിട്ട പുഴ  പൊട്ടി ചിരിച്ചും കിലുങ്ങി ഒഴുകി മനസ്സ് ചിത്രങ്ങൾ വരച്ചു ഇരുളിൻ മാനത്ത്  പാൽപുഞ്ചിരിയുമായ് നിലാവ് നിഴൽ പരത്തി രാമുല്ല മെല്ലെ പ്രണയ  ഗന്ധം പൊഴിച്ച വേളയിൽ രാക്കുയിലുകൾ പാടി അനുരാഗത്തിൻ്റെ ഗാനം വേനൽത്തേജസ്സിൽ വിരിഞ്ഞ തുളസിമാല്യങ്ങൾ വീശി പാതിരാക്കാറ്റ് ചുംബിച്ചു നീ കൊണ്ടുവന്ന സ്നേഹത്തിൻ തലോടൽ തടാകജലത്തിൽ മിന്നുന്ന  പ്രതിഫലിച്ച നക്ഷത്രം നിൻ്റെ മിഴികളിൽ കണ്ടു  ഈ സന്ധ്യയിൽ സ്വപ്നരാഗം. വാക്കുകളായി വിടർന്നു നിന്റെ സാന്നിധ്യത്തിന്റെ മണം ഹൃദയ സംഗീതത്തിൽ ജീവിതമെത്ര മധുരമാവുന്നു. ജീ ആർ കവിയൂർ 29  11 2024 

"നിൻ്റെ ഒരു നോട്ടത്തിനായ്" (ഗസൽ)

"നിൻ്റെ ഒരു നോട്ടത്തിനായ്" (ഗസൽ) നോട്ടങ്ങൾ കാത്തിരിക്കുന്നു നിന്റെ സാന്നിധ്യം കിട്ടാനുള്ള മോഹത്തിൽ. ഹൃദയം നോന്ത് കണ്ണുകൾ നിറഞ്ഞ്  അതിയായ ആശകളിൽ ആഴുന്നു. നിന്റെ രൂപം ഹൃദയത്തിലാണ്, എന്നാൽ ദൂരത്തോട് എന്തു പരാതി പറയും? ഓരോ നിമിഷവും നീയില്ലാതെ, ഒരു മുറിവ് പോലെ വീണ്ടും നീറുന്നു. സ്വപ്നങ്ങളിൽ നിന്റെ മുഖം നിഴലിന്നു, എന്നാൽ നിന്റെ യാഥാർഥ അടയാളമെ നിക്കറിയില്ല. ഓരോ ശബ്ദത്തിനും ഹൃദയം പിടയുന്നു, എന്നാൽ ഈ നിശ്ശബ്ദതക്ക് മുടിവില്ല പ്രേമത്തിന്റേതായ വ്യഥ സഹിച്ചുകൊണ്ട്, ‘ജീ.ആർ.’ കണ്ണുനീർ ചുഴിയിൽ ലയിച്ചു പോയി. ജീ ആർ കവിയൂർ 29 11 2024 

നീയില്ലാതെ (ഗസൽ)

നീയില്ലാതെ (ഗസൽ) നീയില്ലാതെ ജീവിതം വിരഹാർദ്രമായ് തോന്നുന്നു, എല്ലാ നിമിഷവും വേദനയാൽ നിറഞ്ഞതായിത്തോന്നുന്നു. ചന്ദ്രിക നിറഞ്ഞ രാത്രികളും ഇരുളിൽ മുങ്ങിയതുപോലെയാണ്, നിന്റെ കൂടെ ഇല്ലാതെ ഓരോ രാത്രിയും അപൂർണമായിതോന്നുന്നു. വസന്തം വന്നാലും മനസ്സിൽ മങ്ങിയതുപോലെ, നീ കൂടെ ഇല്ലാതെ ലോകം നിശ്ചലമായിതോന്നുന്നു. വസന്തമഴയും ആഹ്ലാദമില്ലാത്ത ദു:ഖമായാണ്, നിന്റെ സാന്നിധ്യം ഇല്ലാതെ ഹൃദയം ശൂന്യമായിട്ടു തോന്നുന്നു. പ്രഭാതം വന്നാലും പ്രകാശം നഷ്ടമായിരിക്കുന്ന പോലെ, നിന്റെ കൂടെ ഇല്ലാതെ ഏതു സന്തോഷവും അർത്ഥരഹിതമായിതോന്നുന്നു. ജി.ആർ. പറയുന്നു, നീ എനിക്ക് അർപ്പിച്ച ഓരോ ഓർമ്മയും എന്റെ ജീവിതത്തിന്റെ ഗസൽ വഴികളിലെ കവിതകളാണ്. ജീ ആർ കവിയൂർ 28 11 2024 

നിന്റെ വരവിന്റെ വാർത്ത (ഗസൽ)

നിന്റെ വരവിന്റെ വാർത്ത (ഗസൽ) നിന്റെ വരവിന്റെ വാർത്തയിൽ എന്റെ രാത്രികൾ അലങ്കരിക്കപ്പെട്ടു. മിഴികൾ നടുങ്ങിത്തുടങ്ങി, ഹൃദയം മിടിച്ചുതുടങ്ങി. നിന്റെ സുഗന്ധം കാറ്റിൽ പരന്നു അന്തരീക്ഷമാകേ ജീവിതം നിറങ്ങളാൽ പൂന്തോരണമായി, ചന്ദ്രിക വിരിയുകയും ചെയ്തു. ഒരു നക്ഷത്രവും ഇപ്പോൾ ശപഥം ചെയ്തിരിക്കുന്നു, എൻ്റെ വഴികൾക്ക് വെളിച്ചം പകരാനൊരുങ്ങി മെല്ലെ നിൻ്റെ മിഴികൾ പരതി  എന്നെ നോക്കുമെന്നു കരുതി വറ്റിയ ഭൂമിയിൽ മഴയായ് വീണ്ടും പുതുമഴയുടെ ഗന്ധം ജിആറിൻ്റെ ഈ കവിത, സ്നേഹത്താൽ നിറഞ്ഞതല്ലേ, നിന്റെ ചുമലിലായിരിക്കുമിനി ഞാൻ എന്റെ മനസ്സ് സാന്ത്വനം കണ്ടെത്തുന്നത്. ജീ ആർ കവിയൂർ 27 11 2024 

പ്രണയത്തിന്റെ പൂർണമാകാത്ത കഥ

പ്രണയത്തിന്റെ പൂർണമാകാത്ത കഥ ഒരേ ഒരു നിമിഷം നിന്നെ ഓർക്കുന്നു, ഹൃദയത്തിൽ നിറഞ്ഞു ഞാൻ പാടുന്നു. പക്ഷേ പ്രണയത്തിന്റെ കളിയിൽ ഞാൻ തോൽക്കുകയായി, ഈ ഓർമ്മകളിൽ ഞാൻ ദു:ഖം അനുഭവിക്കുന്നു. നിന്റെ കണ്ണുകളുടെ ആഴത്തിൽ ഞാൻ മുങ്ങിയിരുന്നു, പക്ഷേ സ്വപ്നങ്ങളിലേക്കാണ് ഞാൻ മുങ്ങിപ്പോയത്. നിന്റെ ചിരിയുടെ മായാജാലം എങ്ങനെ ഞാൻ പറയും, ഞാൻ തന്നെ മറന്നുപോയി. ഓരോ ശ്വാസവും നിന്റെ പേരിന്റെ സത്യം ഞാനറിയുന്നു, ഓരോ ചലനത്തിലും നിന്റെ സാന്നിധ്യം ഞാനറിയുന്നു. നിനക്കായ്, ഞാൻ എവിടെ എവിടെ തിരയുന്നുണ്ട്, നിന്നെ കാണുവാനായി. നിനക്കായ്, എത്ര കാലം നിന്നെ ആഗ്രഹിച്ചു, പക്ഷേ കാലം എനിക്ക് എതിരായിരുന്നു, അങ്ങിനെയാണ് ഞാൻ തോൽക്കുന്നത്. ഇപ്പോൾ നിന്റെ ഓർമ്മകളുടെ ഒരു ലോകം സൃഷ്ടിച്ചിട്ടുണ്ട്, ആ ലോകത്തിൽ, ഞാൻ നിന്നെ ഒരുനാൾ വിളിക്കുന്നു. "ജി.ആർ." എന്ന ഹൃദയം പ്രണയത്തിന്റെ ദർശനമാണ്, എല്ലാ വേദനകളിലും ഞാനനുഭവിക്കുന്നതിന് നിന്നെ കുറിച്ച് പറയുവാനാണ്. ജി ആർ കവിയൂർ 26 11 2024

നിന്റെ ഓർമ്മ വല്ലാതെ അലട്ടുന്നു (ഗസൽ )

നിന്റെ ഓർമ്മ വല്ലാതെ അലട്ടുന്നു (ഗസൽ ) നിന്നോർമ്മകൾ വല്ലാതെ അലട്ടുന്നു, ഞാൻ എന്തുചെയ്യുമെന്നറിയുകയില്ല. ഹൃദയം ഓരോ നിമിഷവും തുളുമ്പുന്നു, ഈ വേദന എങ്ങനെ താങ്ങും? നിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു, പാദസരം കിലുങ്ങുന്നു. മാർഗ്ഗമെങ്ങും നിറഞ്ഞ മൗനം, ഇത് എങ്ങനെ പറയാം? പ്രേമത്തിന്റെ നൂലിൽ ബന്ധപ്പെട്ടു ആഗ്രഹങ്ങൾ. ഏകാന്തത തേടുന്നു, ഇനി പുനരാഗമനമെപ്പോൾ? "ജി.ആർ."ന്റെ മനസ്സ് തേങ്ങി, അവ പാട്ടുകളായി മാറുന്നു. ആരുണ്ട് കേൾക്കുവാനായ്, സ്നേഹവും സമാധാനവും നൽകുമോ നീ? ജി ആർ കവിയൂർ 26 11 2024

നിന്റെ പ്രണയത്തിന്റെ നിഴൽ (ഗസൽ)

നിന്റെ പ്രണയത്തിന്റെ നിഴൽ (ഗസൽ) ഞാൻ നിന്റെ കണ്ണിൽ കണ്മഷിയായ് മറഞ്ഞിരുന്നാലോ, ചിരിയുടെ മധുരത്തിൽ ഒരായുസ്സ് കഴിഞ്ഞെത്തിയാലോ. നിന്റെ മുഖത്തിന്റെ പ്രകാശത്തിൽ തിളങ്ങും നക്ഷത്രമായ്, നിന്റെ ശ്വാസത്തിന്റെ മധുരത്തിൽ എന്റെ ഹൃദയം ലയിക്കട്ടെ. നിന്റെ കേശത്തിന്റെ നിഴലിൽ സ്വപ്നങ്ങൾ പാകട്ടെ, നിന്റെ ചുംബനത്തിന്റെ ചൂടിൽ ഞാൻ ജീവനെ വീണ്ടെടുക്കട്ടെ. നിന്റെ നിമിഷങ്ങളുടെ നിഴലിൽ ഞാൻ തങ്ങിക്കഴിഞ്ഞു, നിന്റെ സ്വപ്നലോകത്തിൽ ഞാൻ സുഖം നേടി നിറഞ്ഞു. നിന്റെ പ്രണയത്തിലൊരിക്കൽ എന്നെ അലങ്കരിക്കുമ്പോൾ, നിന്റെ ഹൃദയത്തിന്റെ താളത്തിൽ ഒരു ഗാനമായ് മാറട്ടെ. "ജി.ആർ." എന്ന കവിയുടെ പ്രാർത്ഥനയിങ്ങനെയാകുന്നു, നിന്റെ പ്രണയത്തിലൂടെ ഞാൻ ദൈവത്തെ കാണട്ടെ. ജി ആർ കവിയൂർ 26 11 2024

"വഴിയറിഞ്ഞവരുടെ നോവു പാട്ട്"

വഴിയറിഞ്ഞവരുടെ നോവു പാട്ട്" വിശപ്പിൻ്റെ നോവുമായ് കണ്ണുനീരുപ്പിൻ്റെ സ്വാദറിഞ്ഞ് അങ്ങകലയായ് അന്തിവാനിൽ ശ്രാവണ പൗർണമിയെ പാൽക്കിണ്ണമെന്നു കാട്ടി, സ്വാന്തനമൂട്ടുന്നോരമ്മ പിച്ചവച്ചുവളർന്നൊരു മണ്ണിൻമടിത്തട്ടിലിന്നു വയറിൻ്റെ നൊമ്പരമെന്തെന്നും വിരലുകളുണ്ണാനറിയാത്ത അലമുറയിടുന്ന തലമുറകൾ. എങ്ങോട്ടേക്കാണീ യാത്ര എവിടെക്കാണീ യാത്ര വഴിയറിയാതെ ഇരുട്ടിൽ തപ്പുന്ന മനസ്സുകൾക്ക് ഒരിത്തിരി വെട്ടം കാണിക്കുവാൻ ഇല്ലാതായോ ആരുമിന്ന്! എല്ലാമറിഞ്ഞു ചിരിതൂകിയകലുന്നു പുലരിയും. അന്തിയും ഇരുളും കടന്നകലുമ്പോൾ കാലത്തിൻ പ്രതികാരമോ ചോദ്യങ്ങളോ ഇരുളകന്ന് പകൽ മിഴി തുറക്കുമോ? നടന്നകന്നവരോടൊരു പ്രാർത്ഥന കാണാമറയാം പ്രകാശമേ മറവിയിലെ വരികൾ തിരുത്തി മണ്ണിൽ മനുഷ്യൻ്റെ കാന്തിയാകണം. ജി ആർ കവിയൂർ 26 11 2024

ഓർമ്മകളുടെ മിഴിവിൽ ( ഗസൽ )

"ഓർമ്മകളുടെ മിഴിവിൽ" ഓർമ്മകളുടെ സുഗന്ധവുമായ് ഹൃദയ വാതായനത്തിനരികേ നീ വന്നു മുട്ടിവിളിക്കുമ്പോളായ്, സ്നേഹത്തിൻ കലരാത്ത ഓർമ്മകൾ എന്നെ വീണ്ടും മോഹിപ്പിക്കുന്നു. നിൻ മധുര സ്മരണകൾ തേടി എന്റെ ഹൃദയം നിനക്കായ് തളരുന്നു. ഓരോ നിമിഷവും നിന്നെ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു. കാലത്തിൻ കാറ്റുകൾ വരണ്ടാലും, നിൻ സ്പർശമായ വസന്തമഴ എന്റെ മനസ്സിൽ പതിയുന്നു, സ്നേഹത്തിന്റെ അലിയാകുന്നവ. കണ്ണീരിൻ മഴ പെയ്യുമ്പോഴും, നിൻ സ്നേഹത്തിൻ ഇരുട്ടിൽ 'ജി.ആർ' എന്ന ഞാൻ തിരയുന്നു, ഒരു പുതിയ പ്രകാശം തേടി. ജി ആർ കവിയൂർ 25 11 2024

ഹൃദയത്തിന്റെ പ്രാർത്ഥന"( എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ)

ഹൃദയത്തിന്റെ പ്രാർത്ഥന" ( എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ) മനസ്സിൽ കാണുന്നു ദുഖത്തിന്റെ മായകൾ കടന്നുപോയ നിമിഷങ്ങൾ ഓർമ്മകളായി വരുന്നു। ഓരോ സ്വപ്നവും, ഓരോ കഥയും, നിന്റെ ചിത്രത്തെ വീണ്ടും കണ്ണിൽ വരുന്നു। നീ വിട്ടുപോയപ്പോൾ ഞാൻ ചിതറിപ്പോയി, എൻ്റെ ഏകാന്തത ഇന്നും നിന്നെ വിളിക്കുന്നു। എൻ്റെ മനസ്സിൽ ഇപ്പോഴും നിനക്ക് സ്ഥലം ഉണ്ട്, നിന്റെ ഓരോ വാക്കുകളും എൻ്റെ കണ്ണുനീരാക്കുന്നു। മറക്കാൻ ഞാൻ ശ്രമിക്കുന്നു, പക്ഷേ അസാധ്യമാണ്, നിന്റെ സ്നേഹം തന്നെ ജീവിക്കാൻ പ്രേരണ നൽകുന്നു  ഈ വരികളിൽ മറഞ്ഞിരിക്കുന്നത് എൻ്റെ ദു:ഖം, അത് എൻ്റെ ദു:ഖഗാനങ്ങൾ എന്നേകൊണ്ട് പാടിക്കുന്നു  'ജി.ആർ.' ഈ ഗസൽ എൻ്റെ പ്രാർത്ഥനയാണ്, നീ ഇല്ലാതെ ഓരോ ശ്വസനവും അപൂർണ്ണമാകുന്നു। ജി ആർ കവിയൂർ 25 11 2024

ജയ് ഗണേശാ

ജയ് ഗണേശാ തുമ്പിക്കരം നീട്ടി എൻ തമ്പമെല്ലാം അകറ്റണേ തമ്പുരാനേ, ഗണപതിയെ കുംഭി മുഖനാകും ഭഗവാനേ കലികാല ദോഷം നീക്കിത്തരേണമേ ഒടുങ്ങാത്ത സങ്കടങ്ങൾ ഉയരുന്ന വേദനകൾ മാറ്റി നൽകുക നീ മോക്ഷപദം അനുഗ്രഹം ചൊരിയണേ വിഘ്നങ്ങൾ എല്ലാം ഒടുങ്ങട്ടേ വിജയത്തിന്റെ വെളിച്ചമാകട്ടേ ഓംകാര നാദം മുഴങ്ങട്ടേ ഗണപതി പാദം ശരണമാകട്ടേ വിഘ്നേശ്വരാ, പരമാനന്ദമേ ഗജാനനാ, മംഗളദായകനെ നിറയെണമേ നിൻ നാമം മനസ്സിൽ നിത്യനിരാമയനെ ഗണപതെ ജീ ആർ കവിയൂർ 22 11 2024

ഏകാന്ത ചിന്തകൾ 27

ഏകാന്ത ചിന്തകൾ 27 ഒരു ദൗത്യത്തിൽനിന്നു പിന്മാറുന്നതിനുള്ള കാരണങ്ങൾ പലതുമുണ്ടാകാം. പുറത്തോ മനസ്സിലോ സങ്കടങ്ങളും, അന്തിമ നിശ്ചയങ്ങളുമായി നാം പോവേണ്ടിയിരിക്കും. പാതിവഴിയിൽ വീണു പോയവരുടെ പരിതാപങ്ങൾ മാത്രം സഹിക്കാൻ കഴിയും. അവർക്ക് വരാനിരുന്ന ആഘോഷങ്ങൾ, വേദനയുടെ തീരങ്ങളിൽ മങ്ങിയിരിക്കും. ഓർമ്മകളുടെ സ്വപ്നങ്ങൾ പൊട്ടിയിരിക്കും, ആദർശങ്ങളിലെ വേദന നിഴലായി പടരുന്നു. പുതിയ വഴി തേടാൻ, പുരാണം തിരിയാം, പിന്നീട് എപ്പോഴും അവരെയാണ് ഞങ്ങൾ സ്മരിക്കുക. ജീവിതം, ഓരോ വഴിയും, ആകുന്ന സത്യം സ്വയം കണ്ടെത്തും." ജീ ആർ കവിയൂർ 22 11 2024 

പ്രണയ പ്രതീക്ഷകൾ (ഗസൽ)

പ്രണയ പ്രതീക്ഷകൾ (ഗസൽ)  ഇഷ്ടത്തിന്റെ പാതകളിലെ യാത്രക്കാരനാണ് ഞാൻ, സൗന്ദര്യത്തിന്റെ തെളിവ് തേടി  ഓർമ്മകളിൽ, സ്വപ്നങ്ങളിൽ। ചന്ദന രാവിൽ നിറയും ആഗ്രഹങ്ങളെപ്പോലെ, സ്പർശത്തിന്റെ മൃദുലതയും  ഈ ശ്വാസങ്ങളിലുണ്ട്, സ്വപ്നങ്ങളിൽ। മുല്ലപ്പൂവിൻ്റെ സുഗന്ധം പരക്കുന്ന ഈ വഴികളിൽ, "ഒളിഞ്ഞു കിടക്കുന്നു ഒരു രൂപം ഈ പ്രപഞ്ചത്തിൽ, സ്വപ്നങ്ങളിൽ" ഓരോ വാക്കും മധുരഗാനത്തിന്റെ ഓള മെന്നോ, ഗസലിന്റെ സൗന്ദര്യം ഈ വരികളിൽ, സ്വപ്നങ്ങളിൽ। മനസിന്റെ അനന്തതയിൽ ഒരു രൂപം തങ്ങി, പ്രണയത്തിന്റെ ചാരുത ഈ ചിന്തകളിൽ, സ്വപ്നങ്ങളിൽ। പ്രണയത്തിന്റെ എല്ലാ നിറങ്ങളിലുമിളകുന്ന "ജി.ആർ", മൗനത്തിന്റെ നിഴൽ ഈ കണ്ണീരിലും, സ്വപ്നങ്ങളിലും। ജീ ആർ കവിയൂർ  22 11 2024

ഉറക്കുപ്പാട്ടിന്റെ മധുരം"

ഉറക്കുപ്പാട്ടിന്റെ മധുരം" ആരിരാരാരോ... ആരിരാരാരോ... മധുര സ്വപ്നങ്ങളെ വായോ അമ്മതൻ താളത്തിൽ ഉറങ്ങിക്കൊൾക താരകമുത്തുകൾ കൺ ചിമ്മി നല്കുന്നു അമ്മയുടെ കൊഞ്ചലിൽ പുഞ്ചിരി തൂകി കണ്ണിൻ കനവുകൾ പ്രിയമായി വരട്ടെ ആരിരാരാരോ... ആരിരാരാരോ... മാനത്തിൻ നീലിമയിൽ നക്ഷത്രം മിന്നുന്നു കുളിർകൊട്ടും കാറ്റും താരാട്ട് പാടുന്നു ആലിംഗന താളത്തിൽ നിദ്ര തേടി സ്വപ്നങ്ങളുടെ വീഥിയിൽ എത്തുമീ കുഞ്ഞ് ആരിരാരാരോ... ആരിരാരാരോ... ജീ ആർ കവിയൂർ 22 11 2024 

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

""നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ) എന്തിനാണ് നീ എന്നെയിത്ര പ്രണയത്തിലാഴ്ത്തിയത്? അവസാനം നീ നിശ്ശബ്ദമായി പിന്മാറിയത് എന്തുകൊണ്ട്? എന്റെ ഹൃദയത്തെ നിന്റെ നോട്ടം ഇങ്ങനെ ചുട്ടതെന്തിന്, പിന്നീട് നീ പകലിനെയും രാവിനെയും വിട്ട് അകലുന്നത് എന്തുകൊണ്ട്? പ്രതി ദിനം സന്ധിച്ചിരുന്ന ഓരോ പ്രഭാതവും നിനക്കായ് മാത്രം പുഞ്ചിരിച്ചു, ഇപ്പോൾ അത് അഗാധമായ ദുഃഖത്തിലേക്ക് മാറിയത് എന്തുകൊണ്ട്? നിന്റെ വരവിൽ സങ്കൽപ്പിച്ചിരുന്ന സ്വപ്നങ്ങളെല്ലാം, ഇന്ന് അവ നൈരാശ്യത്തിന്റെ ചിത്രങ്ങളായി മാറിയത് എന്തുകൊണ്ട്? ഒരേ ഒരു തവണ ഞാൻ നിൻ്റെ കൂടെ നിന്നാൽ എല്ലാം മറക്കില്ലയെന്ന വാഗ്ദാനം നീ ചെയ്തുവല്ലോ, പിന്നീട് ഈ ദൂരം സംഭവിച്ചത് എന്തുകൊണ്ട്? "ജി.ആർ." നിന്റെ പേര് എഴുതി തുടങ്ങുമ്പോഴാണ്, എന്റെ പേന കണ്ണുനീരിൽ മുങ്ങിപ്പോയത് ജീ ആർ കവിയൂർ 21 11 2024

ഏകാന്ത ചിന്തകൾ 26

ഏകാന്ത ചിന്തകൾ 26 എത്രമാത്രം അറിയാം എത്രകാലം കൊണ്ടറിയാം, എത്രമാത്രം അറിയാം? നാളുകൾ ചുറ്റിപ്പോയാലും, ഹൃദയം മറക്കാൻ കഴിയുമോ? പ്രതീക്ഷയുടെ സ്വപ്നങ്ങൾ, കാലം എത്ര മായിച്ചാലും, ചിന്തയിൽ പെട്ടവർക്കായി, പുതിയ സന്ധ്യയായി മാറുന്നു. നമ്മുടെ തിരിച്ചറിവിന്റെ ദൂരം, സമയവും സ്ഥിതിയും മാറ്റും, പോന്നുകൊണ്ടിരിക്കുന്നത് മാത്രമാണ്, എന്തെങ്കിലും തെളിഞ്ഞത്, എന്ന് കാണാനായി. നന്നായി അറിയാമെങ്കിൽ, ഇനി, എത്രമാത്രം അറിയാമെന്ന് അറിയൂ. ജീ ആർ കവിയൂർ 20  11 2024 

നീയില്ലാതെ എന്ത് (ഗസൽ)

നീയില്ലാതെ എന്ത് (ഗസൽ) ഒരു വേള നീ ഇല്ലായിരുന്നുവെങ്കിൽ നിരാശയോടെ എങ്ങനെ ഞാൻ എഴുതുക? കവിതകളും പാട്ടുകളും ഇങ്ങനെ, തനിയെ ജീവിക്കാനുള്ള ശീലമായ് മാറിയത് ഹൃദയ നോവേറിയപ്പോൾ നിന്റെ ഓർമ്മകൾ സാന്ത്വനമൊരുക്കി, നിന്റെ സ്നേഹത്തിന്റെ തടവിൽ വാക്കുകൾ, ഒരു ശൈലിയിൽ എപ്പോഴും നീ മാത്രം നിറഞ്ഞു. ദുഃഖവും നിന്റെ കൂടെയില്ലെങ്കിൽ അർത്ഥവുമില്ല, സന്തോഷത്തിന്റെ മുഖത്ത് വെളിച്ചമില്ല. നിന്നെ കൂടാതെ ഈ ജീവിതം എന്തിനാണ്? ഒരു മുറിഞ്ഞ പാതയിലൂടെ ഉള്ള യാത്രപോലെ നീ വന്നില്ലായെങ്കിൽ എന്റെ ഉള്ളം നീറി പുകയും എല്ലാ മുറിവുകളും മൌനമായി, ശാന്തത തേടുന്നു നിനക്കായ് 'ജീ ആർ'യുടെ ഹൃദയത്തിൽ നിന്റെ പേര് മാത്രം, നൂറാണ്ടുകൾക്കു ശേഷവും  ഈ സന്ദേശം നിലനിൽക്കും. ജീ ആർ കവിയൂർ 20 11 2024 

അമ്മേ ശരണം ദേവി ശരണം

അതിരുചിതം തവ നടനം ചാരുശീലേ  തരളിതമതു മോഹിതം ബാലേ  നയന ലസിതം മന്ദഹാസം  കോമള മുഖാരവിന്ദം  ബ്രഹ്മനും തോൽക്കും നിൻ മുന്നിലായ് ചാരുലസിതേ  സുന്ദരി കോമളവല്ലി സുഷമേ  മനോരമേ  സുരാസുര കലഹ കാരിണി  തരുണി മോഹിനി അമൃതേ  നിന്നെ ഭജിപ്പവർക്ക് നിത്യം സർവ്വ ഐശ്വര സിദ്ധിദായിനി അസുര സംഹാര രൂപിണി  മഹാമായേ ശക്തിസ്വരൂപേ  തവ പദം കുമ്പിടുന്നേൻ  കാലകാല മാനസ വാസിനി കലി ദോഷഹാരിണി രുദ്രേ  കന്മഷേ ജനനി തവ  കാരുണ്യംകൊണ്ട് ശോഭിതെ  നിത്യം മന്മനോവാസിനി തായേ  അഖില ലോക ജനനീ, വിശ്വജേ, സകലവേദങ്ങൾ ഉൽഘോഷിക്കുന്നു നിൻ നാമം! ആശ്രയം ഞാൻ തേടുന്നു സമർപ്പണത്തോടെ, കരുണാനിധിയാം നിന്നെ നമിക്കുന്നു ഞാനിതാ, അമ്മേ! ജീ ആർ കവിയൂർ 20 11 2024   

ഹൃദയത്തിൽ മുറിവേൽപ്പിച്ച്" (ഗസൽ )

ഹൃദയത്തിൽ മുറിവേൽപ്പിച്ച്" (ഗസൽ ) ഹൃദയത്തിൽ മുറിവേൽപ്പിച്ചു നീ മറഞ്ഞുപോയ താരമായി. നീ പോയി എവിടെ, ചന്ദ്രനും ചന്ദകാന്തവും മേഘങ്ങളിൽ മറഞ്ഞുപോയി. ശ്വാസങ്ങൾ മങ്ങിപ്പോയതുപോലെ, നിന്റെ ഇല്ലായ്മയിൽ ഈ യാത്രയിൽ. പാതകൾ ശൂന്യമായി തോന്നുന്നു, ഒഴുകുന്ന നിമിഷങ്ങളിൽ നിന്റെ അഭാവം. സ്വപ്നങ്ങളിലെ ചില്ലുകൂട്ടിൽ നിന്റെ മുഖം തെളിയുന്നു. ഹൃദയത്തിന്റെ ഓരോ കോണിലും നിന്റെ പേരിന്റെ മാധുര്യം നിറഞ്ഞു. ആ ദിനവും, ആ കൂടിക്കാഴ്ചകളും, ഇപ്പോൾ ഓർമ്മകളിൽ മാത്രം ബാക്കിയാക്കി. ഹൃദയം ഒഴുക്കിയ കണ്ണുനീരിലും എന്റെ കഥകൾ എഴുതപ്പെട്ടു. നീ എത്ര ദൂരെ പോയാലും, എന്റെ ഹൃദയത്തിൽ നിന്റെ പേര് മരിക്കില്ല. ഓരോ വരിയും നിറഞ്ഞു നിൽക്കുന്നു, നിന്റെ ഓർമകളുടെ സാന്നിധ്യത്തിൽ. നിന്റെ വേർപാടിന്റെ ദുഃഖം പറയാൻ കഴിയാതെ 'ജി.ആർ.'. എന്റെ ഹൃദയത്തിന്റെ കഥ വീണ്ടും വീണ്ടും എഴുതപ്പെട്ടു. ജി.ആർ. കവിയൂർ 19 11 2024

സ്വാമിയേ ശരണമയ്യപ്പാ

വൃശ്ചിക പൊൻപുലരി വന്നു ഭക്തി തരും പുലരി കാനനവാസിയായ് അയ്യനെ കാണുവാൻ വൃതമേൽക്കും സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ ഭക്തരുടെ ശരണം വിളി മാറ്റൊലി കാതൽ മുഴങ്ങും മഞ്ഞിൻ കണങ്ങൾ പൊഴിയും സന്ധ്യാ നാമം പാടി മനം സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ രാവിൽ നിറദീപങ്ങൾ തെളിയും ഉടുക്ക് കൊട്ടി കർപ്പൂര ഗന്ധം അയ്യപ്പ നാമഘോഷത്താൽ ആനന്ദത്തിൽ ആറാടും ഭക്തർ സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ താനും അയ്യനുമൊന്നെന്നറിഞ്ഞു അയ്യപ്പതിന്തകത്തോം പാടി ശരണം വിളിച്ചു കലിയുഗ പാപം കളയുവാൻ പടിമുകളേറുന്നു സ്വാമിയേ ശരണമയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ

ആണുങ്ങൾക്കൊരു ദിനം

ആണുങ്ങൾക്കൊരു ദിനം ആണുകൾ ജീവിതം ചുമന്നുകൊണ്ട്, നിശ്ശബ്ദമായ് ദുഖം മറച്ചുകൊണ്ട്. തീർന്നിട്ടില്ല പണിയും പോരാട്ടവും, വേദനയും സന്തോഷവും ഒളിപ്പിച്ചുകൊണ്ട്. പുരുഷ ദിനം അവർക്കായ് വിളിച്ചോതുന്നു, അവകാശങ്ങൾക്കും പ്രാധാന്യം നൽകുന്നു. മനസ്സിലെ വേദന മറക്കരുത്, ആശ്വാസം തേടട്ടെ അവർക്കായ്. സമത്വത്തിന്റെ പാതയിലൂടെ, ഓരോ പടിയും മുന്നോട്ട് നടക്കട്ടെ. ഓർമ്മിക്കപ്പെടണം അവർ, സ്നേഹത്തോടെ ലോകം മാറ്റം വരുത്തണം. ജീ ആർ കവിയൂർ  19 11 2024 

ഏകാന്ത ചിന്തകൾ 25

ഏകാന്ത ചിന്തകൾ 25 ആവശ്യകതയും മോഹവും ആവശ്യം തേടി മുന്നോട്ടു പോകണം, മോഹങ്ങളെ താൽക്കാലികം എന്നറികണം. ജീവിതത്തിൽ തേടിയത് കിട്ടാൻ ശ്രമിക്കണം, പകൽ പൊക്കും, രാത്രി ഒടുങ്ങും എന്നറികണം. മോഹങ്ങൾ കൊച്ചുമഴയായി മാറുക, ആവശ്യം ജീവിതത്തിൽ സന്തോഷം നിറയ്ക്കുക. മനസ്സിൽ ഉറച്ച തീരുമാനം എടുക്കുക, എല്ലാ വഴികളിലും സത്യം തേടുക. ആവശ്യം തീർത്താൽ മനസ്സു തളരുന്നില്ല, മോഹങ്ങൾ വിട്ടുപോകും, സമാധാനം വീണു. ചെറുതായെങ്കിലും ശരിയായ ചുവടു വെയ്ക്കണം, ജീവിതം മുന്നോട്ട് പോകാൻ വഴിയൊരുക്കണം. ജീ ആർ കവിയൂർ 19 11 2024 

നിന്നെ കൂടാതെ (ഗസൽ )

നിന്നെ കൂടാതെ (ഗസൽ ) കിലുങ്ങി പോയ നിൻ പാദസരം, എന്നെ പരിക്കേൽപ്പിച്ചു കടന്നു പോയി, ചിരിയിലെ മധുരഗാനം, മിഴികളിൽ എന്റെ സ്വപ്നം പടർത്തി. പൗർണമി രാവിൽ മുഖം തെളിഞ്ഞു, നിൻ ചിരിയിലെ പ്രകാശം മനസ്സിൽ നിറഞ്ഞു. മുടിയുടെ ഒഴുക്ക് കാറ്റിൽ തലോടുമ്പോൾ, എന്റെ ഹൃദയം കവിതകൾ സമ്മാനിച്ചു. ചുവടുകളിലെ താളം ഹൃദയം മിടിച്ചു, നിന്റെ കാഴ്ച കാണുമ്പോൾ സങ്കടങ്ങൾ ചിരിച്ചു. എല്ലാ സ്വപ്നങ്ങളിലും പേരഴുതിയിട്ട്, പ്രണയത്തിൽ ഞാൻ എല്ലായ്പ്പോഴും ജീവിച്ചു. 'ജി.ആർ.' എഴുതുന്നു, ഈ മനസ്സ് നിന്റെ മാത്രം, നിന്നെ കൂടാതെ, ജീവിതം കുറവുകൾ നിറഞ്ഞു. ജീ ആർ കവിയൂർ 19 11 2024

വഴിയോര കാഴ്ചകളിൽ നിന്ന്

വഴിയോര കാഴ്ചകളിൽ നിന്ന്  വഴിയരികിലിരുന്നു വെയിലും കാറ്റും കൊണ്ട് കച്ചവടക്കാരൻ്റെ വിയർപ്പും വിശപ്പും ശ്രദ്ധിക്കാതെ വരുന്നവരുടെ കൈകളിൽ എത്തപ്പെടുന്നതും കാത്ത് തെരുവിലേക്ക് മിഴി നട്ട് പഴിയും പിറുപിറുപ്പും കേട്ട് ഇരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങളായി കച്ചവടക്കാരൻ്റെ കീശയിൽ ചില്ലറയാവാൻ കാത്തിരിക്കുന്ന പാവകൾ പലതരം സ്വപ്നങ്ങൾ കാണുന്നു, ഒരു കുഞ്ഞിന്റെ കൈകളിൽ ആനന്ദമായ് നിറയാമോ എന്നു! പഴകിയ വസ്ത്രക്കുപ്പായം പോലെ ഒരു ദിവസം വലിച്ചെറിഞ്ഞു തെരുവിൽ കിടക്കുമ്പോഴും, മനസ്സിലുടഞ്ഞു പാടിയ പാട്ടുകളെ നാടകം പോലെ വെറുതെ നടിക്കുന്നു. കവിയുടെ കാഴ്ചകളിൽ എത്ര വേദനകളെയും എത്ര ദുഃഖങ്ങളെയും വലിച്ചിഴച്ചു കൊണ്ടിരിക്കുന്നുവെങ്കിലും പാവകൾക്ക് മറയ്ക്കാനാവുന്ന പുഞ്ചിരിയോളം വിലയില്ല. പാവക്കൂട്ടം സ്വപ്നം കണ്ടവണ്ണം ഒരു കുഞ്ഞിന്റെ സ്നേഹഭരിതമായ കൈകളിൽ ഒരിക്കലും കരയാത്ത പുഞ്ചിരി. പാവയ്ക്ക് മറുവഴികളില്ലാത്തൊരു ജീവിതം. ജീ ആർ കവിയൂർ 18 11 2024

ഏകാന്ത ചിന്തകൾ 24

ഏകാന്ത ചിന്തകൾ 24 ഓരോ മൗനതരംഗങ്ങൾ,  ഹൃദയം തൊടുമ്പോൾ അകലങ്ങൾ നീളുന്നതെന്തിന്,  ചെറു പിഴവുകൾ കൊണ്ടു? കൈമൊഴികളിൽ ചൂട് നിറഞ്ഞത് മാറുമ്പോൾ അവഗണനകൾ ആകുന്നു, ഒരു തുടർച്ചയായ പാത. ഓർമകളുടെ നിഴലിൽ വീഴുന്ന ചിന്തകളാൽ മറക്കാനാകാത്ത വേദനകളുടെ ചുവടുകളാൽ പടർന്നു നീളുന്ന ദൂരങ്ങൾ ഒരു പാഠമാകുന്നു പിന്തിരിഞ്ഞു നോക്കുമ്പോൾ സ്നേഹം പോലും മങ്ങുന്നു. പറഞ്ഞുവച്ച വാക്കുകൾ പാറകളിൽ എറിഞ്ഞ ചൊല്ലുകൾ അവശേഷിക്കുന്ന ചെറു ലഹരികൾ കടലിന്റെ തീരങ്ങൾ. ഒരിക്കലും അടുക്കാനാവാത്ത ദൂരങ്ങൾ ആകുമ്പോൾ അകലങ്ങളിൽ പൂക്കുന്ന സ്നേഹം മറയുന്നു മടിയിൽ. ജീ ആർ കവിയൂർ 18 11 2024 

ഏകാന്ത ചിന്തകൾ 23

ഏകാന്ത ചിന്തകൾ 23 ജീവിതത്തിന്റെ സത്യം ജീവിതം ചോദിക്കില്ല, നിനക്കിഷ്ടം എന്തെന്നു, നിന്റെ വഴികളിൽ പടരുന്നു സ്വപ്നമാഘോഷം. മനസ്സമാധാനം കണ്ടെത്താൻ, ജീവിതത്തെ നമിച്ചു സ്വീകരിക്കേണ്ടത് വിധി. നിശ്ചയം ചലിക്കുമെല്ലാം, നിശ്ചലമാവാതെ, നാളുകൾ നീങ്ങുമിവിടെ നോവിൽ താലോലിച്ച്. പുറകിലേക്ക് നോക്കാതെ മുന്നോട്ട് നടക്കുക, ജീവിതം നൽകും പാഠങ്ങൾ മനസ്സോടെ തിരിച്ചറിയുക. നമ്മൾ വെച്ച സ്വപ്നങ്ങൾ എല്ലാം പൂവണിയില്ല, പക്ഷേ ഓരോ നഷ്ടവും ഒരു പാഠമാകട്ടെ. അംഗീകരിച്ചാൽ ജീവിതം സന്തോഷമാകും, അന്വേഷിച്ചാൽ മനസ്സിൽ പ്രപഞ്ചമാകാം. ജീ ആർ കവിയൂർ 17 11 2024 

ജീവിത പാത

ജീവിതപാത. പവിഴം പോലുള്ള മുന്തിരി ചാറ് പളുങ്ക് പാത്രത്തിലായ് ചുണ്ടോടടിപ്പിക്കും മുമ്പേ വീണുടയുന്നുവല്ലോ ജീവിതം പോലെ. ഓർക്കുവിൻ ഓരോ നിമിഷവും ഓമർഖയാമിന്റെ വരികൾ ജീവിതം വീണ്ടു തളിർക്കാൻ തക്ക ഒരു രസം നിറയ്ക്കുക ഉള്ളിലായ്. ചെറു മധുരവും, ചെറു നൊമ്പരവും കൂടിത്തിരയുന്ന ജീവിതപാത. സന്ധ്യാ വെളിച്ചം മങ്ങി മാറുന്നതുപോലെ കാലം ചലിച്ചുപോകും മൗനത്തോടെ. ചന്ദ്രൻ പകരുന്ന ശാന്തി പോലെ, നിന്റെ ഹൃദയം വെളിച്ചമാകട്ടെ. ജീവിതം അങ്ങിനെയൊരു പാട്ടുപോലെ, നാളുകൾ നിറച്ചുനിൽക്കട്ടെ സന്തോഷം. ജീ ആർ. കവിയൂർ 17 11 2024

നേരമായ്

നേരമായ് പിരിയുവാൻ നേരമായ് പ്രിയതെ കേൾക്കുമോ പോയകാലത്തിൻ്റെ ഓർമ്മകൾ പെയ്‌തൊഴിയട്ടെ ചിദാകാശത്തിൽ നിന്നുമെണ്ണം. പറയാൻ വാക്കുകൾ കുറവായിട്ടും ഹൃദയം നിറയെ മൗനങ്ങൾ കൂടെ നിന്നില്ലെങ്കിലും എപ്പോഴും ഒരു മധുരകനവായ് മറക്കാതെ നീ. നാളെക്കായ് വെറുതെ കാത്തിരിക്കുമ്പോൾ പുതിയൊരു രാവുകൾ കടന്നുവരും മിഴികളിൽ വിരിഞ്ഞ തീരങ്ങളാവട്ടെ ഒടുവിൽ സ്നേഹത്തിന്റെ മിഴികൾ. നമുക്കിതിൽ നിന്നും പുനർജനിക്കാം പുതിയൊരു പ്രതീക്ഷ പോലെ വിരഹം വെറുതെയാകട്ടെ, പ്രിയതെ സന്തോഷമാകും കഥയുടെ അവസാനമേ. ജീ ആർ കവിയൂർ  17 11 2024

സ്വാമിയേ ശരണം അയ്യപ്പാ

സ്വാമിയേ ശരണം അയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പാ മാലയിട്ട് വൃതം നോറ്റ്  ഭക്തിയോടെ നിറച്ചു നെയ്തേങ്ങ ഇരുമുടിയിലെന്തി കല്ലും മുള്ളും നിറഞ്ഞ മലചവിട്ടി ശരണം വിളിയോടെ മണികണ്ഠ സ്വാമിക്ക് മലമേലൊരഭിഷേകം നടത്തി സ്വാമിയേ ശരണം അയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പാ ശരണമലയുടെ കാട്ടിലെ നിഴലിൽ നദികൾ പാടുന്നു, മാറ്റോലികൊള്ളുന്നു മലകളിൽ ഭക്തിഗാനങ്ങൾ പതിനെട്ടാം പടി മുകളിലെ ദിവ്യമേ മണികണ്ഠാ, നീ തുളുമ്പുന്നു അനുഗ്രഹം ഞങ്ങളിൽ സ്വാമിയേ ശരണം അയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പാ അയ്യപ്പ തിന്തകത്തോം പാടി തത്വമസി പൊരുളറിഞ്ഞു അയ്യനും താനുമൊന്നെ മനസ്സിലേറ്റി തിരികേ മലയിറങ്ങുമ്പോൾ ശരീരവും മനസ്സും തമ്മിൽ ഭാരങ്ങൾ എല്ലാം ഒഴിഞ്ഞതുപോലെ സ്വാമിയേ ശരണം അയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പാ ജീ ആർ കവിയൂർ  17 11 2024

ഇനിയെന്ത്...

ഇനിയെന്ത്... . ഇനിയെന്തു ഞാൻ പാടേണ്ടു അറിയില്ല  ഗുരുവായൂർ വാഴും ശ്രീകൃഷ്ണ മൂരാരേ   കുചേലൻ്റെ കൈയ്യിലെ അവിൽ പൊതിയിലെ ഒരു മലരായി മാറിയെങ്കിലോ എൻ ജന്മം  അവിടത്തോളമെത്താൻ കഴിഞ്ഞീടുമല്ലോ അവിടുത്തെ തിരുവുടലിൽ ചാർത്തും പൂമാലയിലെഒരു പൂവായ് തൂമണം പകരുവാൻ കഴിഞ്ഞെങ്കിൽ ധന്യം  ഇനിയെന്തു ഞാൻ പാടേണ്ടു അറിയില്ല  ഗുരുവായൂർ വാഴും ശ്രീകൃഷ്ണ മൂരാരേ   കണ്ണാ നിൻ പട്ടു പീതാംബര ചേലയിലെ നൂലായ് മാറാൻ ഒരു പട്ടു നൂൽ പുഴുവായ്  ജനിച്ചുവെങ്കിൽ എൻ ജന്മം സഫലമായേനേൻ ഇനിയെന്തു ഞാൻ പാടേണ്ടു അറിയില്ല  ഗുരുവായൂർ വാഴും ശ്രീകൃഷ്ണ മൂരാരേ   അവിടുത്തെ ചുണ്ടിൽ പിറക്കുന്ന മോഹന ഗാനത്തിലെ അക്ഷരങ്ങളായ്  മാറുവാൻ കഴിഞ്ഞെങ്കിൽ എത്ര പുണ്യം ഇനിയെന്തു ഞാൻ പാടേണ്ടു അറിയില്ല  ഗുരുവായൂർ വാഴും ശ്രീകൃഷ്ണ മൂരാരേ   ജീ ആർ കവിയൂർ 16 11 2024

മുത്തശ്ശി വന്നല്ലോ

മുത്തശ്ശി വന്നല്ലോ മുക്കൂറ്റി പൂക്കുമാ മുത്താരം കുന്നിറങ്ങി മുക്കൂറ്റി മണമേറി മുറുക്കി ചുവപ്പിച്ച് മുത്തങ്ങളുമായ് മുത്തശ്ശി വന്നല്ലോ ചുണ്ടുകളിൽ സ്നേഹ പുഞ്ചിരി കൈകളിൽ പഴമതൻ ഗന്ധം കുട്ടികളോടൊപ്പം കൂടെ കളിക്കുമ്പോൾ വീടാകെ ഉണരുമല്ലോ ആലോലം  പണ്ടൊരുനാളിന്റെ ഓർമ്മകളെ  പകർന്നുതരുമാ ചുവരിലിരിക്കും ചിത്രങ്ങൾ കാട്ടി   മുന്നെപോയവരുടെ  കഥ പറഞ്ഞു സ്നേഹമേറിയ ഓരോ നിമിഷവും സ്മരിപ്പു വാത്സല്യമേറിയ മുത്തശ്ശി വരമൊഴിവാമൊഴി കഥകളൊരുക്കി പല്ലില്ലാ പുഞ്ചിരി മധുരം പകരും മുത്തശ്ശിയുടെ ചെറു മടിയിൽ സ്നേഹമെണ്ണാം ഓരോ നിമിഷവും ജി ആർ കവിയൂർ 16 11 2024

കാലാവസ്ഥാ പ്രതിസന്ധി ആരോഗ്യ പ്രതിസന്ധിയാണ്

കാലാവസ്ഥാ പ്രതിസന്ധി ആരോഗ്യ പ്രതിസന്ധിയാണ് ശ്വസിക്കാനുണ്ടായ കാറ്റ് ശുദ്ധമായിരുന്നോരു നാൾ, ഇന്ന് വിഷവായുവിൻ കാമ്പുകൾ തീർക്കുന്നു നോവുകൾ. പുകയും മഞ്ഞും എല്ലായിടവും നിറയുന്നു, ഉറക്കം കെടുത്തി ജീവൻ പൊലിഞ്ഞു പോകുന്നു. നദികൾ വറ്റുന്നു, ജീവന്റെ നാഡി നിലച്ചു പോവും, ചൂട് കനത്തപ്പോൾ തണലും മാഞ്ഞ് തീരും. മണ്ണിലെ വിളകൾ ചൂടിൻ കാഠിന്യത്തിൽ വീണു പോകും, വിശപ്പും ദാഹവും കൊടുവാളായി മാറുന്നു. കൊതുകുകൾ പെരുകി, രോഗങ്ങൾ ചുറ്റും പടരുന്നു, പുതിയ ദുരന്തങ്ങൾ വഴികളിൽ സഞ്ചരിക്കുന്നു. കാറ്റും കൊടുങ്കാറ്റും ഭൂമിയെ തകർക്കുന്നു, നക്ഷത്രങ്ങൾക്കു കീഴിൽ മനുഷ്യർ വലയുന്നു. ഭൂമി കരയുന്നു, നാം കൂടെ കരയുന്നു, ആരോഗ്യം ഭൂമിയുടേതും നമ്മുടെതുമാണ്. സംരക്ഷിക്കൂ ഭൂമിയെ ജാഗ്രതയോടെ, ഇല്ലെങ്കിൽ നഷ്ടമാകും ജീവിതത്തിന്റെ നാൾവഴികൾ! ജി ആർ കവിയൂർ 15 11 2024

രാവേറെയായല്ലോ

രാവേറെയായല്ലോ രാവേറെയായല്ലോ രാത്തിങ്കളുദിച്ചുവല്ലോ രാക്കിളികൾ പാടിയല്ലോ രാമല്ല പൂത്തല്ലോ രാഗാദ്രയായി നീ എന്തേ ഉറങ്ങിയില്ല രാവിൻ മിഴികളിൽ സ്വപ്നം തീരാതെന്നും മൗന സ്നേഹഗീതം, നിന്റെ മനസ്സറിയുന്നോ ചാരേ പൊഴിക്കുന്നു ചന്ദ്രിക തൂവെട്ടം നാളേറെയായല്ലോ നിന്റെ വാത്സല്യം തേടുമ്പോൾ നിഴലായി വന്നു മൂടും മിഴികളിൽ നീ തന്നെയാണോ പുണ്യദിനങ്ങളാൽ വന്നു പ്രണയ സന്ധ്യയിൽ നിശ്വാസമായി നീ തീണ്ടുമെൻ വിരഹത്തിൻ നീലച്ചായം ജീ ആർ കവിയൂർ 15 11 2024 

പാട്ടൊന്നു പാടട്ടെ

പാട്ടൊന്നു പാടട്ടെ  പാട്ടൊന്നു പാടുന്നുണ്ട് കുഞ്ഞാറ്റ  പാറിപ്പറന്നു നീങ്ങു വന്നോളൂ  പാലുതരം പാൽപ്പായസ ചോറു തരാം പഴങ്കഥകളൊക്കെ ചൊല്ലിത്തരാം  പട്ടുടുത്തു വളയുമിട്ട് ചാന്തു തോടൂകുറിയും പട്ടുപാവാടയൊക്കെ ഞൊറിഞ്ഞുയൂടൂത്ത് പഞ്ചാരിമേള കൊഴുപ്പിൽ ആട്ടവുമാടിവരാം  പഞ്ചാര മുട്ടായിയൊന്നു വാങ്ങിതരാം പൊന്നോളേ  പൂരം കഴിഞ്ഞ് പോരുമ്പോഴായ്  പൂനിലാവൊളിയുമൊക്കെ കാട്ടിത്തരാം  പവനുരുകും സൂര്യൻ വന്നു മുട്ടിവിളിക്കുമ്പോൾ പളുങ്കു പോലുള്ള ചിരിയുമായ് നീയുണരുമല്ലോ പാട്ടൊന്നു പാടുന്നുണ്ട് കുഞ്ഞാറ്റ  പാറിപ്പറന്നു നീങ്ങു വന്നോളൂ  പാലുതരം പാൽപ്പായസ ചോറു തരാം പഴങ്കഥകളൊക്കെ ചൊല്ലിത്തരാം  ജീ ആർ കവിയൂർ 15 11 2024 

വിരഹ മഴ

വിരഹ മഴ  പെയ്യാനൊരുങ്ങും മഴമേഘങ്ങളെ നിങ്ങളും എന്റെ പോലെയാണോ പ്രിയനുടെ ഓർമ്മയിൽ വിരഹ- നോവിനാൽ മിഴി നിറക്കുകയോ? അവനുടെ സ്മൃതികളാൽ ശ്വാസമെല്ലാം, നിലക്കുമ്പോലെ മിഴിമങ്ങി കാഴ്ചകൾ മാഞ്ഞുതുടങ്ങി കൈവിട്ടകന്നു നിദ്രയും, സ്വപ്നമേ, ഇനിയുമിങ്ങു പെയ്യുമോ? വർഷമേറെ നീണ്ടു പോയ വീഥിയിൽ, വിരഹപൂവേ, നീയെവിടെയോ വിരിഞ്ഞു, ഒരാശ്വാസമായ് മൊഴിയുന്നാരും കേൾക്കാതെയീ  ഈ പ്രണയ ഗീതങ്ങളുടെ ശീലുകൾ കണ്ണീരിന്റെ ഈ ദാഹം മാഞ്ഞിടും, പ്രിയനെ മറക്കുവാൻ ആഗ്രഹിക്കുന്നോ? ഇന്നലകളിൽ നിന്നോർമ്മയുണ്ടെങ്കിലും, മഴയായി പെയ്യുന്നു മാനവും മനവും ജീ ആർ കവിയൂർ 14 11 2024

जहाँ जहाँ चलेगा, मेरा साया, രാജ് മെഹന്തി അലി ഖാൻ്റെ രചനയുടെ ഗാനം പരിഭാഷ ശ്രമം

 जहाँ जहाँ चलेगा, मेरा साया,  രാജ് മെഹന്തി അലി ഖാൻ്റെ രചനയുടെ ഗാനം പരിഭാഷ ശ്രമം  നീയെങ്ങു പോകിലുമെൻ  നിഴലായ് കൂടെ ഉണ്ടാവും (2) എൻ്റെ പ്രതിശ്ചയ... പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ.. ചിലപ്പോൾ, എന്നോർമ്മകളാൽ നിൻ  കണ്ണുകൾ നിറഞ്ഞാലും ചിലപ്പോൾ, എന്നോർമ്മകളാൽ നിൻ  കണ്ണുകൾ നിറഞ്ഞാലും നീയത് ഒതുക്കി നിർത്തുകയുള്ളിൽ എനിക്കായ് മാത്രമായ്  നീയേത് രൂപത്തിലായാലും നിന്നെ പിന്തുടരും മിഴലായ് എൻ്റെ  എൻ്റെ പ്രതിശ്ചയ... പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ.. നീ ഉദാസീനമായി മാറുമ്പോൾ  ഞാനും ഉദാസീനയായ് മാറും നീ ഉദാസീനമായി മാറുമ്പോൾ  ഞാനും ഉദാസീനയായ് മാറും നീ കണ്ടില്ലായെങ്കിലും ഞാൻ കാണും നിന്നെ പിന്തുടരും എൻ്റെ പ്രതിശ്ചയ... പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ.. നീയെങ്ങു പോകിലുമെൻ  നിഴലായ് കൂടെ ഉണ്ടാവും (2) നിന്നെ പിന്തുടരും എൻ്റെ പ്രതിശ്ചയ... പ്രതിശ്ചയ..പ്രതിശ്ചയ..പ്രതിശ്ചയ.. ഒരുവേള ഞാൻ വഴി തെറ്റി പോകിലും എന്നെയോർത്ത് നീ ദുഃഖിക്കേണ്ട  എൻ്റെ പ്രണയമോർത്ത് നിൻ്റെ കണ്ണുകൾ നനയരുതെ  ഒരുവേള ഞാൻ വഴി തെറ്റി പോകിലും എന്നെയോർത്ത് നീ ദുഃഖിക്കേണ്ട  എൻ്റെ പ്രണയമോർത്ത...

ജീവിതരക്ഷയ്ക്ക് കൃത്രിമബുദ്ധി

ജീവിതരക്ഷയ്ക്ക് കൃത്രിമബുദ്ധി ജീവൻ നിലനിൽക്കുന്നേ, പ്രതീക്ഷ നിലനിൽക്കുന്നേ വേദനയുടെ മേഘങ്ങൾ അകന്നൊഴിയുമ്പോൾ മാറാവേദന പെയ്തൊഴിയാതെ, കൈത്താങ്ങായി ജീവിതത്തിനു കൃത്രിമബുദ്ധി വീണ്ടുമൊരു കരുത്താകുന്നു ലക്ഷണം നേരത്തെ കണ്ടുപിടിച്ച്, വെറും മരുന്നല്ല നിറയ്ക്കുന്നു ആശയുടെ നിറങ്ങളാൽ സൗഖ്യം ചിലവ് ചുരുക്കി, പ്രാണനും സംരക്ഷിച്ച് പുതിയൊരു പാത തുറക്കുന്നു, ജീവൻ വീണ്ടും ജീവിക്കുന്നു ജീ ആർ കവിയൂർ 13 11 2024 

നിന്നെ തേടി അലയുന്നു ഞാൻ.

നിന്നെ തേടി അലയുന്നു ഞാൻ. തങ്ക കിനാവിന്റെ താലവുമെന്തി സന്ധ്യ കുങ്കുമപട്ടുടുത്ത്  രാവിനെ വരവേൽക്കുമ്പോൾ  മെല്ലെ എത്തുന്നു കുളിർക്കാറ്റിനൊപ്പം  തിങ്കളെത്തുന്നു ചന്ദനക്കുടവുമായി തിരി തെളിയിക്കുന്നു മനസ്സിൻ തീരങ്ങളിലായ് നാമജപഘോഷം തരളിതമാം ഓർമ്മകൾ പേറി കനവിന്റെ വരവ് കാത്ത് നിദ്ര നിൽക്കുന്ന നേരത്ത് അറിയാതെ മറയാത്ത ചിന്തകളുമായ് വന്നുവല്ലോ നീയും പതിയുന്ന നക്ഷത്രപ്പാടങ്ങളിൽ പെയ്തൊഴിയാത്ത സ്നേഹധാര ഹൃദയത്തിന്റെ കവിത പോലെ നിന്നെ തേടി അലയുന്നു ഞാൻ. ജീ ആർ കവിയൂർ 13 11 2024

വേവലാതികൾ

വേവലാതികൾ വൃദ്ധാവസ്ഥയുടെ വേവലാതി സഹിക്കാതെ പോകുന്നു എല്ലാം, ദൃശ്യമാകുന്ന ലോകം മാഞ്ഞുപോകുന്നു, ഓർമ്മകൾ ചിതറിയപ്പോള്‍ ശൂന്യമായ് മാറുന്നു. ശബ്ദങ്ങളും മായുന്നു, കേൾവിയില്ല, ജീവിതത്തിൻ ചാരത്ത്  പ്രണയം മാഞ്ഞുവോ, നിലനിൽപ്പിനായ്  പണിചെയ്ത കാലം, ഇപ്പോഴിതാ സുഖം നിറഞ്ഞ ശൂന്യത. മകനും മരുമകളും ദൂരെയായി, മരുമക്കളും കളിയാക്കി മാറിപ്പോയി, ഇനിയും ഇനി സാക്ഷിസഹചാരം മാത്രം, ഒരു ഓർമ്മ, ഒരു വിസ്മയം - ഒറ്റപ്പെടലിന്റെ കൂടെ. ജീ ആർ കവിയൂർ 12 11 2024

പാതിരാവിൽ

പാതിരാവിൽ  പാതിരാവിൽ പിൻ നിലാവിൻ പാലോളിയിൽ പാതി വിടർന്നൊരു പനീർ പുഷ്പമായി നിൻ മുഖം ഒളി നിറയുന്നു മധുര ചിന്തയിൽ. ചിരിയെത്തും ചെറു തിരി വെട്ടമായ് മിഴിയിലൊഴുകി കരളരുവിയിലൂടെ, കണ്ണാടിക്കു മുന്നിൽ പ്രണയം നിൽക്കുന്നു, നിഴലായ് ഞാൻ തേടുന്നു നിൻ വദനം. ഹൃദയതീര കടവിന്നരികിൽ മുത്തുങ്ങളായ് തിളങ്ങി താരകങ്ങൾ, മഴയുടെ താളത്തിൽ മയങ്ങിയ നേരം നിൻ പദ ചലനത്താൽ കനവകന്നു. ഓർമ്മകളായ് നീ മരമഴയായ് മെല്ലെ പൊഴിക്കുന്നു മുത്തിൻ കണം, മിഴിമണികൾക്ക് ആനന്ദാനുഭൂതി മനസ്സിൽ നിറയുന്നു നീയെന്ന കുളിർ. ജീ ആർ കവിയൂർ 11 11 2024

ഏകാന്ത ചിന്തകൾ 22

ഏകാന്ത ചിന്തകൾ 22 എന്റെ ആകുലതകളിൽ നിന്റെ ഓർമ്മകൾ ശരണം തേടുന്നു, എല്ലാ വേദനക്കും ആശ്വാസം നൽകുന്നു. ഒരിക്കൽ അപൂർണമായിരുന്നു സ്വപ്നങ്ങൾ, ഇപ്പോൾ അവയ്ക്കു സമാധാനമാർഗം നൽകുന്നു. ആ രൂപം കണ്ണുകളിൽ തന്നെ തങ്ങിയിരിക്കുന്നു, കാറ്റിൽ മറ്റൊരു സുഗന്ധം പോലെ കലർന്നിരിക്കുന്നു. രാത്രിയുടെ നിശ്ശബ്ദതയിൽ കാതോർത്ത് കേൾക്കുന്നു, സ്വപ്നങ്ങളിൽ നിശ്ശബ്ദതയുടെ കുളിരുമായി വിരുന്നിരിക്കുന്നു. ദൂരെ നിന്നാലും എത്ര അടുത്തെന്നു തോന്നുന്നു, ഹൃദയത്തിന്റെ ഓരോ താളിലും ജീവൻ അനുഭവിക്കുന്നു. പ്രണയത്തിന്റെ ആലിംഗനത്തിൽ നിമിഷങ്ങൾ നിശ്ചലമാകുന്നു, ഈ അനുഭവം എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ജീ ആർ കവിയൂർ 11 11 2024 

അമ്മേ പലിപ്ര കാവിൽ വാഴുമ്മമ്മേ

അമൃത കല്ലോലിനിയാം കാരുണ്യമേ  അമ്മേ പലിപ്ര കാവിൽ ല് ല്പ്പ്വാഴുമ്മമ്മേ അരികത്ത് അണയുമ്പോഴായി  അഴലോക്കെയാറ്റിത്തരുമമ്മ  അണയാത്ത സ്നേഹം ചൊരിയും  അകതാരിൽ ശാന്തി പകരുമമ്മ അമൃത കല്ലോലിനിയാം കാരുണ്യമേ  അമ്മേ പലിപ്ര കാവിൽ വാഴുമ്മമ്മേ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ അംബികേ നിന്നരികിലെത്തുന്നവർക്ക് ആവാളം ജ്ഞാനം പകരും സരസ്വതിയും  അർത്ഥം തേടിവരുന്നവർക്ക് ലക്ഷിയും അമൃത കല്ലോലിനിയാം കാരുണ്യമേ  അമ്മേ പലിപ്ര കാവിൽ വാഴുമ്മമ്മേ നിന്നന്തികെ ഉണ്ട് നാഗരാജവും നാഗയേക്ഷിയമ്മയും രക്ഷകനാം രക്ഷസ്സും യോഗീശ്വരനാം കാരണവരും എല്ലാവർക്കും ആശ്വാസമരുളുന്നുവല്ലോ അമ്മേ ശരണം ദേവി ശരണം  പലിപ്രക്കാവിലമ്മേ ശരണം  ജീ ആർ കവിയൂർ 11 11 2024

ഏകാന്ത ചിന്തകൾ 21

ഏകാന്ത ചിന്തകൾ 21 ചില കണ്ടുമുട്ടലുകൾ പാതയിൽ വന്നിട്ടുള്ളത് ഒന്നൊന്നു തൊട്ടെത്തി ഹൃദയത്തിൽ ചേർന്നിട്ടും ചിലത് മധുരം ചേർത്തു, ചിലത് മുറിവും തന്നു, ഓർമ്മകളിൽ വരുമ്പോൾ നൊമ്പരം വിടാതെ യൗവനത്തിലും വൃദ്ധപ്രായത്തിലും മനസ്സിൽ പതിഞ്ഞു നിന്നു, സ്നേഹവും വിരഹവും ചേർന്നൊരു കാഴ്ചയായി മറഞ്ഞിടുന്നു. ജീ ആർ കവിയൂർ 11 11 2024

കൃത്രിമ ബുദ്ധി വീട്ടിൽ

കൃത്രിമ ബുദ്ധി വീട്ടിൽ സുശീലവേഷത്തിൽ കടയിൽ കടന്നെത്തി, ചെറുചിരിയോടെ സാധനം ചേരുതായി. പച്ചക്കറികൾ, പഴങ്ങൾ, പൊരി… എല്ലാമറിയും, എല്ലാം അറിഞ്ഞൊരു സുതി! അടുക്കളയിൽ എളുപ്പത്തിലും കൈത്താങ്ങു, അളന്നുതരികും, ചേരുവകൾ ചേർക്കും. മനോഹരമാം പാചകത്തിന് പിന്നിൽ, ആരേയും ആകർഷിക്കാനായ് നിൽക്കും. കുഞ്ഞിന്റെ അരികിൽ ഗാനം പാടും, മൃദുവായല്ലോ ശൈശവ സംഗീതം. അഞ്ചലായ് കുഞ്ഞിനെ ഉറക്കത്തിൽ മുക്കി, സ്വപ്നങ്ങൾ സ്നേഹിച്ചു, സ്നേഹിച്ചു തഴുകി. രാത്രിയിൽ ചിറകുള്ള ശബ്ദം കേട്ടു, കൊതുകിനെയും ഓടിക്കാനോ എത്തും. എല്ലായ്പ്പോഴും മിഴികൾ തുറന്ന്, ഒരുയിരായിരിക്കും തറയിൽ മുറിയിൽ! സൂര്യോദയം മുതൽ സായം വരെ, പിണയാം കൈത്താങ്ങായീ തരങ്ങളിലെല്ലാം, ഇനിയൊരു കാലം ഇല്ലാതെ നാം ചങ്ങാതിയായി, ജീവിതത്തിലെ എല്ലാ കാര്യവും എ.ഐ ചെയ്യും! ജീ ആർ കവിയൂർ 10 11 2024 

മൗനരാഗ സ്മൃതികളെ

മൗനരാഗസ്മൃതികളേ  മൂളുന്നുവോ  ഒരു    ഗാനമെനിക്കായ് നിശ്വാസത്തിൻതാരകങ്ങളിൽ നിന്നെ  കാണ്മതേതു പാതയിൽ? നിന്റെയോർമ്മകൾ നെഞ്ചിലേറ്റുമ്പോൾ പൂമഴയായി വിരിയുമോവിടെ? നിന്റെ ഇല്ലായ്മയിൽ ഞാൻ ഓർക്കുമ്പോൾ മാറ്റൊലിക്കൊള്ളുന്നു നിറഞ്ഞുപോയവാക്കുകളെവിടെയോ? പൂമ്പൊടിയിൽ വീണുകണ്ണീരായ് പുലരി പാടുന്നു പ്രണയമായ് ഇടവേളകളിൽ സ്നേഹസ്മിതങ്ങൾ മഴയായിപ്പെരുകും വരികളിൽ. GR kaviyoor  10 11 2024

ഏകാന്ത ചിന്തകൾ 20

ഏകാന്ത ചിന്തകൾ 20 ജീവിതം തുടങ്ങും ഭയം മരിക്കുന്നിടത്ത് ജീവിതം തുടങ്ങും, നിശ്ശബ്ദമായ പാതകളിൽ പ്രകാശം നിറയും. ഹൃദയത്തിൽ പിറക്കുന്ന സാഹസം തീണ്ടുമ്പോൾ, കടലുകൾ കടക്കാനും പർവ്വതങ്ങൾ കയറാനും നാം തയാറാകും. ആത്മവിശ്വാസത്തിൻ ചിറകിൽ സ്വപ്നങ്ങൾ ഉയരും, കൈകൾ നീട്ടി സ്വരൂപിക്കാം പുതിയൊരു ലോകത്തെ. നിനവില്ലാതെ മുന്നോട്ട് പോകും ജീവിതം പുനർജനിക്കുമ്പോൾ. ജീ ആർ കവിയൂർ 10 11 2024

ഏകാന്ത ചിന്തകൾ 19

ഏകാന്ത ചിന്തകൾ 19 നാം കാണും സ്വപ്നങ്ങൾ നാം കാണും സ്വപ്നങ്ങൾ ഒരു നാൾ നമ്മേ തേടി വന്നാലോ, നിറവേകുന്ന നിമിഷങ്ങൾ നമ്മുടെ മുന്നിൽ നിൽക്കുമോ? സ്നേഹത്തിൻ സാക്ഷികൾ ആയി ആ കാറ്റിൻ ചിരിയും പൂക്കളും, വൈരാഗ്യത്തിനില്ലാതെ പൂക്കും പുതിയൊരു പ്രഭാതത്തിൻ മണം. മഴയോ പെയ്തൊഴിയാതൊരു നനവേകുന്ന വേദനകൾ, നിറവും സൗന്ദര്യവും ചൂടു ചേർത്ത് സ്വപ്നങ്ങൾ നന്മയാൽ തെളിയട്ടെ. ഒരുനാൾ, ഞാനും നീയും കാണാം സ്വപ്നങ്ങളിൽ കാത്തുനിന്ന ജീവിതം. ജീ ആർ കവിയൂർ 10 11 2024

കൃത്രിമ ബുദ്ധിയുടെ കാലത്ത്"

കൃത്രിമ ബുദ്ധിയുടെ കാലത്ത്" പകൽ വെളിച്ചത്തിൻ വഴി ചൂഴും, രാത്രിയുടെ നിശബ്ദ താളത്തിൽ. ജീവിതത്തിൻ ശ്വാസമാകുന്ന വഴികളിൽ, കൃത്രിമ ബുദ്ധി കാഴ്ചകൾ പകർന്ന്. മനുഷ്യൻ സൃഷ്ടിച്ച മായാജാലങ്ങൾ, അനന്തം കൊണ്ടൊരു ഭാവി തേടി. ചിന്തകളിൽ വിരിയുന്ന യന്ത്രങ്ങളും, ഓർമ്മകളെ പകർത്തി നീങ്ങുന്നു. സ്വപ്നങ്ങളെ സൃഷ്ടി ചെയ്യുന്ന കരങ്ങൾ, അറിയാതെ വഴികൾ തെളിയിക്കുന്നു. പ്രണയവും വേദനയും മായ്ക്കാതെ, മനുഷ്യന്റെ ഉള്ളം സ്പർശിക്കുന്നു. കൃത്രിമത്തിന്റെ ചങ്ങലയിൽ ബദ്ധരായ്, മനുഷ്യൻ തന്നെ പരിചയിച്ച ലോകം. ജീ ആർ കവിയൂർ 09 11 2024

ഏകാന്ത ചിന്തകൾ 18

ഏകാന്ത ചിന്തകൾ 18 ജീവിച്ചിരിക്കുമ്പോൾ മാത്രം, പ്രിയമുള്ളവരുടെ മനസ്സുകളിൽ നീ നിറയുക, മറക്കാതെ. പറയാൻ കഴിയാത്ത വാക്കുകൾ നിന്റെ, ഓർമകളിൽ പകർന്ന് നിന്നെയെ പുണരാൻ. താങ്ങും, തണലുമായ് കൈകളുടെ അഴകായി മായാത്ത കാഴ്ചകൾ. പ്രണയത്തിന്റെ നനവുള്ള ഈ വേളയിൽ പെയ്ത മഴയാർത്തെ, നെഞ്ചിൽ വിറയ്ക്കാതെ. സ്നേഹത്തിൻ തിരകളായ് മറന്നു പോയാൽ ചരിച്ചിരുന്ന പാതകൾ ക്ഷമയോടെ. പിന്നെയുമെത്രയോ, വേളകളിൽ നിന്റെ വിരൽചൂടോടെ കൂടെ നടന്നിടും ജീ ആർ കവിയൂർ 09 11 2024

ഏകാന്ത ചിന്തകൾ 17

ഏകാന്ത ചിന്തകൾ 17 നാളേറെയായി ഞാൻ കാത്തിരിക്കുന്നു ഒരു നോക്കു നിന്നെ കാണുവാനായി എന്നെ വിട്ടങ്ങു നീ പോയത് എങ്ങോട്ടറിയില്ല നോവുന്നുള്ളകം പറയാനറിയാത്ത നൊമ്പരം എന്നോ വിടർത്തിയ കൈകളിൽ നീയൊരു സ്വപ്നമായി മറഞ്ഞ് പോയി വേനൽത്തിങ്കളിൽ മഞ്ഞുപോലെ മനസ്സിലിടർന്നു നീ അകന്നു പോയി ഓരോ പിറന്നാൾ കഴിഞ്ഞിടേ ഓർമ്മകളാൽ മനസ്സ് നിറഞ്ഞിടുന്നു വേദനയെ മരുവാനായി പാടുന്നുവെന്റെ കാതോർത്തു നിന്നു നീ പറഞ്ഞ പാട്ടുകഥകൾ ഇന്നും ഓർമ്മകളിൽ മരവിച്ചിരിക്കുന്നു പക്ഷെ നീ ഇല്ലായ്മയുടെ കരയിലൂടെ ഞാനീ നാളിൽ ഒറ്റയായ് വരുന്നു വീണ്ടുമൊരിക്കൽ കാണുമോ നീ ഈ കാഴ്ചകളിൽ എൻ സ്വപ്നങ്ങൾ പൂക്കുന്നോ? എല്ലാ മുറിവുകളും പൊഴിച്ച് പോയി അകമാനം നിനക്കായ് ഞാൻ കാത്തിരിക്കുന്നു ജീ ആർ കവിയൂർ 09 11 2024

കാണുവതുണ്ടോ പഴയകാലം

കാണുവതുണ്ടോ പഴയകാലം  കാല്പാടുകൾ തേടി  കിനാദൂരം നടന്നു കലരും മനസ്സിൽ കാമിനി നിന്നെയോർത്ത് കലരാത്ത മോഹത്തിൻ കാണാ കയങ്ങളിലുടെ കാതങ്ങൾ താണ്ടി കലർപ്പില്ലാത്ത യാത്ര കാലമെത്ര കഴിയുകിലും കാണാതെയിരിക്കിലും  കണ്ണിൽ ഉൾ കണ്ണിൽ കാണുവതുണ്ടോ പഴയകാലം നീ ജീ ആർ കവിയൂർ 09 11 2024

ഏകാന്ത ചിന്തകൾ 16

ഏകാന്ത ചിന്തകൾ 16  മറ്റൊരു മുഖം ധരിച്ചു നിൽക്കാം, വാക്കുകൾ കൊണ്ട് ധൈര്യം കെട്ടിപ്പുണരാം, നിന്റെ സ്നേഹം ഒളിപ്പിക്കാൻ, സാധ്യമായിത്തീരും ഇങ്ങനെ. മനസ്സ് തണുപ്പ് വിട്ടുപോകും, നിശബ്ദതയിൽ വാക്കുകൾ ചൊരിയും, ഒളിപ്പിക്കാൻ എന്തായാലും, അറിയാമിവയൊക്കെ തന്നെ. അറിയാതായിപോലെ ചിരിച്ചാലും, ഒന്ന് നിമിഷം മറന്നു കാണിച്ചാലും, സ്നേഹം ഉണ്ടെങ്കിൽ മനസ്സിൽ, അതിനെ മറക്കുക എളുപ്പമല്ല. ജീ ആർ കവിയൂർ 09 11 2024

ഒരു പ്രതിബിംബമായ്.

മറക്കാനാവുന്നില്ലയീ തണുത്ത കാറ്റും നിലാവു നിറഞ്ഞ രാത്രിയും, നിന്നോർമ്മകൾ നൽകും പ്രതീക്ഷയെ, എന്നിലെ ജീവിക്കാനുള്ള തുടിപ്പ്. ഇനിയോ അതൊരു ചുംബനം പോലെ കാറ്റിൽ ലീനമാവുന്നു , നിൻ സ്‌പർശനങ്ങൾക്കായ്   മനം കൊതിക്കുന്നു   മനസ്സിന്റെ ഇരുളിൽ നീ, ഒരു ചിരാതായ് തെളിയുന്നു  നിൻ സ്മരണകളുടെ പ്രകാശം,  ഓരോ വേദനയിലും ചിതറുന്നു. ഹൃദയസൂര്യന്റെ ഈശ്വരിയായി നീ, അതിന്റെ സംഗീതവും, നിശ്ശബ്ദതയിൽ നീ മാത്രമേ ഉറപ്പായുള്ളുവെന്നു കാണുന്നു. എങ്ങനെ വേണം വർണ്ണിക്കാൻ,   നിൻ സൗന്ദര്യത്തെ അറിയില്ല ഓരോ ചിന്തയിലും നീയുള്ള  സന്ധ്യയുടെ കണിക പോലെ ഓരോ നിമിഷവും. എല്ലാ നിമിഷങ്ങളിലും, നിന്റെ പ്രതിരൂപം ചിരിക്കുന്നു, "ജി. ആർ."ന്റെ ഹൃദയത്തിൽ, ഒരു പ്രതിബിംബമായ്. ജീ ആർ കവിയൂർ 08 11 2024

അഴലാഴങ്ങളിൽ മിഴി നട്ട്

അഴലാഴങ്ങളിൽ മിഴി നട്ട് മൊഴിയുവാനാവാതെ പൊഴിയും കണ്ണു നീരിന്നു ലവണത്തിൻ രസമോ ആഴിയിലും നിറയുന്നു ആകാശത്തിൻ്റെ നീലിമ കരയാതിരിക്കാൻ ശ്രമിച്ചൂ എന്നാലും കിനാവുകൾ പൂത്തു ഒരുദൂരം വിട്ടു നീ എന്നിലായ് നിറഞ്ഞു  നിന്നെ പോലും മറക്കാനാവാതെ എൻ മനം തിങ്ങി വിങ്ങുന്നു അവകാശം ആരും കൊടുക്കാതെ എന്നിൽ ചേർന്നെന്തെ നിൻ ഓർമ്മകൾക്കൊരു ചാരുത ഹൃദയത്തിൽ കലർന്നോ ജീ ആർ കവിയൂർ 08 11 2024 01: 34 am