Friday, December 30, 2011

രാ - മായണം


രാ - മായണം പണ്ട് പണ്ട് മുത്തശ്ശി  പഠിപ്പിച്ചു തന്നു 

ബാലന്‍ അയോദ്ധ്യ പുക്കു    

ആരണ്യം തന്നിലേറി ,

കിഷ്കിന്ധാതിപനോടൊത്തു

സുന്ദരമായി യുദ്ധംചെയ്യത് ,

ഉത്തരമായി രാമായണം  

ഇന്ന് മുത്തശ്ശിമാര്‍ തന്നത്താന്‍ പറഞ്ഞു 


പഠിക്കുന്നു  ,അമ്മക്കിളി കുങ്കുമ പൂവുതേടി


പുതിയ ഗീതങ്ങള്‍ കേട്ടു  ഡീലു ഉറപ്പിച്ച്


മലബാറും ജോസ്കോയും വിജയലക്ഷ്മിയിലുടെ 


സ്വര്‍ണ്ണവും പട്ടും വാങ്ങുവാന്‍ മത്സരിക്കുന്നു 

മഞ്ചും മാഗിയും തിന്നു കൊണ്ട് 

കൊച്ചുമക്കള്‍ ടാബ്ലറ്റില്‍  

രാമായണ യുദ്ധം കളിക്കുന്നു      

ഒരു പിറന്നാള്‍

ഒരു പിറന്നാള്‍ 
 എന്റെ ഹൃദയം പാടുന്നു ഒരു കിളിയെപോല്‍ 
കൂടുകുട്ടിയവകള്‍ ജലസ്ഥായിയായി 
ഹൃദയം ഒരു ആപ്പള്‍ മരം പോലെ 
ശിഖരങ്ങള്‍ വളഞ്ഞു കുമ്പി ഫലഭാരത്താല്‍  
എന്റെ ഹൃദയം ഒരു മഴവില്‍ കൊടി പോലെ 
നീന്തി തുടിക്കുന്നു   ശാന്ത സുന്ദരമായ  കടലല്ലോ
ഹൃദയം സന്തോഷത്താല്‍ മിടിക്കുന്നു 
എന്തെന്നാല്‍ പ്രണയം എന്‍കുടെയല്ലോ 
പ്രാവുകളുടെയും മാതള നാരങ്ങകളുടെയും 
ആയിരം കണ്ണുകള്‍ ഉള്ളൊരു പീലികളാല്‍ 
മയില്‍   പെടകളുടെ  ചിത്രങ്ങള്‍  കൊത്തിയൊരു   
തിളങ്ങുന്ന വര്‍ണ്ണ പകർപ്പുകുതിര്‍ത്ത 
ഉയര്‍ന്ന  പട്ടുവിരിച്ച  വേദികയിലേക്ക് 
പിറന്നാള്‍ സമ്മാനമെന്നോണം
ജീവിതത്തിലേക്ക് പ്രണയം 
തിരികെ വന്നു വല്ലോ 
ദൈവമേ നിനക്ക് സ്വസ്തി 

പുഴയുടെ തേങ്ങല്‍


പുഴയുടെ തേങ്ങല്‍ അവര്‍ ഒക്കെ എന്നെ ഇഷ്ടപ്പെട്ടിരുന്നു 
മലമുകളിലെ പുഷ്പങ്ങള്‍ 
മരങ്ങളുടെ വേരുകള്‍ 
കൈ നീട്ടി പുല്‍കാന്‍ ആയും പുല്‍ക്കൊടികളും 
ദാഹദ്രരാം  പക്ഷി മൃഗാദികളും
സ്നേഹ പരിലാളനത്താല്‍
മിനുപ്പാര്‍ന്ന കല്ലുകളും  
എല്ലാവരും കാതോര്‍ത്തു 
ഒഴുക്കിന്റെ താളത്തെ  
വേഗതയെ. 
വിരിമാറിലുടെ
പലരും നീന്തി തുടിച്ചു 
ഇഷ്ടമേറെ തോന്നി പലപ്പോഴും 
കരകളില്‍ കൊടികുത്തി അതിരുകള്‍ അറിയിച്ചു  
ആറാട്ടിന് എത്തും ദൈവങ്ങളും 
ജ്ഞാനസ്നാനം നടത്തുന്നവര്‍     
അങ്ങിനെ ഒഴുകി ഞാന്‍ നഗരങ്ങളില്‍ 
എത്തിനില്‍ക്കുമ്പോള്‍ എന്റെ പരുശുദ്ധിയെ 
കുറിച്ച് വളരെ പേര്‍ പാടി ആടി 
എന്റെ നിറം   മാറലുകളെ കുറിച്ച് 
ഘോരം ഘോരം  കണ്‌ഠക്ഷോഭം   നടത്തിയവര്‍  
രാവേറെ ചെല്ലുമ്പോള്‍ എന്റെ തീരങ്ങളില്‍ 
ഞാന്‍ പോലും ലജ്ജിക്കും കാര്യങ്ങള്‍ നടത്തി 
എന്നെ ഇല്ലാതാക്കി 
ഒട്ടിയ കവിളുകളും വരണ്ട കണ്ണുകളും 
മാത്രമാണ് ഇന്നെന്റെ   മുഖമുദ്ര 

Wednesday, December 28, 2011

ജാഗ്രത


ജാഗ്രത  ഓര്‍മ്മകള്‍ പരിലസിക്കുമി മനസ്സില്‍ നിന്നും 

ഒട്ടില്ലാതെ മായിച്ചിടുമിനിയെല്ലാമേ   കണ്ടറിയാം 
കൊണ്ടാറിയാം,മനുഷ്യന്റെ ബുദ്ധിയിലുദിക്കുമി   
കഴിവുകള്‍ തന്നെ മാറ്റി മറിക്കാന്‍ വയറസ്സുകള്‍  
ഇനി കമ്പ്യൂട്ടറിലുടെ  എത്തിടും വൈകാതേ .

ഞാന്‍ എന്ന പ്രഹേളിക

ഞാന്‍ എന്ന പ്രഹേളിക 

Abstract Painting /  Cheryl Spelts
ഞാന്‍ ഞാനാരെന്ന്  അറിയാന്‍ ഉള്ള വേഗ്രതയില്‍ 
ഞാന്‍ ആരെന്നു പറയുവാന്‍ ഒരുപക്ഷെ എന്നലാവുന്നില്ല 
വലിയ കാലുകളും പരിച്ചേദിക്കപ്പെട്ട ചെവികളും  
പരസ്‌പരാശ്രിതരല്ലാതായ സാമൂഹ ബന്ധങ്ങളും 
ബലഹീനനായും പാനീയങ്ങള്‍ക്കു അടിമപ്പെട്ടും
ആകെ നീലവസ്ത്ര ധാരിയായി ആരുമറിയാതെ 
ഈ ലോകത്തെ കബളിപ്പിച്ചു ,എവിടെയും  ഉയര്ച്ചകളെ 
താഴ്ത്താതെ എല്ലാവരാലും രക്ഷപെട്ടും ,പകലെന്നോ 
മദ്ധ്യാന്നമെന്നോ സന്ധ്യയെന്നോ  രാവേന്നോ നോക്കാതെ 
രണ്ടു നീലിമിയാര്‍ന്ന നയനസാഗര സീമകള്‍ക്കുമപ്പുറം 
കാണുന്നു ഞാന്‍ എന്നെ ,സ്വയം സ്നേഹിക്കപ്പെട്ട്   
മറ്റുള്ളവര്‍ എന്റെ ചിത്രങ്ങളില്‍ ആകൃഷ്ടരാകുകയോ 
ഇല്ലയോ എന്ന ചിന്തകള്‍ക്കൊന്നുമേ വഴിഒരുക്കാതെ 
ജീവിക്കണം ഈ കപടതയാര്‍ന്ന മുഖമുടിയുമായി 
വരട്ടെ ഇനിയും അവസരങ്ങള്‍ ഉണ്ടെങ്കില്‍ ഒന്ന് 
തിരുത്താന്‍ തുനിയാമെല്ലോ എന്ന ആത്മസുഖ ചിന്തയുമായി 
ഞാന്‍ ഞാന്‍ ഞാന്‍ മാത്രം ഹ ഹ ഹ ഞാന്‍ ഞാന്‍ മാത്രം .

Tuesday, December 27, 2011

ജനഗണ മനക്കു ഇന്ന് നൂറു വയസ്സ്

ജനഗണ മനക്കു ഇന്ന് നൂറു വയസ്സ് 
ജനഗണ മനയിതില്‍
അതിനായകന് ജയഭേരി മുഴക്കി 
ഇന്ന് നൂറു വയസ്സുതികയുന്ന 
നേരത്തും നിത്യഹരിതമായ്   
കാലത്തിനെ അതിജീവിക്കുന്നു 
ടാഗോറിന്‍ വരികളിലുടെ 
നമ്മുടെ ദേശീയ ഗാനം 
************************************************************* 
ജനഗണമന (അവലംബം വീകി  പീഡിയ) 

ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്‌. സാഹിത്യത്തിന്‌ നോബൽ സമ്മാനിതനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെകവിതയിലെ വരികളാണ്‌ പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്‌.

ചരിത്രം

1911, ഡിസംബർ 27 നു,‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കൽക്കത്താ സമ്മേളനത്തിലായിരുന്നു ആദ്യമായി ടാഗോറിന്റെ കവിത ആലപിക്കപ്പെട്ടത്. തുടർന്ന് ദേശീയപ്രസ്ഥാനത്തിന്റെ മുഖ്യവാഹകരായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഈ ഗാനം ദേശീയഗാനമായി അംഗീകരിക്കുകയായിരുന്നു. 1947 -ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്‌ ശേഷം ഇന്ത്യൻ ഭരണഘടനാപ്രകാരം പ്രസ്തുതകവിത ദേശീയഗാനമായി തുടരുകയാണുണ്ടായത്.വരികൾ


മലയാള ലിപിയിൽ:
ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!

]ബംഗാളി ലിപിയിൽ (റോമൻ ലിപിയിലും)

জনগণমন-অধিনায়ক জয় হে ভারতভাগ্যবিধাতা!
পঞ্জাব সিন্ধু গুজরাট মরাঠা দ্রাবিড় উত্কল বঙ্গ
বিন্ধ্য হিমাচল যমুনা গঙ্গা উচ্ছলজলধিতরঙ্গ
তব শুভ নামে জাগে, তব শুভ আশিস মাগে,
গাহে তব জয়গাথা।
জনগণমঙ্গলদায়ক জয় হে ভারতভাগ্যবিধাতা!
জয় হে, জয় হে, জয় হে, জয় জয় জয়, জয় হে॥
Jônogônomono-odhinaeoko jôeô he Bharotobhaggobidhata!
Pônjabo Shindhu Gujoraţo Môraţha Drabiŗo Utkôlo Bônggo,
Bindho Himachôlo Jomuna Gôngga Uchchhôlojôlodhitoronggo,
Tôbo shubho name jage, tôbo shubho ashish mage,
Gahe tôbo jôeogatha.
Jônogônomonggolodaeoko jôeô he Bharotobhaggobidhata!
Jôeo he, jôeo he, jôeo he, jôeo jôeo jôeo, jôeo he!


വിമർശനങ്ങൾ


കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി ടാഗോറിന്റെ കവിത ആലപിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ബ്രിട്ടനിലെ ജോർജ്ജ് അഞ്ചാമൻ രാജാവിനു് സ്വീകരണം നൽകിയത്. ഈ ഒരു കാരണം കൊണ്ടുതന്നെ പലരും ഗാനത്തിൽ ദൈവമെന്നു് വിവക്ഷിച്ചിരിക്കുന്നത് ജോർജ്ജ് രാജാവിനെയാണെന്നു് കരുതിപ്പോന്നിരുന്നു. പിന്നീട് ടാഗോറിന്റെ തന്നെ വിശദീകരണത്തിൽ അദ്ദേഹം “വിധാതാവായി” കരുതുന്നത് ദൈവത്തിനെ തന്നെയാണെന്നു് വ്യക്ത്യമാക്കുകയുണ്ടായി. അല്ലെങ്കിൽ തന്നെയും ബ്രിട്ടീഷ് രാജാവ് സമ്മാനിക്കുകയുണ്ടായ “പ്രഭു” പദവി തന്നെ നിരാകരിച്ച ടാഗോർ എന്ന ദേശീയവാദിയിൽ നിന്നു് ജോർജ്ജ് അഞ്ചാമനെ പ്രകീർത്തിച്ചുകൊണ്ടൊരു ഗാനം ഉണ്ടാവുകയില്ലെന്നു് ഭൂരിപക്ഷവും വിശ്വസിച്ചുപോന്നിരുന്നു.
2005 -ൽ ദേശീയഗാനത്തിൽ “സിന്ധ്” എന്ന പദം ഉപയോഗിക്കുന്നതിലുള്ള അനൌചിത്യം ചൂണ്ടിക്കാണിച്ചുകൊണ്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. 1947 -ൽ തന്നെ ഭാരതത്തിൽ നിന്നു് വേർപ്പെട്ടുപോയ പാകിസ്താൻ എന്ന രാജ്യത്തിലെ ഒരു പ്രവിശ്യയാണു് സിന്ധ് എന്ന കാരണമായിരുന്നു വിവാദമൂലം. സിന്ധ് എന്ന പദം സൂചിപ്പിക്കുന്നത് സിന്ധുനദീതട സംസ്കൃതിയെയും, സിന്ധികൾ എന്ന ജനവിഭാഗത്തെയും ആണെന്നായിരുന്നു വിവാദത്തിൽ താല്പര്യമില്ലാതിരുന്ന ഒരു വിഭാഗം കരുതിപ്പോന്നിരുന്നത്. പിന്നീട് ഇന്ത്യൻ സുപ്രീം കോടതി തന്നെ ദേശീയഗാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി.
ജനഗണ മനയുടെ MP3 കേള്‍ക്കാം 

Monday, December 26, 2011

കരയുകയാണോ മുത്തച്ചാ


കരയുകയാണോ മുത്തച്ചാ 
  
രാവിന്‍റെ മാനത്തു മിന്നിതിളങ്ങുന്ന 
സ്നേഹത്തിന്‍ കുസുമങ്ങളെ  താരങ്ങളെ  
രഗാര്‍ദ്രമാം   മനസ്സിലിന്നോര്‍മ്മകള്‍   
ഉണര്‍ത്തുന്നു ,പിച്ചവച്ചോരെന്നെ     
മാമുട്ടി താരാട്ട് പാടിയുറക്കി ഈണത്തിലമ്മ 
ചുണ്ടാണി വിരലാല്‍ കാട്ടിമാനത്തെ 
അമ്പിളിയും താരങ്ങളെ കുറിച്ചെത്ര    
കഥകള്‍ പറഞ്ഞുതന്നു ,ഇച്ഛിക്കുന്നതൊക്കെയും  
അച്ഛന്‍ തന്നങ്ങു  കൊണ്ടുപോയി തോളത്തിരുത്തി
ഉത്സവകഴ്ച്ചകളിന്നുമെന്‍ മക്കള്‍ക്ക്‌ കാട്ടുവാനാകുന്നില്ലല്ലോ   
പൈപാലു കറന്നു കാച്ചി കുറുക്കിതന്നമ്മ മോദമോടെ  
പള്ളി കുടത്തിലയക്കുമാനാളുകള്‍ ,എറിഞ്ഞു വിഴ്ത്തും 
പുളിയും മാങ്ങയും കശുമാങ്ങയും തട്ടി പറിച്ചുതിന്നു 
തല്ലുകുടി ഉടുപ്പിന്‍ കുടുക്കുകള്‍ പൊട്ടിച്ചു വന്നുനില്‍ക്കും മുന്‍പേ
കൈകളില്‍ വടിയുമായി പരാതി കേട്ട് ചുമന്ന കണ്ണുമായി 
നില്‍ക്കുമച്ചനെ കാണാതെ അമ്മ ഒളിപ്പിക്കും 
വടക്കിനിയിലെ പത്തായ പുരയിലായി 
വാഴപ്പഴം പഴുത്തു തുങ്ങി കിടക്കുന്നതു  കട്ട് തിന്നു 
തീരുമ്പോഴേക്കും, ഒരുചായയിലൊതുക്കി  
തണുപ്പിക്കുമായമ്മയച്ചനെയും 
ഇന്ന് അവര്‍ മാനത്തെ താരകങ്ങളായി 
മാറിയോ അറിയാതെ നിറഞ്ഞ 
കണ്ണുകളെ അടുത്തുനിന്നു ചെറുമകന്‍ 
ആരായുന്നു മുത്തച്ഛന്‍ എന്തിനു കരയുന്നു എന്ന് 
ഒന്നുമില്ല മകനെ ഈ ബാല്‍ക്കണിയില്‍ വന്നൊരു  
പ്രാണി കണ്ണില്‍ വീണതാണോയെന്നു തോന്നുന്നു മോനെ

ഇന്ന് വര്‍ഷം ഏഴു തികഞ്ഞു


ഇന്ന് വര്‍ഷം ഏഴു തികഞ്ഞു 
    
എഴുസാഗരങ്ങളും പിണങ്ങിപിരിഞ്ഞു
ഇരമ്പിയാര്‍ത്തു ചിരിച്ചു  കരയോടു 
പ്രതികാരം തീത്ത വേളകളിന്നും  ഭീതിയോടെ 
ഓര്‍ക്കുന്നു നാം ,അതോ മറവിയുടെ ചുഴിയിലേക്ക്
കാലം നല്‍കിയ മുറിവികള്‍ കരിഞ്ഞത് അറിയാതെയോ 
ഇന്നേക്ക് ഏഴു വര്ഷം തികയുന്നല്ലോ ആ രാക്ഷസ തിരകള്‍ 
നക്കിയെടുത്ത പ്രകൃതിയുടെ വികൃതി     
ഒരുപാടു  കുടുംബങ്ങള്‍ ഇന്നും ഒരു ദുസ്വപ്നം പോലെ 
സുനാമിയെ ഭയക്കുന്നു ,ഒപ്പം സ്മരിക്കുന്നു അമൃത 
കുടിരങ്ങളില്‍ തല ചായിക്കുന്നിന്നവര്‍.

Saturday, December 24, 2011

ഇന്നോ നാളയോയെന്നറിയാതേ
എത്രയോ ടങ്കന്‍ ശബ്ദങ്ങള്‍ക്ക്‌ 
കാതോര്‍ത്ത് പല പ്രണയങ്ങള്‍ക്കും 
എത്രയോ  ജീവിത  കസറത്തുകള്‍ക്ക്      
അങ്ങിനെ നീളുന്ന നിരകള്‍ക്കായി 
വിരലാല്‍ അമര്‍ന്നു കറുപ്പ് അക്ഷരങ്ങള്‍  
വിരഹാദ്രമായിന്നു  പൊടി പിടിച്ചു
മച്ചിന്‍ മുകളിലെ ഇരുളില്‍ തേങ്ങുന്നു 
മൌന വേദന അറിയാതെ മുന്നേറുന്നു 
ഇന്നും ഐ എഫ് ഡി എഫ് മായി 
കമ്പുട്ടറിന്റെ മടിയില്‍  തലചായച്ചുറങ്ങുന്നു
ഇനിയെത്രനാള്‍ പുറം തള്ളലുകളുടെ
ഭീഷണിക്കുമുന്നില്‍  ഇന്നോ
നാളയോയെന്നറിയാതേ

കണ്ണിലൂറും..... പ്രണയം


കണ്ണിലൂറും.....  പ്രണയം    
ഇന്നലെ പെയ്ത മഴയില്‍ കണ്ടു മുട്ടി അവളെ  
കണ്ണുകളിലെ  തുള്ളിനീരുകള്‍ പല കഥകളും കൈമാറി മഴതുള്ളികളടോപ്പം       

കണ്ണുകളിലെ ആഗ്രഹങ്ങള്‍ എന്തെന്നു പറയേണ്ടു 
മനസ്സും ശരീരവും  പ്രണയാതുരമായി മാറിയോ  

നിഷ്കളങ്കമാം തലോടലുകള്‍ പോലെ തോന്നി 
നിരുപമ സ്നേഹത്തിന്‍  നോട്ടമത്രയും 

ചിമ്മിയടഞ്ഞൊരു  പീലികള്‍  നര്‍ത്തനമാടിയോ 
മനസ്സില്‍ മയില്‍ പേട  നര്‍ത്തനം പോല്‍  

നിന്‍ മൗനം വാചാലമാക്കി എന്‍ വരികള്‍ 
താളം പിടിച്ചാറാടിച്ചു      ശ്രുതി മധുര ഗാനം  പോലെ       

എത്ര പറഞ്ഞാലും തീരില്ല ആ നോട്ടത്തിന്‍ 
നൊമ്പരമുണര്‍ത്തുന്നു   ഇന്നും ഒന്നുമിണ്ടുവാനായില്ലല്ലോ 

തുള്ളികളാല്‍ പെയ്യട്ടെ ഇനിയും പ്രണയത്തിന്‍ മഴ
 ഇനിയും കണ്ടുമുട്ടുമല്ലോ ഓര്‍മ്മകള്‍ ഇതുപോല്‍ 

Friday, December 23, 2011

ഉദിക്കുന്നതും കാത്ത്


ഉദിക്കുന്നതും  കാത്ത് 


എല്ലിനെ മരവിക്കും തണിപ്പിനെ വകവെക്കാതെ 
പാതിരാ കുറുബാന കൊള്ളുമ്പോള്‍ 
ഈ ആപ്പം തിരു ദേഹവും ഈ വീഞ്ഞ് രക്തവുമെന്നു
തിരു ബെലിയുടെ മന്ത്രങ്ങള്‍ മുഴങ്ങുമ്പോഴും 
മനസ്സ് അപ്പോഴും ഓഹരി വിപണിയുടെ സൂചിക
ഉയരുമോ എന്ന വിഭ്രാന്തിയുടെ പിരിമുറുക്കത്തിന്‍  ഇടയില്‍
അവസാന വാക്കുകള്‍ക്കൊപ്പം ഉണര്‍ന്നു "ആമേന്‍ "
തിരു പിറവി ആശംസകള്‍ നേരുന്ന ബന്ധു  മിത്രാദികള്‍ 
ഇടയില്‍ കണ്ണുകള്‍ അപ്പോഴും പരുതുണ്ടായിരുന്നു
അടുത്ത ദിവസത്തെ ഉദിക്കാനിരിക്കും
സെന്‍സെക്സ്ന്റെ  നക്ഷത്ര തിളക്കങ്ങള്‍ക്കായി 

Thursday, December 22, 2011

മൂല്യ ചുതി

മൂല്യ ചുതി 

മിന്നിത്തിളങ്ങുമാ ആകാശമച്ചിലേക്കു 
മിഴി നട്ടുയറിയാതെ   ഓര്‍ത്തുപോയി 
മഴ മാറി വെയിലു പുഞ്ചിരിതൂകുമാ 
മലയാഴമയുടെ മടി തട്ടിലായ് 

ഉഴുതു മറിച്ചങ്ങുപ്പെട്ടന്നു വളര്‍ന്നോരു
ഉയിരാര്‍ന്ന പാടത്തിന്‍ ഓരത്തെ മാവിലെ 
ഉഞ്ഞാലിലാടി കൊതി തീരുമുന്‍പേ     
ഉറക്കുപാട്ടു കേട്ടു സ്വപ്നത്തിലെന്നോളം 

ഓടിയകന്നങ്ങു    പോയൊരെന്‍  ബാല്യമേ 
ഒട്ടല്ല കൗതുകമാര്‍ന്നൊരു ഏറെ നാള്‍ 
ഓമനിച്ചങ്ങു വളര്‍ത്തിയോരെന്‍ ഉറ്റ തോഴനാം 
ഒട്ടുമാവിന്നു നേരെ കോടാലി കൈകള്‍ വീഴുന്നുവോ    

ഇല്ല സഹിക്കില്ല ഞാനിന്നു കാണ്‍മൂ 
ഇഷ്ടത്തിനിഷ്ടിക കളങ്ങളും മണലും വാരിയങ്ങു 
ഇമ വെട്ടാ ദൂരം ഒഴുകിയൊരു പുഴ-
യിന്നു പുഴു പോലെ യായല്ലോ കഷ്‌ടം

ഹാലിളകിയങ്ങു    ഹര്‍ത്താലാഘോഷമാക്കി 
ഹാലികര്‍ തന്‍ തലമുറയിന്നു അഹന്തയേറി 
ഹാവൂ കഷ്ടമിതു പറയാതെ വയ്യ 
ഹനിക്കുന്നു വഞ്ചി നാടിന്റെ പേരത്രയും

മതിലുകലേറെ നിറഞ്ഞൊരു 
മുറ്റങ്ങളില്ലാത്ത വീടുകളില്‍ നിന്നും 
മുറവിളിയല്ലാതെയില്ല കേള്‍ക്കില്ലയിന്നു  
മൂവന്തിക്ക്‌ സന്ധ്യാ നാമത്രയും 

പണിയെടുത്തിടാതെ പണമുണ്ടാക്കിടാന്‍
പഴിപറഞ്ഞും പാടെമറന്നങ്ങു 
പവിത്രത കളഞ്ഞു കുടെ പിറപ്പിനിനെയും
പുത്രകളത്രാതികളെയും  പണയ പണ്ടാമാക്കിമാറ്റുന്നു 

ഏവരുമോത്ത് ഒരുമിക്കയകറ്റുകയീ 
ഏറിയാല്‍ ഒടുങ്ങാത്ത 
എത്ര പറഞ്ഞാലും തീരില്ലയി
ഐമന സംസ്ക്കാരചുതിയിന്നു മലയാളത്തിന്റെ       

എന്‍ കവിതേ

എന്‍ കവിതേ

ഏറും വിഷാദ വിപിനത്തിലെന്നോണം 
ഏകാന്ത പഥികനായി  ............
ഏതോ വികാരം ഉറക്കമുണര്‍ന്നു 
ഏതോ മരീചികയിലായി .....

ഇടറും മനസ്സിന്‍ ചിന്തകള്‍ ഈ വിധ 
ഇടനാഴികളില്‍ കാലിടറാതെ ഇമയറിയാതെ
ഇണപിരിയുമി ഈറനണിക്കും 
ഇറയത്തുനിന്നും ഈണമറിയാതെ വിലപിക്കുന്നു 

കാലമേ നിനക്കി കാഴ്ച്ചയോക്കയും 
കളിചിരിപോലെയെങ്ങിനെ  കണ്ടകലുവനായി  
കരകവിയുമി കദനങ്ങളില്‍ കഴിവായി 
കൈ വിരല്‍ത്തുമ്പിലേക്ക്  കനിവാര്‍ന്നു തന്നില്ലേ കവിതയെ     

ആണെന് വിശ്വാസമാണാശ്വാസമാണെന്നും
അകതരിലെന്നുമായി മായാതെ നിക്കണേ 
അറിവിന്‍ അറിവുനല്കുമി അത്താണി 
അലിഞ്ഞു നീ എന്നില്‍ നിന്നുമകലെല്ലേ എന്‍ കവിതേ .