Thursday, June 30, 2016

വെറുതെ ഓരോ ചിന്തകള്‍ ..!!

വെറുതെ ഓരോ  ചിന്തകള്‍ ..!!രാവിലെ ഒരു ഇക്കിള്‍
എന്തെ ഇനിയുമീ
അമ്പത്തി രണ്ടാം വയസ്സിലും
വളര്‍ച്ചയോ തളര്‍ച്ചയോ?!!
ഓരോ ന്നായി കൊഴിച്ചിലുകള്‍
ഒരു പൊക്കിലുണ്ടായിരുന്നത്
അറുത്തുമാറ്റി നാലുവഷര്‍ഷമായി
പിന്നെയിതാ ആന്ത്രവീക്കം എടുത്തുമാറ്റി
ബഹിരാകാശത്തിലേക്ക് പോകും ഉപഗ്രഹം
വാഹിനി പോലെ ഓരോന്നും പൊഴിഞ്ഞു പോകുന്നു

അല്ല ദിവസങ്ങള്‍ കുറഞ്ഞു വാരുകയാണല്ലോ
ഈ ഗ്രഹത്തിലെ യാത്രയുടെ ,എന്തായാലും
കരുതിയൊരുങ്ങി ഇരിക്കാന്‍ ദിവസവും വിഴുങ്ങാന്‍
ഗുളികകള്‍ ഏറെയായി ഉണ്ടല്ലോ പിന്നെ
 ഉത്തരവാദിത്തത്തിന്‍ ഭാരം കൂടികൊണ്ടിരിക്കുന്നു
രണ്ടു പാണീഗ്രഹണം നടത്തി കൊടുകേണ്ടിയ
ചുമതല പിന്നെ സ്വന്തം ഭാരം ചുമലിലേറ്റി
 ചാരമാക്കാന്‍ വരാതിരിക്കില്ല നാല്
ചുമലുകള്‍ എന്ന് ആശ്വസിക്കുന്നു


ഇതൊന്നും എന്റെ മാത്രമുള്ള പ്രശ്നങ്ങളല്ലല്ലോ
ഇതിലും പ്രശ്നങ്ങള്‍ ഏറെ ഉള്ളവര്‍ ഈ ലോകത്ത്
ഉണ്ടല്ലോ എന്നാശ്വസിച്ചു അകലെ ചക്രവാളത്തിലേക്ക്
മിഴിയും നട്ടു ഒരു ദീര്‍ഘ നിശ്വാസവുമായി
ചാരി കിടന്നു എന്‍ ചിന്തകള്‍ ...

അടുത്ത എവിടെ നിന്നോ രാജ് കപൂറിന്‍
മേരാനാം ജോക്കറിലേ സിനിമാ
മുകേഷിന്റെ സ്വരത്തില്‍  കേള്‍ക്കുന്നുണ്ടായിരുന്നു
''ജീ നാ യഹാ മര്‍ന്നായഹാ ....''!!

Wednesday, June 29, 2016

പറയാതെ ഇരിക്കവയ്യ ..!!

പറയാതെ ഇരിക്കവയ്യ ..!!

ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ

ഋഗ്, യജുർ‌, സാമ, അഥർ‌വവേദങ്ങള്‍ മുഴങ്ങിയ
നൂറ്റിയെട്ട് ഉപനിഷത്തുക്കളും പതിനെട്ട് പുരാണങ്ങളും
ആഴത്തില്‍ വേരോടി തളിര്‍ത്ത മണ്ണിതില്‍
ആമരമീമരങ്ങളും മാനിഷാദ പാടിപതിഞ്ഞു
ഗാണ്ഡീവം താഴെവച്ചു ഗീതക്ക് കാതോര്‍ത്ത്
പടജയിച്ച ആര്‍ഷ ഭാരതമേ എന്നാലിനി

ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ

ബുദ്ധനും രാമനും കൃഷണനും ചിരിക്കുന്നു
അതുകണ്ട് ചിരിച്ചവരെല്ലാം കല്‍തുറങ്കളിലാക്കി
ആര്‍ത്തട്ടഹസിച്ചു ഏറെ നാള്‍ അടിമകളാക്കി
അവര്‍തന്‍ ചാട്ടവാറിന്‍ ചട്ടങ്ങളുമായി ചവുട്ടി മെതിച്ചു
അതുകണ്ട് വേദനകൊണ്ട് ഇവിടെ ഏറെ അഹിംസയാല്‍
സുസ്മേരവദനനായി ഇന്നും ചിരിക്കുന്നു ചരിക്കുന്നു
നമ്മള്‍ തന്‍ ക്രയവിക്രയ നാണയങ്ങളിലും
മൂല്യമാര്‍ന്ന പല പത്രങ്ങളിലും തലയുര്‍ത്തിയ
സിംഹങ്ങളുടെ ചുവട്ടില്‍ സത്യമേവ മന്ത്രങ്ങളുമായി

ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ

ആര്യന്മാര്‍ നമ്മില്‍ ചുമത്തി അമ്പേ പരാജയപ്പെട്ടതും
അന്യന്റെ നാട്ടില്‍ നിന്നും വീണ്ടും വിലയില്ലാതെ കിടന്ന
കാലഹരണപ്പെട്ട പ്രത്യേയ ശാസ്ത്രങ്ങള്‍ മൂടോടെ
നട്ടുപിടിപ്പിക്കാന്‍ മുതിരുന്നു ഒരു കൂട്ടം ദേശ ദ്രോഹികള്‍
കൂറങ്ങും വീറിങ്ങുംകാട്ടുന്നു കുട്ടി തേവാങ്കുകളെ ഇറക്കി കളിപ്പിക്കുന്നു
ഈ നാടിന്‍ പൈതൃകം അല്‍പ്പം പോലും അറിയാത്തവര്‍ .

ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ ,,,

നരനായി ജനിച്ചവന്‍ ഭാരതത്തിന്‍ വീറുള്ളവന്‍ വിദ്വാന്‍
ദിനരാത്രങ്ങള്‍ ഒന്നാക്കി ഏറെ കഠിനാദ്ധ്വാനം നടത്തി
അഴിമതികള്‍ക്കും അനാചാരങ്ങള്‍ക്കും അറുതി വരുത്തുവാനും
ദിഗ് വിജയം നടത്തി അശ്വമേധം നടത്തുവാന്‍ ഒരുങ്ങുന്നവന്‍
അവനായി അല്‍പ്പം ശക്തി പകരാന്‍ ഉണരുക ഉയരുക
ഉയിരിന്‍ ബലംകൊടുത്തു നമുക്ക് ഒരു കൊടി കീഴില്‍ അണിചേരാം
നമ്മുടെ രാജ്യമാം അമ്മതന്‍ കരുത്തു പകരാം ഏവര്‍ക്കും
പ്രതിജ്ഞ എടുക്കാം ,ഇല്ല അടിയറവു വെക്കുകില്ല്ല നമ്മുടെ
രാജ്യത്തിനെ ഒരു വിദേശ ശക്തിക്കും ഒരു പരദേശിയതക്കും
ജ്ഞാനം ശീലം ഏകത എന്ന മന്ത്രം നെഞ്ചിലേറ്റാം
ഉച്ചത്തോടെ അഭിമാനത്തോടെ വന്ദിക്കാം എന്‍ ഭാരത മാതാവിനെ...!!

ഇനിവയ്യ പറയാതെ ഇരിക്കവയ്യ
ഒട്ടുമേ മൗനിയായി ഇരിക്കവയ്യ
വന്ദേമാതരം വന്ദേമാതരം വന്ദേമാതരം ..!!

ജീ ആര്‍ കവിയൂര്‍
29/൦6/2016!!

മകനും അമ്മയും സംവാദത്തില്‍


മകനും  അമ്മയും സംവാദത്തില്‍ എന്തേ അമ്മേ നിങ്ങളെന്നെ
ചാര്‍വാകനാക്കുന്നത് ..?!!
എന്തിനു നിങ്ങളെനിക്കു നൽകിയീ
ജീവിതമെന്ന കയ്പ്പു ചഷകം
നൊമ്പരങ്ങളുടെ കണക്കുകള്‍
നിരത്തിയെന്നോടു ചര്‍വിത-
ചര്‍വണം നടത്തി പലപ്പോഴായി
വളര്‍ത്തുവാന്‍ സാഹചര്യമില്ലായിരുവെങ്കിലീ
സാഹസത്തിനു മുതിര്‍ന്നതെന്തേ
ഇന്ന് ഞാന്‍ കാരണം നിങ്ങള്‍ക്കുമീ
സമൂഹത്തിനുമിത്ര ബുദ്ധിമുട്ടുകളേറുന്നില്ലേ
നിങ്ങള്‍ തീര്‍ത്ത  നരകത്തിന്റെ ഫലമായിയല്ലേ 
നിങ്ങളെ  പടിക്കുപുറത്താക്കിയത് .

അല്ലയോ മകനെ നീ അറിയുക
നീ നിന്റെ കര്‍മ്മഫലത്താലും
മുജന്മ ജീവിത കര്‍മ്മവുമീ
ജന്മത്തില്‍ അനുഭവിച്ചേ മതിയാകു.
എന്നില്‍ നിഷിപ്ത കര്‍മ്മമനുവര്‍ത്തിച്ചു .
ഇനിയും ബോധ്യമായില്ലെങ്കില്‍ നീ അല്‍പ്പം
മനനം ചെയ്യുക പ്രകൃതിയിലേക്ക് കണ്ണോടിക്കുക
ഒപ്പം നിന്‍ ഉള്ളിന്റെ ഉള്ളിലെ സത്യത്തെ കുറിച്ചറിയുക
അതുമല്ലെയെങ്കില്‍ കണ്ടെത്തുക ഒരു ശ്രേഷ്ഠനായ
ആത്മജ്ഞാനം വന്നൊരു  ഗുരുവിനെ എല്ലാ അജ്ഞാനവുമകലും
നീ കാണും കണ്ണാടിയിലുടെ കാണുന്നതല്ലയി   ലോകമെന്നറിയുക
മാറ്റുക നിന്റെ മനതാരിന്‍ തെളിയാത്ത കാഴ്ചകളൊക്കെ
നിഷ്കാമ കര്‍മ്മം ചെയ്യുക ഇല്ലെങ്കില്‍ നാളെ
നിന്‍ ഗതിഎന്‍ പോലെ ആകും നിര്‍ണ്ണയം
നിനക്ക് സൽഗതി ഏകുവാൻ ഞാന്‍
പരം പൊരുളിനോടു നെഞ്ചുരുകി പ്രാര്‍ത്ഥിക്കുന്നു ..!!

Monday, June 27, 2016

കണ്ണുനീര്‍ ഉപ്പ് ....

കണ്ണുനീര്‍ ഉപ്പ് ....


എന്‍ മിഴിതുമ്പിലായ്
ഈറനണിയിക്കും
നിന്‍ ഓര്‍മ്മകള്‍ക്കെന്തേ
മധുര നോവ്‌......!!

കനവിലും വന്നു നീ
പരിഭവം പറഞ്ഞില്ലേ
കണ്‍ തുറന്നപ്പോള്‍
പോയി മറഞ്ഞില്ലേ ....!!

കാല ചക്രവാളത്താഴ്ചയില്‍
മറയുന്നു കുങ്കുമം പൂശി സന്ധ്യ
എന്നുമിങ്ങനെ കാണാന്‍ വെമ്പുന്നുണ്ടോ
നീയുമാ നോവിന്‍ കടലിനുമക്കരെ...!!

എത്ര എണ്ണിയാലും തീരാത്ത
വിരഹത്തിന്‍ തിരവന്നകലുന്നത്
അറിഞ്ഞു ഞാനാ കണ്ണു നീരിന്റെ
തീരാത്ത ഉപ്പിന്‍ രസത്തെ ...!!Sunday, June 26, 2016

''പഞ്‌ജരം "

''പഞ്‌ജരം "


.
ഞാന്‍ പണിതൊരു വാസഥലം
ഭൂമിയുടെ ഉപരിതലങ്ങളിലായി
ഞാന്‍ തിരഞ്ഞെടുത്തു
നിന്‍ ഹൃദന്തത്തിലായി

നിന്‍ കുടെ താമസിക്കാന്‍
ഞാന്‍ ജീവിച്ചു എന്റെ ദിനങ്ങള്‍
നിന്നെ സ്വപനം കാണുവാനായി
ചിലവഴിച്ചു എന്‍ രാവുകള്‍
.
ഞാന്‍ നിന്നിലെ കവിത വായിച്ചു
കണ്ടറിഞ്ഞു നിന്‍ ഹൃദയം
അത് നിനക്കുമറിവുള്ളതല്ലേ
എന്ന് ഞാനും കരുതട്ടെ
.
നിനക്കറിയില്ലേ നിന്നെ എത്രമേല്‍
ഞാന്‍ കരുതുന്നുണ്ട് നിന്നെ
ഇതെല്ലാം നീ കാണുവതില്ലേ
എത്രമാത്രം നീ എന്നെ മാറ്റിയെടുത്തു
.
ഞാന്‍ ഇപ്പോള്‍ അത് ഇഷ്ടപ്പെടുന്നു
നമ്മളെ ഒക്കെ കുറിച്ച്  നമ്മുടെ വാക്കുകള്‍
നാം പങ്കുവച്ച മൊഴികളും ഇഷ്ടങ്ങളും
നമ്മുടെ ആഗ്രഹങ്ങളും ആശകളും
.
നാം പണിതുയര്‍ത്തിയ കനവുകളും
നമ്മള്‍ നെയ്യ്തു തീര്‍ത്ത
സ്നേഹവും  കരുതലാര്‍ന്ന  കൂട്
നമ്മുടെ കരുതലും നമ്മുടെ കൊട്ടാരം .

.വരിക നമുക്ക് ഒന്നിച്ചു നീങ്ങാം ദൂരെ
കാണാത്ത സ്ഥലങ്ങളും
ലോകമറിയാത്ത ഇടങ്ങളില്‍
നമുക്ക് തീര്‍ക്കാം ഒരു കൂട്

പ്രണയത്തോടെ വാഴാന്‍
ഈ ജീവിതത്തെ അറിയാന്‍
എന്തിനു നീയെന്നും ഞാനെന്നും 
നാം ഇരുവരും  ഒന്നല്ലേ ....!!


കുറും കവിതകള്‍ 645


കുറും കവിതകള്‍ 645

അച്ഛന്റെ പുറമേറി
ഒരു നീന്തലും കുളിയും
ഇതില്‍ പരം'' അച്ഛാ ദിന്‍ ഉണ്ടോ'' ..!!

കാത്തിരുന്നു മടുത്തു
രാവിലെ പോയതാ.
സ്കൂള്‍ ബസ്സിന്റെ ഹോണ്‍ ..!!

പിണക്കങ്ങള്‍
ഇണക്കങ്ങള്‍
പ്രകൃതിയുടെ വികൃതി ..!!

പൂവാലി പയ്യിന്‍
പച്ചിപ്പ് തേടി .
വിശപ്പിന്‍ വഴിക്കായി ..!!


ചൂടിന്‍ പകയോടുക്കി .
സിന്ദൂരംവിതറി
ചക്രവാള പൂ കൊഴിഞ്ഞു ..!!

അവസാന വാര്‍ത്ത പത്രവും
എത്തിക്കാന്‍ പായുന്നു
ജീവിത പ്രഭാതം ..!!


ഒരാണ്ടിന്‍ പെരുന്നാള്‍
പിരിഞ്ഞു മറഞ്ഞു.
ഓര്‍മ്മകളെറുന്നു..!!


കാക്കയും ചീവിടും
ഉടക്കുന്നു മൗനം .
കാറ്റിനു തുരിശിന്‍ ഗന്ധം ..!!


കൊണ്ടനുഭവിച്ചു
ദൈവത്തിന്‍ കരം .
ആശുപത്രി കിടക്കയില്‍ ..!!

 

കുറും കവിതകള്‍ 644

കുറും കവിതകള്‍ 644

കടലാസും പേനയും
മഷിയും ചേര്‍ന്നപ്പോള്‍
കവിതേ നീ  പെറ്റുവീണു ..!!

വേനലിന്‍
അഴലകറ്റി .
മഴതുള്ളി തിളക്കം ..!!

നോവിൻ ഇരുട്ടിൽ
ഒരു നിലാവെട്ടം .
വെള്ളരിപ്രാവ്‌ ..!!

ഒറ്റക്കാലില്‍
വിരഹനോവ്‌ .
മുറ്റത്തൊരു  മൈന ..!!

തുഴഞ്ഞിട്ടും അടുക്കുന്നില്ല
അല്ലിന്‍ തീരം .
ജീവിതമെന്ന യാത്ര ..!!

സാമ്പാറില്‍
പപ്പടം പൊടിഞ്ഞു .
ക്യാമറ കണ്ണുകള്‍ ചിമ്മി ..!!

ഒരാഴ്ച ആയി ഹൈക്കുവില്ല
വേദനകളുടെ നടുവില്‍ .
ജീവിതമെന്ന നേരംപോക്ക് ..!!

വിശപ്പെന്ന വേദന
വേലികെട്ടി നിര്‍ത്താവല്ല
മുന്നില്‍ പലഹാര പാത്രം ..!!

മഴയെന്ന വില്ലന്‍
തെരുവിലിറങ്ങി
കച്ചവടം പൂട്ടിച്ചു ..!!

കണ്ണുകള്‍ തേടുന്നു
മോഹങ്ങള്‍ പൂക്കുന്ന
സ്നേഹം നിറക്കും നാട് ..!!

Saturday, June 25, 2016

ഒന്നുരിയാടാന്‍ ........

ഒന്നുരിയാടാന്‍ .......


ഒന്നുരിയാടാന്‍ വന്നതെന്തേ
എന്‍ മനസ്സിന്റെ ചില്ലയില്‍ കൂടുകൂട്ടാനോ
ചിക്കി ചികഞ്ഞു നോക്കുവതെന്തേ
ഇടം പോരാഞ്ഞോ തണല്‍ പോരാഞ്ഞോ
ഇണയടുപ്പത്തിന്‍ ഈണം ചേരാഞ്ഞോ ..
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

കതിരുതരാം ഞാന്‍
കല്‍കണ്ട മധുരം തരാം
കനവിനെ നിനവാക്കി മാറ്റിതരാം
കാവലാളായി നിന്നിടാം ഞാന്‍
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

ഓര്‍മ്മകളില്‍ ഇടം പോരാഞ്ഞോ
ഓണപ്പുടവ നല്‍കാഞ്ഞോ
ഒാളക്കല്‍പ്പടവില്‍ ഒളിഞ്ഞു കണ്ടതിനാലോ
ഓമലാളെ നീ ഒടിയകലുവതെന്തേ
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

ഒരു പൂവില്‍ നിന്നും മറു പൂവിലേക്ക്
ചിറകുവിടര്‍ത്തും പൂമ്പാറ്റയല്ല  ഞാന്‍
പ്രാണനിലും പ്രാണനായ് കാത്തു കൊള്ളും
ഏക പ്രണയത്തിന്‍ പാട്ടുകാരന്‍ ഞാന്‍
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

നേരറിയാതെ നോവറിയാതെ
വിരഹത്തിന്‍ ചൂടറിയാതെ
വെണ്ണിലാവിന്‍ നിഴലേറ്റു പിടയുന്നു
 മാനസമത്രയും നീയറിയുന്നോ
ഒന്നുരിയാടാന്‍ വന്നതെന്തേ ?!!

ജീ ആര്‍ കവിയൂര്‍
25/06/2016


വന്നല്ലോ നീ വീണ്ടും ...

വന്നല്ലോ നീ വീണ്ടും ...


മൗനാനുവാദം തന്നു നീയെന്‍
മനസ്സിന്‍ കോണിലൊരു
മയില്‍‌പ്പീലി വിടര്‍ത്തിയാടി
മുളന്തണ്ട് കേണു വിരഹത്തിന്‍ നോവ്‌

മുല്ല മലരറിയാതെ പുഞ്ചിരി തൂകി
അതുകണ്ട് കാറ്റ് ചുംബിച്ചു
കവര്‍ന്നു നുകര്‍ന്ന് മെല്ലെ
ഗന്ധവുമായി കടന്നകന്നു .

മാരിമുകിലുകള്‍ നൃത്തം ചവുട്ടി
മലമുകളില്‍ തെളിഞ്ഞു
മാരിവില്ലോത്തൊരു നിന്‍ ചേല്
കണ്ടു മതിമറന്നു നിന്നപ്പോള്‍

വീണ്ടും നീ എന്‍ മനസ്സിലുടെ
അകഷര കൂട്ടായി പടര്‍ന്നു
വിരല്‍ തുമ്പില്‍ ഒഴുകിയെത്തിയില്ലേ
എന്‍ സിരയില്‍ ലഹരിയായി നീ  കവിതേ ...!!!

പകച്ചു നില്‍പ്പു ..!!

പകച്ചു നില്‍പ്പു ..!!നിറയുന്ന കണ്ണുകളില്‍ കണ്ടു
അറിയാതെ പെയ്ത്തു നീരില്‍
വീണലിഞ്ഞ ആലിപ്പഴത്തിന്‍

തണുപ്പാര്‍ന്ന നനവ്‌

വിരഹത്തിന്‍ ഉള്‍വലിവുകളുടെ
വിതുമ്പുന്ന നോവില്‍ നീര്‍കണത്തിനാകെ
ലവണരസത്തിന്‍ ചമര്‍പ്പ്

ജനിമൃതികളുടെ ഇടയിലെ
സുഖ ദുഖത്തിന്‍ ഉത്സവ താള
പ്പെരുക്കങ്ങളുടെ നടുവിലായി
നില്‍ക്കുമ്പോളറിയാതെ

ജീവിതമെന്ന മൂന്നക്ഷരത്തിന്‍
പെരുമയുടെ മുന്നില്‍ പകച്ചു നിന്നു
മിഴിയുടക്കുന്ന ലോകത്തിന്‍
കപടതക്ക് സാക്ഷിയായി ...!!

Friday, June 24, 2016

അക്ഷര പ്രണാമം ..!!

അക്ഷര പ്രണാമം ..!!

ബീജമന്ത്രാക്ഷരങ്ങളിലാദ്യാക്ഷര
മുകുള ദളമാണമ്മ

നന്മകളായിരം പൂത്തു
തളിര്‍ക്കും പൂമരമല്ലോയമ്മ

വസന്ത ശിശിര ഹേമന്തങ്ങളുടെ
ജീവല്‍ തുടിപ്പാര്‍ന്നോരു ഉണ്മ

എന്‍ ഓര്‍മ്മകളിലാദ്യാക്ഷര
മധുരമിറ്റിച്ചൊരു തെളിമ

കദന നോവുകളില്‍ സ്മരിക്കും
നിന്‍ നാമ മത്രയും വെണ്മ

എന്‍ അകതാരില്‍ നിറഞ്ഞു കത്തുമൊരു
നിത്യ ജ്യോതി പ്രഭാകിരണമല്ലോയമ്മ

ആയിരം നാവുള്ളൊരു അനന്തനും വാഴ്ത്തും
നാരായണനും നിത്യം സ്മരിക്കും നിന്‍ നാമം

എന്‍ ജപസാഫല്യത്തിനാകെ തുകയാര്‍ന്ന
രാഗങ്ങള്‍ക്ക് താളവും ശ്രുതിയുമാണ് എന്‍യമ്മ

എത്ര പകര്‍ത്തിയാലും തീരാത്തോരു
മഹാകാവ്യമാണ് എന്‍ അമ്മ

പുലഭ്യം പറഞ്ഞു നടതള്ളിയകലുമവര്‍ക്കായി
കണ്ണടച്ചു കൈകുപ്പും ഈശ്വരിയാണ് അമ്മ

പിച്ചവെച്ചു നടത്തിയോരെന്‍ പച്ചയാം
പരമാര്‍ത്ഥമേ നിന്‍ തിരുപാദപത്മങ്ങളില്‍

അനന്തകോടി ശ്ലോകങ്ങളാല്‍
എന്‍ കാവ്യക്ഷര പ്രണാമം ..!!

Tuesday, June 21, 2016

കാലത്തിന്‍ കാല്‍പ്പാടുകള്‍

കാലത്തിന്‍ കാല്‍പ്പാടുകള്‍

ചക്രവാളങ്ങള്‍
ചേരുന്നിടത്ത്‌
മൗനം കൂടുകെട്ടി

തിരകള്‍ തല്ലി തര്‍ത്തു
തിരികെ ആഴമളന്നു മടങ്ങി
തികട്ടും ചിന്തകള്‍ വേട്ടയാടി

ഇരയും വേട്ടക്കാരനും
കൈകോര്‍ത്തു ശാന്തിക്ക്
തടയണതീര്‍ത്തപ്പോള്‍

രാകി മൂര്‍ച്ച കൂട്ടുന്നുണ്ടായിരുന്നു
വിശപ്പെന്ന ശപ്പന്‍
വീണ്ടും മൂര്‍ച്ച കൂട്ടുന്നു

ഇതൊന്നുമറിയാതെ
കാലം അതിന്റെ ചുവടുകള്‍
വച്ചു മുന്നേറ്റം തുടര്‍ന്നു കൊണ്ടേയിരുന്നു  ..!!

ജീ ആര്‍ കവിയൂര്‍
21.06.2016

" സാന്നിദ്ധ്യം "

 " സാന്നിദ്ധ്യം "


.
ഈ മൃദുലമാം തെന്നൽ കൊണ്ടുവരുന്നു
നിന്‍സാമീപ്യത്തിൻ സുഗന്ധം
വിദൂരമാം താഴ് വാരങ്ങളോര്‍മ്മപ്പെടുത്തുന്നു
നിന്റെ ഇല്ലായിമ്മയുടെ ശൂന്യത ...

ഒഴുകും അരുവി ചോദിക്കുന്നു ചോദ്യങ്ങളനേകം
ആ വിലപിക്കും വനങ്ങള്‍ ചുഴന്നു ചിന്തിപ്പിക്കുന്നു
എന്റെ ഉഴറുന്ന ശ്വാസങ്ങള്‍ വീര്‍പ്പുമുട്ടുന്നു
നിന്റെ നറും ഗന്ധത്തിനായി .
എന്റെ കണ്ണുകള്‍ തുടിക്കുന്നു
നിന്റെ ഒരു നേര്‍ കാഴ്ചക്കായ്

എന്റെ ദുഖങ്ങളെ നീ തുടച്ചു നീക്കി
എന്റെ മുറിവുകളെ നീ ഉണക്കി
നീ എന്നില്‍ നിറച്ചു മന്ദസ്മിതം
നീ എന്റെ ഉള്ളം നിറച്ചു സന്തോഷത്താല്‍

ഞാന്‍ നഷ്ടമാക്കി എന്‍ ജീവിതം
കരുതി ഞാനേറെ മുന്നേറുമെന്നു
ഒരു ഘടികാരം കണക്കെ
നിത്യം ജോലികള്‍ നിറവേറ്റി യന്ത്രം പോല്‍

.നീ എന്നില്‍ നിറക്കും വരേയ്ക്കും
എന്‍ ഹൃദയം നിറയെ സ്നേഹം
നീ കടഞ്ഞു ചേര്‍ത്തു ജീവിതമാകെ പ്രണയം

നിലക്കുവോളം ഞാനെന്‍ ശ്വാസം പിടിച്ചു
മരണത്തെ അകറ്റി നിര്‍ത്തി എത്രയോളം
അടുപ്പിച്ചു നീയും നിന്റെ സാമീപ്യത്തെയും
നിന്റെ അഗാധമായ പ്രണയത്തെയും

ഞാന്‍ എന്നില്‍ നിറച്ചു നിന്നെ
ഇഴുകി ചേര്‍ന്ന് മണ്ണില്‍
അലിഞ്ഞു ചേര്‍ന്നു വായുവില്‍
ഒഴുകി ചേര്‍ന്നു ജലകണങ്ങളില്‍
എന്റെ ആകാശങ്ങളില്‍ നിന്റെ സാന്നിദ്ധ്യം...!!

Monday, June 20, 2016

ശാന്തി ശാന്തി ....!!


ശാന്തി ശാന്തി ....!!


പിന്‍തുടര്‍ന്ന
മണി നാദത്തിലുടെ
താഴ്വാരവും മലയും  കടന്നു

ഉച്ചസ്ഥായിയായ
പകലിന്റെ മുന്നേറ്റവും
അന്ത്യവുമറിഞ്ഞു

ഗന്ധവും വര്‍ണ്ണവും
ശബ്ദത്തിന്റെ കൂടെ
നടന്നു രാത്രിയുടെ

മൗന മാവാഹിച്ചു
നിന്നി മറയുന്നതും
ചിലമ്പിച്ചു അകലുന്നതും

പിന്‍ നിലാവിന്റെ നിഴലും
ആഴ്നിറങ്ങും കനവിന്റെ
വഴിത്താരകളില്‍ തിളങ്ങും

നക്ഷത്ര പകര്‍ച്ചകളില്‍
താനേ മറയുന്നത് കണ്ടു
തന്നിലേക്ക് മടങ്ങുന്നു

നാദമില്ലാതെയായ്
ഉഴറി നീങ്ങുന്നതായി
സ്വയം വീചികളില്‍ നിന്നും

അകന്നു ആനന്ദമാം
ധ്യാനാവസ്ഥയിലേക്ക്
ചേര്‍ക്കുന്നു പ്രകാശ പൂരിതമാം

ഒരു ധന്യത
അതെ എങ്ങും
ശാന്തി ശാന്തി മാത്രം ...!!

Friday, June 17, 2016

കുറും കവിതകള്‍ 643

കുറും കവിതകള്‍ 643


അമ്മയില്ല അടുപ്പിനരികെ
പൂച്ചക്ക് സുഖമുറക്കം .
മകരക്കാറ്റ് വീശി ..!!

മഞ്ഞുപെയ്തു
മോഹങ്ങളേറുന്നു .
മാരീച മാന്‍പേട..!!

കാട്ടാര്‍ ഒഴുകി
ചിന്തകളില്‍ .
ബകധ്വാനം ..!!

ചിന്തകള്‍ മഞ്ഞിനൊപ്പം
നിറമാറാന്‍ ഒരുങ്ങുന്നു .
ഒന്നുമറ്റൊന്നാവില്ലല്ലോ ..!!

കുളിക്കടവിലെ
തിരക്കഥ പാളിയോ
ജനം കഴുത ..!!

കാറ്റ് നിശ്ചലം.
മൗനമേറി .
സ്വയം ബുദ്ധനായിമാറി ..!!

നടന്നിട്ടും തീരാത്ത
ദൂരമുണ്ടോയി
നിർവാണത്തിലേക്ക്

നിര്‍വാണത്തിലേക്ക്
ഇത്രക്കു ദൂരമോ ?
കാറ്റിനും വേഗത ..!!

കാറ്റും വെയിലും
ഋതുക്കളും വന്നുപോയി
പിടി തരാത്ത മനം ..!!


മഞ്ഞു വീണു
പൂവിതള്‍ അടര്‍ന്നു .
കാതോര്‍ത്തു സംഗീതം ..!!

വേനല്‍ നാവുനീട്ടി
എല്ലാം വാടി തളര്‍ന്നു .
ജീവിത പിരിമുറുക്കങ്ങള്‍ .!!

ആകാശവും മേഘങ്ങളും
തിരമാലയും ശാന്തമായി .
ജപമാലയില്‍ വിരലുകള്‍ ..!!

സമ്മാനം ..!!

സമ്മാനം ...!!

തൊഴുത്തു മാറിക്കെട്ടിയാല്‍
കുത്തിനു കുറവുവല്ലതുമുണ്ടോ
പക്ഷം മാറിയിരുന്നിട്ടും വല്ലതുമുണ്ടോ
പാലോഴിച്ചാലും കട്ടനായാലും
ചായ ചായ തന്നെ അല്ലെ
കുടിച്ചു കൂത്താടി അളന്നു നടക്കും
കുടിയനുണ്ടോ കുന്നും കുസീയുമെന്നത്
മറ്റുള്ളവരുടെ കന്നുനിരക്കാന്‍ എളുപ്പം
മാറ്റുകൂട്ടും പത്തരമാട്ടു ചിരിപടര്‍ത്താന്‍ വിഷമം
പണമുള്ളവനുമില്ലാത്തവനുമവസാനം
പട്ടടയോ ആറടി മന്നെ സമ്മാനം ..!!

നീയല്ലേ ..!!നീയല്ലേ ..!!നഖപടങ്ങളില്‍ നിഴലിച്ച
നിലാവിന്റെ തിളക്കത്തിലായ്
നിര്‍മാല്യം കണ്ടു മടങ്ങുന്ന വേളയില്‍
ആപാദചൂഡം കണ്‍ നിറച്ചു മടങ്ങാനാവാതെ
മനസ്സാ മുറ്റത്തു ചുറ്റി പടര്‍ന്നു നടന്നു
ആല്‍ചുവട്ടിലെ തണലിലേകനായ്
ധ്യാന നിമഗന്മായിഉള്ളിന്റെ ഉള്ളിലേക്ക്
ഇരുണ്ടു ഇടനാഴി വിട്ടു പ്രകാശ ധാരയിലേക്ക്
നീങ്ങുമ്പോള്‍  ,ഹോ !! ലാഘവാവസ്ഥ
പെട്ടന്ന് ആരോ പിടിച്ചു വലിച്ചു
അതെ നീ തന്നെ എന്റെ വിരല്‍ തുമ്പിലുറും
ശക്തിയാം കവിതയല്ലേ നീ ........

Thursday, June 16, 2016

കുറും കവിതകള്‍ 642

കുറും കവിതകള്‍ 642

അന്തിമടങ്ങി
വിരഹനോവുമായി
രാത്രി ചുവടുവച്ചു ..!!

വേനലിന്‍ തിമിര്‍പ്പ്
അവധിക്കാല ബാല്യം .
കൈയ്യെത്താ ദൂരത്തു ..!!

പൊരിയും വെയിൽ
പൊള്ളുന്ന  പനി
നീറുന്ന  അമ്മ മനസ്സ് ..!!

ഓലപ്പീലി തുമ്പില്‍
മാനത്തിന്‍ മിഴിനീര്‍ തുള്ളി
കാറ്റ് തട്ടി കളിക്കുന്നു ..!!

പെന്‍സില്‍ തുമ്പില്‍
വിരലുകള്‍  തീര്‍ത്ത ഭയം.
കാറ്റ് പറത്തികൊണ്ട് പോയി ..!!

ഉരുകുന്നുണ്ട്
നെഞ്ചകത്ത് .
പ്രണയമെന്ന വ്യാഥി   ..!!

തണലുകൾ പേറുന്നു
ധ്യാനാത്മകമാം
ബുദ്ധ മൗനങ്ങള്‍ ..!!

വേരും ഇലക്കുമിടയില്‍
മൗനമായി നില്‍ക്കുന്നു 
താങ്ങായി തണലായി മരം ..!!

തൊഴി കിട്ടിയപ്പോള്‍
പ്രതി മൊഴി മാറ്റി പറഞ്ഞു .
ഇനി തിരിച്ചറിയല്‍ മാത്രം ..!!

സ്വകാര്യം ..!!

സ്വകാര്യം ..!!


നീ വന്നപ്പോള്‍ കൊണ്ടുവന്ന
ടാങ്കും ടൈഗര്‍ ബാമും
സെന്‍ടും ഷീവാസ്‌ റീഗലും
മിന്നുന്ന തുണിത്തരങ്ങളും
ഒന്നുമേ എനിക്ക് അല്ല
വെണ്ടിയിരുന്നത് നിന്റെ
കണ്ണില്‍ മിന്നുന്ന ആ നോട്ടവും
സ്നേഹ വായിപ്പോടെ ഉള്ള
കവിളത്തു നല്‍കുന്ന സമ്മാനം
അത് മാത്രമേ അടുത്ത വരവ് വരെ
എനിക്ക് ജീവിക്കാന്‍ ഉള്ള കരുത്ത്..!!

ജീ ആര്‍ കവിയൂര്‍ 16.൦6.2016

Wednesday, June 15, 2016

നൊമ്പരങ്ങളുടെ നടുവില്‍

നൊമ്പരങ്ങളുടെ നടുവില്‍


ഈ ആര്യവട്ടത്തില്‍
ആന മുട്ടയോളമെന്റെ സ്ഥാനം
അറിഞ്ഞും നൊമ്പരത്തിന്‍
ചെമ്പരത്തി കണ്ടു കഴിഞ്ഞ
കൊഴിഞ്ഞ മൂന്നു ദിനരാത്രം കൊണ്ട്
മൊഴി മുട്ടുന്ന നാട്
എന്റെ മാലയ ഭാഷ വളരെ
ദുഖിച്ചു മനസ്സാലെ
ഓരോ സൂചിമുനകള്‍
കൊണ്ട് കയറുമ്പോള്‍
ഓര്‍ത്ത്‌ പോയി ഞാന്‍ വളര്‍ന്ന
നാടും പുഴയും മലയും കാടും
ഇനി വയ്യ പോയെ മതിയാകു
എന്റെ മലയാളം ഉറങ്ങും മണ്ണിലേക്ക്
എല്ലാം ശരിയാകുന്നിടത്തെക്ക് ...!!മുകളില്‍ എഴുതാന്‍ ഉള്ള സാഹചര്യം അപ്പെന്ടിസ് infection ആയി ബീഹാറില്‍ ആശുപതി വാസം കഴിഞ്ഞു ഇനി നാട്ടിലേക്ക് പോകാന്‍ ഉള്ള ദിവസം കാത്തു കഴിയുന്നു

Sunday, June 12, 2016

കുറും കവിതകള്‍ 641


കുറും കവിതകള്‍ 641

പ്രകടിപ്പിക്കാനാവാത്ത സ്നേഹം
ഉള്ളിലുള്ളോരച്ഛന്‍ .
ആരെങ്കിലുമറിയുന്നുവോ ആ മനസ്സ് ..!!

അക്കരക്കിക്കരെ
കണ്ണുകളാലൊരു പാലം .
പ്രണയത്തിന്റെ ദൂരമേ  ..!!

ആശിച്ചതോക്കെയുമായി
വരുന്നുണ്ടങ്ങാകാശത്തുന്നിന്നും .
സ്നേഹ കുളിരുമായി മുകിലുകള്‍ ..!!

ചുണ്ടും ചുണ്ടും ചേര്‍ന്നു
മധുരം നുകര്‍ന്ന് പറന്നകന്നു .
ശലഭ ചിറകുകള്‍ക്ക് ലഹരി ..!!

ആരയോ കാത്തിരുന്നു
അവളുടെ പ്രണയം .
അഷ്ട്ടമുടികായൽ ..!!

നാളെയെന്നൊരു
പ്രതീക്ഷയുടെ
നറു  വെളിച്ചം ..!!

വാടാ മല്ലി വിരിഞ്ഞു
നിന്‍ മിഴിമുനയിലായി .
വസന്ത സന്ധ്യ ..!!

സുമനസ്സിന്‍ താഴ് വാരങ്ങളില്‍
ഒരു കുളിര്‍ക്കാറ്റ്
സ്വപ്നായനങ്ങള്‍

നുകര്‍ന്നു മുകര്‍ന്നു
തേന്‍ കണമിനിയും
ചവുട്ടി മെതിക്കാനുണ്ടോ വണ്ടുകള്‍ ..!!

മതിലുകള്‍ക്കപ്പുറം
എത്തി നോക്കുന്ന മനസ്സ്.
പ്രണയമെന്തേ മുഖം തിരിച്ചത്..!!

Saturday, June 11, 2016

കുറും കവിതകള്‍ 640

കുറും കവിതകള്‍ 640വിടരും സുമത്തിനു
മഞ്ഞു തുള്ളിയുടെ
നറു ചുംബനം  ..!!

നീലമാമല മുകളില്‍
ചെമ്മാന ചേല്..
കണ്ണുകള്‍ വിടര്‍ന്നു ..!!

ഉപ്പു മുളക് തിപ്പലി
മൂന്നും സമം ചേര്‍ത്തു
ഒരു ഹൈക്കു കവി ..!!

ജാലക വെളിയില്‍
ആരെയും കൂസാതെ മഴ .
അടുക്കളയില്‍ വറക്കലും പൊരിക്കലും ..!!  

മുണ്ടകപ്പാടവും തളിരിട്ടു
കളകളെല്ലാം പിഴുതു .
ഉറക്കം കെടുത്തുന്നു കടം ..!!

ഉപ്പ് വാങ്ങാന്‍ മറന്നു .
ഇനി തിരികെ പോകാണല്ലോ .
മഴയുടെ ശക്തിയും കുടിവരുന്നു .

കോടതിക്കും
ബാല്യം ഓര്‍മ്മവന്നു .
മഴയത്ത് ഷൂവും സോക്സും വേണ്ടാന്നു ..!!

ചെമ്മാന ചേല്
കണ്‍കോണില്‍ നിറച്ചു .
മായിക്കാനാവാത്ത കവിത ..!!

അസ്തമയങ്ങളിലേക്ക്
നടന്നു നീങ്ങുന്നു 
ജീവിതയാത്രാന്വേഷണം..!!

ചക്രവാളം കണ്ണെഴുതി
പൊട്ടുതൊട്ട് ഒരുങ്ങി .
രാത്രിവരവായി ..!!
 

Thursday, June 9, 2016

കാഷായമുടുത്തു വാനം

കാഷായമുടുത്തു വാനം

നിന്‍ മിഴി രണ്ടിലും
നിന്‍ ചൊടിരണ്ടിലും
നിറയും എന്നോടുള്ള
ആരുമറിയാത്തൊരു
സുവര്‍ണ്ണ തിളക്കം .

മഴിതണ്ട് വച്ചു മായിച്ചിട്ടും
മറക്കുന്നില്ല ഓര്‍മ്മകളിലിന്നും
നിറഞ്ഞു നില്‍ക്കുന്നു .
ഞാറ്റുവേലകള്‍ എത്രയോ
കടന്നു പോയി പാടം പൂത്തു
തളിര്‍ത്തു മഴവന്നു പുഴ കവിഞ്ഞു
മാനം തുടുത്തു നിന്‍ കവിളിണയില്‍
കാറ്റ് വന്നു ചുംബിച്ചകന്നു .

പഴുതാര ഇഴഞ്ഞു ചുണ്ടിന്‍ മേല്‍
പടികടന്നു പുക വണ്ടിയേറി കാലം
തമ്മിലെഴുതി ഇരുവരും മനസ്സിലുള്ളതൊക്കെ
ഇടക്ക് വന്നു പോകാനാവാതെ ദിനങ്ങള്‍ വളര്‍ന്നു
പടുത്തുയര്‍ത്തി സാമ്രാജ്യങ്ങളൊക്കെ തിരികെ
ഒരുനാള്‍ വന്നപ്പോള്‍ നീ ഒരു മണ്‍ കൂനയാല്‍
മൂടപ്പെട്ടു എന്നറിഞ്ഞു ഹൃദയ വേദനയോടെ
ദുഃഖം പന്തം കൊളുത്തി ഇന്ന് കാഷായം നിറക്കുന്നു
വാനവും എന്‍ ഓര്‍മ്മകളും നിന്നെ കുറിച്ച് .

നീയെന്ന കാവ്യം

നീയെന്ന കാവ്യംനിന്നോര്‍മ്മകള്‍ പൂക്കുന്നിടത്തു
മൗനത്തിനു ഗന്ധമേറെ ..

നിന്നിലായി മിടിക്കും
ഹൃദയ താളത്തിനു ഹൃദന്തം ..

നിന്‍ കരവലയത്തിന്റെ
ചൂടെറ്റു മയങ്ങുന്ന രാവും ..

നീ ഉള്ളപ്പോള്‍ അറിഞ്ഞില്ല
ഊരുവിലക്കുകളുടെ നൊമ്പരം ..

നീയൊരു  തണല്‍ മരം
അതില്‍ പൂക്കും പുഷ്പം ഞാനും ..

എന്നില്‍ നിറയും  കിനാക്കളില്‍
നിന്റെ രൂപമത്രയും പകര്‍ത്താന്‍ വര്‍ണ്ണങ്ങളില്ല

എവിടെ തിരിഞ്ഞൊന്നു നോക്കുകിലും
നീയാണ് നീയാണ് എന്നില്‍ നിറയുന്നത്

ഞാന്‍ ചലിപ്പിക്കും തൂലികയില്‍ നിന്നെ
കുറിച്ചുള്ള മധുരാക്ഷരത്താല്‍ വിരിയും കാവ്യമിതല്ലോ ..!!

" പ്രണയത്തിന്‍ പാട്ട് "

" പ്രണയത്തിന്‍ പാട്ട്  "

.നീ കേള്‍ക്കുന്നുണ്ടുവോ
എന്റെ മൗന സംഗീതം

എനിക്ക് നിന്നെ കാണാനാവുന്നില്ല
എന്റെ നിറങ്ങള്‍ മങ്ങുന്നു
.
നിനക്കറിയില്ലേ ഇപ്പോല്‍
എനിക്കിപ്പോള്‍ ഇത്രയുമറിയാം
.
നിനക്ക് അനുഭവപ്പെടുന്നില്ല
എന്റെ പ്രണയം നിന്നോടുള്ളത്

ഞാന്‍ എല്ലാം പറയാം നിന്നോടു
എന്റെ സന്തോഷവും ദുഃഖവും
.
ഞാന്‍ നിന്നില്‍ നിറക്കാം
എന്റെ കണ്ണുനീരും പുഞ്ചിരിയാലും
.
നീ എന്നെ അനുഭവിപ്പിക്കുക
ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന്
.
നീ എല്ലാം എന്നെ പഠിപ്പിച്ചു വീണ്ടും
ഈ ജീവിതത്തെ എങ്ങിനെ സ്നേഹിക്കണമെന്നു

എന്തു അത്ഭുതം ഇപ്പോള്‍
നിന്നെ കുറിച്ച് അറിഞ്ഞപ്പോള്‍

എന്റെ ഈ ജീവിതത്തില്‍
ഈ സന്തോഷമെല്ലാം നാം പങ്കുവച്ചു

വേറൊന്നിനും നമ്മേ
മോചിതരാക്കാന്‍ കഴിയുകയില്ല
.
അതാണ്‌ നമ്മളിലെ രൂടമൂലമായ
പ്രണയത്തിന്‍ പാട്ട് ......!!

Wednesday, June 8, 2016

കുറും കവിതകള്‍ 639

കുറും കവിതകള്‍ 639ചുട്ടെരിച്ചു കളഞ്ഞിട്ടു
ഇപ്പോള്‍ കവലകളില്‍
പരാതി പെട്ടികള്‍ വച്ചു പരുതുന്നു ..

വാളയാറിന്‍ സന്ധ്യയില്‍
അരിയും പോരിയുമായി
വണ്ടി അനുമതി കത്ത് കിടന്നു ..!!

അമ്മച്ചുണ്ടിന്‍
വരവുകാത്തു
വാപിളര്‍ന്നു വിശപ്പ്‌ ..!!

നാഗലിംഗ പൂക്കള്‍ വിരിഞ്ഞു
വഴികണ്ണുകള്‍  കണ്ടുനിന്നു
വെയിലിനു ചൂടേറി ..!!

പുലര്‍കാലവെട്ടം
റാന്തല്‍ കണ്‍ചിമ്മിയടച്ചു
മിന്നാമിനുങ്ങു മിന്നുന്നുണ്ടായിരുന്നു  ..!!

ഒറ്റയടിപ്പാതകള്‍ 
അവസാനിക്കുന്നിടത്ത്
തുറക്കപ്പെടുന്നൊരു ഔദാര്യം ..!!

മധുരം കാട്ടി എന്നെ
നിങ്ങള്‍ ഇരുത്തിയില്ലേ
ഒന്നാം ക്ലാസ്സിലെ ബഞ്ചില്‍ ..!!

ആഴ്ച ഒന്നായിട്ടും
പീപ്പിയും ബലൂണും കിട്ടിയിട്ടും
 ഒന്നാം ക്ലാസ്സില്‍ കരച്ചില്‍   ..!!

വേദന ഉണ്ടോ അറിയുന്നു
അമര്‍ന്നിരുന്നു പോകുന്നവര്‍.
പ്ലാസ്റ്റിക്‌ കസേര ..!!

പ്രഭാതത്തിന്‍ മുറ്റത്തു
വര്‍ത്തമാനങ്ങളുടെ
മാനം തേടുന്ന അച്ഛന്‍ ..!!

കുറും കവിതകള്‍ 638

കുറും കവിതകള്‍ 638

അമ്മ തണലിനു
മുള്ളു വേലികള്‍ തീര്‍ത്തു
പുറമ്പോക്കില്‍ നിര്‍ത്തുന്നു ..!!

ഉയരുന്ന കോടാലി കൈ
നിഴല്‍തീര്‍ക്കും
മരത്തിനു നേരെ...!!

വേനല്‍ കാറ്റ്
മുറ്റത്തു നിന്നു അമ്മ
ചിത്രം വരക്കുന്നു  ..!!

കടത്തുകാരന്റെ ചിന്തയല്ല
യാത്രക്കാരുടെതു  അത്
മറുകരക്കുമപ്പുറമല്ലോ ..!!

കാഷായം ഉടുത്തു
സന്ധ്യയുടെ വിടവാങ്ങല്‍.
ധ്യാന നിരതനാം സന്യാസി ..!!

നോമ്പ് തുറക്കായി
പുണ്യം കാത്തിരിക്കുന്നു
കുക്കുട ജന്മം ..!!

ശ്വസിക്കുന്നത് ഒരേ വായു
ഉള്ളവനുമില്ലാത്തവനും
ഒരു ആകാശ കുടകീഴില്‍ ..!!

ശിശിര സന്ധ്യയില്‍
ഏകാന്തതയുടെ
മൗന തീരം ..!!

പുകച്ചുരുളില്‍
തെളിയുന്ന
മരണ ദൂതിക ..!!

പഞ്ചഭൂതങ്ങള്‍
അന്ത്യ വിശ്രമം കൊള്ളു-
ന്നൊരു ശാന്തിതീരം ..!!

എന്റെ പുലമ്പലുകള്‍ -48

എന്റെ പുലമ്പലുകള്‍ -48

ഞാന്‍ വാതായനം അല്‍പ്പം തുറന്നു വച്ചു 
നിലാവൊളിയാല്‍ കാണാന്‍ ആവട്ടെ
നമ്മുടെ പ്രണയ പാത

എന്നിലെ ഇടത്തെ നീ ഒഴിച്ചു
ഉള്ളിലുള്ളതൊക്കെ നീ അറിഞ്ഞു
എന്നെ ശൂന്യനാക്കി മാറ്റി

ഞാന്‍ ജീവിച്ചു നിന്റെ കൂടെ
എന്റെ സ്വപ്നങ്ങളാല്‍ നീ മാത്രമായി
ഇതല്ലേ ജീവിതത്തിന്‍ സുന്ദര നിമിഷം .

ഞാന്‍  നിന്‍ മുന്നില്‍ കീഴടങ്ങി
നിനക്ക് വേണമെങ്കില്‍ ക്രൂശിക്കാം
അല്ലെയെങ്കില്‍ പുനര്‍ജീവിപ്പിക്കുകയും ആവാം ..!!

നിത്യതയില്‍ അലിഞ്ഞു

നിത്യതയില്‍ അലിഞ്ഞു

കിനാവ്‌ പാടത്തെ നോക്കുത്തിയായി
നാമൊക്കെ മാറിയിരിക്കുന്നുയിന്നു

അതിരില്ലാത്ത ആഗ്രഹങ്ങള്‍ക്ക് തടയിടാതെ
ഒരു ചിലവുമില്ലാതെ അങ്ങിനെ അങ്ങിനെ

അന്യന്റെ ഉയര്‍ച്ചയില്‍ മനം നോവുകയും
ഇല്ലാത്തവനെക്കാള്‍ ഉണ്ടെന്നറിയാതെ

മോഹങ്ങളുടെ പുറമ്പോക്കില്‍ അലയുന്നു
ഒരല്‍പ്പം ഉറക്കെ ചിന്തിച്ചു വിടുകമെല്ലെ

ലാഖവ മാനസനായി ഉയര്‍ന്നു പൊന്തി
പിടികിട്ടാത്ത അപ്പുപ്പന്‍ താടി പോലെ

എവിടെയും എത്തി നോക്കി തിരികെ
കാറ്റിന്റെ ഒപ്പം അങ്ങിനെ പറക്കാം

അവസാനം ഒരു തിരികെ വരാന്‍ ആവാത്ത
ഒരു നിത്യതയിലേക്ക് അലിഞ്ഞു ചേരാം ..!!

Tuesday, June 7, 2016

അറിവ്

അറിവ്


നേരിന്റെ നെറുക കീറിയെറിഞ്ഞു 
നാരായത്തിൻ നാവ് അരിഞ്ഞു
നിഴലിന്റെ നോവിൻ  നേരറിഞ്ഞു
കാലത്തിൻ കോലം വലിച്ചെറിഞ്ഞു 
പീഠങ്ങളുടെ  ഇരുപ്പിന്‍  നിലയറിഞ്ഞു
നടപ്പിന്‍ ദൂരത്തിന്‍  അകലമറിഞ്ഞു
വിശപ്പിന്‍ ആഴം മണത്തറിഞ്ഞു
വിളമ്പും കലവറയുടെ നിറവറിഞ്ഞു
നിറഞ്ഞ  കീശയുടെ  വീര്‍പ്പറിഞ്ഞു
അളക്കണം ബുദ്ധിയുടെ തോതറിഞ്ഞു
നിരത്താം വിജ്ഞാനത്തിന്‍ പോരുളറിഞ്ഞു
പെരുക്കങ്ങളുടെ പൊരുത്തം കണ്ടറിഞ്ഞു
ഉള്ളിന്റെ ഉള്ളില്‍ ഉള്ളതിനെ തൊട്ടറിയണം  ..!!

ഇല്ലാത്തവനു വേണ്ടി ജയിക്കാന്‍

 ഇല്ലാത്തവനു വേണ്ടി ജയിക്കാന്‍ജനിമൃതികള്‍ക്കിടയില്‍ ജല്‍പ്പനമെന്നുപറയുകില്‍
ജന്മിത്വം പോയി പിന്നെ ജനാധിപത്യത്തിന്റെ
ജടിലതയെന്നോണം കറുത്തദിനങ്ങളുടെ
ഒളിവിടങ്ങളില്‍ ജന്മം കൊണ്ടൊരു പിതൃത്വത്തെ 
ജാരസത്വങ്ങളായി മുദ്രകുത്തി
സ്ഥാവര ജംഗമങ്ങള്‍ നല്‍കാതെ
ഇന്നും അവരുടെ നിറങ്ങളെ കാട്ടി
ജയിച്ചു മുന്നേറുന്നു പലരും തോറ്റവന്‍
ഇപ്പോഴും അവന്റെ തോറ്റം പാടി
നടക്കുന്നു ആരുണ്ടിവരെ ഒക്കെ 
കൈപിടിച്ചുയര്‍ത്താന്‍ കണ്ടെന്നു നടിക്കാന്‍
പ്രാതലും മുത്താഴവും കഴിക്കാത്തവനെ
അത്താഴപ്പട്ടിണിക്കാരന്‍ ഊട്ടാൻ ശ്രമിക്കുന്നു
ഉണ്ണാന്‍ കൊടുക്കുന്നവന്‍ നാളെ എന്തെന്ന് അറിയാതെ
നിറം കേട്ടു ചുറ്റുന്നു നൂറ്റാണ്ടുകളുടെ കണക്കു പേറി
മാറണം മാറ്റണം എന്ന് മുഷ്ടി ചുരട്ടി വായുവിനെ മര്‍ദ്ദിക്കുന്നു
ഇതാരെങ്കിലും കേള്‍ക്കുന്നുണ്ടോ അവനവന്‍ കീശ നിറക്കാന്‍
ആയുന്ന ചിലരെ കണ്ടു അലമുറയിടുന്നു തലമുറയുടെ ശാപം ..!!


എന്റെ പുലമ്പലുകള്‍ 47

എന്റെ പുലമ്പലുകള്‍ 47

രാവിൻ മാറിൽ പടരും നിലാവിൻ കുളിരിനാൽ
വേനൽ അകന്നു നിന്നു പൊഴിക്കുന്നു ദലമര്‍മ്മരം
ഞെട്ടറ്റു വീണു കിടക്കും ഓരോ മോഹ ഭംഗങ്ങളും
പ്രേരിപ്പിക്കുന്നു അടുക്കാന്‍ ഏറെ ഒന്നാകുവാന്‍

പരണിത സ്വപ്നങ്ങളെ താലോലിക്കുമ്പോള്‍
അറിയാതെ എവിടെയോ ചെറു കുഞ്ഞലകള്‍
ഉയര്‍ന്നു താഴുന്നു വിരഹത്തിന്റെ തീഷണതകള്‍ 
അറിയാതെ അകന്നു പോയ ദിനങ്ങളുടെ ഓര്‍മ്മകള്‍

ചിതറിവീണ നിറങ്ങളുടെ ഇടയില്‍ പദവിന്യാസങ്ങള്‍
മര്‍മ്മരങ്ങളിലുടെ തനിയാവര്‍ത്തന വിരസതകള്‍
പെറുക്കി എടുത്തു ഓരോന്നായി കൊരുത്ത മുത്തുക്കള്‍
തിളക്കങ്ങളുടെ പിന്നാലെ പായുമ്പോള്‍ കൈവിട്ടതിന്‍ നൊമ്പരം

നമ്മളെ കുറിച്ച് നാം കണ്ട ഓരോ ഓമല്‍ കനവുകള്‍ 
നിന്റെ ഓരോ നേരിയ മൃദു ചലങ്ങളും അറിയുന്നു
നമ്മുടെ ആനന്ദത്തെ കുറിച്ചു ഉള്ള ചിന്തകള്‍
മോഹമായി മാറുന്നതല്ലോ അതീവ പ്രണയം ..!!


മനസ്സിന്‍ തീരത്ത്‌

മനസ്സിന്‍ തീരത്ത്‌

ഒന്നു പെയ്തലിഞ്ഞു വീണതല്ലേ
എന്റെ മനസ്സിന്റെ ഓരത്ത്‌ വന്നതല്ലേ
മണ്ണിന്‍ മണമേറ്റ് മയങ്ങുമ്പോളായി
കനവിന്റെ നിറവായി വന്നു നീ നിറഞ്ഞതല്ലേ
ഒരു മുകുളമായി വിരിഞ്ഞു എന്നിലാകെ നീ
പുവിട്ടു മണം നിറച്ചു എന്‍ അകതാരില്‍ പടര്‍ന്നതല്ലേ
മീരക്കു കണ്ണനായി മാറിയത് പോലെ നീ
എന്നുള്ളില്‍ വന്നു വേഗം നിറയുകയില്ലേ
മാനസ ചോരാ രാധതന്‍ പ്രണയമേ
മഥുരതന്‍ മധുരമേ മായാ പ്രപഞ്ചമേ
ഒന്നു പെയ്തലിഞ്ഞു വീണതല്ലേ
എന്റെ മനസ്സിന്റെ ഓരത്ത്‌ വന്നതല്ലേ ..!!

Monday, June 6, 2016

എല്ലാം ശരിയായി തുടങ്ങി ..!!

എല്ലാം ശരിയായി തുടങ്ങി ..!!

കണ്ടു കണ്ടിരിക്കും ജനത്തെ
ഉദ്യോഗ കയറ്റം കൊടുത്തു
വിരമിപ്പിക്കുന്നിതു  തുംഭവാന്‍

പലരെയും നമ്മുടെ നാട്ടുകാരാക്കി
വാഴിക്കുന്നു അനുശോചിക്കുന്നു
ഒരു ഉളുപ്പുമില്ലാതെ മലക്കം മറിയുന്നു

ഒപ്പം പൊതു മരാമാത്തിന്‍ പേരില്‍
സന്യാസിമാരുടെ അടിവസ്ത്രത്തിന്റെ
കണക്കു എടുക്കുന്നു എന്തൊരു കവനം

വൃക്ഷം നട്ടു പിടിപ്പിക്കുന്നത് വളരെ നല്ലത്
ഫോട്ടോ പത്രത്തിലും ചാനലിലും വന്നാല്‍ പോരെ
പിന്നെ ആവഴിക്കു  ശ്വാനന്‍ മാത്രം പോകും ചുവടു നനക്കാന്‍

ഈവിധമിനി എന്തൊക്കെകാണണം കേള്‍ക്കണം
കൂത്താട്ടം കണ്ട കണ്ണിത് കുരങ്ങാട്ടം കാണണമല്ലോ
ശരിയാക്കി ശരിയാക്കി കേരളം തന്നെ ഇല്ലാതാക്കുമോ ?!!

കുറും കവിതകള്‍ 637

കുറും കവിതകള്‍ 637

കൊത്തി പറക്കാന്‍
ആയുന്ന ചക്രവാള പൂവിനെ
ഒപ്പിയെടുക്കാന്‍ ചിത്രകാരനും ..!!


മൗനമുടക്കുന്നു 
മഴത്തുള്ളി
മുറ്റത്തെ ഒഴിഞ്ഞ പാത്രം ..!!

നിറകണ്ണുകള്‍
അനുഗ്രഹം തേടുന്നു
നാദസ്വരത്തിന്‍ അകമ്പടി ..!!

മുഹൂര്‍ത്തം
കാത്തിരുന്നു
മഞ്ഞച്ചരടിലെ പൂത്താലി ..!!

മാലയായിമാറി
കടലുകടക്കാന്‍ കാത്തിരുന്നു
ശംഖും മുത്തും തീരത്ത്‌ ..!!

റംസാന്‍ പിറകാത്തു
ഇനി നോയമ്പുമായി
വിശ്വാസി സമൂഹം ..!!

മഴയെ വരവേല്‍ക്കാന്‍
വെണ്‍ക്കൊറ്റകുടയുമായി
മരച്ചുവട്ടില്‍ കൂണുകള്‍ ..!!

നിന്‍ നനവുള്ള കിലുക്കത്തിനു
കാതോര്‍ത്ത് ഇരിന്നു
മണ്‍ കുടിലിനുള്ളില്‍ ..!!

മഴകാത്തു.
ഒരു ഇല നാമ്പ് .
വെയില്‍ പെയ്തു ..!!

മണ്ണിന്‍ മണമേറ്റ്
മയങ്ങുന്നുണ്ട്‌ .
കുന്നിന്‍ ചരുവിലായി  കാറ്റ് ..!!

കുറും കവിതകള്‍ 636

കുറും കവിതകള്‍ 636

പച്ചിലക്കാട്ടിലെ
പതുങ്ങിയിരിക്കും തുമ്പിയെ 
പിടിക്കാന്‍ ആയുന്ന ബാല്യം ..!!

സായാഹ്ന സൂര്യന്റെ
അവരോഹണ ലയത്തില്‍
ഗിത്താറിന്‍ വീചികള്‍  ..!!

നെല്ലിന്‍ പൂവിന്‍
പാലുകുടിക്കും തുമ്പിക്കുണ്ടോ?
പടയണിയും കമ്പക്കെട്ടും ..!! 


തീവട്ടിയും താലപ്പൊലിയും
പ്രദിക്ഷണം വക്കുന്നു
മേളപ്പെരുക്കത്താലാറാട്ട് ..!!

ചെമ്മന ചോപ്പുകണ്ട്
അമ്മുമ പറഞ്ഞു ഇനി
ആമമാനത്തു മഴയില്ലെന്നു ..!!

ഇലയനക്കമറിയാത്ത
മൗനം കൂടുകുട്ടു-
മിവിടമല്ലോ സ്വര്‍ഗ്ഗം ..!!

പുലര്‍മഞ്ഞിന്‍
തണുപ്പ് വകഞ്ഞുമാറ്റി
മീന്‍വലവിരിക്കും ജീവനം ..!!

ഇടഞ്ഞു തുടങ്ങുമ്പോള്‍
ഇടവേള നടത്തും ചാനല്‍
ചര്‍ച്ച വെറും പ്രഹസനം ..!!

പുലരൊളിയില്‍
ആരെയോ കാത്തു കിടന്നു
നടപ്പാതയും മഞ്ഞുകണവും

ആഴങ്ങളില്‍ കണ്ണും നട്ടു
വലയുമായി പുഴനടുവില്‍ .
ജീവിത കടവടുക്കാന്‍ ..!!

കുറും കവിതകള്‍ 635

കുറും കവിതകള്‍ 635

പറന്നകലുന്നു
പകലിനോടോപ്പം
ദേശടാനയാത്ര ..!!

കരഞ്ഞിട്ടും ദുഖമകലാത്ത
മനസ്സിന്‍ മുന്നില്‍
മഴയാര്‍ത്തു പെയ്തു ..!!

ചുരവും വളവും താണ്ടി
കിതപ്പോടെ വരുന്നുണ്ട്
ആനവണ്ടി ..!!

കൂപ്പു കൈ കിട്ടാതെ
കുപ്പയില്‍ കിടക്കുന്ന ദൈവം 
മനുഷ്യനല്ലോ സൃഷ്ടിസ്ഥിതി സംഹാരകന്‍ ..!!


എതിരെ വന്നൊരു
പൂക്കാലത്തില്‍ .
വസന്തമായിമാറി ഞാനും ..!!

മനമൊരു നിമിഷം
പുല്‍ക്കൊടി തുമ്പിലെ
മൃതുകണമായി മാറി ...!!

ഒരു മധുര തരിക്കിടയില്‍
അലിഞ്ഞു ഇല്ലാതാകുന്ന
ഉറുമ്പിന്‍ പ്രണയം ..!!

പറന്നകലുന്നൊരു
ബിംബാനുരാഗത്തിന്‍
നിഴലാര്‍ന്ന ലോല ഭാവം ..!!

തണല്‍ കാടിന്‍ ഇടയില്‍
പെയ്തു ഇറങ്ങുന്നു വെയില്‍
അനുഭൂതി പകരുന്നു  ..!!

തളിരിട്ട ആദ്യ മഴയില്‍
വിരിഞ്ഞൊരു ഇലയാണ്
നമ്മുടെ അനുരാഗം ..!!

Sunday, June 5, 2016

അവകാശം

അവകാശം
ഒരുവേള കടലിന്‍ തിരകള്‍
വന്നു തൊട്ടകന്നതു എന്റെ
മനസ്സിന്‍ ആഴങ്ങളിലെക്കോ
നീ നുകര്‍ന്നകന്നൊരു തേന്‍ കണം
എന്‍ അക്ഷര ചിമിഴില്‍ നിന്നോ
നിരത്തി വച്ചു നോക്കി നിന്നവയൊക്കെ
ഞാന്‍ നിന്നോരി ചൊരി മണല്‍
തീരങ്ങളിലെ ചിപ്പിയും ശംഖും
കാത്തു കിടക്കുന്നതു ആര്‍ക്കുവേണ്ടിയോ
സന്ധ്യകളും പുലരികളും നിലാവും രാവും
വന്നകന്നു പോകുന്നത് നമുക്കായി മാത്രമെന്നോ
ഈ നീലാകാശ കുടക്കീഴില്‍ ഉള്ളവര്‍ക്കൂടിയല്ലേ..!!

Saturday, June 4, 2016

മറവി ഒരു അനുഗ്രഹമാണ്‌ പോലും

മറവി ഒരു അനുഗ്രഹമാണ്‌ പോലും


കടയിലോ ബസ്സിലോ
കുടയങ്ങു വച്ചു പോന്നതിനാലല്ലേ
ഏറെ  ഇന്ന് മഴ നനഞ്ഞതും
പനിപിടിച്ചതും പിണക്കം
മറന്നു കൂടെ നീ ഇരുന്നതും ..
പിന്നെ നിത്യമുള്ള
ബീഫും ബര്‍ഗറും മാഗിയും
ബിരിയാണിയില്‍ നിന്നും
രുചിയുള്ള ചമ്മന്തിയും
ചുട്ട പപ്പടവും മൊരു കറിയും
സ്പൂണില്‍ നീ കോരി തന്നതും
ഉറങ്ങും വരെ നെറ്റിയില്‍
തൊട്ടു നോക്കിയതും ..!!

ഇന്നലെ വീണ്ടും മറന്നു
കണ്ണടഎവിടെയോ
അതുകൊണ്ടല്ലേ പത്രവും
പിന്നെ ഞാന്‍ വായിച്ചു കൊണ്ടിരുന്ന
പുസ്തകവും നീ എനിക്കായി
ഉറക്കെ വായിച്ചു തന്നതും ..!!

ഇന്നാളു ഞാന്‍ എന്റെ
ഊന്നു വടി എവിടെയോ
മറന്നു വച്ചു വന്നപ്പോള്‍ മുതല്‍
എനിക്ക് താങ്ങായി നീ എന്റെ
കൈപിടിച്ചു നടത്തിയതും ..!!

അതെ മറവി ഒരു അനുഗ്രഹം തന്നെ
എത്ര പഴിച്ചു നിന്നെ ആയകാലത്ത്
അതൊക്കെ നീ ഓര്‍ക്കാതെ എന്നെ
കണ്ണിലെ കൃഷ്ണമണി പോലെ
സംരക്ഷിക്കുന്നില്ലേയീ
ജീവിത സായാഹ്നത്തിലും ..!!

നോവിക്കുന്നു

നോവിക്കുന്നു


വഴികണ്ണുമായ് കാത്തിരിക്കും
വറ്റിയ മിഴി നീര്‍ കണവും

നിമിഷങ്ങളുടെ മൗനം പേറും
നിദ്ര വറ്റിയ രാവുകളും

വന്നകലും ദിനങ്ങളുടെ കനവുകളും
വര്‍ണ്ണിക്കാനാവാത്ത ചിന്തകളും

എണ്ണ വറ്റിയ തിരി വിളക്കും
എണ്ണിയാലോടുങ്ങാത്ത ഓര്‍മ്മകളും

മായാത്ത നിന്‍ മധുര മൊഴികളും
മാഞ്ഞു തുടങ്ങിയ മൈലാഞ്ചി നിറവും

അധര ശലഭങ്ങളുടെ ചലനവും
മുല്ലപൂമൊട്ടുകളുടെ വെണ്മയും

ഋജ്ജു രേഖകള്‍ മാഞ്ഞും
ഋതുക്കള്‍ വന്നകന്നതും

ചക്രവാള പൂക്കള്‍ വിരിഞ്ഞു കൊഴിഞ്ഞു
ചക്രങ്ങളൊക്കെ തിരിഞ്ഞു കാലത്തിന്‍

ആഴി തിരമാലകള്‍ അലറിയടുത്തു
ആഴത്തില്‍ നോവിക്കുന്നു വിരഹം ..!!

Friday, June 3, 2016

കുറും കവിതകള്‍ 634

കുറും കവിതകള്‍ 634

നിലാകുളിരില്‍
നനഞ്ഞ നിഴല്‍
തേടുന്നു പ്രണയം ..!!

പൂവിളിയുമായി നടന്ന
പൊന്നോണക്കാലം .
ഓര്‍മ്മയില്‍ അത്തപൂക്കളം ..!!

കറിയില്‍ ചേരാതെ
വെയില്‍ കാഞ്ഞു ചുവന്നു
അടുക്കളയുടെ പിന്നാം പുറത്തു ..!!

ആകാശ മാവില്‍ നിന്നും
അടര്‍ന്നു വീണൊരു
മാമ്പഴം കടലില്‍ ..!!


നിത്യമേറുന്ന വിലയുടെ
ചുടില്‍ അമ്മമനം
പൊള്ളുന്നുണ്ട് ..!!


ഏറ്റു ചൊല്ലലുകളുടെ
നാലുമതില്‍ വെളിയില്‍
നിലാവിന്‍  എത്തിനോട്ടം ..!!

തോട്ടിയും വടിയും കരക്ക്‌
കുളിയുടെ ലഹരിയിലാന.
കാണികള്‍ കണ്ടു രസിച്ചു ..!!

ഇണയുടെ മുന്നില്‍
നിലനിപ്പിനായുള്ള
പ്രകൃതിയുടെ പോരാട്ടം ..!!


പന്തം കൊളുത്തി
പാട്ടിന്‍ താളം മുറുകി
കാവു ഭക്തി ലഹരിയില്‍  ..!!

നഗ്നമാം  തെരുവില്‍
വായ്ത്തല തിളക്കങ്ങള്‍
വിശപ്പ്‌ തേങ്ങി ..!!


പ്രതിഭാസം

പ്രതിഭാസം

പേരറിയാത്ത നിറമറിയത്ത
നിന്‍ ചിറകിലേറി പറക്കാന്‍
ചെറു കണ്ണിലുടെ
കാണും കാഴ്ചകള്‍

ആരോടുമാരായാതെ 
പൂവിന്റെ വേദന അറിയാതെ
മധു നുകര്‍ന്ന് ദലങ്ങളെ
ഞെരിച്ചുമര്‍ന്നു പൊങ്ങുമ്പോള്‍

നിന്‍ നേരെ അടുക്കും
നീണ്ട നാവുകളുണ്ടെന്നു
അറിയാതെ പോകുന്നുവല്ലോ
ഇതല്ലോ പ്രകൃതിയുടെ പ്രതിഭാസം ..!!


Thursday, June 2, 2016

കുറും കവിതകള്‍ 633

കുറും കവിതകള്‍ 633

കരഞ്ഞു തീര്‍ക്കുന്ന
ഒന്നാം ക്ലാസ്സുകാരന്റെ
പ്രതിഷേധം രണ്ടാം ദിവസവും  ..!!

പത്തിന്‍ കടമ്പ കടക്കാന്‍
ആലിന്‍ ചുവട്ടിലെ പ്രാര്‍ത്ഥന.
കൗമാര്യത്തിന്‍ ഓര്‍മ്മ ..!!

''എനിച്ചും സ്ചൂളില്‍ പോണം ''
ചേച്ചിയുടെ ഒരുക്കങ്ങള്‍ കണ്ടു
വഴക്കുകുടുന്നു അനുജനും ..!!


പാതിരാവിലും
ഉറങ്ങാതെ കാത്തിരുന്ന
ജാലക വെട്ടം  ..!!

അയ്യപ്പന്‍റെ അമ്മ
നെയ്യപ്പം ചുട്ടു
ആന്‍ഡ്രോയിട് ചേട്ടന്‍ തട്ടിയെടുത്തു.!!

കിഴക്ക് നക്ഷത്രം
ഉദിക്കും കാത്തു ..
അരിവാളും ചുറ്റികയും ..!!

കരഞ്ഞും കരയിച്ചും
ചിരിച്ചും കടന്നു പോയി
പ്രവേശനോത്സവം ..!!

നെഞ്ചോടടുക്കിപ്പിടിച്ചു
ഓര്‍മ്മകളുടെ പിന്നാമ്പുറത്തു
അമ്പല്‍ പൂവിന്‍  നുണക്കുഴി ..!!

വഴിക്കണ്ണുമായി അവള്‍ 
വായിച്ചു കൊണ്ടിരുന്നു .
ബഷീറിനെ ..!!

ജാലകത്തിനപ്പുറം
കരഞ്ഞു തീര്‍ക്കുന്ന
മഴയോടൊപ്പമവളും ..!!

കുറും കവിതകള്‍ 632

കുറും കവിതകള്‍ 632

പൂവും മധുരവും
കരച്ചിലും ചിരിയും സ്കൂലിളിന്നു
പുലർച്ചമഴയും കൂട്ടിന് ..!!

കളിയും ചിരിയും മാറി
പഠന ദിനങ്ങള്‍ തുടങ്ങി
കണ്ണുകലങ്ങിയ ഒന്നാം ക്ലാസ്സ്‌ ..!!

പ്രവേശനോത്സവത്തിന്‍
ഇരയായ നോവുമായി
ഒന്നാം ക്ലാസ്സുകാരന്‍ ..!!


വേണ്ടിന്നാര്‍ക്കുമേ
പഴയ പുസ്തകങ്ങള്‍.
എല്ലാംത്തിനും പുതുമണം വേണം ..!!


അറിവിന്റെ പാതയിലുടെ
കൈ പിടിച്ചു മുന്നോട്ടു
പുത്തൻ പ്രതീക്ഷയുമായി ..!!

വിജ്ഞാനത്തിൻ
ഒരു നറുതിരി വെട്ടം .
നാളെയുടെ വാഗ്ദാനം ..!!

ഓര്‍മ്മകളുടെ
മതിലില്‍ പൊട്ടിച്ചിനച്ചു.
പച്ചപായല്‍ കുരിപ്പുകള്‍ ..!!

ഉദയകിരണങ്ങള്‍
നിഴല്‍ തീര്‍ക്കുന്നു
മേഘമൽഹാർ ..!!

ഓര്‍മ്മകള്‍ക്കു കാറല്‍
കൈയെത്താനാവാതെ
മനസ്സിലൊരു ബാല്യം ..!!

നീണ്ട മണിയുടെ
ഒച്ചക്കു കാതോര്‍ക്കുന്ന
ശലഭ വേട്ടക്കൊരുങ്ങും ബാല്യ ചിന്ത !! 

Wednesday, June 1, 2016

മറഞ്ഞു ......

മറഞ്ഞു ......

നീയറിഞ്ഞോ
നിലാവലിഞ്ഞു
നീറും  ചിന്തയാല്‍
മനം നിറഞ്ഞു

കരകവിഞ്ഞു
തിരയടിച്ചു വിരഹം
ആര്‍ത്തിരമ്പി
കടന്നകന്നു.

കാറ്റു ഏറ്റു പാടി
വീണ്ടും മാറ്റൊലി കൊണ്ടതു
മുളം തണ്ടിലുടെ
ചേര്‍ന്നു അലിഞ്ഞു .


മേഘ മഴയായ് പെയ്തിറങ്ങി
കണ്ണുനീരിന്‍ ചിന്തകളൊക്കെ
തോണിയേറി സാഗരമാം
പ്രജ്ഞയില്‍ മറഞ്ഞു ..!!
അറിഞ്ഞു നമ്മേ ..!!

അറിഞ്ഞു നമ്മേ ..!!

ഞാനെന്‍
ഏകാന്തതയുടെ
മച്ചിനുള്ളില്‍

രാത്രിയുടെ
ഗുഹാന്തരത്തില്‍
നിന്‍ ചിന്തയുമായി
ഉറങ്ങുന്നു ഞാന്‍

നീ
മൗനത്താല്‍
മുറിവേല്‍പ്പിച്ചു

നിണം ഒഴുകി
നമ്മുടെ
ഓര്‍മ്മകളാല്‍

നിന്റെ വാക്കുകള്‍
തൊട്ടറിഞ്ഞു  ചുണ്ടുകളാല്‍
ഞാന്‍ ഉരുകിയലിഞ്ഞു

നീന്തി തുഴഞ്ഞു
എത്തി ചേര്‍ന്നു
നിന്‍ മനസ്സിനുള്ളില്‍

നിന്നെയും എന്നെയും അറിയുന്ന
വാക്കുകള്‍ മരിച്ചുകഴിഞ്ഞിരിക്കുന്നു
കാതോര്‍ത്തു ഹൃദയത്തില്‍
അറിഞ്ഞു നമ്മേ കുറിച്ച്

അറിയാതെ പാടിപോയി ..!!

അറിയാതെ പാടിപോയി ..!!

നക്ഷത്രങ്ങള്‍ കണ്‍ ചിമ്മുമൊരു
നനവാര്‍ന്ന രാവിന്റെ മടിയില്‍

കുഞ്ഞിളം കാറ്റ് വീശി തണുപ്പിച്ചു
കണ്‍ പോളകളില്‍ വന്നണഞ്ഞു

നിലാവുറക്കും നിദ്രയില്‍  മെല്ലെ
കിനാകണ്ട്‌ ഉണര്‍ന്നു നോക്കുമ്പോള്‍

വിരിയുന്ന ചെമ്പനിനീര്‍ മുകുളങ്ങളില്‍
രാത്രി മഞ്ഞിന്‍ കണങ്ങള്‍ മുത്തമിട്ടു

ഇളം വെയില്‍ വന്നു തിളക്കങ്ങള്‍ തീര്‍ത്തു
ഇതളുകളെ ചവുട്ടി മെതിച്ചു കടന്നകന്നു വണ്ടും

അത് കണ്ടു നിന്‍ സാമീപ്യം കൊതിച്ചു
ഞാനൊന്നു  എന്നോര്‍മ്മകളാല്‍ 

നൊമ്പരം കൊള്ളും മനസ്സുമായി ഒന്ന്
കവിതയോ കാവ്യമോ എന്നറിയാതെ പാടി പോയി ..!!

ഇന്ന് പ്രവേശനോത്സവം

ഇന്ന്  പ്രവേശനോത്സവം

പുലരികതിരോളി
മറച്ചു മേഘം
പുത്തനുടുപ്പിട്ട് ശലഭങ്ങള്‍
തത്തി കളിച്ചുല്ലസിച്ചു
അമ്മയുടെ മറവില്‍ നിന്നുമകന്നു
ആദ്യാക്ഷരം കുറിക്കാന്‍
അറിവിന്റെ വലിയ ലോകത്തേക്ക്
ആനയിക്കപ്പെടുന്ന സുദിനമല്ലോയിന്നു

കാണുന്നു പല കാഴ്ചകള്‍ കൌതുകം
പൂവും വര്‍ണ്ണ കടലാസുകളാല്‍  ഒരുക്കിയ
കമനിയമാം വിദ്യാവിഹാരങ്ങള്‍
മധുരത്തിന്‍ താലമേന്തി സ്വീകരിപ്പു

ഇതൊക്കെ കണ്ടു ഭയന്നു കരയും മുഖങ്ങള്‍
എന്നാല്‍ ചിലര്‍ക്ക് അത്ഭുതവും സന്തോഷവും
ഇവര്‍ക്കൊപ്പം കുസൃതി കൂട്ടുകാരന്‍ മഴയും ഉണ്ട്
അറിയാതെ എന്‍ ഓര്‍മ്മകള്‍ പിറകോട്ടു പോയി
സ്കൂളില്‍ പോകാന്‍ കുടയില്ല വാഴയില ചൂടിയും
ഇറയങ്ങള്‍ തേടി നടന്നൊരു വേദനയാര്‍ന്നകാലം
ഇന്ന് ഈ വിധ ദുഃഖങ്ങള്‍ വളരെ വിരളം
സുഖങ്ങള്‍ സമൃതിയുടെ കൈപിടിച്ചു നീങ്ങുന്നു
നല്ലൊരു നാളയുടെ സ്വപ്‌നങ്ങള്‍ അതെ ഇന്ന്
പ്രവേശ്നലോല്‍സവമല്ലോ ജൂണ് ഒന്ന്