ധനുമാസത്തിലെ മധുര നോവ് (ലളിത ഗാനം)
ധനുമാസത്തിലെ മധുര നോവ്
(ലളിത ഗാനം)
ധനുമാസ കുളിർ രാവിൽ
നിന്നോർമ്മകളാൽ നിറയും
നിദ്രയില്ലാ നിലാനിഴലുകളിൽ
മൗനം കൂടുകൂട്ടും മനസ്സിൽ
നിറം മാഞ്ഞ ചന്ദ്രികയിൽ
നീ വീശിയ കാറ്റിൻ വൃത്തം
മിഴികളിൽ കനവായി തെളിയും
ഹൃദയത്തിൽ തീപ്പൊരി പടരും
ഒരൊറ്റ സ്നേഹവാക്കിനായ്
തുടരും നനഞ്ഞ പ്രതീക്ഷകൾ
നീ വച്ചൊരു വാഗ്ദാനത്തിൽ
മിഴി നീരിൻ തീര മണഞ്ഞു ഞാൻ
ജീ ആർ കവിയൂർ
18 12 2024
Comments