Posts

Showing posts from November, 2020

ശങ്കരാ നിൻ തിരു ജടയിൽ നിന്നും - ശിവ ഭജന

ശങ്കരാ നിൻ തിരു ജടയിൽ നിന്നും - ശിവ ഭജന  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ആകാശ ഗംഗയിൽ  താരകം  പോലെ മിന്നുന്നുവല്ലോ   നയന മനോഹരം മോഹിതം  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര കഴുത്തിൽ രുദ്രാക്ഷമാല  തിരു നെറ്റിയിൽ ഭസ്മക്കുറിയും  നിദാനം മുഴങ്ങുന്നു  ഡമരുകവും കൈയ്യിൽ  ത്രിശൂലവും  ഗംഗാ ധാരയും  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശേഷ നാഗം കഴുത്തിൽ മാല  സ്വർണവർണ്ണ കപാല കമണ്ഡലം  നന്ദികേശന്റെ ആലാപന മധുരവും  ഗണപതി അരുകിൽ ചവിട്ടുന്നു നൃത്തം    ശങ്കരാ നിൻ തിരു ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര യോഗികളുടെ കണ്ഠങ്ങളിൽ   താണ്ഡവ മന്ത്രമുഖരിതം  ജയ് ജയ് ശങ്കര ഘോഷം  ഓംകാര ധാര മുഴങ്ങി  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര കാള കൂട വിഷം കഴിച്ചവനേ   കണ്ഠം നീലിമയാർന്നവനേ   കൈലാസ മാനസ സരോവര വാസാ  വിഷധാര ഇല്ലാതെ ഒഴുകുന്നു ഗംഗാ  ശങ്കരാ നിൻ തിരു ജടയിൽ നിന്നും

രാമാ രാമഃ രാമ പാഹിമാം

രാമാ രാമ ജപിച്ചമനമേ  രായകറ്റുക മനമേ  എന്നു നീ വന്നുയെന്നിൽ  നിറയും സാഗരം കണക്കെ  രാമാ രാമഃ രാമ പാഹിമാം രത്‌നാകരനായി വാല്മീകിയായ്  ശബരിയായി മാറി ഞാൻ  ഭജന ഭാവങ്ങളറിയാതെ  നിൻ നാമങ്ങൾ ജപിക്കുന്നെനേം  രാമാ രാമ ജപിച്ചമനമേ  രായകറ്റുക മനമേ  എന്നു നീ വന്നുയെന്നിൽ  നിറയും സാഗരം കണക്കെ  രാമാ രാമഃ രാമ പാഹിമാം നിത്യം ജപിക്കുന്നു നിൻ നാമം  തുരിയത്തിലായറിയുന്നേൻ  അനുഭമെത്ര സുഖകരവു- മെങ്ങനെ ഞാൻ വർണ്ണിക്കും  രാമാ രാമഃ രാമ പാഹിമാം കലിയുടെ പിടിയിലമർന്നു  നിൻ നാമം മറക്കുന്നേൻ  നിത്യം ജപിച്ചു നിന്നരികിൽ  വന്നീടുവാൻ ജപിക്കുന്നേൻ  രാമാ രാമഃ രാമ പാഹിമാം നിൻ ഭക്തിയാൽ നിത്യം  നിൻ നാമം ജപിക്കാൻ  ത്രാണി തരണേ  രാമാ രാമഃ രാമ പാഹിമാം രാമാ രാമ ജപിച്ചമനമേ  രായകറ്റുക മനമേ  എന്നു നീ വന്നുയെന്നിൽ  നിറയും സാഗരം കണക്കെ  രാമാ രാമഃ രാമ പാഹിമാം ജീ ആർ കവിയൂർ  29 .11 .2020

ധന്യമായേനെ

ധന്യമായെനേ അയോദ്ധ്യാ നഗരം പോലെ എൻ  രഘുവരൻറെ പാദം പതിഞ്ഞ മണ്ണിൽ  എനിക്ക് കഴിയുവാൻ കഴിഞ്ഞെങ്കിൽ  ജീവിതമെത്ര ധന്യമായെനേം   ദശരഥന്റെ മകനായി പിറന്നും  ആജ്ഞാനുവർത്തിയാം  പ്രജാതല്പരനാം ചക്രവർത്തിയുടെ  പാദം പതിഞ്ഞ മണ്ണിലായി  ജനിച്ചിരുന്നെങ്കിലെത്ര  ജന്മം ധന്യമായെനേ  ലക്ഷ്മണനെ പോലെ ഒരു അനുജനും    കൗസല്യപോലെ ഒരു അമ്മയും  സ്വാമി താങ്കളെ പോലെ  എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ  ജീവിതമെത്ര  ധന്യമായെനേ  ഭരതനെ പോലെ ത്യാഗം കൊണ്ടും  ഊർമ്മിളയെ പോലെ പതിവ്രതയും   സീതയെ പോലെ ഒരു നാരിയും  ലവകുശന്മാരേ പോലെ മക്കളും  ഉണ്ടായിരുന്നെങ്കിലായ് - ജീവിതമെത്ര  ധന്യമായെനേ  ശ്രവണകുമാരനെ പോലെ അർപ്പണവും  ശബരിയിയെ പോലെ ഭക്തിയും  ഹനുമാനെ പോലെ നിഷ്ടയും ശക്തിയും  ഉണ്ടായിരുന്നെങ്കിലായ് - ജീവിതമെത്ര  ധന്യമായെനേ അയോദ്ധ്യാ നഗരം പോലെ എൻ  രഘുവരൻറെ പാദം പതിഞ്ഞ മണ്ണിൽ  എനിക്ക് കഴിയുവാൻ കഴിഞ്ഞെങ്കിൽ  ജീവിതമെത്ര ധന്യമായെനേ   ജീ ആർ കവിയൂർ  29 .11 .2020

പൂത്തുലഞ്ഞുവല്ലോ ( ഗസൽ )

പൂത്തുലഞ്ഞുവല്ലോ ( ഗസൽ ) ഏതോ രാഗ വസന്തം വിരുന്നു വന്നെൻ മനസ്സാം വാടികയിൽ  പ്രണയം പൂത്തുലഞ്ഞു  മൗനം കനക്കും വേളകളിൽ    നെടുവീർപ്പുകൾ ഉടഞ്ഞു ചിത്തം പെയ്തൊഴിഞ്ഞു ഓർമ്മ കടലായി തിരയിളകി   കരയെ പുണർന്ന് അകലുന്നു  ഏതോ  വികാരത്താൽ കടൽ ഇതൊന്നുമറിയാതെ നാം  ഞാനും നീയുമെന്ന  ബിന്ദുക്കൾ വീണ്ടു രേഖയായി ജീവിതവഴികളിൽ അവസാനം ചോദ്യചിഹ്നമായി നിൽപ്പൂ  മൗനമൊരു പ്രണയ ഗസലായ്‌ ഏതോ രാഗ വസന്തം വിരുന്നു വന്നെൻ മനസ്സാം വാടികയിൽ പ്രണയം പൂത്തുലഞ്ഞുവല്ലോ സഖേ.. ജീ ആർ കവിയൂർ 28.11.2020.

മറക്കില്ല നിന്നെ മറഡോണയേ....

Image
മറക്കില്ല നിന്നെ മറഡോണയേ.... കൊടിയ പട്ടിണിയും പരവേശങ്ങളും നെടിയ നാളുകൾ താണ്ടി മുന്നേറി  ലോകകപ്പുകൾ മുത്തമിട്ട ഏറെ അർജൻറീനയുടെ അഭിമാനമാർന്നങ്ങു ലോകത്തിൻ കാല്പന്തിന്റെ ദൈവ വഴികളിൽ പെലേയുടെ മായിക പ്രഭാ വലയങ്ങൾ കടന്ന് അർജൻറീനയിലെ കൊറിൻറസ് പ്രവിശ്യയിൽ നിന്ന്  ആർജിച്ച കരുത്തുള്ള പോരാളിയായ് കാലങ്ങളേറെ കഴിച്ചു ഗോൾ വലയങ്ങൾ കിടിലൻ മാന്ത്രിക നിമിഷങ്ങൾ തീർത്ത് കനവുകൾ അപ്പുറത്തെ ചക്രവാളങ്ങളിൽ കാൽപന്തിനെ രാജാവ് നാടുനീങ്ങി  മറക്കാനാവില്ല കായിക ലോകമേ നിനക്ക് ഇല്ല മറക്കില്ലൊരിക്കലും മറഡോണ നിന്നെ മനസ്സിൽ നിന്നും മായുകയില്ല നിൻ മാന്ത്രിക ചുവടേറ്റ ഗോൾ വലയങ്ങളുടെ തിളക്കം  ജി ആർ കവിയൂർ  25 11 2020

എന്തേ മനമിത്ര ചഞ്ചമായ് (കവിത)

എന്തേ മനമിത്ര ചഞ്ചമായ്  (കവിത) എന്തിനോ വേണ്ടി കൺ തുടിപ്പൂ എന്തേ മനമിത്ര ചഞ്ചമായ് എന്നരികിൽ വന്നു നീ വന്നു  എതിരേല്പു ഓർമ്മ ചിന്തുകളിലിന്ന്  നെഞ്ചോളമാഴമുള്ള  ചേറ്റു കുളത്തിലിറങ്ങി  നിനക്കായി മാത്രമായി ഇറുത്ത ആമ്പൽപ്പൂപ്പുഞ്ചിരിയിന്നെവിടെ  നിനക്ക് ഓർമ്മയുണ്ടോയെന്നറിയില്ല  നാം പങ്കിട്ട മാനം കാണാ മയിൽപ്പീലിത്തുണ്ടുകളിന്നും പുസ്തകത്താളിൽ ഉണർന്നിരിപ്പൂ കൊഴിയുന്നില്ല ഓർമ്മകളിന്നും കൊഴിയെറിഞ്ഞു ചക്കരച്ചിമാങ്ങാ നിൻ കൈകളിൽ തന്നിരുന്നപ്പോൾ  നീ സമ്മാനിച്ച പുഞ്ചിരിപ്പൂവിന്നെവിടെ കല്ലുകൊത്തി കളിച്ചോരാ പള്ളിക്കൂട ഇറയത്ത് മഴവന്ന നാളുകളിൽ  മാനം നോക്കി നിന്ന നിനക്കു വാഴയില കുടയാക്കി തന്നതീ വൈകിയ വേളകളിൽ ഓർക്കുമ്പോൾ  എന്തേ കൺതുടിപ്പു ഇപ്പോഴും  എന്തേ മനമിത്ര ചഞ്ചലമായ് പ്രിയതേ  ജീ ആർ കവിയൂർ  24.11.2020 01:24

നീ എനിക്ക് .. (ഗസൽ)

Image
നീ എനിക്ക് .. (ഗസൽ) നീയെനിക്കേകിയ മധുരസ്വപ്നങ്ങൾ  മായിക ഭാവങ്ങൾ  തരളിതമായി  ഓർമ്മകൾ നൽകും മരീചികയിലൂടെ  ചിരകാലം ഇനിയും ലഹരാനുഭൂതി അനുഭവിക്കട്ടെയോ... ഒഴുകിവരും കാറ്റിൻ  അലകൾ തൊട്ട് അകലുമ്പോൾ അറിയുന്നു നിൻ സാമീപ്യം സുന്ദരം സുഖകരം പ്രിയതേ.. നീയെനിക്കേകിയ മധുരസ്വപ്നങ്ങൾ  മായിക ഭാവങ്ങൾ  തരളിതമായി.. ജീ ആർ കവിയൂർ 23.11.2020 2.45 am

വസന്തം വന്നിടുമോ (ഗസൽ)

Image
 വസന്തം വന്നിടുമോ  (ഗസൽ) ഇമചിമ്മി തുറക്കുമ്പോഴേക്കും  കടന്നുവല്ലോ ബാല്യ കൗമാരങ്ങളുടെ ഉത്സവങ്ങൾ ഇനിയൊരു വസന്തം വന്നിടുമോ കരിമഷി ചാന്തും  തൊടുകുറിയുമായി കാലിലെ പാദസരത്തിൻ  കിലുക്കവുമായിമെല്ലെ  കർണ്ണികാരം പൂത്തുലയുമോ ഞാനറിയാതെ എന്റെ വിരൽത്തുമ്പിൽ വന്നു നീ നടനമാടുമോ വീണ്ടും  ഇനിയൊരു വസന്തം വന്നിടുമോ  ജീ ആർ കവിയൂർ 20.11.2020

കമല ദളങ്ങൾ വിരിയട്ടെ

  കമല ദളങ്ങൾ വിരിയട്ടെ  ഇടനാടും മലനാടും തീരപ്രദേശവും  ഒത്തു ചേരും സുന്ദര ഭൂവിൽ പിറന്നവരെ  ഉണരുക ഉണരുക സമയമാമായിനി  ഉയിരിൻ ബലത്താൽ നേടണം ശക്തി  ശ്രീ ശങ്കരനുംചട്ടമ്പിയും ചിട്ടത്തിൽ നയിക്കാൻ  ഒന്നാവണം ഒന്നായി കാണണമെന്നു  ശ്രീ നാരായണനും  അയ്യനും അയ്യങ്കാളിയും  ആത്മ ചൈതന്യം ഉൾക്കൊള്ളാൻ  നമുക്കായതിനാൽ ഇടം നൽകി ചിലർക്ക്   വിനയായി മാറുമെന്ന് കരുതാൻ  കാണാൻ കഴിയാതെ പോയതിനാൽ  ഇടയിൽ നാം നിദ്രയിലാണ്ടു  ആമയും മുയലും കഥ പോലെ  ആവാതെ മുന്നേറണം വരിക  അണി ചേരാം ഒന്നായി  കുങ്കുമ ഹരിത പതാകയുടെ ചുവട്ടിൽ  ഭാരതം ഭാരതം ആണെന്റെ രാജ്യം  അതിൽ കേരളമാണ് എന്റെ മണ്ണ്  നൽകുക വളവും വെളിച്ചവും  വിരിയട്ടെ കമല ദളങ്ങൾ ഇനിയും ... ജീ ആർ കവിയൂർ  19 .11 .2020  05 :45 am 

സമർപ്പണം

സമർപ്പണം  ലളിതമായ് ഉഷസ്സ്  എന്നരികിൽ വന്നു  നിത്യം നൽകുന്നുവല്ലോ  പീയുഷ ധാരയായ്  കാവ്യങ്ങൾ മോഹനം ധന്യനായ് നിൽപ്പു  ഞാനങ്ങു ഒരു വിദ്യാത്ഥിയായ്  ... നൽകുവാനില്ല എനിക്ക് ഗുരു ദക്ഷിണയായ്  ദ്രവ്യമായ് ഒന്നുമേ സ്നേഹമാർന്ന മനസ്സ് മാത്രം  തവ ചരണത്തിലർപ്പിക്കുന്നെൻ ഒരുപിടി  സ്നേഹ മലരുകൾ അമ്മേ തായേ സരസ്വതി  സാരസത്തിൽ വാഴും അമ്മേ  സ്നേഹമായി സന്തോഷമായ്  സ്വീകരിക്കുമല്ലോയീ ഉള്ളവന്റെ  സ്നേഹപുഷ്പങ്ങളായിരമമ്മേ ! ജീ ആർ കവിയൂർ  18 .11 .2020  സമർപ്പണം ഇത് ഡോക്ടർ ബി ഉഷാകുമാരി ചേച്ചിക്കായ് 

മനസ്സുണർന്നു (ഗസൽ )

 മനസ്സുണർന്നു (ഗസൽ ) ചക്രവാകത്തിലൂടെ മെല്ലെ  ആരോഹണ അവരോഹണമായ്  മനസ്സുണർന്നു ജന്യമായ്  മലയമാരുതം വീശിയടുത്തു  സ രി1 ഗ3 പ ധ2 നി2 സ സ നി2 ധ2 പ ഗ3 രി1 സ ചക്രവാകത്തിലൂടെ മെല്ലെ  ആരോഹണ അവരോഹണമായ്  മനസ്സുണർന്നു ജന്യമായ്  മലയമാരുതം വീശിയടുത്തു ബ്രഹ്മകമലം വിടർന്നു ശോഭിച്ചു  കിളി കുലജാലങ്ങൾ പാടി  വരവേറ്റു സുപ്രഭാതം  സുപ്രഭാതം സുപ്രഭാതം  പാടി പാടി വന്നു നീ വീണ്ടും  തെന്നലായ് കുളിർ പകർന്നു  ആഹിർ ഭൈരവ് രാഗമായ്  ഗസലുണർന്നു ഞാനറിയാതെ  ജീ ആർ കവിയൂർ  18 .11 .2020  03 :10 am 

പ്രദക്ഷിണ വഴി കിട്ടാതെ *

Image
പ്രദക്ഷിണ വഴി കിട്ടാതെ * ഇത്തിരി നേരമൊന്ന് ഇളവേൽക്കുക സഖേ ഈണമില്ലാതെ താളമില്ലാതെ  ഇടറാതെ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞിടാം സത്യം തുണയും തൂണുമില്ലാതെയിതാ മാറ്റിക്കൊണ്ടിരിക്കുന്നിവിടെ ഒരു ജന സമൂഹത്തിനെ  വേദന കൊള്ളിക്കുന്നു  മാറാൻ ആവാതെ  നിസ്സഹായരായവർ  നീതിക്കുവേണ്ടി  തെരുവിലിറക്കപ്പെട്ടവർ  അവർക്കായി പറയാൻ വക്കീലില്ല വക്കാലത്തുമായി വെയിൽ  കൊള്ളുവാൻ വിധിക്കപ്പെട്ടവർക്കു മുന്നിൽ ആചാരങ്ങളെ ചാരമാകുന്നു  രാക്ഷസ സേനയിവിടെയിതാ ചങ്ങലയിട്ടു വഴിമാറ്റുന്നു  വലം വയ്ക്കുവാൻ പറ്റാതെ  വീർപ്പുമുട്ടുന്നവരെ നിങ്ങൾ  എത്രനാൾ ഇങ്ങനെ  മഹാമാരിയുടെ പേരിൽ  ആട്ടിപ്പായിക്കും, തികച്ചും ധാർഷ്ട്യം  കാട്ടുന്നു കഷ്ടം മനംനൊന്തു കണ്ണടച്ചു  പ്രാർത്ഥിക്കുന്നേൻ , എല്ലാം അറിയുന്നവനേ വല്ലവിധേനയും വല്ലഭാ വന്നു നീ വീണ്ടും തുകലാസുരന്മാരിൽ നിന്നും കാത്തുകൊള്ളണേ ഭഗവാനേ അവിടുന്നെന്തേ കണ്ടിട്ടും കാണാതെ ദുഃഖത്തിലാക്കുന്നിതാ ഭക്തവത്സലാ നിൻ കാരുണ്യത്തിനായി കണ്ണുനീർ വാർക്കുന്നിതാ  ശ്രീ വല്ലഭാ തുണക്കണേ ... ജീ ആർ കവിയൂർ  17.11.2020.     . --–------------+-------------------+--–--------------------- * ഇന്നലെ വലിയ അമ്പലത്തിൽ നേരി

വൃശ്ചിക ഉണർവ്വ്

Image
വൃശ്ചിക ഉണർവ്വ് സ്വാമിയേ ശരണമയ്യപ്പാ  സ്വാമിയേ ശരണമയ്യപ്പാ  കറുപ്പകറ്റി വെള്ള വീശിയല്ലോ കിഴക്ക്  വിരിഞ്ഞു വല്ലോ വൃശ്ചിക പൂവ്  വരവേറ്റു കിളിമൊഴികളാനന്ദം  തപസ്സു ഉണർത്തി ശരണം വിളിയുണർന്നു മാമലമേൽ സ്വാമിയേ ശരണമയ്യപ്പാ  സ്വാമിയേ ശരണമയ്യപ്പാ  സ്വപ്നത്തിൽ നിന്നുണർന്നു  പ്രതീക്ഷയോടെ മഞ്ഞ മാതാവ്  ശരംകുത്തി വരുന്നുണ്ട് കന്നി അയ്യപ്പന്മാർ  ശരണാഗതൻ പുഞ്ചിരിപ്പൂ എന്തൊരഴക്  സ്വാമിയേ ശരണമയ്യപ്പാ  സ്വാമിയേ ശരണമയ്യപ്പാ  പതിനെട്ടു പുരാണങ്ങൾ ഉറങ്ങും  പടി ചവിട്ടി വരുന്നുണ്ട്  വിശ്വാസങ്ങളുടെ മനക്കരുത്ത്  വിശ്രമം വിട്ട് ദർശനപുണ്യം  സ്വാമിയേ ശരണമയ്യപ്പാ  സ്വാമിയേ ശരണമയ്യപ്പാ  ജി ആർ കവിയൂർ  16.11.2020 09:00 am

പൂക്കുന്നു വീണ്ടും ( ഗസൽ )

ഋതു വസന്തത്തിൻ നിലാവിലെന്നോണം പുഞ്ചിരിതൂകി നിൽക്കും രാമുല്ല ചോട്ടിലായി ഇന്നലെ മയങ്ങിയ നേരത്തു നീ വന്നു ഈണത്തിൽ ശ്രുതിമീട്ടി പാടിയ പാട്ടുകൾ അകതാരിൽ വിരിയും പ്രണയ പുഷ്പങ്ങൾ വിരഹ നോവിനാൽ വാടിക്കരിയുന്നല്ലോ ഇന്നുമെൻ മനസ്സിൽ മായാതെ നിൽപ്പു ഇമയടച്ചു ഞാൻ കാണുന്നു ഇപ്പോഴും നിന്നെ ഓർക്കും തോറും തെളിയുന്നു നിൻ മുഖം ഓണത്തിനു പൂക്കള ഭംഗിപോലെ സഖിയെ  ഇനിയെന്നു കാണും നാം തമ്മിൽ ഓമൽക്കിനാവുകൾ പൂക്കുന്നു വീണ്ടും ജീ ആർ കവിയൂർ 14.11.2020 5.05 pm

കുട്ടികളുടെ ഒരു ദി(ദീ)നമേ

Image
കുട്ടികളുടെ ഒരു ദി(ദീ)നമേ ചായെന്നും  ച്ചയെന്നും  പഠിച്ചവർക്കറിയില്ല  ചാച്ചാജി ആരെന്നെയെന്തെന്നു പറഞ്ഞിട്ടും അറിഞ്ഞിട്ടും  കാര്യമില്ലല്ലോ മണ്മറഞ്ഞു പോയില്ലേ  പണ്ട് കല്ലിനുമുണ്ടൊരു കഥ പറയാനെന്ന്  മകൾക്ക് അയച്ച കത്ത്  ഇന്നും പാഠഭാഗത്തിലുണ്ടോ  എന്ന് സംശയം എന്തായാലും ഗാന്ധിത്തൊപ്പിയും നീണ്ട ഉടുപ്പും കാൽ സറായും  റോസാപ്പൂവും ആളൊരു സുന്ദരൻ സുകുമാരനെന്ന് മാത്രം അറിയാം  കുട്ടികൾക്ക്. പിന്നെ കുറെ റാലിയും  വെയിൽ കൊള്ളും റിഹേഴ്സലും പാട്ടും കൂത്തും മാത്രം അവർ എന്തറിയുന്നു  പിന്നെ എന്റെ അപ്പൂപ്പൻ മഹാൻ  വളരുക വളരുക ഭാരതമേ ...!! ജീ ആർ കവിയൂർ ചിത്രത്തിനു കടപ്പാട്  മാതൃഭൂമി

അമ്മക്കിളിത്താരാട്ട്

അമ്മക്കിളിത്താരാട്ട് ആരാലും പാടും പാട്ടായാലും ആരെഴുതിയാലും നിന്നെക്കുറിച്ച്.. ഹൃദയം തൊട്ടെഴുതി പാടുംപാട്ടിൻ വരികൾക്ക് ഞാൻ കാതോർക്കുന്നു പ്രിയതെ അലിവോട് പാടും പാട്ടാണ് എൻ  അമ്മക്കിളിപാടും പാട്ട് കേട്ട് ഞാനുറങ്ങും ആരാലും പാടാനാവാത്തൊരു താരാട്ട് തണുവാർന്ന  ഇമ്പമാർന്ന പാട്ട് , എൻ അമ്മക്കിളി പാടും അമൃതധാരയാണാപ്പാട്ട് അഴലകറ്റുമാശ്വാസ  നിശ്വാസമായ പാട്ട് ആരാലും പാടാനാവാത്ത പാട്ട് എൻ അമ്മക്കിളി പാടും താരാട്ട് ജീ ആർ കവിയൂർ 14.11.2020 5.50 am

വിരഹമേ നീ (ഗസൽ)

വിരഹമേ നീ  വിരഹമേ നീയെൻ  വിരൽത്തുമ്പിൽ നൽകിയകന്ന  പ്രണയനോവുകളോ ഈ  ഗസലുകളായി പൂക്കൂന്നത്  ഗന്ധം അതിനു വിയർപ്പിൻെറയോ  കണ്ണുനീർ പുഴയുടെ ലവണ രസമോ  അലറിയടുക്കുന്നുവല്ലോ നീയണയുന്നു  തീരത്തെ ചുംബിച്ച് അകലുന്നുവോ  ആഴങ്ങളിൽനിന്ന് ആഴങ്ങളിലേക്ക് അണപൊട്ടിയൊഴുകി അകലുന്നുവോ അക്ഷരങ്ങൾ തീർക്കുന്ന അലകളിൽ ആരവങ്ങളിൽ തേടുന്നു നിന്നെ .. വിരഹമേ നീയെൻ  വിരൽത്തുമ്പിൽ നൽകിയകന്ന  പ്രണയനോവുകളൊയീ ഗസലുകളായി പൂക്കൂന്നത് ..!! ജീ ആർ കവിയൂർ 14.11.2020 00:15

കീതൃക്കയിൽ വാഴും ...

നാരായണ ജയ നാരായണ ജയ  നാരായണ ജയ നാമം പ്രിയകരം   കളഭ ചന്ദനലേപ സുഗന്ധത്താൽ   കുറി ചാർത്തി കനകാംഭരണവും  കുറുകെ കസവിൻ നേരിയതും ചുറ്റി  കോമള രൂപമെത്ര വർണ്ണിച്ചാലും മതിവരില്ല  നാരായണ ജയ നാരായണ ജയ  നാരായണ ജയ നാമം ജപിക്കുന്നേൻ കൂപ്പുകൈകളോടെ മുന്നിൽനിന്ന് കൺകുളിർക്കെ കണ്ടു കദനങ്ങളറിയിക്കാൻ കീതൃക്കയിൽ വന്നു നിന്നു ഭക്തിയാൽ കീർത്തനം പാടി ഭജിക്കാൻ  ഭാഗ്യമെന്നു   നാരായണ ജയ നാരായണ ജയ നാമം ജപിക്കുന്നേതിൻ നാരായണ ജയ  കരുതിപ്പോരുന്ന ഭക്തനെ നിൻ കൃപാകടാക്ഷത്താൽ നിത്യം  കാത്തുകൊള്ളേണമേ സാക്ഷാൽ  കരുണാമയനാകും ശ്രീവല്ലഭനേ  കീതൃക്കയ്യിൽ വാഴും മഹാവിഷ്ണുവേനമഹ: നാരായണ ജയ നാരായണ ജയ നരകവാരിധിയിൽ നിന്നും കരകേറ്റീടേണമേ ജീ ആർ കവിയൂർ  13.11.2020  

പ്രണയ മധുരം (ഗസൽ)

പ്രണയ മധുരം (ഗസൽ) ഉത്സവത്തേരോട്ടത്തിനിടയിൽ  പഞ്ചാരി മേളകൊഴുപ്പിൻ  താളലയത്തിനു നടുവിൽ മായിക ഭാവങ്ങളുടെ വർണ്ണപ്രഭ നിൻ മിഴിയിണയിലെ,,  നക്ഷത്രതിളക്കങ്ങളുടെ ഇടയിൽ കണ്ടു  ലോലാക്കിൻ ഇളക്കത്തിനൊപ്പമാരുമറിയാത്ത എത്ര പറഞ്ഞാലും മനസ്സിലാകാത്ത  എൻ ഉള്ളിന്റെ ഉള്ളിലായി ഒരു മധുര നോവ്‌ ,ഒരുവേള  ഇതാവുമോ പ്രണയത്തിൻ നോവ്‌ ഉത്സവത്തേരോട്ടത്തിനിടയിൽ  പഞ്ചാരി മേളകൊഴുപ്പിൻ  താളലയത്തിനു നടുവിൽ മായിക ഭാവങ്ങളുടെ വർണ്ണപ്രഭ ജീ ആർ കവിയൂർ 10.11.2020

നീയറിയുന്നുണ്ടോ - (ഗസൽ)

നീയറിയുന്നുണ്ടോ - (ഗസൽ) നിൻ മിഴിപ്പൂക്കളിൽ മുത്തമിട്ടു പറന്നകലും  ശലഭമായി മാറുവാൻ  വല്ലാതെ മനം തുടിച്ചു  മഴമേഘങ്ങളായ് മലയെ ചുംബിച്ചുയകലാൻ കാറ്റിന്റെ മൂളലുകൾ  ഏറ്റുപാടും മുളംതണ്ടായ് മാറാൻ മനം ത്രസിച്ചു  മാമ്പൂവിനെ മുകരും  തുലാമാസത്തിൻ കണമായി ഉതിർന്നു വീണു  പുൽക്കൊടിത്തുമ്പിലിരുന്ന് അർക്കാംശുവാൽ തിളങ്ങും മുത്തായി മാറാൻ  എൻ മനോവീണ അറിയാതെ  നിന്നെക്കുറിച്ചോർത്തു എഴുതിപ്പാടാൻ ഉള്ളം തുടിച്ചത് നീ അറിയുന്നുണ്ടോ സഖിയേ..!! ജി ആർ കവിയൂർ  10.11.2020

അമ്മേ ശരണം

അമ്മേ ശരണം  രചന ജീ ആർ കവിയൂർ  ആലാപനം : ഗിരിജ ദിവാകരൻ അങ്ങാടിപ്പുറം… അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം മധുരമ്പുഴയുടെ തീരത്തു  പുത്തനുണർവു നൽകും  പുത്തൂർ  കാവിലമരും  ഭഗവതി കൈതൊഴുന്നേൻ അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം ഭജന പാടുന്നവർക്ക്‌  ഭവ ദോഷ ദുരിദങ്ങളകറ്റും  ഭവനങ്ങളുടെ കെടാവിളക്കാകും   ഭുവനേശ്വരിയും ശ്രീഭദ്രയുംനീയല്ലോ  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം അമ്മേ നിനക്കൊപ്പം ഉണ്ട് കാവിലായ്  നാഗരാജാവും നാഗയേക്ഷിയും  ചിത്രകൂടങ്ങളിലുള്ളൊരു സർപ്പങ്ങളും  ചിത്തശുദ്ധിയും രോഗ ശാന്തി നൽകുന്നു  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം ദേശ രക്ഷക്കായി ബ്രഹ്മരക്ഷസ്സും  കുടുബങ്ങളെ ഇമ്പമായികാക്കും  യോഗിശ്വരനും മലയച്ഛനും  ബ്രഹ്മഹത്യാ പാപമോചനി യക്ഷിയും  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം മധുരമ്പുഴയുടെ തീരത്തു  പുത്തനുണർവു നൽകും  പുത്തൂർ കാവിലമരും  ഭഗവതി കൈതൊഴുന്നേൻ അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം  ജീ ആർ കവിയൂർ  08 .11 .2020

നിലാവിന്റെ നീലിമയിൽ (ഗസൽ )

നിലാവിന്റെ നീലിമയിൽ (ഗസൽ ) നിശയുടെ നിറവിൽ  നിൻ പദ ചലനത്തിനും  നിലാവിൻ പുഞ്ചിരി മറയാൻ  നിദ്രാവിഹീനനായി കാത്തിരുന്നു  രാ മുല്ലകൾ മണം പരത്തി  രാക്കുയിലൂകൾ പാടി ശോകം രാവതേറ്റുപാടിയകലേ ഒരു ബാസുരിയിലൂടെ  കുളിർ കാറ്റിൻ തലോടലാടൊപ്പം  കേട്ടിട്ട് അറിയാതെ കണ്ണടച്ചു  മനസ്സ് കൈ വിട്ടകന്നു പിന്നെ  കനവിലേക്കു ചേക്കേറി നിന്നോർമ്മകൾ  ജീ ആർ കവിയൂർ 

സുരനരപൂജിതേ

സുരനരപൂജിതേ സുന്ദരി സുമേ  സന്ധ്യയാ രാവോ  പ്രഭാതമോ പ്രദോഷമോ  വന്നു നീ വന്നു തന്നിടുന്നു  വരദാനം അമ്മേ ഭഗവതി പുത്തൂർ കാവിൽ വാഴും  ഭുവനേശ്വരി ഭദ്രകാളി  ഉള്ളു നൊന്തു വിളിക്കുകിൽ ഉള്ളതൊക്കെ തന്നിടുന്നു നീ അംബികേ  തീരാത്ത ദുരിതങ്ങൾ അകറ്റി  ഞങ്ങളെ മറുകര കയറ്റിടണേ അംബികേ  പുത്തൂർ കാവിൽ വാഴും ഭുവനേശ്വരി ഭദ്രകാളി  ജീ ആർ കവിയൂർ  09.11.2020

പുത്തൂർക്കാവിലമരും ഭദ്രേ ശരണം

Image
  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം മധുരമ്പുഴയുടെ തീരത്തു  പുത്തനുണർവു നൽകും  പുത്തൂർ  കാവിലമരും  ഭഗവതി കൈതൊഴുന്നേൻ അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം ഭജന പാടുന്നവർക്ക്‌  ഭവ ദോഷ ദുരിദങ്ങളകറ്റും  ഭവനങ്ങളുടെ കെടാവിളക്കാകും   ഭുവനേശ്വരിയും ശ്രീഭദ്രയുംനീയല്ലോ  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം അമ്മേ നിനക്കൊപ്പം ഉണ്ട് കാവിലായ്  നാഗരാജാവും നാഗയേക്ഷിയും  ചിത്രകൂടങ്ങളിലുള്ളൊരു സർപ്പങ്ങളും  ചിത്തശുദ്ധിയും രോഗ ശാന്തി നൽകുന്നു  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം ദേശ രക്ഷക്കായി ബ്രഹ്മരക്ഷസ്സും  കുടുബങ്ങളെ ഇമ്പമായികാക്കും  യോഗിശ്വരനും മലയച്ഛനും  ബ്രഹ്മഹത്യാ പാപമോചനി യക്ഷിയും  അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം മധുരമ്പുഴയുടെ തീരത്തു  പുത്തനുണർവു നൽകും  പുത്തൂർ കാവിലമരും  ഭഗവതി കൈതൊഴുന്നേൻ അമ്മേ ശരണം ദേവി ശരണം  പുത്തൂർക്കാവിലമരും ഭദ്രേ ശരണം  ജീ ആർ കവിയൂർ  08 .11 .2020 

വിരഹ നോവ്‌ (ഗസൽ)

വിരഹനോവ്‌  (ഗസൽ) ഇന്നോളം പാടാത്ത ഞാനിന്ന്  ഹിന്ദോളത്തിൽ ശ്രുതിയുണർത്താം  ഇദയവനികയിൽ പുഞ്ചിരിപ്പൂവായ് ഇറയത്ത് നിലാനിഴലായി നിൽക്കണേ  അഴലകറ്റുന്നു നീയൊരു പുഴയായി  അഴിമുഖത്തെത്തും നേരം അലറി കരയുന്നതെന്തെ നീ  അറിയുന്നു വിരഹനോവിൻ ലവണരസം  എത്ര കടലാസുകൾ പിച്ചിച്ചീന്തി  എഴുതിയവയൊന്നുമേ എനിക്ക്  ശ്രുതിചേർത്ത് പാടാനാവാതെ  തൂലികയുടെ കൺവാർത്തു മിഴിവറ്റി  ഇന്നോളം പാടാത്ത ഞാനിന്ന്  ഹിന്ദോളത്തിൽ ശ്രുതിയുണർത്താം  ഇദയവനികയിൽ പുഞ്ചിരിപ്പൂവായ് ഇറയത്ത് നിലാനിഴലായി നിൽക്കണേ... ജീ ആർ കവിയൂർ 08.11.2020

എഴുതുവാൻ മറന്ന ..... കവിത

എഴുതുവാൻ മറന്ന ..... കവിത  എഴുതാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പടരുന്നു വല്ലോ സഖി  ഓർക്കും തോറും മനം പെയ്തു തുള്ളീട്ടു  ഓളങ്ങൾ താളം ചവിട്ടുന്നു ചുറ്റിനും ഒഴുകിവരും പുഴയുടെ പുളിനമോ  ഓടക്കാറ്റിൽ മൂളും മുരളികയോ  എഴുതാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പടരുന്നു വല്ലോ സഖീ  നിൻ  രാഗാലാപനമെന്നിലുണർത്തുന്നു  ജീവിത മോഹങ്ങളുടെ അനുഭൂതിയായ് നീയെന്നും ശ്രുതി ചേർത്തു പാടിയ  നാളുകളുടെ തനിയാവർത്തനങ്ങളിന്നും  എഴുതുവാൻ മറന്ന വാക്കുകളൊക്കെ മിഴിനീരാൽ പടർന്നു വല്ലോ സഖി  നിലാവിന്റെ നീലിമയിലലിഞ്ഞു കുളിർക്കാറ്റു വീശി അകന്നു  രാ മുല്ലപ്പൂവിൻ ഗന്ധവും നിന്നോർമ്മകളും ഇല്ലിനിയാവില്ല മറക്കുവാൻ പൊയ്പോയ വസന്തവും  എഴുതാൻ മറന്ന വാക്കുകളൊക്കെ  മിഴിനീരാൽ പടർന്നു വല്ലോ സഖീ   ജി ആർ കവിയൂർ  06 11 2020

ഓർമ്മ സമ്മാനം (ഗസൽ )

 ഓർമ്മ സമ്മാനം (ഗസൽ ) എൻ മൗനവും തേടുന്നുവല്ലോ  നിൻ ഗസൽ വീഥികളിൽ  അറിയാതെ പോയൊരു  വാക്കിന്റെ നോവ്  വിരൽത്തുമ്പിലെ ഈണത്തിൽ  അമരുന്നു സ്വരസ്ഥാനമറിഞ്ഞു  ഓർമ്മകളെന്നിൽ പൂത്തുലയുന്നു  വസന്ത രാഗത്തിൻ വീചികളാൽ  മാറ്റൊലിക്കൊള്ളും മലയുടെ താഴ് വാരങ്ങളിലായ് പലവട്ടം  നാം പങ്കു വച്ചൊരാ കുയിൽ പാട്ടും  അത് നൽകും ഓർമ്മ സമ്മാനം  എൻ മൗനവും തേടുന്നുവല്ലോ  നിൻ ഗസൽ വീഥികളിൽ  അറിയാതെ പോയൊരു  വാക്കിന്റെ നോവ് ,പ്രിയതേ ..!! ജീ ആർ കവിയൂർ  05 .11 .2020  06 .10 am 

അകലം പാലിക്കുന്നു

Image
 അകലം പാലിക്കുന്നു നടക്കാൻ പഠിച്ചു  മെല്ലെ കാൽ വച്ചു  മുന്നേറിയപ്പോഴേക്കും  മനസ്സുകളറിഞ്ഞു  ഹൃദയമറിഞ്ഞ് ചിരിക്കാനായപ്പോഴേക്കും  അണി വിരൽ മുറിച്ച്  അണുവിൻ അണുവിനെ അറിയാതെ മെല്ലെ  ചക്രവ്യൂഹത്തിലേ  അഭിമന്യുവായി  കവച  കുണ്ഡലങ്ങൾ നഷ്ടപ്പെട്ട് രഥ  ചക്രങ്ങൾ ചേറിൽതാണ്  ധർമ്മ യുദ്ധത്തിൽ പരാജയപ്പെട്ട്  അവസാനം അശ്വത്ഥാമാവായി അലയുമ്പോൾ അകലം പാലിച്ച്  മൂക്കും വായും മൂടി നടക്കേണ്ടി വരുന്നു മുന്നിലുള്ള അവൻറെ കണ്ണുകളിലെ  വികാരങ്ങൾ അറിയാൻ കഴിയാതെ . കർമ്മ പഥങ്ങളിൽ ഇനിയുള്ളത്  കണ്ടതും കേട്ടതും മിണ്ടാതെ  കണ്ടതടിക്ക് വിനാശവും  കഴിയുന്നത്ര മാധവസേവ മാനവസേവ കഴിച്ചു കണ്ണടയ്ക്കുകിൽ എന്നാശിക്കുന്നു  കണ്ടില്ല എന്ന് കരുതി സ്വാർത്ഥത  ഏറുന്നതറിഞ്ഞു കണ്ണടച്ചു മുന്നേറുന്നു  ജി ആർ കവിയൂർ  04.11.2020 photo credit to  Hashiq AH

എന്റെ പുലമ്പലുകൾ -86

Image
 എൻറെ പുലമ്പലുകൾ - 86   എല്ലാവരും അറിയുന്നുണ്ട് എന്റെ പേരിപ്പോൾ  എന്നാൽ ചിലരൊക്കെ അറിയാത്തവയുണ്ട് വിചിത്രം  കണ്ണാടിയിൽ മുഖം നോക്കുമ്പോലെ ശ്രമിക്കുന്നുണ്ട് സ്വയം  കാണുന്നുന്നതോ അപരിചിതമായ മുഖങ്ങൾ പലതും വ്യത്യസ്തമായി തോന്നുന്നൊരു പോലെയല്ലായെന്നറിയുന്നു  എനിക്ക് അനുഭപ്പെടുന്നത് സത്യമോ എന്നറിയില്ല  എല്ലാം ജീവിതങ്ങളും മാറിമറയുന്നതായറിയുന്നു  ഒരുപക്ഷേ എനിക്ക് പ്രായപൂർത്തിയാകുമ്പോൾ  എല്ലാമേ ശാന്തമാകുമായിരിക്കാം .... ഇന്ന് എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു  നിങ്ങൾക്കൊക്കെ ഇങ്ങനെ അനുഭവപ്പെട്ടിരുന്നോ  ആരും ആരെയും വിളിക്കുന്നില്ല പരസ്പരം  ഒരുവേള നിങ്ങൾ മനസ്സിലാക്കുന്നുണ്ടായിരിക്കാം    എനിക്ക് എല്ലാമുണ്ടെന്നു അനുഭപ്പെടുന്നു  ആര് കേൾക്കാൻ എല്ലാവർക്കും അവരുടെ കാര്യം  ഞാൻ തികച്ചും ഏകനാണ് ഏകാന്തത ഞാനറിയുന്നു  ഏവരും അറിയുന്നു എന്റെ ഭൂതകാലങ്ങൾ  വെറും ചില്ലു പതിച്ച കൊട്ടാരം പോലെ  ഉൾക്കൊള്ളുവാൻ ശ്രമിക്കുന്നു പലപ്പോഴും  ഒറ്റപ്പെട്ടവരെ പോലെ എന്തിയലയുന്നു  പേരും പെരുമയും പ്രതാപവും  ഉണ്ടാകുമെന്നറിയുന്നുഞ്ഞു കൊള്ളുന്നു  എല്ലാ ജീവിതങ്ങളും കാണുന്നുണ്ട് ഞാൻ  ക്ഷീണിതനാണെന്ന് മനസ്സിലാക്കിമെല്ലെ  സമാന്തങ്ങളിലൂടെ ചെറുക

ഞാനുമെൻ വഴികളും

 ഞാനുമെൻ വഴികളും  നീലാകാശ ചുവട്ടിലായ്  കെട്ടുപിണഞ്ഞ മാനസത്തിനു  കേൾവി സുഖമെന്നോണം  സ്വര ശുദ്ധമായ് കിളിമൊഴികൾ ഞാനെൻ പാദ ഒരുക്കി  അലക്ഷ്യമായ് മറ്റാരും  അറിയാതെ പ്രണയിക്കുന്നു  എന്റെ യാത്രാ വഴികളെ  ആരും കൂടെയില്ലെങ്കിലും  ആരുടെയും വഴിമുടക്കാതെ  നോവിൻ മധുരങ്ങൾ നുണഞ്ഞു  എൻ സ്വപ്നായനങ്ങളെ നിക്കുസ്വന്തം  ഒഴുകി നീങ്ങുന്നു ശേഷമിനി   ജീവിത സഞ്ചാര വഞ്ചിയിലേറി  സഞ്ചിത ദുഃഖങ്ങൾ മറന്നു  മൗനമായ്  മൗനിയായി  ആരുടെയും ജീവിതത്തെ മാറ്റുവാൻ  ഇല്ല ഞാനൊരിക്കലുമെന്നറിക  ഞാനെൻ ഹൃദയത്തിൽ നിവസിക്കുന്നു  എന്റെ എഴുത്തു വഴികളെനിക്കു സ്വന്തം  ജീ ആർ കവിയൂർ  02  .11 .2020  04  : 30  am

കനവിൻ ലഹരി (ഗസൽ )

 കനവിൻ ലഹരി  (ഗസൽ ) ഏലം പൂക്കും മലകളിൽ  ഏലസ്സുകിലുക്കി ഒഴുകും  കാട്ടാറിൻ കരകളിൽ  വിരിയും കനവിൻ ലഹരി   കിളുന്തു നുള്ളും നിൻ  കമനീയമാം പുഞ്ചിയിൽ  കണ്ടു കവിതയെ കവിമനം കരളിൻ വിരലാൽ  ആരും കാണാത്ത കേൾക്കാത്ത  എഴുതാത്ത സുന്ദര വരികൾ പ്രാണനിൽ പ്രാണനാവും പ്രണയത്തിൽ ചാലിച്ച ഗസലീണം  ഏലം പൂക്കും മലകളിൽ  ഏലസ്സുകിലുക്കി ഒഴുകും  കാട്ടാറിൻ കരകളിൽ  വിരിയും കനവിൻ ലഹരി ..!! ജീ ആർ കവിയൂർ  02  .11 .2020  03 : 03 am