Posts

Showing posts from September, 2018

മറക്കുമോ

മധുര നോവുകള്‍ ഏറെ എന്തെ നിന്‍ മിഴിയിണകള്‍ നനഞ്ഞുവല്ലോ വിരഹചൂടില്‍ ഉരുകയാണോ നിന്‍ അധര പാനം നടത്താന്‍ കൊതിച്ചൊരു ശലഭം അണയാറായല്ലോ അവനുടെ മണമെറ്റ് മയങ്ങി ഉണരുമ്പോള്‍ മറക്കുമേ എന്നെയീ മഴമേഘമാം കുളിരിനെ ..!! മിഴികള്‍ തുളുമ്പുന്നു നിന്‍ ഓര്‍മ്മകളാല്‍ എന്നിലെ ഓരോ ശ്വസനിശ്വാസങ്ങളും നിന്‍ സാമീപ്യത്തിനായി വെമ്പുന്നു മരണമെന്ന സത്യമത് വരാതെ പോകയില്ലല്ലോ എങ്കിലും നിന്‍ വിരഹ തീയിലിന്നു എത്ര മാനവര്‍ മരണം വരിക്കുന്നു ,പ്രണയമേ ?!!

പിണക്കയിണക്കങ്ങള്‍

Image
പിണങ്ങുവാനായ് എന്നാണു നാം ഇണങ്ങിയത് പിന്നിട്ട വഴികളില്‍ കണ്ടിട്ടും കാണാതെ പോലെ പടിയിറങ്ങിയതല്ലേ ഇരുപേരുമായൊര്‍മ്മവച്ച നാളുകള്‍ പിന്‍ തുടര്‍ന്നിന്നും സ്വപ്നമായ് വഴിയമ്പലങ്ങള്‍ തോറും ..!! പിന്‍നിലാവും നീയുമൊരുപോലെയല്ലേ പിടിതരാതെ പിന്‍വാങ്ങുകയല്ലേ വിരഹ നോവിന്റെ വാതുക്കളില്‍ പടിയറക്കി പോയതല്ലേ മറവിയുടെ താക്കോല്‍ പഴുതിലൂടെ എന്തൊക്കയോ കണ്ടു പിരിഞ്ഞതല്ലേ പഴമനസ്സിന്നു പലവട്ടം തേങ്ങി അലയുന്നൊരു പിടിയക്ഷര നോവിനാല്‍ കുറിക്കുന്നൊരു  കവിതയിതാ പോരുക വേഗം പാല്‍ പുഞ്ചിരിയുമായ്‌ വീണ്ടുമിങ്ങ്...!!

തിരയിളക്കം

Image
തിരയുന്നു ഞാനെൻറെ  ഉള്ളിന്റെ ഉള്ളിലയ് എന്തോ തീരത്തണയുന്ന തിരയടിയൊച്ചയുടെ തേങ്ങല്‍ മാത്രം തിങ്ങി വിങ്ങുമാ വിഷാദ വിരഹത്തിന്‍ നേര്‍ കാഴ്ച മാത്രം തുഴയില്ലായലയാഴിയില്‍ പൊങ്ങി താഴും പ്രണയ വഞ്ചിയായ് തരിശിലെ തണലായി നില്‍ക്കുമായൊറ്റ ശിഖരങ്ങളില്‍ തളര്‍ന്നു ചേക്കേറും കിളിയുടെ രാപാട്ടിന്‍ നോവിലലിഞ്ഞ താളം തേടുമെന്‍ വിരല്‍ തുമ്പില്‍ ജന്മം കൊണ്ട വരികളില്‍ തൊട്ടുണര്‍ത്തും മനസ്സിന്റെ കൊണിലെവിടയോ ഉറക്കുന്നു  താരാട്ടും ആനന്ദഭൈരവിയുടെ രാഗ തരംഗങ്ങളാല്‍ സ്വപ്ന തലങ്ങളിലെത്തി നില്‍ക്കും നിന്നോടൊപ്പം അറിയാതെ താദാത്മ്യം ചേരുന്നു  ഞാനും നീയുമൊന്നായി മറുന്നുവല്ലോ തരിമ്പും ഇളക്കമില്ലാതെ അലറുന്നുള്ളിലെ കടല്‍ വെളിയിലും ..!!

" തനിയെ "

Image
" തനിയെ  " ചിന്തകളാകും വഞ്ചിയേറി മെല്ലെ ഞാൻ സ്വപ്നങ്ങളാവും തടാകത്തിലൂടെ നീങ്ങുമ്പോൾ  ഉള്ളിന്റെ ഉള്ളിലെ വാചകങ്ങളെ തിരയുമ്പോൾ കണ്ടുമുട്ടി എന്റെ മനസ്സിന്റെ തലങ്ങളെ നിശ്ചലമാവും രാത്രിയുടെ ഇരുളിമയിൽ ആഗ്രങ്ങളുടെ തിരകളുടെ തള്ളലിൽ പെട്ട് കാണാത്ത ഇടങ്ങളിലൂടെ സഞ്ചരിക്കവേ എന്നെ കുറിച്ച് ഏറെ തേടുമ്പോൾ അറിഞ്ഞു ഞാൻ എന്ന ദേഹമല്ല അതിനുപരി ആണ് എല്ലാം  നീയല്ലേ ഞാനെന്നും എല്ലാം ഒരുപോലെ ആണെന്നും . മനോഹരമായ ഗന്ധം സ്പർശനം ലാളിത്യം  തരും ആത്മാംശം ദിവ്യമാം ഒരു അനുഭൂതി ആനന്ദം പകരും ലഹരി . കണ്ണുകൾ തിരിക്കുക ഉള്ളിലെ പ്രപഞ്ചത്തെ അതിന്റെ ആഴങ്ങളിലേക്ക് അതെ നിന്റെ ഉള്ളിലെ ലോകത്തെ അറിയുക ഉൾപുളിനം അവാച്യമാണ്  എഴുത്തിൽ ഒതുങ്ങാത്ത ബാഹ്യമാം ഒന്നിനും  ഗോചരമല്ലാത്ത അതാണ് എങ്ങിനെ നീ കാണുന്നത് പോലെ ഇരിക്കും ഭാവനാ സൗന്ദര്യമാർന്ന  മൗനം നിറയും ധ്യാനനിമഗ്നം..!!

സ്നേഹ കണിക ..!!

സ്നേഹം എന്നത് വിലമതിക്കാ നാവാത്ത സ്വകാര്യതയാണ് . അതിനെ വാക്കുകളാൽ വ്യക്തമാക്കാനാവില്ല . ജീവിതം ഗദ്യവും പദ്യവു മടങ്ങുന്ന കവിതയാകാം അതിനെ തെറ്റായി വ്യാഖ്യാനിക്കരുത്. വ്രണിത വികാരങ്ങളുടെ തളളലുകളിൽ കേവലം പ്രളയമായി രൂപം കൊടുത്ത് ദുരിതത്തിലാക്കല്ലേ ... അറിയും തോറും അടുക്കുകയും അകലും തോറും വിരഹമാകുന്നതിനെ പ്രണയമെന്ന് വിളിച്ചു ആക്ഷേപിക്കല്ലേ . അതു ദിവ്യമാണ് പ്രായവും പരിധിയും വിവേചനവും നിശ്ചയിക്കാതിരിക്കുക എള്ളിട്ട് പൂവിട്ടു തട്ടി പൊത്തിയ പടചോറുരുള വച്ചു കൈനനച്ചു കൊട്ടി വിളിക്കുന്നേരം പറന്നടുത്തു കൊത്തി അകലും വികാരം അതെ അവയാവാം ജീവന്റെ കണ്ണികള്‍ ഇവിടെ ഒക്കെ ചേര്‍ന്നിരുന്ന സ്നേഹ കണിക ..!!

ഉണ്ണികാലുകള്‍ കണ്ടേന്‍

Image
ഉള്ളിന്‍റെ ഉള്ളില്‍ ഞാനറിയാതെ തുണിതൊട്ടിലില്‍ ഉറക്കമാണെന്നുണ്ണിയിടക്കിടെ കേള്‍ക്കുന്നുണ്ട് ഉലഞ്ഞു തുള്ളുമാ കാല്‍ചിലമ്പുകളുടെ മധുരം ഉണര്‍ന്നു കാണുമ്പോഴേക്കും മറഞ്ഞുവല്ലോ കണ്ണാ 

പുണ്യം ധന്യം

Image
പിച്ചവച്ചകന്നൊരു വെണ്ണകാല്‍പാടുകളെ പുല്ലാംകുഴലിന്‍ ധ്വനി മധുരം ഒഴുകിയ വഴിയേ പാഞ്ഞു പോയ മിഴിയിണകളുടെ സുഖശീതളിമയില്‍ പലവുരു പീലിചിമ്മിയപ്പോഴേക്കും അകന്നൊരു പാലഞ്ചും പുഞ്ചിരി ഞാന്‍ മാത്രമേ കണ്ടുവല്ലോ പുണ്യം ധന്യം അല്ലാതെ എന്ത് പറയേണ്ടു അറിയില്ല ..!!