പാടുക പാടുക ഹരിനാമം
പാടുക പാടുക ഹരിനാമം
ഹരി ഹരി നാമം പാടുക പാടുക മനമേ
ഹർഷമുണ്ടാവട്ടെ എങ്ങും എവിടെയും
മണ്ണിനാൽ തീർത്തൊരു കളിപ്പാട്ടമല്ലോ
നാളെ ഈ മണ്ണിലേക്ക് ചേരാനുള്ളതല്ലോ
പിന്നെയെന്തിനു ചുമക്കുന്നു പാപങ്ങൾ
പാടി ഭജിക്കുന്നതിനെക്കാൾ പുണ്യം വേറെയില്ല
ഹരി ഹരി നാമം പാടുക പാടുക മനമേ
ഹർഷമുണ്ടാവട്ടെ എങ്ങും എവിടെയും
ജന്മ മരണ ദുഃഖങ്ങൾ വന്നു പോകുന്നു
ജന്മങ്ങളായി മന്തനം ചെയ്യുക വീണ്ടും
ജയിക്കുക മനസ്സെന്ന കുതിരയ്ക്ക് ഇടുക
കടിഞ്ഞാൺ പിന്നെ ഏറെ പാടുക
ഹരി ഹരി നാമം പാടുക പാടുക മനമേ
ഹർഷമുണ്ടാവട്ടെ എങ്ങും എവിടെയും
ഞാനെന്ന ഭാവമത് മാറി ഞാനെന്ന
ഞാനിനെ അറിയാൻ മായാ മോഹ ങ്ങൾക്ക്
അറുതി വരുത്താൻ ഞാണിൻ മേൽ
കളിക്ക് അവസാനമാവട്ടെ മനമോടെ പാടുക പാടുക
ഹരി ഹരി നാമം പാടുക പാടുക മനമേ
ഹർഷമുണ്ടാവട്ടെ എങ്ങും എവിടെയും
ജീ ആർ കവിയൂർ
29 11 2024
Comments