ജീ ആറിൻ്റെ പ്രാർത്ഥന
ജീ ആറിൻ്റെ പ്രാർത്ഥന
നിന്റെ നന്മയുടെ പ്രകാശം മാത്രം ഉണ്ട് എന്റെ എഴുത്തുകളിൽ,
മുന്നോട്ട് പോകുന്നത് എങ്ങിനെ എന്ന് അറിയില്ലായിരുന്നു.
നീ തന്ന ഈ മണ്ണിൽ പുഞ്ചിരി വിരിയുന്നു
അല്ലെങ്കിൽ ഈ ഹൃദയത്തിൽ ഗസലുകൾ പൂക്കില്ലായിരുന്നു
ഓരോ വാക്കിലും വരികളിലും
നിൻ്റെ സാന്നിദ്ധ്യമായി
ഹൃദയത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു
കവി എഴുതിയവ എല്ലാം നിന്റെ പ്രതിബിംബം,
നിന്റെ പ്രശംസയിൽ തന്നെ ഗീതങ്ങൾ രൂപം കൊള്ളുന്നു.
നീ തന്ന ഉൾക്കാഴചകളാൽ
അക്ഷരങ്ങൾ രൂപം കൊള്ളുന്നു
അല്ലെങ്കിൽ എൻ്റെ ഗസലുകൾ അപൂർണ്ണമായിരിക്കും,
നിന്റെ കാരുണ്യമില്ലെങ്കിലൊന്നുമില്ല
ജീ ആർ കവിയൂർ
13 12 2024
Comments