ഉറക്കുപ്പാട്ടിന്റെ മധുരം"
ഉറക്കുപ്പാട്ടിന്റെ മധുരം"
ആരിരാരാരോ...
ആരിരാരാരോ...
മധുര സ്വപ്നങ്ങളെ വായോ
അമ്മതൻ താളത്തിൽ ഉറങ്ങിക്കൊൾക
താരകമുത്തുകൾ കൺ ചിമ്മി നല്കുന്നു
അമ്മയുടെ കൊഞ്ചലിൽ പുഞ്ചിരി തൂകി
കണ്ണിൻ കനവുകൾ പ്രിയമായി വരട്ടെ
ആരിരാരാരോ...
ആരിരാരാരോ...
മാനത്തിൻ നീലിമയിൽ നക്ഷത്രം മിന്നുന്നു
കുളിർകൊട്ടും കാറ്റും താരാട്ട് പാടുന്നു
ആലിംഗന താളത്തിൽ നിദ്ര തേടി
സ്വപ്നങ്ങളുടെ വീഥിയിൽ എത്തുമീ കുഞ്ഞ്
ആരിരാരാരോ...
ആരിരാരാരോ...
ജീ ആർ കവിയൂർ
22 11 2024
Comments