Posts

Showing posts from May, 2020

കാമിനി

കാമിനി  കാമന്റെ കനവിൽ കരിനീല കണ്ണുള്ള കാരമ്പു തീർക്കും കുറുമ്പു കാട്ടുന്നൊരു കരിംകൂവള മിഴിയാളെ കണ്മണിനിന്നുടെ കരിമഷി പടരുവതെന്തേ മൊഴി മുന കൊണ്ടോ കാർമേഘ വർണ്ണൻറെ മിഴിമുനയെറ്റിട്ടോ  കള്ളനവൻ നൽകിയ മുത്തം കിട്ടിയിട്ടോ   കണ്ണുകളിലെന്തേ മിന്നുന്നു നക്ഷത തിളക്കം  കായാമ്പൂ മണം വന്നത് നിൻ ചിരിയാലോ  കലരുന്നു മോഹങ്ങൾ തുടിക്കുന്നു നെഞ്ചകം    കമലദളമുഖി നിൻ  ഉൾതുടിപ്പതാർക്കുവേണ്ടി   കളഭാഷണം കേൾക്കാൻ കാതുകൾക്കു പൂതി  കളകാഞ്ചി പാടുന്നു നിൻ വർണ്ണനകൾക്കിമ്പം ..!! കഴിയുന്നു കൊഴിയുന്നു ദിനങ്ങളിങ്ങനെ  കലർപ്പില്ലാതെ മിടിക്കുമീ ഹൃദയ താളലയം  കമനീയത എത്ര പറഞ്ഞാലും തീരില്ലല്ലോ  കാമിനി നീ അണയുക നിത്യം കവിതയായ് ... ജീ ആർ കവിയൂർ  31 .05 .2020

പടിഞ്ഞാറ്റേതിൽ ഭഗവതി തുണക്കട്ടെ

പറയുവാനുണ്ട് ചരിതങ്ങളായിരമിനിയും തീരില്ല പാണന്റെ പാട്ടിലായ് കഥകളിനിയുമേറേയായ് പടവാളൂരി ശിരസാനമിച്ചു പടിയിറങ്ങിയ പിതാമഹൻ പടുത്തുയർത്തിയിതു പടിഞ്ഞാറ്റേതിൽ കുടുംബം പുല്ലാട്ട് പഴവും പാലും പൂവും നൽകി പൂജിച്ചു പോന്നു നിത്യം പിഴവില്ലാതെ വച്ചാരാധിച്ചു പോന്നിതു തലമുറകളിന്നും പടിമുറ്റത്തു പുഷ്‌പാഞ്ജലികൾ നൽകി പാടി പ്രാർത്ഥിച്ചു പാർവ്വതി ദേവിയേയും കവിയൂരപ്പനെയും പിന്നെ പാർത്ഥസാരഥിയാം സാക്ഷാൽ തിരുവാറന്മുളയപ്പനെയും പരമ്പരകളിന്നും കൈകൂപ്പുന്നു  നാഗരാജ യക്ഷിയേയും പാപങ്ങളൊക്കെയകലട്ടെ പുലരട്ടെ കുടുംബമഹിമകൾ പുല്ലാട്ടമരും പറയുവാനുണ്ട് ചരിതങ്ങളായിരമിനിയും തീരില്ല പാണന്റെ പാട്ടിലായ് കഥകളിനിയുമേറേയായ് പടവാളൂരി ശിരസാനമിച്ചു പടിയിറങ്ങിയ പിതാമഹൻ പടുത്തുയർത്തിയിതു പടിഞ്ഞാറ്റേതിൽ കുടുംബം പുല്ലാട്ട് പഴവും പാലും പൂവും നൽകി പൂജിച്ചു പോന്നു നിത്യം പിഴവില്ലാതെ വച്ചാരാധിച്ചു പോന്നിതു തലമുറകളിന്നും പടിമുറ്റത്തു പുഷ്‌പാഞ്ജലികൾ നൽകി പാടി പ്രാർത്ഥിച്ചു പാർവ്വതി ദേവിയേയും കവിയൂരപ്പനെയും പിന്നെ പാർത്ഥസാരഥിയാം സാക്ഷാൽ തിരുവാറന്മുളയപ്പനെയും പരമ്പരകളിന്നും കൈകൂപ്പുന്നു  നാഗരാജ യക്ഷിയേയും പാപങ്ങളൊ

ഓം ചാമുണ്ഡായേ നമഃ

ഓം ചാമുണ്ഡായേ നമഃ ''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്'' ''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്'' പുല്ലാട് പടിഞ്ഞാറേതിലെ അറപ്പുരയിലമരും പവിത്ര രൂപിണി ചാമുണ്ഡേശ്വരി നിന്നുടെ പാദാരവിന്ദങ്ങളിൽ കുമ്പിട്ടു വരുന്നവർക്കൊക്കെ പലപല ജന്മ ദുഖങ്ങളകറ്റും അംബികേ നീയേ തുണ ''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്'' ''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്'' ചാമുണ്ഡേശ്വരി നിൻ അപദാനങ്ങൾ പാടുവാനെനിക്ക് നീയെൻ ചിന്താ സരണികയിൽ വന്നു ചമക്കും വാക്കുകൾക്കു ചാരുതയും  ശക്തിയുമേകണേ..!! ചണ്ഡ മുണ്ഡ നിഗ്രഹം കഴിച്ചവളെ ചിരകാലം നിൻ തണലിൽ കഴിയും കുടുബത്തെ അനുഗ്രഹിക്കണമേ ..!! ''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്'' ''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്'' നൽകുന്നെൻ  ഭക്തിയോടെ നിനക്കായ് നിത്യവും രക്തപുഷ്പ്പാഞ്ജലികളമ്മേ നിറമിഴികളാൽ അർപ്പിക്കും തെരളിയുമടയും നിർമ്മലേ ഭഗവതി കൈക്കൊണ്ടനുഗ്രഹിക്കണേ..!! ''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്'' ''ഓം ഐം ഹ്രീം ക്ലിം ചാമുണ്ഡായേ വിഛേയ്''

കാമ്യതാമെല്ലാം നൽകുവോളെ ..!!

ഓം നാഗയക്ഷി വിദ്മഹേ ശിവ പ്രിയായ ധിമഹി തന്നോ നാഗയക്ഷി പ്രചോദയാത് . കാവുണർന്നു മനസ്സുണർന്നു കാവിലമ്മേ കീർത്തനങ്ങളാൽ കീർത്തിച്ചിടുന്നമ്മേ കന്മഷമെല്ലാമകലുന്നു നിൻകൃപയാലേ കലർപ്പില്ലാതെ അനുഗ്രഹം നൽകുവോളെ കാരണവന്മാർ പരിപാലിച്ചു പൊന്നിതു നാഗയക്ഷിയമ്മയെ കൂടെവന്നു കുടുബ സന്തതി പരമ്പരകളെ കാക്കുയമ്മേ കാലങ്ങളായി  നിന്നെ വച്ച് ആരാധിക്കുന്നു പുല്ലാട്ട് കരക്കാർക്കേറ്റം പ്രിയമുള്ളവളെ നാഗയക്ഷിയമ്മേ കുഞ്ഞിക്കാലിനായി കേഴും സുമനസ്സുകൾക്കു കൃപചൊരിയും പടിഞ്ഞാറ്റേതിലേയമ്പലത്തിലമരും കൃപാകരി രാഹുർ ദോഷനിവാരിണി തായേ കൺകണ്ട ഈശ്വരി കാമ്യതാമെല്ലാം നൽകുവോളെ ..!! ജീആർ കവിയൂർ 16  . 10 . 2019

പ്രത്യാശയുടെ കനവുകൾ

പ്രത്യാശയുടെ കനവുകൾ കനവിന്റെ നിറംമങ്ങും നിനവിന്റെ നിമിഷങ്ങളിൽ നിണമേറും നോവിന്റെ  കൈയാലേ  കൊണ്ടൊന്നു ഞെട്ടി    പിഴവിന്റെ പടിയിറങ്ങി അലിവിന്റെ ആഴങ്ങളിൽ കൈവിട്ടുപോകും മനസ്സിന്റെ മായാജാലത്താൽ  കൺ നിറഞ്ഞു കരലാളനങ്ങൾക്കായി കൊതിച്ചു മൗനം ഉടഞ്ഞു തേങ്ങിയ കരീയിലകളുടെ മർമ്മരത്താൽ തെക്കൻ കാറ്റൊന്നു പാടിയകന്നു അത് കേട്ട് മുളം തണ്ടു പാടിയ പാട്ടൊക്കെ കുയിലിന്റെ ചുണ്ടു കവർന്നു ഏറ്റു പാടിയ മലയുടെ മാറ്റൊലിക്കു ചീവീടുകൾ ശ്രുതി മീട്ടി .... മണിവീണകൾ പാടുമ്പോൾ മദന ലാസ്യത്താൽ വരുമാ വസന്തം നൃത്തം വെക്കും ദിനങ്ങളിനിയകലെയല്ലാന്നൊരു തോന്നൽ  ..!! ജീ ആർ കവിയൂർ 03 -04 -20202

ചുണ്ടോടത്തു വിരിഞ്ഞു

ചുണ്ടോട് ചുണ്ട് ചേർത്തു മധുരം കുടിച്ചു... എനിക്ക് വേണ്ടത് ഞാൻ നുകർന്നെടുത്തു  നീ പോലുമറിയാതെ... വണ്ടണഞ്ഞു പൂവിന് ചെണ്ടുലഞ്ഞതു പോലുമാറിയാതെ.. രണ്ടിണ കണ്ണ് പോള ചിമ്മുക പോലുമില്ല  കവർന്നെടുത്തു കരിമഷിയാലെ  എഴുതിയ പ്രണയമാർന്ന കാവ്യം... ദന്തങ്ങളമർന്നു കീഴ്ചുണ്ടുകൾ പുളഞ്ഞു  മധുര നോവിനാൽ..ഇടനെഞ്ചു  പിടഞ്ഞു ഇടക്ക പോലെ.. ശ്വാസോച്ഛാസത്തിനു വേഗതയേറി.. മൗന സമ്മതമറിഞ്ഞു  മുകർന്നു  നുകർന്നു മേനിയാകെ പിന്നെ  ചുണ്ട് കൊണ്ടു വരച്ചയറിയിച്ചു പ്രണയം .

പൂക്കുന്നു മോഹം ...(ഗസൽ )

Image
പൂക്കുന്നു മോഹം ...(ഗസൽ ) താളമേളങ്ങൾ  തീർക്കുന്നു  നീ  ഓർമ്മകൾക്ക്    വന്യ രാഗമായി മാറിഎൻ മൗനമുടക്കുന്നു  മനസ്സിന് ഭിത്തികളിൽ മാറ്റൊലികൊള്ളുന്നു  നിൻ  കൊലുസ്സിൻ പദചലനങ്ങൾ ഉണർത്തുന്നു അനുരാഗം  ചന്ദ്രിക തോൽക്കും നിൻ നിലാ പുഞ്ചിരിയെന്നിൽ  ചാരുതയേകുന്നു ഒരു ചിത്രകാരന്റെ മികവേകും  ചുമർചിത്രം പോലെ നടനമാടുന്നു എൻ ഏകാന്ത  രാവുകളിൽ ശ്രുതിയുണർത്തുന്നു ഒരു ഗീതം ..... ആരോഹണയവരോഹണങ്ങളിലൊഴുകുന്നു  രാഗമാലികയായ് സിരകൾക്കു ലഹര്യാനുഭൂതി  ഇനിയെന്ത് എഴുതി പാടുമെന്നറിയാതെ മനം  കാതോർത്തിരുന്നു വീണ്ടും വീണ്ടും ഓമലേ ... നിൻ ഗന്ധമേറ്റ് മയങ്ങാനായ് കൊതിക്കുന്ന  രാവുകൾക്കു എന്തെ സ്വപ്‍നഭംഗമെന്നറിയില്ല  കൈവിട്ടകന്ന നിദ്രകൾക്കവസാനമായിയതാ    പൂക്കുന്നു ചിന്തകളെന്നിൽ പടരുന്നു മോഹം...!!    ജീ ആർ കവിയൂർ  31 .05 .2020  

എന്റെ കണ്ണുനീർ തുള്ളികൾ കരയുമ്പോൾ

എന്റെ  കണ്ണുനീർ തുള്ളികൾ കരയുമ്പോൾ   അവ നേർമ്മയുള്ളതും നിഷ്കളങ്കവുമല്ലോ  കരയുന്നതു എൻ മുറിവുകളിൽ  നിന്നും രക്തമൊലിക്കുമ്പോൾ  നിങ്ങളൊക്കെ  ഭയഭീതരാവരുതേ എന്റെ മുറിവിന്റെ ആഴം കണ്ടു  മഴവില്ലിന് നിങ്ങൾ കാണാതെ  എന്റെ കണ്ണുകൾക്കു മൂടൽ   നിസ്സഹായരാം അവ എൻ  ചിരിക്കുന്നു കണ്ണുനീരാലെ  സാഗരത്തിനു ചുറ്റുമുള്ള ലോക കാഴ്ചകൾ  കണ്ണുനീരിന്റെ നടുകടലിൽ ഞാനേകനായി  ഞാൻ കരയുകയാണെന്ന തോന്നലൊട്ടുമേയില്ല   ഒരു അശരീരീരി എന്നെ ഉണർത്തിമെല്ലെ  വേദനകളെ സമാശ്വസിപ്പിച്ചു കൊണ്ട്  എന്റെ കണ്ണുനീർ അടർന്നു വീണു  ഇനി ഒരുപക്ഷെ അടുത്തതവണ്ണ  കാണില്ലായിരിക്കാം എന്റെ കണ്ണുനീർ വാർച്ചകൾ  നിന്റെ പാട്ടുകളുടെ മൂളലുകളുടെ  സ്വാന്തനത്തിൽ ഞാൻ മൗനം പൂണ്ടിരിക്കാം  എന്റെ ഹൃദയ ഭിത്തികളിൽ നിന്റെ  ചിത്രങ്ങൾ ദുശ്യമായിരിക്കാം  എന്റെ മനസ്സിനുള്ളിൽ തിരമാലകൾ  ഉയർന്നു താഴും നിസ്സഹായനായി  എനിക്ക് നോക്കിനിൽക്കാനേ ആവുള്ളു  എന്റെ അടർന്നു വീഴും കണ്ണുനീർ മാത്രം  നിനക്കായി തേടിക്കൊണ്ടിരിക്കും  അതൊരുപക്ഷേ ഒരു  ദിവസമോ  അതോ ഇന്നോ അതോ നാളെയോ  നമ്മുടെ കണ്ണുനീർ തമ്മിൽ ഇണചേരുമോ ...!! ജീ ആർ കവിയൂർ  30 .05 .2020  

എന്റെ പുലമ്പലുകൾ 83

എന്റെ പുലമ്പലുകൾ 83 ഞാനറിയാതെ എൻ നെഞ്ചകത്തുള്ളിലായി  കുട് കൂട്ടിയൊരു പെങ്കിളിയെ എത്രമറക്കാനൊരുങ്ങിയാലും നിൻ മിഴിയിണയുടെ തിളക്കവും ചാമ്പക്കാ ചുണ്ടിന് മധുരവും  മായുന്നില്ലാതെന്തേ മറക്കാൻ ശ്രമിക്കുന്നു  എങ്കിലും ഓർമ്മകളിലെന്തേ നീ മാത്രം എത്ര ആമ്പൽ പൂ നിനക്കായി  ഇറുത്തു നൽകിയതും എത്താകൊമ്പനത്തു നെഞ്ചുയുരഞ്ഞു കയറി  ചുനയുള്ള മാങ്ങാ പൊട്ടിച്ചു തന്നതും പുളിയുള്ള നിൻ പുഞ്ചിരി ഇന്നലെ പോലെ തെളിയുന്നു കണ്ണുപൊത്തികളിച്ചതും മണ്ണപ്പം ചുട്ടതും  കള്ളാച്ചിയിരിൽ നിൻ കവിളത്തെ മത്താപ്പു പൂത്തിരി  കത്തുന്നത് കണ്ടു തരിച്ചിരുന്നതും മറക്കാനാവില്ല ബാല്യമേ നിന്റെ കോലിസിന്റെ കിലുക്കം  ഇന്നും കാതിൽ നോവുനാർത്തുന്നു ഇന്ന് നീ എവിടേയോ ജീവിത ദുഃഖത്തിലെന്നറിഞ്ഞു  ഉള്ളകം നോവുന്നല്ലോ സഖിയെ നിനക്കായി ഞാനെന്തു ചെയ്യണമെന്നറിയാതെ  നിന്റെ നന്മക്കായി പ്രാർത്ഥിക്കുന്നു മോഹങ്ങൾ വെറും മോഹങ്ങളായി  മനസ്സിന്റെ ഉള്ളിൽ കുഴിച്ചു മൂടുന്നു നിറ കണ്ണുമായി നെഞ്ചിലെ തീക്കനൽ ആളിപ്പടരാതിരിയ്ക്കാനാവാം... കണ്ണിലൊരു സമുദ്രം നീ ഒളിപ്പിച്ചു വെക്കുന്നത് ജനമാന്തരങ്ങൾ കത്തിരിക്കാമിനി  അല്ലാതെ ഇല്ലൊരു മാർഗ്ഗമിന്നോമലേ രാവ് പുലരും പുലരുന്ന ഓർമ്മകൾക്ക്  മു

എന്റെ കടലെ

മൗനമായി അവൾ ഒഴുകി ആർത്തലക്കും  സാഗരത്തിൻ കരാള ഹസ്തങ്ങളിൽ പോയി ചേർന്നു കിതച്ചും അലറിയും അവൾ തന്റെ  അടങ്ങാത്ത വികാരം തീർത്തു കരയോട്  കരഞ്ഞു കരഞ്ഞു ലവണ രസം അവളിൽ നിറഞ്ഞു അവൾ ചിലപ്പോൾ വാശിയോടെ  അവളുടെ മാറിലൂടെ കടന്നു പോകും  മുക്കുവരെ അവളുടെ വായിലൂടെ വിഴുങ്ങി ഉദരത്തിന് ആഴങ്ങളിലേക്ക് മുക്കുന്നു ജനിമൃത്യുടെ അടങ്ങാത്ത നോവുകൾ  അടക്കാൻ കടൽ കടന്ന് പോകുന്നവരുടെ സുഖദുഃങ്ങൾ അറിയുന്നു  കടൽ എഴുതിയാലോടുങ്ങില്ല കടലെ നിന്നെ കുറിച്ചു ഒന്നടങ്ങു എന്റെ കടലെ ജീ ആർ കവിയൂർ  27 .05 .2020  

മിണ്ടാതെ പോയില്ലേ

കണ്ടിട്ടുമെന്തേ നീ മിണ്ടാതെ പോയില്ലേ കാണാമറയത്തോളം തിരിഞ്ഞൊന്നു നോക്കാതെ കൊണ്ടൊരു നോവ്‌ എൻ ഉള്ളിന്റെ ഉള്ളിലേറ്റി തന്നില്ലേ കനവൊക്കെ മധുരമാക്കി കൺ തുറന്നപ്പോഴേക്കും  കടന്നകന്നില്ലേ കരളിന്റെ നോവ്‌  ആരോട് പറയും  കണ്ണുകൾ കൊതിച്ചു വീണ്ടുമൊന്നു കാണാൻ കാവിലെ അന്തിതിരിവച്ചു പോയപ്പോൾ പണ്ട് കണ്ണുകൾ ഇടഞ്ഞത് ഇപ്പോഴും ഓർക്കുന്നുവല്ലോ കരിഷി നീട്ടിയെഴുതിയ ഉണ്ടാകണ്ണുകളിൽ കവിതകൾ ഇന്നും എഴുതി തീരുന്നില്ല  തൂലിക മഷിയുണങ്ങാതെ നിന്നെ കുറിച്ചു  എഴുതി കൊണ്ടിരിക്കുന്നുവല്ലോ സഖി ....!!

ഓർമ്മകളിൽ നീ മാത്രം ......(ഗസൽ )

ഓർമ്മകളിൽ നീ മാത്രം ......(ഗസൽ ) ശുഭപന്തവരാളിയിൽ പാടിത്തുടങ്ങി  എൻ ഹൃദയ നോവുകൾ നിനക്കായി  മറക്കാനെയെത്ര  ശ്രമിച്ചിട്ടുമെന്തേ തെളിയുന്നു നിൻ മുഖമാത്രം ........... നാമാദ്യം കണ്ടനാളിലായി  കണ്ണുകൾ തമ്മിൽ പറഞ്ഞകന്നതും    മൗനം നമ്മിൽ പടർന്നു വളർന്നു  വള്ളിയായി അതിൽ  മൊട്ടിട്ടു പൂത്തുലഞ്ഞു  അനുരാഗമായി  ശലഭങ്ങൾ ചുറ്റും വട്ടമിട്ടു പാറി കാറ്റും പരാഗണ രേണുക്കൾ പരത്തി  കടലല പോലെ മനം ആർത്തിരച്ചതും  ഇന്നലെയും ഞാനങ്ങു ഓർത്തുപോയി  ഇണപിരിഞ്ഞ നാളുകളുടെ വേദന  നിൻ ഇംഗിതമില്ലാതെ തലകുനിച്ചു  വിധിയുടെ മുന്നിലായി നോവോടെ  കാലങ്ങളെത്ര കഴിഞ്ഞാലും  ഋതുക്കൾ മാറി മാറി വന്നുകിലും  ജന്മജന്മാന്തരങ്ങൾ  പോകിലും  ഓർമ്മയിൽ എന്നും നീമാത്രം ..... ശുഭപന്തവരാളിയിൽ പാടിത്തുടങ്ങി  എൻ ഹൃദയ നോവുകൾ നിനക്കായി  മറക്കാനെയെത്ര  ശ്രമിച്ചിട്ടുമെന്തേ തെളിയുന്നു നിൻ മുഖമാത്രം ........... ജീ ആർ കവിയൂർ  27 .05 .2020  

എന്റെ പുലമ്പലുകൾ 82

എന്റെ പുലമ്പലുകൾ 82  വൈകിവന്ന വസന്തമേ  നിന്നെ ഞാനെന്തു വിളിക്കും     വകതിരിവിന്റെ  ഈ വേളയിൽ നാം കണ്ടു മുട്ടുമ്പോൾ  വൈകാരികതയുടെ പുറം തോടുകൾ വലിച്ചെറിയുക  ഈക്ഷണം   വരിക  വരിക  നമുക്കൊരുമിച്ചൊരു  ജീവിത  പാത  ഒരുക്കം... ഋതുക്കൾ മാറിമറിഞ്ഞു വന്നിരുന്നാലും വർണ്ണാഭമായി തുടരുന്നു  ഋണമേറി വരുന്നു നാളെയെന്നത് നാമിനി മറക്കുക ഇന്നിൽ ജീവിക്കാം വിശ്വസിക്കുക  വിനമയം നടത്തുക സ്നേഹമെന്ന ധനവുമായി  വിജയിക്കുക , ദൂരമേറെയില്ല ജനിമൃതികൾക്കിടയിലെന്നറിയുക .. വന്നുപോകും മഹാമാരികൾ പ്രളയവും കടൽ ക്ഷോഭങ്ങളും കാറ്റും  വഴിയൊരുക്കുക ഇന്നിന്റെ നാടിയിടുപ്പുകൾ മനസ്സിലാക്കി കരുതി  അകലങ്ങൾ പാലിക്കുക എന്നാൽ മനസ്സിന്റെ വാതായനമടക്കാതെ  അകറ്റാം നാം ഒരുക്കിയ ഞാനും നീയുമായുള്ള ദൂരങ്ങൾ ഇനിയും  ജീ  ആർ കവിയൂർ  27 .05 .2020 .....

എന്റെ പുലമ്പലുകൾ 81

ചുമരുകളോട് ചേർന്നു നിൽക്കുമ്പോൾ   മനമുരുകി കണ്ണുനീർ  പൊഴിക്കാൻ തോന്നുന്നു  മനസ്സ് കൈവിട്ടു  പോലെ എല്ലാം മറക്കുന്നു  ഭ്രാന്തു പൂക്കുന്നു ചുറ്റിനും ഭിത്തികളിൽ  തട്ടി ഭ്രമരം ചിറകറ്റു വീണു പിടയുന്നു തറയിൽ  സന്ധ്യമയങ്ങുമ്പോൾ  ഭിത്തികളിൽ നിന്നും  അനന്തമാം  ഓർമ്മകൾ ഓടിയെത്തുന്നുവല്ലോ  ഒഴിഞ്ഞ വീടൊരു ഉത്സവത്തിനൊരുങ്ങും പോലെ  ചുമരുകൾ എത്രയോ നാളായി ദാഹത്തോടെ നിൽക്കുന്നു  മഞ്ഞു തുള്ളികൾ പോലും  തടാകമായി  തോന്നുന്നു  ഒരു കല്ലെടുത്ത് എറിയുകിൽ ഓളങ്ങൾ അലതല്ലുമ്പോലെ  കണ്ണാടി മാളികയിൽ കഴിയുന്നവരെ എങ്ങിനെ കല്ലെറിയും  കാഴ്ചക്ക് എല്ലാവരും നമ്മുടെ സ്വന്തമായി തോന്നുവല്ലോ     ചുമരുകളോട് ചേർന്നു നിൽക്കുമ്പോൾ   മനമുരുകി കണ്ണുനീർ  പൊഴിക്കാൻ തോന്നുന്നു  മനസ്സ് കൈവിട്ടു  പോലെ എല്ലാം മറക്കുന്നു  ഭ്രാന്തു പൂക്കുന്നു ചുറ്റിനും ഭിത്തികളിൽ  തട്ടി ഭ്രമരം ചിറകറ്റു വീണു പിടയുന്നു തറയിൽ ..!! ജീ ആർ കവിയൂർ  26 .05.2020 

ഇനി ഞാൻ ......

ഇനി ഞാൻ ...... എനിക്കുവേണ്ടിയതൊക്കെയും  ആ മിഴിയിൽ പൂക്കുകയും  ചുണ്ടിൽ വിരിയുന്നതും കണ്ടു  ഇനിയുമൊരു മഴയിൽ പുഴയായ് നിന്നിലേക്കൊഴുകാമിനി  വെയിലെറ്റു തളരുമ്പോഴൊരു സ്നേഹക്കുടയായ് മാറാം  ഞാനെന്നും നിനക്കായ് തണലൊരുക്കാമിനിയുള്ള  ജീവിത വീഥിയിൽ.... നിലാവിന്റെ ഒളിയിൽ  ജാലകത്തിലൂടെ എത്തി നോക്കും രാമുല്ലയുടെ മണമായി പടരാം  കനവിന്റെ ആലസ്യത്തിൽ  മിഴികൂമ്പി     കിടക്കുമ്പോൾ    പുലരിയുടെ പുതുവെളിച്ചമായി   ഉണർത്താം  ഇനിവരും  നാളുകളിൽ  ഒരു ഉന്നു വടിയായി മാറാം സാന്താനങ്ങളിൽ  .... ജീ ആർ കവിയൂർ  26 .05.2020   

ഗസൽ മഴ

ഗസൽ മഴ  കാറ്റിന്റെ  മൂളലും  മണ്ണിന്റെ  മണവുമേറ്റു    ഗസൽ മഴനനയും ഈറൻ  പൂ നിലാവേ നീ  അറിയുന്നുവോ എന്റെ ഉള്ളിലിന്റെ ഉള്ളിൽ  അവൾക്കായി വിരിയും പുഞ്ചിരി പൂ  നിലാവ് .... മച്ചിന്റെ മുകളിൽ താളം പിടിച്ചു തുള്ളും മഴയെ   അതു കേട്ട് എൻ ഇടനെഞ്ചിലെ   ഇടക്കയും തുടികൊട്ടി   അറിയാതെ ഞാനതു മനസ്സിൽ കുറിച്ചിട്ടു വരികളായി  പുലരി വന്നു വിളിച്ചപ്പോൾ എല്ലാം മറന്നു പോയി ....... എങ്കിലും വെറുതെ വാക്കുകൾ കുറിച്ചെടുക്കാൻ  വല്ലാതെ നോവുന്നു മറവിയുടെ പിറവിയുമായി  മല്ലിടുന്ന നിൻ പെയ്യ് തൊഴിഞ്ഞ വിരഹത്തിൻ നോവ്  മനസ്സിൽ വെറുതെ ഇക്കിളി കൂട്ടുന്ന  ഗസൽ മഴയെ  ജീ ആർ കവിയൂർ  26 - 05 -2020

കവിയുടെ നോവ് (ഗസൽ )

കവിയുടെ നോവ് (ഗസൽ ) നീറും മനസ്സുമായ്  നിൽക്കുന്നുണ്ട്  ഞാൻ   നിർനിദ്രാവിഹീനമാവും രാവിൻ ഒടുവിലായി   നിനക്കറിയാമോ  നീറും  മനസ്സിന്റെ  വേദന   നിറയും  മിഴികളിലെ  കടലിൻ തിരകൾ  ഈറനണിയാൻ കൊതിക്കുന്ന മണൽ തരികളുടെ  നെഞ്ചിന്റെ ഉള്ളിലെ നോവും തേങ്ങലുകൾ   പെയ്യ്തൊഴിയാതെ മനസ്സിന്റെ മാനത്തു നിൽക്കും  ദുഃഖം പേറും മേഘങ്ങളുടെ ആരുമറിയാത്ത കദനം  അണിയാനാവാതെ കിടക്കും ചിലങ്കയുടെ കിലുക്കം  ആരുമറിയാതെ കൊതിക്കുന്നു ആടിത്തീരാനുള്ള നോവ്  എഴുതി തീർന്ന ഗസലിൻ വരികൾക്കു അടങ്ങാത്ത ആഗ്രഹം  പാടി കേൾക്കാൻ തിടുക്കമായി നിൽക്കും കവിയുടെ നോവ്  നീറും മനസ്സുമായ്  നിൽക്കുന്നുണ്ട്  ഞാൻ   നിർനിദ്രാവിഹീനമാവും രാവിൻ ഒടുവിലായി   ജീ ആർ കവിയൂർ  26 - 05 -2020

സുഖമുള്ള നോവ് (ഗസൽ )

സുഖമുള്ള നോവ്  (ഗസൽ ) ഏതോ വിഷാദം നിഴൽനീക്കി  വന്നെൻ   ഓർമ്മകൾക്ക്  നൽകുന്നു സുഖമുള്ള നോവ്   വിടരാൻ വൈകിയ ലതകളിലെ  മൊട്ടിൻ നനവുള്ള നോവ്  അടുത്തു വരാതെ അകലും  ശലഭത്തിന്റെ മധുര നോവ്  കരയെ ചുംബിച്ചകന്ന കടലിന്റെ  തീരാത്ത ഉള്ളിന്റെ ഉള്ളിലെ നോവ്  മുത്തമിട്ടകന്ന മുകിലിനെ മാറോട് അണക്കാൻ കഴിയാതെ പോയ മലയുടെ രാഗാർദ്രമാം നോവ്   മഴകാത്ത് കഴിയും മനസ്സുമായി നിൽക്കും  കരഞ്ഞു തീർക്കാനാവാത്ത വേഴാമ്പലിൻ നോവ്  വരികൾ കിട്ടാതെ വിരലുകൾ വിങ്ങുന്ന  വിരഹനാം കവിയുടെ മനസ്സിനുള്ളിലെ നോവ്  ഏതോ വിഷാദം നിഴൽനീക്കി  വന്നെൻ   ഓർമ്മകൾക്ക്  നൽകുന്നു സുഖമുള്ള നോവ്  ........ ജീ ആർ കവിയൂർ  26 - 05 -2020

ഉള്ളിലെ നോവ് (ഗസൽ )

ഉള്ളിലെ നോവ് (ഗസൽ ) നിനക്കറിയാമോ എൻ ഉള്ളിലിന്റെ ഉള്ളിലെ നോവ്  എത്രപറഞ്ഞാലും എത്രപാടിയാലും തീരാത്ത മധുര നോവ് .... നിൻ പുഞ്ചിരി പൂവിടരുന്നത് കണ്ട് എന്തേ...... നിലാകുളിർ അമ്പിളി എത്തിനോക്കുന്നുവതെന്തേ     അകലെ പാതിരാവിലെവിടേയോ ബാസുരിയുടെ  ഇടറുന്ന നോവുണർത്തി ജോഗ് ...... ഉണർത്തി  ഹിന്ദുസ്ഥാനിയിലെ  ജോഗ് ........ സ ഗ 1 മ 1 പ നി 1 സ - സ നി  പ മ ഗ 2  മ ഗ1  സ ...... നിദ്രക്കായി കാത്തു കിടന്ന കൺപോളകളിൽ  കിനാവ് കാത്തിരുന്നു  പീലികൾ ചിമ്മാൻ  നിൻ വരവിനായി കാത്തിരുന്നു സഖി കാത്തിരുന്നു      നിൻ വരവിനായി കാത്തിരുന്നു സഖി കാത്തിരുന്നു നിനക്കറിയാമോ എൻ ഉള്ളിലിന്റെ ഉള്ളിലെ നോവ്  എത്രപറഞ്ഞാലും എത്രപാടിയാലും തീരാത്ത മധുര നോവ് .... ജീ ആർ കവിയൂർ  25 - 05 -2020   

ഈദ് മുബാരക്ക്...!!

Image
ഈദ് മുബാരക്ക്...!! കണ്ടു ഞാൻ ഇന്ന് കണ്ടു പെരുന്നാളിന് പെരുമ ഖൽബിന്റെ ഉള്ളിലുള്ള നിൻ നിലാവിന്റെ നന്മ കടലലയുടെ താളം കേട്ടു ഉറങ്ങിയുണരുമ്പോൾ കാരകാണാകയത്തിനിപ്പുറം കണ്ടു കഴിയുന്നു തെളിമ കാതരേ നിൻ ഓർമ്മകൾ നൽകുന്നു മറുപച്ചയിൽ വെണ്മ കണ്ടു ഷൗവാലിൽ പുഞ്ചിരിയാൽ നിറഞ്ഞ മനസ്സിൽ കുളിർമ കാവലായി വന്നു നിന്നു മാനത്തു കണ്ടു ഞാൻ നിൻ  ഉണ്മ  കലവറനിറക്കും സ്നേഹത്തിൻ ഇതൾ വിരിയിക്കും മേൻന്മ  നിനക്കും എനിക്കും ഈദ് മുബാരക്ക് ഈദ് മുബാരക്ക് മാലോകർക്കെല്ലാം ഈദ് മുബാരക്ക് ഈദ് മുബാരക്ക്...!! ജീ ആർ കവിയൂർ   24  -05 -2020

മാനസ ചോരാ

മാനസ ചോരാ  യമുനതൻ  പുളിനത്തിൽ കണ്ടു ഞാൻ നിൻ നിഴലൊന്നു    യാദവകുലമറിയാതെ നവനീതം  കവാർന്നൊരു    മായാമോഹനനവന്റെ  ലീലകൾ  ഒക്കെ  സുന്ദരം   മോഹിതനാക്കി എല്ലാ  ഗോപികളെയും സ്വപ്നാടനത്തിലാക്കി   ആഴത്തിൽ മുങ്ങി നിവർന്നനേരം ചേലകളൊക്കെ കവർന്നു   അരയാലിൻ കൊമ്പത്തിരുന്നു  മുരളികയിൽ  മോഹനം  പാടി   ഒന്നുമേ അറിയാതെ ഗോവുകളയവിറക്കു നിർത്തി കാതോർത്തു  ഒട്ടെല്ലാ  ലീലകൾ  കാട്ടി  കവർന്നില്ലേ  മമ മനവും നീ കണ്ണാ   ..... വിശ്വ രൂപംകാട്ടി മോഹിതനാക്കിപാർത്ഥന്  സാരഥിയായി  വന്നു നിന്നുനീ അങ്ങ്  പണ്ട് കുരുക്ഷേത്രത്തിൽ  പാപപുണ്യങ്ങളുടെ തത്വ കഥകളാൽ ഗീതയോതിയില്ലേ  പലവട്ടം നീ  കനവിൽ വന്നെൻ മനസ്സ് കവർന്നില്ലേ കണ്ണാ ...   ജീ ആർ കവിയൂർ   23 -05 -2020

കട്ടെടുക്കാൻ കൊതിക്കുന്നു

വഴിയെത്തി നിൽക്കും ജീവിതമേ നിന്നെ  സായന്തനങ്ങളിൽ  ചുണ്ടോടു ചേർക്കും നിമിഷങ്ങളിൽ  ലഭിക്കുമാനുഭൂതികൾ എത്രപറഞ്ഞാലും തീരില്ലയാ നിലാപുഞ്ചിരി    അവനവാനായി ഇത്തിരി സമയം മാറ്റിവച്ചു  മനസ്സിനെ വിട്ടുകൊടുക്കുക ലാഘവമാം ഗസലിന് പ്രണയ താളലയങ്ങൾക്കായി   അലഞ്ഞു അലിഞ്ഞു ചേരട്ടെ അനന്തതയിൽ  എത്ര ഓർമ വസന്തങ്ങൾ ചിത്രങ്ങളായ്   മനകണ്ണിലൂടെ കോറിയിട്ടു കടന്നുവല്ലോ  ഋതുവർണ്ണ രാജികൾ ഇഷ്ടങ്ങളറിയിച്ചു  പറയാതെ അറിയാതെ പോയൊരു പ്രണയമേ ...!! ഇന്നെൻ  നെഞ്ചിൽ  ഉണർത്തുന്നു പാട്ടായി  തുടിതാളം കൊട്ടുന്നു സിരകളിൽ ലഹരിയായി  കട്ടെടുക്കാൻ കൊതിക്കുന്നു രാവ് പകലിനെയറിയാതെ  കനവുകൾ കോർക്കുന്നു ആരാരുമറിയാതെ ........... ജീ ആർ കവിയൂർ  23 .05 .2020  

അതിജീവന പാതയിൽ

അതിജീവന പാതയിൽ  അതിജീവന പാതയിലായി നമുക്കിന്നൊന്ന് മുന്നേറാം  മയിലാടും കുയിൽ പാടും മാലോകരെല്ലാം ചേർന്നിടും  മഹാമാരികൾ പേമാരികൾ പ്രളയങ്ങൾ വന്നകന്നീടാം  മനസ്സിന്റെ ധൈര്യം കൈവിടാതെ കൂട്ടരേ ..!! കുടുബമെന്ന കോവിലിലായി ഇമ്പത്തോടെ കഴിഞ്ഞീടാം  കുറയാതെ നിറയട്ടെ ഉത്സാഹം നമ്മളിലായ്  ഉണ്ടേറെക്കഴിവുകൾ നമ്മളിൽ ഈശ്വരൻ തന്നീട്ടുണ്ട്  അതിജീവന പാതയിലായി നമുക്കിക്കൊന്നു മുന്നേറാം ..!! മടിയാം മല്ലൻ മർത്യനെയെന്തേ കർമ്മ വിമുഖനായി മാറ്റുന്നു  സട കുടഞ്ഞെഴുന്നേറ്റു മുന്നേറാം നമുക്കിന്നു  സ്നേഹച്ചരടിൽ കോർത്തു  ജീവിതമെന്ന പട്ടം ഉയർന്നങ്ങു പറക്കട്ടെ  അതിജീവന പാതയിലായി നമുക്കിന്നൊന്ന്  മുന്നേറാം  നാം നന്നായാൽ നമുടെ വീടും  വീടുകൾ നന്നായ് നമ്മുടെ നാടും നാടുകൾ നന്നായീട്ടിൽ നമ്മുടെ രാജ്യമതെത്ര നന്നായി. ഒരുമിക്കാമിനി ഉൽസാഹിക്കാം അതിജീവനത്തിൻ തേരതിലേറാം.കൂട്ടരേ അതിജീവന പാതയിലായി നമുക്കിന്നൊന്ന് മുന്നേറാം  മഹാമാരികൾ പേമാരികൾ പ്രളയം വന്നകന്നീടാം  മയിലാടും കുയിൽ പാടും മാലോകരെല്ലാം ചേർന്നിടും  മനസ്സിന്റെ ധൈര്യം കൈവിടാതെ കൂട്ടരേ ..!! ജീ ആർ കവിയൂർ  22 -05 -2020

അതിജീവനം

അതിജീവനം  ചന്ദ്രകാന്തമേറ്റ്‌    കണ്പോളകൾക്കു   കനമേറി    തൂവൽസ്പർശനം പോലെ നിദ്ര  കനവിലേക്കു  നീണ്ടു   അറിയാത്ത വീഥികളിലൂടെ മെല്ലെ ചാന്ദ്ര നടത്തത്തിൽ   കണ്ടു പലരും തികച്ചും വിഭ്രാന്തി പൂണ്ടു    നടക്കുന്നു     എങ്ങും  മുഖം  മറച്ചു  നടക്കുന്നു  ആരും  ആരെയും   കണ്ടില്ലാന്നു  പരസ്പരം  അകലം  പാലിക്കുന്നു  എന്തെ   മൗനം  കനക്കുന്ന  വഴികളിൽ  ശവമഞ്ചങ്ങൾ  ചുമക്കാൻ   ആളില്ലാതെ അനാഥമായി കിടക്കുന്നു ശിവമകന്ന ശവങ്ങൾ  അവനവൻ  തുരുത്തുകളിലേക്കു  മടങ്ങുന്നു  എല്ലാവരും   പതിയിരിക്കുന്നു  ഇമ്പമായി  എങ്കിലും  കുടുംബത്തിനെ   അകറ്റി  നിർത്തുന്ന  ഉപദ്രവസഹായി  ആകും  മൊബൈലിന്റെ   അരണ്ട  വെളിച്ചത്തിൽ  നിദ്രാവിഹീനാ  രാവുകൾ  മാറുന്നു   പകലുറക്കത്തിൻ  പിടിയിലമരുന്നു  തട്ടിയുണർത്തി   വിശപ്പെന്ന  ശപ്പൻ   വീണ്ടും  തേടുന്നു  വഴികൾ  എത്രനാളിങ്ങനെ  തുടരുമെന്നറിയാതെ  നീങ്ങുന്നു   അതിജീവനത്തിന്റെ  ദിനങ്ങളെന്നെത്തുമെന്ന ചിന്തമാത്രം..!!   

അടുക്കള ......

Image
അടുക്കും ചിട്ടയുമുള്ളോരിടാമല്ലോ  അടങ്ങാത്ത നൊമ്പരങ്ങൾ വെന്തു  ആലോചനാമൃതങ്ങളാവും ജീവിത  ബാല്യ കൗമാര്യ വാർദ്ധക്യങ്ങൾ  കണ്ണുനീരാൽ വലംവെക്കുന്നു  പുകമറയിൽ തീർന്നൊരിടം  നന്മവന്തു വെണ്ണീറായിയിന്നും  അഴലിന്റെ നോവുകൾ  ചിരവിത്തീർന്ന പകലന്തികൾ  രസവും അവിയലും ചോറുംതമ്മിൽ  പ്രണയത്തിലായി പരിഭവങ്ങൾ ഏറ്റുപറഞ്ഞു  ആവികൾ ആറ്റി തീർന്നു ആദ്യസമാഗമത്തിനു  വേദിക ഉയർന്നൊരു കുശുകുശുപ്പുകൾ  അണിഞ്ഞൊരുങ്ങും രസതന്ത്രങ്ങൾ  പുറംലോകമറിയാതെ രഹസ്യങ്ങൾ  വേവൊരുങ്ങി ‌ഉപ്പുനോക്കും  വിശപ്പിനു സാക്ഷിയാകുന്നിവിടമല്ലൊ   സാക്ഷാൽ ആയിടം അടുക്കള ......

കുഞ്ഞാറ്റപൈങ്കിളിയെ

ഇല്ലില്ലേവരികില്ലെന്റെ  കുഞ്ഞാറ്റപൈങ്കിളിയെ   പാടത്തു കൊത്തിപ്പെറുക്കാൻ വന്നില്ലകിളിയെ  ? നോവിന്റെ പാട്ടുകളെല്ലാം പാടിത്തീർന്നല്ലോ    ചുംബന കമ്പനങ്ങൾ കൊണ്ടിട്ടു ചില്ലയിലിരുന്നാടും    നീയെന്തേ മിണ്ടാത്തതെന്തേ  ചെല്ല ചെറുകിളിയെ ഞാറ്റുവേലകൾ  കഴിഞ്ഞല്ലോ പൊൻവെയിലത്തുവിയർപ്പിൻ മുത്തുകൾ  ഒരുപാട് നിനക്കായി വീണുടയുന്നുണ്ടേ ചേറിലിറങ്ങി  ചെമ്പാവിൻ  വിത്തെറിഞ്ഞേ പൊന്നിൻ നെല്കതിർകണ്ടിട്ടു സന്തോഷമായില്ലേടീ   വന്നു നിറയ്ക്കുക വയറുകൾ ഓണംവന്നല്ലോ കിളിയെ     ചാന്തും തൊടുകുറിയും തൊട്ടങ്ങു  ചങ്ങാത്തം കൂടിട്ടു ചേലുവരുത്തി  ചാരത്തണഞ്ഞു ചുണ്ടിട്ടുരുമ്മിയും  ചൊല്ലുന്നതെല്ലാം  പാട്ടായി മാറ്റി  തോൽവാദ്യങ്ങൾ കൊട്ടി  തിമിർത്തു  ചാഞ്ചാടിചരിഞ്ഞാടിയാടൂ ചെല്ല പൂംപൈങ്കിളിയെ  ജീ ആർ കവിയൂർ    20.05.2020

ചുംബനം.

ചുംബനം.   കണ്ണന്റെ  ചുംബനമേറ്റു  ഉണരും  മുരളികയെന്തെ കേണു ശോകരാഗം രുക്മിണിയെയോ  സത്യഭാമയെയോ  പ്രിയകരിയാം രാധയെ ഓർത്തോ അതോ  ..!! കാതോർത്ത് ഗോകുലവും ഗോപികളും ചുരത്തൽ നിർത്തി ഗോക്കളും  ക്രീഡകൾ നിർത്തി ഗോപാലബാലകരും  യാദവ കുലമാകെ ശോകമൂകമായി ..... കാർമേഘം നിറഞ്ഞ മാനം പെയ്യാതേ നിന്നു മയിലുകൾ ആട്ടം നിർത്തി  ചിറകുമടക്കി കാളിന്ദി ഒഴുക്കു  നിർത്തി  മൗനമാർന്നു ഗോവർധനം മാനം നോക്കി നിന്നു........ കണ്ണന്റെ  ചുംബനമേറ്റു  ഉണരും  മുരളികയെന്തെ കേണു ശോകരാഗം രുക്മിണിയെയോ  സത്യഭാമയെയോ  പ്രിയകരിയാം രാധയെ ഓർത്തോ അതോ  ..!! ജീ ആർ കവിയൂർ.... 

കനവുണർത്തി .

Image
മനസ്സിന് മണിവാതിലിൽ മുട്ടിവിളിച്ചങ്ങു  മിഴികളിൽ നിറച്ചില്ലേ  മധുരമുള്ള നോവ്  മൊഴിമുത്തുകളറിയാതെ വിരിഞ്ഞുവല്ലോ  മുത്തമേകാൻ മടിച്ചു  മുകിലിനെ അനിലൻ  ആഴങ്ങളിൽ നിറ നോവു നൽകി നീയകന്നില്ലേ  അഴലിന്റെ ഓരത്തു നിന്നറിയാതെ ഓർത്തു  അലിവോലും നൽകിയന്നില്ലേ കിനാക്കളെനിക്കായ്‌  ആരോരുമറിയാതെ സൂക്ഷിച്ചു ഞാനാ പ്രണയരാഗം  പാടി മുളം തണ്ടു ചുംബനത്തിന് ശ്വാസത്താലേ  പകർന്നു തന്നൊരു നിൻ ഓർമ്മകളെന്നിൽ    പതിവായി വിരിയിച്ചു പനിനീർ പൂവുകൾ  പകൽപോയി രാവുവന്നെൻ കനവുണർത്തി  ... ജീ ആർ കവിയൂർ  18 .05 .2020 

എൻ സ്വാർത്ഥത

ആളൊഴിഞ്ഞൊരെൻ മനസ്സിന്റെ കോണിലെ  ആൽമരം ചുവട്ടിലായി ഇരിക്കുമ്പോൾ മെല്ലെ  ആരും കാണാതെ കാറ്റായി മഴയായിമാറി  അലിയും മഞ്ഞായി വെയിലായി വസന്തമായ്  പൊലിയുന്നു നിത്യം വന്നു കനവിൽ   പൊൻ തിങ്കൾ നിലാവായ് മാറിയില്ലേ  പൂപോൽ  പട്ടു പോൽ മൃദുലവും  പാൽപോലെ വൺമയും നിനക്കില്ലേ  അടുക്കുമ്പോഴേക്കും അകലുന്നതെന്തേ  അകലുമ്പോൾ വേദനക്കുന്നതെന്തേ   അരികിൽ നീ ഉണ്ടാകുമ്പോഴെന്താശ്വാസം  അഴകെഴും അക്ഷര ചിമിഴെ അകലല്ലേ  അനവരതം എന്റെ വിരൽത്തുമ്പിൽ വന്നു  ആനന്ദാഅനുഭൂതിയായ് നിന്ന് നൃത്തം വച്ച്  ആവോളം ലഹരി പടർത്തണേ അകലല്ലേ  ആരും വിളിച്ചാലും പോകല്ലേ എൻ മലയാളമേ .!! ജീ ആർ കവിയൂർ  18 .05 .2020 

നോവുകൾ ......( ഗസൽ )

 നോവുകൾ ...... ശരത് കാല സന്ധ്യകളിൽ നിനക്ക് വേണ്ടി ഞാനെഴുതും  ശരമേറ്റു മുറിഞ്ഞൊരു വിരഹത്തിന് നൊമ്പരങ്ങൾ ...... വാടിയ മുല്ലപൂവുകൾക്കു നിൻ മണമായിരുന്നോ  വാർതിങ്കൾക്കലക്കും മൗനാനുരാഗത്തിൻ തിളക്കം  വഴി മാറി ഒഴുകും നദിയുടെ പുളിനങ്ങൾക്കും  വിരഹത്തിൻ വേദനയുടെ  സ്വര സംഗീതം ..... ശരത് കാല സന്ധ്യകളിൽ നിനക്ക് വേണ്ടി ഞാനെഴുതും  ശരമേറ്റു മുറിഞ്ഞൊരു വിരഹത്തിന് നൊമ്പരങ്ങൾ ...... നിദ്രാവിഹീനമാം രാവിന്റെ മൃദു കരാളങ്ങളേറ്റു  നിലാവിന്റെ നിഴലുകൾക്കു നിൻ പ്രതിരൂപങ്ങൾ  നിറമുള്ള കിനാക്കളുടെ വരവിനായി കാത്തുകിടന്നു  നിറഞ്ഞു മനസ്സാകെ നിൻ ഓർമ്മകളുടെ അനുഭൂതി......  ശരത് കാല സന്ധ്യകളിൽ നിനക്ക് വേണ്ടി ഞാനെഴുതും  ശരമേറ്റു മുറിഞ്ഞൊരു വിരഹത്തിന് നൊമ്പരങ്ങൾ ...... ഇനിയെന്നു വന്നുചേരും നിൻ  സാമീപ്യങ്ങൾക്കായ്  ഈ ഇടവപാതിയുടെ ഇത വീണീറ്റ നനവുമായി  ഇമയടക്കാതെ കാത്തു കിടന്നോർമ്മകൾക്കു നൊമ്പരം  ഈണം ചേർക്കാനാവാത്ത വിരഹത്തിൻ നോവുമായി  ശരത് കാല സന്ധ്യകളിൽ നിനക്ക് വേണ്ടി ഞാനെഴുതും  ശരമേറ്റു മുറിഞ്ഞൊരു വിരഹത്തിന് നൊമ്പരങ്ങൾ ...... ജീ ആർ കവിയൂർ  18 .05 .2020 

വിരഹ നോവ് ( ഗസൽ )

വിരഹ നോവ് ( ഗസൽ ) പാടാമൊരു  ഗാനം വീണ്ടും നിനക്കായ്   നെഞ്ചിന്റെ ഉള്ളിലെ വിങ്ങും  വിരഹനോവുമായി   നിലാവിലിന്റെ  നിഴലിൽ പണ്ടു നാം കണ്ട കിനാക്കൾക്കു   നിറമേറെ തോന്നുന്നുവല്ലോ സഖി  നിറമേറെ തോന്നുന്നുവല്ലോ  ഇന്നും  തേടുന്നു നിന്റെ മിഴികളിലെ നക്ഷത്ര തിളക്കം  നിന്റെ ചുണ്ടുകളിൽ വിടരും മുല്ലൂപ്പൂയഴകിൻ ഗന്ധം   പാടാമൊരു  ഗാനം വീണ്ടും നിനക്കായ്   നെഞ്ചിന്റെ ഉള്ളിലെ വിങ്ങും  വിരഹനോവുമായി   വന്നുപോയ ശ്രാവണ സന്ധ്യകളിലും  അഴകേലും ആതിര രാവുകളും  പൂത്തിരികത്തും  നിൻ ചിരിയാലൊരു വിഷുപുലരി  മനസ്സിൽ വിരിയും റംസാൻ നിലാകുളിരലയും  ഡിസംബരത്തിൻ  അമ്പരത്തിലെ സ്നേഹ നക്ഷത്രങ്ങളും ... പാടാമൊരു  ഗാനം വീണ്ടും നിനക്കായ്   നെഞ്ചിന്റെ ഉള്ളിലെ വിങ്ങും  വിരഹനോവുമായി   നിൻ മൃദലത എന്നിൽ ഉണർത്തുന്ന സാഗര തിരമാലകളും  കാർകൂന്തൽ കെട്ടിൽ ചൂടിയ മന്ദാര പൂമണ ലഹരിയും  നിൻ നിമ്നോന്നതങ്ങൾ തീർക്കും വസന്തത്തിൻ രോമഹർഷവും   നാണത്താൽ കൂമ്പും  നയനങ്ങളെന്നിൽ ആനന്ദാനുഭൂതി പാടാമൊരു  ഗാനം വീണ്ടും നിനക്കായ്   നെഞ്ചിന്റെ ഉള്ളിലെ വിങ്ങും  വിരഹനോവുമായി  ..... ജീ ആർ കവിയൂർ  17 .05 .2020 

നിൻ സ്വപ്‌നങ്ങൾ

നിൻ സ്വപ്‌നങ്ങൾ  നിനക്കായി മാത്രം തിരഞ്ഞെടുത്തു ഏഴുനിറമുള്ള സ്വപ്‌നങ്ങൾ സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ ചിലതു ചിരിനിറഞ്ഞതെങ്കിൽ ചിലതു ദുഃഖം നിറഞ്ഞതു സ്വപ്‌നങ്ങൾ പലതും നിന്റെ മിഴിയഴകിനെ വെല്ലുന്നവയായിരുന്നു അവ ഞാൻ മോഷ്ടിച്ച് കൊണ്ട് വന്നു നിനക്കായി മാത്രം സഖി നിനക്കായ് സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ കൊച്ചു കൊച്ചു വർത്തനങ്ങൾ കൊച്ചതല്ലെങ്കിലും വലിയ ഓർമ്മകൾ ഞാൻ മറന്നിട്ടില്ലൊരോ  നിമിഷങ്ങളും ജന്മജന്മാന്തരങ്ങളുടെ  കാത്തിരിപ്പുകൾ ഏഴുനിറമുള്ള സ്വപ്‌നങ്ങൾ  സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ ഏകാന്ത രാവുകളിൽ എന്നെ ഞാൻ പാകപ്പെടുത്തിയ ഉറക്കമില്ലാതെ പുലരിയുടെ സുന്ദര നിമിഷങ്ങൾ കാണാതെ മയക്കങ്ങളിലാണ്ടു വിരഹാർദ്രമാം മനസ്സിന്നിനെ താലോലിച്ചു ഏഴുനിറമുള്ള സ്വപ്‌നങ്ങൾ സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ നീയില്ലെങ്കിലും നിനക്കായി ഞാൻ തെളിച്ചു  വിളക്കുകൾ രാവുകളിൽ നിന്റെ നിഷ്‌കളങ്കമായ ഓർമ്മകളെ ഞാനെൻ  കരവാലയത്തിലൊതുക്കി  അലങ്കരിച്ചു സ്വപ്‌നങ്ങൾ നിന്നെ കുറിച്ച് ഏഴുനിറമുള്ള സ്വപ്‌നങ്ങൾ സ്വരമാധുര്യം പകരും സ്വപ്‌നങ്ങൾ നിനക്കായി മാത്രം തിരഞ്ഞെടുത്തു ഏഴുനിറമുള്ള സ്വപനങ്ങൾ സ്വരമാധുര്യം പകരു

ഗസലിൻ ലഹരാനുഭൂതി

അത്തറിൻ മണമുള്ള ഇഷ്ടം തോന്നും  മൊഞ്ചത്തി നിൻ ഖല്ബിന്റെ ഉള്ളിലാരാണ് സിത്താറിന്റെ ഈണവും തബലയുടെ താളത്തിൽ ഇമവെട്ടാതെ ഉള്ളിൽ ഗസലിൻ ലഹരാനുഭൂതി  അനുരാഗിയാമെന്നരികിൽ  മുല്ലപ്പൂ പരിമളം നിൻ വരവിനെ അറിയിച്ചുവല്ലോ കാറ്റ്  നിൻ നിഴലെങ്കിലും  കിനാക്കണ്ടു കിടന്നു നിലാവ് പെയ്യ്തതു മാനത്തല്ല  മനസ്സിലാണ് പെണ്ണേ..!! ഏഴാം കടലിനപ്പുറത്താണെങ്കിലും   എണ്ണിക്കഴിയുന്നു നാളുകൾ നിൻ  നിൻ മിടിക്കുന്ന നെഞ്ചിൽ തലചേർത്തു  അരികത്തു വന്നണയാണ് മോഹം  ജീ ആർ കവിയൂർ  14 .05 .2020  

അതിജീവിക്കും സുഹൃത്തേ ..!!

അതിജീവിക്കും സുഹൃത്തേ ..!! എന്റെ നോമ്പരങ്ങൾക്കു വേദനയില്ലന്നോ  എഴുതിഞാൻ കണ്ണുനീരിൽ  മുക്കി നിനക്കായ്  പൂക്കളിൽ  നിന്നും  മുറിവേൽക്കുമ്പോളതാ പുഞ്ചിരിക്കുന്നു ക്രൂരമായ് മുള്ളുകൾ എല്ലാ ലോകവും വെടിഞ്ഞു നിൽക്കുന്നു കേവലം നിന്റെ ഒരു നോട്ടത്തിലായി എങ്കിലും  നിന്നിൽ നിന്നകന്നു കഴിയുന്നത് ഒരു ശീലമായി  മാറിയല്ലോയീ തുരുത്തിൽ  വിരഹത്തിൻ പിടിയിലായി ആരുമറിയാതെ അക്ഷരങ്ങൾ പൂത്തുവല്ലോ മനസ്സിൻ താഴ്വാരങ്ങളിൽ  എന്തേ എവിടെ പിണക്കമായോ കണ്ടില്ലല്ലോ ഉൾക്കാമ്പിൽ ഇല്ലേ ചിന്തകൾ ഉൾവലിഞ്ഞോ ഓർമ്മകളിൽ നിന്നും മാഞ്ഞുപോയോ കണ്ടു കൊതി കൊണ്ടു കഴിഞ്ഞതൊക്കെ ഒരു കുന്നികുരുപോലെ നിറമാർന്നു മനസ്സിൽ കിളി കൊഞ്ചൽ കേൾക്കാൻ കാതോർത്തിരുന്നു ഒറ്റക്ക് ഈ ചില്ലമെലിരുന്നു ചിറകൊതുക്കി വിരഹനോവുകൾ  പാടിയൊരു  കോകിലമായി വന്നു പോയി പ്രളയവും മഹാമാരികളും പിന്നെ അതിജീവനത്തിന് നാളുകൾ കാത്തു ഇരിക്കുന്നു മറക്കാതെ ഇരിക്കട്ടെ ഈ സുഹൃത്ത് ബന്ധവും   .. ജീ ആർ കവിയൂർ 14 .05 .2020

എന്നരികിൽ വന്നോന്നു

എന്നരികിൽ  വന്നോന്നു  മൂളിപാടാമെങ്കിൽ  നിനക്കായി എഴുതാം ഞാൻ പാട്ടൊരാണ്ണം നിൻ കണ്ണിൽ പൂക്കുന്ന  ഗസൽപൂക്കൾ കാണുമ്പോളറിയാതെ  കുറിച്ചു പോകുന്നു ഒരുമയക്കത്തിലെ കനവിൽ അരികത്തു വന്ന  നിൻ ഗന്ധമെന്നിൽ പകരുന്നു മധുരാനുഭൂതി പടരുന്നു   മുന്തിരിവള്ളികളെന്നിൽ മോഹമുണത്തുന്നു  നിൻ  അധരചഷകം ചുണ്ടോട്  ചേർക്കാൻ  പ്രിയേ വെണ്ണിലാവിൻ തൂമന്ദഹാസത്തിൽ കണ്ടു വെള്ളിപോൽ തിളങ്ങും നിൻ മേനിയഴകിൽ വല്ലാതെ മോഹിച്ചു നിദ്രയിൽ നിന്നുണർന്നു വന്നില്ലല്ലോ നീ അരുകിലെങ്ങിനെ ഞാനെഴുതും      എന്നരികിൽ  വന്നോന്നു  മൂളിപാടാമെങ്കിൽ  നിനക്കായി എഴുതാം ഞാൻ പാട്ടൊരാണ്ണം നിൻ കണ്ണിൽ പൂക്കുന്ന  ഗസൽപൂക്കൾ കാണുമ്പോളറിയാതെ  കുറിച്ചു പോകുന്നു ....!! ജീ ആർ കവിയൂർ 14 .05 .2020  

വിരഹം

Image
വിരഹം കഥയറിയാതെ മിഴിയറിയാതെ  കദനം  വന്നു പോയതറിയാതെ  കനവുകൾ നിനവുകളിലെന്നറിയാതെ  കാതര മനമെവിടേയോ തേങ്ങിയലഞ്ഞു  കാലം നൽകിയകന്ന അനുഭവനങ്ങൾ  സുഖവും ദുഖവും മാറിമാറി വന്നു  കടലല വന്നു പോയതറിയാതെ കര  കാത്തുകിടന്നു സ്പർശന ദർശനത്തിനായി  വന്നകന്നു വർഷം  പലവട്ടം പെയ്യ്തൊഴിഞ്ഞു    വന്നില്ല അവൻമാത്രം വരവറിയിച്ചതുമില്ല  മനസ്സിലെ വേഴാമ്പൽ കണ്ണുനീർ വാർത്തു  ഹൃദയം മിടിച്ചു വീണ്ടും  വീണ്ടും അവനായ്    പകലിനെ യാത്രയാക്കി സന്ധ്യ രാവിനെ ക്ഷണിച്ചു    നിലാവ് നിത്യം വന്നു മെല്ലെ പുഞ്ചിരിച്ചകന്നു  പുലരിവെട്ടം വന്നു വിളിച്ചുണർത്തി നിത്യം  കനവകന്നു കണ്മിഴിച്ചു കദനം മാത്രമായി  കഥയറിയാതെ മിഴിയറിയാതെ  കദനം  വന്നു പോയതറിയാതെ  കനവുകൾ നിനവുകളിലെന്നറിയാതെ  കാതര മനമെവിടേയോ തേങ്ങിയലഞ്ഞു  ......!! ജീ ആർ കവിയൂർ  13 .05 .2020 

ജന്മങ്ങളായി (ഗസൽ )

ജന്മങ്ങളായി (ഗസൽ ) എത്രയോ ജന്മമായ് തേടുന്നു ഞാൻ എവിടെ നീ പോയ് മറഞ്ഞു സഖി ...... എൻ ആത്മ നൊമ്പരം കുറിക്കുവാനൊരുങ്ങുമ്പോൾ എന്തെ വിഷാദം പൂക്കുന്നു മുള്ളുകളിൽ ....... ആരും കാണാത്ത മരുപ്പച്ചകളിലെവിടേയോ ആരും കേൾക്കാതെ മൂളും നിൻ ഗസലുകൾ അഴലിന്റെ നിഴലായ് കണ്ടുകൊണ്ടു  ഞാൻ അതിൻ  നോവുകൾ കുറിച്ചെടുത്തു .......... എങ്ങിനെ ഞാനറിയുന്നതെന്നോ മൽസഖി  നീ ഏഴു കടലിനുമപ്പുറമുള്ള  നിൻ മിടിപ്പുകളെന്നെ വന്നെത്തിക്കുന്നയീ ആളൊഴിഞ്ഞൊരു മരീചികയിൽ  ഇതിനെ എന്ത് പേരുവിളിക്കണം പ്രണയമെന്നോ ...!! എത്രയോ ജന്മമായ് തേടുന്നു ഞാൻ എവിടെ നീ പോയ് മറഞ്ഞു സഖി ...... ജീ ആർ കവിയൂർ 11 .05 .2020

അറിയാതെ പാടി (ഗസൽ )

അറിയാതെ പാടി (ഗസൽ ) പറയാൻ മറന്നോരു വാക്കുകളെന്നിൽ  മിഴിനീരായി ഒഴുകുന്നുവല്ലോ സഖീ..  പലവട്ടം കണ്ട കിനാക്കളിലൊക്കെയും  നീമാത്രമായിരുന്നു  മൊഴി മൊട്ടായി വിരിഞ്ഞുവല്ലാ മനസ്സിന് കോണിലായി ....  നാം കണ്ട ,സ്വപ്‍നങ്ങളും അതു നല്കുമ അനുഭൂതികളും  ഇന്നും ഞാനോർക്കുന്നീ നിലാവു പെയ്യുമീ രാത്രിയിൽ  വസന്ത ഋതു ശോഭകൾ വരക്കും നിൻ ചിത്രത്തിൽ  വർണ്ണങ്ങളായിരം മോഹന രാഗം തീർക്കുന്നുവല്ലോ  ആടിയുലയും നിൻ അളകങ്ങൾ മാടിവിളിക്കുന്നു  അധരങ്ങളിൽ പുഞ്ചിപൂ വിരിയുന്ന മന്ദഹാസം  അത് കണ്ടു ഞാനൊന്നറിയാതെ പാടിപോയി  സഖി അറിയാതെ ഞാനങ്ങു പാടി പോയി ...!!  പറയാൻ മറന്നൊരൊരു വാക്കുകളെന്നിൽ  മിഴിനീരായി ഒഴുകുന്നുവല്ലോ കണ്ണിൽ  പലവട്ടം കണ്ടകിനാക്കളിലൊക്കെ നീമാത്രമായിരുന്നു  മൊഴി മൊട്ടായി വിരിഞ്ഞുവല്ലാ മനസ്സിന് കോണിലായി ....  ജീ ആർ കവിയൂർ  10  .05 .2020 

മനസ്സെന്ന മാൻ പെട

അമ്പിളി മുഖം കണ്ടു അൻപോടെ കണ്ണു നട്ടു ആഞ്ജനമെഴുതിയ വാക്കുകൾ കണ്ടുകുറിക്കാൻ വെമ്പി മനസ്സിലൊരാന്തോളനം കവിതയാകുവതെപ്പോളറിയില്ല . കടലാസ്സിൽ വെന്മേഘങ്ങൾ മാത്രം  അക്ഷരങ്ങളാവും പക്ഷികൾ വന്നില്ല . ചുണ്ടിൽ വിരിയാൻ വെമ്പും പൂക്കൾക്കായി ചുണ്ടുകളാകും ശലഭങ്ങൾ  ചിറകു വിരിച്ചില്ല... മഴ അതിന് പ്രണയരാഗം തുടർന്നു . മനസ്സിന്റെ തന്തികൾ മുറുകിയെവിടേയോ സംഗീതം താളം തുള്ളി . മോഹങ്ങൾ മരവിച്ചു അകന്നു . കരിമേഘങ്ങൾക്കിടയിൽ മറഞ്ഞു ആമുഖം അതേ പാൽകിണ്ണം കിട്ടാതെ വിശപ്പ് കരഞ്ഞുറങ്ങി . കനവിൽ കോരികുടിച്ചു അമ്പിളിപായസം കണ്ണുതുറന്നു നോക്കി എല്ലാം വെറും വെറുതെ .... മാരീചനായി മാറിയ മനം ലക്ഷ്മണ രേഖ കണ്ടു വേഴാമ്പലായി വെമ്പി കണ്ണുനീർ വാർത്തു കിട്ടാ മാമ്പഴമായി മുന്തിരി പുളിപ്പോടെ മടങ്ങി നിനവിലായി ഉണർന്നു അറിഞ്ഞു സ്ഥലകാലം...!! ജീ ആർ കവിയൂർ 07 .05 .2020 

വിശപ്പ്

Image
വിശപ്പ് -------------- ചുബന കമ്പനം ഏൽക്കാൻ കൊതിക്കും ഒരു പൂവിന്റെ മുഖം പോലെ തുടുത്തു വണ്ടിന്റെ വരവിനു കാക്കുന്ന നെഞ്ചിടിപ്പോടെ വിശപ്പിന്റെ അതിർവരമ്പുകൾ താണ്ടി മെല്ലെ നിമ്നോന്നതങ്ങളിൽ നനുനത്ത പുൽകിളിർത്തു താഴ് വാരങ്ങളിൽ മണം പരന്നു നനഞ്ഞ വന്നൊരു ലഹരിമെല്ലെ അനുഭൂതി പകർന്നു . ആനന്ദ തുന്തിലമായി മനം . വിയർപ്പിന്റെ മണം ഉത്തേജനം പകർന്നു . മയക്കം കനവിന്റെ ആഴങ്ങൾ തേടി. അപ്പോഴേക്കും പുതു വിശപ്പ്‌ പൂക്കാൻ തുടങ്ങിയിരുന്നു. നിലാവോളിയിൽ നാണം ചിരിപടർത്തി. രാവിന്റെ യാമങ്ങളിൽ മൗനമേറി എങ്ങും ഇരുൾ പടർന്നു അവനും അവളും മാത്രമായി ..... പുലരിയും സന്ധ്യകളും രാവും നിലാവും നിന്റെ ചുണ്ടുകളിൽ വിടരുന്നത് കണ്ടു അനുഭൂതിയിലൂടെ എന്നിൽ കവിത ഇടി വെട്ടി മഴ പെയ്യ്തു . അവസാന തുള്ളികളുടെ കുളിരും ഞാനറിയുന്നു . എന്നിലെ ജഠരാഗ്നി വീണ്ടും  ആളി കത്തി വിശപ്പ് താണ്ഡവമാടി ജീ ആർ കവിയൂർ 06  .05 .2020 

തിരുവല്ലാഴപ്പന്റെ തിരുമുന്നിൽ

Image
തിരുവല്ലാഴപ്പന്റെ തിരുമുന്നിൽ  നിൽക്കുമ്പോൾ  തീരാത്ത ദുഖങ്ങളൊക്കെ മറന്നകന്നീടുന്നു  തൊഴുതു വലം വച്ചു തിരികെ വരുമ്പോഴേക്കും   തീരാത്ത ദുരിതങ്ങളൊക്കെ തീർന്നിടുന്നു ...... തുകലാസുരനെ  പണ്ടൊരു  ദ്വാദശിനാളിൽ    തിരിച്ചോടിച്ചും  വളഞ്ഞിട്ടോടിച്ചും നീയങ്ങു  തിരുകരങ്ങൾ കൊണ്ടു   നിഗ്രഹിച്ചുവന്നു  തിരുവില്ലം ചംക്രോത്തമ്മക്കു കാട്ടികൊടുത്തു മറഞ്ഞവനെ    തിരുനാമങ്ങളെന്നും ചൊല്ലി ഭജിപ്പവരെ നാരായണ  തിരുവുള്ള കേടില്ലാതെ നിത്യം അനുഗ്രഹിച്ചിടുന്നു  തവ ഭക്തരെ വേദനിപ്പവർക്ക്‌ നീ  ശിക്ഷ നൽകീടുന്നു   തീർത്ത് തരിക നീ മോക്ഷം തരിക നാരായണ ഹരേ ..!! തളര്ന്നമനസ്സിനു ആശ്വാസമേകുന്ന അഷ്ടപദി ശീലുകളും  തിരിയെരിയുന്ന  ആട്ടവിളക്കിന് മുന്നിൽ വന്നു നിത്യം   തിളങ്ങിയാടുന്നു സന്താനഗോപാലവും ശ്രീരാമ പട്ടാഭിഷേകവും   തരുന്നു ആനന്ദദായകം നാരായണാ ഭക്തവത്സല നിൻ നാമത്താൽ  തിരുവാതിരക്കും  തിരുവോണത്തിനും  വിഷുവിനും  തിരുവുത്സവത്തിനു കൊടിയേറി ആറാട്ട് വരക്കും തുളസി തെറ്റി പൂക്കളാൽ കേശാദിപാദം ഹാരമണിഞ്ഞ    തിരു ദർശനത്തിനു  തിങ്ങിവരും  ഭക്തർക്ക്  പുണ്യ പ്രസാദം   തിരുവല്ലാഴപ്പന്റെ തിരുമുന്നിൽ  നിൽക്കുമ്പോൾ  തീരാത്ത ദുഖങ്ങളൊക്കെ മറന്നകന്നീടു

അതിജീവന കനവ്

Image
അതിജീവന കനവ്  നനഞ്ഞ കരിയിലകൾക്കു മീതെ  മഞ്ഞവെയിൽ ചുംബനങ്ങൾ . കാറ്റിനു ശാലീനത മനസ്സിന് ലാളിത്യം... പക്ഷികൾക്ക് ആഘോഷം കാൽ നടപ്പാതകൾക്കുമീതെ  സ്നേഹ പുല്ലുകൾ കെട്ടിപ്പിടിച്ചു ഗ്രാമം ആലസ്യത്തിൽ അയവിറക്കും ഓർമ്മകളിൽ നാണത്തിന്റെ മുഖം പട്ടണത്തിലേക്ക് നീളും പാതകൾക്കു മരവിപ്പ് തിരികെ വരാതെ മൗനം ഗ്രസിച്ചു പ്രാവുകൾ കുറുകി വിശപ്പിന്റെ രാഗം . പലായനത്തിനൊരുങ്ങുന്ന അതിഥികൾ പങ്കു വെക്കുന്ന ദുഃഖങ്ങൾ . കൈക്കൊട്ടും മണ്‌വെട്ടികളും തമ്മിൽ മിണ്ടാതെ  തുരുമ്പിച്ചു. മുഖം മൂടി ജനം പാപക്കറകൾ കഴുകി ജീവനെ ഭയന്നു..... കുറെ നുണകൾ പറഞ്ഞ് പൂരം മറന്നു കുറെ മാധ്യമ വേശ്യകൾ ചാരിത്ര പ്രസംഗങ്ങളാൽ തുപ്പൽ മഴ പൊഴിച്ചു കുറെ ഓണം ഉണ്ടവർ മുക്കത്ത് വിരൽ വച്ചു . അട്ടഹാസം പൂണ്ട വ്യാധിക്കു ആധി .  മാലാഖകൾക്കു ആദരവ് ലോഹ പക്ഷികൾ പറന്നു ആതുരാലയങ്ങൾക്കു മേൽ പുഷ്പ വൃഷ്ടി . എങ്ങും വസന്തത്തെ വരവേൽക്കാൻ ഉള്ള ഒരുക്കം ........ ജീ ആർ കവിയൂർ 3.05.2020 A Modern Abstract Art on Canvas by John Bacon

. " നമുക്ക് ഒന്നിച്ചു സഞ്ചരിച്ചീടാമല്ലോ "

Image
" നമുക്ക് ഒന്നിച്ചു സഞ്ചരിച്ചീടാമല്ലോ   " അകന്നു പോകരുതേ നാം അലഞ്ഞു തിരിയുന്നവരാല്ലോ ഞാനും നീയുമൊന്നല്ലോ ഒരു ആത്മാവിന് കൂട്ടിൽനിന്നും മുക്തരായവർ ജീവിക്കാനായി ചിറകേറിയവർ സ്വതന്ത്രരായി പറക്കാൻ വിധിച്ചവർ ഒന്നിച്ചു തന്നെ നീങ്ങാമല്ലോ സമാന്തരമായി നക്ഷത്രങ്ങളിലും ചന്ദ്രനും മേഘങ്ങളാൽ പൊതിഞ്ഞു നമുക്ക് ചുറ്റും നോമുക്കൊന്നാവാം ഞാനും നീയുമായ് തടസ്സമില്ലാതെ  മുറുകെ പിടിക്കാം പ്രത്യാശയാര്ന്ന ചരടിനൊപ്പം ചാഞ്ഞും ചരിഞ്ഞും നീങ്ങാം സത്യമെന്ന കാറ്റിനോടൊപ്പം എന്ത് നഷ്ടമാവാനാണ് നീ എന്നോടൊപ്പം ഉള്ളപ്പോൾ ഞാൻ നിന്നോടൊപ്പം ഉണ്ട് ഒന്നുമേ ഭയപ്പെടേണ്ടിയതില്ല ഈ ജീവിതത്തിനായോ മരണത്തെയോ നമ്മൾ ഒന്നേ ജനിക്കുകയുള്ളു നാളെ എന്ന് ഒന്നുണ്ടോ മരണത്തിനു ശേഷം ജീവിതമുണ്ടോ നമുക്ക് കണ്ടെത്താം നമുക്കായി ഒരുമിച്ചു മുങ്ങാൻ കുഴിയിടാമല്ലോ സത്യമെന്ന പാതാളത്തിലേക്കു......... ജീ  ആർ  കവിയൂർ 01 .05 .2020