Wednesday, April 30, 2014

കുറും കവിതകള്‍ -200

കുറും കവിതകള്‍ -200

നെഞ്ചിലെ ഇടക്ക തേങ്ങി
ശോക രാഗം
ഹൃദയ താളം

പ്രവാസമേ
നിന്‍ നീളമളക്കാന്‍
ഞാന്‍ ആളല്ല

കണ്‍ കാഴ്ച
ഒരുക്കുമെന്‍ ഗ്രാമമേ
നിന്നെ വിട്ടുപിരിയാനാവില്ല

പാടാന്‍ മറന്നുപോയ
പാട്ടിനു ക്ലാവെറ്റ്
മങ്ങിയ കാഴ്ച

വിരലുകള്‍ ദാഹം
തീര്‍ക്കുന്നുവോ
വേദന മീട്ടുന്നു വിപഞ്ചികയില്‍

ഇന്നത്തെ അന്നത്തിന്‍ ഉന്നം
നാളെ നമുക്കുള്ളതല്ലല്ലോ
മനുഷ്യന്‍ എത്ര സ്വാര്‍ത്ഥന്‍

ഇനിയെത്ര ദൂരം
ഒന്നിങ്ങു വന്നെങ്കില്‍
ജാമ്യം തേടി

അമ്മയുമില്ല
അടുപ്പെരിയുന്നു
പൂച്ചയുറക്കം

ചമ്മന്തിയുടെ
രുചിയേക്കാളിഷ്ടം
നീ അരച്ചു ചേര്‍ത്ത സ്നേഹം

എന്നിലെ ദാഹം
അളക്കാന്‍ നിന്നില്ല
നിന്റെ ആഴം

Tuesday, April 29, 2014

നിലനില്‍പ്പിനായി

നിലനില്‍പ്പിനായി

വെയില്‍ ചാറലുകള്‍ക്ക്
വിയര്‍പ്പിന്റെ ഗന്ധം
മഴക്കാറ്റിനു മണ്ണിന്‍ മണം

തീരാത്ത നോവിന്നു
തഴുതിട്ടുകൊണ്ട്
മാനം കരഞ്ഞു

വന്നു മുളച്ച വിത്തുക്കള്‍ക്ക്
പുതിയ ഉണര്‍വ്
മറ്റുള്ളവക്ക് നിലനില്‍പ്പിന്‍ തുടിപ്പ്

ഒടുവില്‍ നിര്‍ത്താത്ത
കൂട്ടകരച്ചില്‍
ജീവിതം നീന്തി തുടിച്ചു മരണത്തോളംകുറും കവിതകൾ 199

കുറും കവിതകൾ 199


അധര വിരാമം
കമ്പന സുഖം
ചുംബനം

തണുത്ത കാറ്റിൽ തലയാട്ടി-
വാടിയ ഇലകൾ
ഉത്സവ പറമ്പിൽ കാറ്റാടി

വേലിയേറ്റയിറക്കങ്ങളില്‍
ഉയര്‍ന്നുതാഴത്തെ ഞണ്ടുകള്‍
സന്യാസി യോഗ നിദ്രയില്‍

സജലമിഴികളിൽ
നോവിൻ മൌനം
വീഥിയിൽ അലിഞ്ഞു

വിടരുമോരോപൂവും
പുഞ്ചിരിക്കുന്നത്
ദൈവത്തിനെ കണ്ടിട്ടല്ലേ

അമ്മിഞ്ഞാ കുന്നിനപ്പുറമല്ലോ
മിടിക്കും സ്നേഹം നിറയും
ഹൃദയമെന്നുള്ളത്

ഇന്ത്യയെന്റെ രാജ്യമാണ്
എല്ലാരുമെന്റെ
സഹോദരി സഹോദരന്മാരാണ്
ബ്രമചര്യം ആശ്രയം

ആകാശത്തെ മുത്തച്ഛനും മുത്തശ്ശിയും
മുറക്കാൻ ഇടിക്കുന്നു
മേഘങ്ങളിൽ ഇടിമുഴക്കം

വടക്കിനിയിലുടെ
മൂളിയകന്നു കാറ്റ്
മുത്തശി ചൊല്ലിയ രാമനാമം പോൽ

പ്രതീക്ഷ

പ്രതീക്ഷ

തീവണ്ടിയുടെ നീണ്ട ചൂളം വിളി
കാലുകൾ മെല്ലെ  നിവർന്നു
വീശുന്ന കൈകൾ  യാത്രാമൊഴി

മലകൾ മന്ത്രിച്ചു
പേരാലുകൾ കാറ്റിലാടി
സൂര്യവെട്ടം കുത്തി നോവിച്ചു

കാഴ്ചകൾ മറച്ചു
ഗുഹതാണ്ടി യാത്ര
വയറു മൂളി വിശപ്പെന്ന്

ഒടുങ്ങാത്ത വഴികൾ
ഉയരുന്ന പ്രതീക്ഷകൾ
മൗനത്തിനു രാത്രിയുടെ നിറം    

കണ്ണുകൾ മെല്ലെയടഞ്ഞു  
പിറക്കാനിരിക്കും പകലിന്റെ
സ്വപ്നായനങ്ങൾക്കായി

Sunday, April 27, 2014

സ്വാർത്ഥത

സ്വാർത്ഥത

മണ്ണിൽ തീരാത്ത ദുരിതത്തിൻ നോവു പാട്ട്
വിണ്ണിൽ തീർക്കുന്നു  കരിമേഘ കുട്ടുകളാൽ
വിഷാദം വാർന്നൊഴുകിയ ചാലുകളിൽ
വിരഹത്തിൻ ശ്രുതി ചേർന്ന് അലിഞ്ഞുവല്ലോ
കുയിലുകളെറ്റു പാടുന്നുവോ ആ കളകാഞ്ചി
അഞ്ചിതമാക്കി മനസ്സിന്റെ ചില്ലകളിൽ
അറിയാതെ നിറക്കുട്ടുകൾ വരികളായി
വിങ്ങുന്ന നോവുകൾക്കാശ്വാസമായ്
ഇടമുറിയാതെ പോവല്ലേയെൻ വിശ്വാസമേ
ഇമപുട്ടുന്നിടത്തെല്ലാം നീ  മാത്രമായി
മാറുന്നു  പ്രാണസഖിയായിയിരിക്കണമേ
മറ്റാർക്കും കൂട്ടുപോകാതെ
എൻ ശ്വാസനിശ്വാസങ്ങളിൽ
എന്നിൽ നിഴലായി നിൽക്കണമേ കവിതേ .

Saturday, April 26, 2014

എന്റെ പുലമ്പലുകൾ - 20

എന്റെ പുലമ്പലുകൾ - 20

എഴുതി തേഞ്ഞ വാക്കുകൾക്ക്
മടുപ്പിന്റെ ചെടിക്കും മണം
വെടുപ്പിന്റെ അളവുകോൽ
വഴുതി വീണ പോൽ
വെളുപ്പിന്റെ പ്രതലങ്ങളിൽ
നീലിമ പടർത്തിയാകാശ വർണ്ണം
ഇടക്ക് എതിർപ്പിന്റെ നാവുകൾക്ക്
കാട്ടു തീയുടെ തീക്ഷണത
മനസ്സിന്റെ പുസ്തകതാളുകളിൽ
അന്യതയുടെ അന്ധാളിപ്പുകൾ
വിജനമായി മരുഭൂവിയതിൽ
കള്ളിമുള്ളുകളുടെ  കുത്തി നൊവുകൾ
എവിടെ നിന്നോ അദൃശ്യ ശക്തിയുടെ
പ്രേരണയാൽ വീണ്ടും
ഉയർത്തെഴുനെൽപ്പിന്റെ വഴികളിൽ
അകലെ കുയിലുകൾ കൂകിവിളിക്കുന്നു
മുല്ലപ്പുവിന്റെ മാസ്മരഗന്ധം
കാട്ടാറുകളുടെ കള കള നാദം
ചുരം താണ്ടി വരുന്ന മഴയുടെ പൊടി മണം
ഉണർന്നു വീണ്ടും തൂലിക
ഉയിരിന്റെ നെടുവീർപ്പുകൾ
അക്ഷരനാമ്പുകൾക്ക് പച്ചിപ്പ്
ഇല്ലയിനിയില്ല ഒരു തിരിഞ്ഞു നോട്ടം
ആരും ആരെയും നോക്കാതെ
ഒറ്റയാൾ പടയാളിയായിനി
മുന്നേറുക തന്നെ ............

Thursday, April 24, 2014

കുറും കവിതകൾ 198

കുറും കവിതകൾ 198

വേനൽ മഴപൂരം
ആനന്ദാശ്രു  തീരത്തു
മേടമാസ സായന്തനങ്ങൾ        

വാൽ പുഴുക്കൾക്ക് അന്നം
ഉറുമ്പുകളുടെ ഘോഷയാത്ര
എന്റെ വായന മരിച്ച ഷെൽഫ്  

ശലഭങ്ങൾ നിർഭയം
മൌസുകളാൽ യുദ്ധം
വേനൽക്കാലയവധി    


കവിതയായി വന്നു
കവിയൂരിൽ ആശ്വാസമായി
ഹൈക്കുവിൻ കാവ്യ സദ്യ

വേനലിൻ വാശിയകറ്റി
കുളിർക്കാറ്റു
പൂരത്തിനൊരുങ്ങുന്നു ആകാശം

മഴപെയ്യുന്നു
മദ്ദളം കൊട്ടുന്നു
പവ്വർകട്ടിനു ആശ്വാസം    

ഉറക്കം മരണ തുല്യമാണ്
പ്രണയം മാരണവും
അറിയുന്നു സ്വപ്നായനം

വഴിയരികിൽ കാത്തു കിടക്കുന്നു
സ്വപ്നമായി അന്യ നാട്ടിലേക്ക്
ആർക്കും വേണ്ടാതെ ചക്ക 

Wednesday, April 23, 2014

പ്രത്യാശയുടെ നിഴൽ വഴികളിൽ

പ്രത്യാശയുടെ നിഴൽ വഴികളിൽ

നെഞ്ചിനൊടു  ചേർത്ത
പുസ്തകത്തിനുള്ളിൽ
പേറും പ്രണയവും
പരിസ്ഥിതിയുടെ സൌന്ദര്യവും
നിറഞ്ഞു കത്തും രോഷവും
അഗ്നി പടർത്തുന്ന താളുകളിൽ നിന്നും
മെല്ലെ നടന്നു കയറി തിക്കി തിരക്കിയ
യാത്രക്കിടയിൽ കൂർത്ത മുനയുള്ള
കണ്ണുകളാൽ  നൊവേറ്റലുകൾ  
ഇറങ്ങി നടന്നു പതിയിരിക്കും
ക്ഷുദ്ര ജന്തുക്കളുടെ ഒളിയിട
 പൊത്തുകൾ താണ്ടി  ചരൽ
വിരിഞ്ഞ ഇടവഴി അവസാനിക്കും
മുല്ലപൂത്തു മണം പകരും മുറ്റത്തു
എത്തി നിൽക്കുമ്പോൾ നഷ്ടം
വരാത്ത പകലിന്റെ പ്രണയം
സന്നിവേശിക്കപ്പെടുന്ന ചക്രവാളത്തിൻ
കവിൾ തുടുപ്പുകൾകണ്ടു  നല്ലൊരു നാളെ
സ്വപ്നം കണ്ടൊരു പൂത്തുലഞ്ഞു കവിത
പുസ്തകത്തിലുടെ നെടുവീർപ്പിടുമ്പോഴങ്ങു
ആകാശച്ചെരുവിൽ  ചന്ദ്രിക വെള്ളി തീർക്കുന്നു
 മേഘ കൊലുസ്സുമായി മെല്ലെ പൊഴിച്ചു
മേട ചൂടിനു   കുലിർമ്മയായ് ആനന്ദാശ്രു
നാളെയുടെ പ്രത്യാശയുടെ കുളിർ നാമ്പുകൾ
വിരിഞ്ഞു മനസ്സിലും വയലുകളിലുമായ്

  

Sunday, April 20, 2014

എന്നിലെ അവള്‍

എന്നിലെ അവള്‍

നിന്നെ കണ്ടു മുട്ടിയത്തിനു ശേഷമേ
അറിഞ്ഞുള്ളു എന്നിലെ
ശൂന്യതകളെ കുറിച്ച്
I
 തിക്കിലും തിരക്കിലും പെട്ട്
എന്നെ  ഞാൻ അറിഞ്ഞിരുന്നില്ല

നീ വന്നകന്നിരുന്നു എന്റെ
ഏകാന്തതയുടെ കുളിർത്തെന്നലായി

ആകാശത്തിൻ നീലിമകളിൽ
നിന്നെ തിരഞ്ഞു മഞ്ഞിൻ കണമായി

മരുപച്ചയുടെ വിശുദ്ധികളിൽ
ഞാൻ അറിഞ്ഞു  നിൻ സാമീപ്യം

കടലിൻ തിരകളുടെ ഏറ്റകുറച്ചിലുകളില്‍
നിന്‍ ഹൃദയ മിടുപ്പുകള്‍ ഞാന്‍ അറിഞ്ഞു


എന്നില്‍ ഒന്നും നിറക്കുന്നില്ല നീയില്ലാതെ
കടലിന്റെ ഇരമ്പലുകള്‍
താഴവാരങ്ങളുടെ മൗനനിറവുകള്‍
രാത്രിയിലെ ആകാശം
കാറ്റിന്റെ സംഗീതം

എല്ലാം എന്നെ ആലിംഗനം ചെയ്യുന്നു
സത്യം സത്യമാണ് നീ ആണ്
എന്നില്‍നിന്നും ഒഴുകി വിരിയുന്നു
എന്‍ വിരല്‍ത്തുമ്പിലെ നിങ്ങള്‍ കാണും കവിത

ജീവിതം

ജീവിതം

ഞാന്‍ ഒരു പര്‍വ്വതം
നിശബ്ദത ആണ് എന്റെ മുഖമുദ്ര

ഞാന്‍ ഒരു മഴ
മേഘങ്ങളാണ് എന്റെ വീട്

ഞാന്‍ കാറ്റാണ്
കാടിനുമുകളില്‍ ഒഴുകിനടക്കുന്നു

ഞാന്‍ ഒരു തിരയാണ്
വേലിയേറ്റമാണ് എന്റെ പാണ്ഡിത്യം

ഞാന്‍ ഒരു പക്ഷി
സ്വാതന്ത്ര്യം  എന്റെ ചിറകുകള്‍

ഞാന്‍ ഒരു പൂവ്
സുഗന്ധം എനിക്ക് മാത്രമായുണ്ട്

ഞാന്‍ ഭ്രമരം
മൂളലാണ് എന്‍ സ്നേഹം

ഞാന്‍ ഒരു പൊങ്ങു തടി
വെള്ളത്തില്‍ പൊങ്ങിയുംതാണും കിടക്കുന്നു

ഞാന്‍ ജീവിക്കുന്നു

താരകങ്ങളുടെ തിളക്കങ്ങളില്‍
ശിശുക്കളുടെ പുഞ്ചിരിയില്‍
പക്ഷികളുടെ പറക്കലില്‍
വിത്തുകളുടെ അങ്കുരത്തില്‍

ഞാന്‍ ഒരു അത്ഭുതം
അതെ ഞാനാണ്
ജീവിതം ............

Saturday, April 19, 2014

ഉണരുക

ഊര്‍ന്നിറങ്ങിയൊഴുകി
ഇലതുമ്പിലുടെയും
ചുള്ളി കമ്പിലുടെയും
കണ്ണുനീര്‍ അതെ പ്രകൃതി
അവള്‍ നൊന്തു കരയുകയാണ്
ഇനിയെത്ര നാള്‍
ഒരു ജലയുദ്ധം വരേയെക്കോ?.

ഉണരുകയിനി
ഹേ മനുഷ്യാ
ഉറക്കം നടിക്കാതെ
സംരക്ഷിക്കുക
ജലസമ്പത്തുകളെ

എന്റെ പുലമ്പലുകള്‍ -19

എന്റെ പുലമ്പലുകള്‍ -19

ആഗ്രഹങ്ങള്‍ എവിടെ ഒടുങ്ങുമെന്ന്.
അതൊരു അനുഭവമാണ്
എല്ലാവരും ശ്രമിക്കുന്നു
ആരെങ്കിലും ചിന്തിക്കാറുണ്ടോ ആവോ
പ്രയാണത്തിന്‍ അവസ്ഥ എന്താകുമോ

രണ്ടു വാക്കുകളവളോടു പറഞ്ഞു കഴിഞ്ഞപ്പോള്‍
വേദന എവിടെയോ പോയി മറഞ്ഞു
മാലോകര്‍ എന്നോടു ചോദിച്ചു നിനക്ക് എന്ത് പറ്റിയെന്നു
വെറുതെ ഒന്നുമറിയാതെ ചിരിച്ചു കാണിച്ചു
എന്നാലും എനിക്കു പറയാന്‍ കഴിഞ്ഞില്ല
ഞങ്ങള്‍ പ്രണയത്തിലായെന്നു.

Friday, April 18, 2014

പറയാനില്ല വാക്കുകളാല്‍ .....

പറയാനില്ല വാക്കുകളാല്‍

പാല്‍പ്പായാസ വിശുദ്ധിയില്‍
അമ്പലപ്പുഴയില്‍ മനമൊടികളിച്ചു
കണ്ണന്റെ പുഞ്ചിരി പ്രപഞ്ചത്തില്‍

മിഴാവിന്റെ  മാന്ത്രിക ധ്വനിയില്‍
ചാക്ക്യാരുടെ ശബ്ദം മുക്കി
തുള്ളിയാടി കുഞ്ചന്റെ കളിമുറ്റം

മണിക്കിണറില്‍ നിന്നും ജലതീര്‍ത്ഥം
മണി മുഴക്കി ശംഖു വിളികളാല്‍
മനമാം ശ്രീ കോവിലില്‍ നൈവേദ്യം

പാര്‍ത്ഥന്റെ ദുഃഖമകറ്റിയൊനെ
പാര്‍ത്തോരെന്‍ ജന്മസാഫല്യം
പറയാനെനിക്കില്ല വാക്കുകളാല്‍ കണ്ണാ !!


വരിക വേഗം

വരിക വേഗം

കത്തിയെരിയും തിരിനാളമായ്‌ മനം
കാത്തുനിന്നു നിന്നെയി വഴിത്താരയില്‍
കാണാതെ തേങ്ങി കണ്ണുനീര്‍ വാര്‍ന്നോഴുകിയി
കര്‍ണ്ണികാരത്തിന്‍  തണലിലായി നില്‍പ്പു

ഓര്‍മ്മളോടി കളിച്ചോരെന്‍
ഓലപ്പുരയുടെ ചരല്‍ വിരിയില്‍
ഓലനും തോരനും കഞ്ഞിയും കറിയും
ഒട്ടല്ല ഒരായിരം വട്ടം മുത്തമിട്ട ബാല്യമേ

ആ നല്ലനാളിന്‍ ഓളപരപ്പിന്റെ
ആഴങ്ങളില്‍ കൈകോര്‍ത്തു നടന്നോരാ
ആരാമ സുഖ ശീതള ശയ്യകളില്‍
ആരുമറിയാതെ ഓടിയകന്നൊരു  കാലത്തിന്‍

കാല്‍പ്പെരുമാറ്റത്തിനു കാതോര്‍ക്കുമ്പോള്‍
കാതരയായിയെന്‍ മനം തേങ്ങുന്നു
കാതങ്ങളിനിയുമേറെയില്ല താണ്ടുവാന്‍
കളിവഞ്ചി പോലെയി ജീവിതമൊടുങ്ങുവാനായി

Wednesday, April 16, 2014

നികുംഭിലതേടി.........

 നികുംഭിലതേടി.........

വാക്കുകള്‍ തെന്നി താഴവാരങ്ങളിലേക്ക്
മിണ്ടാത്ത വരികളായി പുഴയിലുടെ
നിമിഷങ്ങള്‍ക്ക് വാചാലതയുടെ മൌനഗര്‍ഭം
ഹൃദയത്തിന് ഭീരുതയുടെ  മുഖം
പോയ്പോയ നാളുകളുടെ
നിറങ്ങള്‍ വാര്‍ന്നു പിരിമുറുക്കങ്ങളുടെ
അങ്കലാപ്പില്‍ പറയാന്‍ ഒരുങ്ങിയവ
ശംശാപ വൃക്ഷ കൊമ്പുകളില്‍
മറന്നുവെച്ച ആയുധങ്ങളോടൊപ്പം
പുസ്തകത്താളിലാക്കിയ ഇതിഹാസ
അജ്ഞാതവാസങ്ങളില്‍ കുങ്കനായി
ബ്രുഹന്ന്ളയായി അങ്ങിനെ പലരായി
ഇന്നും ചുറ്റികൊണ്ടിരിക്കുന്നു വാക്കുകളുടെ
മൊഴിയടയാളങ്ങള്‍ തേടി
ഈ ജീവിത പ്രഹേളികകളില്‍
  

Tuesday, April 15, 2014

കുറും കവിതകള്‍ 197

കുറും കവിതകള്‍ 197

മേടമാസത്തെ
മടിശീല കിലുക്കം
പഞ്ഞ കര്‍ക്കിടകം

കതിരായി വിരിഞ്ഞത്
പതിരായി മാറി
ഹലലന്റെ ദുഃഖം

വിതച്ചത് ദുഃഖം
കൊയ്യ്തത് സന്തോഷം
അറയിലെത്തിയത് ഒരു പിടി

ഇടിയും മഴയും
വഴിയോര വാണിഭം
നെഞ്ചത്തു കൈവച്ച് കണ്ണടച്ചു

ഏക്കറും ലിഗ്സും
അളന്നു തിരിച്ച്
അവസാനം ആറടി മാത്രം

വിഷുക്കണികണ്ടു
കൈകളില്‍ കിലുക്കം
കണ്ണുകളില്‍ തിളക്കം

കണ്ണെത്താ ദൂരത്തേക്കു
കടത്ത് തോണിയും കാത്തു
നൊമ്പരക്കാഴ്ച

കരിമഷി കണ്ണില്‍
പെയ്യ്ത മഴയ്ക്ക്
ലവണ രസം

ഓട്ട കീശയിലാകെ
ഒട്ടാത്ത ഒരെണ്ണം
ഒറ്റ വോട്ടുമാത്രം ....

കണിയുണരും നേരത്ത് (ലളിത ഗാനം ) ജീ ആര്‍ കവിയൂര്‍

കണിയുണരും നേരത്ത് (ലളിത ഗാനം ) ജീ ആര്‍ കവിയൂര്‍

കണ്ടില്ല നിന്നെ മാത്രം
കണിയുണരും നേരത്ത്
കരളിലുയരുന്നല്ലോ
കാമനകളുടെ നോവുകളില്‍

പടരുന്നു നിന്‍ വേണു ഗാനം
പകരുന്നു എന്നില്‍ സന്തോഷം
പലയുരുവ് നിന്നെ കാണാന്‍
പലയിടത്തു ഞാന്‍ അലയുമ്പോള്‍

മാനത്തൊരു മഴമേഘമായി
മലരണിയും കാടുകളില്‍
മയിലാട്ടം കാണുമ്പോഴും
മായക്കണ്ണാ മനമാകെ കുളിരുന്നു

ഗോപസ്ത്രികളുടെ ചാരത്തോ
പാല്‍ ചുരത്തും പൈക്കളോടോത്തോ
നിന്‍ അപദാനം പാടും ഋഷിമാരോടോത്തോ
കണ്ടില്ല നിന്നെ മാത്രം
കണിയുണരും നേരത്ത്

Monday, April 14, 2014

വിഷു കെണി

വിഷു കെണി

മേടം വന്നു മനസ്സില്‍ മാത്രം
തെളിഞ്ഞില്ല ഒന്നുമേ
തിരഞ്ഞെടുപ്പിന്‍ ചൂടില്‍
കണിക്കൊന്നകള്‍ കൊഞ്ഞനം കാട്ടി ചിരിച്ചു
ഒപ്പം അസാധുക്കളും നോട്ടവും കുടെ ചിരിച്ചു
ചൂലും കൈപ്പത്തിയും താമരയും
അരിവാളും ചുറ്റികയും നക്ഷത്രങ്ങളും
ഉദയസുര്യനും ഏണിയും ഏഷണിയും
തമ്മില്‍ ചാക്കിട്ടു പിടുത്തത്തില്‍
ആം ആദ്മികളെ ആമം വച്ചു
മങ്ങലേല്‍പ്പിക്കുന്നു വിഷുപക്ഷിയുടെ
പാട്ടിന്‍ താളത്തില്‍ വിത്തും കൈക്കോട്ടും
തേടിയലഞ്ഞു അവയൊക്കെ
അന്യ സംസ്ഥാനത്തിലേക്കു വണ്ടികയറി
കണിവെക്കാന്‍ കെണികള്‍ മാത്രം

ഹേ കാറ്റേ !!!

ഹേ കാറ്റേ !!!

ഹേ കാറ്റേ !
സമുദ്രത്തിനോടൊപ്പം
നൃത്തം വെക്കുന്ന
താളത്മകമാം മൗനം

മരുഭൂവിന്റെ നടുവിൽ
കാറ്റിന്റെ ഗതി മാറുമ്പോൾ
മരീചികകളുടെ പരിമളം
എന്റെ പ്രണയം
കിട്ടാതെയകലുന്നുവല്ലോ

കാറ്റേ നീ മരുഭൂമിയും 1
മരുപച്ചകളും താഴവാരങ്ങളും  താണ്ടു
മലകൾ കയറുക കൊണ്ടുവരുക
കടലിൻ ഗന്ധങ്ങൾ
തഴവാരങ്ങളുടെ പച്ചിമ
തത്തകളുടെ ചിലപ്പുകൾ
പർവ്വതങ്ങളുടെ മഞ്ഞും

കാറ്റേ നീ!
ഉഷ്‌ണമേഖലകളെ
മഴയാൽ പ്രളയത്തിൽ മുക്കുക
നിൻ ശക്തിയാൽ എന്നെ പിടിച്ചു നിർത്തുക
എന്റെ ദേഷ്യത്തെ ആശ്ശേഷിക്കുക
ഉന്മാദത്തെ തണിപ്പിക്കുക
ഞാൻ എന്ന കൊടുംകാറ്റിനെ അടക്കുക !!!!

Sunday, April 13, 2014

നിന്നെ അറിയുന്നു ....

നിന്നെ അറിയുന്നു ....


വൃക്ഷം  നിനക്ക്  തണലേകുമ്പോൾ  
ഞാൻ   കരുതും  സുഗന്ധത്താൽ
നാം  ആലിംഗ ബദ്ധരായിയെന്നു

ഞാൻ നിൻ ഹൃദയത്തിലൊരു
തൂവൽ സ്പർശമായി
പുലർകാലങ്ങളുടെ
ചക്രവാള സീമകൾ  അറിയുന്നു
നിൻ മൗനം പേറും
ചുണ്ടുകളുടെ സാന്ദ്രത

രാത്രിയുടെ കെട്ടിപ്പിടുത്തത്തിൽ
നിന്നും മുക്തമായ പകലിൽ
ഞാൻ നിൻ മുന്നിൽ
വിരിയും താമരയുമായി
എത്തുമ്പോൾ
മസൃണമായ ചിരികൾ
സായന്തനങ്ങൾ വരെ
നിലനിർത്തുന്നു എന്നിൽ സന്തോഷം

എനിക്കറിയാം നീ നിന്റെ
ആത്മാവിന്റെ ആഴങ്ങൾ വരെ
എനിക്കായി കാത്തു വെക്കുന്ന
പിറക്കാൻ ഇരിക്കുമൊരു പകൽ
എനിക്കായി മാത്രം


കുറും കവിതകള്‍ - 196

കുറും കവിതകള്‍ - 196

ശരത്കാല നിലാവ്
അവളുടെ  നിഴലുകള്‍
ജാലക പ്രണയം

കടംകൊണ്ട വിഷു
വിഷമമറിയാതെ കോലായില്‍
പുഞ്ചിരി പൂത്തിരി  വിടര്‍ന്നു

കണിഒരുക്കിമുന്നിലമ്മ
കൈ നീട്ടവുമായി ദൂരെ അച്ഛന്‍
അടര്‍ന്നു  വീണ കൊന്ന പൂക്കള്‍

ഓർമ്മകൾക്ക് തിരയിളക്കം
മനസ്സിനു പിരിമുറുക്കം
പ്രവാസം ദുർഘടം

കോരിചോരിയും മഴ
ഇടിയും മിന്നലിനും കൂട്ടിനു
എനിക്ക് ഓർമ്മകളും

നിന്‍ കണ്ണില്‍
മൊട്ടിട്ട് വിരിഞ്ഞത്
എന്‍ നെഞ്ചകത്തിലല്ലോ

കാറ്റുവന്നു
കുലുക്കിചിരിപ്പിച്ചു മധു
തത്ത കിളിച്ചുണ്ടന്‍ മാങ്ങാ

മനസ്സിലും
എഴുത്തിലുമൊതുങ്ങി മധുരം
പ്രമേഹം

മണം പകരുന്നു
മന്സ്സിലെവിടെയോ
ഒരു നൊമ്പരം

നാളെയെന്തെനറിയാതെ
കാറ്റില്‍ വിറകൊണ്ടു
ശിഖരങ്ങളിലെ  ഇലകള്‍

ഓശാന പാടുന്നു
മനസ്സിനുള്ളില്‍
യുദാസ് ഉണര്‍ന്നിരിക്കുന്നു 

മരീചികയിൽ -കവിത -ജീ ആർ കവിയൂർ

മരീചികയിൽ  -കവിത -ജീ ആർ കവിയൂർ

ഒരു പിടി കണിക്കൊന്നയും
വിഷുപക്ഷിപ്പാട്ടിനു കാതോർത്തും
തൂശനിലയിലെ വിഭവങ്ങളും
പുത്തനുടുപ്പിട്ട് തുള്ളി ചാടിയും
തെന്മാവിലെ മാങ്ങയുടെ രുചിയും
കൈനീട്ടവുമായി പൂരപ്പറമ്പിലെ
കണ്മഷി ചാന്തു സിന്ദൂരവും
വളകിലുങ്ങുമൊർമ്മകളാൽ
ഇന്നുമെൻ മനമറിയാതെ
എന്നെ മറന്നങ്ങു നിന്നെ ഓർക്കുന്നു
കൊത്തുകല്ലും കണ്ണുപൊത്തിയും
മണ്ണപ്പം ചുട്ടതും അമ്മയുമച്ഛനുമായി കളിച്ചു
വഴക്കിട്ടു പിരിഞ്ഞു പോട്ടിയുടഞ്ഞ വലപ്പൊട്ടുകളിന്നും
മായാതെ ജീവിക്കാൻ ശക്തി പകരുന്നുയി
പ്രവാസ ലോകത്തെ ഊഷര ഭൂവിൻ മരീചികയിൽ 

Thursday, April 10, 2014

വോട്ടു ചെയ്യ്തോ

വോട്ടു ചെയ്യ്തോ

സുഹൃത്തിന്‍ ചോദ്യം
ചാറ്റിലുടെ വോട്ടു ചെയ്യ്തോ എന്ന്
മറുപടി കേട്ട് അവന്‍ ഞെട്ടി കാണും

എനിക്കില്ല അങ്ങിനെ
ഒരു അവകാശവും
അതിനുള്ള പട്ടികയില്‍ പേരും
ഒരു  റേഷന്‍ കാര്‍ഡും
പാസ്‌ പോര്‍ട്ട്‌ ഇല്ല

കുറെ നര കേറിയ ഇന്ദ്രന്‍ മാരും
കയ്യില്‍ ചൂലും മനസ്സില്‍ കൊടുവാളും
കൈപ്പത്തി കാണിച്ചു ഭയപ്പെടുത്തുന്ന
പിഴുതു എറിയാറായ കോണ്‍ ഗ്രാസ്സും

ആരുജയിച്ചാലും തോറ്റാലും
എനിക്ക് പ്രവാസമാണ്
ഉഷരഭൂവില്‍ പണം
കൊയ്യാന്‍ പോയവന്‍
ദാരിദ്രവാസിയായി
ഞാനും ഒരു ഇന്ത്യന്‍

മടുക്കുന്നു അല്ലെ

മടുക്കുന്നു അല്ലെ

Photo: മടുക്കുന്നു അല്ലെ 

ഇതിനൊരവസാനവും 
അവ്സ്ഥാന്തരവുമില്ലേ 
ചൂടും തണുപ്പും മാറിമാറി 

എവിടെയും ആഗ്രഹങ്ങളുടെ 
ശവം തീനികള്‍ 
പണപണ്ടാരങ്ങള്‍

എന്തിനും ഏതിനും 
കുറ്റവും കുറവുകള്‍
കണ്ടു പരിഹാസങ്ങള്‍ 

ആഹാരനീഹരങ്ങള്‍ക്ക് 
രുചികുറവു വിശപ്പുകള്‍ 
പടിയിറങ്ങിയ ശരീരം 

മടുപ്പേറെ പിന്നെയും 
അതെ വീഥികള്‍
അപരിചിതമായ മുഖങ്ങള്‍ 

ഒടുങ്ങാത്ത കര്‍മ്മ-
കാണ്ഡപ്രയാണം
കല്പാന്തകാലത്തോളം 

ചിത്രത്തിന് കടപ്പാട് Joshilkrishna Oceanic


ഇതിനൊരവസാനവും
അവ്സ്ഥാന്തരവുമില്ലേ
ചൂടും തണുപ്പും മാറിമാറി

എവിടെയും ആഗ്രഹങ്ങളുടെ
ശവം തീനികള്‍
പണപണ്ടാരങ്ങള്‍

എന്തിനും ഏതിനും
കുറ്റവും കുറവുകള്‍
കണ്ടു പരിഹാസങ്ങള്‍

ആഹാരനീഹരങ്ങള്‍ക്ക്
രുചികുറവു വിശപ്പുകള്‍
പടിയിറങ്ങിയ ശരീരം

മടുപ്പേറെ പിന്നെയും
അതെ വീഥികള്‍
അപരിചിതമായ മുഖങ്ങള്‍

ഒടുങ്ങാത്ത കര്‍മ്മ-
കാണ്ഡപ്രയാണം
കല്പാന്തകാലത്തോളം

കെണി ഒരുക്കുന്നു - ജീ ആർ കവിയൂർ

കെണി ഒരുക്കുന്നു - ജീ ആർ കവിയൂർ  

ആന്തുറിയവും  മണിപ്ലന്റുകളും
മുറ്റത്തും ചെടിച്ചട്ടികളിലും സ്ഥാനം പിടിക്കുമ്പോൾ 
കണിക്കൊന്നകൾക്ക്  കുപ്പയിലുമില്ല ഇടം
മുണ്ട് മുറുക്കി ഉടുത്തു മേടം വരുന്നതും കാത്തു 
വിശന്നു വിഷമിക്കുന്നവനു മാത്രം വിഷു 
ഉള്ളവനുയെന്നുമാഘോഷഘോഷങ്ങൾ 

വിത്തും കൈക്കോട്ടും വിഷുപ്പക്ഷിയും ഒക്കെയിന്നു 
കമ്പ്യൂട്ടറിൽ ജെ പി ജി ഫയൽ ആയി നാടുകടന്നു 
തിരികെ ആഘോഷ ആശംസകൾക്കായി 

എന്തുവന്നാലും കടൽകടന്നു  കണിയൊരുക്കി പ്രവാസി 
കൈനീട്ടങ്ങൾ കൊടുക്കുമ്പോളിന്നു അയ്യഞ്ചു വർഷം മാറി മാറി ഭരണം
കൈയ്യാളുന്നവർ രണ്ടു കൈയും നീട്ടി സ്വീകരിച്ചിട്ടു  കെണിയൊരുക്കുന്നു ...  

കുറും കവിതകള്‍ 195

കുറും കവിതകള്‍ 195

അടുക്കലാണെങ്കിലും
മനം കൊണ്ട് അകലെയി
ദേശാന്തരഗമനത്തില്‍

നഷ്ടപ്പെട്ട വീഥി
തേടുക തീഷ്ണം
ആകാശ പൂവിന്‍ ചുവട്ടില്‍

കൊടുംകാറ്റില്‍
നമസ്ക്കരിക്കുന്നു
പഴവീടുകള്‍

നക്ഷത്രം നിറഞ്ഞ ആകാശത്തു
തമോഗര്‍ത്തം
ഒരു പൂര്‍ണേന്ദു

തിരപോലെ വന്നൊരു
തെന്നല്‍ പിന്‍വാങ്ങി
വേഴാമ്പല്‍ തേങ്ങി

വേദന നിറഞ്ഞ
തിളക്കം മങ്ങിയ കണ്ണില്‍
കവിതെയെവിടെ

ഒരു കണ്ണ് ഞാന്‍ കണ്ടേ
കവിതവിരിയുന്നതില്‍
കണ്മഷി ചേലിനൊപ്പം

സായാഹ്ന നീഹാരം
പള്ളി മണികള്‍ക്കും
ഒച്ചയടപ്പ്‌ 

Wednesday, April 9, 2014

കാഴ്ചകള്‍

കാഴ്ചകള്‍

ഒരുനീല മുകില്‍ മാനത്തെ പ്രണയിച്ചു
മാരിവില്ലിന്‍ ശോഭയെ കണ്ടു മനംമയങ്ങും
മലയുടെ കനവുകളെ ഒന്നോര്‍ക്കുകില്‍
താഴ്‌വാരങ്ങളില്‍ മണ്ണിന്‍ മോഹമേറെ
പറവതുണ്ടോ ,ആര്‍ത്തിരമ്പും കടലിനും
ഉണ്ടേയേറെ പാരവശ്യം തിരകളിലുടെ
കരയോടു അടുക്കാന്‍ വെമ്പുമ്പോള്‍
തീര്‍ന്നു പോകുന്നോ ആത്മഹര്‍ഷം
അകലങ്ങളില്‍ കാണും കാഴ്ചകള്‍
വെറും മരീചികപോലെയല്ലോ
ഇണങ്ങുമ്പോള്‍ പിണങ്ങുകയും
പിണങ്ങുമ്പോള്‍ ഇണങ്ങുകയുമല്ലോ
പ്രപഞ്ച സത്യത്തിന്‍ പൊരുള്‍ എന്നറിയാതെ
അനുമാനിച്ചു പോകുന്നുയി കാഴ്ചകള്‍  കാണുമ്പോള്‍  

Tuesday, April 8, 2014

കുറും കവിതകള്‍ 194

കുറും കവിതകള്‍ 194


നിൻ കരി നീല കണ്ണിൽ
വിരിയും കന്മ്ദങ്ങൾ  
വൃശ്ചിക പൂനിലാവ്‌    

അര്‍ദ്ധേന്ദു നീ എവിടെയാണ്
നിൻ നിഴലുകൾ എന്നെ
യമുനയോളം കൊണ്ടെത്തിക്കുന്നു

നഖരേഖ വീണ കവിള്‍ തടം
അസ്തമയാകാശം
മനം തേങ്ങി

അകലങ്ങളില്‍ അഭയം തേടി
വെമ്പല്‍ കൊള്ളുന്നു
വിങ്ങുന്ന മാനസം

ആനയില്ലാപ്പൂരത്തില്‍
കെട്ടുകാഴ്ച പ്രഭയോടെ
മീനസൂര്യന്‍ തേരിലേറി

കർപ്പൂരമൊഴിഞ്ഞു
പുഷ്പാജ്ഞലി തൊഴുതു
രാത്രിക്ക് നിൻ ഗന്ധം

കമുകിൻ ചൊട്ടയണിഞ്ഞു
മഞ്ഞളാടി നൂറുംപാലും കഴിച്ചു
കരിക്കിന്മധുരം നീ

വിശപ്പ്‌

വിശപ്പ്‌

വിശപ്പെന്ന കാട്ടാളന്‍
വീണ്ടും അമ്പെയ്യ്തു
മാനിഷാദായെന്നു
കേട്ടിട്ടും കൂട്ടാക്കിയില്ല
കാലുകള്‍ വലിച്ചുവെച്ചു നടന്നു
ഫാസ്റ്റു  ഫുഡ് എന്ന് കണ്ടിടത്തു നിന്നു
പിന്നെ ഒട്ടുമേ അമാന്തിച്ചില്ല
കത്തിയും മുള്ളും ഒക്കെ വലിച്ചെറിഞ്ഞു
പരിഷ്കാരവും പതിവുകളൊക്കെ
മറന്നു പല്ലും നഖവും ഉപപോഗിച്ചു
ശിലായുഗത്തിലെ പോലെ
വിശപ്പ്  ഒരു ശപ്പനാണപ്പനാണ്
ഇനിയെന്ത് പറയുക
ഒരു ചാണിന്റെ വിശപ്പ്‌ അടഞ്ഞു
അപ്പോഴേക്കും അതിനു താഴെയുള്ള
നാലു വിരക്കിടയുടെ ഊഴമായി ..Saturday, April 5, 2014

കുറും കവിതകൾ 193

കുറും കവിതകൾ 193

തൊട്ടുരുമ്മിയകന്ന നിൻ
കുരുനിരകൾക്കു ചന്ദനഗന്ധം
രതിയുണർന്നു വീശി കാറ്റ്

കാറ്റിൻ കൈകളാൽ
തൊട്ടുണർത്തും ദേവസംഗീതം
മുളംതണ്ടിൽ മേഘമൽഹാർ    

വേദനകളെന്നിലെറെ
ഉണർത്തുന്നു  നിൻ
അനർവചനീയമാം  മൌനം

ഓടാമ്പളില്ലാത്ത  
തഴുതിടാൻ ആകാത്ത വാതിലുള്ള  
പ്രണയ മന്ദിരമല്ലോ എൻ ഹൃദയം    

മുൾമുനയിൽ നിന്ന്
പറയുവാനാകാത്ത
വൃണമായി പ്രണയം

പൂവിൻ ആശ
ആകാശത്തിൻ വർണ്ണങ്ങളിൽ
പ്രണയമായി അലിയാൻ

ഒരു മഴപെയ്യ്തപ്പോൾ
ഈയലിൻ പ്രണയം
നൈമിഷികമാം ജീവിതം

പാതിരാ നിലാവിൽ
പൂങ്കുയിൽ പാടി
വിരഹം ശോകം

കാപ്പിയിൽ
മധുരമില്ലെങ്കിലും
സ്നേഹമുണ്ടല്ലോ

ഉപ്പേരിയിൽ
ഏറെ ഉപ്പ്
അവളുടെ സ്നേഹത്താലോ

Thursday, April 3, 2014

ആശ്വസിക്കാം ...

ആശ്വസിക്കാം ...

ഉള്ളുരും   ആറ്റുരും
വള്ളത്തോളും പന്തളവും
പള്ളത്തും കാരുരും
ഇടശേരിയും ഇടപ്പള്ളിയും
ചങ്ങമ്പുഴയും  വെട്ടവും
തോട്ടക്കാടും മാലൂരും
ഏറ്റുമാനൂരും പാലൂരും
കൊടുങ്ങല്ലൂരും   കട്ടക്കയവും
കുറ്റിപ്പുറവും കോട്ടപ്പുറവും
ശൂരനാടും വൈലോപ്പിള്ളിയും
പൊൻകുന്നവും   തകഴിയും  
മുട്ടത്തും നെട്ടുരും
വൈക്കവും പാലായും
തിരുനെല്ലുരും തോപ്പിലും
മലയാറ്റൂരും പുത്തുരും
പുനലൂരും വയലാറും
ആറ്റുരും പുതൂരും
വെളൂരും കടമ്മനിട്ടയും        
ഏറെ തിരഞ്ഞിന്നു ഭാഗ്യം ഇവരാരുടെയും
പേരുകളുടെ പുസ്തകങ്ങൾ കണ്ടില്ല
വിലക്കുറവിന്റെ ഡി സിയുടെ തിരുവല്ല പുസ്തക ചന്തയിൽ
മലയാളം മരിക്കില്ലൊരിക്കലുമെന്നു ആശ്വസിക്കാം

കുറും കവിതകൾ -192

കുറും കവിതകൾ -192

ഈറൻ പകർന്നു കണ്‍പീലി
ആരെയോതിരഞ്ഞു
സന്ധ്യബരത്തിൻ  ചുവപ്പ്  

കണ്ണുകൾ നിറഞ്ഞു
ചുണ്ടുകൾ വിതുമ്പി
പുല്ലാംകുഴല്‍ തേങ്ങി

മനസ്സിൻ താഴവാരങ്ങളിൽ  
വിതുമ്പി ഉണർന്നു
ശുദ്ധ സാവേരി

വാചാലമായ മൌനത്തിനു
മനസ്സോരുങ്ങി പാടി
ഹിന്ദോളം സുന്ദരം

വേനൽ താണ്ഡവമാടുന്നു    
വിയർപ്പു നദികളൊഴുകുന്നു  
ചൂണ്ട ഇടാൻ രാഷ്ടിയ പട