Posts

Showing posts from April, 2011

സ്വപ്നം കാണാം

Image
സ്വപ്നം കാണാം വേദനയുടെ വിജയ പടവുകള്‍ കയറാം പിടി വാശികള്‍ പലതു മോടുങ്ങി പകരം പറയാന്‍ ഇല്ല ഒന്നുമേ അകലട്ടെ വിഷ വിപത്തുക്കള്‍ ഈ ലോകത്തില്‍ നിന്നും അതെ എന്‍ഡോ സല്ഫാനിന്‍ നിരോദധനത്തിന്‍ വിജയം ആഘോഷിക്കാം നമ്മുക്ക് രാജകിയ വിവാഹ മാമാങ്കത്തോടോപ്പം സമുചിതമായി വിശക്കുന്ന വയറിനോടോപ്പം ഉയരുവാന്‍ കാംഷിക്കും രേഖയുടെ മുകളിലേക്കായി സ്വപ്നം നെയ്യാമിനി സമചിത്തതയോടു നല്ലൊരു നാളെക്കായി ഒരുങ്ങിടാം

എന്തിനു

എന്തിനു ഈ തിരമാലകളെയെന്തേ കരയോടു ചുമ്പിച്ചുയകലുന്നത് അതോ കടലിന്റെ സ്നേഹം കരയോട് അറിയിക്കുന്നതിനോ ******************************************** ഹൃദയത്തിയുള്ളവ ഒളിപ്പിച്ച് മുന്നില്‍ വരുമ്പോള്‍ നമ്ര മുഖിയായ് മിണ്ടാത്തതെന്തേ മനസ്സിലുള്ളവ മറന്നതോ ഉള്ളിലോന്നുമേ ഇല്ലഞ്ഞിട്ടോ എന്തായാലും ഒരു പുഞ്ചിരി സമ്മാനിച്ച്‌ അകലാറുണ്ടല്ലോ എന്തിനെന്നുയറിയുകയില്ലല്ലോ. ********************************************************************** എന്തെയറിയില്ല കണ്ണുകള്‍ തുളുമ്പാറുണ്ട് മനസ്സില്‍ പേറുന്നവ ഒക്കെ നിന്നെ കാണുമ്പോഴേ ചിരിയിലൊതുക്കി നടക്കുന്ന നേരത്ത് കണ്ണുകള്‍ നിറയാറുണ്ടായിരുന്നു എന്തെ ??!!!!!

മാറണമിനിയും

മാറണമിനിയും ഉലയുതിയുലയുന്ന കൊല്ലനും ഉമിതീയൂതി ഉരുകുന്ന തട്ടാനും മൂശയിലിട്ടു മുന്നം പിന്നം നോക്കാതെ വാര്‍ക്കും മൂശാരിയും മൂവന്തിയോളം മുറ്റം വെട്ടുമാശാരിയും തല്ലി തല്ലി അലക്കും വണ്ണാനും തമ്മില്‍ തമ്മില്‍ മാറി മരം കയറും തണ്ടാനും ചെണ്ടയില്‍ താളം തല്ലി വയറു നിറക്കും മാരാനും ചെത്തി കൊട്ടി കള്ള് എടുക്കും ചെത്തുകാരനും കൈയ്യും കാലും കഴുത്തും കീശയും വെട്ടിത്തുന്നും തുന്നല്‍ക്കാരനും പദങ്ങള്‍ കൊണ്ടു പദമാടി പതിരു തിരിക്കും പാവമാം കവിയും പാദങ്ങള്‍ നിണ മണിയും വരെയൊടിയലയും അഞ്ചല്‍ക്കാരനും കശേരി നുറുങ്ങും വരെ പാടത്ത് പണി എടുക്കും കര്‍ഷകനും കഷ്ടപ്പെട്ട് കാലം കഴിക്കുമീവര്‍ തന്‍ കര്‍മ്മ ധര്‍മ്മങ്ങളെ അളക്കാനിന്നുമന്നും അധികാര ദാഹികള്‍ക്ക് അളയോലുംതെല്ലും ആധിയില്ലല്ലോ ഇവരുടെ വ്യാധി മാറ്റിടുവാനതിനു ഇവിടെയിനിയും പല പുന പ്രതിഷ്ടകയും നടത്തിടുവത്തിനു പുത്രന്‍മാരെയും പുത്രിമാരെയും പെറ്റു പോറ്റുവതിനു ഭാസുരമാമി ഭാരത ഭൂമിയിയിലുള്ള ഭാരാതാംബമാര്‍ ശ്രമിച്ചീടേണം വന്ദേമാതരം  

അഹം അസ്മി

അഹം അസ്മി പറയപ്പെടിരുന്നു ഋഷികള്‍ പണ്ട് ജീവിച്ചിരുന്നുയെന്നു ഇന്ന് പുസ്തകങ്ങളില്‍ പഠിപ്പിക്കുന്നു ഇവിടങ്ങളില്‍ കൃഷി ചെയ്യപ്പെട്ടരുയെന്നാല്‍ ലോക സത്യം കൃമി അത് ഇന്നും അന്നും ഇഷ്ടം പോലെ ഉണ്ടല്ലോ ലോകാ സമസ്താ സുഖിനോ ജന്തു ഓഹോ അശാന്തി അശാന്തി അശാന്തി ആധിയാല്‍ വചനമുണ്ടായി ആ വചനം ദൈവത്തോടോപ്പമില്ലായിരുന്നു വഞ്ചനയാല്‍ അത് തട്ടിയെടുത്തിരുന്നു മനുഷ്യന്‍ വിരുതനായ അവന്‍ കണ്ടെത്തി ദൈവം അവനാണെന്ന്

ഒരു ദുഃഖ ബിന്ദു

ഒരു ദുഃഖ ബിന്ദു പും നരക നദി കടത്തുവാന്‍ പുത്രനെന്നു പൂത്ത മനസ്സിലെ പൂതി ഇനിയുമില്ല പുത്രനില്ലാത്തതിനല്ല പുരോഹിത വര്‍ഗ്ഗങ്ങള്‍ ചേര്‍ത്തു വച്ച വിശ്വാസങ്ങളെ ഇല്ല ഞാന്‍ ഇനിയും വെറുതെ കാറ്റില്‍ പറത്തുന്നില്ലയതിനെ വെറുക്കാതെ ഉള്‍ക്കൊള്ളുമി വൃഥാ ജീവിത സായന്തനങ്ങളില്‍ ഇനി ഈ വൃദ്ധ സദനങ്ങളില്‍ ഹോമിക്കുമാറു ഇല്ല ചെയ്യ്‌തില്ല ഈ ജന്മത്തില്‍ ജന്മം തന്നവരോടു ഇങ്ങനെ പിന്തുടരുന്നു കാലത്തിന്‍ മറിമായമോ ഇത്രയോക്കയും ചിന്തിച്ചു പോയി ഒരു ദുഃഖ ബിന്ദുവാകും വരെക്കുമേ ********************************************************* പ്രചോദനം നിശാഗന്ധിയുടെ കവിതയില്‍ നിന്നും link http://nishapkd.blogspot.com/2011/04/blog-post_08.html#comments

ഭരിക്കാനായി ജനിച്ചവന്‍

ഭരിക്കാനായി ജനിച്ചവന്‍ നടക്കാനാവില്ലയെങ്കിലുമെന്തേ ഇരുന്നു ഞാന്‍ ഭരിക്കും മരിക്കും വരെ ഞാന്‍ ഭരിക്കും മരിച്ചാലോ മക്കള്‍ ഭരിക്കും ആരു എന്തു ധരിച്ചാലും ഇത് എന്റെ ജന്മാവകാശം നാട് കുട്ടി ചോറായലെന്തു ഉണ്ടല്ലോ എനിക്കും ഒരു സ്വിസ്സ് ബാങ്ക് അക്കൗണ്ട്‌ ആരു സത്യാഗ്രഹം കിടന്നാല്‍ എന്തു ഭരിക്കാനായി ജനിച്ചവന്‍ ഞാന്‍ ഞാനുമെന്‍ കുടുബവും ലോകാവസാനത്തോളം നിലനില്‍ക്കുമല്ലോ

ദുര്‍വിധി

ജനാധിപത്യം ജനങ്ങളാല്‍ ജനങ്ങളുടെ ആധി ഏറ്റുന്ന ഒരു വ്യവസ്ഥിതി പൗരൻ കടം തലയ്ക്കു മീതെ ചുമന്നു കണ്ടിടത്ത്‌ കിടന്നുറങ്ങുന്നവന്‍ അറിയുന്നില്ല സ്വിസ്സ് ബാങ്കില്‍ അവനുള്ള പുരോഗതി തടഞ്ഞു നിര്‍ത്തിയിരിക്കുന്നു എന്ന് പരമ സുഖിമാനായി പമ്പര വിഡ്ഢിയിവനെ പൗരനെന്നു വിളിച്ചിടാമോ ആവോ വോട്ട് ഇട്ടതു തിരികെ എടുക്കുവാന്‍ കഴിയാത്ത അയ്യഞ്ചു വര്‍ഷം ചേരുമ്പോള്‍ കിട്ടുന്ന അവകാശം എം എല്‍ എ അഞ്ചു വര്‍ഷത്തേക്കു തിരികെ വിളിക്കുവാന്‍ ആകാത്തവണ്ണം ജനങ്ങള്‍ കനിഞ്ഞുനല്‍കിയ പട്ടം മന്ത്രി വാക്ക്ദാനങ്ങളെ തന്ത്ര പുര്‍വ്വം തനിക്കു വന്നു ചേരാന്‍ വണ്ണം സൗഭാഗ്യങ്ങളെ കൈപ്പറ്റും മാന്ത്രികന്‍ മുഖ്യമന്ത്രി മന്ത്രി മൂത്താല്‍ യന്ത്രം മാതിരി തന്ത്രങ്ങളാല്‍ കസേരയില്‍ നിന്നും ഇളക്കുവാന്‍ ആകാത്ത വണ്ണം മുറുകെ പിടിച്ചിരിക്കും മഹാ മാന്ത്രികന്‍ പ്രതിപക്ഷ നേതാവ് പ്രതിപത്തി കിട്ടുവാനങ്ങു പ്രാതിനിത്യം തെടുന്നതു പ്രത്യക്ഷവും പരോക്ഷമായ പ്രസ്ഥാവനയാല്‍ നാടും നടുമുറ്റത്തും പ്രാവിണ്യം കാട്ടുന്ന വമ്പന്റെ പ്രതിക്ഷിണ വഴിയില്‍ കശേരി  കളഞ്ഞും പ്രാണനെ നിലനിര്‍ത്തുന്നു കസേരക്കായി പ്രിയമേറിയതും അല്ലാത്തവയ

അയലത്തെ അന്ത്യം

Image
അയലത്തെ അന്ത്യം സഹ മുറിയന്റെ കണ്ടു പിടുത്തത്തിലുടെ അടുത്തുള്ള ഫ്ലാറ്റിലെ ജാലക സുന്ദരിയുടെ പകര്‍ന്നാട്ടത്തിന്‍ ചുരേറിയ കഥകള്‍ക്കു വര്‍ണ്ണ ചിറകു വിടര്‍ന്നു പറന്നു ഉയര്‍ന്നത് ജീവിക്കാന്‍ വേണ്ടിയോ അതോ ജീവിതം ആഘോഷിക്കപ്പെടനോ കിടക്ക വിരി മാറുംപോലെ നിത്യവും പലരാല്‍ വിരിച്ചകന്നു പോയികൊണ്ടിരുന്നു ഒരു നാള്‍ കണ്ടു വെളറി വെളുത്തു തുണിയില്‍ ചുറ്റിയ കൗമാര്യം നാലാള്‍ തോള്‍ കൊടുത്തു ,തലക്കല്‍ മുന്നേറുന്ന മണ്‍ പാത്രത്തിലെ പുക മറയില്‍ ,"രാം നാം സത്യഹൈ..." എന്ന മന്ത്ര ധ്വനിക്കിടയിലുടെ അവളെ തേടിയെത്തുന്ന കണ്ണുകളെ തിരഞ്ഞു കൊണ്ടിരിന്നു ഞാനും സഹ മുറിയനും

ചന്ദ്രികയോട്‌

Image
ചന്ദ്രികയോട്‌ എന്തേ കണ്ടില ഇന്നലെ നിന്‍ പുഞ്ചിരി പറുദയിട്ട് പരിഭവം നടിച്ചു നില്‍ക്കയാണോ സൂര്യനോട് *********************************************************************************** വെളറി വെളുത്ത മുഖമാകെ കളങ്കമാര്‍ന്ന കാളിമ പടര്‍ന്നുവല്ലോ അരുതാത്തതെന്തെങ്കിലും പ്രവര്‍ത്തിച്ചുവോ കാമുകനാം സൂര്യനവനുറെ മുഖമാകെ ചുവന്നു തുടുത്തുവല്ലോ കോപത്താല്‍ ***************************************************************************** എന്തേ നീയിന്നുയിങ്ങിനെ ഒളിച്ചു കളിക്കുന്നത് മേഘ കീറിന്റെ പിറകില്‍ നിന്ന് കൊണ്ട് കണ്ണാരം പൊത്തി കളിക്കുകയാണോ അതോ നാണത്താല്‍ മറഞ്ഞു നില്‍ക്കുകയാണോ *******************************************************************************

ഇത് അതല്ലയോ ...............???!!!!!

Image
ഇത് അതല്ലയോ ...............???!!!!! തുറക്കല്ലേ മനസ്സ് ആരോടും നിറയട്ടെ പ്രണയം ഹൃദയത്തിലാകെ നനഞ്ഞു കുതിരട്ടെ മഴതുള്ളിയാലെ ഉടയ്ക്കല്ലേ ചിപ്പിയെ മുത്തിനായി ************************************************* നിറഞ്ഞു കവിയട്ടെ മനസ്സ് വിതറുക പുഞ്ചിരിപ്പൂക്കളാലെ വിടരട്ടെ മൊട്ടെങ്കിലെ അണയു വണ്ട്‌ പ്രണയത്താലേ ************************************************** കുളിര്‍ തെന്നലായി വന്നു ആഞ്ഞു വീശും കൊടുംകാറ്റായി മാറും അലകളില്ലാതെ ശാന്തമാര്‍ന്ന കടലില്‍ തിരമാലകളായി മാറുന്നത് പോലെ മൗനമാര്‍ന്ന മനസ്സിലേക്കു വന്നു അശാന്തി പകരുന്നതല്ലേ ഈ പ്രണയം

നടാം ഇനിയും ഒരു മരം

Image
  കടപ്പാട്  : ഭാനു കളരിക്കളില്‍ നിന്നും പ്രജോതനം   കൊണ്ട കവിത 

പാപികളിന്നും

Image
പാപികളിന്നും   പീലാതോസിന്‍ കോടതിക്കു മുന്നില്‍ വച്ചും പുണ്യ പാപങ്ങള്‍ തന്‍ കണ്ണുകള്‍ തമ്മിലിടഞ്ഞു പശ്ചാതാപ വിവശനെങ്കിലും വാങ്ങിയ വെള്ളി കാശവനെ പ്രലോഭനത്താല്‍ സന്തോഷവാനാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു രക്തത്തിന്‍ വിലയാല്‍ അക്കല്‍ദാമ തരിശായി കിടന്നു ഗോൽഗുഥാ മലയിലെ തലയോട്ടികള്‍ ആര്‍ത്തു ചിരിച്ചു കുരിശും മേറ്റി കൊണ്ട് ഉള്ളയത്രകളില്‍ ചാട്ടവാറുകള്‍ക്കും അതു വിശി അടിക്കുന്നവനും നൊമ്പരങ്ങളുടെ കയിപ്പുകള്‍ ഏറുമ്പോഴും പിതാവിനെ വിളിച്ചു പാപികള്‍ക്കു മുക്തി നല്‍കണേ എന്ന് വിളിച്ചു അപേക്ഷിക്കുംപോഴും തന്റെ വേദനയെ പറ്റി ഒന്നുമേ പറയാതെ മോക്ഷമാര്‍ന്ന ദിനമാം ഈസ്‌റ്ററിന്റെ പ്രസക്തിയറിയാതെ കൊണ്ടാടുന്നു ഒരു പറ്റം പാപികളിന്നും  

വിട പറയട്ടെ

Image
വിട പറയട്ടെ ക്ഷണികമാണു ഇനിയുമി ജീവിത പാതയിലുടെ മുന്നേറവേ ഇനി ആരോടുമില്ല പരാതിയും പരിഭാവങ്ങലോട്ടുമേ നിണത്താലെഴുയിരുന്നു നീരണിയിക്കുമാ പ്രണയ കാവ്യങ്ങളോക്കവേ പലപ്പഴായി നിനക്കായ് മാത്രമായി ഒരുക്കിയിരുന്നു വീടും മുറ്റവും സുഗന്ധം പരത്തുമാ പൂക്കളാല്‍ തീര്‍ത്തൊരു പരവതാനി നിന്നെ സ്വീകരിക്കുവാനായി ഒരുങ്ങവേ സമയ ചക്രത്തിന്റെ കറക്കത്തിലായ് കാലങ്ങളൊക്കെ കടന്നുയകന്നതു നോക്കിനില്‍ക്കെ സ്നേഹത്താല്‍ മുറിവുകള്‍ നികരവേ നീയും ഒരുങ്ങി കഴിഞ്ഞു കാലമാകുമാം രഥം നീങ്ങുവാന്‍ സമയമായല്ലോ ചോദിക്കുന്നു ഞാനിത്തിരി നേരം തരുവാന്‍ കഴിയുമോ നിനക്ക് നിന്‍ സമയ സമ്പാദ്യത്തില്‍ നിന്നുയല്‍പ്പമായി കടന്നകന്നു പോയ കാലങ്ങളില്‍ നിന്നുമങ്ങു അളന്നുയെടുത്തു കൊള്ളട്ടെയോ നമ്മള്‍ തന്‍ കണ്ടു മുട്ടലുകളും പിരിഞ്ഞയകന്ന ദിനങ്ങളും ഓരോ നാഴികകളും അത് തീര്‍ത്ത അനുഭുതികളും പ്രണയ പരിഭവം നിറഞ്ഞയകന്ന വിനാഴികളതു ചേര്‍ന്ന് അടുപ്പിക്കും നിമിഷങ്ങളുമൊക്കെ നിനക്കായി ഞാന്‍ നേരുന്നു നന്മകളായിരമായിരമായിയങ്ങ് സ്വപ്നങ്ങളുടെ ലോകത്തിലേക്ക് സുന്ദരമാം അനുഭുതികളിലേക്കു കൈ പിടിച്ച് ഉയര്‍ത്ത

ഈ ദുഃഖ വെള്ളിയാഴ്ചയില്‍

Image

ഓര്‍മ്മകളിലെ മരുഭൂമിയിലുടെ

Image
ഓര്‍മ്മകളിലെ മരുഭൂമിയിലുടെ ഓര്‍മ്മകളിലെ മരുഭൂമിയിലുടെ തനിയെ സഞ്ചരിക്കവേ വഴി മദ്ധ്യേ കണ്ടോരു അപരിചിതന്‍ മുഖത്തു ഒരു തേച്ചു പിടിപിച്ച പുഞ്ചിരിയുമായി അടുത്തു വന്നു അറിയുമോ നിങ്ങലെന്നെയെന്ന്‍ ചോദ്യത്തിനുത്തരമായി മൊഴിഞ്ഞു ഓര്‍ക്കുന്നില്ലയെങ്കിലും ചിരപരിചിതമായ കേട്ടുമറന്ന ശബ്ദമാണല്ലോ പ്പെട്ടന്നു ചുണ്ടില്‍ ഒരു കള്ള ചിരിയോടെ ഉണങ്ങി വരണ്ട തോണ്ടകുഴിയില്‍ നിന്നുമായി വാചകങ്ങള്‍ ഓരോന്നായി പുറത്തു വന്നു എന്നെ നിങ്ങളറിയും അതെ ഞാന്‍ നിങ്ങളുടെ അതീതനായ അന്തരാത്മാവ് ഇപ്പോഴും നിന്റെ നിഴലായി തണലായിലയുന്നോന്‍ ഇല്ല എനിക്ക് നിന്നെയറിയുകയില്ല എന്റെ ജീവിതത്തിന്റെ യാത്രകളൊക്കെ യാതനയെറിയതും നീണ്ടതുമാണ് എന്നിരുന്നാലും തിരിഞ്ഞു നോക്കുന്ന പതിവുയെനിക്കു ഒട്ടുമേയില്ല അതുകൊണ്ടു ഒരുപക്ഷെ കുട്ടം പിരിഞ്ഞു പോയതായിരിക്കും എങ്കിലും ഒന്നുമേ മാറിയിട്ടില്ലല്ലോ ഞാനും നിങ്ങളും പിന്നെയി വഴിത്താരകളും എന്റെ ലക്ഷ്യങ്ങളും എന്ന് പറഞ്ഞു തീര്‍ക്കവേ അപരിചിതന്റെ ചോദ്യം ഇല്ല മാറിയിട്ടില്ല ഒരു പാട് ഒന്നുമേ നമ്മുടെ ചിന്തകളും അത് കൊണ്ട് ഉണ്ടാവുന്ന മാറ്റങ്ങള്‍ അനേകവും ഉണ്ട് മാറാത്തവയായി

ഉണരട്ടെ

Image
ഉണരട്ടെ ഉഴിയുന്നു കണ്ണുകളാലേ ഉഴുക്കുന്നു മധുരം മനസ്സിനാലെ ഉഴിയുമോ പീഠനങ്ങളിനിയും ഊഴിയില്‍ സഹജമി വിധ ദുര്‍നിമിത്തങ്ങള്‍ ഊഴക്കു വകയില്ലാതെ ഉഴകങ്ങളേക്കാള്‍ കഷ്ടമിന്നു ഉഴലുന്നു ഇരുകാലികളനേകം ഉടലോക്കെ കടലാക്കി മാറ്റി ഉഴറുന്നു മാതങ്കികളനേകം ഉരു വിലക്കു കല്‍പ്പിക്കാന്‍ കേല്‍പ്പില്ലാത്തെ ഉള്ളിലൊതുക്കി കഴുത്തു ഞെരിക്കുന്നു ഉണ്മതന്‍ ഉണര്‍വിനെ

എന്റെ വാക്കുകള്‍

Image
എന്റെ വാക്കുകള്‍ എന്റെ വാക്കുകളെ ജീവിക്കാന്‍ വിടുക ഏല്‍പ്പിക്കും ചിലപ്പോള്‍ മുറിവുകളെങ്കിലും അവ താണ്ടി വരും വഴികളെതെന്നോ ശീതോക്ഷണവും ധമനികളെ മരവിപ്പിക്കും ശീതക്കാറ്റും ഊഷണ തീക്ഷണതയെറിയതും കല്ലും മുള്ളും കരി നാഗങ്ങളും വിഹരിക്കും കണ്‍മദ സമാന ഹൃദയത്താലുമുള്ളവന്‍ ചുണ്ടത്തു അലക്കി തേച്ച ചുളുങ്ങാത്ത ചിരിയുമായി കരം ഗ്രസിച്ചു ഇല്ലായിമ്മയറിയുകില്‍ കഴുത്തു ഞെരിച്ചു പാതാളത്തിലേക്കു തള്ളുമാറു നോവിക്കാന്‍ മടിക്കാത്തയിവരുടെ നാവിനെയടക്കുമി വാക്കിനെ അതിന്‍ വഴിക്കു വിടുക

ഇരുളകലട്ടെ

Image
ഇരുളകലട്ടെ തണ്ടുരുളും തടിയുരുളും തടിമേല്‍ ഒരു ചെറുമണി കുരുമുളകുരുളും കുരുമുളകില്‍ കടിച്ചവന്‍ എരി പൊരി കൊള്ളും എരിയും മനസ്സിനുള്ളിലെ ചിന്തതന്‍ പോരുല്‍ കൊള്ളും ചിന്തതന്‍ മന്ധനത്താലല്ലോ മനുഷ്യനെന്നവനരുളും മനുഷ്യനും ദൈവവും ഒന്നെന്നു മതമിരുളെന്നുറിവു കൊള്ളും മതിയിനി മതമെന്ന ഭൂതത്തെ ഇരുളും കുടത്തിലാക്കിയകറ്റുക മറക്കാതെ അരുതായിമ്മകളും മാറട്ടെ സ്പര്‍ദ്ധ കളിനിയും ഉരുളട്ടെയകലട്ടെ ഇരുളും

വാക്ക് ദേവിക്ക് പ്രണാമം

Image
വാക്ക് ദേവിക്ക് പ്രണാമം ഇന്നായോര്‍മ്മകളിവിധമങ്ങു വേട്ടയാടപ്പെടുമ്പോഴറിയാതെ ഉഴലുന്നുയി കവിതയായിയേറെ ഊഴമിടുന്നിന്നു നീ പോയൊരു പാദയോരത്തുയണയാനുള്ള വേഗ്രതയാര്‍ന്ന മനസ്സുമായി പറയാതെയിത്ര പറയിക്കുമി ശക്തിക്കുമുന്നിലിതാഞാനും. അറിയാതെ തരിച്ചിരിക്കുന്നു വരദായികെ പ്രവഹിക്കുമി വാക്കുകളാലേ വരികളിതേറുന്നു നിന്‍ കാരുണ്യത്താലേ ....................

കാലത്തിന്‍ ദൃഷ്ടി കോണുകള്‍

Image
കാലത്തിന്‍ ദൃഷ്ടി കോണുകള്‍ ദൃഷ്ടി പദങ്ങലാകെ ഒന്ന് ചിമ്മി മറയുമ്പോള്‍ എവിടെയോ കണ്ണി ചേരാത്ത യുവത്തിന്‍ തുടുപ്പുകള്‍ അല്‍പമാര്‍ന്ന നഗ്നത മറക്കും വസ്ത്രത്തിന്‍ തുണ്ടുകള്‍ പ്രദര്‍ശിപ്പിക്കുമ്പോളെറിടുമോ അഴകത്രയും എപ്പോഴും ഭാവന ചിറകുവിടര്‍ത്തുന്നു ഉടഞ്ഞു അമറന്ന നീര്‍കുമളകള്‍ ഈ ഭ്രാന്തന്‍ ചിന്തകള്‍ എഴുതാതെ ഘന ഗര്‍ഭം പേറുന്നു ഇന്നു പല മനസ്സുകളിലും അതാണല്ലോ ഭവിഷത്തുകളുടെ വിത്തു വളരുന്നതെപ്പോഴാണോ അത് നിറം കാട്ടി വിഷം പരത്തുക നിദ്രക്കുമുമ്പും പിന്‍മ്പുമായി കാട്ടുമി ഞരമ്പുകളുടെ പിരിമുറുക്കങ്ങള്‍ എങ്ങോട്ടേക്കാണി കാലത്തിന്‍ ചുവടുവെപ്പ്‌ ഒന്നുമേ അറിയുകയില്ലല്ലോ

പണം മാത്രം മതിയല്ലോ

Image
പണം മാത്രം മതിയല്ലോ   അപ്പുപ്പന്‍ അച്ഛനോട് പറയാറുണ്ടായിരുന്നുയത്രേ ജവഹര്‍ലാല്‍ ,ഗാന്ധി ,സുഭാഷ് ആകണമെന്ന് ഒക്കെ അവരതിന് ശ്രമിച്ചിരുന്നു അച്ഛന്‍ പറഞ്ഞു തന്നു അംബാനിയും ടാറ്റയും ഒക്കെ ആകുന്നതിനോടോപ്പം ഗാന്ധിയുടെയും സുഭാഷിന്റെയും മൂല്യങ്ങള്‍ ഉള്‍കൊള്ളണമെന്ന് ഞാന്‍ തലയാട്ടി അനുസരിച്ചു പോയിരുന്നു എന്നാല്‍ ഇന്ന് എന്റെ മക്കളോടു ചോദിക്കാതെ തന്നെ യവര്‍ പറയന്നു അവര്‍ക്ക് മോഹന്‍ ലാലും മമ്മൂട്ടിയും സച്ചിനും സ്റ്റാര്‍ സിങ്കറും ഒക്കെയാവണമെന്ന് ഇനി വരുന്ന തല മുറയോക്കെ എന്താണാവോ ആകുവാന്‍ ആഗ്രഹിക്കുക ചാള്‍സ് ശോഭാരജോ ,ഹാജി മസ്താനോ അതുപോലെ ഉള്ളവരോ ആവോ എല്ലാവര്‍ക്കും പണം മാത്രം മതിയല്ലോ

ഒരു കൊന്നമരത്തിന്‍ ദുഃഖം

Image
ഒരു കൊന്നമരത്തിന്‍ ദുഃഖം വളര്‍ന്നു ഞാന്‍ വലുതായി പുഷ്പിണിയായി മേടമാസ സൂര്യനായി അണിഞ്ഞു നില്‍ക്കുമ്പോഴേക്കുമായി വന്നടുക്കുന്നു എന്റെ സൗഭഗം കവരാന്‍ അര്‍ത്ഥത്തിനായി കശമലന്മാര്‍ ആഘോഷിക്കുവാന്‍ വിഷുപോലും അവരുടെ നാട്ടില്‍ നിന്നുമെന്നെയകറ്റി ഓടിച്ചിട്ട് അന്യ നാട്ടിലും സ്വസ്ഥത തരുക്കില്ല ഒട്ടുമേ വരൂ കൊണ്ട് പോകു എന്‍ ശിഖരങ്ങള്‍ വീണ്ടും പുഷ് പ്പിച്ചിടാം നിന്‍ മുറ്റത്തും തൊടികളിലും അടുത്ത വിഷു വരെ കാത്തിരിക്കാണല്ലോ എന്റെ ഈ ശിഖരങ്ങളില്‍ മഞ്ചിമ പടരാന്‍

ഒരു സമാധാനം ഉണ്ടല്ലോ .......................

Image
ഒരു സമാധാനം ഉണ്ടല്ലോ ....................... ഉദ്യോഗത്തോടു പറയട്ടെ ഉദ്യോഗം ഉള്ളതിനാല്‍ ഉണ്ട് എനിക്ക് ഒരു പാന്‍ കാര്‍ഡും ഉഴിവാക്കാനാത്തതിനാല്‍ പാസ്‌ പോര്‍ട്ടും ഊഴി മുഴുവനും വെല്ലുവാന്‍ ഉഴപ്പി നടക്കാന്‍ ഒരു ഈ മെയില്‍ ഐ ടിയും ഉപ്പു തൊട്ടു കര്‍പ്പുരം വാങ്ങുവാനും ഒന്ന് രണ്ടു ക്രെഡിറ്റ് കാര്‍ഡും ഉള്ളത് പറയാമല്ലോ ഇല്ലാത്തത് രണ്ടു കാര്‍ഡുകള്‍ ഒന്ന് റേഷന്‍ കാര്‍ഡും ഉതകുന്ന രണ്ടാമത് സമ്മതിദാനം നടത്തു വാനുള്ള വോട്ടര്‍ ഐഡി കാര്‍ഡും ഉണ്മയായി പറയട്ടെ അതിനാല്‍ ആകെ ഒരു സമാധാനം ഉണ്ടല്ലോ ....................... ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ in a democratic country each should have to vote

ആഡംബരം

Image
ആഡംബരം കുലം കുത്തി ഉഴുകിയിതാ കാലത്തിന്‍ കോലം മാറി മറിഞ്ഞു പഴമയിലേക്കു പോകുകയോ ഇണയെ ആകര്‍ഷിക്കുവാന്‍ ഇന്നുമിന്നലേയും തുടങ്ങിയതല്ലയിത് അനാദിയില്‍ തുടങ്ങി ഇന്നും ആടമ്പരമാര്‍ന്ന ചമയങ്ങളൊക്കെ. പച്ച വെള്ളം പോലെ ഒഴുക്കുന്നു പണമിന്നു പച്ച കുത്തി ശരീര ഭാഗങ്ങളിലായി കാട്ടി നടക്കുന്നു യുവതി യുവാക്കള്‍ കച്ച കപടമാക്കി മാറ്റി കാശ് കൊയ്യുന്നു മുന്‍കുട്ടി ചീട്ടെടുത്ത്‌ കാത്തിരുന്നു രണ്ടും മുന്നും മണിക്കുറുകളുടെ നീറ്റലുകള്‍ സഹിക്കുന്നു പിന്നെയും വേദന സംഹാരിയായ് മരുന്നും ലേപനം പുരട്ടി നടക്കുന്നു കുറെ നാളേക്ക് കാഴ്ച വസ്തു വാക്കി ശരീര ഭാഗത്തെ കാട്ടി വീണ്ടും ആണുങ്ങളതാ കാതു കുത്തി മുടി നീട്ടി നടക്കുമ്പോള്‍ ,പെണ്ണുങ്ങള്‍ മുടി മുറിച്ചു മുന്നേറുന്നു ,ഇതാണോ പരിഷ്ക്കാരം കലികാല വൈഭവം അല്ലാതെയെന്തു പറയേണ്ടു ശിവ ശിവ

വളര്‍ച്ചയെത്രത്തോളം

Image
വളര്‍ച്ചയെത്രത്തോളം സാക്ഷരതയുടെ സാക്ഷാ തുറന്നു സ്വന്തം ദൈ വത്തിന്റെ നാട്ടുകാരിവരുടെ ജാതി മത ചിന്തകള്‍ക്കതീതമെന്നു കരുതുന്നയിവരുടെ കല്യാണ പത്ര പരസ്യങ്ങളിലേക്ക് പ്രാതേ ഞാനറിയാതെ വായിച്ചു പോയി തല വാചകങ്ങള്‍ ഉച്ചത്തിലായി "വിളക്കിത്തല നായര്‍ സുന്ദരി " "ഇഴവ സുന്ദരി ചൊവ്വാ ദോഷം " "മണ്ണാന്‍ യുവതി " "മുസ് ലിം യുവതി വിധവ " "കോടികള്‍ ആസ്തിയുള്ള നായര്‍ " "വിശ്വ കര്‍മ്മ തട്ടാന്‍ സുന്ദരി " "ക്രിസ്ത്യന്‍ വിധവ "   "ആശാരി സുന്ദരി " ബ്രാഹ് മിൺ സുന്ദരി " "ധീവര സുന്ദരി ഡിഗ്രി " പിന്നെ ജാതി മതവും വേണ്ടാത്തവര്‍ ആരുമേയില്ല "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുമി മാതൃകാ സ്ഥാനമാണിത് " എന്നതുയെന്നു ഞാന്‍ മറന്നു പോയല്ലോ നോക്കണേ നമ്മുടെ വളര്‍ച്ച

ആധുനിക ഗാന്ധിക്ക് അഭിവാദ്യങ്ങള്‍

Image
ആധുനിക ഗാന്ധിക്ക് അഭിവാദ്യങ്ങള്‍    അന്നമില്ലാതെ നാലുനാള്‍ കഴിച്ചങ്ങു അന്നാ ഹജാരെ നേടിയെടുത്തു അഴിമതിയില്‍ മുങ്ങികുളിക്കുന്നവര്‍ക്ക് അഴി മാത്രം ശരണമെന്നും , ഇതു കണ്ടു അടുത്തു കുടിചിലര്‍ മറ്റൊന്നിനുമല്ലതിതു വോട്ട് യെന്ന നോട്ടിനായി ഇപ്പോള്‍ പറയുന്നതല്ലിവര്‍ നാളെയെന്നാരുകണ്ടു ജനസമ്മതി കണ്ടു പേടിച്ചു ഒത്തു തീര്‍പ്പിത്നടത്തിയെങ്കിലും ഒന്നു പറയേണ്ടു പകലെന്നത് രാതി കണ്ടിട്ടും ഛായയെന്നത് വെളിച്ചത്തിനെ കണ്ടും പരിചിതമാകുകയുള്ളൂ അതുപോലെയല്ലോ വികസനമില്ലാഴികയും കൊല്ലും കൊലയും പണത്തിന്‍ അഹമ്മതിയും അനുഭവത്തില്‍ വരുമ്പോഴേ അറിയു അഴിമതിയെന്നത് എത്ര ഭയാനകമെന്നു ഇതൊക്കെ ആണെങ്കിലും എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല ആ ആധുനിക ഗാന്ധിയെ അന്നാ ഹജാരിക്ക് അഭിവാദ്യങ്ങള്‍

മന്ത്രിച്ചു കാതില്‍

Image
മന്ത്രിച്ചു കാതില്‍ അവന്‍ അവള്‍തന്‍ കാതില്‍ മന്ത്രിച്ചു അറിയരുത് പറയരുത് ഇതാരോടും ഇത്ര ഗോപ്യ മാക്കീടുവതിന് ഇത്രത്തോളം സ്വകാര്യത വേണമോ അറിഞ്ഞു പോകുകില്‍ അനുദിനം മേറും ഭവിഷത്തുക്കളായിരം എന്നാല്‍ ഇന്ന് ഭദ്രതയില്ല ഒന്നിനും അറിഞ്ഞിട്ടും അന്തര്‍ദൃശ്യജാലകങ്ങളിലുടെ ഉലകം അവന്‍ പറഞ്ഞത് മറ്റൊന്നുമല്ല ഞാന്‍ നിന്നെ മാത്രം സ്നേഹിക്കുന്നുയെന്നു

പ്രണയവും ഓര്‍മ്മയായ്

Image
പ്രണയവും ഓര്‍മ്മയായ് കൈയ്യില്‍ കിട്ടിയ പ്രസാദവുമായ് കണ്ണടച്ചു പ്രാര്‍ത്ഥിച്ചു അമ്പലപ്പടിയിറങ്ങവേ നെറ്റിക്കും പിന്നെ അമ്മയെ മറക്കാതെ ഇരിക്കുവാന്‍ തുണ്ട കുഴിയിലുമായ് ചന്ദനവും പുരട്ടി തിരുകി കാതിന്‍ പുറകില്‍ തുളസി പുഷ്പവും പിന്നില്‍ നിന്നും കേള്‍ക്കുമാ കിളി കൊഞ്ചലിനു കാതോര്‍ക്കവേ മൗന മെന്ന പക്ഷി ചിറകു വിടര്‍ത്തി പറക്കും പോലെയായ് കേള്‍ക്കായി പാദ സ്വരത്തിന്‍ കിലുക്കവും പാവാടയുടെ പരിഭവ മാര്‍ന്ന ശബ്ദവും അറിയാതെ തിരിഞ്ഞു നോക്കിയപ്പോളതാ കണ്ണുകള്‍ തമ്മിളിടയവേ മിടിക്കുന്ന നെഞ്ചിലെ ഇടക്ക ധീര സമീതെ യമുനാതീരേയെന്ന പദത്തിനോപ്പം താളം തല്ലി പറയുവാന്‍ ഏറെ കരുതിയ വാക്കുകളറിയാതെ എങ്ങോ മുള്ളുകളായ് കുത്തി മുറിവേല്‍പ്പിച്ചു കൈ വിട്ട് പൂവിട്ടു പറന്നുയകലും ചിത്ര ശലഭം കണക്കെ മറഞ്ഞുയകന്നു പോയ അവളിന്നും മനസ്സില്‍ ഒറ്റകമ്പി നാദമായ് ഒറ്റ തിരിയിട്ട നിലവിളക്കിന്‍ തിരി പോല്‍ എരിഞ്ഞു കൊണ്ട് കരും തിരിയായ് കെട്ടയണഞ്ഞു എങ്കിലും ഓര്‍ക്കാത്ത നാളിതു വരെയുമില്ല എന്‍ പ്രണയ തടാകത്തിലെ ആദ്യമായ് വിരിഞ്ഞ പൂവേ പറയാന്‍ മറന്നവ ഇനിയെന്‍ വരികളില

കാത്തു കോള്‍ക

Image
കാത്തു കോള്‍ക നാളിനി ഒരു നാള്‍ വരും നാക്ക് നനക്കുവാനോ കിട്ടില്ല തെളി നീരിനായിയലയുന്ന ദിനങ്ങലിനി വരുമെന്നു ദീനമായി ഓര്‍ക്കുക പാഴാക്കാതെ ഒരു തുള്ളി ജലത്തെയും ഇന്ദ്രനോ ചന്ദ്രനോ യന്തിരനെയോ പ്രാര്‍ത്ഥിത്തിച്ചിട്ടു കാര്യമിതില്ല പ്രവചനങ്ങള്‍ക്കു വില നല്‍കുക ഒരു ജലയുദ്ധത്തിനു വഴി നല്‍കാതെ കാത്തിടുക ഈ സമ്പത്തിനെ

ഇവന്‍ ശത്രുവോ മിത്രമോ

Image
ഇവന്‍ ശത്രുവോ മിത്രമോ മിത്രത്തിനെ ശത്രുവാക്കുമിവന്‍ മല്ലയുദ്ധത്തില്‍ മുറിവേല്‍പ്പിക്കുന്നവന്‍ സ്നേഹത്തിന്‍ പാടുകളും നല്‍കുമിവന്‍ നീട്ടി വളര്‍ത്തി നേടി തരും ഖ്യാതിയിവന്‍ എന്നാല്‍ സുക്ഷിച്ചില്ലങ്കില്‍ വ്യാധി തരും മാറ്റുകുട്ടുന്നു ആകര്‍ഷകത്വം തരുണികളിലിവന്‍ കണക്കു മാഷിന്റെ ഇഷ്ട ബന്ധു നുള്ളിയെടുക്കാന്‍ ഇവനില്ലാതെയാകുകയില്ലല്ലോ കഴുകി സുക്ഷിച്ചില്ലെങ്കില്‍ ദീനം നല്‍കിയകലുമിവന്‍ മഞ്ഞ നിറം കണ്ടാല്‍ വൈദ്യന്‍ കുറിക്കും കഷായവും പത്യവും പണ്ട് ഇവനില്‍ വെള്ള പുപ്പുകണ്ടാല്‍ കുട്ടുകാര്‍ പറയും പുതു വസ്ത്രം ഉറപ്പെന്ന് കഷ്ട നഷ്ടങ്ങളുടെ കണക്കു കുറിക്കും പോല്‍ അര്‍ത്ഥ ചന്ദ്രാകൃതിയാല്‍ നിഴലിക്കും ഇവനുടെ ചുവട്ടില്‍ അതെ "നാ' "ഖം " ആകാശമില്ലാത്ത അല്‍പ്പായുവാമിവന്‍ തന്നെയല്ലോ നഖം മെന്നും നമ്മുടെ അങ്കുലിയാഗ്രത്തില്‍

യാത്ര തുടരാം

Image
യാത്ര തുടരാം സത്യവും നീതിയും വിശ്വാസങ്ങളും അനുഷ്ടാനങ്ങളും നിഷ്ടകളുമടങ്ങുന്ന ആസ്ത്ര ശസ്ത്രങ്ങളെ മാറാപ്പിലെറ്റി നടന്നിട്ട് കാര്യമില്ലയെല്ലാം ശമി*വൃക്ഷത്തിലോളിപ്പിക്കാം കാലത്തിനുതകുന്ന രീതിയിലിനി അജ്ഞാതവാസം തുടങ്ങാം വരുമാ വിജയ ദശമി കാത്തു നടക്കാമിനിയി യുഗമെത്ര നാള്‍ തുടരുമെന്നുമാറിയാതെ ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ * ശമി =പാണ്ഡവര്‍ അജ്ഞാത വാസം തുടാരുന്നതിനുമുന്‍പ് ആസ്ത്ര ശാസ്ത്രങ്ങള്‍ ഒളിപ്പിച്ച വൃക്ഷം ++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++ കാലിലെ തേഞ്ഞ ചെരുപ്പും ചുമലിലെറ്റിയ ജീവിത ഭാരവും ചുമന്നു ഭാഗ്യത്തിന്റെ വഴിയെ അളന്നുയറിയാതെ മുന്നേറുന്നു അലിഞ്ഞു ചേരുമി പഞ്ചഭൂത കുപ്പായങ്ങളിലെ ഊടും പാവും ഇഴ വിട്ട് അകലും വരെ ഈ യാത്ര ========================================================================== ഈ ജല ഛായാ ചിത്രം വരച്ചത് ഞാന്‍ തന്നെ

ക്രിക്കറ്റും നമ്മളു൦

Image
ക്രിക്കറ്റും നമ്മളു൦ നുറ്റിഇരുപത്തൊന്നു കോടിയുടെ പ്രാത്ഥന ഫലിച്ചു മുംബൈ വാങ്കടെ സ്റ്റേഡിയത്തില്‍ ഷാമ്പയിന്‍മഴപെയ്തു അഭിമാനിക്കാന്‍ ഒരല്‍പ്പം മലയാളിക്കുമുണ്ടേ പറയാന്‍ അതില്‍ പങ്കു കൊണ്ട ഒരു മര്‍ക്കടമുഷ്ടി നമ്മുടെ നാട്ടുകാരനല്ലോ നാടായ നാട്ടിലെല്ലാം ആഘോഷങ്ങളുടെ മുഴക്കത്തില്‍ കേരള പോലീസിന്റെ ലാത്തിക്ക് അല്‍പ്പം പണിയേറി സന്തോഷത്തിന്‍ തിരി തല്ലികെടുത്തി ക്രിക്കറ്റ് വെറിയന്‍മാരുടെ വിശക്കുന്നവനും  നാണം മറക്കാനും തല ചായിക്കാന്‍ ഇടമില്ലതവനും സന്തോഷിച്ചു എന്ന് അറിയുമ്പോള്‍ ജാനാതിപത്യ രാഷ്ട്രത്തിനു അഭിമാനിക്കാന്‍ വേറെയെന്തു ഉണ്ടു ആശ്വാസം അഴി മതിയില്‍ മുങ്ങി കുളിക്കുമ്പോള്‍ കളികളെ അതിര്‍ത്തി തര്‍ക്കവുമായി കുട്ടികുഴച്ചു പാവം ജനത്തിന്റെ കണ്ണുകെട്ടി മഷി പുരട്ടി അധികാരത്തില്‍ തുടരാനുള്ള വെമ്പല്‍ അല്ലാതെന്തു പറയേണ്ടു എങ്കിലും നമ്മുടെ അഭിമാനം കാത്ത ഇന്ത്യന്‍ ടീമിന് ആശംസകള്‍

പൂച്ചേ

Image
പൂച്ചേ പാക്കരനു കാച്ചി വച്ച പാലുകുടിച്ച പൂച്ചേ പാക്കരന്‍ വരുവോളം എത്തമിടു പൂച്ചേ പല കുറ്റത്തിനും പലതവണ പിടിക്കപ്പെട്ടിട്ടും നീ കരഞ്ഞു പോക്കിയ കൈയ്യുമായി നില്‍ക്കുന്നു പൊന്നുരുക്കുന്നിടത്ത് പതുങ്ങിയിരുന്നു കൈനക്കിക്കാട്ടി പണിയും പണവും മുടക്കുവാനായി പുതിയ വിരുന്നുകാര്‍ വരുമെന്നു കാണിക്കും നീ പതിയിരിക്കും എലികളെ പിടിച്ചില്ലയെങ്കില്‍ പതം വരുത്തും നിന്നെയെന്നു പറയാന്‍ മനസ്സ് വരുന്നില്ല പൂച്ചേ

അധികാരം

Image
അധികാരം ചിരട്ടയിലെ വെള്ളം സമുദ്രമെന്നു കരുതി ചെറുതായി കാണരുതേ ഒരു ആനയും ചരിക്കാനാകുമെന്നും ഞങ്ങള്‍ തന്‍ സഘശക്തിയെ എറുമ്പിന്‍ ധിക്കാരമെന്ന് ധരിക്കരുതാരുമി ധരിണിയില- -ധികാരം ഞങ്ങള്‍ക്കുമുണ്ടേ അല്ലായെന്ന് നിരുപിക്കുമെങ്കില്‍ കേവലം മൗട്യമെന്നു തന്നെ പറയേണ്ടു

നിങ്ങള്‍ അറിയോമോ അവളെ

Image
നിങ്ങള്‍ അറിയോമോ അവളെ അതെ ഈ വഴിയെ വന്നുവോ ഞാന്‍ തേടും "നീ "എന്നവള്‍ അവള്‍ക്കായി ജന്മ ജന്മങ്ങളായി അലയുന്നു ആഴിയുടെ അപ്പുറത്തോ അഴിയുള്ള ജാലകത്തില്‍ കണ്ടൊരു മുഖമോ ,തിരക്കില്‍ കണ്ടമുഖങ്ങളില്‍ ഒന്നിലും കണ്ടില്ലവളെ അവളുടെ നിറം കറുപ്പോ വെളുപ്പോ സൂര്യനോടും ചന്ദ്രനോടും താരകങ്ങലോടും തിരക്കി അവരും തേടുന്നു പകലും രാത്രിയുമായി എല്ലാവരും സഹതപിക്കുന്നു എന്നോടു ഒരുനാള്‍ കണ്ടെത്തും എന്ന പ്രതാശയോടെ ജീവിക്കുന്നു ,നിങ്ങളും എന്നെ അറിയിക്കുമല്ലോ അവളെ കണ്ടെത്തുകില്‍

ഇന്നെന്‍ വിഷു

Image
ഇന്നെന്‍ വിഷു കണികാണാനില്ല ഒരു പൂപോലും കാലാവസ്ഥ വേതിയാനത്താല്‍ എന്നാല്‍ പൂത്തതെന്‍ മനസ്സില്‍ മാത്രം വന്നിരുന്നവെരല്ലാമിന്നില്ല വന്നു വാങ്ങുവാന്‍ കൈ നീട്ടത്തിനായി ഉമ്മറകോലയിലായിതില്‍ കണിയൊരുക്കാനില്ല കണി വെള്ളരിയുമി തൊടിയില്‍ പിന്നെ വേരണമിനി അതിര്‍ത്തി കടന്ന് ഹര്‍ത്താലു കാരണമതും മുടങ്ങി സദ്യ ഒരുക്കാന്‍ വാങ്ങിയ സഞ്ചിക്കു നേരെ കണ്ണ് ഉരുട്ടുന്നു നോക്കുകുലിയും വിഷു കിറ്റ് പ്രഖ്യാപിക്കാന്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ വിലക്കുകള്‍ വിഷു ഉത്സവങ്ങളുടെ മാനങ്ങള്‍ കപ്പലും വിമാനങ്ങളും തീവണ്ടിയുമേറി പ്രവാസ ലോകത്തെക്കുയെത്തിനില്‍ക്കുന്നു