Friday, September 27, 2013

കുറും കവിതകള്‍ 125

കുറും കവിതകള്‍ 125സക്കാത്ത് നല്‍കാന്‍ 
നീട്ടും കൈകള്‍
അല്ലാവിന്‍ കാരുണ്യം 

ബാങ്കു വിളിയുടെ 
മന്ത്ര മുകരിതയില്‍ 
മനം ജന്നത്തില്‍ അലിഞ്ഞു

ഓത്തു പള്ളിയിലെ
ഹൌദില്‍ മുഖം കണ്ടു
വളരുന്ന ബാല്യചാപല്യങ്ങള്‍

മദ്രസയിലും
പള്ളികുടത്തിലും
പൊട്ടിച്ചിരിയുടെ വേദന

ഒപ്പനയുടെ താളം മുറുകത്തിനൊപ്പം
ഏറുന്നു മനസ്സില്‍ ഭീതി
തലാക്കിന്‍ അപസ്വരങ്ങളാൽ

പാവകുട്ടിയും
കളിവീട്‌ കളിയും തീരുമുന്‍പേ
നിക്കാഹും തലാക്കും

പ്രതീക്ഷ

പ്രതീക്ഷ

അവളുടെ കവിതക്കു ചിലപ്പോള്‍
ലവണ രസം ചിലപ്പോള്‍ തേന്‍ മധുരം
എന്നാല്‍ കയിപ്പെറിയ ദിനങ്ങള്‍ക്ക്
പ്രണയ പരിഭവങ്ങളുടെ ഒരു പ്രവാഹത്തില്‍
ഹരിമുരളീ രവമുണര്‍ന്നു സിരകളിലെവിടയോ
കാറ്റും കുളിരും മറന്നു കസ്തുരി ചന്ദന
ഗന്ധങ്ങള്‍ക്കുമപ്പുറം നടക്കുകയായിരുന്നോ
ഓടുകയായിരുന്നോ അറിയില്ല എല്ലാം
ഒരു ഭ്രാന്തമായ ആവേശമോ അറിയില്ല
നിമ്നോന്നതങ്ങളില്‍ കിതപ്പറിഞ്ഞു
പൈദാഹങ്ങള്‍ മറന്നു എന്നിട്ടും
കവിത നീ പിടി തരാതെ പായിക്കുന്നു
ഒന്നു നില്‍ക്കില്ലേ നിനക്കായി
ജന്മ ജന്മാന്തരങ്ങളായി
നിന്നെ തേടുന്നു പല ഇടങ്ങളിലും
ഇല്ല ഇനിയാവില്ല നിനക്ക് ഇഷ്ടമല്ലയെങ്കില്‍
ഞാന്‍ തോല്‍വി സമ്മതിച്ചു പിന്‍വാങ്ങുന്നു

Thursday, September 26, 2013

നിന്‍ സാമീപ്യം കാത്തു

നിന്‍ സാമീപ്യം കാത്തു

വിതുമ്പുന്ന മനസ്സിനെ
വര്‍ണ്ണങ്ങളില്‍ ചാലിച്ച്
വിരിയുന്ന നോവുകളെ
സ്വരശ്രുതി ചേര്‍ത്തു
മധുരിമ പകര്‍ന്നു
കര്‍ണ്ണപുളകിതമാം
ശുദ്ധ സംഗീതമേ
ഒരുവേള നിന്നെ തപം ചെയ്യ്ത
ഹൃദസ്ഥതമാക്കാന്‍   കഴിയുകില്‍
ഏറെ കൊതിക്കുന്നു നിന്‍ ആരാമങ്ങളില്‍
അനവരതം ഓടി നടക്കുവാന്‍
ഒരു പിഞ്ചു പൈതലിനെ പോലെ
എന്നും നിന്നെ കൊതിയോടെ  കേള്‍ക്കുന്നു
എന്‍ ആത്മ സല്ലാപമേ
നിനക്കെന്റെ അനന്തകോടി പ്രണാമം


Monday, September 23, 2013

കടം കേറുമളം

കടം കേറുമളം    

നിറനാഴി പലനാഴി പറയായി
നിറയ്ക്കും മനം പതിവായി
പന്തിരുനാഴികളിൽ പതിരില്ലാഴികയായി
പടുത്തുയർത്താമിനി പലതും പവനായി
കാലമിതു കാളിമ പടർത്തുന്നു  വിനയായി
കാരണം തേടാമിനി താമസം വേണ്ടായി
വലിപ്പചെറുപ്പത്തിൻ കഥയെന്നു മാറുമെന്നായി
വലതുമിടതുമായി ചേരിതിരിഞ്ഞ് പണിയുകയായി
കലർപ്പേറുന്നു കീശനിറക്കുന്നു കേമന്മാരായി     
കടമല്ലാതെ ഒന്നുമേ കാണുന്നില്ല മറുകരയായി
എറിഞ്ഞു പണ്ട് ശാപത്തിൻ മഴു രാമനായി
ഏൽക്കുന്നു ഇന്നും ഇടതടവില്ലാതെ കടമേറും കരയായി  
കാലം കഴിക്കുക കേരളമേ കേരത്തിൻ അളമായി
കാണാൻ വരുന്നു അന്യർ  ഏറെയായി 
ദൈവത്തിൻ നാടെന്നുപറഞ്ഞു നാഴിയും ചങ്ങഴിയും പറയുമായി          

Saturday, September 21, 2013

കുറും കവിതകൾ 124

കുറും കവിതകൾ 124


ശരത് കാല കാറ്റില്‍
നൃത്തമാടി തളര്‍ന്നയില
പുനര്‍ജജനി കാത്തു കിടന്നു

എന്റെ വാക്കുകള്‍ ശബ്ദിച്ചിരുന്നു
ഇന്ന് മൌനമായി , ഉടഞ്ഞ
ഹാര്‍മോണിയത്തിന്‍ കട്ടകളില്‍

പൊഴിഞ്ഞ ഇല
ഒഴുകി നടന്നു ആകാശത്തില്‍
ശരത് കാല പുഴയിലൊരു നിഴലായി

തിരയകന്ന തീരത്തില്‍
ഉടഞ്ഞ ചിപ്പിയും ശംഖും
പിന്നെ കുറെ വളപ്പൊട്ടും  ഞാനും

ഉറക്കമുണര്‍ന്നു
പകല്‍ വെളിച്ചം
മനസ്സില്‍ വിരിഞ്ഞു കവിത

കാപ്പിയുടെ ഗന്ധത്താല്‍
വിരിഞ്ഞു മനസ്സില്‍ നിന്നും
കടലാസിലേക്കൊരു  കവിത

ഇലഞരമ്പുകളില്‍
ജീവനത്തിന്റെ
കഥാലേഖനം

വാക്കുകളാല്‍ മുറിവേല്‍പ്പിക്കുന്നവരെ
നിങ്ങളും നാളെ ഇരകളാകാം
മാനസാന്തരപ്പെടു 

Friday, September 20, 2013

കുറും കവിതകൾ 123

കുറും കവിതകൾ 123


വാക്കുകളാൽ കത്തിപ്പടർത്തി
പറയുവാൻ കഴിയാത്ത
വികാരമോ പ്രണയം

നുണഞ്ഞാല്‍   തീരാത്ത
ഒരു  നുണയോയി
പ്രണയം

നനവേറും മിഴികളില്‍
അഗ്നിപടരാന്‍ മതിയൊരു
ഒരു പൊരി കനല്‍


വിഴുപ്പിന്‍ വേദനയറിയാതെ
വയറിന്റെ പരിഭവം മാറ്റാന്‍
ആഞ്ഞു തല്ലുന്നു  കല്ലില്‍ അലക്കുകാരി

വിരല്‍ തുമ്പില്‍
തൂങ്ങിയ തേങ്ങലടക്കുവാന്‍
ഏറെ ശ്രമിച്ചു വാത്സല്യം

കദന കാമങ്ങളില്‍
കടല്‍ കരയോടു
പറഞ്ഞകന്നു കിന്നാരം


തരിവള കിലുക്കങ്ങളില്‍
അറിയാതെ മനസ്സിന്റെ
താളം മുറിഞ്ഞ വിരഹ താപം

ജലപാതം കണ്ടുടനെ
ഉള്ളിലെ  താപം
തുടിച്ചു  വെളിയിലേക്ക്


ചിദാകാശത്തില്‍
നിറഞ്ഞ മഴമേഘങ്ങള്‍
പെയ്തു ഒഴിഞ്ഞു കണ്ണുനീരായി

മടക്കം

മടക്കം

PhotoPhoto
പൂരാടരാവ് കടന്നു
ഉത്രാട പകലിലേത്തി
തിരുവോണമുണ്ട്‌
അവിട്ടത്തിന്റെ വര്‍ണ്ണ തവട്ടില്‍
അറിയാതെ മനസ്സുചതഞ്ഞു
ചതയരാവിനോടോപ്പം
നിര്‍നിമേഷനായി ചക്രവാളത്തിനപ്പുറം
കൈയ്യാട്ടി വിളിക്കുന്ന
കേരത്തിന്‍ അളത്തിലേക്കുള്ള
അടുത്ത ചിങ്ങവും കാത്തു മടക്കമായി
ഞാനെന്ന മാവേലി

Friday, September 13, 2013

കുറും കവിതകള്‍ 122

കുറും കവിതകള്‍ 122

കണ്ണടച്ചാലും
അക കണ്ണുല്‍
നിന്‍ രൂപം മാത്രമെന്നും

പടിഞ്ഞാറസ്ഥമിക്കുന്ന
സൂര്യ രശ്മി പോലെ
മനം പറഞ്ഞു സമയമായിയെന്നു


ഊഞാലുകെട്ടി
മനമാടി ഓര്‍മ്മകളിലുടെ
ഒരു ബാല്യകാലോണം

പുഴയുംപുല്ലുമറിയാതെ
കുളിച്ചു കയറിയവര്‍
കാലയവനികയില്‍ മറഞ്ഞു

നിഴലുകള്‍
സുഖ ദുഃഖത്തിന്‍
കൂട്ടുകാര്‍

ഉറുമ്പിന്‍ ജാഥ അവസാനിച്ചത്‌
റേഷന്‍ കടയിലെ
പൂഴ്ത്തിയ പഞ്ചാര ചാക്കിന്‍ ചുവട്ടില്‍

നിലാവിനാല്‍
കണ്ണെഴുതി
മിഴി തുറന്നു ആമ്പല്‍

പ്രകൃതിയുടെ
വികൃതികളെന്നു തോന്നാം
അതറിയാതെ ഒന്നുമേ അനങ്ങില്ല

Wednesday, September 11, 2013

അവബോധം

അവബോധംഎത്രനാൾ തുടരുമി
ആരും പറയാത്ത
നുണ കഥയാണെന്ന്
എനിക്ക് നീ
നിനക്ക് ഞാൻ
എന്നാണാവോ
തിരിച്ചറിയുക
നിന്റെ നിന്മ്നോന്നതങ്ങളിലെ
മിന്നുന്നതെല്ലാം കവർന്നെടുത്തു
കണ്ണ് നീരും കൈയ്യുമായി പിരിയുമ്പോൾ
ഞാൻ പറഞ്ഞത് നിനക്ക് പൂർണ്ണ ബോധം വരികയുള്ളു

കുറും കവിതകള്‍ 121

കുറും കവിതകള്‍ 121

മനം തേടി തുമ്പയും മുക്കുത്തിയും 
കണ്ണ് മിഴിച്ചു 
ഓർക്കിഡും ചൈനാപ്പൂക്കളും 

മൃഗതൃഷ്ണയല്ല 
ജീവിനവശ്യതയാല്‍ 
നയിക്കുന്നു ഗണികാഗൃഹം 

ഉള്ളിലെ നൊമ്പരങ്ങളെ
തള്ളി കളഞ്ഞു വെമ്പലിൽ
നുരപതയായി ഒഴിയട്ടെ

പറവകള്‍ സന്ധ്യാബരത്തിന്‍
പ്രതക്ഷിണ വഴിയിലുടെ
ചേക്കേറിനായിയൊരുങ്ങുന്നു

ഭൂമിയിലെ അനീതിക്കുനേരെ
വാനം പ്രതികരിച്ചു
ഇടിയും മിന്നലുമായി

ഒരു ജലരേഖപോൽ
ഓർമ്മകൾ കടന്നകന്നു
വർദ്ധ്യക്കത്തോടോപ്പം

Tuesday, September 10, 2013

ജനനമരണങ്ങള്‍


ജനനമരണങ്ങള്‍
Photo: ജനനമരണങ്ങള്‍ 

പകലിനെ പകുത്തു തീരുമുന്നെ 
പതിരുകൾ തീർത്ത്‌ രാത്രി വന്നു 
പരാതി ആരോടു ചൊല്ലും 
പാതിയായല്ലോ ജീവിതവും   

ത്രാണിയില്ല അല്‍പ്പ പ്രാണിയായി 
ത്ര്യംബകം കുലക്കാനൊ ഒട്ടുമേ വയ്യ 
ത്രേതായുഗത്തിലെ രാമനുമല്ല ഞാന്‍ 
തായമ്പക കേട്ട് പകലുമോടുക്കുവാനാവില്ല 

മരണമെന്ന മുന്നക്ഷരങ്ങള്‍ പരിചേദിച്ചു മനം 
മണമുണ്ടോ രണത്തിന്റെ താണോയിതിനെ 
മൂടുവത്തിനു ഏറെ വേണ്ടല്ലോ മരവുമെന്നറിക
മായാതെ നിഴലായി ഉണ്ട് പിറകെ രാപകലില്ലാതെ
പകലിനെ പകുത്തു തീരുമുന്നെ
പതിരുകൾ തീർത്ത്‌ രാത്രി വന്നു
പരാതി ആരോടു ചൊല്ലും
പാതിയായല്ലോ ജീവിതവും 

ത്രാണിയില്ല അല്‍പ്പ പ്രാണിയായി
ത്ര്യംബകം കുലക്കാനൊ ഒട്ടുമേ വയ്യ
ത്രേതായുഗത്തിലെ രാമനുമല്ല ഞാന്‍
തായമ്പക കേട്ട് പകലുമോടുക്കുവാനാവില്ല

മരണമെന്ന മുന്നക്ഷരങ്ങള്‍ പരിചേദിച്ചു മനം
മണമുണ്ടോ രണത്തിന്റെ താണോയിതിനെ
മൂടുവത്തിനു ഏറെ വേണ്ടല്ലോ മരവുമെന്നറിക
മായാതെ നിഴലായി ഉണ്ട് പിറകെ രാപകലില്ലാതെ

ഒരു പ്രാര്‍ത്ഥന

ഒരു പ്രാര്‍ത്ഥന

ധനുവിൽ മൂലത്തിൽ നിന്നും
മൈധുന മിഥുനത്തിലെക്കുള്ള
അമ്പുകൾ ഉര്‍ദ്ധ രേതസ്സായ യോഗി
യോഗാകുണ്ഡലിനിയുടെ ഉപാസകനാകുകില്‍ 
കര്‍മ്മബന്ധനങ്ങളില്ലാതെ രോഗ പീഡയിലമരാതെ
ഭോഗ കുണ്ഡലിനിയിൽ നിന്നും
യോഗ കുണ്ഡലിനിയിലേക്ക്
സ്ഥാന ചലനം ചെയ്യാന്‍ പ്രാണിക്കു
കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

Monday, September 9, 2013

കുറും കവിതകള്‍ 120

കുറും കവിതകള്‍ 120

ഓണം വന്നു താളം കൊട്ടി
കാണം വില്‍ക്കുന്നില്ലയിപ്പോള്‍
നാണം വിറ്റാണ് ജീവനം!

മുള്ളു കൊടുത്തു പ്രകൃതി
തെല്ലൊന്നു സൂക്ഷിക്കാന്‍
പൂവിനായി ചെടിയില്‍

കനവും നിനവും
ഒരു ചരടില്‍
കോര്‍ക്കാന്‍ കഴിയുകില്‍

ഉറങ്ങുമ്പോള്‍
ഉണര്‍ന്നിരിക്കുന്നു
സുഖ ദുഃഖങ്ങള്‍ സ്വപ്നത്തില്‍

തനുവും മനവുമോന്നാകില്‍
ഉയിര്‍ ഉള്ള കാലം
ഉലകിലും സ്വര്‍ഗ്ഗം

കൊറിയിടും അക്ഷരങ്ങള്‍
കൊഞ്ഞനം കുത്തി
ജീവിതത്തിന്‍ അരങ്ങില്‍

കാവുമില്ല മാവുമില്ലയിന്നു
ചിങ്ങമാണ് എന്നും
കുപ്പിയില്ലാതെ ഒരാഘോഷമില്ല 

Friday, September 6, 2013

ഓണം എവിടെ വരെയായി

ഓണം   എവിടെ  വരെയായി  

               
ഓണമെവിടെ വരെയായി
കോണകം  ഉരിഞ്ഞു
തോരണം  കെട്ടാറായി
മാരണമല്ലാതെ
കാരണം  തേടുകയായി ,വില -
-ളെറുകയായി വലയുന്ന ജനം
മുഖ്യനും  കുട്ടരും  സൗരോര്‍ജ്യയത്തിന്‍
ചൂടില്‍ തലസ്ഥാനത്തുനിന്നും    
മറു സ്ഥാനങ്ങളില്‍ പോകാന്‍ കഴിയാതെ
ഏറെ പരിശ്രമത്തില്‍
അത്യാഗ്രഹം  വിട്ടു
സത്യഗ്രം  നടയിലെ നടുക്കങ്ങള്‍
തരണം ചെയ്യാനാവാതെ
നട്ടം തിരിയുന്നു ഇത് കണ്ടു
മാവേലി പോലും തല താഴ്ത്തുന്നു കഷ്ടം 

സൗഗന്ധികമായി


നൊമ്പരങ്ങള്‍ എലുകതാണ്ടുകയായി
നിണമണിഞ്ഞ ജീവിത കാല്‍പ്പാടുകള്‍
മാത്രമാക്കി ജീവിതം നടന്നകന്നു
നോവിക്കയില്ല ഒരിക്കലും
നോവു പെറുമി സ്നേഹത്തിനെ
മേഘ കിറില്‍ മറയാതെ തിളങ്ങുക
പുഞ്ചിരി പാല്‍ കിണ്ണം പോല്‍
വരികളില്‍ അഗ്നി പെയ്യുന്നു
മൊഴികളില്‍ ജ്വാലയും
മിഴികളില്‍ ബാഷ്പകണങ്ങളുടെ നനവും
ഓര്‍മ്മകളില്‍ പൂവിടട്ടെ
സ്നേഹ വസന്തവും
പട്ടുവോവാതെ ഇരിക്കുകനീയെന്‍
മന മന്ദിരത്തില്‍ സൗഗന്ധികമായി    


Tuesday, September 3, 2013

നീറും മനസ്സുമായി പോക്കാണം

നീറും മനസ്സുമായി പോക്കാണം
------------------------------------

നിലാവിൽ  കുളിക്കും  വസന്തം
നിർനിമേഷനായി  കൊതിക്കും
നിൻ  ചിരിയിൽ മുങ്ങും ഹൃദന്തം
നനുനത്തോരോണ വസന്തം

ഓർമ്മകളുയലാടും പൂവയലേലകളും
തുമ്പികളുയലാടും കിനാക്കളും
തുമ്പപ്പൂ ചോറും കറികളും
പുത്തൻ പൂപ്പട്ടുടുത്ത തൊടികളും

പൂതേൻ നുകരും ശലഭങ്ങളും
പൊങ്ങച്ചം വിളമ്പും നാടും നാട്ടാരും
നാടെത്തി നിൽക്കുന്നവർ  കീശ ഒഴിച്ചും      
പൊന്നോണം ഉണ്ടിട്ടു പൊക്കോണം

ഒരുപിടി വേദനകളും വേര്‍പാടുകളും  
ഒക്കെ സഹിച്ചും കണ്ണുനീരു ഒപ്പിയും
നീറും മനസ്സുമായി അടുത്തോണം വരേക്കും
മാവേലിയെ പോലെ മടങ്ങുന്നു പ്രവാസിയും

കുറും കവിതകള്‍ 119

കുറും കവിതകള്‍ 119

ആദ്യാനുരാഗത്തെ
നെഞ്ചിലെറ്റി ഓര്‍മ്മപകര്‍ന്നു
മനസ്സിന്‍ തമ്പുരു പാടി

ഇഷ്ടമാണ് അന്നുമിന്നും
ഇന്നലെകളെയോര്‍ത്ത്‌ കൊതിച്ചു
മനസ്സോന്നു  ബാല്യമാക്കാന്‍

തുമ്പപൂനിലാവു
കറന്നെടുത്തു
തിരുമുറ്റത്തെ അത്ത പൂക്കളം

ഓലം കൂട്ടി
ഓളം തല്ലി
ഓണമിങ്ങുയെത്തി

ഓര്‍മ്മയായാ ദിനങ്ങള്‍
ഇനിവരുമോയാന്ന്
കുട്ടിയും കോലും കളിക്കാന്‍

മൗനമുടച്ചു
കടലല തീരത്തെ
ചുബിച്ചണച്ചു തന്നിലേക്ക്

അന്തിയും പുലരിയുമേറെയായ്
മയങ്ങി കിടക്കുന്നു ചന്തമുക്കില്‍
അന്തിയായി എന്നറിയാതെ

കുറും കവിതകള്‍ 118

കുറും കവിതകള്‍ 118

മുന്നാടി ഉള്ളത്
ഇരുന്നാടി കണ്ടില്ല
കണ്ണടയില്ലാത്ത മുഖം

സ്നേഹം ഗുണിച്ച്‌
ഹരിച്ചു വന്നപ്പോള്‍
ശിഷ്ടം അഹംമാത്രം


വാനം കരിമഷി തുടച്ചു
കണ്ണു നീര്‍ ഒഴുക്കി
പള്ളിക്കൂട കൂരക്കീഴില്‍ ദുരിതം

തുമ്പപൂക്കും തുമ്പി തുള്ളും
കാലാകാലങ്ങളായിതു
കാണാതെ പ്രവാസ ദുഃഖം

കരിമേഘമകന്നു
ഓണവെയിലുതെളിഞ്ഞു
മനം തുടികൊട്ടിയവനുടെ വരവും കാത്തു

കണ്ണാടി സത്യ മറിയിച്ചു
വെള്ളിപൂശിയകന്നു
കാലമെന്ന കാമുകന്‍

Sunday, September 1, 2013

കുറും കവിതകള്‍ 117

കുറും കവിതകള്‍ 117

ഇലച്ചാര്‍ത്തില്‍ പച്ചിമ പടര്‍ത്തി
അങ്ങു ആകാശത്തു വിരിയുമാ
പൂവിന്‍ തിളക്കത്തില്‍ കണ്ണും നട്ടു

മനസ്സില്‍ കത്തി നില്‍ക്കും
പ്രകാശ ധാരയുടെ പെരുമയില്‍
എല്ലാം മറന്നു ധ്യാനാത്മകത നിറഞ്ഞു


ഇലച്ചാര്‍ത്തില്‍ പച്ചിമ പടര്‍ത്തി
അങ്ങു ആകാശത്തു വിരിയുമാ
പൂവിന്‍ തിളക്കത്തില്‍ കണ്ണും നട്ട്

ചിന്തയുടെ ചിതക്കരികില്‍
ചിതലെടുത്ത ഗ്രന്ഥക്കെട്ടുകളുടെ
ഇടയില്‍  ചലിക്കാനാവാതെ മന്ത്രങ്ങള്‍

പരതി പറന്നു തീരങ്ങളില്‍
ഒരു ഉരുള ചോറിനായി
ബലിക്കാക്ക

ഇറച്ചി കടയില്‍
എപ്പോഴും സുപ്രഭാതത്തിന്‍
ഉണര്‍ത്തലുകള്‍

എന്റെ മുഖം മറച്ചു
പുസ്തകത്താല്‍
ഹൈക്കുവിന്‍ മുന്നില്‍

വേലിക്കു പുറത്തു
പുകമണം പരത്തുന്ന
ശരല്‍ക്കാലപുലര്‍ക്കാലം 

കുറും കവിതകള്‍ 116

കുറും കവിതകള്‍ 116

വിളിക്കാനും  വിളിക്കപ്പെടാനും നല്ലൊരു
ഉപദ്രവ സഹായിയും മടി കോപ്പും
ഇല്ലാത്തവന്റെയല്ല ലോകമിന്നു

നേരോടെ മാവേലി വേരോടെ
വേലികെട്ടി നില്‍ക്കുന്നു
ജുവലറിയിലും ടെസ്റ്റ്‌യിലിനും മുന്നില്‍

വിലകയറ്റം നിയന്ത്രണം
സിറ്റിംഗ് ജഡ്ജിയെ കിട്ടാനില്ല
ഓണം  മാവേലി സ്റ്റോർ വരെ

പള്ളിയിലും അമ്പലങ്ങളിലും
മന്ത്രിക്കുന്നു യന്ത്രം കണക്കെ
സത്യമറിയാതെ വൃഥാ

മനസ്സെന്ന കോവിലില്‍
മാറ്റു നോക്കാതെ
യാന്ത്രികമായി

പള്ളി മണികള്‍
നാക്ക് നീട്ടി പരിഹസിച്ചു
വിശ്വാസം മുട്ട് കുത്തി

വിള്ളല്‍ വിഴാത്ത ചുവരുകളില്‍
കാപട്യമാര്‍ന്ന ലോകത്തിന്‍
വിലക്കപ്പെട്ട കനിയുടെ ആഗ്രഹം


മങ്ങാതെ ഇരിക്കട്ടെ

മങ്ങാതെ ഇരിക്കട്ടെ


മനസ്സിലേക്ക് ഇറങ്ങിപോകുന്നു
രാപകലൊക്കെ  നീറി  ഒടുങ്ങുമ്പോഴും    
മിഴികളിൽ ഒളിപ്പിക്കും മായാത്ത നാണവും
നിൻ മനപുഷ്പം   വിടർന്നു നിൽക്കുന്നു
അധരങ്ങളിലായി ആർക്കുവേണ്ടി
പ്രണയ ചഷകത്തിൽ നിറയും
രുചിയെതെന്നറിയാതെ  എന്നിലേക്ക്‌
വസന്ത തെന്നൽ തഴുകിഒഴുകുമ്പോൾ
വർണ്ണിക്കാനാകാതെ തേടുന്നു അക്ഷരങ്ങളായിരം
ശബ്ദതാരാവലികളിലായി, എന്നിട്ടും വാക്കുകൾ
കിട്ടാതെ വരുന്നൊരു അവസ്ഥയോ ഉന്മാദം
പ്രാണനിൽ വർണ്ണങ്ങളായി മങ്ങാതെ
മായാതെയിരിക്കട്ടെ നിത്യമാ പുഞ്ചിരിപ്പൂ