"ഓളങ്ങൾ തീർത്ത സ്വപ്നങ്ങൾ"

"ഓളങ്ങൾ തീർത്ത സ്വപ്നങ്ങൾ"

ഒഴുകി വരും നിന്നോർമ്മ കുളിരിൽ
ഓളങ്ങളുടെ താളത്തിൽ നീങ്ങുമ്പോൾ
ഒഴിയാത്ത സന്തോഷത്തിൻ ലഹരിയിൽ
ഒരായിരം സ്വപ്നങ്ങൾ തീർത്തു രാവുകൾ.

മിഴിപ്പൂക്കളിലെ തിളക്കത്തിൽ കണ്ടു
മിടിക്കുന്ന ഹൃദയത്തിൻ അനുരാഗാഭാവം.
വാക്കുകളിൽ വിടരും മുല്ലപ്പൂവിൻ ചാരുത,
മർമ്മരം കൊണ്ടു രാഗാർദമായൊരു ഗാനം.

അലയടിച്ചു ആഴി തിരമാലകൾ ആലോലം,
അറിയാതെ കുറിച്ചു പ്രണയാക്ഷരങ്ങൾ.
അറിയുമോ നീ, എൻ അണയാത്ത മോഹം,
അരികിൽ ഉണ്ടാവണമെന്നൊരു സ്വപ്നം.

ജീ ആർ കവിയൂർ
19 12 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “