Saturday, November 29, 2014

എന്നിലെ നീഎന്നിലെ നീ


കണ്ണടച്ചുമെല്ലെ കണ്ടതോക്കെ
കിനാവോയെന്നറിയാതെ
കഴിവിൻ കാമ്പുകളിൽ
നുള്ളി നോവിച്ചറിയുന്നു
ഉള്ളിലുള്ളതൊക്കെയതാ
ഉലകമായി കാണ്മു സത്യം
കാലത്തിൻ കുത്തോഴുക്കിൽ
കാപട്യത്തിൻ മൂടുപങ്ങളിൽ
പരസ്പരം കണ്പോത്തി കളിക്കുന്നു
ഗോപ്യമം പ്രാപഞ്ചിക രഹസ്യം
കാട്ടിത്തന്നതിന് പ്രതിഫലമായ്
ഗോഗുവാ മുഴക്കി ക്രൂശിലേറ്റി
പലായനത്തിൻ പാതകള്‍ താണ്ടിച്ചു
ചമ്മട്ടിയെടുപ്പിച്ചു ചുറ്റിക്കുന്നു
അതേ എന്നിലെ നിന്നെ ഞാൻ
അറിയുന്നു ഒപ്പം എന്നിലെ എന്നെയും

Thursday, November 27, 2014

അനന്തമജ്ഞാതം

അനന്തമജ്ഞാതം


മനമെന്ന കാനനത്തില്‍
മാനായി വന്നു നിന്നു
മായതന്‍  കണ്‍ മുനയാല്‍
മോഹത്തിന്‍ വിത്തുവിതച്ചു

കര്‍മ്മത്തിന്‍ മര്‍മ്മം മറന്നു
അഴലിന്‍ അകപൊള്ളലുകള്‍
ആഴിയോളം ആഴത്തില്‍
നിഴല്‍ തീര്‍ക്കുന്നു സ്വപ്നങ്ങൾ

കലർപ്പിൻ തളിർപ്പിൽ
കാലത്തിൻ നടപ്പിൽ
കഴുക്കുത്താ കയങ്ങളിൽ
കഴകത്തിൻ കൈപ്പുകൾ

താങ്ങുകളില്‍ തഴുകിയകലുന്നു
തണുപ്പിന്‍ തണുങ്ങുകള്‍മെല്ലെ
തോരാത്ത കണ്ണുനീര്‍ പാടങ്ങളില്‍
തടയണകെട്ടിയ തലയണകളിൽ

നീറുമോര്‍മ്മകളില്‍ കാണാക്കാഴ്ചകൾ
നീരണിയും തീരങ്ങളില്‍ നടപ്പിന്‍
നിഴലനക്കങ്ങളുടെ  തേടലില്‍
നഷ്ടസ്വര്‍ഗ്ഗങ്ങള്‍ വസന്തം തീര്‍ക്കുന്നു

ഓളങ്ങളുടെ  താളങ്ങളുടെ
ഒഴുക്കുകള്‍ നിലച്ചു നില്‍ക്കും
ഓവുചാലുകളില്‍ വിഴുപ്പുകളുടെ
ഒടുങ്ങും ജീവന സ്പന്ദനങ്ങള്‍

ആ നാമജപങ്ങളുടെ  തുടര്‍ച്ചയില്‍
അലക്കുകള്‍ അഴകുകൂട്ടുന്നു
അന്തരാത്മാവിന്‍ വിളികളാല്‍
അവസ്ഥാന്തരങ്ങൾ തീര്‍പ്പുകല്‍പ്പിക്കുന്നു

Wednesday, November 26, 2014

ഛായ

ഛായ

നിറഞ്ഞു കവിഞ്ഞോരു
കണ്ണു നീരാല്‍ മുങ്ങി നിവര്‍ന്നു
മുന്നേറുമ്പോഴതാ വരുന്നു മുന്നിലായി
ജടരാഗ്നിയുമായി ജടിലമാം
ജീവിതവഴിത്താരയില്‍ ജന്മജന്മാന്തര
പാപ ഭാരങ്ങളുമായി ചുടലഭസ്മായി
മാറേണ്ടവയൊക്കെ ചിരാതുകള്‍ തേടി പോകുന്നു
ആളികത്തുന്ന നേരങ്ങളില്‍ ആളിയവളെയോര്‍ത്തു
സന്തോഷ ദുഃഖങ്ങള്‍ പങ്കുവച്ച് മനമെന്ന
സാഗരത്തില്‍ നീന്തി തുടിക്കുന്നു  
നകര നാഗ ചിന്തകള്‍ പത്തി വിടര്‍ത്തുന്നു
പങ്കിലമാം ചെളികുണ്ടില്‍ മുങ്ങി പൊങ്ങി
മുതലകണ്ണു നീര്‍ പൊഴിക്കുന്നു .
ആശ നിരാശകളില്‍ നിന്നതാ
കൈയെറ്റി പിടിക്കുവാന്‍ വന്നു നില്‍പ്പു
മൗന ധ്യാനത്തില്‍  ശീതള ഛായകളില്‍
ഞാനുണര്‍ന്നു എന്നിലുള്ളവയൊക്കെ
ഉണര്‍ന്നു പടര്‍ന്നു പന്തലിച്ചു
വെയിലേറ്റു കാറ്റ്റ്റു മഴയെറ്റു മഞ്ഞെറ്റു
വീണ്ടും വീണ്ടും പുഷ്പ്പിച്ചു ബീജമായി
തളിരിട്ടു വളര്‍ന്നും പട്ടും.....
പിന്നെയും പിന്നെയും അങ്ങിനെ അങ്ങിനെ .......!!

============================================================
ചിത്രം എന്റെ മൊബൈല്‍ ക്യാമറയില്‍ വിരിഞ്ഞത് സ്ഥലം മധേപുര ബീഹാര്‍ 

Sunday, November 23, 2014

മോഹം

മോഹം
ആ കണ്ണുകളിൽ നിസ്സംഗ ഭാവം
എവിടെയോ ജീവിത പടവുകളിൽ
എല്ലാം സമർപ്പിച്ചു കയറ്റങ്ങളിൽ 
ക്ഷീണം തീർക്കുന്ന ശ്വാശ നിശ്വാസങ്ങള്‍
നെഞ്ചിന്‍ കൂടിന്നുള്ളില്‍ പ്രകാശ ധാരയായി
ലാഘവ മൗനം ഉറഞ്ഞു നിറഞ്ഞു നില്‍ക്കുന്നു
യുഗയുഗാന്തരങ്ങളായി നിരങ്ങി നീങ്ങുന്നു
പഞ്ചഭൂത കുപ്പായത്തിനുള്ളില്‍ മോഹ കടലില്‍
മായയെന്ന നൌകയില്‍ അലയുമ്പോഴും
അറിയാതെ പോകുന്നു പലപ്പോഴും
''ശരീരമിത്ഥം ഘലു ധര്‍മ്മ സാധനമെന്നു
---------------------------------------------------------
എന്റെ മൊബൈല്‍ഫോണ്‍ കണ്ണുകളില്‍
വിരിഞ്ഞ ചിത്രം സ്ഥലം മാധേപുര ബീഹാര്‍

Saturday, November 22, 2014

സ്വന്തം കാര്യം സിന്ദാബാദ്.............സ്വന്തം കാര്യം സിന്ദാബാദ്.............
സ്വന്തം കാര്യം സിന്ദാബാദ്.............

എന്നെയുമിതുപോലെ ആരോക്കയോ പണ്ട് 
താങ്ങി നടന്നിരിന്നു കണ്ണ് കീറിയനാളുകളിൽ 
ഇന്നും കൊണ്ട് നടക്കുന്നു ഭൂമിയുമെന്നെയും 
ഇരുകാലിക്കുമീ നാൽക്കാലിക്കുമൊരുപൊലെ
അർഹതപ്പെട്ടയീ മഹിതലമെന്നു അറിയാതെ 
കൊമ്പുകൊരുക്കുന്നു പലപ്പോഴും മനം ചെയ്യുവോർ 
എൻ മുന്നിലെ കാഴ്ചകണ്ട്‌  അറിയാതെയൊന്നു 
കൂലംകഷമായി ഉറക്കെ ചിന്തിച്ചു പോയി കുറെ നേരം 
വളർത്തുവാനോ വളർത്തി മേശമേൽ വിളമ്പുവാനോ
ജനനമരണങ്ങൾ അതിന്റെ വഴിയെ പോകട്ടെ 
നമുക്ക് നമ്മുടെ കാര്യം സിന്ദാബാദ്.............


എന്നെയുമിതുപോലെ ആരോക്കയോ പണ്ട്
താങ്ങി നടന്നിരിന്നു കണ്ണ് കീറിയനാളുകളിൽ
ഇന്നും കൊണ്ട് നടക്കുന്നു ഭൂമിയുമെന്നെയും
ഇരുകാലിക്കുമീ നാൽക്കാലിക്കുമൊരുപൊലെ
അർഹതപ്പെട്ടയീ മഹിതലമെന്നു അറിയാതെ
കൊമ്പുകൊരുക്കുന്നു പലപ്പോഴും മനം ചെയ്യുവോർ
എൻ മുന്നിലെ കാഴ്ചകണ്ട്‌ അറിയാതെയൊന്നു
കൂലംകഷമായി ഉറക്കെ ചിന്തിച്ചു പോയി കുറെ നേരം
വളർത്തുവാനോ വളർത്തി മേശമേൽ വിളമ്പുവാനോ
ജനനമരണങ്ങൾ അതിന്റെ വഴിയെ പോകട്ടെ
നമുക്ക് നമ്മുടെ കാര്യം സിന്ദാബാദ്.............

Friday, November 14, 2014

ആട്ടക്കലാശം....

ആട്ടക്കലാശം ....


ഇനി എന്തൊക്കെ കാണണം
വരും രാപകലുകൾ കടന്നകലുമ്പോൾ
ഇലകൾ തളിർന്നു പൊലിയുന്നേരം  
ഒന്നിനു  ഒന്ന് വളമായി മാറുന്നു
കാനേഷുമാരി കണക്കുകൾ നോക്കി
വരേണ്യരെന്നു സ്വയം പെരുമ്പറ
കൊട്ടിപ്പാടിയാടുന്നു നഗ്നരായി
നക്ഷത്ര തിളക്കങ്ങള്‍ നെഞ്ചിലേറ്റുന്നവര്‍
പഴിചാരി പൊതുമുതല്‍ വാരിക്കുട്ടുന്നു
വെളിപ്രദേശങ്ങളില്‍ ഗിരി പ്രഭാഷണം
നടത്തി തുപ്പല്‍ മഴപെയ്യിക്കുന്നു
യാഥാസ്ഥികതയറിയാതെ കേവലം
താനാരെന്നറിയാതെ  പേക്കോലം കെട്ടിയാടുന്നു

Wednesday, November 12, 2014

ചക്രവാളങ്ങളില്‍ ...!!

ചക്രവാളങ്ങളില്‍ ...!!


മയങ്ങി ഉണരുന്നു
നേരത്തിനു നേരം
സുഖദുഃഖ കടലില്‍

കണ്ണഞ്ചിപ്പിക്കും
മനസ്സിന് തുഞ്ചത്ത്
തിളങ്ങും  പ്രഭാപൂരം

കനവിൻ തീരത്ത്‌
അഴലുകൾക്കു മങ്ങല്‍
വിളറി വെളുക്കുന്ന നിനവുകള്‍

കുതിപ്പിന്‍ കിതപ്പില്‍
എഴുസാഗരം കടക്കുന്നു
കഥയറിയാതെ നടനങ്ങള്‍

അസ്തമയാകാശത്തില്‍ മേഘക്കീറില്‍
സൂര്യ കിരണങ്ങളില്‍ മുഖം മറച്ചു
സ്വയം തേടുന്നു ഞാനാരെന്നു...?!!

Tuesday, November 11, 2014

ഇനിയീ യാത്ര എത്രനാള്‍

ഇനിയീ യാത്ര എത്രനാള്‍
ഇനിയെത്ര തീര്‍ത്ഥങ്ങള്‍  ചുറ്റി ഉഴിഞ്ഞിടേണം
ഇനിയെത്ര ചാന്ദ്രമാസങ്ങള്‍ ചുറ്റിതിരിയണം
ഇഴയകന്ന ബന്ധങ്ങളുടെ കെട്ടയഴിക്കണം
ഇടയെടുത്ത് എഴുവരിയക്ഷരങ്ങൾ തള്ളി വായിക്കണം
ഇറയത്തു തൂങ്ങുമീരിഴയന്‍തോര്‍ത്തിന്‍
കോന്തലയില്‍ കാലത്തിന്‍ സമാന്തരങ്ങള്‍
ഓര്‍മ്മകളില്‍ കൊരുത്തു എടുക്കുമ്പോള്‍
പിന്നിട്ട വഴികളില്‍ നഷ്ട വസന്തങ്ങളുടെ
കണക്കുകള്‍ കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും
നോക്കുന്നിടയില്‍  ശിഷ്ടങ്ങളുടെ ഏറ്റകുറച്ചിലുകളുടെ
പിന്നാലെ പായുന്ന പഞ്ചഭൂതകുപ്പായത്തിന്‍
മോഹകുടുക്കുകളില്‍ പ്പെട്ടു അലയുന്നു ഇന്നും
കോടാനു കോടി  യോനി മുഖങ്ങള്‍ കടന്നു
ജനമജന്മാന്തരയാത്ര യുഗയുഗാന്തരമായി
മോക്ഷം തേടിയിന്നുമി   ഭ്രമണപഥങ്ങളിൽ

Sunday, November 9, 2014

യാത്രാവസാനം

യാത്രാവസാനം

India's Crumbling Cities
Image Credit: Axel Boldt

ജീവിത നടുമുറ്റങ്ങളില്‍ ....
സത്യത്തിന്‍ മുഖങ്ങളുടെ
നിഴല്‍ കണ്ണാടി കണ്ടു അറിയാതെ
ഒന്ന് ഞെട്ടുന്നു
ഞെട്ടറ്റു പോവേണ്ടവര്‍
ഭാരം വലിക്കുന്നു
ഭാരമില്ലായിമ്മയറിയാതെ
വിതാനിച്ച നീലിമയുടെ
നക്ഷത്ര താരിപ്പുകള്‍
കണ്ണുകളില്‍ പകര്‍ത്തി നീങ്ങുന്നു
തിങ്കള്‍ തിളക്കങ്ങളുമായി
അലിവോലുമില്ലാതെ
അലയുന്നു ആല തീയുമായി
നെഞ്ചിന്‍ നെരിപ്പോട്ടില്‍
അണഞ്ഞു പോകുന്ന മിന്നാമിന്നിന്‍
ജന്മ ഗേഹങ്ങള്‍ പേറിയീ
യാത്രയിനിയെത്ര നാള്‍ .....

ജീവിത നടുമുറ്റങ്ങളില്‍ ....

ജീവിത നടുമുറ്റങ്ങളില്‍ ....


ഈഞ്ഞാണിച്ചും
മാഞ്ഞാണിച്ചും വന്നു പോകുന്നു
ശിശിരവസന്തങ്ങള്‍

തോടു കുറി ചാന്തും
പുഞ്ചിരി ചിന്തുമായി
അമ്പിളിയെത്തി നോക്കിയകന്നു

ഓലപ്പീലി ചൂടി കൈയ്യാട്ടി
മാലേയം മാടി വിളിച്ചു
മരതക പട്ടു ചാര്‍ത്തി സ്വപ്നമെന്നപോല്‍

അലിവിന്റെ ഓലോലപ്പുഴ
തൊട്ടുണര്‍ത്തുന്നുയമ്മ തന്‍
താരാട്ടിന്‍ ഈണങ്ങള്‍

തോളിലേറി പഞ്ചാര പാലുമുട്ടായി
നുണഞ്ഞു ഇച്ഛയുടെ പൂരപ്പറമ്പിലേ
വെഞ്ചാമര കാറ്റ് പോലച്ഛനും

നെഞ്ചക ചെപ്പിലെ സ്നേഹമുത്തുക്കള്‍
കരിമഷി കണ്ണില്‍ പടര്‍ന്നിറങ്ങുന്നു
ലവണ നദിയൊഴുക്കുന്നു അകലേ കഴിയുന്നവനായി

മധുര കൈപ്പുകള്‍ നിറഞ്ഞു തുളുമ്പി
ഓര്‍മ്മതന്‍ മുക്കുത്തി വിരിഞ്ഞു
പട്ടുപോയിയകലെ ജീവിത നടുമുറ്റങ്ങളില്‍. 

Thursday, November 6, 2014

"ക "വിതയവള്‍ കവിത .......

"ക" വിതയവള്‍ കവിത .......
നക്ഷത്ര കണ്ണുള്ള രാജകുമാരിയുടെ
നവനീതം പൊഴിയും പുഞ്ചിരിക്കായി
നിശീഥിനിയുടെ പടരും ലഹരിയില്‍ 
നില്‍ക്കുന്നിതാ നീലാകാശ ചുവട്ടിലായി
കരീല കാറ്റിന്‍ തലോടലേറ്റുമെല്ലെ
കരിനീല വണ്ടായി മാറി പറക്കുന്നു
നിദ്രയിലലാ കയങ്ങളില്‍ മുത്തമിട്ടു
പരാഗരേണുക്കളുതിര്‍ത്തു മധുരം നുകര്‍ന്നു
പറക്കാന്‍ മനം വേച്ചു നടക്കുനതെന്തേ
മായാമോഹങ്ങളുടെ മോഹിനി രൂപങ്ങളൊക്കെ
മദിച്ചാടുന്നു ചുറ്റുമറിയാതെ കൈ വിട്ടു പോകാതെ
കാത്തു മനമെന്ന മുത്തു കാത്തു
കൊള്ളുന്നു കവിതയുടെ വിതയാല്‍
============================================================
ഇന്ന് ബുദ്ധപൂര്‍ണ്ണിമ എന്റെ ക്യാമറ കണ്ണില്‍ നിന്നും മാധേപുര ബീഹാറില്‍ നിന്നും

Wednesday, November 5, 2014

ഞാനും നീയുമൊന്ന്

ഞാനും നീയുമൊന്ന്


ഏകമാമൊന്നുമാത്രം
വർണ്ണങ്ങളനേകം  
നീലാകാശവും ആഴിയും
മലകളും മരങ്ങളും
സൂര്യ ചന്ദ്രന്മാരും
നക്ഷത്ര സഞ്ചയങ്ങളും
മാതാ പിതാ ഗുരു ദൈവമെന്നതും
നാനാത്വത്തിൽ ഏകത്വം
കാണുമ്പോൾ എത്തിനില്ക്കുന്നു
തത്ത്വമസിയിലും
പ്രജ്ഞാനം ബ്രഹ്മയെന്നും
അയമാത്മാബ്രഹ്മയെന്നു
അവസാനമറിയുന്നു
ആള്‍ദൈവങ്ങളെല്ലാം
ഞാന്‍ തന്നെ
അതേ അഹം ബ്രഹ്മാസ്മി...!!


ഉണരുക മനസ്സേ

ഉണരുക മനസ്സേ


ശാക്തീകരണങ്ങളുടെ ഉൾ വിളികളറിക
തളിരുകളിലെ നുള്ളിൽ കളയാതെ
നമ്ര ശിരസ്ക്കയായി നിന്നിരുന്ന
കാലമകന്നെന്നു  കരുതി  മുന്നേറുക
ദൃശ്യ വിരുന്നുകള്‍ക്കു മേമ്പൊടി കൂട്ടും
വശ്യത കാട്ടി അഴലിന്‍ ആഴങ്ങളില്‍
മാംസള വിസ്മയം തീര്‍ക്കുന്നനിറ കൂട്ടുകളെ
നിശയുടെ തൂലികയാല്‍ മായിക്കാമിനി
വിശപ്പുകളുടെ ഉള്ളറകള്‍ തുപ്പി തെറിപ്പിക്കും
ലജ്ജയുടെ കഞ്ചുകം വകഞ്ഞു
വെറുപ്പിന്റെ കുന്തമുനയാല്‍
വ്യാളി മുഖങ്ങളെ അറുത്തു മാറ്റാം
നിലനില്‍പ്പിന്‍ നിലവറകളുടെ
നെല്ലിപ്പലകള്‍ വലിച്ചു അകറ്റാം
കാലമേ നീയിനി മനുവിൻ
സംഹിതകൾ  വലിച്ചു കീറി
സംശാപവൃക്ഷ ചുവടുകളുടെ തണലുകളും
ശമിവൃക്ഷ കൊമ്പുകളിലും ഒളിപ്പിക്കാതെ
നയിക്കുക വിശ്വാസത്തിൻ ഉള്‍ വിളികളെ
ഈഫിൽ ഗോപുരങ്ങളിലേക്കു നയിക്കുകTuesday, November 4, 2014

വിശപ്പിൻ വിളികൾ

വിശപ്പിൻ വിളികൾ 

ആഹാര നീഹാരങ്ങൾക്കായി ബീഹരാമേ 
നിരാലബരാം നിന്‍ മക്കളിന്നു
വിദ്യാലയ പടിവാതിലിലെത്താന്‍  
ആവാതെ അലയുന്ന കാഴ്ച വേദനാ ജനകം
ഇന്ന് ഞാൻ ഓർക്കുന്നു  മലനാടേ  
നീ ഈ അവസ്ഥകൾ പിന്നിട്ട വഴികൾ
ഇതൊക്കെ അറിയുന്നുവോ ഇന്നിന്റെ 
സുഭിക്ഷരായി കഴിയും തലമുറകൾ.
 
====================================================
ചിത്രം എന്റെ ക്യാമറ കണ്ണുകളില്‍ നിന്നും  മാധേപുര ബീഹാറില്‍ നിന്നും
വിശപ്പിൻ വിളികൾആഹാര നീഹാരങ്ങൾക്കായി ബീഹരാമേ
നിരാലബരാം നിന്‍ മക്കളിന്നു
വിദ്യാലയ പടിവാതിലിലെത്താന്‍ 
ആവാതെ അലയുന്ന കാഴ്ച വേദനാ ജനകം
ഇന്ന് ഞാൻ ഓർക്കുന്നു മലനാടേ
നീ ഈ അവസ്ഥകൾ പിന്നിട്ട വഴികൾ
ഇതൊക്കെ അറിയുന്നുവോ ഇന്നിന്റെ
സുഭിക്ഷരായി കഴിയും തലമുറകൾ.
====================================================
ചിത്രം എന്റെ ക്യാമറ കണ്ണുകളില്‍ നിന്നും മാധേപുര ബീഹാറില്‍ നിന്നും

Sunday, November 2, 2014

ക്ഷുരക സന്നിധിയില്‍.......

ക്ഷുരക സന്നിധിയില്‍.......
ചലിക്കുന്ന കത്രികയുടെ ചിലമ്പലിന്‍ ഇടയില്‍
തലയുര്‍ത്താനാവാതെ കഴുത്തു താഴ്ത്തി
പുതച്ചു മൂടി ബന്ധിതനെ പോലെ ഇരിക്കുമ്പോള്‍
പുലര്‍കാലത്തെ മഞ്ഞിനോടൊപ്പം അതിജീവനത്തിനായി
കപടതയില്ലാ മുഖങ്ങള്‍ക്കു മുന്നില്‍ മൗനിയായി
കാതോര്‍ത്തിരുന്നു അപിരിചിതര്‍ക്ക് നടുവില്‍
അന്യനാടെങ്കിലും അന്യമാല്ലാത്ത സംഭാഷണങ്ങള്‍
അതെ രീതികള്‍ പണ്ട് കണ്ടു കേട്ട അതെ നിഴലുകളുടെ
പുനരാവര്‍ത്തനമോ വിശ്വവിജ്ഞാനകോശം പോലെ
പുതുമയുടെ കഥ വിളമ്പുന്ന അതെ ബാര്‍ബര്‍ ചന്ദ്രേട്ടന്‍
ചര്‍ച്ചചെയ്യും തനി നാട്ടുകാരും ,അതിനിടയില്‍ എന്റെ
ചിന്തകളെ തൊട്ടുണര്‍ത്തി കൊണ്ട് അയാള്‍ മൊഴിഞ്ഞു
‘’ഹോഗയാ ഭായി സാഹബ് ഉഡിയേഗ..*.*
അഗലാ ഗ്രാഹക്ക്  തയ്യാര്‍ ഖടാ ഹേ'' !!!.
അപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത് ഞാന്‍ കേരളത്തിലല്ല
ബീഹാറില്‍ മാധേപുരയില്‍ ആണെന്ന് ..........
കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്റെ രൂപത്തിന്
കുറഞ്ഞത്‌ ഒരു പത്തു വയസ്സു കുറഞ്ഞത്‌ പോല്‍
പെട്ടെന്ന് ജാള്യത മറച്ചു പണവും നല്‍കി മുറുകി നടന്നു ....
ക്ഷുരക സന്നിധിയില്‍.......

ചലിക്കുന്ന കത്രികയുടെ ചിലമ്പലിന്‍ ഇടയില്‍ 
തലയുര്‍ത്താനാവാതെ കഴുത്തു താഴ്ത്തി 
പുതച്ചു മൂടി ബന്ധിതനെ പോലെ ഇരിക്കുമ്പോള്‍
പുലര്‍കാലത്തെ മഞ്ഞിനോടൊപ്പം അതിജീവനത്തിനായി 
കപടതയില്ലാ മുഖങ്ങള്‍ക്കു മുന്നില്‍ മൗനിയായി 
കാതോര്‍ത്തിരുന്നു അപിരിചിതര്‍ക്ക് നടുവില്‍ 
അന്യനാടെങ്കിലും അന്യമാല്ലാത്ത സംഭാഷണങ്ങള്‍  
അതെ രീതികള്‍ പണ്ട് കണ്ടു കേട്ട അതെ നിഴലുകളുടെ 
പുനരാവര്‍ത്തനമോ വിശ്വവിജ്ഞാനകോശം പോലെ 
പുതുമയുടെ കഥ വിളമ്പുന്ന അതെ ബാര്‍ബര്‍ ചന്ദ്രേട്ടന്‍
ചര്‍ച്ചചെയ്യും തനി നാട്ടുകാരും ,അതിനിടയില്‍ എന്റെ 
ചിന്തകളെ തൊട്ടുണര്‍ത്തി കൊണ്ട് അയാള്‍ മൊഴിഞ്ഞു 
‘’ഹോഗയാ ഭായി സാഹബ് ഉടിയേഗ..*.*
അഗലാ ഗ്രഹക്ക് തയ്യാര്‍ ഖടാഹേ'' !!!.
അപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത് ഞാന്‍ കേരളത്തിലല്ല 
ബീഹാറില്‍ മാധേപുരയില്‍ ആണെന്ന് ..........
കണ്ണാടിയില്‍ നോക്കിയപ്പോള്‍ എന്റെ രൂപത്തിന് 
കുറഞ്ഞത്‌ ഒരു പത്തു വയസ്സു കുറഞ്ഞത്‌ പോല്‍
പെട്ടെന്ന് ജാള്യത മറച്ചു പണവും നല്‍കി മുറുകി നടന്നു ....

Saturday, November 1, 2014

കേരള പിറവി ദി (ദീ) നം

കേരള പിറവി ദി (ദീ) നം

കോടാലിയെറിഞ്ഞു പിറവികൊണ്ടിന്നു
കോടികളുടെ കഥകളുമായി അടഞ്ഞും
തുറന്നും 418 കണക്കുമായി നക്ഷത്രമെണ്ണി
അന്‍പത്തി ഏഴും കഴിഞ്ഞു അളന്നു അളന്നു
പാമ്പായി മാറി അതാ നടന്നു നീങ്ങുന്നു
സാക്ഷര സുന്ദര നാടിന്നു ഭാരം
താങ്ങാനാവാതെ കടം കേറും അളമാം
ദൈവ പുത്രന്മാരുടെ സ്വന്തം നാടിന്നു
മദ്യമെന്ന  മഹാവിപത്തിന്‍ ദീനത്തിന്‍ പിടിയില്‍ ....

സങ്കടങ്ങളുടെ കണക്കുകള്‍

സങ്കടങ്ങളുടെ കണക്കുകള്‍ എന്നിലേക്ക്‌ നിറഞ്ഞു വരും
സങ്കടങ്ങളെല്ലാം മുന്നമറിയിക്കാതെ
മുന്നിലുടെയല്ലോ പിന്നെ പിന്നിലുടെ
വരുന്നവ ഞാനറിയാതെ പോകുന്നുവല്ലോ .
കാഴ്ചകളുടെ വഴിയെ കണ്ണിനാലും
കേള്‍വിയുടെ ഏറ്റു പറച്ചിലുടെ കാതിനാലും
വായില്‍ കിടക്കും നാക്കിന്റെ പിഴവിലുടെയും
അത് നീട്ടും നീളന്‍ വഴിയിലുടെ വയറിലുടെയും
പിന്നെ സ്വര്‍ഗ്ഗ നരഗങ്ങള്‍ സൃഷ്ടിക്കുമതിനു
താഴെയുള്ള തിരു ശേഷിപ്പുകളുടെ
നിമിഷങ്ങള്‍ നല്‍കുന്ന സുഖദുഃഖങ്ങളും
പിറവിയും മറവിയും ഓര്‍ത്താലിതു വലിയ കാര്യങ്ങള്‍
എന്തിനു തീര്‍ക്കണമിനിയും നരകങ്ങളുടെ
നാവുനീട്ടും ഉരഗങ്ങള്‍ പോലെ കണക്കുകള്‍
വരുന്നയിടത്തു വച്ചു നേരിടാമീ ജീവിത വഴിയിലുടെ
മുന്നേറുമ്പോള്‍ പൂജ്യങ്ങളിലുടെ തുടങ്ങി
പൂജ്യങ്ങളില്‍ എല്ലാം ഒടുങ്ങുന്നുവല്ലോ...!!