സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
മാലയിട്ട് വൃതം നോറ്റ്
ഭക്തിയോടെ നിറച്ചു
നെയ്തേങ്ങ ഇരുമുടിയിലെന്തി
കല്ലും മുള്ളും നിറഞ്ഞ
മലചവിട്ടി ശരണം വിളിയോടെ
മണികണ്ഠ സ്വാമിക്ക്
മലമേലൊരഭിഷേകം നടത്തി
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
ശരണമലയുടെ കാട്ടിലെ നിഴലിൽ
നദികൾ പാടുന്നു, മാറ്റോലികൊള്ളുന്നു
മലകളിൽ ഭക്തിഗാനങ്ങൾ
പതിനെട്ടാം പടി മുകളിലെ ദിവ്യമേ
മണികണ്ഠാ, നീ തുളുമ്പുന്നു അനുഗ്രഹം ഞങ്ങളിൽ
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
അയ്യപ്പ തിന്തകത്തോം പാടി
തത്വമസി പൊരുളറിഞ്ഞു
അയ്യനും താനുമൊന്നെ മനസ്സിലേറ്റി
തിരികേ മലയിറങ്ങുമ്പോൾ
ശരീരവും മനസ്സും തമ്മിൽ
ഭാരങ്ങൾ എല്ലാം ഒഴിഞ്ഞതുപോലെ
സ്വാമിയേ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
ജീ ആർ കവിയൂർ
17 11 2024
Comments