ആത്മരാഗം ( ലളിത ഗാനം)
ആത്മരാഗം ( ലളിത ഗാനം)
പേരാലിലകൾ കാറ്റിലാടി
പേരറിയാത്ത നൊമ്പരമുണർന്നു
മനസ്സിൽ പറയാനാവാത്ത
മധുരം നിറഞ്ഞു
കണ്ടു മറന്നതും കേട്ടു മറന്നതും
കണ്ണിനും കാതിനും സുഖം പകരും
കലർപ്പില്ലാത്ത ശ്രുതിയുണർന്നു
മെല്ലെ സംഗീത ധാരയൊഴുകി
നിലാവിൻ ചാരുതയും
കുളിർ കാറ്റും തൊട്ടകുന്നു
ജീവിതവിപഞ്ചിക മൂളി
ആത്മരാഗമുണർന്നു
ജീ ആർ കവിയൂർ
08 12 2024
Comments