ഇനിയെന്ത്...

ഇനിയെന്ത്...
.

ഇനിയെന്തു ഞാൻ പാടേണ്ടു അറിയില്ല 
ഗുരുവായൂർ വാഴും ശ്രീകൃഷ്ണ മൂരാരേ  

കുചേലൻ്റെ കൈയ്യിലെ അവിൽ പൊതിയിലെ
ഒരു മലരായി മാറിയെങ്കിലോ എൻ ജന്മം 
അവിടത്തോളമെത്താൻ കഴിഞ്ഞീടുമല്ലോ

അവിടുത്തെ തിരുവുടലിൽ ചാർത്തും പൂമാലയിലെഒരു പൂവായ്
തൂമണം പകരുവാൻ കഴിഞ്ഞെങ്കിൽ ധന്യം 

ഇനിയെന്തു ഞാൻ പാടേണ്ടു അറിയില്ല 
ഗുരുവായൂർ വാഴും ശ്രീകൃഷ്ണ മൂരാരേ  


കണ്ണാ നിൻ പട്ടു പീതാംബര ചേലയിലെ
നൂലായ് മാറാൻ ഒരു പട്ടു നൂൽ പുഴുവായ് 
ജനിച്ചുവെങ്കിൽ എൻ ജന്മം സഫലമായേനേൻ

ഇനിയെന്തു ഞാൻ പാടേണ്ടു അറിയില്ല 
ഗുരുവായൂർ വാഴും ശ്രീകൃഷ്ണ മൂരാരേ  

അവിടുത്തെ ചുണ്ടിൽ പിറക്കുന്ന
മോഹന ഗാനത്തിലെ അക്ഷരങ്ങളായ് 
മാറുവാൻ കഴിഞ്ഞെങ്കിൽ എത്ര പുണ്യം

ഇനിയെന്തു ഞാൻ പാടേണ്ടു അറിയില്ല 
ഗുരുവായൂർ വാഴും ശ്രീകൃഷ്ണ മൂരാരേ  

ജീ ആർ കവിയൂർ
16 11 2024



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “