ഗസൽ: ഒരു സംഗീതാനുഭവം

ഗസൽ: ഒരു സംഗീതാനുഭവം

ഗസലുകൾ നൽകുന്ന ആനന്ദ അനുഭൂതി
ഗായകൻ്റെയും കവിയുടെയും സാന്ദ്ര പ്രയത്നം,
ഗമകങ്ങളായി അസ്വാദ മനസുകളിൽ
പൂനിലാവ് പെയ്യിക്കുന്ന കുളിർമഴയല്ലോ.

വരികളിൽ മിഴിവിനേകും ഓർമകളുടെ മണം
സരസതയിൽ മുങ്ങി ഹൃദയത്തിൽ തൂവലുകൾ.
പറഞ്ഞതെന്നപോലെ ഓരോ നിമിഷവും
ഒരു ഗന്ധർവഗാനമായി വാനത്ത് പടർന്നുയരും.

ഈ സംഗീതത്തിന്റെ ആഴങ്ങളിലേക്ക് ചുവടുവെച്ച്
ആനന്ദം വിടർന്നൊഴുകും പോലെ ഗസൽ.
ശ്രുതി, ലയത്തിന്റെ കൂട്ടായ്മയിൽ വിസ്മയം
സൗന്ദര്യം മാത്രം പകരുന്ന സംഗീതവിഭൂഷണം.

ജീ ആർ കവിയൂർ
04 12  2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ