Monday, January 31, 2011

വായന

വായന
എത്രയോ മരങ്ങളുടെകടക്കല്‍ കോടാലി വീണ്


അറക്ക വാളിന്‍റെ പല്ലിനിരയായി


ചതച്ചു പരത്തി പേപ്പറാക്കി


കറുത്ത മഷി പുരട്ടി പുസ്തകങ്ങളാക്കി


ചന്തയില്‍ വക്കുമ്പോള്‍ കണ്ടു ഭ്രമിച്ചു


വാങ്ങി കുട്ടി അലമാരയിലും


തലയിണ ചുവട്ടിലും വച്ച്


പാപം ഏറ്റു വാങ്ങിക്കയാണ്


എന്റെ വായന


വനദേവതമാരേ വൃക്ഷ ദൈവങ്ങളെ


എന്നെ ശപിക്കല്ലേ

കവിത പുരസ്‌കാരം

കവിത പുരസ്‌കാരം
നിങ്ങള്‍ തന്ന കുപ്പിച്ചില്ലിനല്ല ഞാന്‍


കവിതയെഴുതിയത് അത്


എന്റെ തകര്‍ന്നു പോയ ജീവിതത്തിന്റെ


പതം പറച്ചിലാണ്‌ അതൊക്കെ


നിങ്ങള്‍ കൈയ്യടിച്ച് അകറ്റിയ കൊതുകളെ


കൊന്നതിന്റെ പാപം ഏറ്റെടുക്കുവാന്‍


ഞാന്‍ ഇനിയും തയ്യാറല്ല എന്ന് പറയുകില്‍ അത്


നിങ്ങളോടൊക്കെ നന്ദി കേടല്ലേ അതിനാല്‍


നന്ദി നന്ദി നന്ദി


കാവേ അറിയുന്നു തവ ആത്മഗതം


അത് ഞങ്ങളുടെ ഹൃദയമാണ്


പൊട്ടിച്ചു ഉടക്കല്ലേ തള്ളി പറയല്ലേ


ഞങ്ങലറിയും താങ്കളുടെ


സൃഷ്ടിയുടെ പെറ്റുനോവ്‌


അങ്ങ് തികച്ചും വന്ദനീയനും


അര്‍ഹത പെട്ടവനും തന്നെ

Saturday, January 29, 2011

നോ "ഡേ"

നോ "ഡേ"


ദിനങ്ങളുടെ ദീനങ്ങളേറി വരുന്നു

തികയാതെ വരുമോ മുന്നുറ്റി അറുപത്തിയഞ്ചും

ഫാദറിനും മദറിനും ചില്‍റന്‍സിനും വാലന്‍ടയിനും

ഇതാ പുതിയ ദിനവും പിറക്കുകയായി

നോ ടീവി 'ഡേ"

ഇത് പോലെ വരാതെയിരിക്കില്ല

നോ കാര്‍ "ഡേ" ,നോ ലൈറ്റ് "ഡേ" ,നോ ഫുഡ്‌ "ഡേ"

ഇവരൊക്കെ പറയട്ടെ ഒരുനാള്‍

നോ അടവര്‍ ടയിസ്മെന്റ്റ് "ഡേ "

ഇനി നോവിക്കല്ലേ ഏഡേ

നോ ഓക്ക്സ്സിജന്‍ ഡേ എന്ന് പറയല്ലേ ഡേ

പിന്നെ ആരൊക്കെ എന്ത് ഡേ ആഘോഷിച്ചാലും

നമ്മുക്ക് എന്നും കഞ്ഞി "ഡേ"

Friday, January 28, 2011

ഈ വിധിയില്‍ നിന്നും

ഈ വിധിയില്‍ നിന്നും


സുഗന്ധം പരത്തുന്ന മേടും

കാടും അതിന്റെ കുളിരും

പൂഞ്ചോലയുടെ കളകളാരാവും

കാറ്റിന്റെ കാര്‍ക്കുന്തലഴിഞ്ഞുയങ്ങ്

മുഖത്ത് ഏല്‍പ്പിച്ചു അകലും സുഖവും

എല്ലാം വിട്ട് അകന്ന്‍ ഇന്ന്

നോവുന്ന മനസ്സിനെ

പുകമറയാല്‍ മടുപ്പിക്കും തെരുവിലെ യാനങ്ങളും

വിശപ്പുകളുടെ ആര്‍ത്ത നാദം മുഴങ്ങുന്ന

വഴി വാണിഭ കച്ചകപടങ്ങളും

അടിമയാക്കി നിമിഷങ്ങളെ മുല്ലപ്പുവിന്റെയും

വിയര്‍പ്പിന്റെയും മാസ്മരികതയില്‍

കഴുകന്റെ കണ്ണുമായി കൊത്തി പറിക്കാന്‍

തന്നിലേക്കു ലയിപ്പിക്കാന്‍ ഒരുങ്ങുന്ന ദാഹങ്ങളും

ഓച്ചാനിച്ചു നിന്നു അച്ചാരം വാങ്ങി പിരി മുറുക്കങ്ങളില്ലാതെ

ആരു കൊല നടത്താന്‍ മടിക്കാത്ത പകല്‍ മാന്യര്‍ മേവുന്നായി

പട്ടടയേറുമി പട്ടണ പ്രവിശ്യകളിനിന്നും

അകലെ കൈയ്യാട്ടി വിളിക്കും

കേര നിരകളെയും മണ്ണിന്റെയും

പാലപ്പുവിന്റെ മണം പരത്തും

ചെമ്മണ്‍ പാതകളും അറിയാണ്ടെ

മനസ്സിലേക്ക് ഓടിയെത്തുമ്പോള്‍

അറിയുന്നു പത്ര ദൃശ്യമാധ്യമങ്ങളിലുടെ

ഇന്നുയെന്‍ ഗ്രാമവും വളര്‍ന്നു

നാക്കു നീട്ടുന്നു നഗരത്തിനോടോപ്പം

ഇനി ഞാനെന്തു ചെയ്യണമെന്നുറിയാണ്ട്

ഇതി കര്‍ത്തവ്യ മൂഠനായി വിധിയെ

പഴിച്ചു അലയുന്നു ഈവിഥിയില്‍ .

Wednesday, January 26, 2011

ഭാരതീയന്‍

ഭാരതീയന്‍ഞാനോരു ഭാരതീയന്‍ഭാരിച്ച കടങ്ങളേറിയവന്‍


ഭീതിയോടെ വിലകയറ്റത്തെ നോക്കുന്നവന്‍


ഭരണ ചക്രങ്ങളെ തല കീഴ്മേല്‍ ഏറ്റുന്നവന്‍


ഭ്രമരമായി അര്‍ത്ഥ കാമാങ്ങളുടെ പിറകെ പാറി നടക്കുന്നവന്‍


ഭാഷ വര്‍ണ്ണങ്ങള്‍ക്കും അപ്പുറത്തു ചിന്തികുന്നവന്‍


ഭക്ഷണത്തിനായി കേഴുന്നവന് അന്നം നല്‍കുന്നവന്‍


ഭയമേശിടാതെ മുന്നോട്ടു കുതികേണ്ടവന്‍


ഭരതന്റെ ഭ്രാതു സ്നേഹത്തെ അറിഞ്ഞു


ആസേതുഹിമാചലങ്ങല്‍ക്കുമപ്പുറം


ബ്രമ്മാണ്ഡ കടാഹങ്ങള്‍ ഒന്നെന്നു കരുതി


ലോകാ സമസ്ഥാ സുകിനോ ഭവന്തു എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍


ദേശസ്നേഹത്തിനു മുന്നില്‍ എല്ലാം മറക്കുന്നവന്‍


അതെ ഇവനാകട്ടെ ഭാരതീയന്‍
Tuesday, January 25, 2011

മിലേ സുര്‍ മേരാ തുമാരാ..................

നിന്റെ സ്വര രാഗ മധുരങ്ങള്‍ എന്നിലെ


ജടരാഗ്നിയേയും അലിയിച്ച്

അലൗകിക അമൃത ധാരയോഴുക്കിടുന്നു

നിന്റെ ഗാന ധാരയില്‍ മയങ്ങിയരാവുകളില്‍

ഞാന്‍ കണ്ട കിനാക്കളും അതുതന്ന ലയങ്ങളും

ഇന്നിതാ താന്‍സന്റെ സംഗീതത്തോടു ലയിച്ചു

സ്വര്‍ഗ്ഗത്തേ സന്തോഷത്തില്‍ ആറാടിക്കുമ്പോള്‍

ഇന്ന് നിനക്കായ് പടര്‍ത്താന്‍ എനിക്ക്

ഒരു തുള്ളി കണ്ണ് നീര്‍കണങ്ങള്‍ മാത്രം

Monday, January 24, 2011

നാശത്തിലേക്ക്കുടില കമ്പളങ്ങള്‍ താണ്ടി


പടല പിണക്കങ്ങളൊക്കെയകറ്റി


പ്രപഞ്ച സത്യങ്ങളൊക്കെയറിയാണ്ട്


പ്രതികാര വാഞ്ചയോടയങ്ങ്


തിമില കൊട്ടി തിമിരമാര്‍ന്ന


കാഴചയാലെ തകര്‍ത്ത് എറിഞ്ഞു


മാനവികതയോക്കെയങ്ങു


തരിപ്പും താരിപ്പുമില്ലാതെ


മരവിപ്പതെന്തേയി ചരിക്കുമാചരിക്കുമി


ലോകമിന്നു ദിനം ദീനമായ്‌ കേണു കൊണ്ട്


ലാക്കാക്കുന്ന തെങ്ങോട്ടേക്ക്‌ ആവോ ......?!!!!!
Friday, January 21, 2011

നാടിന്റെ നന്മ

നാടിന്റെ നന്മ


യാതൊരു ചുറ്റുമില്ലാതെ

ചിറ്റപ്പള്ളി ജോസ്സപ്പേട്ടന്

ആശംസകളറിയിക്കാതെ വയ്യ

എന്തെന്ന് ചോദിക്കുകില്‍

നോക്ക് കൂലിക്കുമുന്നിലായി

നോക്കുകുത്തിയാകാതെ ഉശിരനായി

വിജയം തന്നെ "വി " ഗാര്‍ഡ്‌യെന്നു

സംരക്ഷണമേകി കൊണ്ട് സ്വയം

തൊഴിലാളിയായി ഭീഷണിക്ക് വഴങ്ങാതെ

കാണിച്ച പൗരുഷ്യത്തിനു സമ്മാനം

നല്‍കും ഏറെ വൈകാതെ ഇരു മുന്നണി

തോഴിലാളികള്‍ നാട് കടത്തുമീ

വ്യവസായവും വ്യവസായശാലകളും

അന്യമായി അന്യ സംസ്ഥാനത്തിനു

ഭാഗ്യമായി മാറുമ്പോള്‍

ഉള്ള തോഴിലിനെ തൊഴിച്ച് മാറ്റി

ഇളിച്ചു കാണിച്ചു നടക്കും യൂണിയനുകള്‍

"കേരളമെന്നു കേട്ടാലോ

ഭയക്കണം വ്യവസായികളൊക്കെ"

Wednesday, January 19, 2011

അയവിറക്കുകള്‍

അയവിറക്കുകള്‍
മെഴുകുതിരിയുടെ വെളിച്ചത്തില്‍


നിന്റെ മേനിതന്‍ നിഴലുകള്‍


ഓര്‍മ്മകളെ വേട്ടയാടി കൊണ്ടിരിക്കുമ്പോള്‍


അങ്ങ് ആകാശത്ത്‌ ചന്ദ്രന്റെ കള്ളചിരിയില്‍


എല്ലാം അലിഞ്ഞുയില്ലാതെയാകുമ്പോഴെക്കും


മഞ്ഞിന്റെ കുളിര്‍മ്മകള്‍ താഴ്വാരങ്ങളെ


തൊട്ടുണര്‍ത്തി കൊടുക്കാറ്റയകന്ന


നിശബ്ദതയില്‍ മയങ്ങുമ്പോള്‍


അരിച്ചിറങ്ങിയ ചുട് സൂര്യന്‍റെ


കൈകളാണെന്ന്‍യറിഞ്ഞു തെരുവിലെ


വണ്ടികളുടെ ഉണര്‍ത്തു പാട്ട് പൈദാഹങ്ങളെ


ജോലി തേടിയോടി വീണ്ടും


ഓര്‍മ്മകള്‍ ചേക്കേറും വരക്കും

Sunday, January 16, 2011

എന്‍റെ പൊലിഞ്ഞു പോയോരു മകരജ്യോതിസ്സു

ഒരു നോക്കു കാണാന്‍


ഒരു മന്ത്രമോടെ

ഇരു മുടി കേട്ട്ഏന്തി

ഈ അച്ഛനെ നീയങ്ങു

നിന്‍യരികത്തു പേര്‍ത്ത്യണച്ചില്ലേ

ഇനിയെനിക്ക്യാരുണ്ട് ഒരാശ്രയം

നീയെല്ലാമറിഞ്ഞ്ങ്ങു പുഞ്ചിരിതൂകി

അറിയിക്കുന്നു നാശമുള്ളോരു ദേഹമല്ലേയെന്ന്

അറിയാത്ത ഞാനെങ്ങിനെ അറിയുവു

അമ്മതന്‍ തോരാത്ത കണ്ണുനീരും

അതുകണ്ട് കരഞ്ഞു തളര്‍ന്നോരു അനുജത്തിയും

ചവിട്ടേയെറ്റു തിരിച്ചറിയാതിരിക്കുമാറോരു

ദേഹത്തെ കാട്ടി ലക്ഷം തന്നിടാമെന്നു പറഞ്ഞു

അലക്ഷ്യമായ് ലക്ഷങ്ങള്‍ തരുമെന്ന് വിളിച്ചോതുന്ന

ഈ പണമെന്തേ മാറി മാറി വരും

സര്‍ക്കാറുകള്‍ നേരത്തെ ഉപകരിക്കാഞ്ഞത്

ഇന്നെനിക്കു അച്ഛനുണ്ടായിരുന്നെങ്കില്‍

ഇച്ഛിക്കുന്നതൊക്കെ തന്നിരുനേനെമീ -

-പൊങ്കലിനാഘോഷമായി .

Thursday, January 13, 2011

അരാജകത്വം

അരാജകത്വം

താടിക്കാരൊരു കുട്ടം നിറഞ്ഞു


താടനം നടത്തുന്നു ഇന്നിന്റെ

നാളെയെയറിയാതെ

ജനതതിയിതറിഞ്ഞിട്ട്

അറിയാതെ അന്ധരായി ചമയുന്നു

ഇത് തന്നെയല്ലയോയിവര്‍ പ്രോത്സാഹനം

ഹനിക്കുവാനാരുമില്ലേ ഈ

അഹന്തയേറികുതിക്കുമീ കപടതയെ

കുരുതി കൊടുത്തിട്ട്

അറുതി വരുത്തുവതിനായ്

മറുമരുന്നുമില്ലേ കുത്തുന്ന മഷിക്കു പോലും

അഴുമതിയെ മേതിക്കുകയിനിയും

ഒരു തിരഞ്ഞെടുപ്പിനെ കാത്തിരുന്നിട്ടു

കാര്യമില്ലാതെയകുമോ അതിനുള്ളില്‍

നമ്മുടെ രാജ്യം  പണയത്തിലാകുമോ

ജനങ്ങളാല്‍ തിരഞ്ഞെടുത്തു

ജനങ്ങള്‍ ഭരിക്കുമി ജനാതിപത്യ രാജ്യം.

Wednesday, January 12, 2011

മാറ്റങ്ങള്‍

ചേരില്‍ വെക്കുവാന്‍


ഉറിയില്‍ തുക്കാന്‍

നാഴിയില്‍ അളക്കാന്‍

അടച്ചുവാറ്റിപലക അടച്ചുവാറ്റാന്‍

ഉപ്പുമരവി ഉപ്പിട്ട് വെക്കാന്‍

ഉമികരികുടുക്ക പല്ലുതേക്കാന്‍

തിരക തിരിക്കാന്‍

വിത്തോറ്റി വിത്ത്‌ വാരാന്‍

മുറം പാറ്റികൊഴിക്കാന്‍

പനമ്പ് വേയിലുകായന്‍

ചിരട്ടതവിയില്‍ വിളമ്പാന്‍

അരി പെട്ടി ,പത്തായ അറ നിലവറയെല്ലാം


പുതിയ കാലത്തിനു വഴി മാറി കൊടുത്തു

Tuesday, January 11, 2011

സഞ്ചാരി പറയുന്നു

കാലനിലുടെ കവിതയാലങ്ങു


കാലത്തിന്‍ പോയ്‌മുഖങ്ങള്‍ വരച്ചുകാട്ടി

പ്രാര്‍ത്ഥിച്ചു കൊണ്ടയങ്ങു പാട്ടിന്റെ -

-പാലാഴി തീര്‍ക്കുന്ന സഞ്ചാരിയായ്

പ്രവരനാമൊരു കവിയുടെ സന്നിധിയിലുടെ

കേള്‍ക്കാത്ത ചെവിയുടെ നേരെയങ്ങു

ചോദ്യങ്ങളെയ്യെതു അപ്പുവിന്റെ

ശബ്ദത്താലങ്ങു ഓര്‍മ്മകളിലുടെ

പൈദാഹങ്ങളൊക്കെ സഖിച്ചു

ജീവിത തൃഷ്ണ കളോടങ്ങുമ്പോഴും

വീട്ടാകടങ്ങളൊക്കെ കണ്ടുനുകരുവാനാകാതെ

മുന്നാറിനെ ഒറ്റികൊടുത്തോരു

യൂദാസുക്കളെ പഴിപറഞ്ഞ്-

യകലുമ്പോഴും കുടുബവിളക്കു

തെളിയിച്ചു പേരകുട്ടികള്‍ തന്‍

സന്തോഷം പകര്‍ന്നു കൊണ്ടയങ്ങു

കലാകാരനായ്കാലം കഴിക്കുമ്പോഴും

ദേവതാരു പൂത്തുലയിക്കും

അഭയമന്ത്രത്തിന്റെ പാട്ടുകാരിയുമായ്

മരുവുന്ന കടലമ്മയുടെ തീരത്തുകുടി

മുന്നേറുമ്പോഴും സഞ്ചിത ശക്തിയെ

ചുനക്കരയും കടന്ന്‍ തിരയുന്നു രാമനിപ്പോള്‍

പൂങ്കുയിലായി പ്രപഞ്ച സംഗീതമോതുന്നു

എല്ലാവരോടുമായി എപ്പോഴും മോഴിയുന്നു

സ്നേഹമാണ്‌ സുഹുര്‍ത്തുക്കളെ

നല്ല സമ്പത്ത് എന്ന്‍ "സഞ്ചരി"യിലുടെ

Monday, January 10, 2011

ഹാനീകരം

നിരത്തിന്‍ ഓരത്ത്


തല്ലും മടിയും വലിയും

വീശും കഴിഞ്ഞ് വീണ്ടും

പരത്തി ചുരുട്ടിയടിച്ചു കഴിഞ്ഞ്

മായം പുരണ്ടയവ ചൂട് യേറിയത്

മുന്‍മ്പേ കിട്ടുമ്പോള്‍

പിന്‍മ്പോട്ട് മാറാതെ

മുന്നോട്ട് ആഞ്ഞു പോറോട്ട

വലിച്ചു പറിച്ചു അകത്താകുമ്പോള്‍

കുട്ടത്തില്‍ അതിര്‍ത്തികടന്നു

അയവിറക്കുന്നവയെ അറവുകത്തിയറിഞ്ഞു

കറിയായി തീന്‍മേശയിലെത്തും മാട്ടുകറിയുമില്ലാതെ

ഒന്നുമേ കിട്ടുകയില്ല പ്രാതലിനു ഇന്നെന്‍ നാട്ടില്‍

Saturday, January 8, 2011

പാസ്സ് വേര്‍ഡ്‌

ഇന്ന് അറിയുക എല്ലാം


സൂത്ര വാക്യങ്ങളിലുടെയാണല്ലോ

വിഷയങ്ങളും വിഷയസൂചികളും

വിവര സാങ്കേതികകളുടെ

മുടി ചൂടാ മന്നനായ് വിഹരിക്കുമ്പോള്‍

നിങ്ങളെ നിങ്ങളാക്കുന്നതും

നിമിഷങ്ങള്‍ക്കുള്ളിലായ്

നിരക്ഷര കുഷിയായി മാറ്റുന്നതും

നിരക്കുകളും തിരക്കുകളില്‍

നിന്നുയകന്നു നിത്യ നൈമിഷിക


നിവൃത്തികളില്‍ ഇവനില്ലയെങ്കില്‍

എല്ലാം തല കീഴ്മേലാകുമല്ലോ