Thursday, September 29, 2011

ജീവിത പാതയില്‍ നിന്നും


ജീവിത പാതയില്‍ നിന്നും


അവനും  അവളും

എന്റെ ഹൃദയം കവര്‍ന്നല്ലേ
നീ തല കുമ്പിട്ടിരിക്കുന്നത് 
തന്നിടുക തിരികെ അത് .
ചിരിതൂകി മൊഴിഞ്ഞു  അവള്‍ സാകുതം
തന്നിടാം ,പക്ഷേ എന്റെ കൈയ്യിലെ
 മൈലാഞ്ചി പുരട്ടിയത്
ഒന്ന് ഉണങ്ങി കൊള്ളട്ടെ  .
കനവുകള്‍
കനവുകള്‍ കണ്ടു മനം മടുത്തു തുടങ്ങി
കല്ലായിതുടങ്ങി   അവയൊക്കെ
കണ്ണാടി ചില്ലുകളായി മാറിയിരുന്നെങ്കില്‍ 
കഴഞ്ചും വേദനയില്ലായിരുന്നു , എന്നാല്‍
കാല്ലായിട്ടും അവ ഉടഞ്ഞു പോകുന്നുവല്ലോ !

ആശകള്‍
മനം മടുത്തുതുടങ്ങി  ഈ ഒളിച്ചു കളിയാല്‍ 
ഇരവും  പകലും  ഒരുപോലെ ആയി തുടങ്ങി
ഒരു ചിലപ്പോള്‍ സൂര്യന്‍ ചന്ദ്രനെ  മറക്കുന്നു 
മറ്റു ചിലപ്പോള്‍ ചന്ദ്രന്‍ സൂര്യനെയും  
പലവുരു ഒളിചോട്ടങ്ങള്‍ക്ക് ശ്രമിച്ചു 
ഈ ജീവിതത്തില്‍ നിന്നും അകലുവാന്‍
എന്നാല്‍    തടയുന്നു ഓരോ തവണയും
എന്നെ നിന്‍ വശ്യമാര്‍ന്ന  പ്രണയം 

Tuesday, September 27, 2011

ഗൂഗിളിനു പതിമൂന്നു വയസ്സ് ഇന്ന് തികഞ്ഞു

ഗൂഗിള്‍ അമ്മച്ചിക്ക് പതിമൂന്നു വയസ്സ് ഇന്ന് തികഞ്ഞു ( വിവരങ്ങള്‍ക്ക് കടപ്പാട് :വീക്കി പീഡിയ )അമ്മച്ചിയുടെ പിറന്നാളിന്റെ ഭാഗമായി ഒരു ചിത്രം കൊടുത്തിരിക്കുന്നു ഇൻറർനെറ്റ് തിരച്ചിൽ മുന്നില്‍ തന്നെ


ആയിരത്തി തൊള്ളായിരത്തി തോന്നുറ്റി ആറില്‍ ആദ്യ സെര്‍ച്ച്‌ എങ്ങിന്‍ തുടങ്ങിയത്


തരം പബ്ലിക്


(NASDAQ: GOOG)


(LSE: GGEA)


സ്ഥാപിതം മെൻലോ പാർക്ക്, കാലിഫോർണിയ (സെപ്റ്റംബർ 7 1998)


സ്ഥാപകൻ സെർഗി ബ്രിൻ


ലാറി പേജ്


ആസ്ഥാനം ഗൂഗിൾപ്ലെക്സ്, മൗണ്ടൻ വ്യൂ കാലിഫോർണിയ, അമേരിക്ക


പ്രവര്‍ത്തന മേഘല ലോകമെമ്പാടും


സ്ഥാപകർ എറിക് ഇ. ഷ്മിറ്റ്


(ചെയർമാൻ) & (സി.ഇ.ഒ.)


സെർഗി ബ്രിന്


(ടെക്നോളജി പ്രസിഡന്റ്)


ലാറി പേജ്


(പ്രൊഡക്ട്സ് പ്രസിഡന്റ്)


വ്യവസായ മേഖല ഇന്റർനെറ്റ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ


ഉൽ‌പന്നങ്ങൾ ഗൂഗിൾ ഉല്പന്നങ്ങളുടെ പട്ടിക


വിറ്റുവരവ് 55.97% 16.593 ശതകോടി യു.എസ്. ഡോളർ (2007)


പ്രവർത്തന വിറ്റുവരവ് 30.64% 5.084 ശതകോടി യു.എസ്. ഡോളർ (2007)


അറ്റാദായം 25.33% 4.203 ശതകോടി യു.എസ്. ഡോളർ (2007)


തൊഴിലാളികൾ 19,604 (ജൂൺ 30 2008)


മുദ്രാവാക്യം Don't be evil (തിന്മ അരുത്)


വെബ്‌സൈറ്റ് Google.com

ഇൻറർനെറ്റ് തിരച്ചിൽ, വെബ് അധിഷ്ഠിത സേവനം, വെബ്സൈറ്റ് പരസ്യം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയാണ് ഗൂഗിൾ (ഇംഗ്ലീഷ് ഉച്ചാരണം - IPA: [ˈguːgəl]) ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്റർനെറ്റിന്റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 2005 തുടക്കമായപ്പോഴേക്കും 800 കോടിയോളം വെബ് പേജുകളും നൂറുകോടിയോളം വെബ്ചിത്രങ്ങളും ഗൂഗിൾ തിരച്ചിലുകൾക്കായി ക്രമപ്പെടുത്തിയിരുന്നു


അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽനിന്നും പിറവിയെടുത്തതാണ് ഗൂഗിൾ എന്ന പദം. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു വിവക്ഷ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറി.


ഏതായാലും തങ്ങൾക്കു പറ്റിയ അക്ഷരപ്പിശക് മറ്റാരെയും വഴിതെറ്റിക്കരുത് എന്ന ചിന്ത ഗൂഗിൾ ഉടമകൾക്ക് ഉണ്ടെന്നുള്ളതാണു രസകരമായ വസ്തുത. ഗൂഗിൾ എന്ന് ടൈപ് ചെയ്യുമ്പോൾ വന്നുപോയേക്കാവുന്ന അക്ഷരപ്പിശകുകളുടെ ഫലങ്ങളെല്ലാം ഡൊമെയ്ൻ പദങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും. ഗൂഗിളിനു സദൃശമായ അക്ഷരത്തെറ്റുകളെല്ലാം ഇപ്രകാരം ശരിയായ ഡൊമെയിൻ നാമത്തിലേക്കു് വഴിതിരിച്ചു വിട്ടിരിക്കുകയാണ്


ചരിത്രം


സ്റ്റാൻ‌ഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ ബീജാവാപം ചെയ്തത്. 1996 ജനുവരിയിലായിരുന്നു ഇവർ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവർ തുടക്കമിട്ടത്. അതുവരെ ഒരാൾ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുക മാത്രമായിരുന്നു വെബ്‌തിരയൽ സംവിധാനങ്ങളുടെ ശൈലി. പലപ്പോഴും പരസ്പര ബന്ധമില്ലാത്ത ഫലങ്ങൾ ഇത്തരം തിരയലുകൾ തരുമെന്നതിൽ സംശയമില്ല. തങ്ങളുടെ പുതിയ തിരച്ചിൽ സംവിധാനത്തിന് ബാക്ക് റബ് എന്ന പേരാണ് ലാറിയും സെർജിയും നൽകിയത്. ബാക്ൿലിങ്കുകളിൽ നിന്നും സെർച്ച് ഫലങ്ങൾ കണ്ടെത്തിയിരുന്നതിനാലാണിത്.


പരീക്ഷണങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരുവർഷത്തിനു ശേഷം കാലിഫോർണിയയിൽ ഒരു സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ലളിതമായ രുപകൽ‌പനയായിരുന്നു ഗൂഗിൾ സെർച്ച് എൻ‌ജിന്റെ പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും നൽകാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു.


ഇന്റർനെറ്റിൽ തിരയുക എന്നതിനു പകരമായി റ്റു ഗൂഗിൾ എന്ന പ്രയോഗശൈലി തന്നെ ഇംഗ്ലീഷിൽ രൂപപ്പെട്ടു. ഏതായാലും ഗൂഗിൾ ഉടമകൾ ഈ ശൈലിക്ക് അത്ര പ്രോത്സാ‍ഹനം നൽകിയില്ല. തങ്ങളുടെ ഡൊമെയിൻ നാമം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയായിരുന്നു ഇതിനുപിന്നിൽ.


കടപ്പാട് :വീകി പീഡിയ

Monday, September 26, 2011

പ്രകൃതിയുടെ പാഠപുസ്തകം

പ്രകൃതിയുടെ പാഠപുസ്തകം
പ്രകൃതിതന്‍ പാഠപുസ്തകം .


പാര്‍ത്തു നില്‍ക്കവേ കണ്ടു

ചെറു നീറുകള്‍ തന്‍ ഘോഷയാത്ര

പ്രകൃതിതന്‍ പാഠം പഠിച്ചവര്‍

ഏറ്റിയ ഭാരങ്ങള്‍ ഇറക്കാതെ

ഏറുന്ന കയറ്റിറക്കങ്ങള്‍ നോക്കാതെ

വാക്കേറ്റ-തിര്‍പ്പുകള്‍ക്കുമിടം തേടാതെ

ഈ പോക്കുകാണുമ്പോള്‍

തന്നിലെക്കൊന്നു ഉറ്റു നോക്കാത്ത

ഇരുകാലിയാം മനുഷ്യാ

നീ കാണുക അവര്‍ തന്‍

അധ്വാന-ജീവന രഹസ്യം
Thursday, September 22, 2011

തേടലുകള്‍

തേടലുകള്‍എന്‍ അറിവിന്‍ പരിമിതികളെത്ര!


എന്നവയവങ്ങള്‍ പോലും കാണാന്‍ കഴിയുന്നില്ല

കാതുകളും പല്ലുകളും പിന്നെ


കഴുത്തിന്‍ പിന്നാമ്പുറങ്ങള്‍ പോലും


രസമേറ്റിയ ചില്ലിന്‍ സഹായമില്ലാതെ!


രസനകള്‍ക്കുമുണ്ട് ഏറെ കുറവുക,ളെങ്കിലും


തേടുന്നു ഈ ജീവിത രഹസ്യങ്ങളൊക്കെ


തേടാത്തോരു വഴികളെ തേടുന്നു മനം


ഞാനാര് ഞാനോരു പ്രതിഭാസമോ


ഞെട്ടറ്റു പോകുമാ മൗനമെന്ന പ്രഹേളികയോ  


ഇരുളടഞ്ഞൊരു മനസ്സിന്റെ


ഇടനാഴികളില്‍ തെളിയുമാ


പ്രകാശനാളമേ നീയെന്നില്‍ നിറക്കുക


പ്രത്യാശതന്‍ സ്ഫുരണങ്ങള്‍ നിത്യം!

Wednesday, September 21, 2011

വിലയെറ്റവും വേലിയേറ്റവും

വിലയെറ്റവും വേലിയേറ്റവുംഎന്തിതു കഷ്ടം


ഏറെ പഠിച്ചവര്‍


സ്വന്തമെന്ന പദത്തിനര്‍ത്ഥത്തെ


അനര്‍ത്ഥമാക്കുവോര്‍


നേരറിഞ്ഞിട്ടും


നെഞ്ചിനു നേരെയെറിഞ്ഞു


പൊതു മുതല്‍ തച്ചു


പൊള്ളയാം തത്വം


ചുമപ്പോര്‍ അറിയുമോ


ചമ്ര വട്ടത്തു നടത്തുമി മുറകളൊക്കെ


വോട്ടിന്റെ ബലമേറെ കുറക്കുമെന്ന്


വട്ടല്ലാതെ ഇതിനു എന്ത് പേരുവിളിക്കണം


Monday, September 19, 2011

അര്‍ച്ചന

അര്‍ച്ചനമൂളുന്നു ഞാന്‍ എന്‍


നെഞ്ചിന്റെ താളത്തിനൊപ്പം


മുളം തണ്ടിന്റെ ചുറ്റുമാ


വണ്ടിന്റെ മൂളലുകള്‍ ക്കൊപ്പം


കളകാഞ്ചി പൊഴിക്കും


കുയിലിന്റെ പാട്ടും


വെള്ളി  കൊലുസ്സ് പോല്‍   തുള്ളി


ഒഴുകുമാ കാട്ടാറിന്റെ കിലുക്കത്തിനൊപ്പം

മലയിലെ തേവരുടെ മടിത്തട്ടില്‍

മന്ത്രാക്ഷരത്തോട് ഒപ്പം വീഴും


ചെമ്പരത്തി പൂവും


നൊമ്പര  മേറ്റു പാടും ഇടക്കയുടെ


നാദങ്ങളൊക്കെ അറിയാതെ


കണ്ണടച്ചു കൈ കുപ്പി നില്‍ക്കുമെന്‍


കണ്ണാകും മനക്കണ്ണില്‍ നിറയുമാ


മനോഹര രൂപമെപ്പോഴും


മായാതെ നിത്യം കാട്ടി തരണമേ


ദേഹത്ത് വമിക്കുമി ദൈവമേ


ദയാവായ്പ്പുകളാം സ്വരം

  കേള്‍ക്കും ഈശ്വരിയെ

Tuesday, September 13, 2011

കനവ്‌ -(ഗാനം)


 കനവ്‌  -(ഗാനം) 

ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങിയ നേരത്തു 

കിനാക്കളില്‍   നീ വന്നു 
കവര്‍ന്നില്ലേ  ഉള്ളം 
പറയുവാന്‍ ആഞ്ഞപ്പോള്‍ 
പിടിതരാതെ നീയങ്ങു 
മറഞ്ഞകന്നില്ലേ   മുകിലിനെ  പോല്‍ 

ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങി പോയി 

നിന്‍ മധുരാധരങ്ങളെന്നില്‍ 
ഉണര്‍ത്തിയ അനവദ്യ 
കാവ്യ മധുരിമ  മറക്കുവാനാകുകയില്ലല്ലോ 

ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങി പോയി  

താളവും ശ്രുതിയും വര്‍ണ്ണങ്ങളുമറിയാതെ 
തുള്ളി തുളുമ്പും നിന്‍ നാമങ്ങളൊക്കെ 
അറിയാതെ എന്‍ നാവിന്‍ തുമ്പില്‍
                      - നിറഞ്ഞു നിന്നു  
ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങി പോയി 

അരമണിയും കിങ്ങിണിയും 
തരിവള കുടമണി കിലുക്കുമോരോ 
പദ ചലനങ്ങളും  നിന്‍ വരവെന്ന് 
കരുതി ഞാനങ്ങു വല്ലാതെ കാതോര്‍ത്തിരുന്നു 

ഒരു മാരി മുകിലിന്റെ 
കണ്ണുനീര്‍ കഥകേട്ടു 
അറിയാതെ ഞാനങ്ങു 
മയങ്ങിയ പോയി      
 

Thursday, September 1, 2011

പൊരുളറിയാത്തവര്‍

പൊരുളറിയാത്തവര്‍


കണ്‍ തടങ്ങളില്‍ നിന്നും ഇറ്റു വീണ


ലവണ രസമേറി മറന്നങ്ങു


സുഖത്തിന്റെ മാധുര്യം മാത്രം  പേറുന്നു


ചാവുനോവിന്റെ വേദനകള്‍


ജന്മ ദുഃഖങ്ങളൊക്കെ മറന്നങ്ങു

ജീവിതത്തിന്‍ നിമ്നോന്നതങ്ങളോക്കെ


തീരയുന്നു ,രസം പുരണ്ട ചില്ലുകളിലെ  മുഖത്തേക്കു


ഉറ്റു നോക്കും, ജാളൃതയുടെ മൗഡ്യം

പകര്‍ന്നാടും നവരസങ്ങള്‍ കണ്ടു


എത്തുവാന്‍ മുതിരവേ

തെല്ലിട നിന്ന് കണ്ടു ആ പ്രതിച്ഛായയെ


ചുക്കി ചുളിഞ്ഞ മനസ്സിന്റെ

കപടതയുള്ളൊരു രൂപത്തെ


അറപ്പും വെറുപ്പുമുളവാകാതെ

ചായം പൂശിയൊരു മുഖത്തെ

പ്രദര്‍ശിപ്പിക്കുന്നിതാര്‍ക്കു വേണ്ടി

ജഠരാഗ്നി കത്തി പടരുന്നു


പ്രളയാഗ്നിയായി ചാരമായി മാറും

പഞ്ച ഭൂത കുപ്പായത്തിനു മപ്പുറമുള്ളോരു


അനശ്വരമാം ആത്മാവിനെ അറിയാതെ