ഏകാന്ത ചിന്തകൾ 30
ഏകാന്ത ചിന്തകൾ 30
ഹൃദയബന്ധങ്ങൾ
സൗഹൃദങ്ങൾ എപ്പോഴും സന്തുലിതമാണ്.
കാലം കടന്നുപോകുമ്പോൾ അവ
നല്ല ഹൃദയബന്ധങ്ങളാകും.
ഒരുനാളത്തെ നോട്ടവും പുഞ്ചിരിയും
ഒരുമിച്ചുപോയ വഴികളിൽ തെളിയും.
മനസ്സിന്റെ താളങ്ങൾ ഒത്തു ചേരുമ്പോൾ
ആത്മാവിൽ സ്നേഹഗന്ധം പകരും.
നൊമ്പരമല്ല, ഓർമ്മകളുടെ നിഴലാകും,
സ്നേഹമുരളി മുഴങ്ങുന്ന ഒരു പാത.
കാലവും ദൂരം മാറിനിൽക്കുമ്പോഴും
ഹൃദയങ്ങളിൽ ഒരടയാളം അവശേഷിക്കും.
ജീ ആർ കവിയൂർ
04 12 2024
Comments