ജയ് ഗണേശാ

ജയ് ഗണേശാ

തുമ്പിക്കരം നീട്ടി എൻ
തമ്പമെല്ലാം അകറ്റണേ
തമ്പുരാനേ, ഗണപതിയെ
കുംഭി മുഖനാകും ഭഗവാനേ
കലികാല ദോഷം നീക്കിത്തരേണമേ

ഒടുങ്ങാത്ത സങ്കടങ്ങൾ
ഉയരുന്ന വേദനകൾ മാറ്റി
നൽകുക നീ മോക്ഷപദം
അനുഗ്രഹം ചൊരിയണേ

വിഘ്നങ്ങൾ എല്ലാം ഒടുങ്ങട്ടേ
വിജയത്തിന്റെ വെളിച്ചമാകട്ടേ
ഓംകാര നാദം മുഴങ്ങട്ടേ
ഗണപതി പാദം ശരണമാകട്ടേ

വിഘ്നേശ്വരാ, പരമാനന്ദമേ
ഗജാനനാ, മംഗളദായകനെ
നിറയെണമേ നിൻ നാമം മനസ്സിൽ
നിത്യനിരാമയനെ ഗണപതെ

ജീ ആർ കവിയൂർ
22 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ