Tuesday, October 28, 2014

ചട്ടു പൂജ *

ചട്ടു പൂജ *കാർത്തിക മാസത്തിൽ ഷഷ്ഠ ദിനമാം
ശുക്ല ഷഷ്ഠിക്ക് നീരും അന്നവുമില്ലാതെ
ഭയഭക്തി പുരസ്സരം വൃദ്ധിക്കും ശക്തിക്കും
നിലനില്‍പ്പിനുമായി അഞ്ജലിബദ്ധരായി
ഈറനണിഞ്ഞു നദിയിലിറങ്ങി നിന്നു
അമ്മ മക്കള്‍ക്കായും ഭാര്യ  ഭര്‍ത്താവിനായും
ഉദയാസ്തമയനാക്കും സര്‍വ്വതിനും കാരണ
ഭൂതാനാം സവിതാവിനെ വ്രതാനുഷ്ടാനങ്ങളാൽ
പൂജിക്കുന്നു നാലുദിനങ്ങളിലായി !!
എത്രയോ നല്‍പ്പെഴും സത്യമാം
കാഴ്ച കാണ്മു ഞാനറിയാതെയൊന്നു
ഓര്‍ത്തുപോയി ,ഒരുനാള്‍ .......!!
ഉദിക്കില്ലായെന്നു കരുതുക ഉദയോനെങ്കില്‍
നിങ്ങളും ഞാനുമുണ്ടാകുമോയി ഭൂമുഖത്തു ....
അല്‍പ്പനേരമൊന്നികാഴ്ചകള്‍ കണ്ടു ഞാന്‍
പ്രത്യക്ഷ ശക്തിയായം സൂര്യ ദേവനെ
കണ്ണടച്ചു മനമുരുകി പ്രാര്‍ത്ഥിച്ചു


''ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥''

---------------------------------------------

* ബീഹാറിലെ സൂര്യ ആരാധന

Sunday, October 26, 2014

നോവറിയാതെ

നോവറിയാതെ
=========
ഞാന്‍ ഒഴിഞ്ഞുണ്ടോയീ പോത്തിന്‍ മുകളിലായി
നോവുകള്‍ മറന്നു ''ഇന്നോവ'' കാറിലെന്നപോല്‍
പഠിത്തം നടത്തുവാനില്ല ശേഷിയും
ശേമുഷിയുമെനിക്കിന്നു പിന്നെ
ഒരു നേരമന്നത്തിനായി പൊരുതുന്നു
നേരറിവുണ്ടോ നിങ്ങള്‍ക്കൊക്കെ
അലങ്കരിച്ചു ഏറെ ഭംഗിയായി വാഹനത്തിനെ
കൊമ്പുകളില്‍ നിറം പുരട്ടി മുന്നേറുമ്പോള്‍
പിരിമുറുക്കമില്ലാതെ പുഞ്ചിരി വിടര്‍ത്താനാവുമെനിക്ക്
ആവുമോ നഗരവാസികളെ നിങ്ങള്‍ക്ക് ഈ വിധം ..
========================================================
നിത്യ കാഴ്ചയിത് എന്റെ കര്‍മ്മക്ഷേത്രത്തിന്‍
അടുത്തു നിന്നും മൊബൈല്‍ കണ്ണില്‍ നിന്നും ,മാധേപുര,ബീഹാര്‍

Saturday, October 25, 2014

ഇരുകാലി ഉഴുന്നൊരു വയല്‍

ഇരുകാലി ഉഴുന്നൊരു വയല്‍
------------------------------------


നഷ്ടമാക്കിടോല്ലേ ഒരു അന്നവും

മുന്നമറിയുക തന്നത്താന്‍ പിന്നെ

അറിയുമേ എത്ര കഷ്ടപ്പെട്ട്

വിളയിക്കുന്നു ഇതൊക്കയും

പക്ഷി മൃഗാദികള്‍ക്ക് നേദിച്ച്

കാത്ത് കാത്തു സംരക്ഷിച്ചു

കിട്ടുമി വിയര്‍പ്പിന്‍ തുള്ളിയിയാല്‍

മുളച്ചുവരുമൊക്കെ ഉണ്ടോ

നഗരത്തില്‍ കഴിയുന്നവര്‍

ഉണ്ട് തീര്‍ക്കുന്നു ,മണ്ടുന്നു

നരകത്തിലെന്നോണമീ

നുകം വലിക്കും ഇരുകാലികളിവര്‍

മണ്ണിന്റെ മക്കള്‍ ഹോ ! എത്ര ദുരിതം ..

==============================================================
മധേപുര ബീഹാറിൽ നിന്നും എന്റെ മൊബൈൽ എടുത്ത  ചിത്രം

മിഥിലയില്‍ ഒരു സൂര്യ തിളക്കം

മിഥിലയില്‍ ഒരു സൂര്യ തിളക്കം


കണ്ടേൻ ഞാനി മിഥിലാഞ്ചലത്തിന്‍
കോശി നദി കരയിലായി  കന്ധാഹ ഗ്രാമത്തില്‍
സൂര്യനു വിളക്കുവെക്കും വസുദേവ കുടുബകത്തിന്‍
പ്രൌഡിയെ മുഗള്‍ പട പലവട്ടം ഭജ്ഞനം നടത്തിയൊരു
പന്ത്രണ്ടാം ശതകത്തില്‍ നരസിംഹ ദേവ് പണിത
സൂര്യ ശിലാ ക്ഷേത്രത്തിന്‍ അസ്ഥി പഞ്ചരങ്ങള്‍ ചേര്‍ത്തു വച്ച്
ഓര്‍മ്മകളുടെ കഥനെയ്യുവാന്‍ കഴിഞ്ഞല്‍പ്പമായി
ശ്രീ കൃഷ്ണ പരമാത്മാവിന്‍ പുത്രനാം സാംബനാല്‍
തോക്കു രോഗം ശമനത്തിനായി പ്രാര്‍ത്ഥനയാല്‍
ഏഴു സൂര്യ ക്ഷേത്രങ്ങള്‍ പണിതതിലോന്നാണിതത്രേ
സുന്ദരനാം ദേവന്‍ ഏഴു കുതിരകളെ പൂട്ടിയ രഥത്തിലായി
ദിഗ് വിജയ സഞ്ചാരത്തിന്‍ വിഗ്രഹം ത്തിൻ മുന്നിൽ
തൊഴുതു മടങ്ങുമ്പോൾ പൂജാരിയാം പൂജിക്കും സുഖ ചന്ദ്രഝാക്ക്
ഒപ്പം നിന്നൊരു ചിത്രവും എടുത്തു പിരിയുമ്പോൾ മനസ്സിൽ മന്ത്രിച്ചു
ഓം  മിത്രായ നമ:
ഓം  രവയെ   നമ:
ഓം  സുര്യായ  നമ:
ഓം  ഭാനവേ നമ:
ഓം  ഖഗായ  നമ:
ഓം  പുഷ്നണേ നമ:
ഓം  ഹിരണ്യഗർഭായ നമ:
ഓം  മരിചയെ നമ:
ഓം  ആദിത്യായ നമ:
ഓം  സവിത്രേ നമ:
ഓം  ആർകായ നമ:
ഓം  ഭാസ്കരായ  നമ:

Friday, October 24, 2014

എന്റെ പുലമ്പലുകള്‍ 23

എന്റെ പുലമ്പലുകള്‍ 23പുഞ്ചിരിക്കാതെ  ഇരിക്കു  ഇത്രയും
പൂക്കള്‍ക്കു  അറിവുകിട്ടതിരിക്കട്ടെ
പുകഴ്പ്പെടട്ടെ , അവകൾ  നിന്നില്‍
പ്രണയത്താല്‍   കടക്കണ്ണ്‌  എറിയട്ടെ

കണ്ണുകൾ കുമ്പിയടഞ്ഞുമെല്ലെ
മുഖത്തിനെന്തു തേജസ്സാണ്
പറയുക കൂട്ടുകാരെ കണ്ടില്ലേ
എന്തൊരു അഹംഭാവമവള്‍ക്ക്

ജനതതി മധുപാനം  നടത്തുന്നുയെങ്കിലും  
നിമിഷങ്ങൾ കൊണ്ട്  ലഹരിയടങ്ങുമ്പോൾ
പ്രണയ നയനങ്ങളാൽ നുകരുന്നത്
ഒരിക്കലുമിറങ്ങാത്ത വണ്ണം
ജീവിതാന്ത്യം വരെ തുടരുന്നു  

എപ്പോള്‍ മുതല്‍ നീ എന്‍
ജീവിതത്തില്‍ വന്നുവോ
അപ്പോള്‍ മുതല്‍ സന്തോഷത്തിന്‍
പെരുമഴ കാലം കൊണ്ടുവന്നു
ദൈവവുമെന്റെ വിളികേട്ടു
നോക്കുക എത്ര മനോഹരമീ
വിടര്‍ന്നു പുഞ്ചിരിക്കും പുല്‍മേടകള്‍ ...

തിങ്കളെക്കാള്‍  സുന്ദരിയി  നിലാവ്
നിലാവിനേക്കാള്‍ മനോഹരി നിശീഥിനി
രാവിനേക്കാള്‍ രമണിയമീ ജീവിതം
ആ  ആനന്ദമയമാം ജീവിതമല്ലോ നീ .......

Saturday, October 18, 2014

മണ്ടന്‍ മിശ്രയും സര്‍വ്വജ്ഞ പീഠവുംമണ്ടന്‍ മിശ്രയും സര്‍വ്വജ്ഞ പീഠവും
=========================


Likeകണ്ടു ഞാനാ പച്ചപനം തത്തകൾ
സംസ്കൃതം ചൊല്ലിയിരുന്നോരു
മണ്ടന്‍ മിശ്രയുടെ ധാമവുമതിനെ
ചുറ്റിപ്പറ്റിയുള്ള കഥകളൊക്കെയൊന്നു
പങ്കുവച്ചിടാമല്‍പ്പമെല്ലാവരോടുമായീ
ആദി ശങ്കരന്റെ തോല്‍വിയും
പരകായ പ്രവേശത്തിലുടെ ജയവും കണ്ടൊരു മണ്ണിലുടെ നില്‍ക്കുമ്പോള്‍
വായിച്ചറിഞ്ഞു നീണ്ട ശങ്കരന്റെ
ശിഷ്യ ഗണങ്ങളുടെ പേരും വിവരവുമെഴുതിയ
ഭിത്തിയില്‍ കണ്ണോടിച്ചു അറിഞ്ഞു പിന്നെ
മിഥിലാഞ്ചലിലുടെ കോശിയുടെ കലങ്ങി
മറിഞ്ഞു ഒഴുക്കുകണ്ട് ഒന്ന് ഓര്‍ത്ത്‌ പോയി
കാലടിപുഴയുടെ ശാന്തത മനസ്സില്‍ ഏറ്റു വാങ്ങി
അറിയാതെ അറിഞ്ഞു ഉച്ചത്തില്‍ ചൊല്ലി പോയി
ഭജഗോവിന്ദത്തിലെ വരികളുടെ തീക്ഷ്ണമായ
സത്യം നിറഞ്ഞ വരികളോരോന്നും


''ഭജ ഗോവിന്ദം ഭജ ഗോവിന്ദം
ഗോവിന്ദം ഭജ മൂഢംതേ....''
..........................,,,,
നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതെന്മാംസവസാദിവികാരം
മനസ്സി വിചിന്തയ വാരം വാരം.''..

Thursday, October 16, 2014

ഒരു നേരം അന്നത്തിനായി..........ഒരു നേരം അന്നത്തിനായി..........
-------------------------------------


!!

ഒരു നേരമെങ്കിലും അന്നത്തിനു

വഴി തേടുന്ന ജന്മങ്ങളുടെ അധ്വാനത്തിൻ 

വിലയെത്രയെന്നോന്നു അറിയിയെണ്ടതുണ്ടെങ്കിൽ 

കണ്ടുകോൾക കഷ്ടം എന്തെന്ന് അറിയുന്നു. 

മിഥിലതൻ മണ്ണിൽ നിന്നും കണ്ടു മറന്ന 

മലയാഴമയുടെ ഓർമ്മകൾ കൊത്തി വലിക്കുന്നു 

എൻ ബാല്യത്തിൻ നഷ്ട കാഴ്ചകളിന്നു കാണ്മു 

ജീവിത യാത്രയിൽ ഇനി എന്തൊക്കെ കാണണം ആവോ ?!!

Wednesday, October 15, 2014

ഒളിവിലോ അവൾ ?!!
ഒളിവിലോ അവൾ ?!!ചിന്തതൻ ചിതലെടുത്തു മനസ്സിൻ 

തന്ത്രികളിൽ തുരുമ്പിച്ചു ജീവിത 

കമ്പനങ്ങൾ കൊഞ്ചനം കാട്ടി

കഴഞ്ചും വെമ്പലില്ലാതെ കഴിയുന്നു 

കാതങ്ങളോളം അകലങ്ങളിൽ 

പകരുവാൻ ഭാഷയുടെ അതിരുകളിൽ 

വിങ്ങുന്നു,നീറുന്നു വാക്കുകളുടെ

വളവുകളിലും ഒടിവുകളിലും 

കവിതയവളെങ്ങോ പോയി

ഒളിച്ചുവല്ലോ .ഇല്ല വരാതിരിക്കില്ല 

പിണങ്ങുവാൻ അവൾക്കാവില്ലല്ലോ..!!

Monday, October 6, 2014

നല്‍കുക സ്വസ്തി

നല്‍കുക സ്വസ്തി
===========


നിറനിലാവിന്റെ നിഴലേറ്റ നാട്ടില്‍
മിഥിലയുടെ തിമില മുഴങ്ങുന്ന എട്ടില്‍
നീര്‍ വറ്റാത്ത കണ്‍ കാഴ്ച്ചകളിന്നും
നിണമിറ്റുന്ന വേദനനിത്യമായെന്നും
ഹരിശ്രീ കുറിക്കുവാന്‍ അരി തന്നിലെഴുതുവാന്‍
അരവയര്‍ നിറക്കുവാന്‍ അണി വിരല്‍ പോലുമനക്കാന്‍
ആഴക്ക മൂഴക്കമുണ്ട് ഉണരുവാന്നിവരൊക്കെ
അഷ്ടിക്കു വകയില്ലാതെ ഉഴലുന്നവര്‍
ബുദ്ധപൂര്‍ണ്ണിമ തെളിയുന്നൊരു നാട്ടിലിന്നും
ബുദ്ധി ഹീനരായി മൌനത്തോടെയെന്തേ ?!
കര്‍പ്പൂര ഗന്ധത്തിന്‍ മുന്നിലായി ആരതി തീര്‍ത്തു
കരചരണങ്ങളുടെ  നോവറിയാതെ അതാ ...!!
അജങ്ങലുടെ കഴുത്തറുത്തു ഉഴിയുന്നു
രതിയുടെ രക്തദാഹം തീര്‍ക്കുന്നിതാര്‍ക്കുവേണ്ടി
മനുഷ്യ തതിയുടെ മോഹങ്ങളുടെ മരീചിക വറ്റാതെ
ഖട്ഗങ്ങളുയര്‍ത്തി ആക്രോശിക്കുന്നു ശത്രു-
സംഹാരത്തിനായോ കാഞ്ചിനീ  കാമിനികള്‍ക്കായോ.?
ഇതൊന്നുമേ അറിയാത്ത വണ്ണം നീയെന്തേ
ഇങ്ങിനെ കറുത്ത ശിലയായി മൂകയായി കഴിയുന്നുയീ
കറുത്തിരുണ്ട ശ്രീയിലലാ കോവിലിനുള്ളിലായി
കഴകത്തിന് കയര്‍ക്കുന്ന കാപാലികരുടെ നടുവിലെങ്ങിനെ
സഹിക്കുന്നുയിതൊക്കെയെങ്ങിനെയോന്നു ഉണരുക
ഉയര്‍ത്തുകായി വേദന നല്‍കും കണ്‍ കാഴചകള്‍
അറുതി വരുത്തുക അമ്മേയീ കുരുതിയൊക്കെ
നീയുമൊരു തായല്ലേ ,വിജ്ഞാന ദായികേ
നല്‍കയിവര്‍ക്കുള്ളില്‍ അല്‍പ്പം വെളിച്ചം
''യാദേവി സര്‍വ്വ ഭൂദേഷു സര്‍വ്വഭൂതേ
സനാതിനി സര്‍വ്വത്രയേ സകലഗുണമയേ
സര്‍വ്വതുമറിയോളെ നല്‍കുക നിത്യം .
സ്വസ്തി സ്വസ്തി സ്വസ്തി............. ''

---------------------------------------------------------------
ഉഗ്ര താരാ ക്ഷേത്ര സന്നിധിയില്‍ നിന്നും ചിത്രം നൊമ്പരത്തോടെ

നിറ നാഴി അവലിന്‍ കഥ .................നിറനാഴി അവലിന്‍ കഥകേട്ടു
ഉറങ്ങുന്ന കണ്‍ മണി നിനക്ക്കായ്
കരളിന്റെ നൊമ്പര ഗാനം
പാടാം ഞാന്‍ നിനക്കായ്  മാത്രം

വഴിയായ വഴിയിലൊക്കെ നടകൊണ്ടവനു
അകമ്പടിയായി ചകോരാതി പക്ഷികള്‍
വിപഞ്ചികള്‍ മീട്ടി സ്വരരാഗ സര്‍ഗ്ഗം മധുരം
ചങ്ങാത്തത്തിന്‍ ഓര്‍മ്മകള്‍ അയവിറക്കി പഥികന്‍

സ്നേഹ ബഹുമാനത്തോടെ ബാലന്മാര്‍
ഗുരുപൂജക്കായി കാനനശ്ചായയില്‍ നിന്നും
ഫലമൂലാതികളൊക്കെ കരുതി നടന്നുമെല്ലെ
കരുതിഎല്ലാവരെയും കണ്ണന്‍ കാതോടു കാതോരം

കഥകളുടെ കിഴിക്കെട്ടുമായി ഒരുപിടി അവലുമായി
കടന്നെത്തി സതീര്‍ത്ഥ്യന്‍ തന്നുടെ പടിവാതിലില്‍
കണ്ടു നിര്‍വൃതികൊണ്ടു കരുതല്‍ അറിഞ്ഞു മടങ്ങി
കണ്ട കാഴ്ചകള്‍ അനന്തരം കണ്ണുകള്‍ക്ക്‌ ആനന്ദ ദായകം

നിറനാഴി അവലിന്‍ കഥകേട്ടു
ഉറങ്ങുന്ന കണ്‍ മണി നിനക്ക്കായ്
കരളിന്റെ നൊമ്പര ഗാനം
പാടാം ഞാന്‍ നിനക്കായ്  മാത്രം


Sunday, October 5, 2014

സപ്ത കോശി

സപ്ത കോശിജ്വലിക്കുന്ന സൂര്യൻ
മിഴിനീർ തുടക്കുന്ന ചന്ദ്രന്‍
തിരിയുന്ന ഭൂമി
ഹിമവാന്റെ നെറുകയില്‍ നിന്നും
സപ്ത ധാരയായ് ഒഴുകിയെത്തി
മരണ  ദേവതയായി റിച്ചികിയുടെ
വിരഹിണിയാം പത്നിയായി
രാമായണ ഭാരത കഥകള്‍ കേട്ടു
വിശ്വാമിത്ര മഹര്‍ഷിയുടെയും
ഗംഗയുടെ സോദരിയായ നിന്നിലേക്ക്‌
കണ്ണാടി നോക്കാനെന്നോണം   നില്‍ക്കുന്നു
ധന്‍കുട്ടിന്‍ മലനിരകള്‍ക്കു മീതെ
മഴമേഘമേതോ കഥമെല്ലെ ചൊല്ലി
കാലത്തിന്‍ കുത്തൊഴുക്കില്‍ മണ്‍മറഞ്ഞു പോയ
നേപ്പാള ദേശത്തെ ഗ്രീഷ്മയുടെയും
ഭാരതത്തിലെ മിഥിലയിലെ
മനീഷ് സിംഗിന്റെയും
പ്രണയത്തിന്‍ ശോകം നെഞ്ചിലേറ്റി
വീര്‍പ്പുമുട്ടിക്കും തടയിണക്കിടയിലുടെ
കോശിയവള്‍ കലങ്ങി മറിഞ്ഞു
നേപ്പാളം വിട്ടു ഭാരത ഭൂവിലേക്ക്
ആര്‍ദമായി പരന്നു പതഞ്ഞു
സുഖ ദുഃഖങ്ങള്‍ പേറി
കലങ്ങി മറിയുമെങ്കിലും
ചിലപ്പോള്‍ സംഹാര രുദ്രയായിമാറി
നക്കി തുടക്കുന്നു ഇരുകരകളെയും
മുന്‍ വൈരാഗ്യം കണക്കെ
അറിയാതെ എന്‍ മനമവളോടോപ്പം
ഒന്നു ഒഴുകി നടന്നു ഇത്തിരി നേരം ........