ഏകാന്ത ചിന്തകൾ 29

ഏകാന്ത ചിന്തകൾ 29

നിശ്ശബ്ദമായോ ഒരു മിഴിയേറ്റവും
മാറില്ല ദൂരം, മറക്കില്ല നാളുകളും
പറയാതെ പോയ വാക്കുകൾ തനിയെ
ഹൃദയതാളിൽ മൂടി കിടക്കുന്നു.

അറിയാതെ ചിതറുന്ന ഒരു ചിരിയിലും
ഒളിയിരിക്കുന്നു നിന്റെ സ്‌നേഹത്തിന്റെ
ഒരിക്കലും മാഞ്ഞുപോകാത്ത അനുസ്മരണം
ഇന്നും കവിതയായി പിറക്കുന്നു.

ഭാഷ തേടാതെ ഹൃദയമൊഴിക്കുന്ന
അലകളിൽ നിറയുന്നു തീവണ്ടിപോലെ
നടന്നതെല്ലാം ഓർമ്മകളുടെ വഴികളിൽ
നിറയുന്നുണ്ട് മറച്ചുവച്ചൊരു വേദനയും.

ജീ ആർ കവിയൂർ
03 12  2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “