ഏകാന്ത ചിന്തകൾ 36
ഏകാന്ത ചിന്തകൾ 36
ചിരിക്കുന്ന മുഖങ്ങൾ കാണുമ്പോൾ
കണ്ണുകൾ മറക്കുന്നു ഉള്ളിലെ ദുഃഖം,
പുഞ്ചിരിയുടെ നിറവിൽ ഒളിച്ചു നിൽക്കുന്നു
നിമിഷങ്ങൾ പുഞ്ചിരി വരച്ച് നിറയും.
കാണുന്നവർക്ക് അത് സുന്ദരമാകും,
പക്ഷേ ഉള്ളിലെ വേദന ആരറിയും?
സഹനത്തിന്റെ പടവുകൾ കയറി
മനം മൗനമാകുമ്പോൾ പുഞ്ചിരി തീരും.
പറയാതെ ഹൃദയം ഒരായുധമാകുന്നു,
ചിരിക്കുന്ന മുഖം ലോകത്തിന്‍റെ കണ്ണാടിയാകുന്നു,
ആഴങ്ങളിൽ മറഞ്ഞ കണ്ണീരിന്റെ പാത
നിശ്ചലമാകുന്ന പുഞ്ചിരിയുടെ കഥ!
ജീ ആർ കവിയൂർ
17 12 2024
Comments