Posts

Showing posts from February, 2016

യാത്രകളുടെ മയക്കത്തില്‍

Image
യാത്രകളുടെ മയക്കത്തില്‍ നരച്ച മലകളും ഉണങ്ങിയ പനയും നാലു കാലോലപ്പുരകളും  പാട്ടുമറന്ന കിളികളും വറ്റി വരണ്ട മാറിടവുമായി പുഴ വയസ്സനാം തോണി കരയില്‍ കിടന്നു ഗതകാല ഓര്‍മ്മകള്‍ അയവിറക്കുന്നു ഉഴുതു മറിച്ച വിത്തും മഴയും സ്വപനം കാണും നെല്‍വയലുകള്‍ ക്കിടയിലുടെ കദനഭാരങ്ങള്‍ വിളിച്ചു കൂകികൊണ്ട് പായുന്ന വണ്ടി ഇരുപുറം ഇരിക്കുന്നവര്‍ അന്യ ഭാഷക്കാര്‍ അവരുടെ വീരസ്യങ്ങളുടെ തുപ്പല്‍ മഴ പെയ്യിക്കുന്നു . വണ്ടിക്കു വേഗത പോരാ എന്ന ചിന്തയില്‍ മടിക്കൊപ്പുമായി മനോരാജ്യം കൊള്ളുന്ന മധ്യവയസ്ക്കന്‍ അയാളുടെ മനസ്സിലേക്ക് പ്രണയവുമായി കവിത മെല്ലെ എത്തി നോക്കി വളകിലുക്കവുമായി പൊട്ടി ചിരിച്ചു അടുത്തിരുന്ന ഒരാള്‍ മെല്ലെ തോണ്ടി ചോദിച്ചു കോന്‍ സ്റ്റേഷന്‍ ഹേ ഭായി സാഹബ് . ചിന്തകളില്‍ നിന്നും ഞെട്ടി തിരിഞ്ഞപ്പോള്‍ വണ്ടി കോയമ്പത്തൂര്‍ വിട്ടു മനസ്സില്‍ ഒരു കുളിര്‍മ്മ അയാള്‍ നെടുവീര്‍പ്പിട്ടു .....

എന്റെ പുലമ്പലുകള്‍ -41

എന്റെ പുലമ്പലുകള്‍ -41 എവിടെയോ കണ്ടു മറന്ന മുഖങ്ങള്‍ ജീവിതം എന്ന കൂട്ടി മുട്ടാത്ത പ്രഹേളിക ഓരോരുത്തര്‍ക്കും എടുത്താല്‍ പൊങ്ങാത്ത തീര്‍ത്താലും തീരാത്ത പ്രയാസങ്ങള്‍ എങ്കിലും സ്വന്തം കാര്യങ്ങളെക്കാള്‍ അന്യന്റെ കാര്യയങ്ങളറിയാന്‍ താല്‍പ്പര്യം സ്വന്തം വേദനകള്‍ വലുതായി കണ്ടു നടുക്കുന്നു ഞാന്‍ എന്ന ഭാവങ്ങള്‍ മാത്രം ലോകത്തിലേക്കും വലിയവനാണെന്ന നാട്യങ്ങള്‍ ,ഒന്നാലോച്ചു നോക്കുകില്‍ എന്താണ് ഒരു കേവല ശ്വാസമെന്നൊരു പ്രതിഭാസം നിലച്ചാലോ എല്ലാം കഴിഞ്ഞു , എന്തെ നാം ഇങ്ങിനെയൊക്കെ ആയതു ആരെയും അംഗീകരിക്കാന്‍ തയ്യാറാകാതെ അതോ ഇതൊക്കെ വെറുമെന്റെ പുലമ്പലുകള്‍ മാത്രമോ  

മധുര നോവ്‌

മധുര നോവ്‌ ഒരു പൂവിന്‍ കവിളില്‍ നുള്ളി നോവിച്ച് മോഹത്തിന്‍ ചിറകിലേറി  പറന്നകന്ന പരുഷമാം മൂളലില്‍ സ്നേഹത്തിന്‍ മധുരമോയില്ലായിരുന്നു ഒട്ടുമേ വേദനയൊന്നുമേയറിഞ്ഞില്ലെങ്കിലും നിമിഷങ്ങള്‍ ദിനങ്ങള്‍ വര്‍ഷങ്ങള്‍ കടന്നകന്നു എന്നിട്ടുമിന്നും ഓര്‍മ്മകള്‍ ഒക്കെ മധുര നോവ്‌  വര്‍ണ്ണങ്ങള്‍ മാറി മറഞ്ഞു പൂവൊക്കെ കായായി ചില്ലകളിള്‍ ഭാരത്താല്‍ തൂങ്ങി നില്‍ക്കുമ്പോള്‍ കുയിലുകള്‍ വേണ്ടുവോളം കൊത്തി തിന്നു പഞ്ചമം പാടി പറന്നകന്നു പെയ്യ്ത മഴയും കൊണ്ട വെയിലേറ്റ് അപ്പോഴും കടിച്ചമര്‍ത്തി പ്രണയ നോവിന്റെ കഥകള്‍ ഏറെ പറയാതെ നെഞ്ചിലോതുക്കി കഴിഞ്ഞു തേന്‍ മാവ് നെടുവീര്‍പ്പിട്ടു ..!!

കുറും കവിതകള്‍ 552

കുറും കവിതകള്‍ 552 വെയില്‍ മറന്നു ഭക്തി. ഇലയപ്പങ്ങളില്‍ അമ്മ മധുരം .,!! മുറ്റത്തെ  കൊമ്പിലിരുന്നു വിരുന്നു പറഞ്ഞിട്ടും . വറ്റുകിട്ടാത്ത  ദുഃഖം ..!! അകലങ്ങളിലുള്ള മക്കളുടെ ഉന്നമനത്തിനായി എല്ലാം മറന്നു നീറുന്നകണ്ണുമായിയമ്മ ..!! കണ്ണെത്താ ദൂരത്തിന്‍  ഓര്‍മ്മകളില്‍ ഒരുപിടി മണ്ണും . നാലുകാലോലപ്പുരയവളും..!! പാറ്റിക്കൊഴിച്ചു കഴുകി ഉണക്കിപ്പൊടിച്ചു കാത്തിരിക്കുന്ന വിശപ്പിന്‍ കണ്ണുകള്‍ ..!! ഇലകൊഴിക്കും ഗ്രീഷത്തില്‍ വിരഹത്തിന്‍ ദാഹവുമായി കൈനീട്ടിയ ചില്ലകളാകാശത്തേക്ക് ..!! മനസ്സില്‍ നിന്നും മായാതെ ഇരിക്കുമെന്നും എന്റെ മാത്രം മലയാളം ..!! നന്ദി എന്നത് നാവിന്റെ നോവിനെ മാറ്റുന്നു ചിലവേതുമില്ലാത്ത ഒരു സാധനം കണ്ണാടി കൂട്ടിലടച്ച വടയും ആവി പറക്കും ചായയും പിന്നെ ഓടി കേറാന്‍ ആനവണ്ടിയും ..!! തിരികെ വരാന്‍ ഒരു നോക്കുകാണാന്‍ കൊതിക്കുന്നു ജാലക കാഴ്ചകള്‍  ..!! തെങ്ങോലക്കിടയില്‍ വിരിയുന്നൊരു അമ്പിളി ചിരി മാനത്തു ..!!

കുറും കവിതകള്‍ 551 - പൊങ്കാല

കുറും കവിതകള്‍ 551 - പൊങ്കാല  1 .ഉള്ളും പുറവും പുകഞ്ഞു തിളച്ചു മറിയുന്നുണ്ട് കണ്ണുനിറഞ്ഞു പൊങ്കാല കലം..!! 2 .അകമഴിഞ്ഞ ഭക്തിയുടെ വെയിലേറ്റു ഉരുകുന്നു വഴിയരികിൽ നിറ കണ്ണുകൾ..!! 3 . പലവുരു ജപിക്കും മന്ത്രധ്വനിയാൽ ആളി കത്തിയ പൊങ്കാല അടുപ്പുകൾ ..!! 4 . അയലത്തെ അയയിൽ പ്രസാദം തിന്ന നേരിയത്  പൊങ്കാല കഥപറഞ്ഞു ..!! 5 . തിക്കി തിരക്കിനിടയിൽ ആളിക്കത്തിയ തീയിൽ തിളച്ചു വീണ ചക്കര പായസം ..!! 6 , നിരകളില്‍ തളരാതെ പൊങ്കാല കലത്തിനരികെ വളയിട്ട കൈകള്‍ ..!! 7. പൊങ്കാല  കലത്തിലേക്കുള്ള  തിരിയും കാത്തു . അടുപ്പുകൂട്ടിയ പെണ് മനസ്സുകള്‍ ..!! 8.പണ്ടാര അടുപ്പില്‍ നിന്നും നഗരങ്ങളിലേക്ക്  തീപകര്‍ന്നു ഗിന്നസ്സിന്‍ തിളക്കവുമായി ..!! 9.. കുരവകളുടേയും അകമ്പടിയോടെ അടുപ്പുകളില്‍ നിന്നും അടുപ്പുകളിലേക്ക് അനുഗ്രഹം പകര്‍ന്നു ..!! 10 .അഹങ്കാരമകന്ന മനസ്സുമായി കരിയെറ്റ കലവുമായി മടക്കത്തിന്‍ തിടുക്കം  ..!!

എന്റെ പുലമ്പലുകള്‍ 40

എന്റെ പുലമ്പലുകള്‍ 40 ചിലപ്പോള്‍ കരഞ്ഞു കൊണ്ട് ചിരിക്കും ചിലപ്പോള്‍ പുഞ്ചിരിച്ചു കൊണ്ട് കരയും എപ്പോഴൊക്കെ നിന്നെ കുറിച്ചോര്‍ത്തപ്പോള്‍ നിന്നെ വിളിച്ചു കരഞ്ഞു ,ഒരു പേരു മാത്രമേ ഉള്ളു ആയിരം തവണ എഴുതി കൊണ്ടേ ഇരുന്നു എത്ര തവണ എഴുതിയോ അത്രയും തവണ സന്തോഷിച്ചു അവസാനം അത്രയും തവണ അത് മായിച്ചു കരഞ്ഞു കാലാവസ്ഥ മാറുംപോലെ എനിക്ക് മാറാനാവുകയില്ല ഓരോ ഋതുവിലും നിന്റെ വരവിനെ  കാത്തിരുന്നു നിനക്കറിയുമോ ഈ കാത്തിരിപ്പു ലോകാവസാനം വരെ നീണ്ടാലും നീ അത് അറിയാതെ പോകുന്നുവല്ലോ ലോകത്തിന്റെ തിരക്കിലെക്കിറങ്ങിയപ്പോള്‍ അറിയുന്നു ഓരോരുത്തരും വിരഹത്തിലാണ് എന്റെ ചുണ്ടില്‍ നിന്‍ നാമം മാത്രം ഉരുവിട്ടു അതു തന്നെ മിടിച്ചു എന്റെ ഹൃദയവും . എന്തെ ഈ രാവ് എന്നും എന്നെ ഉദാസീനനാക്കുന്നു എന്തെ മനസ്സിലാക്കുന്നു പതിയെ പതിയെ നീ വിട്ടകലുന്നതു പോലെ എത്ര വിചിത്രമാണീ ഹൃദയ ബന്ധം ഇന്നും എന്റെ ഹൃദയം എന്നെ വഞ്ചിക്കുന്നോ അതോ ഞാന്‍ ഹൃദയത്തെ വഞ്ചിക്കുന്നോ അവനോടു പറയുക ഭാഗ്യത്തെ കുറിച്ച് അഹംങ്കാരം വേണ്ടായെന്നു ,പലപ്പോഴും കണ്ടിട്ടുണ്ട് മഴയത്തും കത്തുന്ന പുരകള്‍ ലോകം എന്നെ ഒരു ചീട്ടു പോലെ  കളിപ്പിച്ചു കൊണ്ടിരുന്നു ആരു ജയിച്ചപ്പോഴും  ആരു തോറ്റ

അടയാളങ്ങള്‍

നിലാവു പൊഴിഞ്ഞു നിന്‍  ഒഴും കണ്ണുനീര്‍ തിരിയാളിക്കത്തിയ മൗനം .. കരിമഷി പടര്‍ന്നു കുതിര്‍ന്ന നനഞ്ഞ ചുണ്ടുകള്‍ക്ക് ലവണരസം . വിങ്ങിയ മനസ്സുമായി പടിയിറങ്ങിയ വസന്തം ഇലകൊഴിഞ്ഞ ശിഖരം ചിറകണിഞ്ഞ  കിനാകള്‍ക്കപ്പുറം കണ്ണുകള്‍ പരതി  ആവരണമുള്ള ലോകത്തെ ഞാന്‍ നിറം കൊടുത്തു എന്റെ മനസ്സിന്റെ കടലാസ്സില്‍  പ്രണയ കലനിറച്ചു നിധിപോലെ നിന്‍ നറുഗന്ധം സുക്ഷിച്ചു പ്രണയത്തിന്‍ ഹൃദയ ആഴങ്ങളില്‍ ഞാന്‍ അറിഞ്ഞു മൗനം ഏറെ എന്നെ ആവോളം കാര്‍ന്നു തിന്നുന്നത് പോലെ നെയ്യ്തു കൂട്ടിയ കനവുകളുടെ ചരട് പൊട്ടി ഞാന്‍ എന്റെ നനഞ്ഞ ചുണ്ടുകളാല്‍ പതിച്ചു ദുഖത്തിന്റെ സമ്മാനങ്ങള്‍ മഴയറിഞ്ഞു കാടറിഞ്ഞു നടന്നു പച്ചിലപ്പടര്‍പ്പിലുടെ ഒഴുകി നടന്നു ചിന്തകളുടെ ആകാശത്തിലുടെ ഞാന്‍ കാറ്റിനൊപ്പം ജീവിച്ചു എന്റെ മാത്രം ലോകത്ത് നിന്തി കയറി കടലില്‍ നിന്നും വീഴാത്ത കണ്ണുനീരിനെ ഒതുക്കി ചക്രവാളങ്ങള്‍ കടന്നു നോവിന്റെ നിറങ്ങളില്‍ മുക്കി ചലിപ്പിച്ചു എന്റെ തൂലിക പുതിയ മേച്ചില്‍ പുറങ്ങള്‍ തീര്‍ത്ത്‌ കവിത പിന്നെയും തേടി കൊണ്ടിരുന്നു നീ അടയാളമിട്ടുപോയ വരികളുടെ അവസാനം നോക്കി ...

നോവിന്നക്കരേ..!!

നോവിന്നക്കരേ..!! പാതിരാക്കാറ്റിന്നു നനവുള്ള  നോവ്‌ അവളുടെ കണ്ണുകളില്‍ നിലാവു പെയ്യ്തു കാണും നെഞ്ചിന്റെ മിടുപ്പു കൂടുന്നു ദിനങ്ങള്‍ എണ്ണി കഴിയുന്ന ആരും കാണാ ഊഷര ഭൂമിയുടെ നെടുവീര്‍പ്പ് താഴ്ന്നു വരുന്ന വിമാനം മനസ്സില്‍ എവിടയോ ദിമാന ചിത്രങ്ങള്‍ നിറയുന്നു ഓണവും വിഷുവും റംസാനും കൃസ്തുമസ്സും വന്നു പോകുന്നു  വാങ്ങി വച്ചവ സമ്മാനങ്ങള്‍ കാണും തോറും എവിടയോക്കയോ വിങ്ങലുകള്‍

"സമ്പത്ത്‌ "

"സമ്പത്ത്‌ " ഞാന്‍ എന്‍ ചിന്തകളുടെ പാളികളില്‍ നിന്നെ സംരക്ഷിച്ചു വെക്കുന്നു ഒളിപ്പിച്ചു വച്ചു എന്‍ ഹൃദയത്തിന്‍ അടിത്തട്ടില്‍ ആരും കാണാതെ  നീയെന്ന അമൂല്യ സ്വത്തിനെ എന്‍ ആത്മാവിന്‍ ആഴങ്ങളില്‍ നിറച്ചുവച്ചു എന്‍ നൊമ്പരങ്ങളില്‍ ഞാന്‍ നിന്നെ ഉണര്‍ത്തുന്നു എന്റെ ചിന്തകളില്‍ എന്റെ വേദനകളില്‍ ഹൃദയത്തിന്‍ മിടിപ്പായി നീ  ഉണരുന്നു.. നീ കാണാതെ ഞാന്‍ ഒളിപ്പിച്ചു എന്റെ കണ്ണു നീര്‍ എങ്കിലും ഞാന്‍ നിന്നോടു പങ്കുവെക്കുന്നു എന്റെ സുഖ ദുഃഖങ്ങള്‍ എന്റെ ജയപരാജയങ്ങില്‍ നീയാണ് എന്റെ സഹയാത്രിക അതെ വിജയ ശ്രീ ... എപ്പോഴും നീ എന്‍ കൂടെ എന്റെ മറക്കാത്ത ഓര്‍മ്മകളില്‍ പ്രണയമായി നിലനില്‍ക്കും ഈ അകലമില്ലാത്ത  നമ്മള്‍ തമ്മിലുള്ള ദൂരം ഒരിക്കലും ഒടുങ്ങാതെ ഇരിക്കട്ടെ ആ കടന്നകന്ന കാലങ്ങളും ഇപ്പോഴും ഇപ്പോഴും എപ്പോഴും നിലനില്‍ക്കട്ടെ .... എന്നെ മൗനിയാക്കാതെ നിശബ്ദ നാക്കാതെ ഇരിക്കട്ടെ എന്ന് വരെ എന്‍ ശ്വാസം നില്‍ക്കുന്നുവോ എന്നുവരെ എന്റെ ചിന്തകള്‍ ഈലോകത്ത് മായാതെ ഇരിക്കട്ടെ നീ എന്ന വിലപ്പെട്ട പ്രണയമേ

സത്യങ്ങള്‍ പുകയുന്നു

Image
സത്യങ്ങള്‍ പുകയുന്നു പല മണ്‍ കൂനക്ക് ചുവടുകളില്‍ കഴിഞ്ഞുപോയ കാലത്തിന്‍ കൈയക്ഷരങ്ങള്‍ ഒളിച്ചിരിക്കുന്നു ഇവക്കു രേഖ പ്പെടുത്തിയ ചരിത്രങ്ങളെ അട്ടിമറിക്കാന്‍ സത്യം കണ്ടെത്താന്‍ കഴിയും ജയിച്ചവന്റെ ചരിത്രം ചാരിത്യ ശുദ്ധിയില്ലാത്ത വെറും കാപട്യം മാത്രം മറച്ചു പിടിക്കും  മിണ്ടാനാവാതെ തോറ്റവന്റെ കനലേരിയും നോവിനുള്ളില്‍ നികുംഭലയില്‍ മരതകവും മാണിക്കവും കാഞ്ചനവുമായി സത്യം ഒളിഞ്ഞിരിക്കുന്നു . ഒരിക്കല്‍ അത് അഗ്നിപര്‍വ്വതം പോലെ പൊട്ടിയോഴും കാത്തിരിപ്പിന് അല്പം കഷമ വേണം

അക്ഷര കണക്ക്

അക്ഷര കണക്ക് ജനനം എന്ന മുന്നക്ഷരം ഉള്ളവാക്കിനോപ്പം നിഴലായി ഒരു വേറെ മുന്നക്ഷരം ഉള്ള വാക്ക് പിന്‍ തുടരുന്നു അതെ അതാണ്‌ മരണം ..!! ജീവിതം വീണ്ടും മൂന്ന്‍ ഞാന്‍ നമ്മള്‍ ക്ഷമ ദയ  ദേഷ്യം പ്രേമം എന്നിവക്കോ വെറും രണ്ടു എങ്കിലും എന്നാല്‍ അമ്മ എന്നതിന് മുന്നെങ്കിലും എണ്ണമറ്റ സംഖ്യ അതിനു രണ്ടര അക്ഷരത്തില്‍ നില്‍ക്കുന്നു പാവം അച്ഛന്‍ , രണ്ട അക്ഷരത്തില്‍ ഗുരു ഇവരൊക്കെ കാണപ്പെട്ട ദൈവങ്ങള്‍. ഇവരുടെ ഒക്കെ മുകളില്‍ സൂര്യനും ചന്ദ്രനും നക്ഷത്രം എങ്കിലും ഈശ്വരന്‍ എന്നതിനും ഏറെ അക്ഷരം . ഇതൊക്കെ ആണെങ്കിലുമെനിക്കേറെ ഇഷ്ടം അതെ നീ എന്ന ഏകാക്ഷരം ..!!

പുതിയ ഒരു മുഖമില്ലാ കുട്ടുകെട്ട്

പുതിയ ഒരു മുഖമില്ലാ കുട്ടുകെട്ട് ======================== പെട്ടെന്ന് ഒരു കൂട്ട് കെട്ടിന്റെ ചുവപ്പ്അടയാളം  പേരുനോക്കി ഒരു പെണ്കുട്ടിയുടെ എന്ന് തോന്നിച്ചു കൂട്ട്കൂടാനുള്ളതില്‍ലമര്‍ത്തി കൂട്ടു കൂടി പിന്നെ സംസാരിക്കാനുള്ള ജാലകത്തിലുടെ  എന്റെ ചോദ്യം ഉരും പേരുമില്ലാത്ത ഒരു ആളിനെ കൂട്ട് കിട്ടിയതില്‍  അതിയാസന്തോഷം എവിടെ നാട് എന്തോ തിരിച്ചറിയാന്‍  കഴിയാത്ത വണ്ണം ഗോപനിയത ഇത് മുഖപുസ്തകത്തിന്റെ  പ്രതേകത ആവാം അല്ലെ, എബൌട്ട്‌ നോക്കി ആകെ മന്സ്സിലാത്തത് ജന തീയതി കണ്ടിട്ട് എന്റെ മകളുടെ അത്രയും  ഉണ്ട് ആരാ പുരാണ കഥയിലെ ശകുന്തളയുടെ തോഴിമാരി ഒരുവള്‍ എന്താണ് രുചിയെന്നു പോലും ഭിത്തി നോക്കിയിട്ട്  ചിത്രകലാ തല്‍പരത ഉണ്ടെന്നു തോന്നി മുഖചിത്രം കണ്ടിട്ട് കാലത്തിന്റെ കോലം ഇങ്ങിനെ ആയതു കൊണ്ട് ചോദിക്കുകയാണ് ആരാ സത്യത്തില്‍ മനസ്സിലായില്ല എന്താണാവുമോ ഈ കൂട്ടുകെട്ടിന്റെ  ഭദ്രത.?!! അങ്ങേ തലക്കല്‍ നിന്നും മറുപടി അങ്ങയുടെ കവിതകൾ വായിച്ചിട്ടുണ്ട് അതെയോ എങ്കില്‍ എനിക്ക് ഏറെ ചിന്തിക്കാനും നേരമില്ല വീണ്ടും മറുപടി ഞാൻ അനസൂയ മുഖ പുസ്തകത്തിൽ പുതു ചുവടുവെപ്പാണ് എന്നാലും ഉരും പേരുമില്ലാതെ ആവുമോ

''മാനിഷാദ''

''മാനിഷാദ'' കാഷായാംബരം ചുറ്റി വലംവച്ചുവരും നിലാവിന്റെ ചോട്ടിലായി മുല്ലപൂവിന്‍ നറുഗന്ധം മദന പരവശനാം കാറ്റിന്റെ കരവലയത്തിലൊതുങ്ങി കനവിന്റെ ചാരത്തു നില്‍ക്കുന്നനേരം കുളക്കടവിലെ  ചന്ദ്രബിംബം കണ്ടു കോള്‍മയിര്‍ക്കൊണ്ടു അല്ലിയാമ്പലവള്‍ കൊതിച്ചു അവനിലലിയാന്‍ . മൃദുല വികാരം കൊണ്ട് ചുംബന കമ്പനവുമായി വണഞ്ഞു ഭ്രമരം . അതുകണ്ട് പറന്നടുത്തു വവ്വാല്‍ കൊത്തി വിഴുങ്ങി വണ്ടിനെ കഷ്ടം ..!! പ്രകൃതിയുടെയീവക  വികൃതികള്‍ കണ്ടു മനം വീണ്ടും വിസ്മൃതിയിലാണ്ടു ആമരമീമരം ചൊല്ലി വല്മീകമായൊരു നിഷാദന്റെ കഥ അറിയാതെ ഓര്‍ത്ത്‌ പോയി ''മാനിഷാദ ''..!!

മോചനം തേടി ..

Image
മോചനം തേടി .. ചുട്ടുപൊള്ളുന്ന പകല്‍ തണുത്തു ഓര്‍മ്മപകരുന്ന രാത്രിയും നോവിക്കുന്ന പ്രകൃതി ചുറ്റുമുള്ളവരുടെ വേദനകള്‍ ഒരേ കഥ വിശപ്പെന്ന വില്ലന്‍ ദാഹമെന്ന ആരാച്ചാര്‍ പ്രതീക്ഷയുടെ തീ ചൂളയില്‍ വെന്തുരുകുന്ന മനം മോചനം ഒരു കനവ്‌ തൊഴില്‍ തെണ്ടാനാവത്ത നിയമകുരുക്കള്‍ അന്ധാളിച്ചു നില്‍ക്കും നിഴല്‍ എന്തായാലും രക്ഷപ്പെടണം രാത്രിയുടെ അന്ത്യ യാമങ്ങളില്‍ പാലായന തീരുമാനം കടലുകല്‍ക്കപ്പുറം സ്വപ്ന കാണും ഓലപ്പീലിയുടെ കൈയ്യാട്ടി വിളികള്‍ ഇറങ്ങി നടന്നു ചീവിടുകള്‍ കരയാത്ത രാത്രി നടന്നു നടന്നു പ്രതീക്ഷയുടെ കിഴക്കില്‍ വെള്ളവീശി കുഴഞ്ഞു വീണു  കണ്ണു തുറന്നപ്പോള്‍ ചുണ്ടുകളില്‍ നനവ്‌ ദൈവദൂതന്റെ കണ്ണുകള്‍ ഏതോ മരീചികയില്‍ ചുറ്റും ആശ്വാസ വാക്കുകള്‍ കണ്ണടച്ചു വീണ്ടും കിടന്നു ഇനി മോചനം അകലെയോ ...!!

കുറും കവിതകള്‍ 549

കുറും കവിതകള്‍ 549 നീല ജലാശയത്തില്‍ ഓളങ്ങള്‍ തീര്‍ക്കുന്നു കാറ്റിന്‍ കൈകള്‍ ..!! പുഞ്ചവയലില്‍ കിളിയകറ്റി കമ്പില്‍ വെള്ളായ കൊടി . പുല്ലന്‍ചുമടുകള്‍ വരമ്പിലുടെ  ..!! കുന്നിന്‍ ചരുവകളില്‍ മഞ്ഞിന്‍ പുതപ്പണിഞ്ഞു . രാമക്കൽ  ഗ്രാമം ..!! പുന്നെല്ലിന്‍ പാടവരമ്പിലുടെ നടന്നകലുന്നു ദാഹജലം കണ്ണിന്നു കാഴ്ചാവിസ്സ്മയം പുഴമെലിഞ്ഞു മണല്‍ തെളിഞ്ഞു. കടത്തില്ലാ തോണിക്കാലസ്യം  ..!! കല്ലാനിക്കാവിൽ തെയ്യം തിറ. കതിനകള്‍ ദിക്കുനടുക്കി ..!! വയനാടന്‍ ചുരമിറങ്ങിയ കാറ്റിന്നു ഏലത്തരി മണം. മനസ്സ് കുളിര്‍ന്നു ..!! ആകാശ ചുവട്ടില്‍ ലോഹപ്പക്ഷിക്ക് കീഴെ. ഭയമില്ലാതെ കുഞാറ്റകള്‍ ..!! പാലത്തിന്‍ താഴെ പുഴ തിരക്കേറിയ വഴി ഉറക്കാത്തകാലുകള്‍ ...!! ഓരോ ചെറുകല്ലുകള്‍ക്കും ഉണ്ടയേറെ പറയാന്‍ ഞെരിഞ്ഞമര്‍ത്തി വണ്ടികള്‍ കടന്നുപോയി ..!! ജീരക മിഠായി കാണുമ്പോള്‍ അറിയാതെ വീണ്ടും ബാലനായി മാറുന്നു..!! മഞ്ഞില്‍ കുളിച്ചൊരുങ്ങി കണ്ണെഴുതി പൊട്ടുതൊട്ട്. ഓര്‍മ്മയുണര്‍ത്തുമെന്‍ ഗ്രാമം..!! പൊന്മുടിയിലെ പ്രഭാത കിരണങ്ങള്‍ എല്ലാം മറന്നൊരു നിമിഷം ..!!

കുറും കവിതകള്‍ 548

കുറും കവിതകള്‍ 548 പാടിയപാട്ടിനു വിരഹമാം ഭാവമോ .!! ചില്ലയിലൊരു കിളി. കണ്ണാടി പോലെ തിളങ്ങി ആലുവാപ്പുഴയൊരു മണവാട്ടി. കരയിൽ ഏകാകിയായി കാറ്റ് ..!! മഞ്ഞിൻ കുളിരിൽ ഓളപ്പൂക്കൾ വിരിയിച്ചകന്നു കൊക്കുമുണ്ടി മീനുമായി ...!! കടവത്തെ കാപ്പികടയിലെ അലമാര കണ്ണു നിറക്കുന്നു ഓർമ്മയിലെ ബാല്യം ..!! പൊന്നില്‍ കുളിച്ചു ഇരതേടി താറാവുകള്‍ ഗ്രീഷ്മവസന്തം ..!! ചിറകടി ഒച്ചയുമായി  രാവിന്‍ മറവില്‍ കടവാവല്‍ കുളിര്‍ കാറ്റുവീശി ..!! കംയുണിസ്റ്റ് പച്ചകള്‍- ക്കിടയില്‍ നിറമാറ്റത്തിന്‍ അനക്കം . വെയിലിനു ചൂടെറുന്നു..!! എത്രചാടിയാലും അണ്ണാരകണ്ണന്‍ നാലുകാലില്‍ തന്നെ ..!! തന്നിലേക്ക് ചേര്‍ത്തണച്ചു ചുംബന മധുരം.  വസന്ത പഞ്ചമി വിരുന്ന്.!! തളിരിലകള്‍ കാറ്റിലാടി വെയില്‍ ചായും നേരം ഒരു കുയില്‍ പാട്ട്..!! തളിര്‍ ചില്ലകള്‍ ആറ്റിലേക്ക് നിഴല്‍ പടര്‍ത്തി. ചെറുപരലുകള്‍ മുങ്ങിപൊങ്ങി ..!! തിരകളുടെ ചുംബനമേറ്റ് തീരത്തെ പാറക്കുട്ടങ്ങള്‍ക്കു നിത്യ യൗവനം..!!

ഏകാകിനി .......

ഏകാകിനി ....... കടലാഴത്തോളം കരിമഷി പടര്‍ന്ന മിഴിരണ്ടിലും വിരഹം തിരകള്‍ ആര്‍ത്തലച്ചു ഉള്ളിലെ കടല്‍ ഭിത്തി ഉലഞ്ഞു ആടി പരിഭ്രമത്താല്‍ ചുണ്ടുകള്‍ വിതുമ്പി വിറകൊണ്ടു തമ്മില്‍ പുരികങ്ങള്‍ വളഞ്ഞു തൊടുക്കാന്‍ ഒരുങ്ങുന്ന വില്ലയി മാറി ... കാറ്റില്‍ പാറി പറന്നു അളകങ്ങള്‍ ഒക്കെ  ഉരഗങ്ങള്‍ കണക്കെ മാറിടങ്ങള്‍ ഉയര്‍ന്നു താണ് പാരവശ്യം കാട്ടി ആരോടെന്നില്ലാതെ പുലമ്പി കാലുകള്‍ മുടന്തി എങ്ങോട്ടില്ലാതെ നീങ്ങി ചക്രവാളത്തിലേക്ക് മറഞ്ഞു ..!!

ദുഃഖ കടലകറ്റും അമ്മ

ദുഃഖ കടലകറ്റും അമ്മ ഒരുകടല്‍ താണ്ടുമ്പോള്‍ മറുകടലാം കദനം മാറാതെ നില്‍ക്കും നേരം   ചാരേ നിന്നുയറ്റുമമ്മ ..!! അതിനായി പണിതു ഭക്തിയാല്‍ അമ്മയുടെ അപദാനങ്ങള്‍ കീര്‍ത്തനങ്ങള്‍ വന്നു വഴിപോലെ തന്നിടുന്നു അനുഗ്രഹങ്ങള്‍ പുറമേ കണ്ടിടുകില്‍ ഭയമേറെ തോന്നുകിലും അകമേ പാലമൃതാണ് തേന്‍ മധുരമാണമ്മ ഒരുകടല്‍ താണ്ടുമ്പോള്‍ മറുകടലാം കദനം മാറാതെ നില്‍ക്കും നേരം  ചാരേ നിന്നുയറ്റുമമ്മ ..!! കനിവേറും ഉണ്മ നല്ലൊരു വെണ്മ അനവദ്യ തേജസ്സാണേയെന്നമ്മ കരുണാമയി കാര്‍ത്ത്യാനിയമ്മ കോപം വരുകിലമ്മ ഉഗ്രരുപിണിയമ്മ ഭയം വേണ്ട എല്ലാം കാത്തുകൊള്ളുമമ്മ ഒരുകടല്‍ താണ്ടുമ്പോള്‍ മറുകടലാം കദനം മാറാതെ നില്‍ക്കും നേരം  ചാരേ നിന്നുയറ്റുമമ്മ ..!!

പരസ്യമായ രഹസ്യങ്ങള്‍

  പരസ്യമായ രഹസ്യങ്ങള്‍ ഇന്നത്തേടം കഴിയുമ്പോള്‍ അറിയുന്നു ദിനം ഒന്ന് കുറഞ്ഞു ജീവിതത്തിന്റെയെന്നു നിഴലായി നടപ്പുണ്ട് എപ്പോള്‍ പിടികുടുമെന്നു അറിയാതെ നാളെയെപ്പറ്റിയെറെ സ്വപ്നം കാണുന്നു ഇന്നിക്കണ്ടതിനൊരു ശ്വാശ്വത മുടിവുണ്ടോ കണ്ടവര്‍ കണ്ടവരൊക്കെ അകലുന്നു ഇരിക്കുമ്പോള്‍ ദുഷ്ടരെന്ന്‍യെണ്ണുന്നു മണ്‍ മറയുമ്പോള്‍ അവരെ വാഴ്ത്തുന്നു മാനത്തുനിന്നും പൊഴിയുന്ന  ഹിമകണം കണക്കെ അലിഞ്ഞില്ലാതെ ആകുന്നു ,എങ്ങുനിന്നു വന്നു പോകുന്നു ജന്മജന്മാങ്ങളായി ഇന്ന് നീയും നാളെഞാനും അറിയില്ല ആരുടെ ഊഴമടുക്കുമെന്നു ദിങ്ങളോര്‍ക്കാതെ കടന്നകലുന്നു  

നിന്‍ ആശ്ലേഷം ....

നിന്‍ ആശ്ലേഷം .... വരിക അനിലാ വരിക എന്നെ  നിന്‍ കരവലയത്തിലോതുക്കുക ഗാഡമായി പുണരുക. ഇരുത്തുക നിന്‍ മടിത്തട്ടില്‍ അങ്ങുയര്‍ത്തുക നിന്‍ ആകാശത്തോളം മേഘങ്ങള്‍ക്കിടയില്‍ കൊണ്ടുനടക്കുക അനുധാവനം ചെയ്യുക താഴ്വാങ്ങളിലുടെ ഓടിക്കുക എന്നെ തിങ്ങിയ വനത്തിലുടെ .ജലയാത്ര നടത്തുക അരുവികളിലുടെ ഞാനും നീയും മാത്രമായി പരിരംഭണതിന്‍ .അനുഭൂതിയിലുടെ ഇറങ്ങി നടക്കാമീ സമുദ്രത്തില്‍ മഴയുള്ള രാത്രികളില്‍ നീ പതുങ്ങിനടക്കുക കുറ്റിക്കാട്ടിലുടെ മുള്ളുകൊള്ളിക്കുക എന്നെ കുളിരാല്‍ നിന്റെ സ്നേഹാ ആലംഗനത്തില്‍ മെല്ലെ ഇഴഞ്ഞു നീങ്ങുക.എന്റെ ചര്‍മ്മത്തില്‍ ഹോ !! പ്രണയമേ എന്റെ കാറ്റേ നിന്റെ നേര്‍ത്ത സ്പര്‍ശനം മധുരമാം മര്‍മ്മരം ഉരസി അകലുന്നു എന്‍ ചുണ്ടിലുടെ . കിക്കിളികുത്തുന്നു എന്റെ നെഞ്ചിനെ പടര്‍ന്നു കയറുന്നു ദേഹാസകലം അങ്ങ് ആഴങ്ങളിലേക്ക് ഇറങ്ങുന്നു നിറക്കുന്നു നീ ഗുഹന്തരങ്ങളില്‍ പകരുന്നു എന്‍ മരുഭൂവിലാകെ അനുഭൂതികള്‍ എന്റെ ദാഹത്തെ അറിഞ്ഞു എന്നില്‍ ഗ്രസിക്കുന്നു നീ . എന്നെ സമ്പന്നനാക്കുന്നു നീ അവസാനം നാം ഒന്നായി   നിന്റെ കരവലയത്തില്‍ ഞാന്‍ .

കുറും കവിതകൾ 547

കുറും കവിതകൾ 547 പ്രണയമകന്ന ചാരു ബെഞ്ച്‌ നോവോടെ കാത്തിരുന്നു ,,!! മനസ്സിലെ ചിന്തകൾ കലത്തിലെ  അരി രണ്ടും വേവുകയായിരുന്നു ..!!   പ്രണയാകാശത്തു നിലാവിനൊപ്പം കാര്‍മേഘങ്ങള്‍ ..!! മുറുവെറ്റ ഇന്നലെകളെ ആഹ്ലാദപൂര്‍ണ്ണമാക്കുവാന്‍ നോക്കെത്താദൂരത്തു പായും കണ്ണുകള്‍ ..!! ചുണ്ടുകള്‍ സുഷിരത്തിലമര്‍ന്നു നൃത്തം തീര്‍ക്കുന്ന വിരലുകള്‍ കാറ്റിന്‍ സംഗീതം ..!! മോഹങ്ങള്‍ മോഹങ്ങളായി തിരികെ വരാത്ത ഓര്‍മ്മകളില്‍ തുഴയുന്നു ജീവിത വഞ്ചി ..!! മഴമേഘങ്ങള്‍ മുത്തമിട്ടു മലകളെ താഴ്വരത്തിനു രോമാഞ്ചം ..!! ഓര്‍മ്മ മണക്കുന്നു നാട്ടുവഴികളില്‍. തിരക്കുന്നു ആരെയോ കാലം ..!! വിശപ്പിന്റെ കീറ മാറാപ്പില്‍ കരിപുരണ്ട ജീവിതങ്ങള്‍ ..!! പാടാത്തവരും പാടിപോകുന്നു. ''ഇനിയൊരു ജന്മം കൂടി ... '' കുട്ടനാടെ നിന്റെ ഭംഗി ..!!  

പ്രണയ ജാലകം

പ്രണയ ജാലകം നിന്‍ ഹൃദയത്തിലൂടെ ഞാന്‍ കാണ്മുയീ ചുറ്റിനുമുള്ള ലോകമാകേ ജീവിക്കുന്നു നിന്റെ ശ്വാസത്തിലൂടെ അറിയുന്നു ഞാന്‍ ഇവിടെ ജീവിക്കുന്നു എന്ന് . ആരുമറിയാതെ ആര്‍ക്കും സംശയത്തിനിടം നല്‍കാതെ നമ്മള്‍ സ്വപ്നം കണ്ടുകഴിയുന്നു . പാട്ടുകളിലുടെ അറിയുന്നു ചുംബനം നല്‍കുന്നു ഈരടികളില്‍ നമ്മുടെ നാടകമാം ഒളിച്ചുകളികള്‍ . ഈ വിടവുകള്‍ നികത്താന്‍ ആഴങ്ങള്‍ തേടുമ്പോള്‍ ആഗ്രഹിക്കുന്നു നമ്മള്‍ പരസ്പരം പാടുന്നു നമ്മള്‍ പ്രണയ ഗാനങ്ങള്‍ വേദനയുടെ കണ്ണു നീര്‍ പൊഴിക്കുന്നു തമ്മളില്‍ വാക്കുകളുടെ ഊഷ്മള നിമിഷങ്ങള്‍ തീര്‍ക്കുന്നു . നീന്തി നടക്കുന്നു കടലാഴങ്ങള്‍ തീര്‍ക്കും ചുഴികളില്‍ അന്യോന്യം ഉറപ്പിക്കുന്നു നങ്കൂരം കനവുകളുടെ മേഘങ്ങളില്‍ തെന്നി നീങ്ങുന്നു സമയത്തിന്റെ ഒഴുക്കില്‍ . പിടിമുറുക്കുന്നു നിമിഷങ്ങളെ ഒത്തൊരുമിച്ച്‌ നടന്നു നീങ്ങുന്നു വളഞ്ഞ പാതകളിലൂടെ കൈയോടു കൈ കോര്‍ത്ത്‌ ജീവിക്കുന്നു എല്ലാത്തിലും നാം അതിജീവിക്കുന്നു പ്രണയിക്കുന്നു ജീവിതത്തെ നിലനില്‍ക്കുന്നു പ്രണയത്തിനായി ..!!

പ്രതീക്ഷകള്‍ .....!!

Image
പ്രതീക്ഷകള്‍ .....!! പുലരിയവൾ പുഞ്ചിരി വെട്ടവുമായി  കുന്നിറങ്ങി വരുമ്പോള്‍ കുരവയിട്ടറിയിച്ചു സ്നേഹ ഗീതികളുമായി കിളികുലജാലകങ്ങള്‍ പ്രതീക്ഷയുടെ പുതു നാമ്പുകള്‍ വിരിഞ്ഞു തൊടിയില്‍ പുല്‍ച്ചാടികള്‍ വെളിച്ചത്തിലേക്ക് ചാടി അടുത്തു മാവിന്‍ കൊമ്പത്ത് പുങ്കുയില്‍ നീട്ടി കൂക്കി വിളിച്ചു അണ്ണാരകണ്ണന്‍ ചിലച്ചു ചില്ലമേലിരുന്നു മാമ്പഴം കാര്‍ന്നു ചോനനുറുമ്പുകള്‍ ഭാരമേറ്റി ഇഴഞ്ഞു കയറി തായ് തടിവഴി പൂച്ച മീന്‍കാരന്റെ വിളിക്ക് കാതോര്‍ത്ത് പടിക്കലിരുന്നു വെയിലിന്‍ ചൂട് ഏറി വരുന്നു തണല്‍ മരങ്ങള്‍ വഴിഇറമ്പില്‍ എത്തി കുത്തി നോക്കി നിന്നു അകലെ നിന്നും കുടചൂടിയ കൊലിസ്സിന്‍റെയും കുപ്പിവള കിലുക്കങ്ങള്‍ ചെരിപ്പിന്‍ ഞെരുക്കള്‍  നുണകുഴി വിരിഞ്ഞ ചിരി പൊട്ടുകള്‍ അത്തറിന്‍ ഗന്ധം വിശപ്പടങ്ങിയ വെയില്‍ ചാഞ്ഞു മുറ്റത്തെ നാലുമണി പൂചിരിച്ചു പുസ്തക സഞ്ചികളുമായി കുഞ്ഞു ശലഭങ്ങള്‍ വാടി തളര്‍ന്നു പടിക്കല്‍ കാത്തു നിന്നകറുമ്പന്‍ വാല്‍ വീശി നിന്നു സ്നേഹമറിയിക്കുന്നു ആവിപറക്കുന്ന പലഹാരങ്ങള്‍ക്കൊപ്പം  കാത്തിരിപ്പിന്റെ അമ്മമുഖം വിടര്‍ന്നു തൊടിയില്‍ കണ്ണു പൊത്തികളിയുടെ  എണ്ണമെടുപ്പുകള്‍ ശ്വാസമടക്കിയ ചിരികള്‍

ഉപ്പ്

ഉപ്പ് ആഴങ്ങളില്‍ നിന്നും തിരകള്‍ നല്‍കിയകന്ന കരക്കും കിട്ടിയ സമ്മാനം കരകാണാ കടലലക്കപ്പുറം പോയവന്റെ വരവുകാത്തു കഴിയും കണ്ണുകളില്‍ നിറയുന്നു വിശപ്പിന്‍ കരള്‍ വിങ്ങലുകളുടെ നോവിന്‍ തീരാ പഥ്യം  തളര്‍ന്നുറങ്ങും ഒട്ടിയവറിന്റെ മിഴികളില്‍ നിന്മ്ന്നോന്നത ഘര്‍ഷണ ലഹരിയില്‍ ഒട്ടിയിറങ്ങും ലവണം എല്ലുമുറിയെ പണിതു  ചര്‍മ ലേപനം നടത്തും ഒഴുകി പരക്കുന്ന വിയര്‍പ്പില്‍ അന്നത്തിന്‍ കൂട്ടായി സ്നേഹംപോലെ ചേരും ചേരുവ മാറ്റുരക്കും രസതന്ത്രത്തിന്‍ വെളുപ്പും കറുപ്പും കാട്ടും പരല്‍ കല്‍ക്കണ്ണാടി അധികമാകുമ്പോള്‍ ധമനികളില്‍ ത്രസിക്കും രക്ത ചംക്രമണമേറ്റും കാരകനിവന്‍..!!

അഗ്നി

അഗ്നി അരണി കടഞ്ഞു ഹോമില്‍ സുക്ഷിച്ച് അരക്കില്ലത്തെ നക്കിയെടുത്ത നാവു അക്ഷയ പാത്രത്തിന്‍ ചുവടുതൊടാതെ കാവലായി വലം വച്ചു പാണിഗ്രഹണത്തിന്‍ സാക്ഷിയാകും ആളല്‍ ആമരമീമരം ചൊല്ലിയ നിഷാദന്റെ കൂട്ടായി നില്‍ക്കും വാമഭാഗത്തിനു പ്രീതിക്കായി ഹോമിക്കും മന്ത്രം സ്വാഹ.. വാനര വീരന്റെ വാലാല്‍ ചുറ്റി ലങ്കാ ദഹനകാരകന്‍ വിശപ്പുകള്‍ക്ക് അറുതി വരുത്താന്‍ കട്ടുകുടും ഒരു കത്തല്‍ പഞ്ച ഭൂതങ്ങളില്‍ ഒരു കാരകനാം ഈശ്വരന്‍ ഇന്നിന്റെ വിരല്‍ തുമ്പാല്‍ അമര്‍ന്നാല്‍ ലോകം തന്നെ ചാരം ഉള്ളിന്റെ ഉള്ളില്‍ ആളിപ്പിടിക്കും സ്വസ്തി നല്‍കും ജഠരാഗ്നി... ..!!

ചുംബനം

ചുംബനം ചുണ്ടുകളുടെ മൃദു സുന്ദര മര്‍മ്മരം പൂവിന്റെ  ചുറ്റും തേന്‍ നുകരും ശലഭ ചിറകുകള്‍ പ്രണയ മധുരം പകരും പങ്കുവെക്കും നിലാകുളിര്‍ സ്നേഹപാല്‍ ചുരത്തും പുഞ്ചിരിക്കു അമ്മതന്‍ സമ്മാനം ആത്മാവിന്റെ ആഴങ്ങളില്‍ തൊട്ടുണര്‍ത്തും സുഖമുള്ള നോവ്‌ ദുഃഖങ്ങളെറുമ്പോള്‍ കടിച്ചമര്‍ത്തി ചഷകങ്ങളില്‍ ചേര്‍ന്നു അമരും ചുണ്ടിന്‍ വികാരം കുളിച്ചൊരുക്കി അന്തിയാത്രക്ക് ഒരുക്കുമ്പോള്‍ നെറ്റിമേല്‍ പകരും നോവ്‌ മനസ്സിന്‍ ചൂരകലും കമ്പനമീ ചുംബനം  ..!!

കുറും കവിതകൾ 546

കുറും കവിതകൾ 546 പ്രണയാധരങ്ങള്‍ കൂട്ടിമുട്ടി ശലഭ ശോഭയാല്‍ പൂവനിയില്‍ ആഹ്ലാദം..!! മോഹങ്ങളുടെ മഞ്ഞുതുള്ളിയാല്‍ വീശാനായുന്നു പ്രണയത്തിന്‍ സൂര്യനെ ..!! വാലും തലയുമില്ലാതെ പായുന്നവര്‍ക്കറിയുമോ വിലയേറും പ്രണയത്തിന്‍ മഹത്വം ..!! അലയുന്നു തീരങ്ങളില്‍ തിരയോടോപ്പം നഷ്ട വസന്തം ..!! നീലനഭസ്സൊരു കടലാസായിമാറുന്നു ചിത്രങ്ങള്‍ തീര്‍ക്കുന്നു പറവകള്‍ ..!! സ്ത്രീയുടെ ആഭരണം എല്ലില്ലാ അവയവം മൂടി  .  സ്വര്‍ണ്ണതിളക്കമേറുന്നു..!! ഇമപൂട്ടിയ ദളങ്ങള്‍ വീണു ചിതറി.. വിരഹ നൊമ്പരങ്ങള്‍ ..!! ഏകാന്തതയുടെ നൊമ്പര കടവത്തു . കൊതുമ്പു വള്ളം  ..!! കൊത്തി നടന്നു പൊത്തുകള്‍ തീര്‍ക്കുന്നു ജീവിത പാതകളില്‍ ..!! കൊഴിയും ദിനങ്ങളുടെ നോവിന്‍ വഴികളില്‍ ഒരു വാര്‍ദ്ധക്യം..!! ഇളകിമറിയുന്ന മനസ്സു തിളക്കുന്ന ഉരുളി . ജീവിക്കാന്‍ പെടാപ്പാടുകള്‍..!! വാതില്‍ പടിമേല്‍ പുലരിപത്രം പഴയതാകുന്നു പുതു മാധ്യമത്തിനു മുന്‍പില്‍ ..!! മൊട്ടിടും ദുഖങ്ങളെ അകറ്റാന്‍ വിരിയാനോരുങ്ങുന്നു സെമിത്തേരിയിലെ പൂച്ചെടി ..!!

ക്ഷണഭംഗുരം

.ക്ഷണഭംഗുരം ഇപ്പോളി നിമിഷം അധികം നിലനില്‍ക്കില്ല ഇപ്പോഴത്തെ പോലെ തെന്നിയകലുമി സമയം അലിഞ്ഞു പോകാന്‍ മാത്രം വെറുതെ കടന്നകലുന്നു ഒരിക്കലും പഴിച്ചിട്ട് കാര്യമില്ല കഴിഞ്ഞ കൊഴിഞ്ഞപൂവുപോല്‍ ഉണര്‍ന്നു ജഗ്രതയായിരിക്കു സത്യത്തില്‍ ഇതാണ് ജീവിതത്തിന്‍ ഉചിതമായ അവസരം . ആരെനാം കബളിപ്പിക്കുന്നു കാപട്യതയില്‍ ജീവിക്കുന്നു പടര്‍ത്തുന്നു ചിലന്തി വലപോല്‍ . ഒന്നുമേ കൊണ്ടുപോകുന്നില്ല ജീവിതതിനപ്പുറം ഈ പണവും പ്രതാപവും എല്ലാം നശ്വരമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മോടൊപ്പം മരിച്ചു മണ്ണ്‍ടിയുന്നവ അസൂയ വച്ചു പുലര്‍ത്താതിരിക്കുക ഒരിക്കലും മോഹങ്ങള്‍ക്കു  ഇടം നല്‍കാതെ ജീവിതത്തെ സ്നേഹിക്കുക പുലര്‍ത്തും തോറും ഇവ വര്‍ഷിക്കുന്നു സന്തോഷം ഇപ്പോഴി നിമിഷം സ്നേഹം നമ്മോടൊപ്പമുണ്ട് സത്യമേ ജയിക്കു എപ്പോഴും

കുറും കവിതകൾ 545

കുറും കവിതകൾ 545   പൂമ്പുനം ചുട്ടു അരിമ്പുനത്തിന്‍ കാട്ടില്‍ തീയില്‍ ചാടുന്നു കണ്ടനാര്‍ കേളന്‍ ..!! ശിശിര നിലാവില്‍ കുതിര്‍ന്ന ചില്ലകളിള്‍. മനം മയക്കുന്ന ജാലക കാഴ്ച ..!! അസ്‌തമയശോഭ അറബിക്കടലോരം ജീവിതമൊരുക്കുന്ന യാത്ര ..!! ഗ്രീഷ്മ സന്ധ്യ . ഇലയില്ലാ ചില്ലയില്‍ ദുഖത്തിന്‍ ചെക്കേറ്റം..!! നീലജലാശയത്തില്‍ മലകള്‍ മുഖം നോക്കാനോരുങ്ങി കാറ്റ് ഓളങ്ങളാല്‍ തടുക്കുന്നു..!! ഒറ്റക്കിരുന്നോന്നു ഓര്‍ത്തുപോകുന്നൊരു പ്രണയത്തിന്‍ നോവ്‌ ..!! ഓര്‍മ്മകളില്‍ എവിടെയോ മഞ്ഞു പെയ്യിക്കുന്ന കുളിരുപകരും ബാല്യം..!! നെഞ്ചിനുള്ളില്‍ എരിയും ഭക്തിയുടെ നറുമണം . കര്‍പ്പൂര ദീപം ഉഴിയുന്നു..!! എത്ര വഴിനടന്നു വിയര്‍ത്താലും നിന്‍ അരികിലെത്തുമ്പോള്‍ എല്ലാം മറക്കുന്നു പ്രണയമേ ..!! ആരെയും മുട്ടുകുത്തിക്കുന്നു പ്രണയമേ നിന്റെ ശക്തിക്കുമുന്നില്‍ ..!!

നിത്യശാന്തി നേരുന്നു

Image
നിത്യശാന്തി നേരുന്നു നിറനിലാവുപോലെ വിരിഞ്ഞു ഹൃദയവനികയിൽ മുല്ലമൊട്ടിൻ നറുഗന്ധം പകരുന്നു അക്ഷര കൂട്ടില്‍ തളച്ചിട്ടൊരു വാക്കിന്‍ മധുര കുഴമ്പെന്‍ കാമിനിയാം എന്‍ കവിതയെ താലോലിക്കാന്‍ കൈരളിയുടെ പീയുഷം പകരും 'ശാമസുന്ദര' 'ദുന്ദുഭിനാദം' എങ്ങോ പോയി മറഞ്ഞുവോ ഇല്ലയില്ല ഒരിക്കലുമില്ല അത് ഒരു 'ഇന്ദ്രനീലിമയോലും' മിഴിപ്പീലികള്‍ക്കിടയില്‍ മായാതെ മറയാതെ നില്‍പ്പു സ്നേഹം ചുരത്തുന്നു മനസ്സില്‍ പൈയിമ്പാലു പോല്‍. മോഹങ്ങളേറെ ഇല്ലെങ്കിലുമാ പ്രാര്‍ത്ഥിക്കുന്നു കാവ്യകല്ലോലിനിയുടെ ആത്മാവിന്നു നിത്യ ശാന്തി ഉണ്ടാവട്ടെ ..!!

കുറും കവിതകള്‍ 545

കുറും കവിതകള്‍ 545 അങ്ങാകാശത്തു പുഞ്ചിരിയുമായി ഒരു തേങ്ങാ മുറി ..!! മൂളിയകന്നു കൈചേര്‍ത്തടിച്ചു. ഒരു തുള്ളി ചോര ..!! പടിഞ്ഞാറന്‍ കാറ്റില്‍ വീണയിലകള്‍ കിഴക്ക് തടുത്തു കൂട്ടി ..!! പുങ്കുയില്‍  പാടി മലയില്‍ തട്ടി മാറ്റൊലികൊണ്ടു ..!! കാക്കപറന്നകന്നു സന്ധ്യാകിരണങ്ങള്‍ ചാഞ്ഞു ഇലയില്ലാ മരം ..!! തുലാമഴ തുറന്നജാലകം നനച്ചു കിടക്ക.. ശിശിര രാത്രി ഉറക്കം വരാതെ വിരഹ നോവ്‌ ..!! ഒരു പൂവ് കുന്നിന്‍ ചരുവില്‍ തലയാട്ടി ചാഞ്ഞു  നിന്നു ..!! ശരത്‌കാല ചന്ദ്രന്‍ - മാഞ്ചുവട്ടിലെ മണ്ണിര മൗനമായി കുഴിചിറങ്ങി  ..!! ജനനമരണങ്ങില്‍ കുളിപ്പിച്ചു കിടത്തുന്നു എന്ത് വിരോധാഭാസം ..!!

കുറും കവിതകള്‍ 544

കുറും കവിതകള്‍ 544 പലവേദികളിലും  തലയെടുത്ത് മുന്‍പനായി മിനറല്‍ വാട്ടര്‍ കുപ്പികള്‍ ..!! യന്ത്രം കണ്ടു പകച്ചു നില്‍ക്കുന്നു പാവം ബാല്യം ..!! കണ്ണെത്താ ദൂരങ്ങളില്‍ കടുകു പൂക്കും പാടം. അവളുടെ ഗന്ധം കാറ്റിന്..!! വിതക്കാതെയും കൊയ്യാതേ. അവകാശമേറുന്നു ..!! കൊത്തിപറക്കുന്നു വിതക്കാതെയും കൊയ്യാതെയും ദേശാടനത്തിനു വിശപ്പ്‌ ..!! ശിശിരം പോയി വസന്തംവന്നു. എന്നിട്ടും നീയെതെ വന്നില്ല ..!! അന്തികുരാപ്പില്‍ മരകൊമ്പിലെ കൂട്ടില്‍. പ്രണയം കൊക്കുരുമ്മി  ..!! കായലിന്‍ നെഞ്ചത്ത് ഓളങ്ങള്‍ക്കൊപ്പം ചാഞ്ചാടുന്നു ജീവിതമെന്ന ഒറ്റയാള്‍ വഞ്ചി ..!! ഒരുതിര മറുതിരയോടു മത്സരിച്ചു തീരത്തെ ചുംബിച്ചു . അസ്തമയ സൂര്യന്‍ സാക്ഷി ..!! പുലരി വെട്ടം പുഴയിലിറങ്ങി . കിളികള്‍ പാടിയുണര്‍ത്തി ..!! അടുക്കളയുടെ പുകമറയില്‍ എണ്ണയില്‍ കുളിച്ചൊരുങ്ങി പുഞ്ചിരിയുമായി  പപ്പടം ..!! 

ലഹരി

ലഹരി ആകര്‍ഷണ വികര്‍ഷണങ്ങള്‍ വിടരാന്‍ തുടിക്കുന്ന മൊട്ടുകള്‍ എവിടോക്കയോ മനസ്സിന്‍ ചഞ്ചലത ആഗ്രഹങ്ങളുടെ രസന ഗന്ധങ്ങള്‍ക്ക് പൂമണം മോഹങ്ങള്‍ മാറാലവിട്ടു ചങ്ങലക്കിട്ട മുറുക്കങ്ങള്‍ നഖത്തിലുടെ പടരുന്നു കണ്ണുകളില്‍ കുളിര്‍ വിശപ്പിന്‍ വിളികളുയരുന്നു സ്പര്‍ശനമറിയുന്ന നിമിഷങ്ങള്‍ അനുഭൂതി പൂവിടുന്ന നിമിഷകണിക തുരന്നു കയറുന്നു മണ്ണിന്‍ മണം എല്ലുകള്‍ നുറുക്കുന്ന ഞരക്കങ്ങള്‍ ആഴങ്ങളിലെക്കുള്ള ഇഴയലുകള്‍ ചുംബനങ്ങളുടെ ശീല്‍ക്കാരങ്ങള്‍ മൗനമുടച്ചു സിരകളില്‍ പടര്‍ന്നു ലഹരി കണ്ണുകള്‍ അടഞ്ഞു ചുണ്ടുകള്‍ വരണ്ടു പല്ലുകള്‍ക്കിടയില്‍ അമര്‍ന്നു മേഘങ്ങള്‍ സ്‌ഫോടനത്തിനോരുങ്ങുന്നു ദാഹ നിവര്‍ത്തിയായി മുരളലുകള്‍ ശമിക്കുന്നു

കുറും കവിതകള്‍ 543

കുറും കവിതകള്‍ 543 മഞ്ഞിനൊപ്പം വെയിലിറങ്ങുന്നു പുളിനങ്ങള്‍ക്ക് കുളിര്  ..!! കുറുകി നടന്നു ചിറകടി ഒച്ചക്കു കാതോര്‍ത്ത് . ഇണയുടെ വിരഹം ,,!! വാഴകൈയ്യിലിരുന്നു പുള്ളികുയില്‍ പാടി . രാഗം ശോകം ..!! ചുള്ളിക്കൊമ്പിലിരുന്നു ചുണ്ടുരുമ്മി പറന്നുയകന്നു. വിരഹമാറന്ന ശിശിരം  ..!! മഞ്ഞിന്‍ കതിര്‍ വെട്ടം പുലര്‍ത്താനേറെ വയറുകള്‍ ജീവിത ഭാരം ..!! അച്ഛനോന്നിങ്ങു വന്നെങ്കില്‍ അമ്മ പിച്ചിയത്‌ പറയാം . ഓര്‍മ്മകള്‍ക്കിന്നു  മധുരനോവ്..!! പാടവും പാലവും കടന്നു മഞ്ഞിനെ വകഞ്ഞു വരുന്നുണ്ട് വസന്തം ..!! നൈരാശ്യമേറും നിമിഷങ്ങളുടെ നോവും കാഴ്ച ..!! നൈരാശ്യമേറും നിമിഷങ്ങളുടെ നോവും കാഴ്ച ..!! മലക്കു പിന്നില്‍  മറയുന്നുണ്ട് സന്ധ്യ . രാവോരുങ്ങി വരണുണ്ട് !! തണല്‍ ഒരുക്കുന്ന  മരങ്ങള്‍ അതിരു തിരിക്കും മതിലും വീര്‍പ്പുമുട്ടിക്കും  ഒറ്റപ്പെടല്‍ ..!! അകലുന്നു രാതി വാരിച്ചുറ്റിയ കറുപ്പ് ചേലയുമായി കിഴക്കുണരുന്നുണ്ട് സുപ്രഭാതം ..!!

കുറും കവിതകള്‍ 542

കുറും കവിതകള്‍ 542 അമ്മുമ്മയറിയാതെ കൗമാരം മുറപ്പെണ്ണിന്‍ കൈപിടിക്കും  ഓര്‍മ്മകള്‍ പമ്പരം ചുറ്റുന്നു മുള്ളിനിടയിലും തെല്ലുച്ചന്തം അടുക്കാത്ത വണ്ടുണ്ടോ ?!! പൂവിരിഞ്ഞത് കണ്ടു ഓര്‍മ്മയുണരുന്നു . നിന്‍ കാര്‍ക്കുന്തല്‍..!! പറന്നു നടന്നതിന്‍ പിന്നാലെ പായുന്നു .  അപ്പൂപ്പന്‍ താടിക്കായിയിന്നും മനം..!! ഇരുളിന്‍ മറവില്‍ എറിഞ്ഞുടക്കപ്പെടുന്നു . ലഹരിയോഴിഞ്ഞ നീലപൊന്മാന്‍ ..!! സന്ധ്യമയങ്ങി രാവുണര്‍ന്നു യുവമിഥുനങ്ങള്‍ക്കു സന്തോഷം ..!! സമയാസമയങ്ങളില്‍ കഴിച്ചിട്ടും കുറവോന്നുമില്ല വിരഹനോവിനു ..!! കുമിളയും ചന്ദ്രക്കലയും മിന്നി ചെണ്ടമേളത്തിനോത്തു ചെവിയാട്ടിയാന ..!! മാനം പെയ്യാനൊരുങ്ങി ഓലപ്പുരയില്‍. കണ്ണുകള്‍ നിറഞ്ഞു ..!! പഞ്ചവത്സരപദ്ധതികള്‍ വന്നു പോയി എന്നിട്ടും പണിതീരാവീടുകളോരു ദുഃഖം ..!! ജീവിതപ്പച്ചിപ്പ് തേടി ഇരുകാലിയും നാല്‍ക്കാലിയും ഗ്രീഷചൂട് ..!!

ഒന്നുമില്ലായിമ്മയിൽ നിന്നും ഇല്ലായിമ്മയിലേക്ക്

Image
ഒന്നുമില്ലായിമ്മയിൽ നിന്നും ഇല്ലായിമ്മയിലേക്ക് . ശുന്യതയിൽ നിന്നും ഞാൻ ഉണ്ടായി ഒന്നുമില്ലായിമ്മയില്‍ നിന്നും  ആവിര്‍ഭവിച്ചു  സമുദ്രത്തിലെ തിരമാലപോലെ ഞാന്‍ ദ്രിശ്യമായി ഒരു പതയായി ഓരോ തിരയും അലിഞ്ഞു  ചേര്‍ന്നു കടലിന്‍ സ്തനങ്ങളായി ചുരുങ്ങി എവിടെനിന്നും ഉല്‍ഭവിച്ചോ അവിടേക്ക് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങി എല്ലാ രൂപങ്ങളും നിലനിന്നു അതിന്‍ രൂപമില്ലായിമ്മയില്‍ എല്ലാം വെളിവാകുന്നു  ഇല്ലായിമ്മയില്‍ നിന്നും എനിക്കറിയില്ല ആനന്ദം രുചിച്ചു നോക്കിലെ അറിയൂ കണ്ണുനീരിന്‍ ക്ഷാരം നല്ലതിനെ അറിയണമെങ്കില്‍ ചിത്തതെന്താണെന്ന് ഉള്ള അനുഭവം വേണം ഈ ജീവിതം ഉല്‍ഭവിക്കുന്നത് .മരണത്തില്‍ നിന്നും വീണ്ടും ജനിക്കുമ്പോള്‍ അറിയുന്നു മരണം ഒന്ന് മറ്റൊന്നിനു പൂരകങ്ങള്‍ സ്വയം നഷ്ടമാവുമ്പോള്‍ അറിയുന്നു നമുക്ക് നമ്മളെ കണ്ടെത്താന്‍ പ്രയാസം എന്ന് മരണം ഒരിക്കലും ജീവന്റെ എതിരല്ല ജീവിതം ഒരിക്കലും ഒഴിഞ്ഞു മാറുന്നില്ല മരണത്തിനായി  ഒരു വിത്തിനെ മുറിച്ചു നോക്കുകില്‍ കാണാം ഒന്നുമില്ലായിമ്മ  ഈ ശൂന്യതയില്‍ നിന്നുമാണ് ഒരു നാമ്പ് അഥവാ ഒരു മുകുളം ഉണ്ടാവുന്നത് അവസാനം വൃക്ഷമായി മാറുന്നത് അതാണ്‌ ജീവിതം

ഏകം എല്ലാം

ഏകം എല്ലാം പ്രണയമൊരു നിര്‍വൃതി മനസ്സിന്റെ ജീവിതത്തില്‍ ആഗ്രഹാമില്ലായിമ്മ നയിക്കുന്നു പരമാനന്ദത്തിലേക്ക് സ്നേഹത്താല്‍ ഒന്നുമില്ലായിമ്മ നയിക്കുന്നു അത്യാനന്ദമെന്ന അവസ്ഥയിലേക്ക് ഇരു ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ന്നോന്നാകുമ്പോള്‍     അനുഭവിക്കുന്നു രതിക്കുമപ്പുറമാം ആനന്ദാതിരേകം അവനവന്‍ അവനവനെ അറിയുമ്പോള്‍ ഹര്‍ഷോന്മാദം എല്ലാം മായ നല്‍കുന്നു ആനന്ദോന്മാദം ധ്യാനാതമകതയില്‍ നിന്നും ആത്മീയനിര്‍വൃതി

കുറും കവിത 541

കുറും കവിത 541 മോഹങ്ങള്‍ നീങ്ങുന്നു പുഴയും താണ്ടി അക്കരെ കാത്തിരിപ്പ്..!! ഓളങ്ങളില്‍ നോക്കി നില്‍ക്കുമ്പോള്‍ നിഴലായി  നില്‍ക്കുന്നു ഓര്‍മ്മകളുടെ ചിത്രങ്ങള്‍ ..!! മുള്ളിന്‍ നിടയിലും പൂവിരിഞാലും അകലില്ല ശലഭം പ്രണയം ..!! ആകാശം മുട്ടെ നില്‍ക്കും കുടീരമേ നീയെത്ര പ്രണയത്തിനു സാക്ഷിയായി ..!! മഴ മേഘങ്ങള്‍ നല്‍കുമാശ്വാസം ശിഖിര കൈകളാകാശത്തേക്ക്  ഗ്രീഷ്മ വര്‍ണ്ണം ഉരുകി ഒഴുകിയ മാനം.  ഏറ്റുവാങ്ങും കടല്‍..!! വിശപ്പിന്റെ താളങ്ങള്‍ തെരുവില്‍ വില്‍പ്പനക്ക് നോവിന്‍ സംഗീതം ..!! അസ്തമയം കാത്തു തെങ്ങിന്‍ ചുവടുകള്‍ക്കുചുറ്റും ചീവിടുകളുടെ  ആഘോഷങ്ങള്‍ ..!! നിറനിലാവിന്റെ നിഴലില്‍ തോണിയില്‍ വലയുമായി ജീവിതപ്പുഴകടവില്‍ ..!! ഓലപ്പീലിവിടര്‍ത്തിയാടി തെങ്ങോലകള്‍ക്കിടയിലുടെ കാറ്റൊടിക്കളിച്ചു ഓളമായി തോട്ടില്‍..!! മണ്ട പോയ തെങ്ങും കൊച്ചുവള്ളം തുഴയും കുട്ടനാടന്‍ ജീവിതം ..!!

കുറും കവിതകള്‍ 540

കുറും കവിതകള്‍ 540 മഞ്ഞണിഞ്ഞ പുലരി കണ്ണുതിരുമ്മി തേടുന്നു ശിശിര കുളിരിലവനെ ..!! പ്രകൃതിയിലെ അകറ്റാനാവാത്ത വികാരം പ്രണയം ..!! മലക്ക് ആകാശത്തോടും നദിക്കു താഴ് വാരത്തോടും അടങ്ങാത്ത പ്രണയം ..!! തിരക്കും കരക്കുമിടയില്‍ കല്ലുകള്‍ വില്ലനായി എന്നിട്ടും. പ്രണയം അസ്തമിച്ചില്ല ..!! ശിശിര തണലില്‍ അന്തി ഉറങ്ങുന്നു പ്രകൃതി സ്നേഹം ..!! എത്രയോ സ്വപ്‌നങ്ങള്‍ മൗനമായി കടന്നകന്നൊരു സമാന്തരങ്ങള്‍ ..!! എത്തിനോക്കുന്നു മായാത്ത കനവിന്‍ മുഖം അന്തിവാനില്‍ നിന്നും ..!! അന്തിക്കുമുന്തിനില്‍ക്കും ചന്തമാം കാഴ്ച സിന്ദുരമണിഞ്ഞ ആകാശം ..!! ഭക്ത ലക്ഷങ്ങളുടെ മലമുകളിലെ  പ്രഭാപൂരം വിശ്വാസത്തിന്‍ ശരണംവിളി ..!! മേഘങ്ങള്‍ക്കിടയില്‍ ഒളിമങ്ങാതെ നോട്ടം. പുഞ്ചിയോരോടു സൂര്യകാന്തി ..!!

കുറും കവിതകള്‍ 539

കുറും കവിതകള്‍ 539 പൂമ്പൊടി വിതറി മൂളിയകലും ചുംബനം കാത്തു നില്‍പ്പു ..!! മുങ്ങി നിവര്‍ന്നു കവര്‍ന്നു പറന്നു ജീവിതമെന്ന മരീചിക ..!! മഞ്ഞണിഞ്ഞ വയല്‍ വരമ്പ് കാത്തിരിപ്പു കമിതാക്കളെ ..!! എത്ര കൊത്തി മുറിച്ചിട്ടും തേന്മാവു നല്‍കുന്നു തണലും മാമ്പഴവും  ..!! വിവാദങ്ങള്‍ ഭയന്ന് ഒരുങ്ങുന്നു നാളെയങ്ങ്  പിഞ്ഞാണത്തിലേറാന്‍..!! കരികലത്തിനെന്തു ചാന്തും സിന്ദൂരം . വിശപ്പിനുള്ള വക കിട്ടിയാൽ നന്ന് പ്രകൃതിയുടെ സമ്മാനം    അണ്ണാരകണ്ണനും  കരീലകിളികളും പരസ്പര  പൂരകങ്ങൾ..!!  നീലാകാശത്തൊരു അമ്പിളിമുഖം . മനസ്സില്‍ നിന്‍ കനവ്‌ കൂടുവിട്ടു പറന്നകലുന്ന അനന്ത ആകാശത്തിലെ ആനന്ദം. സ്വാതന്ത്ര്യമാര്‍ന്ന വായു ..!! 

പിടിവിടാത്ത ഓര്‍മ്മകള്‍

Image
പിടിവിടാത്ത ഓര്‍മ്മകള്‍   പുലര്‍കാല സ്വപ്നത്തില്‍ പൂതണലില്‍ കണ്ടു ഞാന്‍ പുഴ പോല്‍ അഴകാര്‍ന്ന പുളിയില കരചുറ്റി തുളസികതിര്‍ ചൂടി                                                                                     പുണര്‍ന്നകന്നു കണ്‍ മിഴിച്ചപ്പോളായി പാടത്തിലോന്നു കണ്ണോടിച്ചു പച്ചപുതപ്പിട്ട പരവതാനിമേല്‍ പൂമഞ്ഞു തിളങ്ങി വൈര മുത്തു പോല്‍. പൂങ്കുയില്‍ പാടി പഞ്ചമം പഞ്ചാരി മേളം മുഴങ്ങി കാവില്‍ പിടഞ്ഞു ഇടനെഞ്ചു കണ്ണുകള്‍ തമ്മിലിടഞ്ഞപ്പോള്‍ പിടിവിട്ടോടിയപ്പോള്‍ ഇറുന്നു പച്ചകുപ്പിവളയുടഞ്ഞു ചിതറി പൈങ്കിളി പറന്നകന്നു പ്പെട്ടന്ന് ഞെട്ടിയുണര്‍ന്നു പോയകാല ദിനങ്ങളുടെ പുതുമണം മാറാത്ത ഓര്‍മ്മകളിന്നും പിടിവിടാതെ പിന്‍ തുടരുന്നു .....

പൂര്‍ണ്ണത

Image
പൂര്‍ണ്ണത കുന്നും മലയും താഴ് വാരങ്ങളും കുളിര്‍ക്കാറ്റും നനു നനുത്ത വെയിലും പറന്നു നടക്കും ശലഭങ്ങളും തിരമാല നല്‍കിയകലും പഴിവും മുത്തും എഴുവര്‍ണ്ണങ്ങളാല്‍ വിരിയും മാരിവില്ലും അതുകണ്ട് നൃത്തം വെക്കും മയിലുകളും പഞ്ചമം പാടും കുയിലും അത് ഏറ്റു പാടും മുളം കാടും നിലാവുപെയ്യും രാവും  നിശാഗന്ധിയുടെ നറുഗന്ധവും ഒക്കെ ഉണ്ടെങ്കിലും നീയില്ലാതെ ഞാനെങ്ങിനെ പൂര്‍ണ്ണമാകും

ഉൽപ്പത്തി മുതൽ

ഉൽപ്പത്തി മുതൽ ശപിക്കുവാനും ശാപമെല്‍ക്കുവാനുമിനിയും നശിക്കുവാനും ശപിക്കപ്പെടാനും ഉണ്ടാക്കപ്പെട്ടതില്ല ഒന്നും ഉല്‍പ്പത്തി മുതല്‍ ഉദരങ്ങളില്‍ തണല്‍ തേടി തപസ്യ നടത്തി വീണ്ടും സ്വപ്‌നങ്ങള്‍ തട്ടി തെറിപ്പിച്ചും സുഖ ദുഖങ്ങളെ താലോലിച്ചു വരുതിയിലാകാത്ത ആകാശത്തിലെ മുകിലുകളെ പോലെ മനം ചഞ്ചലമായ് വിസ്മൃതിയിലാഴ്ത്തപ്പെടാനുള്ള മായാജാലത്തിന്‍ മോഹവലയങ്ങളില്‍ മറക്കപ്പെട്ട സത്യങ്ങളെ വെളിവാക്കപ്പെടാന്‍ ജന്മജ്ന്മാന്തരങ്ങലാല്‍ ഹോമിക്കപ്പെടുന്നു വൃഥാ മതിലുകള്‍ തീര്‍ക്കാതെ അമര്‍ന്നു അമരും ഒന്ന് മാത്രമല്ലോ മരണം ,അതിനും അതിരുകള്‍ തിരിക്കുവാന്‍ മോഹിതരായ് കുടിയേറി പാര്‍ക്കുവാന്‍ വന്നവര്‍ വന്നവര്‍ ചിന്താഭാണ്ഡങ്ങളിലായ് കൊണ്ട് നട്ടുപിടിപ്പിച്ചു വിശ്വാസങ്ങളും അതിനെ പ്രതിഷ്ടിക്കുവാനുള്ള ദേവതാ സംങ്കല്‍പ്പങ്ങളെ കുടിയിരുത്താനുള്ള അമ്പലങ്ങളും പള്ളിയും മുറ്റങ്ങളും അകത്തളങ്ങളും തമ്മില്‍ കരിതേച്ചു കാണിക്കുവാനുള്ള നാട്ടാചാരങ്ങളും പതിച്ചു നേടിയവര്‍ പകച്ചു നിന്നു കാടും വന്യജീവികളെയും ഒന്ന്‍ ഒന്നായി വെട്ടി നിരത്തി ഭരണങ്ങള്‍ കൈയ്യാളിയവര്‍ സംഹിതകളെ മറിച്ചു എഴുതി മാന്യതകലുടെ മുഖം മൂടി അണിഞ്ഞുയിവര്‍ ന

സാന്ദ്രമി സംഗീതം

സാന്ദ്രമി സംഗീതം സാഗര തിരകളാര്‍ത്തു ചിരിച്ചുടഞ്ഞു സര്‍ഗ്ഗ തീരങ്ങളില്‍ പടര്‍ന്നു ലഹരിയായി സിരകളില്‍ സംഗീതം ഉണരുമ്പോള്‍ സ്വാതന്ത്ര്യമാര്‍ന്ന എന്‍ ഹൃത്തില്‍ സ്വച്ഛന്ന സായുജ്യം പകരുന്നു നിന്‍ ശ്രുതിലയങ്ങളാല്‍ ഒരുക്കുന്നു എന്‍ സ്വപ്‌നങ്ങള്‍ സത്യമായിരുന്നെങ്കില്‍ സപ്ത് വര്‍ണ്ണ ശോഭാപകരും നിന്‍ കാന്തി സ്വര്‍ണ്ണ പ്രഭാപൂരം കണ്ണഞ്ചിപ്പിക്കുന്നു സ്വര്‍ഗ്ഗാനുഭൂതി പകരുന്നു നെഞ്ചകമാകെ സര്‍വ്വതും മറക്കുന്നു ഞാനി വിധം സംഗീത സാഗരമേ നിന്‍ വരവാലേ ...!!

വിരഹ നോവ്‌

വിരഹ നോവ്‌ മിഴിയുണങ്ങാതെ ഒഴുക്കി മാനം മനം പെയ്യ്തു ലവണ രസം മഴയുടെ മൗനമുടച്ചു വീണാലിപ്പഴം ഒഴിഞ്ഞ മനസ്സില്‍ തെളിഞ്ഞു ആനന്ദം ഒളി വിരിയിച്ചു ഏഴുവര്‍ണ്ണങ്ങളാകാശം. ഓര്‍മ്മ പകര്‍ന്നു അവളുടെ പുഞ്ചിരിതിളക്കം തെളിമാനത്തു വിരിഞ്ഞു മുല്ലമലര്‍ നക്ഷത്രം തിങ്ങി നിറഞ്ഞു മുറ്റമാകെ പൊഴിയിച്ചു നറുമണം തമ്മിലിടഞ്ഞ കണ്ണുകള്‍ പറഞ്ഞു കഥകളാല്‍ പ്രണയം കാണാന്‍ തുടിച്ചു ഏറെ നാളായി തമ്മില്‍ ഉള്ളം കിനാക്കണ്ടു രാവേറെ ചെന്നപാടെ മിഴിതുറന്നുറക്കം കരള്‍ നോന്തു  പൈദാഹങ്ങള്‍ മറന്നേറി വിരഹം ..!!

കുറും കവിതകള്‍ 537

കുറും കവിതകള്‍ 537 പ്രഭാതമഞ്ഞിനെ വകഞ്ഞുമാറ്റി പായുന്നു . വയറിന്‍ നോവുപാട്ട്..!! ഇരുള്‍ വിഴുങ്ങുന്നു സന്ധ്യാംബരത്തെ. ചീവിടുകലുടെ മുറവിളി ..!! വിജനതയുടെ താഴ് വാരങ്ങളില്‍ മൗനം കൂടുകൂട്ടി ..!! നിന്‍ മൃദുലതയില്‍ മധുരനോവുണര്‍ന്നു . തണല്‍ തീര്‍ത്തു വിരഹം ..!! ഇടവേളകളുടെ മണിമുഴക്കം ഓര്‍മ്മകളുടെ ഇടനാഴികളില്‍ ഇന്നും നാം കണ്ടുമുട്ടി ..!! ജീവിക്കാന്‍ ജീവനെ ഇരയാക്കുന്നവര്‍. കോള്‍നിലങ്ങളില്‍ മണ്‌ഡൂകം കച്ചേരി ..!! വെണ്ണക്കല്ലിലുറങ്ങും പ്രണയമേ നിന്‍ മൗനമുടക്കുന്നുവോ ? അരിപ്രാവുകളുടെ കുറുകല്‍..!! കാറ്റിനെയും കടലിനെയും കാതോര്‍ക്കുമെങ്കില്‍ കേള്‍ക്കാമെത്രയോ ശുദ്ധസംഗീതം  ..!! മൗനമേ നിന്നിലുറങ്ങും മോഹസംഗീതം . വിരല്‍ സ്പര്‍ശം  കാത്തു നീ .... മദ്ദളഘോഷമിലത്താളം മര്‍ദിച്ചു വരുമ്പോള്‍ കീശനിറയാ വിശപ്പുമാത്രം ..!!

കുറും കവിതകള്‍ 538

കുറും കവിതകള്‍ 538 ശിശിര സംക്രമം മൂടല്‍ മഞ്ഞിന്‍ കുളിര്‍. ഷൂളം കുത്തുന്ന തീവണ്ടി ..!! മേഘ പ്രവാഹം മരമോന്നുമേ അറിഞ്ഞില്ല പുല്‍കൊടിതുമ്പിനെ പറ്റി..!! മനം മയക്കുന്ന മുല്ലപൂമണം ഒഴിഞ്ഞ ലിഫ്റ്റിലാകെ ..!! വിദ്യാഭ്യാസം മറന്നു വിശപ്പിനു വഴിമാറുന്നു  കാലിയെമേക്കും ബാല്യം ..!! അഴലിന്റെ തീരം തേടി അലയുന്നു  കരകവിയും മനസ്സ് അതുതന്നെ കവിയെന്ന കലാകാരന്‍ ..!! കണ്ണടച്ചു നോവുകള്‍ പറഞ്ഞു തീര്‍ക്കുന്നു. അകതാരില്‍ മണിമുഴക്കം..!! ശിശിര കുളിരില്‍ ഇല പൊഴിച്ചു ശിഖരങ്ങള്‍ വിരഹ നോവ്..!! കൈതമറവില്‍ കാത്തിരിപ്പിന്‍ നോവ്‌ . അക്കരെ വഞ്ചിക്കായി കൂവല്‍..!! എത്രയോ പ്രണയങ്ങള്‍ പൂക്കുന്നു  കരിയുന്നു  മൂക സാക്ഷിയായ് തണല്‍ മരം ..!! പൂവിനെ നോവിക്കാതെ ചുംബിക്കുന്നു ശലഭം . കാറ്റിനു  പ്രണയ ഗന്ധം  ..!!

ഓര്‍മ്മകള്‍ക്ക് മധുരം

ഓര്‍മ്മകള്‍ക്ക് മധുരം തലയില്‍ കെട്ടിയ ഉടുമുണ്ടുമായി ഗ്രാമപാതകള്‍ വിരിച്ചിട്ട പച്ചപരവതാനിക്കു ചുറ്റും കടുകു പൂത്ത വയലുകള്‍ കാപട്യം കലരാത്ത വളയിട്ട കൈകളില്‍ പാല്‍പാത്രം ആടുമാടുകലോടോപ്പം കുസൃതി കാട്ടുന്ന ബാല്യങ്ങള്‍ കണ്ണും നട്ടിരിക്കുന്ന സഹയാത്രികന്റെ വായിച്ചറിയാവുന്ന മുഖത്തെ കവിത , വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങുന്ന അയാളുടെ കണ്ണുകളില്‍ വിരഹം തളം കെട്ടി നില്‍ക്കുന്നു തിമിര്‍ത്തു പായുന്ന വണ്ടിയുടെ താളത്തില്‍ മനം പിറകിലേക്ക് പാഞ്ഞു അകലെയങ്ങു കൈയ്യാട്ടി വിളിക്കും ഓലപീലി ചൂടും തെങ്ങും തലപ്പുകള്‍ മണ്ണിന്റെ മണവുമായി മൈക്കണ്ണിയാല്‍ അവള്‍ വളകിലുക്കം പോലെ ഉള്ള ചിരി പ്പെട്ടന്ന് വണ്ടി നിന്നു സഹയാത്രികന്‍ യാത്ര പറഞ്ഞു പോയി മനസ്സു അപ്പോഴും ആ കുയില്‍ നാദത്തിനു കാതോര്‍ത്ത് .......

മതിഭ്രമം ..

മതിഭ്രമം .. എത്രയോ പിന്‍വിളികള്‍ക്ക് കാതോര്‍ത്ത് ജീവിതമെന്ന പ്രഹേളിക മുന്നേറുമ്പോള്‍ അറിയാതെ ഇഷ്ടപ്പെടുന്നു വിളികേള്‍ക്കാന്‍ വിളിക്കപ്പെടാന്‍ ഞാന്‍ ആരെന്നറിയപ്പെടാന്‍ വെഗ്രത ഏറുന്നു നിത്യവും പകലും രാവുമെന്നപോല്‍ നിനവും കനവും എന്നപോല്‍ മരിച്ചു ജനിക്കുന്നു........ ഏറെ ചിന്തിച്ചിരുന്നു  .. ഇതാവുമോ മതിഭ്രമം

നല്ലൊരു പാട്ട്

നല്ലൊരു പാട്ട് ഉള്ളിന്റെ ഉള്ളിലെ ഇഴയടുപ്പത്തിന്‍ നിറമറ്റു നിണമറ്റു പോവാത്ത അക്ഷരകൂട്ടിന്റെ ഈണം കൊരുക്കും വിങ്ങും മനസ്സിന്റെ നോവുപാട്ട് ഇലകൊഴിയും ശിശിരവസന്തങ്ങളില്‍ ഇമയകലാത്ത മൊഴിമുനയാല്‍ ഈറനണിയിക്കും കണ്ണിണകളില്‍ കലരാത്ത ശ്രുതി പകരും നോവ്‌ പാട്ട് കണ്ടാലറിയത്ത കൊണ്ടാലറിയുന്ന കവിത കൊരുക്കുമി അനഘമന്ത്രങ്ങളാല്‍ കാതില്‍ മുഴങ്ങുന്ന കാമിനി പാടുന്ന  കരളില്‍ വിളയും കദനത്തിന്‍ നോവുപാട്ട്....!! തിരമുറിചെത്തും തീരത്തണയുന്ന തണുവേകുന്നൊരു കുളിര്‍ത്തെന്നല്‍ തഴുകിയകലുന്നൊരു മധുരം പകരുന്ന താരാട്ടു പോലൊരു സ്വാന്തനമേകും ഉറക്കുപാട്ട്..!!

നെടുവീര്‍പ്പുകള്‍ ...!!

Image
നെടുവീര്‍പ്പുകള്‍ ...!! സായന്തനങ്ങളില്‍ നരച്ച ദേഹവുമായി നിഴലായി നീങ്ങുന്നൊരു ഏകാന്തപഥികന്റെ നോവുപാട്ടിലെ അക്ഷരങ്ങള്‍ പറന്നകലുന്ന അസ്തമയാകാശത്തിലെ ദേശാടന കിളികള്‍  അന്യമാം ഭാഷക്ക് നടുവില്‍ പകച്ചു നില്‍ക്കാതെ നെടുവീര്‍പ്പിന്റെ നടുവില്‍ സ്വന്ത ബന്ധങ്ങളുടെ കപടലോകത്തുനിന്നും കണ്ണടച്ചിരുട്ടാക്കി കാവിയുടുത്ത്‌ ജപമാല ഉരുട്ടി വാനപ്രസ്ഥത്തിനു ഒരുങ്ങി കെട്ടി പൊക്കിയവ ഒന്നുമേ കൂടെയില്ലാതെ നെഞ്ചില്‍ കൂട്ടിലെ നോവുമായി  ആറടി മണ്ണിന്‍ അവകാശമേയുള്ളൂ എന്നറിയാതെ .... എല്ലാം മായയാണെന്നെണ്ണി മന്ത്രങ്ങള്‍ ജപിച്ചു നടന്നകലുന്ന കാല്‍പ്പാടുകള്‍ ..!!

കുറും കവിതകള്‍ 536

കുറും കവിതകള്‍ 536 കിഴക്കന്‍ കാറ്റില്‍ മേഘങ്ങള്‍ നീങ്ങി . നീലമാമലമുകളിലേറി..!! പടിഞ്ഞാറെ ചക്രവാള പൂ മറയാനോരുങ്ങുന്നു അനഘമായ  കാഴ്ച ..!! അന്തിയാവും വരെ കാത്തിരിക്കും പുലരിയക്കാള്‍ ലഹരി നിറയുന്നു കാല്‍വെപ്പുകള്‍ക്ക് ...!! ഏതുഘോഷം വന്നാലും കഴുത്തു ഞെരുങ്ങുന്നത് ചിറകുവെച്ച ദുഖങ്ങള്‍ക്ക്‌ ..!! മുള്ള് പരന്നു വാസന വരുമ്പോഴേക്കും കണ്ണു വക്കും അണ്ണാരക്കണ്ണന്‍..!! അഴലറിയാ പച്ചപ്പനം തത്തയറിഞ്ഞില്ല . കൂടോരുങ്ങുന്നത് ..!! പതിമൂന്നു കണ്ണറ പാലവും കടന്നു കിതച്ചു വരുന്നുണ്ട് ആനവണ്ടി..!! കണ്‍കഴച്ചു നീണ്ട വിരഹത്തിന്‍ ദിനങ്ങളുടെ കാത്തിരിപ്പ്.. മനസ്സിന്‍ ചൂരകലും കമ്പനം ചുംബനം..!! പ്രിയതെ അറിയുന്നുവോ പ്രണയത്തിന്‍ . മധുര നോവുകള്‍..!!

കുറും കവിതകള്‍ 535

കുറും കവിതകള്‍ 535 പകല്‍ സ്വപ്നങ്ങളെ കടലിലാഴത്തി മുങ്ങി സൂര്യന്‍. പ്രതീക്ഷയുടെ ഉദയം ..!! വായനയുടെ അനഖനിമിഷങ്ങള്‍. സാക്ഷര സുന്ദര കേരളം ..!! നിലാപാലുരുകി ഹിമസാനുവില്‍ ധാരധാരയായി ഗംഗ ..!! നാഴുരി മണ്ണില്‍ ഓര്‍മ്മപ്പുര കെട്ടുന്നു എന്‍ മലയാളമേ ..!! കുമരകതീരത്തൊരു കുടില്‍ കെട്ടി മനം. കൈയാട്ടി വിളിക്കുന്നു ..!! ഒരുകുടക്കീഴില്‍ വിരിയുന്നൊരു സായാന്ന പ്രണയപുഷ്പങ്ങള്‍ ..!! പൂരത്തിന്‍ പെരുമയില്‍ പൂത്തിറങ്ങി  കതിനകള്‍ മനം വീണ്ടും ബാല്യത്തിലേക്ക് ..!! അറബിക്കടലോരം മനം വീശി പിടിക്കുന്നു . ചീനവല നിഴലുകള്‍ ..!! വരാമെന്ന് പറഞ്ഞിട്ട് കണ്ടില്ല വരമ്പത്തവളെ . ഉന്നപിടിച്ചൊരു തോക്കിന്‍ കുഴല്‍ ..!! കനലില്‍ വിരിയുംതീയില്‍ നോവറിയാ നടത്തം . കണ്ണുകാണാ ഭക്തി ..!! 

കുറും കവിതകള്‍ 534

കുറും കവിതകള്‍ 534 രാവ് ഒടുങ്ങി പകലണയുമ്പോള്‍ വീണ്ടും മടങ്ങാന്‍ കടലിന്‍ ആഴങ്ങളിലേക്ക് ..!! മോഹപ്പക്ഷിയായി ചിറകുവച്ചു പറന്നു. നീലവിഹായസ്സില്‍ ..!! അടിച്ചുകയറിയ വേലിയേറ്റത്തിലോറ്റപ്പെട്ട മോഹഭംഗം ...!! തുറന്നിട്ട ജാലകം കാത്തിരിപ്പിന്‍ ആഴം. വിരഹനോവ് ...!! അളക്കാന്‍ ആവാത്ത വിരഹത്തിന്‍ ആഴം ഒന്ന് വീണ്ടും ജനിക്കാന്‍ തുടിപ്പ് ..!! കഞ്ചുകമൂരി മൃദുല ദല സ്പര്‍ശനം സ്വര്‍ഗ്ഗസുഖാനുഭൂതിയിലവള്‍..!! വിരലും നാവും നല്‍കുന്നു വിരോധം നഷ്ട സൗഹൃദം ..!! വിളക്കിന്‍ ചുവട്ടില്‍ നറു വെളിച്ചം . ഒരു സന്തുഷ്ട കുടുംബ  ..!! രാഗമാലിക മൂളി തളിരിലകള്‍ കാറ്റിലാടി വസന്തത്തെ വരവേല്‍പ്പു...!! കൊയ്യാനൊരുങ്ങുന്ന പാടത്തിന്‍ നടുവില്‍ സന്തോഷത്തിന്‍ പുതുവെളിച്ചം ..!!

കുറും കവിതകള്‍ 533

കുറും കവിതകള്‍ 533 ഇലപൊഴിച്ച ശിശിരം നടപ്പാതകള്‍ വിജനം . കുളിര്‍ കാറ്റിന്റെ ശീല്‍ക്കാരം ..!! മല മുറിച്ചു സമാന്തരങ്ങള്‍. ജീവിത പാതതീര്‍ക്കുന്നു എനിക്കുമുമ്പേ ഉണര്‍ന്നു പുഞ്ചിരിപ്പൂ പൊഴിക്കുന്നു ആകാശ വിളക്ക് ..!! നൊമ്പരങ്ങള്‍ അയവിറക്കി തോട്ടിയുടെ ബലത്താല്‍ നടന്നുനീങ്ങുന്ന ജീവിതം ..!! കൈവിട്ടകലുന്നു ജീവിതമെന്ന പിടികിട്ടാ ചോരക്കളം..!! ഒഴുകാന്‍ ഞാനൊരു പുഴയല്ല അത് ഇന്ന് പുഴുപോലെ ആയല്ലോ ..!! കുറും കവിതകള്‍ 532 മരമെല്ലാം മരത്താല്‍ മരണമടയുന്നു കൊടാലി കൈയ്യാല്‍..!! ചെറുതെങ്കിലും ചെലുത്താം മനസ്സില്‍ മൂന്നു വരികളില്‍ മുന്നൂറു ..!! നീലാകാശത്തിന്‍ ചുവട്ടില്‍ നടുകടലിന്‍ ആഴങ്ങളില്‍ പ്രണയം തേടുന്നവര്‍ ..!! ഓര്‍മ്മകള്‍യെന്നും മാര്‍ക്കണ്ടെയനെപോലെയാ ശരീരം അതിനു  വയസ്സാകും ..!! മാര്‍ദ്ദനമേറ്റ് മരിയാദക്കാരനായി എത്തുന്നു. പിറകൊട്ടല്ല മുന്നോട്ടുതന്നെ ...!!

ആര്‍ക്കുവേണ്ടി ഇതൊക്കെ ..!!

Image
ആര്‍ക്കുവേണ്ടി ഇതൊക്കെ ..!! ഞാന്‍യെന്‍ ഭൂതകാലങ്ങളെ പരുതി അവ ശിഷ്ടങ്ങള്‍ക്കിടയില്‍ എന്റെ കളിചിരികളെ ഇപ്പോളതാ പൊടിപിടിച്ചു കിടപ്പു എന്തിനു ജനിച്ചു എപ്പോള്‍ നമ്മള്‍ ഒടുങ്ങേണ്ടത് . ഒന്നുമേ പ്രയോജനപ്പെടുന്നില്ലാത്തപോലെ ഈ ലോകം മുഴുവനും അവിശ്വസനിയമാണ് അന്യരെ കൊല്ലുന്നു ഇത് ശരിയാണോ ?!! . ചിലര്‍ക്കുവേണ്ടി അവര്‍ കരുതുന്നു അവര്‍ മാത്രമേ ഉള്ളു ശക്തിയുക്തരെന്നു ഇനി ഞങ്ങലെവിടെ ജീവിക്കും എവിടെ എന്റെ കൂര എവിടെ എന്റെ സ്വന്തക്കാര്‍ എവിടെ എന്റെ വീട് ആരുടെ ദൈവമാണ് അവന്‍ കൊല്ലുവാന്‍ നിന്നെ അജ്ഞാപിക്കുന്നവന്‍ . നാമെല്ലാവരെയും അനാധരാക്കി കളിപ്പാട്ടമാക്കി കളിക്കുന്നത് ഒന്നുമേ ജീവിച്ചിരിപ്പില്ല ഞാന്‍ ഓടുന്നയി  തെരുവല്ലാതെ ഞാന്‍ നടക്കുമി തെരുവെല്ലാം ശുന്യം എല്ലാവരുമിപ്പോള്‍  മരിച്ചിരിക്കുന്നു ഒരു വേദനയും എനിക്ക് അനുഭവപ്പെടുന്നില്ല അല്‍പ്പം പോലുമെന്റെ  കണ്ണുനനയുന്നില്ല  എന്റെ മാതാപിതാകളും പോയി മറഞ്ഞു കുടപ്പിറപ്പുകളും മാഞ്ഞു പോയി മനസ്സില്‍ ആകെ ഭയം ഒരുതരം ഞെട്ടല്‍ , വിറയല്‍ . ആകെ ഒരു വിരക്തി ഇനി കരഞ്ഞിട്ടെന്ത്‌ ആകെ ഒറ്റപ്പെട്ടപോല്‍ ആര്‍ക്കുവേണ്ടി ഇതൊക്കെ ..!

കുറും കവിതകള്‍ 532

 കുറും കവിതകള്‍ 532 അടുത്തകലുവാന്‍ മോഹങ്ങളുടെ തീരം.  നിഴലായി ചേര്‍ന്നുനിന്നു ..!! ജീവിത നാടകത്തില്‍ നിഴലുകള്‍ വളര്‍ന്നു കൂടെ മരണവും ..!! കിളികളുടെ സന്ധ്യാരാഗം ചില്ലകല്‍ക്കിടയിലുടെ സന്ധ്യ മാഞ്ഞു ..!! ആല്‍ത്തറയിലെ കാത്തിരിപ്പുകളുടെ ഓര്‍മ്മകളിന്നും മായാതെ ..!! സ്നേഹം നിറഞ്ഞ ഓര്‍മ്മകളിലിന്നും . അമ്മുമ്മയുടെ കപ്പപുട്ട് ..!! വർണ്ണം ചാര്‍ത്തി മാനത്തു മറയും  സിന്ദൂര ചെപ്പ് ..!! ചക്രവാള മേഘമറവില്‍ മുഖം താഴത്തി മറഞ്ഞു എന്നത്തെപ്പോലെ സന്ധ്യ ..!! ചക്രവാള സീമയില്‍ വിരിയുന്നു പ്രഭാപൂരം . മനസ്സിന്‍ ഇരുളകന്നു ..!! മറഞ്ഞിരുന്നു ഒപ്പിയെടുക്കുന്നു പ്രകൃതിയെ  . ക്യാമറ കണ്ണുകളില്‍ ..!!

കുറും കവിതകള്‍ 531

കുറും കവിതകള്‍  531 അന്തിവെയില്‍ . ഉഴക്കോല്‍ തെളിച്ചു കാലിപ്പുരയിലേക്ക്..!! മിഴിനട്ടു കാത്തിരുന്നു ജാലകവാതിലില്‍ എന്തെ നീ മൊഴിഞ്ഞില്ല..!! തിരയുടെ  ചുബന-  ലഹരിയില്‍ തീരം . നീലാകാശം സാക്ഷി ..!! പോലിയാറില്ല മരുഭൂവിന്‍ സ്വപ്നങ്ങള്‍ ചൂടുകാറ്റിലും ...!! തെളിവാനവും ലഹരി നിറയും പച്ചയും മിഴികളില്‍  നിറഞ്ഞു ..!! സന്ധ്യാംബരത്തില്‍  ചില്ലതേടി ചേക്കേറും ചിറകടികള്‍ ..!! കാറ്റിന്റെ മൊഴിയടഞ്ഞു മൗനം നിറഞ്ഞു താഴ് വാരമാകെ ..!! അടുത്തകലുവാന്‍ മോഹങ്ങളുടെ തീരം.  നിഴലായി ചേര്‍ന്നുനിന്നു ..!! ജീവിത നാടകത്തില്‍ നിഴലുകള്‍ വളര്‍ന്നു കൂടെ മരണവും ..!! കിളികളുടെ സന്ധ്യാരാഗം ചില്ലകല്‍ക്കിടയിലുടെ സന്ധ്യ മാഞ്ഞു ..!!  

പിരിയാതെ

പിരിയാതെ മുഖമെന്നാകാശത്തു വെള്ള മേഘങ്ങള്‍ നീലജലാശയം പോലെയിരിക്കുന്നു കണ്ണുകള്‍ കിണറാഴമായി മാറുന്നു നിഴലായി മുന്നില്‍ മനസ്സ് ഉഴുതു മറിച്ചിട്ട് ഒന്നുമേ മുളക്കാതെ തരിശായിരിക്കുന്നു അക്ഷരങ്ങള്‍ വളക്കുറുള്ള ഇടം തേടി പോയി മണലൂറ്റിയ തരിശായിരിക്കുന്നു കള്ളി മുള്ളുകളിടം തേടിയ മരുഭൂമി ഉടഞ്ഞ മണ്‍ചട്ടികള്‍ തലയോടുകള്‍ പകച്ചിരിക്കുന്ന കഴുകന്മാര്‍ ഇതാവുമോ ഇനിവരും ദിനങ്ങളില്‍ പ്പെട്ടന്ന് ഞെട്ടി ഉണര്‍ന്നു സ്വപ്നത്തില്‍ നിന്നും ,, .......... എവിടെ ഞാന്‍ എന്റെ മുഖമെവിടെ തപ്പിനോക്കി ഹോ ..!! ഇല്ല ഒരിക്കലുമില്ല അവള്‍ എന്നെ വിട്ടുപിരിയുകയില്ല നിലാവായി , നക്ഷത്ര സഞ്ചങ്ങളായി മഴമേഘമായി മഞ്ഞിന്‍ കണമായി ഇളം വെയിലായി മഴവില്ലായി കാലാകാലം പാടും അരുവിയായി എന്റെ ചുറ്റും നൃത്തം വക്കും മയില്‍ പേടയായി കൂവിവിളിക്കും കുയിലായി അവള്‍ കൂടെ കാണും മൗനമായിയിരിക്കുമ്പോള്‍ അകലെനിന്നുമൊരു അമ്പലമണിയുടെ നാദമായി പ്രകമ്പനം കൊള്ളും വാങ്കുവിളിയായി ശാന്തമായി കടന്നകലും പ്രാത്ഥനയായി എന്നുമവള്‍ കവിത എന്നെ വിട്ടു പിരിയാതെ കൂടെയുണ്ടാവും നെടുവിര്‍പ്പിട്ടു എഴുനേറ്റു നടന്നു ...!!

കുറും കവിതകള്‍ 530

കുറും കവിതകള്‍ 530 ശിശിര രാത്രിയില്‍ നിലാവിന്‍ എത്തിനോട്ടം മുല്ലപൂവിന്‍ നറുഗന്ധം..!! മൃദുചുംബനങ്ങൾ നല്‍കി കുളിര്‍തെന്നലകന്നു . വസന്തം വിരുന്നുവന്നു ..!! പ്രേമാമൃതം ചൊരിയും തെന്നലേ നീ കണ്ടുവോ അവളുടെ മിഴിയിലെ കവിത ..!! മൊഴിമിഴിയഴകില്‍ മയങ്ങി നിന്നു . ധനുമാസ നിലാവ് ..!! മൊഴിയും മിഴിയും ചേര്‍ന്ന് ഒന്നാകുന്നു . പ്രണയ സന്ധ്യയില്‍ ..!! പൊന്‍പ്രഭയില്‍ കുളിച്ചൊരുങ്ങി ശിശിര സുപ്രഭാതം ..!! ഇളം വെയില്‍  നിറമാറും പൂവ് . ശലഭ ശോഭ ,,!! അരിച്ചിറങ്ങുന്നു . മഞ്ഞവെയില്‍ തിളക്കം .  കണ്ണുചിമ്മി ..!! വെയിലേറ്റു വാടി നിറം മങ്ങുമിലകള്‍ . ഗ്രീഷ്മ നോവ്‌ ..!! കിഴക്ക് കൊടിയേറി പടിഞ്ഞാറു ആറാടും വെയിലോല്‍സവം..!! വെയിലാറുമ്പോഴും തീരത്തെ പുല്‍കൊടി മഞ്ഞിനെ ധ്യാനിച്ചു..!! അന്തിവെയില്‍ ചന്തം കണ്ടു വാനം. കരിമഷിയാലൊരുങ്ങി രാവ് ..!! കാറ്റിലാടി മുളംചില്ലകള്‍ ഒപ്പം നൃത്തം വച്ചു നെല്ലോല കതിര്‍ ..!!

എന്തിനീ ദൂരം...

എന്തിനീ ദൂരം... വാക്കിൻ്റെ പുതപ്പിൽ നീ മറയുമ്പോൾ നോക്കിൻ്റെ പിഴവിൽ ഞാൻ നിറഞ്ഞു വിരഹ നോവിൻ്റെ പിടിയിലകപ്പെട്ട് ഓർമ്മകളുടെ സാന്ത്വന ത്തിൽ മയങ്ങുന്നു. നീയെന്ന നിലാവ് എന്നുടെ അറിവിന്നുമപ്പുറമുള്ള ചിതാകാശത്തു മായാതെ നിൽപ്പു . എത്ര ശിശിരങ്ങൾ വന്നു പോകിലും നിൻ മിഴിമുനയിലെ കണ്ണനീർകണം ഇന്നുമെന്നില്‍ മായാത്ത മൊഴികളായി കിടപ്പു .വീണ്ടും വരുമാ അംബരത്തിനു കാത്തു കഴിയുന്നു ഡിസമ്പരവും കഴിഞ്ഞു ജനുവരിക്കായി വരിവരികൾക്കായി തിരിഞ്ഞു നോക്കിയില്ലെങ്കിലും ഇപ്പോഴും കണ്‍ കോണിലായിമായാതെ കിടപ്പുണ്ടല്ലോ വറ്റാത്ത നീരൊഴുകുന്നു പ്രണയത്തിൻ കല്ലോലിനി .... തമ്മിൽ കാണാത്ത മിഴിയിണകൾ സുഖദുഃഖങ്ങളെ കാട്ടിതരും ശലഭ പിറവകൾ . എല്ലാമറിഞ്ഞു നീരോഴുകുന്നു ഉപ്പിൻ്റെ ക്ഷാരം ഞാനറിഞ്ഞു നിൻ്റെ വേർപാടിൽ നിൻ ഓർമ്മകളിന്നും എനിക്കു നിൻ്റെ പുഞ്ചിരി പാൽപായസ നിലാവാകുന്നു അകലങ്ങളിലും അറിയുന്നു നിൻ്റെ സാമീപ്യം പിന്നെ എന്തിനീ ദൂരം ..

കാലത്തിന്റെ ഒരു പോക്കെ ..!!

കാലത്തിന്റെ ഒരു പോക്കെ ..!! അന്ന് എഴുതിവക്കാനും പറഞ്ഞു പരത്താനും ചാനലുകളും പ്രസാധകരും പത്രാധിപരുമില്ലായിരുന്നെങ്കിലും സെമന്തകവും സീതയും ഒക്കെ അപഹരണത്തിനിരയായി . ചൂതാട്ടവും മദ്യപാനവും ഉണ്ടായിരുന്നു ദ്രൗപദി വസ്ത്രാക്ഷേപവും നടന്നിരുന്നു ശൂര്‍പ്പണകയുടെ മുലയും മൂക്കും മുറിക്കപ്പെട്ടു തീവെപ്പുകളും കൊള്ളയും യുദ്ധചര്‍ച്ചകളും യുദ്ധവും ഒക്കെ ഉണ്ടായിരുന്നു . അന്നും ഇന്നും അത് തുടരുന്നു പക്ഷെ ഇന്ന് ഒരു ശ്വാനന്‍ മുള്ളിയാല്‍ വാര്‍ത്തപരത്താന്‍ ചാനലുകളും പത്രവും ഉരുണ്ടുകളിക്കുംപോള്‍ നിജ സ്ഥിതി അറിയാന്‍ ആശ്രയിക്കുന്നു നവ മാധ്യമങ്ങളെ എന്നാല്‍ അവയും അസ്ഥാനത്താവുന്നു പലപ്പോഴും എന്നാല്‍ മനുഷ്യന്‍ അന്നുമിന്നും ഒരു പോലെയായിരുന്നെങ്കിലും  ഇന്ന് ഏറെ നാണവും മാനവുമില്ലാത്താതെ ആയിരിക്കുന്നു

പ്രണയ നിലാവ്

പ്രണയ നിലാവ് കറുത്ത പക്ഷത്തിലെ ആകാശത്തു കണ്ടില്ല . മനസ്സില്‍ പ്രണയ നിലാവ് ..!! ഒഴുക്കിനെതിരെ തുഴഞ്ഞു ആമ്പല്‍ നൂലുകളില്‍ ഉടക്കി നീങ്ങിയ മൗനം വിരിയാന്‍ വിതുമ്പിയ മൊട്ടുകളില്‍ വിരക്തിയുടെ നിറം മങ്ങലുകള്‍ പുലര്‍ത്താനായി കഴിയാത്ത വിരഹത്തിന്‍ നോവുകള്‍ അതിരുകള്‍ കടന്നു സംശയത്തിന്റെ മുള്‍മുനയുള്ള നോട്ടങ്ങളും കുശു കുശുപ്പുകള്‍ സ്വന്തമായി കഴിയാത്തവകള്‍ അന്യന്റെ മുറ്റത്തു വിടരുന്ന പൂവിന്റെ ചാരിത്ര്യം പ്രവചനങ്ങള്‍ വീണ്ടും മനസ്സു നിറയുന്നു കറുത്തിരുണ്ട മേഘങ്ങള്‍ തേടുന്നു ഒരു മഴ തീര്‍ക്കും    പ്രണയ നിലാവ് ...