Saturday, April 30, 2016

കുറും കവിതകള്‍ 597

കുറും കവിതകള്‍ 597

ചൂട് കാറ്റ്.
ശലഭം മുത്തമിട്ടു
പൂവിന്‍ ചുണ്ടില്‍ ..!!

കൊമ്പത്ത് ഞാന്നു നിന്നു
മഞ്ഞക്കിളി പാട്ടു പാടി
വസന്തോത്സവം ..!!

നവമാധ്യമങ്ങളുടെ
കടന്നുകയറ്റം ശിഥിലമാക്കുന്നു
കുടുബ ഭദ്രതയെ ഏറെ ..!!

സിന്ദൂര ചെപ്പില്‍
ഒളിച്ചിരുപ്പു ഒരു സ്വാന്തന
സ്നേഹ ദാമ്പത്യം ..!!

മരകൊമ്പിലിരുന്നു
ഇണകുരുവികളുടെ
ജുഗല്‍ബന്ദി..!!

അന്നത്തെ അന്നത്തിനു
വകതേടും വലയുമായി
മുക്കുവന്‍ വയല്‍ ചിറയില്‍ ..!!

കേരവൃക്ഷങ്ങള്‍
കണ്ണാടി ആറ്റിലൊരു
നിഴല്‍ ചിത്രം ..!!

സ്വയം എരിഞ്ഞു
മറ്റുള്ളവര്‍ക്ക് ഒളിപകരും
ഉത്സവ പറമ്പില്‍ തീവട്ടി..!!

ഇല്ലിമുളം കാട്ടില്‍
വെയില്‍ ഇറക്കം.
വന്നില്ല അനിലനും ..!!

പായലില്‍ കുരുങ്ങിയും
ഓളങ്ങളില്‍ പെട്ടും
ഉലയുന്ന ജീവിതങ്ങള്‍ ..!!

Friday, April 29, 2016

കുറും കവിതകള്‍ 596

കുറും കവിതകള്‍ 596

കാക്കകള്‍ പടകുടി
ഒരു കല്ലെറിഞ്ഞാല്‍
പറന്നകലും എല്ലാം ..!!

വിരഹത്തിന്‍ വേനലില്‍
എല്ലാം മറന്നു പാടി
ഒക്കെ അവള്‍ക്കുവേണ്ടി ...!!

എണ്ണവറ്റാതെ കത്തുണ്ട്
ഓര്‍മ്മയില്‍ ഇന്നും .
പോയ്‌ പോയ വസന്ത രാവുകള്‍ ..!!

കാത്തിരിപ്പിന്റെ
തിരിനാളം അണഞ്ഞു
പകല്‍ വന്നു , അവന്‍ വന്നില്ല ..!!

മിഴികളില്‍ ഭയം
ഒന്നുമറിയാതെ
തോട്ടിയുടെ ബലത്താല്‍ ..!!

മരണത്തെ വരിച്ചവന്‍
പാദ മുദ്രയാല്‍
വഴി കാട്ടുന്നു ..!!

നീലവാന ചുവട്ടില്‍
മയങ്ങുന്നു സുന്ദരിയാം
എന്‍ ഗ്രാമം ..!!

വേനലിന്‍ പോക്കുവെയിലില്‍
വിരഹനോവുമായി .
വെന്തുരുകി ഒറ്റമരം ..!!

വയല്‍ വരമ്പിലുടെ
ഉറച്ച കര്‍ഷക ചുവട്.
ഇളം തമിഴക കാറ്റ് വീശി ..!!

മുന്നില്‍ ഉത്സവ മേളം
പിന്‍ കാഴചകളില്‍
ആരുമറിയാ നൊമ്പരങ്ങള്‍ ..!!

കുറും കവിതകള്‍ 595കുറും കവിതകള്‍ 595

ഉയരം കൂടും തോറും
ലഹരി ഏറും .
അന്തിയെങ്കിലേറെ നന്ന് ..!!

ഇച്ഛകളൊക്കെ നടത്തും
അച്ഛന്‍ കൂടെയുണ്ടെങ്കില്‍
എവിടെ പോകാനുമൊരു സുഖമാണ് ..!!

ചൂടാറുന്ന സന്ധ്യയില്‍
തേയില മണമുള്ള കാറ്റ്
ഉന്മേഷം പകര്‍ത്തുന്നു നിന്‍ ചിരി ..!!

കൈയെത്താ കൊമ്പത്തെ
മാങ്ങക്കു കല്ലെറിയും
മദ്ധ്യവേനല്‍ അവധി ..!!

അമ്മയില്ലന്നറിഞ്ഞു
അരകല്ലില്‍ കിടക്കുന്ന
കണ്ടന്റെ ഒരു ധൈര്യം ..!!

പൂനിലാവിന്‍
ഒളിഞ്ഞു നോട്ടം .
കുളിര്‍ കാറ്റില്‍ ഇലയനക്കം ..!!

ഓന്തിനെ അനുകരിക്കുന്നുണ്ട്
എന്നിട്ട്  പിടിക്കപ്പെടുന്നു . .
പിന്നെയും  നാണമില്ലാതെ ചിലര്‍ ...!!

വറ്റിവരണ്ടു നാവുകള്‍
നനവില്ലാതെ പുഴയും
എന്നിട്ടും മഴു വീശിന്നു..!!

ആരോരുമില്ലാതെ
നിറം വറ്റിയ ജീവിതങ്ങള്‍.
കൈനീട്ടുന്നു വിശപ്പിനായി ..!!

കാക്ക പടകൂടി
കല്ലെറിഞ്ഞാല്‍
തീരാനുള്ളതെ ഉള്ളു തര്‍ക്കം ..

കുറും കവിതകള്‍ 594

കുറും കവിതകള്‍ 594

കൊടികുണ്ടോ മഴയും വെയിലും
നിറം മങ്ങികീറുവോളം ജീവിതം .
മനുഷ്യന്റെ ഹിതത്തിനൊത്തു പറകണ്ടേ..!!

എങ്ങിനെയെങ്കിലും
ഒന്ന് മഴ പെയ്യതെങ്കില്‍
തേങ്ങുന്ന ഭൂമിയും മനവും ..!!

പൂട്ടി വെച്ച ജലം
വറ്റി വരണ്ട നാവുകള്‍
ജലയുദ്ധം അകലെയല്ല ..!!

ചങ്ങലക്കോ ആനക്കോ
ആര്‍ക്കാണ് മതിഭ്രമം
പാപ്പാനോ പട്ടഷാപ്പിലും ..!!

കൊട്ടും കുരവയും കഴിഞ്ഞു
എത്രയോ സദ്യ ഉണ്ട്
കൈകഴുകി പിരിഞ്ഞ ഇടം ..!!

ഈ മണ്ണിലാകെ
വാക പൂക്കുമ്പോള്‍ .
വിരിയുന്നു നിന്‍ ഓര്‍മ്മകളെന്നില്‍ ..!!

വെന്തുരുകി നിറം മങ്ങി
പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക്
മറയാനൊരുങ്ങുന്നു ഒരു ജീവിത ദിനവും ..!!

വാക്കിന്റെ ശരശയ്യ തീർത്ത്
കൃഷ്ണായനം കാത്ത്
കിടപ്പാണു പ്രണയം....!!

ഇരുള്‍‌ പടർന്ന നിനവിന്റെ
ഉമ്മറക്കോലായില്‍‌
സ്നേഹത്തിനന്തിത്തിരി വെച്ച മോഹം..!!

ഇരുള്‍‌ പടർന്ന നിനവിന്റെ
ഉമ്മറക്കോലായില്‍‌
സ്നേഹത്തിനന്തിത്തിരി വെച്ച മോഹം..!!

തിരകളുടെ തീരത്തിലേക്കുള്ള ദൂരമളന്ന്
രാപ്പകലുകളുടെ അതിർവരമ്പിൽ
സന്ധ്യയുടെ മടിയിൽ ഞാനിരുപ്പുണ്ട് ,,!!

ഏഴുവർണ്ണങ്ങളിൽ തേൻ‌ചുരത്തും
വാസന്തമേകി പരിലസിക്കെ
ശലഭങ്ങളെ ഞാന്‍ പ്രണയിച്ചു..!!

സന്ധ്യയുടെ ബലിക്കല്ലിൽ
തല തല്ലി മരിച്ചൊരാ സൂര്യന്റെ ചിതയിൽ
ആത്മാഹൂതി ചെയ്ത നിഴല്‍..!!

Thursday, April 28, 2016

നോട്ടയല്ലാതെ ഇല്ല ശരണം ..!!

നോട്ടയല്ലാതെ ഇല്ല ശരണം ..!!

മരവുരി ഉടുത്തകാലത്ത്
ഈ വക സംഭവങ്ങള്‍
ഉണ്ടായിരുന്നോആവോ

ബംഗാളില്‍ തെളിഞ്ഞും
കേരളത്തില്‍ ഒളിഞ്ഞും
ജനം എല്ലാം വലഞ്ഞും
ഇങ്കുലാബിലും സിന്താ ബാദിലും
ഇന്ത്യ തോട്ടിലും കുഞ്ഞുണ്ണി മാഷ്‌ മനസ്സിലും

സ്വയം ആറടി തീര്‍ക്കുന്നു .
പാലുട്ടി വളര്‍ത്തുന്നു,
കൈ നീട്ടി കൊടുത്തു
കൊത്തു വാങ്ങി ,കഷ്ടം
ഏറെ രക്തസാക്ഷികളെ
പടച്ചു വിട്ടു മുതല കണ്ണുനീര്‍
ഒഴുക്കുന്നു കഷ്ടം.

കൈപ്പത്തി രണ്ടു തന്നു ഭവാന്‍
അരിവാളും ചുറ്റികയും മേന്തി
എന്തും ചെയ്യുവാനുമായി
ഇനി മാറ്റി അമര്‍ത്തിയാലെന്തേ
അഴിമതി- അഴി മതിയല്ലോ
മുഖം മറക്കാന്‍ ഇനി വേറെ വഴിയില്ലല്ലോ ..!!

തൊണ്ട വരണ്ടു ചാവാറായി അപ്പോള്‍ അതാ
വിരിഞ്ഞ ചിരിയുമായി വേനലില്‍
വിരിയിക്കും താമരയെന്നു ഒരു കൂട്ടര്‍ ...!!

അയ്യഞ്ചു വര്‍ഷം കണ്ടു കണ്ടിരിക്കും
ജനത്തിനെ ഇല്ലാതാക്കുമി തിരഞ്ഞെടുപ്പുകള്‍
ജനാ ആദി  പഥ്യം , ഇവക്കിനി മരുന്നൊന്നുമില്ല
നോട്ടയല്ലാതെ കഷ്ടം ..!!

വറുതിയിലാണ്ട കവിത

വറുതിയിലാണ്ട കവിത


വറുതിയുടെ അറുതിയില്‍
വറ്റി വരണ്ടു പോയി
അക്ഷര കൂട്ടുകളാകെ
നോക്കുന്നിടത്തൊക്കെ
പുല്ലും പുല്‍കൊടിയും
ദാഹത്താല്‍ വാടി കരിഞ്ഞു
പുഴയെല്ലാം പുഴു പോലെ ആയി
ആടും മാടും കോഴിയും കുരുവിയും
തോണ്ട നനക്കാന്‍ ആവാതെ
കരയാന്‍ മറന്നു .
മഴമേഘങ്ങളേ കാണാതെ
വേഴാമ്പലും മയിലും പരവശരായി
സൂര്യന്‍ ഏറെ കോപം കൊണ്ട്
കണ്ണുരുട്ടി തീ തുപ്പി
മരങ്ങളെ വെട്ടിയ കോടാലി
ഒന്നുമറിയാതെ ചിരിച്ചു കൊണ്ടിരുന്നു
ഹോ..!! വറുതീയില്‍ നില്‍ക്കുമ്പോള്‍  ..!!
പിന്നെ എങ്ങിനെ വിട്ടു
പിരിയാതെയിരിക്കുമെന്‍ കവിത...!!

Tuesday, April 26, 2016

കുറും കവിതകള്‍ -593

കുറും കവിതകള്‍ -593

മഴയും മാഷിന്റെ കുടയും
മുറ്റത്തു കണ്ടു .
ക്ലാസ്സില്‍ മഴക്കാറ്..!!

തൊടിയും കടന്നു വരുന്നുണ്ട്
പുതുമണ്ണിന്‍ മണവുമായി
മുറ്റത്തു വേനലില്‍ വിരുന്നുകാരന്‍ ..!!

തുള്ളിയിട്ടു മുറ്റമാകെ
വേനലിനു ആശ്വാസം
മനസ്സു കുളിര്‍ത്തു ..!!

വേനല്‍ കടുത്തു.
മഴക്കായി കേണു .
മണ്‌ഡൂക കല്യാണം ..!!

മഴയേറ്റ്‌ മുറ്റത്തെ
തുളിസിക്കും പുതു നാമ്പ് .
ഓര്‍മ്മകള്‍ക്ക് കുളിര് ..!!

മഴനൂലുകള്‍  വീണു മുറ്റത്തു
മനസ്സില്‍  ഓര്‍മ്മകളുടെ
കുരുക്കഴിച്ചെടുക്കാന്‍  വെമ്പി ..!!


കാല്‍പാദം പതിച്ചു
നോവേറ്റി പോകും വേനല്‍.
കുരുക്കഴിക്കാനാവാതെ ജന്മങ്ങള്‍ ..!!


നെല്ലിമരത്തിനടുത്തുള്ള
തെങ്ങില്‍നിന്നും  വെള്ളക്ക വീണു
ചിന്തയുടെ ചരട് പൊട്ടി ..!!

എല്ലാം ശരിയാകും ....

എല്ലാം ശരിയാകും ....

കുടിവെള്ള പയിപ്പു പൊട്ടി ,
 തോട്ടിയുടെ തയിപ്പും
,ത്ലായിപ്പിന്റെ കയറു പൊട്ടി,
അടുത്ത വീട്ടിലെ പാറുക്കുട്ടിയുടെ
താലിച്ചരട് ഇന്നലെ ഭര്‍ത്താവ് പൊട്ടിച്ചു
ഇങ്ങനെ പലതും പൊട്ടി
അയലത്തെ കുമാരന്‍ പറഞ്ഞു
ഇനിയെല്ലാം ശരി ആവെങ്കില്‍
ചിലരൊക്കെ  വരണം എന്ന്
ഈ അയ്യഞ്ചു വര്‍ഷം ഇവരൊക്കെ
മാറി മാറി ഭരിച്ചു എന്തൊക്കെ ശരി ആക്കി
ഞാനും നിങ്ങളും അന്യ നാട്ടില്‍ പോയി
വെയിലുകൊണ്ട് തലനരച്ചത് മിച്ചം
വികസിച്ചു വികസിച്ചു ഒരോത്തന്റെയും
കീശയും വയറും പോട്ടാറായി ...
കോമരന്‍എന്നും കുമ്പിള്‍ തേടുക തന്നെ ഇന്നും ...!!

Monday, April 25, 2016

മിടിപ്പു ഹൃത്ത് ..

മിടിപ്പു ഹൃത്ത് ..


ഹൃദയം മിടി മിടിപ്പു, ഭയപ്പെടുത്തുന്നുവല്ലോ
മാനം ഇരിണ്ടു കറുത്തുവല്ലോ മനവും
ഒരു തുള്ളി വെള്ളം നിറഞ്ഞു തുളുമ്പി
കണ്ണിലുടെ വാര്‍ന്നൊഴുകി ഞാനറിയാതെ ..!!

കുളിര്‍ കാറ്റിനൊപ്പം ചാഞ്ചാടി മനമാകെ
നിന്‍ വരവ് എന്നില്‍ സകല സുഖങ്ങള്‍ നല്‍കി 
എന്നുള്ളിലെ ഭയമൊക്കെ എവിടെയോ അകന്നു
എങ്കിലും എന്തേ മിടി മിടിപ്പു എന്‍ ഹൃത്താകെ ..!!

നിന്‍ കണ്ണില്‍ വിടരും കുസുമം എന്നില്‍
സുഗന്ധം പരത്തി പ്രണയത്തിന്‍ പൂമ്പൊടി
നിലാവു പരത്തി നിന്‍ അമ്പിളി പുഞ്ചിരി എന്നില്‍
സന്തോഷം കൊണ്ട് എന്‍ മനം മിടി മിടിപ്പു ഹൃത്താകെ ..!!


കുറും കവിതകള്‍ 592

കുറും കവിതകള്‍ 592

ഇന്നത്തെ സന്തോഷം
നാളത്തെ സന്താപം .
അന്യന്റെ വിശപ്പടക്കും  ജന്മങ്ങള്‍ ..!!

ഊതിപ്പെരുക്കങ്ങള്‍
ആഘോഷതിമിര്‍പ്പ് .
വേദന ഏറ്റുവാങ്ങുന്ന ചെണ്ട ..!!

വെയിലെന്നോ
മഴയെന്നോ ഉണ്ടോയീ
കണ്ണുകാണാ പ്രണയത്തിനു ..!!

വേനലില്‍ യാത്രക്കാരന്റെ
മോഹമുണര്‍ത്തുന്നു
ഗുല്‍മോഹറിന്‍ തണല്‍ ..!!

എരിഞ്ഞടങ്ങുന്നു
ചക്രവാള പൂ ..
രാവു കമ്പളം പുതച്ചു ..!!

ഇടതും വലതും നോക്കാതെ
നേര്‍ പക്ഷത്തേക്ക് 
വേനല്‍ ചൂട് ..!!

സൂര്യകിരണത്തിനോപ്പം 
തമ്പുരു ശ്രുതി മീട്ടി
രാഗം കല്യാണി ..!!

ആകാശയാനത്തിന്‍
ജാലകത്തിലുടെ കാഴ്ച
മനസ്സില്‍ നീലിവസന്തം ..!!

വേനലിന്‍ ചൂടിലും
വിടരാന്‍ കൊതിക്കുന്നു
കാത്തിരിക്കുന്ന വണ്ടുകള്‍ ..!!

കുറും കവിതകള്‍ -591

കുറും കവിതകള്‍- 591

പ്രാതലുമായി
ആശുപത്രിയിലേക്ക്
ചുവടുവേപ്പുകൾക്ക് ചിന്താഭാരം ..!!

കൈവെള്ളം കൊടുത്തു
വേനലിന്‍ നാവു നനച്ചു
എന്നിട്ടും മഴ കനിഞ്ഞില്ല ...!!

ഒറ്റയടിപാതയിൽ
കണ്ണും നട്ടിരുന്നു അവൾ  .
വെയിൽ പെയ്യ്തു ...!!

അമ്പിളിതാരകം പൊലിഞ്ഞു
രാവ് ഇരുണ്ടു കറുത്തു..
കണ്ണടക്കാതെ  കാത്തിരിപ്പിൻ  വിരഹം  ..!!

നുരയും പതയുമായി
തിര കരയോടു അടുത്തു
ക്ഷീണിതനായി മടങ്ങി ...!!

വര്‍ണ്ണങ്ങളില്‍
എണ്ണിയാല്‍ വിരളം
മണ്ണിലി സൗഹൃദം  ധന്യം ..!!

ഹൃദയം പകര്‍ന്നുകിട്ടിയിട്ടും
പൊലിഞ്ഞു പോയൊരു
അമ്പിളിക്കു  കണ്ണുനീര്‍ പുഷ്പങ്ങള്‍  ..!!

വിശപ്പിന്‍ മുന്നില്‍
നിസീമമായ സാഗരമല്ലോ
അമ്മയുടെ സ്നേഹം

പെണ് എഴുത്തിനു
ഏറെ ഹായ് ഹുയ്
ഹൈക്കു ഹായ്ജാക്ക് ..!!

താഴെ ചുട്ടു പൊള്ളും
മരുഭൂമിയുടെ നെഞ്ചകം
മുകളില്‍ മുകിലിന്‍ ആലിംഗനം  ..!!

കുറും കവിതകള്‍ 590

കുറും കവിതകള്‍ 590

ഞാനും നീയും മാത്രമുള്ള
നമ്മുടേതായ ലോകം.
ഇന്നു കൈവിട്ടകന്ന വസന്തം..!!

സുവർണ്ണ നിമിഷത്തിൻ
ശീതള സന്ധ്യയിൽ.
ചേക്കേറാൻ ഇടംതേടി ..!!

ഒരു സന്ധ്യ കൂടി
 വിടവാങ്ങുന്നു .
ആയുസ്സിന്‍ എണ്ണം കുറയുന്നു ..!!


തീരത്ത് ഏകനായി
കടല്‍ പുറ്റിന്‍ തപസ്സ്യ.
ഒരു സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി ..!!

ഒരിക്കലും പരിഭവിക്കാതെ
തീരം കടലിനെ പ്രണയിച്ചു.
കണ്ടു ദീഘനിശ്വാസത്തോടെ അവള്‍ ..!!

രാമഴക്കൊപ്പം
മുറ്റത്തെ മുല്ല മണം.
ഓര്‍മ്മകളിലവള്‍ മാത്രം ..!!

നുരഞ്ഞു പതയുന്നുണ്ട്
മോഹങ്ങളുടെ നടുവില്‍.
കാറ്റിനും ലഹരി ...

പിടക്കുന്ന മീനുകള്‍
വള്ളം നിറയുന്നു
ഒപ്പം മനസ്സും ..!!

തുള്ളിയിട്ടു മോഹങ്ങള്‍
മഴയില്‍ കുളിച്ചു നിന്നു .
കല്ലുമായി വേനലവധി ..!!


Sunday, April 24, 2016

അവള്‍ എന്നും ഓര്‍മ്മകളില്‍

അവള്‍ എന്നും ഓര്‍മ്മകളില്‍

നനവുള്ള ചിരിയില്‍
കിലുങ്ങുന്ന വളകളുടെ
നിമിഷങ്ങളുടെ നോവ്‌ അറിഞ്ഞു

മുല്ല മൊട്ടുകളുടെ  ചിരിയടങ്ങി
പുലരുവോളം സുഖങ്ങളുടെ നടുവില്‍
ഞെരിഞ്ഞമര്‍ന്നു ഗന്ധം പരത്തി .

പലവട്ടം വീണ്ടും നിഴലായി
പിന്തുടരുന്നു ഇന്നും
നിലാവിനോടോപ്പം മറയുന്നു .

ആരുടെയൊക്കെ സന്തോഷങ്ങള്‍ക്കു
സ്വയം വാടി പൊലിയുന്ന എന്‍
ജീവിതം ഇനിയും നിന്നോടൊപ്പം ഉണ്ടാവട്ടെ ..!!

രാമഴക്കൊപ്പം
മുറ്റത്തെ  മണം.
ഓര്‍മ്മകളിലിന്നും അവള്‍ മാത്രം ..!!

Saturday, April 23, 2016

കുറും കവിതകള്‍ 589

കുറും കവിതകള്‍ 589

തിന്നാലുമെത്ര തിന്നും
നെല്ലായ നെല്‍വയലാകെ വിളഞ്ഞു
കാറ്റിലാടി ചെറുകിളിക്കൊപ്പം..!!

സമയകല്ലോലങ്ങളില്‍
മുട്ടി തകരും ജീവന്റെ
നൊമ്പരങ്ങളറിയാതെ നാം ..!!

മഞ്ഞില്‍ കുളിച്ച
പ്രഭാതത്തിലൊരു
ദുര്‍മേദസ്സകറ്റും കിതപ്പ് ..!!

ഉന്തിയകറ്റുന്നു
ജീവിത കിതപാറ്റാന്‍
നേരമില്ലാതെ വിശപ്പുമായി ..!!

മനുഷ്യനു കഴിയാത്തവ
ഒരു വൃക്ഷത്തിനു കഴിയും
താങ്ങും തണലും തണുവും ...!!

കാത്തിരിപ്പിന്‍ കണ്ണുവറ്റി
ഭൂമിയുടെ നാവുവറ്റി
പ്രതീക്ഷയുടെ ഉറവറ്റി..!!

കണ്ണുനീര്‍ മഴയത്തു
തനിയെ നനഞ്ഞു
കൈനീട്ടുന്നു വിശപ്പിന്‍ നോവ്‌..!!

വേനലില്‍ തണല്‍ തേടി
സൗഹൃദ പരീക്ഷക്കായി പഠനം .
ഇനിയാ നാളുകള്‍ വരില്ലല്ലോ ?!!

വിശക്കുന്ന മനസ്സിനു
അക്ഷരങ്ങളുടെ സദ്യവട്ടം.
വിരലുകള്‍ പകര്‍ത്തിയെടുത്തു..!!

വിശ്രമമെന്തെന്നു അറിയാതെ
ഉഴുതു മറിച്ചവയലുകള്‍ .
കലപ്പ തുരുമ്പെടുത്തു തുടങ്ങി ..!!

നമ്മള്‍ തന്‍ പ്രണയം

നമ്മള്‍ തന്‍ പ്രണയം

പ്രതീക്ഷകളുടെ നാവുനനഞ്ഞു
മഴകുളിര്‍ കണ്ണില്‍ നിറഞ്ഞു
നിന്‍ അധര കാന്തിയില്‍
മയങ്ങി ഉണരും പുലരിയും സന്ധ്യകളും
ആരെയോ കാത്തിരിക്കുന്നുവോ

ഇണ  മിഴികളിലായിതാ
ഇഴയടുപ്പിന്‍ നീര്‍കണം 
കണ്ടു ഞാനാ നൊമ്പരം
കവിതയായി കുറിക്കുവാന്‍
ചിന്തത തന്‍ ചിറകിലേറി
മോഹങ്ങള്‍ കിനാക്കാണ്ട് 
നിമിഷങ്ങള്‍ നാളുകള്‍
നിരങ്ങി നീങ്ങുമ്പോള്‍
എന്നിലെ എന്നെയറിഞ്ഞു

ശിശിരവസന്തങ്ങള്‍
ഇതള്‍പ്പടര്‍ത്തും
എന്നിലെ നോവുകളോ
നിന്‍ സാമീപ്യത്തിനായി
തേടും കനവുകളില്‍
വിരിയും പനിനീര്‍ പുഷ്പങ്ങള്‍

നിന്നിലെ വികാരങ്ങള്‍
ആരുമറിയാതെ കൊണ്ടു
നടന്നിതു വരക്കുമാ നൊമ്പരം
ചേര്‍ക്കണം എന്നിലായി
ലോകമറിയട്ടെ ഉദാത്തമാം
നമ്മള്‍ തന്‍ പ്രണയം ..!!

പ്രിയനേ ..!!

ഏതോ കിനാവിന്റെ നിലാകുളിരിലായി
നീയാം ശിഖരങ്ങളില്‍ പടര്‍ന്നു
ഞാനൊരു മുല്ലവള്ളിയായി മാറാന്‍
ഏറെ കൊതിപൂണ്ട് നില്‍ക്കുമ്പോള്‍
നിന്‍ മോഹ കുളിരായി പെയ്ത മഴയില്‍
ഞാന്‍ എന്നെ മറന്നു നിന്നു എല്ലാം മറന്നുനിന്നു

മിഴികളില്‍ നിന്നും മനസ്സിലേക്കൊരു
മിന്നലായി നിന്‍ ഓര്‍മ്മകള്‍ തിളങ്ങി
ഏതോ നിമിഷത്തിന്‍ നിര്‍വൃതിയില്‍
എല്ലാം മറന്നു മയങ്ങി ഉണരുമ്പോള്‍
എന്‍ ആത്മാവിലൊരു  മധുര നോവായി
മായാതെ മറയാതെ നില്‍ക്കുന്നു  നീ

കദനങ്ങളില്‍പ്പെട്ടു ഉലയുന്നനേരത്തു
പ്രണയം നിറഞ്ഞ നിന്‍ വാക്കുകള്‍
എന്നില്‍ കവിതയായി വിരിഞ്ഞു
പനിനീര്‍ പൊഴിക്കുന്നു തൂമണം
പ്രിയനേ ......നീ എന്‍ അരികത്തു
ഉണ്ടാവണേ ഒരു ശലഭമായിയെന്നും

Thursday, April 21, 2016

കുറും കവിതകള്‍ 587

കുറും കവിതകള്‍ 587

മനസ്സിന്റെ ഉള്ളില്‍
നാടോടടുക്കാന്‍ വെമ്പുന്നു
ഒരു രാജധാനിയിലെ യാത്ര ..!!

മരുഭൂവിന്‍ സായാഹ്നം
തണുത്ത കാറ്റു വീശി
ആട്ടും പറ്റവും യാത്രയായികഴിഞ്ഞു ..!!

ഘനശ്യാമ സന്ധ്യയില്‍
വിരഹഗാനം മൂളി കാറ്റണഞ്ഞു
ഉള്ളില്‍ ഒരു പ്രണയ നോവ്‌ ..!!

ഗ്രീഷ്മം ചൂടില്‍
മഴക്കായി കൊതിക്കുന്നു .
നിന്‍ സാമീപ്യവും ..!!

എന്റെ കാതില്‍
ശംഖൂത്തിന്‍ മുഴക്കം ..
അകലെ കടലിരമ്പം ..!!

ബാര്‍ബര്‍ഷോപ്പിലെ
പൊട്ടിയ കണ്ണാടിയെ
ഹൃദയം പതിച്ച കടലാസ് കൊണ്ട് ഒട്ടിച്ചു ..!!

അവളിലെ
പ്രണയ കടലില്‍
വിരഹത്തിന്‍ തിരമാല ..!!

കൂട്ടായ്മയുടെ ശക്തിയേറെ
പ്രകൃതിയെന്ന
പാഠപുസ്തകത്തില്‍നിന്നും ..!!

ഉറക്കമില്ലായ്മ
വെള്ളത്തിന്‍ ഗ്ലാസില്‍ .
ചന്ദ്രരശ്‌മി..!!

കുറും കവിതകള്‍ 586

കുറും കവിതകള്‍ 586

കണ്ണില്‍ എണ്ണയൊഴിച്ചു
കാത്തിരിക്കുന്നു ആനയെ  .
ഉള്ളിന്റെ ഉള്ളിലെ ഭീതി ..!!

ഒരുങ്ങുന്നുണ്ട്
കാതടക്കുമാറു
പൊട്ടിവിരിയാന്‍ അമിട്ട് ..!!

ആറിതണുക്കുന്നുണ്ട്
സന്ധ്യാംബരം
രാത്രികണ്ണെഴുതിയൊരുങ്ങുന്നു ..!!


ചെമ്പിലതാളില്‍ എഴുതും
തിളക്കമാര്‍ന്ന കവിത
ഓര്‍മ്മകളിലൊരു മഴക്കാലം ..!!

പറന്നിറങ്ങുന്നു പാടത്ത്
അപ്സരസ്സുകളെ പോല്‍
ദേശാടനപറവകള്‍  ..!!

ലിങ്കുകള്‍ ഓടി നടക്കുന്നു
ലിംഗ ഭേദമെന്ന്യേ
ഭയഭീതരായ് മുഖപുസ്തകമാകെ ..!!

നീലരാവൊരുങ്ങി
നിന്‍ ഓര്‍മ്മകളുടെ
പിന്‍നിലാവുമായി ..!!

ഗൃഹപ്രവേശം
ഒരു പൂച്ചകുട്ടി ചുറ്റുന്നു
സ്വന്തം വാലിനു പിന്നാലെ ..!!

പ്രകാശപൂരിതമാം മദ്ധ്യാഹ്നം
മാടക്കടയുടെ മുന്നില്‍
പഴക്കുലകടിക്കുന്നൊരു  പശു ..!!

എന്നെയും കുട്ടുകുട്ടാമോ
ചെറുകിളി അണ്ണാരകണ്ണനോട്
പ്രഭാത കാഴ്ച..!!

എന്തേ ചിരിക്കാന്‍ ആവുന്നില്ല

എന്തേ ചിരിക്കാന്‍ ആവുന്നില്ല

ചിരിക്കാത്ത എൻ മുഖം കണ്ടു
പലരും ചോദിച്ചു എന്തെ ചിരിയില്ലാത്തത്
ഞാൻ അവരോടായി പറഞ്ഞു അതല്ലേ
എന്റെ കവിതകളായി നിങ്ങൾ വായിക്കുന്നത്

അവ ചിലപ്പോൾ ഏറിയും കുറഞ്ഞും വരും
ഏറെ വിഷാദം നിറഞ്ഞവ ആകുന്നു
എവിടയോ  നോവിൻ  ഉറവകൾ പൊട്ടി
എന്റെ വരികളിലുടെ  അവ ധാരയായ് ഒഴുകുന്നു

എന്തെ എനിക്ക് അതിനു കഴിയുന്നില്ല
അവനുകരാനും  ,നുണയാനും
അതിൽ നീരാടാനും ഇനി ശ്രമിക്കാം
നിങ്ങൾ ഇഷ്ടപ്പെടുമെങ്കിൽ ആ ചിരി
പൂത്തു ഉലഞ്ഞെങ്കില്‍ എന്നാശിച്ചു പോയിട്ടുണ്ട്
പണ്ട് അവള്‍ ഏറെ ആവിശ്യപ്പെട്ടപ്പോള്‍
ശ്രമിച്ചിരുന്നു പരാജയം മാത്രം
ഒരുപക്ഷെ അതാവും എന്റെ സ്ഥായിയായ ഭാവം . 

Wednesday, April 20, 2016

കുറും കവിതകള്‍ 585

കുറും കവിതകള്‍ 585


ഒറ്റക്ക് കഴിഞ്ഞ ബാല്യമേ
ഇന്നും നീ എന്നെ തനിയെ
ജീവിക്കാന്‍ പഠിപ്പിച്ചു നന്ദി ..!!

മുറ്റത്തു വട്ടം വരച്ചു
കളിക്കുന്നു  മഴ .
ആഞ്ഞു പെയ്യാന്‍ ഉള്ള ഭാവമില്ല ..!!

അഴല്‍ താണ്ടി
വിശപ്പിന്‍ വഴിയരികില്‍
ഉരുളുന്ന ജീവിത ചക്രങ്ങള്‍ ..!!


ജീവിത സാന്തനങ്ങളില്‍
തണല്‍ തേടുന്നു .
അമ്പല മുറ്റത്തെ ആലിന്‍ ചുവട്ടില്‍..!!

എന്തുഞാനെഴുതേണ്ടത്
പ്രകൃതിയുടെ ശാന്തതയില്‍
എല്ലാം മറന്ന നിമിഷം ..!!

ഉപേഷിക്കപ്പെട്ടവന്റെ
അഴലിന്‍ ആഴം അറിയുന്നുവോ ?....
വീണപൂവിന്‍ ദുഃഖം ..!!

വെയിലേറ് കൊള്ളാതെ
നെഞ്ചോടു ചേര്‍ത്തു
നീങ്ങുന്ന അമ്മതണല്‍ ..!!

മഴമേഘ കാരുണ്യത്തിനായി
കേഴുന്നു മലയാള കരയാകെ
മഴു വിജയ ഭാവത്തില്‍ തിളങ്ങുന്നു ..!!

ഇരുളുന്ന മാനം
കുളിരുന്നു മനം
മഴയൊന്നു പെയ്യ് തെങ്കില്‍ ..!!

ഉദയകിരണം
തഴുകിയുണർത്തി
നിദ്രയും വിടവാങ്ങി. ..!!

കാവലാണിന്നും
മിഴി പൂട്ടാതെ
തുങ്ങിയാടി റാന്തല്‍ ..!!

മധുരിക്കുന്നു.....

മധുരിക്കുന്നു.....
കൊത്തു കല്ല്‌ പെറുക്കി കളിച്ചതും
കണ്ണിമാങ്ങയും ഉപ്പുപുരട്ടി കണ്ണുരുട്ടി
കാട്ടി തട്ടി പറിച്ചു കടന്നു കളഞ്ഞപ്പോള്‍
മുഖം ഒരു ചെപ്പുകുടം കണക്കെ
വീര്‍പ്പിച്ചിരുന്നപ്പോള്‍ വാളന്‍ പുളിയൊന്നു
കാട്ടി കൊതിപിച്ചപ്പോള്‍ ചിരി പൊട്ടിയ
നിന്റെ മുല്ലപൂമൊട്ട്‌ കണ്ടു മനം കുളിര്‍ത്തതും
ആരും കാണാതെ ചാമ്പക്ക ചുണ്ടില്‍ മുത്തം
പകര്‍ന്നു ഓടിയകന്നതും ഇന്നലെ പോലെ
ഒാർത്തങ്ങ് നടന്നപ്പോള്‍ പള്ളിക്കൂടപടിവാതുക്കല്‍
വച്ചു നിന്നെ കളിയാക്കി ചിരിച്ചവരുമായി ഉടുപ്പുകീറും വരെ
തല്ലുകൂടിയതും തിരികെ വരുമ്പോള്‍ മനക്കലെ കുളത്തില്‍ നിന്നും
അല്ലിയാമ്പല്‍ പൊട്ടിച്ചു തന്നപ്പോള്‍ എനിക്ക് നീ സമ്മാനമായി
തന്ന വളപ്പൊട്ടും കുന്നിക്കുരുവും ഇന്നുമെന്‍ ഒാർമ്മച്ചെപ്പിലൊളിപ്പിച്ചു
വച്ചു നടക്കുമ്പോള്‍ ഒരു നാള്‍ കണ്ടു നീ ഒക്കത്തും കൈകളില്‍ തൂങ്ങും
രണ്ടു സ്നേഹസമ്മാനവുമായി നടന്നകന്നു പോകുന്നത് പിന്നെ
ഓര്‍മ്മകളില്‍ മുങ്ങാം കുഴിയിട്ട് തപ്പുകയാണ്‌
കഴിഞ്ഞ കാല്യത്തിന്‍ മധുരിമ ആകെ.... .!!

Tuesday, April 19, 2016

കുറും കവിതകള്‍ 584

 കുറും കവിതകള്‍ 584

കാത്തിരിക്കാമിനിയും
ഇലഞ്ഞിത്തറയില്‍ കണ്ടുമുട്ടാം
അടുത്ത പൂരത്തിന് വീണ്ടും ..!!

ശിശിരവസന്തങ്ങള്‍
വന്നുപോകുന്നത് .
നമുക്ക് കണ്ടു പിരിയാന്‍ ..!!

വേനലവധിയായി
എല്ലാവരും യാത്രയായി
എങ്ങും പോവാനില്ലാതെ ചില ജനമങ്ങള്‍ ..!!

മുനിഞ്ഞുകത്തും വിളക്കും
ഭാഗ്യാന്വേഷികളാം ജന്മങ്ങളും
ഉത്സവപറമ്പിലെ കണ്‍കഴ്ചകള്‍ ..!!

കാത്തിരുന്നു കണ്ണുകഴച്ചു
പുഴയിലെ ഓളങ്ങള്‍ക്കും
ആടോടില്ലാത്ത ഒരു വെറുപ്പ്‌ ..!!

ജീവിതയാത്രയില്‍
തിരിഞ്ഞു നോക്കുമ്പോള്‍
കാല്‍പാടുകള്‍ പോലുമില്ല ..!!

ഉഷ്ണമേറുന്ന സന്ധ്യകളില്‍
നിന്‍ തോളുകളില്‍ ചായുമ്പോള്‍
സ്വാന്തനമായി രാവിങ്ങുയണഞ്ഞു  ...!!

അവസാനം മണ്ണാങ്കട്ടയില്‍
അഭയം കണ്ടെത്തുന്നു കരീല
ജീവിത സായന്തനങ്ങളിലെ അവള്‍ ..!!

എനിക്ക്  പകരം ആരുമില്ലയെന്നു സൂര്യന്‍
 ഉണ്ടെന്നു ചന്ദ്രന്‍
എല്ലാം അറിഞ്ഞു സഹിക്കുന്ന ഭൂമി..!!


വേദനകളെ കടിച്ചമര്‍ത്തി
ചങ്ങലക്കിട്ട ജീവന്‍  ആരോടു പറയാന്‍
എല്ലാവരും ലഹരിയില്‍ അല്ലെ..!!

ജീവിത പൊലിമക്കു
മാറ്റെറ്റുവാന്‍ പൂര പറമ്പിലെ
കച്ചവട ജീവിതങ്ങള്‍ ..!!

ഈ കയ്യാല മറവില്‍
എത്രയോനേരം നാം
തീരാകഥകള്‍ പങ്കുവച്ചു ..!!

മേഘ ശകലങ്ങള്‍ക്കൊപ്പം
പറന്നകലും പറവകളെ കണ്ടു
ഉണര്‍ന്നു നിന്‍ ഓര്‍മ്മകളെന്നില്‍ ..!!

മകളെ പിരിയുന്ന നേരത്തു
അച്ഛന്റെ ദുഃഖം ഉണ്ടോ
മാലോകര്‍ അറിയുന്നുവോ ? ..!!കുറും കവിതകള്‍ 583

കുറും കവിതകള്‍ 583

കുടിയനെ വീണ്ടും
കുടിപ്പിക്കാന്‍ ഉള്ള ലഹരി.
ആകാശ നീലിമയുടെ ചാരുത ..!!

കൊത്തി ചികയുന്ന
കുരുവിക്ക് ചിണുങ്ങി പറയാന്‍
കാടും  കാട്ടുപൂഞ്ചോലയും   ..!!

ഉഷസ്സിനോടോപ്പം
ഉണര്‍ന്നൊരു ആമ്പലിന്‍.
മനസ്സിന്‍ അകത്തളങ്ങളാരറിവു ..!!

കാടകം മുഴുവന്‍
മാന്ത്രിക ലഹരിയാക്കും
മദ്യപന്റെ ചുവടുകള്‍ പിഴക്കുന്നു ..!!

രാവില്‍ തടാക നീലിമ കണ്ടു
വാക്കുകള്‍ മറക്കുന്നു .
ഇതാവുമോ കവിതയുടെ ഭംഗി ..!!

തടാക ആഴം അറിയാതെ
തീരത്ത്‌ നിന്നും ജീവിത
മളക്കുന്ന ജന്മമൗഢ്യം..!!

ഉപ്പിന്റെ ക്ഷാരമറിഞ്ഞിട്ടും
ജീവിതത്തിന്‍ മധുരിമയറിയാന്‍
നടുകടലില്‍ തീടുന്നു നിത്യത ..!!

മുന്തിരി പുളിക്കും .
എന്തിനാ ഏറെ പറയുന്നു
ശാപം കിട്ടിയതാ മാറില്ല ..!!

എഴുപുന്ന പുത്തൻകരി
പാടശേഖരത്തിലെത്തി.
തപസ്സു തുടര്‍ന്നു രാജഹംസം ..!!

മഞ്ഞു തുള്ളിയും
നെല്‍കതിരുമുണര്‍ന്നൊരു
പ്രഭാത കാറ്റിനു ഒരു സുഖം ..!!

ഏകാന്തതയുടെ തടവറയില്‍...

ഏകാന്തതയുടെ തടവറയില്‍...


വിടചൊല്ലി പിരിയുമാ വേളയതിൽ നിന്‍ വാടിയ മുഖം കണ്ടു
ഒരുനിമിഷം ഞാന്‍ എന്നെ മറന്നങ്ങു ഓര്‍ത്തുപോയി

മറവിതന്‍ ചെപ്പില്‍ അറിയാതെ ഒളിപ്പിചോരെന്‍
സ്നേഹത്തിന്‍ കേടാവെളിച്ചം നിന്‍ കണ്ണിലാകെ

ഇനിയെന്നു  വരുമെന്‍ അരികത്തു വന്നങ്ങു
എന്നെ  സങ്കട കടല്‍കടത്തീടുമോമലാളെ .

സ്വപ്നങ്ങള്‍ തീര്‍ക്കുന്നു വന്നു നീ ചാരത്തു
സ്വര്‍ഗ്ഗം പണിതുയര്‍ത്തിടുന്നു വല്ലോ

തിരിഞ്ഞൊന്നു നോക്കി പോകുമ്പോള്‍
നിന്‍ ചിലമ്പിച്ച പാദ സ്വനം കേട്ട് ഞാന്‍

നിസ്വനനായി നില്‍പ്പു ഏകാന്തതയിലായി
നിശയോ പകലോ നിനച്ചു കഴിയുന്നു അകലത്തു

മാറി മാറി വരും ഋതുക്കള്‍ നമ്മുടെ സമാഗം
കണ്ടുകൊതിക്കാന്‍ കാത്തുനില്‍പ്പു .

ശിശിരം നിന്നെ കാണാത്ത ദുഖത്താല്‍
ഇലപൊഴിച്ചു നിന്നപ്പോള്‍ ,

ഗ്രീഷം നിന്നെ ഓര്‍ത്ത്‌ ദാഹിച്ചു നിന്നു .
വര്‍ഷം നിന്നെ കാണാഞ്ഞു കണ്ണുനീര്‍ പൊഴിച്ചു

എന്നിട്ട് നീയെന്തേ വന്നതില്ല ഇതുവരെയങ്ങ്
കാല്‍വിരല്‍ കൊണ്ട് കളം വരച്ചു നിന്നു നീ

കാണാതെ ഏറുകണ്ണാല്‍ നോക്കി നിന്നതും
ഇന്നലെ പോലെ ഞാന്‍ ഓര്‍ക്കുന്നു

കണ്ട്തുപിന്നെ കിനാക്കളില്‍ മാത്രമാണ്
നേരിട്ട് വീണ്ടും കാണുവാന്‍

ഏറെ മോഹവുമായിയിന്നും നിന്‍ ചാരത്ത-
ണയുവാന്‍ മിടിക്കുന്നു ഹൃത്തടം ഓമലെ ..!!

നീ തന്ന മധുരോര്‍മ്മതന്‍ തേന്‍ കുടിച്ചു
മധുമത്തനായി ഭ്രമരം കണക്കെയി വാടികയില്‍ ..!!

Monday, April 18, 2016

കുറും കവിതകള്‍ 582

കുറും കവിതകള്‍ 582

ശിശിരവസന്തങ്ങള്‍
വന്നുപോകുന്നത് .
നമുക്ക് കണ്ടു പിരിയാന്‍ ..!!

വേനലവധിയായി
എല്ലാവരും യാത്രയായി
എങ്ങും പോവാനില്ലാതെ ചില ജനമങ്ങള്‍ ..!!

മുനിഞ്ഞുകത്തും വിളക്കും
ഭാഗ്യാന്വേഷികളാം ജന്മങ്ങളും
ഉത്സവപറമ്പിലെ കണ്‍കഴ്ചകള്‍ ..!!

കാത്തിരുന്നു കണ്ണുകഴച്ചു
പുഴയിലെ ഓളങ്ങള്‍ക്കും
ആടോടില്ലാത്ത ഒരു വെറുപ്പ്‌ ..!!

ജീവിതയാത്രയില്‍
തിരിഞ്ഞു നോക്കുമ്പോള്‍
കാല്‍പാടുകള്‍ പോലുമില്ല ..!!

ഉഷ്ണമേറുന്ന സന്ധ്യകളില്‍
നിന്‍ തോളുകളില്‍ ചായുമ്പോള്‍
സ്വാന്തനമായി രാവിങ്ങുയണഞ്ഞു  ...!!

അവസാനം മണ്ണാങ്കട്ടയില്‍
അഭയം കണ്ടെത്തുന്നു കരീല
ജീവിത സായന്തനങ്ങളിലെ അവള്‍ ..!!

എനിക്ക്  പകരം ആരുമില്ലയെന്നു സൂര്യന്‍
 ഉണ്ടെന്നു ചന്ദ്രന്‍
എല്ലാം അറിഞ്ഞു സഹിക്കുന്ന ഭൂമി..!!


വേദനകളെ കടിച്ചമര്‍ത്തി
ചങ്ങലക്കിട്ട ജീവന്‍  ആരോടു പറയാന്‍
എല്ലാവരും ലഹരിയില്‍ അല്ലെ..!!

ജീവിത പൊലിമക്കു
മാറ്റെറ്റുവാന്‍ പൂര പറമ്പിലെ
കച്ചവട ജീവിതങ്ങള്‍ ..!!
 

കുറും കവിതകള്‍ 581

കുറും കവിതകള്‍ 581

കുടിയനെ വീണ്ടും
കുടിപ്പിക്കാന്‍ ഉള്ള ലഹരി.
ആകാശ നീലിമയുടെ ചാരുത ..!!

കൊത്തി ചികയുന്ന
കുരുവിക്ക് ചിണുങ്ങി പറയാന്‍
കാടും  കാട്ടുപൂഞ്ചോലയും   ..!!

ഉഷസ്സിനോടോപ്പം
ഉണര്‍ന്നൊരു ആമ്പലിന്‍.
മനസ്സിന്‍ അകത്തളങ്ങളാരറിവു ..!!

കാടകം മുഴുവന്‍
മാന്ത്രിക ലഹരിയാക്കും
മദ്യപന്റെ ചുവടുകള്‍ പിഴക്കുന്നു ..!!

രാവില്‍ തടാക നീലിമ കണ്ടു
വാക്കുകള്‍ മറക്കുന്നു .
ഇതാവുമോ കവിതയുടെ ഭംഗി ..!!

തടാക ആഴം അറിയാതെ
തീരത്ത്‌ നിന്നും ജീവിത
മളക്കുന്ന ജന്മമൗഢ്യം..!!

ഉപ്പിന്റെ ക്ഷാരമറിഞ്ഞിട്ടും
ജീവിതത്തിന്‍ മധുരിമയറിയാന്‍
നടുകടലില്‍ തീടുന്നു നിത്യത ..!!

മുന്തിരി പുളിക്കും .
എന്തിനാ ഏറെ പറയുന്നു
ശാപം കിട്ടിയതാ മാറില്ല ..!!

എഴുപുന്ന പുത്തൻകരി
പാടശേഖരത്തിലെത്തി.
തപസ്സു തുടര്‍ന്നു രാജഹംസം ..!!

മഞ്ഞു തുള്ളിയും
നെല്‍കതിരുമുണര്‍ന്നൊരു
പ്രഭാത കാറ്റിനു ഒരു സുഖം ..!!

കാത്തിരിക്കാമിനിയും
ഇലഞ്ഞിത്തറയില്‍ കണ്ടുമുട്ടാം
അടുത്ത പൂരത്തിന് വീണ്ടും ..!!

Sunday, April 17, 2016

ഉയര്‍ന്നു പൊങ്ങാം

ഉയര്‍ന്നു പൊങ്ങാം ..!!

ഞാന്‍ എന്‍ മനസ്സിന്‍
സ്വാന്തനത്തിനായി
ചൂടിയ പൂവും വാടി

ചങ്ങലക്കിട്ട മൗനമേ
നിനക്കറിയുമോ എന്റെ
നോവിന്റെ ആഴം ...

നിറക്കാം കണ്ണുകളില്‍
കൗമാരത്തിന്‍ കറുപ്പിന്
വെള്ളായം വീശുന്നുണ്ട്

അനുഭവങ്ങളുടെ തീച്ചുളയില്‍
വെന്തു ഉരുകുയിയ കാലത്തിന്‍
ചാരമായി മാറുമ്പോള്‍

ഒരു ഫിനിക്സ് പക്ഷിയായി
ഉയര്‍ന്നു പൊങ്ങുവാന്‍
തുടിക്കുന്ന മനം ........!!

കുറും കവിതകള്‍ 580

കുറും കവിതകള്‍ 580മൊട്ടിനെ വരവെല്‍പ്പിനായി
മുകുളങ്ങള്‍ ഒരുങ്ങി നില്‍പ്പു
വെയിലേറും വേളയിലും ..!!

കുസൃതികളുടെ വേനലവധി
മറക്കാനാവാത്ത നല്ലകാലം
ഇനി തിരികെ വരില്ലല്ലോ ..!!

സ്വപ്നങ്ങള്‍ക്ക് കൂടുകുട്ടാന്‍
ചില്ലകളും ഇണയുമുണ്ടെങ്കില്‍
ചിന്തകള്‍ക്ക് മുടിവില്ല..!!

ചോറ്റുപാത്രം
ആരെയും കാട്ടാതെ
കണ്ണു നിറഞ ബാല്യകാലം ..!!

രാവില്‍ അച്ഛന്റെ വരവ് കണ്ടു
കരഞ്ഞു തളര്‍ന്നു ഉറങ്ങിയ
ബാല്യകാല ഓര്‍മ്മയിന്നും വേദനിപ്പിക്കുന്നു ..


മരുഭൂമിയിലെ സൂര്യോദയം
മനസ്സില്‍ എവിടെയോ
മോഹങ്ങളുണര്‍ന്നു..!!

എല്ലാം ഒരു മുറുകിയ
മഞ്ഞച്ചരടില്‍.
ഒടുവില്‍ സീലിംഗ് ഫാനില്‍ ..!!

മണിയടി ഒച്ചക്കായികാതോര്‍ത്ത് 
ഐസ് കൊലിനായി
കൊതിച്ചൊരു ബാല്യകാലം ..!!

മിച്ചമുള്ളതുംകൂടിയൊപ്പിയെടുക്കാന്‍
ക്യാമറ കണ്ണുമായി നിളാതീരത്തു
ഒരു പാവം ഫോട്ടോഗ്രാഫര്‍ ..!!


അലറി വിളിച്ചു  കരയെ
ചുംബിച്ചു അകലും കടലിനു
പരിഭവമില്ല എത്ര സലഫി എടുത്താലും ..!!

എത്രയൊക്കെ ശാസ്ത്രം മുന്നേറിയാലും
കല്ലേല്‍ അരച്ച് ഉണ്ടാക്കും
അമ്മയുടെ ചമ്മന്തിയോളം ഒക്കുകയില്ല ..!!

പൂരത്തിന് താളം കൊടുക്കാൻ
ഉയരും കൈകളേക്കാൾ
ഉയരുന്നു സെല്ഫിക്കായി ..!!

കുപ്പു കൈകൾക്കായി
കൈകളില്ലയിന്നു 
മൊബൈൽ ഒഴിഞ്ഞിട്ട് വേണ്ടേ ..!!  

Saturday, April 16, 2016

വരിക നീ .....

വരിക നീ .....
മദ്ധ്യാഹ്നം വന്നു ജാലക
വാതിലില്‍ മുട്ടി വിളിപ്പു
പറയാനുണ്ട് തീവ്രമാം
വേനല്‍ കനലാല്‍
ചുവന്നവര്‍ണ്ണത്താല്‍
ചമച്ചൊരു വാക്കുകള്‍
പ്രാണനിന്‍ പ്രാണനാം
എണ്ണിയാലോടുങ്ങാത്ത
പ്രണയത്തിന്‍ മധുരചേര്‍ത്ത
ചുട്ടു പൊള്ളും കഥകള്‍

എങ്ങുനീ മറഞ്ഞിരിപ്പു
മഴമേഘ കമ്പളത്തിന്‍
പിറകിലായ്‌ പതുങ്ങിയോ
കുളിര്‍ തെന്നല്‍ വന്നു
കൂട്ടിപോരാഞോ ..!!
സന്ധ്യതന്‍ നിറം
ചാര്‍ത്താഞ്ഞോ
രാവണയും നേരത്തു
ജാലകം കൊട്ടിയടക്കും
വരേക്കുമിങ്ങിനെ വിളിക്കുമെന്നു
കരുതി  വരാതിരിക്കല്ലേ ..!!കുറും കവിതകള്‍ 579

കുറും കവിതകള്‍ 579

ലടാക്കിന്‍ മലനിരതാഴത്ത്
സുന്ദരിമാരുടെ നൃത്തം
കാറ്റിനു കുളിര്‍മ്മ ..!!

കൈകുമ്പിള്‍ നിറയെ
കാറ്റിന്‍ സമ്മാനം .
ഓര്‍മ്മകളില്‍ മാമ്പഴപുളിശ്ശേരി ..!!

രാമഴ തകർത്തു വെളിയിൽ
ഉള്ളിൽ ഉറങ്ങാതെ
വിരഹ ചൂട് ..!!  

വിശപ്പ്‌ വേവുന്നു
മെഴുകു  നാളങ്ങളിൽ 
ശീതകീരിച്ച മുറിയിൽ ..!!

ഉത്സവ തിമിർപ്പിൽ
വിശപ്പിൻ ജന്മങ്ങൾ
കച്ചവട തിരക്ക് ഏറുന്നു..!!

ഉഴുതു മറിച്ച വയലിൽ
അന്നം തേടുന്നു
ദേശാടന പറവകള്‍ ..!!  

രാവില്‍ വെളിച്ചം തേടി
അല്‍പായുസ്സുകള്‍
വിയര്‍ക്കുന്ന ചൂട് ..!!

ഒരു ഓലപ്പടക്കം
അത്രയുള്ളു ഞാനും നീയും
തമ്മിലുള്ള പിണക്കം ..!!

ബന്ധങ്ങളുടെ കേട്ടുറപ്പല്ലേ
മുന്നോട്ടുള്ള ജീവിതം
കരുപിടിപ്പിക്കുന്നത് ..!!

മഞ്ഞില്‍ മുങ്ങി
തെന്നല്‍ മണം
മുറ്റത്തെ മുല്ല ..!!

കുറും കവിതകള്‍ 578

കുറും കവിതകള്‍ 578

ചുവരിലിരുന്നു
അച്ഛനും അമ്മയും ചിരിച്ചു
ഞാനും ടോമിയും പുസ്സിയും തനിച്ച് ..!!

പ്രത്യാശയുടെ
പൊന്‍ കിരണം കണ്ടു
കന്യാകുമാരി തീരത്തെ കണ്ണുകള്‍ ..!!

ഇഴയടുപ്പമുള്ള വെളിച്ചം
പുല്‍കൊടികളില്‍
മഞ്ഞിന്‍ കണങ്ങള്‍ ..!!

ഓട്ടകുതിപ്പില്‍
ഞെരിഞമര്‍ന്ന പാദരക്ഷ
ദുരന്തങ്ങളുടെ ബാക്കി പത്രം ..!!

ദേശാടന വിശ്രമം
നോവിന്‍ പാദമുദ്രകള്‍
ഭക്തിയുടെ സക്തി ..!!

പുല്‍കൊടി തുമ്പില്‍
മഞ്ഞുകണം .
ശലഭ ശോഭ ..!!

മഴക്കാറിന്‍ താഴത്ത്
മനം കുളിര്‍ക്കെ
മയില്‍ നൃത്തം ..!!

വേനലിന്‍ ആശ്വാസം
മുറ്റത്തു മണ്‍പാത്രത്തില്‍
കിളികള്‍ക്ക് ദാഹജലം ..!!

തോട്ടിന്‍ കരയിലെ
കാത്തിരിപ്പിന്‍
വിരഹ തോണി ..!!

കൂകു കൂകു തീവണ്ടി ......
ബാല്യത്തിന്‍ ഓര്‍മ്മകള്‍.
ചുറ്റിത്തിരിയും സ്കൂള്‍ വരാന്ത ..!!
 

Friday, April 15, 2016

കുറും ക്കവിതകള്‍ 577

കുറും കവിതകള്‍ 577


കര്‍ണികാരം പൂത്തുലഞ്ഞു
മേട വേനലില്‍ നീ വന്നു 
കണിയൊരുക്കിയകന്നു ..!!

നേരം പുലര്‍ന്നു
കിരീടവും ചെങ്കോലുമില്ലാതെ 
കൂമന്‍ കൊമ്പിലിരുന്നു..!!

മുളം ചില്ലയിലിരുന്നു
കാക്കതമ്പുരാട്ടി നീട്ടി പാടി
വെയില്‍ പെയ്യ്തു  ..!!

കരി വേണ്ട കരിമരുന്നുവേണ്ട .
മദ്യം വേണ്ട മദിരാക്ഷി വേണ്ട.
കിരീടവും കസേരയും വേണേ വേണം ..!!

ചാമ്പക്ക മൊഞ്ചുള്ള
ചെഞ്ചൊടി കണ്ടു
മഴമേഘം പോലും പെയ്യ്തുപോയി ..!!

കിഴക്കേ ചക്രവാളത്തിൽ
തിളക്കത്തിൽ പള്ളി മുറ്റം
ഉള്ളിൽ കുരിശു വരച്ചു പ്രണയം ..!!


ജീവിത നൗക
കയങ്ങള്‍ താണ്ടി
കര തേടി നീങ്ങി..!!


കൊത്തി പെറുക്കി കുറുകി
ഇണയെ തേടി
ഒരു പുഴുക്കൊത്തി വിരഹം ..!!

നെഞ്ചു വിരിച്ചു
ആകാശം നോക്കി പറന്നു
എവിടെയോ കാത്തിരിപ്പു പ്രണയം ..!!

Thursday, April 14, 2016

ഏകാന്ത നൊമ്പരം..!!

ഏകാന്ത നൊമ്പരം..!!

കിരണമണഞ്ഞു രാവിന്‍
വരവിനൊപ്പം ഇരുളില്‍
ചീവീടുകളുടെ വാദ്യഘോഷം 
മിന്നാമിനുങ്ങുകള്‍ പാറിപ്പറന്നു
വിഷാദ സാഗരതിരകള്‍
ഉള്ളിലൊതുക്കി മോഹ ഭംഗം
ലവണധാരയായി ഒഴുകി
നയന ഗര്‍ത്തങ്ങളില്‍
കാറ്റിന്‍ നൊമ്പരങ്ങള്‍ക്കു
മുളമുരളിയുടെ ദുഃഖ രാഗം
ഓര്‍മ്മയുടെ ഉണര്‍വില്‍
ഏകാന്ത നൊമ്പരം
വിതുമ്പലുകള്‍ തീര്‍ക്കും
അക്ഷര പ്രണയം
സാന്ത്വനമുതിർക്കുന്നു
വിരല്‍ത്തുമ്പിലെ കവിത ..!!


Wednesday, April 13, 2016

വിഷു പെണ്ണേ ..!!

വിഷു പെണ്ണേ ..!!


നിൻ കണ്ണിൽ ഞാൻ കണ്ടു ,
പ്രണയത്തിൻ വിഷുതിളക്കം
ഇതാവുമോ എനിക്കുള്ള കൈനീട്ടം
മൗനം നിന്റെ ഭാഷയെന്നറിയാം
ഉത്തരം തരുമെങ്കില്‍ തരുക അത് എനിക്ക്
ഒരു കൊന്നപൂവിന്‍ അഴകുപോലെ ആവും

വിഷുപക്ഷിയുടെ പാട്ട് കേള്‍ക്കുമ്പോള്‍
നിന്‍ മൊഴിയഴകിനെ കുറിച്ചോര്‍ത്തു പോകുന്നു
വിഷുപുലരിയില്‍ കത്തിയമരും മത്താപ്പ്
എനിക്ക് നിന്റെ പുഞ്ചിരി ആയി തോന്നുന്നു

വിത്തും കൈക്കോട്ടും കൊണ്ട് വന്നകലും
കാഴ്ചകളൊക്കെ  നിന്‍ വരവിനെ ഓര്‍മ്മപ്പെടുത്തുന്നു
നീ വന്നകലുമ്പോള്‍ കളപ്പുര പത്തായ അറകള്‍ നിറയുന്നു
അരവയര്‍ നിറവയര്‍ ആകുന്നു .

മേടമാസത്തില്‍ മേനി തഴുകും കാറ്റു എനിക്ക്
നിന്‍ കുളിര്‍ ഓര്‍മ്മകള്‍ നിറക്കുന്നു .
ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്തെ മൗനിയാകുന്നു
ഓ ഞാന്‍ ഓര്‍ത്തില്ല നിന്റെ ഭാഷ മൗനമാണല്ലോ വിഷു പെണ്ണേ..!!

കുറും കവിതകള്‍ 576

കുറും കവിതകള്‍ 576

ഗ്രീഷ്മം സമ്മാനിച്ച
കണ്ണുനീര്‍ കടല്‍
ജ്വലിച്ചു താഴുന്ന സൂര്യന്‍ ..!!

കൊടുങ്ങല്ലൂര്‍ ഭരണിക്കായി 
അച്ഛന്റെ ചുമലിലേറി
അമ്മാവാ ബലൂണ്‍ കരയുന്നു ..!!

നഷ്ട വസന്തത്തിന്‍
വിഷാദഛായയില്‍ മനം
നനഞ്ഞ വിഷു പടക്കങ്ങള്‍ ..!!

വേനലിന്‍ നോവറിയാത്ത
ഭക്തിയുടെ ലഹരി
അമ്മയില്‍ വിശ്വാസം   ..!!

ആനമയില്‍ ഒട്ടകചിത്രങ്ങള്‍ 
ബൈസ്കോപ്പ് കണ്ടു മറന്ന നാളിന്‍
തിരികെ വരാത്ത ഓര്‍മ്മകള്‍ ..!!

പുലര്‍കാല കുളിര്‍
ശിലാലിഖിതം
ഉറഞ്ഞ മഞ്ഞ്‌..!!

മലമുകളിലെ ആദ്യ കുളിര്‍
ഘനമേറിയ ശിലയില്‍
മഞ്ഞിന്‍ തിളക്കങ്ങള്‍  ..!!

ഫോട്ടോ എടുപ്പ്.
നാണം മറച്ചു കൊണ്ട് ബാല്യം
ചമ്മി നില്‍ക്കും നിമിഷം ..!!

കെട്ടുകാഴ്ച ഒരുങ്ങി
താളമേളം നിലച്ചു .
ഇനി കരിമരുന്നു പ്രയോഗം ..!!

താഴ് വാരത്തിലേക്ക്
ജലധമനികള്‍ .
നിലക്കാത്ത പ്രവാഹം ..!!

വെയിലും മഴയത്തും
ഏക സഹായം .
പാവം ഓട്ടോവണ്ടി..!!

Tuesday, April 12, 2016

മനുഷ്യത്വമെവിടെ

മനുഷ്യത്വമെവിടെ

ആറാട്ട്‌ കഴിഞ്ഞു
അത്താഴ പൂജകഴിഞ്ഞു
കമ്പമോ ഭൂകമ്പമോ
ഒന്നുമറിയാതെ അമ്മ
വെളിയില്‍ രക്ത ബീജാസുരന്മാര്‍
ചുടലമാടന്മാര്‍ കൂകി വിളിച്ചു
കേളികളാടിതിമിര്‍ത്തു .
ദേവഗണങ്ങള്‍ പ്രാണനെ രക്ഷിക്കാന്‍
ഓടി നടന്നു വിഷമിക്കുമ്പോള്‍
ചാനലുകള്‍ അവയുടെ തത്സമയം
കാട്ടി ഭീതി പരത്തി കൊണ്ടേയിരുന്നു
പിന്നിട്സ്വയം ഖ്യാതി പരത്തി
ദൈവദൂതര്‍ വന്നു പോകുന്നത് കണ്ടു
സംതൃപ്തിയടഞ്ഞു നൊമ്പരങ്ങള്‍
നീറും വേദനയുമായി നിരാലംബര്‍
പരസ്പരം പഴിചാരി തുപ്പല്‍ മഴ പൊഴിയിച്ചു
പലരും പലതും വാഗ്ദാനം ചൊരിഞ്ഞു
അധികാരി വര്‍ഗ്ഗങ്ങള്‍ തമ്മില്‍ മത്സരിച്ചു
ഗോഗ്വാവാ വിളിച്ചു മറുകൂട്ടര്‍ ഞാനോ നീയോയെന്നു
വഴിയാധാരമായ വിലപിക്കുന്നു ഉറ്റവരെ തേടിയലയുന്നവര്‍
ഒന്നുമേ കിട്ടാതെ വഴിമുട്ടി തേങ്ങി വെന്തുരുകി
ചാനല്‍ ചര്‍ച്ചകള്‍ ഇതൊക്കെ ആര്‍ക്കുവേണ്ടി
സാക്ഷരതയുടെ സാക്ഷാതുറന്നു വലിവനായി
ലോകത്തെ സ്വന്തം ചെണ്ടകൊട്ടി അറിയിക്കും
ഹേ മലനാടെ !! നീ  മനുഷ്യനെ പോലെ ആയി മാറുന്നതെപ്പോള്‍ .
ഇതൊക്കെ കണ്ടു ഞാന്‍ മനം നൊന്തു അന്യനാട്ടില്‍ കഴിയുന്നു ..!!

Sunday, April 10, 2016

കേള്‍ക്കുന്നു നിന്നെ ..

കേള്‍ക്കുന്നു നിന്നെ ..

മൗനം കൂടുകൂട്ടും
ചില്ലയിലാകെ
ശാന്തതയുടെ പൊലിമ  ..!!

ദുഖത്തിന്‍ മഷിയില്‍ മുക്കി
ഞാന്‍ എന്‍ തൂലികയാല്‍
നിന്നെ കുറിച്ചെഴുതിയവ

 എന്‍ ആകാശത്തിനു മാത്രം
കുടിച്ച് വറ്റിക്കുവാന്‍
കഴിയുന്നൊരു കടലുണ്ട്

അതില്‍ അല്‍പ്പം
മുങ്ങാത്ത നെഞ്ചകം പോലെ
ഒരുപിടി മണ്ണിന്‍ കരയുണ്ട്

ഓര്‍മ്മകളില്‍ എവിടെയോ
വിഷാദങ്ങള്‍ ചിറകുവിരിക്കാനാവാതെ
നനഞ്ഞു ഒട്ടി മെല്ലെ ചീകി മിനുക്കി .

വിരഹം ഞാന്‍ എന്‍ നനവാര്‍ന്ന
ചുണ്ടാല്‍ ഒപ്പിയെടുത്തു അതിനു
ഉപ്പിന്‍ ക്ഷാരവും അനുഭവത്തിന്‍ കയ്പ്പും

നീളാത്ത എന്‍ കവിതയുടെ
വാക്കുകളെ തേടി നില്‍ക്കുമ്പോള്‍
നിന്‍  ഗദ്ഗതം അറിയുന്നുണ്ടായിരുന്നു ..!!


പഞ്ചവര്‍ണ്ണ കിളിയെ പോരുക ...പഞ്ചവര്‍ണ്ണ കിളിയെ പോരുക ...

തുഞ്ചന്റെ നാട്ടില്‍ നിന്നും
തഞ്ചത്തില്‍ വന്നവളെ
മൊഞ്ചത്തിയാലെ കരളല്ലേ നീ
കൊഞ്കുണുങ്ങി കഴിയുല്ലേ
പഞ്ചമി ചന്ദ്രനുദിച്ചല്ലോ
പഞ്ചാരവാക്കില്‍ മയങ്ങുമോ
അഞ്ചിപ്പിക്കും നിന്‍ മിഴിയില്‍
പഞ്ചായത്തു മുഴുവനും വീഴുമല്ലോ
കഴഞ്ചും മൊഴിമാറ്റുല്ലല്ലോ നീ
പഴഞ്ചൊല്ലില്‍ പതിരില്ലല്ലോ
നെഞ്ചില്‍ മിടിക്കും നിന്‍
നഞ്ചുകലരാത്ത ഉള്ളിന്റെ ഉള്ളില്‍ ഞാനല്ലേ
സഞ്ചാരിയാം എന്‍ കൈയിലുള്ള
സഞ്ചിനിറയെ നിനക്കുള്ളതല്ലേ
ഇഞ്ചി നീരുകടിച്ചു പിന്നാലെ വന്ന
ഇഞ്ചിനിയരവന്‍ നിന്നെ
വഞ്ചിയിലെറ്റി കൊണ്ടുപോയി
വഞ്ചിക്കുമെന്ന് അറിയുക നീ
പഞ്ചവര്‍ണ്ണ കിളിയെ നിന്നെ
കിഞ്ചന വര്‍ത്തമാനങ്ങള്‍ക്കു വിട്ടു കൊടുക്കില്ല
കാഞ്ചനങ്ങളില്ലാത്ത ഞാന്‍ എന്‍
സഞ്ചിതശക്തിയാലെ കാത്തോളം പോരുക നീ ..!!

Saturday, April 9, 2016

ഉത്‌പത്തി

ഉത്‌പത്തി

നിലാവിലിറങ്ങിനിന്നു
ആവോളം
കുളിച്ചു

കഴുകി കളഞ്ഞു
എന്റെ ഭയത്തെ
കോപത്തെ
സങ്കടങ്ങളെ
വേദനകളെ

എന്റെ അജ്ഞതയാം
ശലഭ കോശത്തില്‍  നിന്നും
പുറത്തിറങ്ങി ചിറകു വിടര്‍ത്തി 
പ്രകാശത്തിലേക്ക് പറന്നു പൊങ്ങി

സ്വതന്ത്രത്തിന്‍ ജ്ഞാനമാം
പ്രജ്ഞയില്‍ ലോകത്തിന്‍
സ്നേഹവും ശാന്തിയും നിറഞ്ഞ
സ്വച്ഛന്ദ  വായു ശ്വസിച്ചു ..

ഞാന്‍ എന്ന
എന്നെ അറിഞ്ഞു
എന്റെ ഉല്‍പത്തിയുടെ
 രഹസ്യം മറിഞ്ഞു
മൗനനാനുഭൂതിയില്‍
ആനന്ദത്തില്‍ മുഴുകി ....!!!

എന്റെ മാത്രം

എന്റെ മാത്രം

ഞാൻ എന്റെ സ്വപ്നങ്ങൾക്ക്
നിറം കൊടുത്തു
ഒരു മഴവില്ലുപോലെ 
ആകാശത്തിലായി

അതിലേറി മുന്നോട്ടാഞ്ഞു
പല മലകളും താഴ്വാരങ്ങളും
താണ്ടി കടന്നു നദികളും കായലും
കടലും കടന്നു അവസാനം

മോഹങ്ങള്‍ മേയുന്ന
കുളിര്‍മ്മയേറിയ മഞ്ഞു പൊഴിഞ്ഞു
ഇളം വെയിലേറ്റു കിടക്കും പച്ചിച്ച
പുല്‍ മേടനല്‍ക്കരികില്‍ ചെന്നെത്തി
അവിടെ എന്റെ സ്വപ്നം പൊലിയുകയും

അരികില്‍ ചെന്ന് അറിഞ്ഞു
ഏറെ മിഴിയാര്‍ന്നതും ആരും
കാണാത്ത ആരും അനുഭവിക്കാത്ത
തൊട്ടു നോക്കാത്തതുമായ
എന്റെ മാത്രമായ പ്രണയത്തെ ..!!   

കുറും കവിതകള്‍ 575

കുറും കവിതകള്‍ 575

ചിലമ്പും വാളുമായി 
ചോര വാര്‍ക്കുന്നു
കാവുതീണ്ടി ഭക്തി ലഹരി..!!

കാവുതീണ്ടി ഭരണിപ്പാട്ട് പാടി
വാളും ചിലമ്പുമായി ചോരയില്‍ മുങ്ങി .
ഭക്തിയുടെ ലഹരി..!!

ഭരണിപ്പാട്ടിന്റെ
താളലയത്തില്‍.
സ്വയം ഭഗവതിയായി മാറുന്നു ..!!

പ്രകൃതിയുടെ നിലനില്‍പ്പിന്‍
പരസ്യമായ രഹസ്യം
എന്നാലത് പീഡനമാക്കുന്നു മര്‍ത്ത്യന്‍ ..!!

മേടനിലാവ്
കൈനീട്ടവുമായി
കണിയോരുക്കി കൊന്ന ..!!

ഉറക്കമില്ലാതെ
ആളിനെ ആളുവലിക്കും
കല്‍ക്കണ്ട നഗരി ...!!

വെയിലേറ്റു തിളങ്ങും
മരങ്ങള്‍ക്കിടയില്‍
കുളിര്‍കാറ്റു ഒളിച്ചു കളിക്കുന്നു ..!!

മൂടിക്കെട്ടിനില്‍ക്കുന്ന ആകാശം
ചരടിനേക്കാള്‍ ഉയര്‍ന്നു
പറക്കുന്ന പട്ടം ..!!

വീടിന്‍ ഓര്‍മ്മ ഉണര്‍ന്നു
നനഞ്ഞ മണ്ണിന്‍ മണം
അമ്മയുടെ ദോശയും ..!!

Friday, April 8, 2016

എന്റെ പുലമ്പലുകള്‍ 43.

എന്റെ പുലമ്പലുകള്‍ 43.

നെഞ്ചില്‍ പടരുന്ന നോവില്‍ ഞാനറിയാത്ത
എന്നെ അറിയാത്ത ലോകമേ..!!
അറിക നീ എന്‍ കരവലത്തില്‍ തീര്‍ത്തു
തന്നൊരുയീ ജീവിത വഴിയില്‍ മാറ്റൊലി കൊള്ളുന്നു
വിഷലിപ്തമാം കപടതയുടെ മര്‍മ്മരങ്ങള്‍

ഇരുള്‍മൂടിയ സന്ധ്യകളില്‍
നിലക്കാത്ത അഭിനിവേശങ്ങള്‍
വിടര്‍ന്നു മലരുന്ന  അകത്തളങ്ങളില്‍
ഇഴയും തണുപ്പിന്റെ സുഖാനുഭൂതി
കരിതിരി കത്തി മണക്കുന്ന വിമിഷ്ടം
ജീവിത നോവിന്‍ മുക്തിക്കായി നാമജപം
ഉത്തരത്തിലെ ഗൗളി ചൊല്ലി സത്യമെന്നു

വറ്റിനായി മുങ്ങിത്തപ്പിയ പിഞ്ഞാണിയില്‍
വിരല്‍ തടഞ്ഞവകൊണ്ട് വിശപ്പടക്കി
മൊത്തികുടിച്ചു കണ്ണുകള്‍ പരതി വീണ്ടും
നിലക്കാത്ത വിശപ്പിന്‍ ചോദ്യങ്ങള്‍ക്ക്
ഉത്തരം കിട്ടാത്തത സ്വപനത്തിന്‍
ഉറക്കത്തിലേക്കാഴ്ന്നു ഇനി
നാളെ എന്തുയെന്നറിയാതെ .....!!

Thursday, April 7, 2016

കുറും കവിതകള്‍ 574

കുറും കവിതകള്‍ 574

നെല്ലുവിളഞ്ഞു നിറഞ്ഞു
പച്ചപനംതത്ത പാട്ടുപാടി
വയലേലയില്‍ പറന്നു പൊങ്ങി   ..!!

സന്ധ്യംബാര ശോഭയില്‍
മനം അറിയാതെ
ധ്യാനത്തിലേക്ക് ആഴ്ന്നു ..!!

അവസാനവണ്ടിയും
വന്നുനിന്നു കിതപ്പോടെ
അവന്‍ മാത്രം വന്നില്ല ..!!

കൃശിത ദുഃഖം
ഏറ്റുന്നു ഏറെ
വേനലിന്‍ ചൂട് ..!!

ഏറുമാടം തീര്‍ത്തു
നിന്‍ വരവും കാത്തിരുന്നു
അകലെ കല്യാണമേളം ..!!

പുലരിയില്‍
പൊന്‍ക്കതിര്‍ തെളിഞ്ഞു
പാരില്‍ പുത്തനുണര്‍വ്വ്..!!

ദാഹജലത്തിനാകെ
വേനലിന്‍ ചുവ
വിയര്‍ത്തോട്ടിയ മനം..!!

പ്രകൃതിയെ ഉറ്റുനോക്കി
കളിക്കുട്ടുകാരില്ലാതെ
വേനലവധിയിലൊരു ബാല്യം ..!!

ഇനി മിണ്ടുല്ല ,
വാങ്ങിതന്നില്ലല്ലോ
കൊച്ചുവാവയെ അച്ഛന്‍ ..!!

നോവുകള്‍ നൊമ്പരങ്ങള്‍
അണഞ്ഞുപോയ മോഹങ്ങള്‍
വാനിലമ്പിളി വെട്ടം ..!!

മേഘസാനുക്കളെ
തൊട്ടുണര്‍ത്താന്‍ ആയുന്നു
മോഹശിഖരങ്ങള്‍ ..!!

ചന്തക്കുപോകുന്നൊരു
ചന്തം കണ്ടറിയാതെ
ചിന്തിച്ചു നിന്നുപോയി ..!!

ഞെട്ടറ്റ പൂവിന്‍
കവിളി തൊടാതെ
കാറ്റങ്ങു പോയി ..!!

വേദിയിലെ വെട്ടം
പകച്ചുപോയൊരു
മൊഴിമുട്ടിയ ബാല്യം ..!!

വരള്‍ച്ചകള്‍ക്കൊരാശ്വാസം
തെളിനീരോഴുക്ക് തുടരുന്ന
കനാലുകള്‍ ഒരു കാഴ്ച ..!!

കടലിനു കരയോടും
അവനു അവളോടും
പറഞ്ഞാല്‍ തീരാത്ത കഥകള്‍ ..!!


കുറും കവിതകള്‍ 573

കുറും കവിതകള്‍ 573

മോഹിപ്പിക്കുമീ
തീരത്ത്‌ ഒരു ജന്മം കുടിയെന്നു 
ആര്‍ക്കാണ് ആശതോന്നാത്തത് ..!!

മൊഴിയാഴം
പരതി കണ്ണുകള്‍
മൂവരിക്കുള്ളില്‍ ..!!

ചരിഞ്ഞു വീണ  മഴ
മറ്റൊലികൊണ്ടു
മൗനം പേറും കല്ലറയില്‍ ..!!

വിശാലമായ ആകാശം
വിടര്‍ന്നു നില്‍ക്കുന്ന താമര
കുളം നിറഞ്ഞു   ..!!


കിളികളുടെ
കവിതാമൊഴി
സുപ്രഭാതം .... 

തെളിഞ്ഞ പ്രഭാതം
കുരുങ്ങിയ മുടി
കൈവിട്ട പട്ടങ്ങള്‍  ..!!

ഒറ്റകൊമ്പിലിരുന്നു കിളി 
തിക്കും പോക്കും നോക്കി
നീട്ടിവിളിച്ചു ഇണക്കായി...!!

ഇലയനങ്ങാതെ
ശ്വാസം പിടിച്ചു കിട്ടിയ
പ്രണയകാവ്യമീ ചിത്രം ..!!

നിമിഷങ്ങളുടെ കുമിളകള്‍
ജന്മവേഷങ്ങള്‍ .
വിശപ്പിന്‍ വകതേടുന്നു ..!!

പച്ചകുരുത്തോല
തോങ്ങലിലൊരു
പച്ചപനംതത്ത പാട്ടുപാടി ..!!

ഓരോ മുത്തവും
അമ്മയുടെ ആത്മവില്‍
വിരിയും സ്നേഹ പുഷ്പങ്ങള്‍ ..!!

ഓര്‍മ്മകള്‍ക്കിന്നും
കയ്പ്പും മധുരവും
മരമാകെ നെല്ലിക്ക ..!!

കുറും കവിതകള്‍ 572

കുറും കവിതകള്‍ 572

വേനല്‍മഴ പെയ്യ്തു
ഏകാകിയാവള്‍
വെളിയിലേക്കും കണ്ണും നട്ടിരുന്നു ..!!

പട്ടണ തെരുവില്‍
വെയില്‍പെയ്യും പകലില്‍
ശലഭങ്ങള്‍ പാറിപറന്നു 

മഴവില്‍ തിളക്കങ്ങള്‍
മാനത്തിനോപ്പം
ചെമ്പില തുള്ളിയിലും 

തപാലുമായി വന്നവന്‍
ആദ്യം നീട്ടി പൂച്ചെണ്ട്
പിന്നിട് കത്തും

മുനിയാട്ടുകുന്നിന്‍ മുകളില്‍നിന്നും
സൂര്യന്‍ താഴുന്നു. 
അകലെ ചക്രവാള കടലില്‍ ..!!

ചാരുകസേരയില്‍ ഇരുന്നു
ഉയര്‍ത്തിയ കാല്‍ പാദ നിഴലുകള്‍
ഇന്ന് നോവിക്കുമോര്‍മ്മ ..!!

നിനക്കായി വിരിഞ്ഞു
നില്‍ക്കുമാ പനിനീര്‍ പൂവിനെ
നുള്ളി നോവിക്കാന്‍ മനസ്സുവന്നില്ല ..!!


വിടരാന്‍ കൊതിച്ചു
കാട്ടുതെച്ചി പൂവുകള്‍
പകലിനെ തപസ്സിരുന്നു ..!!

കുങ്കുമം വാരിപൂശി
ഒരുങ്ങി സന്ധ്യാ
രാവിനെ വരവേല്‍ക്കാന്‍ ..!!

എത്രസ്നേഹത്തോടെ
വളര്‍ത്തിയോരി കൈകളിന്നാര്‍ക്കും
വേണ്ടാതായിരിക്കുന്നു ..!!

മൗനം നിഴല്‍ പടര്‍ത്തി
നിലാവെണ്മക്കൊപ്പം
കുളിര്‍കാറ്റു വീശി ..!!

കുറും കവിതകള്‍ 571

കുറും കവിതകള്‍ 571

മഞ്ഞണിഞ്ഞ പ്രഭാതം
പുഴയുടെ നെഞ്ചാഴങ്ങളില്‍
കഴുക്കോല്‍ അമര്‍ത്തി അക്കരക്ക്‌..!!


കാട്ടുപൂക്കള്‍ കണ്‍മിഴിച്ചു
ആരുടെയോ വരവുകാത്ത് .
കാറ്റിനു സുഗന്ധം ..!!

മലക്ക് വെള്ളി അരിഞ്ഞാണം
കാറ്റിനു കുളിര്‍
കണ്ണിനു കൗതുകം നെല്ലിയാമ്പതി ..!!


കൊച്ചിയുടെ സായന്തനങ്ങളില്‍
കത്തിയെരിയുന്നു
ചക്രവാളവും കായലും ..!!

വിളഞ്ഞു കിടക്കുന്ന നെല്‍വയല്‍
ഇടയന്റെ കണ്ണുതെറ്റിച്ചു
മേയുന്നു ചെമ്മരിയാടുകള്‍ ..!!

കുഴലൂത്തുകാരന്റെ മുന്നില്‍
പൂത്തുകായിച്ചു പുളിമരം
പാട്ടിന്‍ ശ്രുതി മാറ്റം ..!!

കടലലയുടെ
ലവണ ചുംബനം .
തഴച്ചു വളര്‍ന്നു പായല്‍..!!

എത്രയോ വസന്തങ്ങൾ
പടികടന്നു എത്തിയി
ഓര്‍മ്മകളുടെ ഇടനാഴിയിലുടെ   ..!!

മരത്തിലും മരച്ചുവട്ടിലും 
പൂക്കാലം വിരുന്നെത്തി
വസന്തത്തോടോപ്പം ..!!

രാത്രിയുടെ മൗനത്തെയുടച്ചു
തവളകള്‍ കച്ചേരി നടത്തി
നക്ഷത്രങ്ങള്‍ കണ്‍ ചിമ്മിയുണര്‍ന്നു ..!! 

Wednesday, April 6, 2016

കുറും കവിതകള്‍ 570

കുറും കവിതകള്‍ 570

അഞ്ചു വര്‍ഷത്തെ കൊളസ്ട്രോളിന്റെ
അളവ് കുറക്കാന്‍
ദാ വീണ്ടും തിരഞ്ഞെടുപ്പ് ..!!

ആകാശ വീഥിയില്‍
അദൃശ്യ കരങ്ങളുടെ
ചിത്രമെഴുത്ത്‌ മനോഹരം  ..!!

നിലാവിന്റെ നിഴലില്‍
പ്രണയാതുരമാം നിന്‍ കണ്ണില്‍
കവിത ഞാന്‍ വായിച്ചു ..!!


അതിരുകളുടെ നൊമ്പരങ്ങള്‍
ഇല്ലാതെ ചിറകടിച്ചു പറക്കും
പറവകള്‍ക്ക് ചെല്ലുന്നിടമെല്ലാം സ്വന്തം ..!!


ഉള്ളിലെ തീ ആളികത്തട്ടെ .
എണ്ണ നനക്കും തീവട്ടി
ഇരുളിന്‍ ശോകം അകറ്റും

വേനലിന്‍ നൊമ്പരങ്ങള്‍
ചിന്തകള്‍ക്ക് കുളിര്‍
ജീവിത നിഴല്‍ നാടകം ..!!

കോടമഞ്ഞിന്‍ കുളിരും
അവളുടെ ഓര്‍മ്മകളും
യാത്രക്ക് ഒരു പുതു ജീവന്‍ ..!!

വന്യമാം പ്രകൃതിയുടെ മൗനം
താഴ് വാരകുളിരില്‍
തേടുന്നു ജീവത മധുരിമ ..!!

വേനലിന്‍ നോവറിഞ്ഞു
പുഴകടന്നു മോഹത്തിന്‍
കുളിര്‍ തേടുന്ന സഞ്ചാരം ..!!

കൊതിയുണര്‍ത്തി
ഇടവഴികളിലുടെ ജീവനത്തിന്‍
പഞ്ഞി മിഠായി വില്‍പ്പന ..!!

Monday, April 4, 2016

ജനവിധിജനവിധി

അമര്‍ത്തി തിരികെവന്ന
ചുണ്ടാണി വിരലില്‍ പതിഞ്ഞ
മഷിഉണങ്ങും മുന്‍പേ


ചാരിത്ര ശുദ്ധിയില്ലാതെ
എന്തും ഏതിനും
പകരം വെക്കാനാവാത്ത

അവിശുദ്ധമായ ചെയ്യ്തികള്‍
ഉളുപ്പില്ലാത്ത പ്രകടനങ്ങള്‍
വീണ്ടും ദുര്‍മേദസ്സ് ഇറക്കാന്‍

കാലുവേന്ത നായെ പോലെ
പടികള്‍ കയറിയിറങ്ങുന്നു
ഭിക്ഷാടനം നടത്തുന്നു

പരസ്പരം സ്പര്‍ദ്ധ കാട്ടി
വികസനം എന്ന് പറഞ്ഞു
കട്ടുമുടിച്ച് കീശയുടെ വികാസം കുട്ടുന്നു

വഴി നീളെ വൃക്ഷ തൈകള്‍ നട്ടു
പിന്നെ ആവഴിക്കു തിരികെ വരാതെ
മാംസദാഹികളായി മാറുന്നിവര്‍

മാതൃത്വം മറന്നു
ചോരയും നീരും വാര്‍ത്തി
പഴി പറഞ്ഞു വഴിയാധാരമാക്കി

വിപ്ലവാരിഷ്ടങ്ങലുടെ
അരിഷ്ടതമാറ്റാന്‍
വീര്യം നിറഞ്ഞ മയക്കു വാക്കുകളുമായി

പൊതു ജനങ്ങളെ വിഡ്ഢികളാക്കി
തുപ്പല്‍ മഴപെയ്യിച്ചു
വരുന്നുണ്ട് വീണ്ടും ഒരു ജനവിധിക്കായി

കുറും കവിതകള്‍ 569

കുറും കവിതകള്‍ 569

ആകാശ വീഥിയില്‍
അദൃശ്യ കരങ്ങളുടെ
ചിത്രമെഴുത്ത്‌ മനോഹരം  ..!!

നിലാവിന്റെ നിഴലില്‍
പ്രണയാതുരമാം നിന്‍ കണ്ണില്‍
കവിത ഞാന്‍ വായിച്ചു ..!!


അതിരുകളുടെ നൊമ്പരങ്ങള്‍
ഇല്ലാതെ ചിറകടിച്ചു പറക്കും
പറവകള്‍ക്ക് ചെല്ലുന്നിടമെല്ലാം സ്വന്തം ..!!


ഉള്ളിലെ തീ ആളികത്തട്ടെ .
എണ്ണ നനക്കും തീവട്ടി
ഇരുളിന്‍ ശോകം അകറ്റും

വേനലിന്‍ നൊമ്പരങ്ങള്‍
ചിന്തകള്‍ക്ക് കുളിര്‍
ജീവിത നിഴല്‍ നാടകം ..!!

കോടമഞ്ഞിന്‍ കുളിരും
അവളുടെ ഓര്‍മ്മകളും
യാത്രക്ക് ഒരു പുതു ജീവന്‍ ..!!

വന്യമാം പ്രകൃതിയുടെ മൗനം
താഴ് വാരകുളിരില്‍
തേടുന്നു ജീവത മധുരിമ ..!!

വേനലിന്‍ നോവറിഞ്ഞു
പുഴകടന്നു മോഹത്തിന്‍
കുളിര്‍ തേടുന്ന സഞ്ചാരം ..!!

കൊതിയുണര്‍ത്തി
ഇടവഴികളിലുടെ ജീവനത്തിന്‍
പഞ്ഞി മിഠായി വില്‍പ്പന ..!!

Sunday, April 3, 2016

നിത്യശാന്തിയുടെ കൈകളില്‍

നിത്യശാന്തിയുടെ കൈകളില്‍

വിയര്‍പ്പാര്‍ന്ന പകലിന്റെ
നോവിന്‍ മുന്നില്‍ വറ്റിവരണ്ട
കണ്‍ തടങ്ങളില്‍ ലവണപ്പരലുകള്‍

വീണു കിടക്കും നോമ്പരങ്ങള്‍ക്ക്‌
നേരെ നീട്ടുവാന്‍ കൈകള്‍ ആശക്തമോ
തിരിഞ്ഞൊന്നു നോക്കാതെ കടന്നകലുന്നു

നിണം ചാറിയ വെട്ടു വഴികളില്‍
എന്തിനും ഏതിനും നാവുനീട്ടും
പൈദാഹത്തിന്‍ കറുത്ത നിഴല്‍

വെന്തുരുകി ഒഴുകും വേനലിന്‍
കരാള ഹസ്തങ്ങള്‍ പിടി മുറുക്കുന്നു
മിഴികള്‍ അസ്ഥപ്രജ്ഞരായി

മുടന്തിനീങ്ങും ജീവന്റെ കണികകള്‍
മൃതപ്രാണനായ വെളിച്ചത്തെ
വിഴുങ്ങുന്നു രാത്രി സര്‍പ്പം

കണ്ണിന്‍ കറുപ്പില്‍ അല്‍പ്പം
വെണ്ണിലാവു പുരട്ടുന്നു
പാലമൃതിന്‍ സ്വാന്തനം

അഴലിന്റെ ആഴങ്ങള്‍ക്ക്
സുഖ സുന്ദര സ്വപ്നത്തിന്‍
കുളിര്‍ തൂവലുകള്‍ പോലെ

പ്രത്യാശയുടെ പൊന്‍ വെളിച്ച മധുരം
അദൃശ്യകരങ്ങളുടെ  കരലാളനം
ഹോ !! നാഥാ നീ നല്‍കും  നിത്യശാന്തിയുടെ സംതൃപ്തി ..!!ലഹരി

ലഹരി

അവന്റെ കണ്ണുകളില്‍ അത് കണ്ടു
അവള്‍ നടുങ്ങി പിന്നെ ഇടിയും
മിന്നലും മഴയും തുടങ്ങി

മഴയുടെ അവസാനം
അവളുടെ കണ്ണുകളില്‍
അവന്‍ തേടിയത്

ആദ്യ കാലത്ത് തേടാതെ
അവര്‍ അനുഭവിച്ചിരുന്നു
ഇന്ന് അത് ആവാഹിച്ചു കുപ്പിയിലായി

പ്രതീക്ഷകള്‍ ഇനിയും
കെട്ടടങ്ങാതെ എല്ലാവരും
കാത്തിരിക്കുന്നു നീണ്ട നിരയില്‍ അവനായി

Saturday, April 2, 2016

കുറും കവിതകള്‍ 568

കുറും കവിതകള്‍ 568

ആഴങ്ങളിലേക്ക് താഴുന്ന സൂര്യനും
ഉള്ളിലേക്ക് ഇറങ്ങുന്ന സുലേമാനിയും
പ്രവാസി നൊമ്പരങ്ങളും ..!!

കൗമാര ദിനങ്ങളില്‍
സുവര്‍ണ്ണ സ്വപ്‌നങ്ങള്‍
നോവുന്ന മനവുമായി പിതാവ് ..!!

കടലിന്‍ ആത്മാവിന്റെ
ആഴം അളക്കാന്‍
ചാളതടിയുമായി ജീവനം ..!!

അഴകിന്റെ തീരങ്ങളില്‍
അലയടിക്കും യാനങ്ങള്‍
കുട്ടനാടിന്‍ മിടുപ്പുകള്‍ തേടാം ..!!

മതസ്പര്‍ദ്ധ എന്തെന്നറിയാതെ
ആകാശത്തിലെ പറവകള്‍
ചേക്കേറാന്‍ ഒരുങ്ങുന്നു ..!!

സന്ധ്യാബരം.
മതമില്ലാ പറവകള്‍
ചേക്കേറാന്‍ ഒരുങ്ങുന്നു ..!!

ഒന്ന് മറ്റൊന്നിനോട്
അഭയം തേടുന്നു
പ്രകൃതിയുടെ അലിഖിത നിയമം ..!!


നാലുമണി വിട്ടു വരുമ്പോള്‍
വിശപ്പറിയാ മക്കളെ കാത്തിരിക്കുന്ന
ഇന്നിന്റെ ചില അമ്മ വിഭവങ്ങള്‍ ..!!

പരിപാവനമാം ആത്മാവിനു
അറിഞ്ഞു നല്‍കുന്നു നദിക്കരയില്‍
തര്‍പ്പണം സമര്‍പ്പണം  ..!!

നൊമ്പരങ്ങളെ പുണ്യങ്ങളാക്കി
ഭക്തിയുടെ ലഹരിയില്‍
ജീവതം വിശപ്പുകള്‍ ..!!

പലപ്പോഴും ഈ ബസ്സുകളുടെ
ക്ലിപ്തത കണ്ടാണ്‌ ഗ്രാമം
സമയം നിര്‍ണയിക്കുന്നത്  !!


പ്രതീക്ഷയുടെ ഉദയ സൂര്യന്‍
ഓരോ പകലുകളിലുമായി
തെളിയാറുണ്ട് ചക്രവാളത്തിനപ്പുറം ..!!

അഴല്‍ അകറ്റും
കിരണ മധുരിമ
ഉള്ളില്‍ ശാന്ത മൗനം ..!!

വസന്ത തണലില്‍
സുഖ സുന്ദര നിമിഷം..
പ്രകൃതി നീ എന്‍ പ്രണയിനി ..!!

പ്രണയ മണിത്തൂവൽ

പ്രണയ മണിത്തൂവൽ

പൂനിലാവൊളി ചാര്‍ത്തിയ
സുഗന്ധിയാം രാത്രിയുടെ
മാറില്‍ തലചായ്ച്ചുറങ്ങും

നക്ഷത്രങ്ങളെ നിങ്ങള്‍
ചിമ്മിയുണരും കാത്തു
തീരത്ത്‌ കാത്തുനിന്ന മിഴികളെ

തൊട്ടുണര്‍ത്താന്‍ മന്ദാനിലന്‍
മുളംങ്കാട്ടില്‍ മറഞ്ഞിരുന്നു
ശ്രീ രാഗം പാടാന്‍ ഒരുങ്ങുന്നു

പാടി തുടങ്ങിയ ചീവിടുകള്‍
പൊടുന്നനെ കാതോര്‍ത്തു
പാട്ടുനിര്‍ത്തി ഇരുളില്‍ മറഞ്ഞു

നിന്നിലെ നിന്നില്‍
നിര്‍ലജ്ജ കിനാക്കളായ്
ഞാന്‍ ഉണരുകയായി

ചക്രവാളം തുടുത്തു
അരുണിമ പടര്‍ന്നു
പൂവിരിയും പ്രഭാതമണയുകയായി 

ഒറ്റപ്പെട്ടവന്റെ ദുഃഖം

ഒറ്റപ്പെട്ടവന്റെ ദുഃഖം

ഒറ്റപ്പെടുന്നവന്റെ നൊമ്പരം
അറിയുന്നുണ്ടോ ആരും
സ്വന്തം ഭാഷ ഉരിയാടാന്‍

രുചിയുടെ ഭേദനം നടത്താന്‍
വെമ്പുന്ന നാവും മനസ്സിന്റെ
തോന്നലുകളും എത്ര വിചിത്രം

ഉള്ളുകൊണ്ട് വിലപിക്കുന്നു
കണ്ടു മറന്ന പ്രകൃതി ഭംഗികള്‍
വായിച്ച പുസ്തകങ്ങള്‍

കേട്ട പാട്ടുകള്‍ അതിന്റെ
ശ്രുതിതാളങ്ങളുടെ ലയത്തില്‍
ജീവിതത്തെ താളാത്മകമാക്കാന്‍

ഏറെ സംയമനം പാലിച്ചു
മുന്നേറുന്നു എങ്കിലും
ഭാഷാബോധം വേട്ടയാടുന്നു

ഇതൊക്കെ അറിയുന്നുവോ
നാടും കൂടുമായി കഴിയുന്നവര്‍
ഒരുപക്ഷെ മറ്റുള്ള ജീവിത

പ്രാരാബ്ദങ്ങളുടെ നടുവില്‍
അറിയാതെ പോകുന്നതാവാം
അല്ല ഇതൊക്കെ എന്തിനു

ഈവിധം കുറിക്കുന്നു
മറ്റുള്ളവരെ ബുദ്ധി മുട്ടിക്കാനോ
അതോ എന്റെ ബുദ്ധിയില്ലായിമയോ ..!!

Friday, April 1, 2016

മഴയുടെ വരവ് ..!!

മഴയുടെ വരവ് ..!!

ഇന്നലെ രാമഴയുടെ
പരിഭവം കേട്ട് ഉണര്‍ന്നു
എന്തെ ഞാന്‍ വന്നത് ഇഷ്ടമായില്ലേ

കഴുകി വിരിച്ച അയയിലെ
തുണികളെ ഓര്‍ത്ത്‌
പിടഞ്ഞു എഴുനെറ്റപ്പോലെക്കും

പോയി കഴിഞ്ഞിരുന്നു
അവളുടെ കിന്നാരം
ഉറക്കച്ചടവോടെ

അണക്കാന്‍ മറന്ന ടിവിയില്‍
ഇന്ത്യന്‍ ടീമിന്റെ
പരാജയ പോസ്റ്റ്‌ മാര്‍ട്ടം

ഉപദ്രവസഹായിയാകും 
മൊബയില്‍ ഫോണില്‍
സമയം നോക്കി ഒപ്പം തീയ്യതിയും 

ഇളഭ്യനായി വിഡ്ഢി ദിവസം
ജാല്യതയോടെ വീണ്ടും
കിടക്കയിലേക്ക് ചാഞ്ഞു

ഉറക്കം എന്ന മായിക
സുഖവലയത്തിന്‍
പിടിയിലമര്‍ന്നു


കടലോര കാഴ്ചകള്‍

കടലോര കാഴ്ചകള്‍

കുഞ്ഞി കൈപിടിച്ചറിഞ്ഞു

അച്ഛന്റെ സ്നേഹത്തിൻ
കടൽ തിരയുടെ ചലനം

 മെല്ലെ നടന്നു നീങ്ങുമ്പോൾ
ഓടി പാഞ്ഞുവരുന്ന ഞണ്ടിന്റെ
പിന്നാലെ വേറൊന്നു പിടിച്ചുവലി

തിരകൊണ്ടുവന്ന ശംഖിന്റെ ഉള്ളിൽ
മൃതുവനക്കം ജീവന്റെ തരിപ്പുകൾ
ചിപ്പികളിൽ ഒളിഞ്ഞ മുത്തിന്റെ ഭംഗി

വാചാലനായ കടലിന്റെ
പ്രണയ നോവ്‌ പകർന്നകലുമ്പോള്‍
മൗനമായി കേട്ടുകിടക്കുന്ന കര

ഓർമ്മകളുടെ നീർച്ചുളയിൽ
വെന്തുരുകുന്ന മനം .
ചൂട് കാറ്റ് ആഞ്ഞു വീശി..!!

അകലെനിന്നും വരാനിരിക്കും
ചാകരയുടെ പ്രതീക്ഷയുമായി
കണ്ണുകളുടെ വാചാലത

ദേശാടന പക്ഷികളുടെ
ചിറടിച്ചു ഷൂളം കുത്തലുകളുടെ
ചുവട്ടില്‍ ആകാശം നോക്കി

നിമിഷങ്ങളുടെ വേഗത
പോരാ എന്ന് മിടിക്കും
നെഞ്ചിന്റെ വിങ്ങലുകള്‍

നീണ്ട തുഴയെറിഞ്ഞ്
കരക്ക്‌ നങ്കുരം തീര്‍ക്കും
മറവിയില്ലാഴമയുടെ മനം

എല്ലാം കണ്ടു കൊണ്ട്
മെല്ലെ നടന്ന സഞ്ചാരിയുടെ
തൂലിക തുപ്പിയ വാക്കുകള്‍

പെറുക്കിയെടുത്തു
ചേര്‍ത്തു വായിക്കുന്ന
എന്റെ കടലോര കാഴ്ചയിതു ..!!