നീയില്ലാതെ എന്ത് (ഗസൽ)
നീയില്ലാതെ എന്ത് (ഗസൽ)
ഒരു വേള നീ ഇല്ലായിരുന്നുവെങ്കിൽ
നിരാശയോടെ എങ്ങനെ ഞാൻ എഴുതുക?
കവിതകളും പാട്ടുകളും ഇങ്ങനെ,
തനിയെ ജീവിക്കാനുള്ള ശീലമായ് മാറിയത്
ഹൃദയ നോവേറിയപ്പോൾ
നിന്റെ ഓർമ്മകൾ സാന്ത്വനമൊരുക്കി,
നിന്റെ സ്നേഹത്തിന്റെ
തടവിൽ വാക്കുകൾ,
ഒരു ശൈലിയിൽ എപ്പോഴും
നീ മാത്രം നിറഞ്ഞു.
ദുഃഖവും നിന്റെ കൂടെയില്ലെങ്കിൽ
അർത്ഥവുമില്ല,
സന്തോഷത്തിന്റെ മുഖത്ത് വെളിച്ചമില്ല.
നിന്നെ കൂടാതെ ഈ ജീവിതം എന്തിനാണ്?
ഒരു മുറിഞ്ഞ പാതയിലൂടെ ഉള്ള യാത്രപോലെ
നീ വന്നില്ലായെങ്കിൽ
എന്റെ ഉള്ളം നീറി പുകയും
എല്ലാ മുറിവുകളും മൌനമായി,
ശാന്തത തേടുന്നു നിനക്കായ്
'ജീ ആർ'യുടെ ഹൃദയത്തിൽ നിന്റെ പേര് മാത്രം,
നൂറാണ്ടുകൾക്കു ശേഷവും
ഈ സന്ദേശം നിലനിൽക്കും.
ജീ ആർ കവിയൂർ
20 11 2024
Comments