ഓർമ്മകൾക്ക് മരണമില്ല (ലളിത ഗാനം )
ഓർമ്മകൾക്ക് മരണമില്ല (ലളിത ഗാനം )
മറക്കുവാനാവുന്നില്ലല്ലോ
മരിക്കാത്ത നിന്നോർമ്മകൾ
മധുരം കിനിയും അനുഭവങ്ങൾ
എന്നെ ചുറ്റി നിറയുന്നു നാളുകൾ
മിഴികളിൽ ചേർന്ന നിനവുകളും
കാറ്റിൻ മർമ്മരങ്ങളിൽ കേൾക്കും
താഴ്വാരമിഴിയിൽ വെളിച്ചമാകുന്ന
തനിമയാൽ പൂത്തൊരു സ്നേഹമല്ലയോ
നിന്റെ നൊമ്പരങ്ങളുടെ നീളം
കുറച്ചിടാനാവുമോ എൻ തൂലികയാൽ
ഇന്നും രാത്രിയിൽ മഴയാകുമ്പോൾ
നിന്‍ സ്വപ്നം കണ്ണിലെ വരിയായ് തീരും.
ജീ ആർ കവിയൂർ
17 12 2024
Comments