Monday, March 31, 2014

ഹേ മനുഷ്യാ

പൊലിഞ്ഞു പോയൊരു  ജീവിതമേ
നിന്നെ മറ്റാർക്കെങ്കിലും  ഉപയുക്തമാക്കട്ടെയോ  
കൊടുത്തുവച്ചൊരു കാര്യങ്ങളൊക്കെ
കോർത്തിണക്കി മണ്ണിതിൽ മരുവുവാനീശനയച്ചുവോ
നിൻ നടകൊണ്ടു മറയുമാന്നൊരു  
കാൽപാദങ്ങൾ തീർത്തൊരു കുഴികളിലും
ഏറെ മണ്ണിരകളും   ഉറുമ്പും നിവസക്കിന്നു
കൂടുപോലെയെങ്കിലുമറിയാതെ അവകളതിനുള്ളിൽ
ഇരുകാലികളുടെ  ക്ഷാരമേറും ഗന്ധമറിയുകിൽ
ഭയന്നോടി ഒളിക്കുന്നതെന്തേ അത്രക്ക്
നിക്രുഷ്ടനോയി മനനം ചെയ്യുവാൻ
കഴിയുമെന്നു വീമ്പെടുക്കുന്ന മനുഷ്യ
നോക്കുക പ്രകൃതി അതിന് സന്തുലിതാവസ്ഥ
വീണ്ടെടുക്കുന്നു നീ അതുകണ്ടിട്ടും കാണാതെ
സ്വയമീശനായി നടിക്കുന്നുവോ
വേണ്ട ഈ ഹുങ്ക്   വേണ്ടാ നിന്നെ
പിന്തുടരുന്നു നിഴലായി മൃത്യുയെന്നറിക


ഏറെ കാവ്യങ്ങളിനിയും

ഏറെ കാവ്യങ്ങളിനിയും

അറിഞ്ഞോയറിയാതെയോയിങ്ങിനെ
അറിവില്ലാഴിമ നടിച്ചു നടന്നിടും
അലസമായികാണുന്നു  ഞാനിന്നു നിന്‍
അധരകാന്തിയില്‍  മയങ്ങി ഉണരുമാ
മധു കണങ്ങളില്‍ വിരിയും  മുല്ലമൊട്ടുകള്‍
മായിക ലോകത്തില്‍ ലയിക്കുന്നു ഞാനറിയാതെ

പറയാനേറെ കാര്യങ്ങളൊക്കെ കരുതി
പെട്ടെന്ന് കണ്ടപ്പോഴെന്തേ മറന്നങ്ങു
പിടികിട്ടാ ദൂരത്തേക്കു കടന്നകലുന്നു
കാലത്തിൻ കുത്തൊഴുക്കിൽ നാമെല്ലാം
മരണമെന്നും  നിഴലായി പിന്തുടരുന്നതു

വാക്കുകള്‍ തോരാതെ നനക്കുന്നു മനസ്സിനെ
വരികയിനി നിറക്കാം ഹൃദയ താളുകളിലേറെ
സുഖദുഖത്തിന്‍ മറന്നു പോയൊരു കാവ്യങ്ങളിനിയും      

Sunday, March 30, 2014

വാക്കുകളുടെ വിഘടനം

വാക്കുകളുടെ വിഘടനം


അമ്മ
ഊമയാകുമ്പോള്‍
അമ്മുമയാകുന്നേരം
മൂത്ത് മൂത്തു
മുത്തശിയായി

അപ്പന്‍
ഉപ്പനാകുന്നതല്ലോ
അപ്പൂപ്പനാകുന്നത്

ഉപ്പ
ഉപ്പുപ്പ  ആകുന്നതു
ഏറെ ജീവിതത്തിന്‍
ഉപ്പു രസം നുകര്‍ന്നിട്ടല്ലേ

അങ്ങിനെ വാക്കുകളെ
വിഘടിച്ചു നോക്കുകില്‍
വൈകാരികമായ തലങ്ങളില്‍
എത്തി ചേരുമല്ലോ

തൊട്ടറിഞ്ഞു.......

തൊട്ടറിഞ്ഞു.......

നനുനനുത്ത നിമ്നോന്നത യാത്രകളാല്‍
അതിന്ദ്രിയമാം അനുഭൂതിയിലുടെ
ഹൃദയം കൊണ്ട് തൊട്ടറിഞ്ഞു  ഞാന്‍
നന്മയെഴുമവളുടെ ചിതാകാശത്തെ
അനാദിമുതലിന്നുവരെക്കുമറിഞ്ഞു
വിഭൂതിയുടെയും ചന്ദന കുങ്കുമ കര്‍പ്പുരങ്ങളുടെ
ലവണരസം പകര്‍ന്നൊരു ഗന്ധഗ്രഹണം
ഇന്നലെ വരേക്കും  കരുതിയതൊക്കെയും
ഇന്നിന്റെ നയിമിഷിക സുഖ സന്തോഷം
വളവുകൾക്കുയെത്തി  ചേരാൻ
സത്യത്തിനു എന്ത് ആഴമതില്‍ നിന്നും
തളിര്‍ വിരിയട്ടെ മഴയായി പൊഴിയട്ടെ
ഉണരട്ടെയവള്‍ കവിതകളായിനിയും


Saturday, March 29, 2014

കുറും കവിതകള്‍ -191

കുറും കവിതകള്‍ -191

വടി എടുക്കാതെ
നോട്ടത്തിലെ പെരുമഴ
കണ്ണ് നിറഞ്ഞു മണി നാല് മുഴങ്ങി

കൈകളില്‍ പൊന്നിന്‍ തിളക്കം
കണ്ണുകളിള്‍ക്കു മങ്ങല്‍
കാര്‍മേഘമാനം

അക്കരെ കൌമാര്യത്തെ
കാത്തു നില്‍ക്കും ബാല്യം
കാലത്തിന്‍ കൌതുകം

കല്‍പ്പടവുകളുടെ മുകളില്‍
വെയിലേറ്റു തളര്‍ന്ന ചെരുപ്പിന്റെ
ഭക്തിയാരുമാറിഞ്ഞില്ല

നിന്‍ ചിരി എന്നില്‍
പടര്‍ത്തുന്നു സംതൃപ്തി
ബുദായ് ലുവൊഹന്‍

ബാല്യത്തിന്‍ പിടിവിട്ടു
പരന്നൊരു പട്ടം നോക്കി
കാലം കടന്ന കന്നു

പുകമറയില്‍
ആറ്റികുറുക്കും
ജീവിത സായന്തം

ഓര്‍മ്മകള്‍ തണല്‍ വിരിക്കും
മുറ്റത്തെ ശബ്ദ കോലാഹലത്തില്‍
തിരിച്ചു വരാത്ത ബാല്യം

തെരവോരത്തെ മര  ചുവട്ടിലെ
കളിയുടെ മറവില്‍
ചിരി പകരും കര്‍ണ്ണാ ഭരണം

കമഴ്ത്തിയ കുടത്തില്‍
ജീവിത ലഹരി നിറക്കും
ഒരു വഴിയോര കാഴ്ച

മരം പിഴുത് കുന്നിടിച്ചു
വരുന്നുണ്ട് രാക്ഷസ ചിരിയുമായി
ഇന്നു ഗ്രാമ ദുഃഖം

മഞ്ഞിലലിഞ്ഞു
ഇളവെയിലില്‍
വിയര്‍പ്പുമായി റ്റൊരു കാട്ടുപൂവ്

ഒരു തുള്ളിക്കായിനി
യുദ്ധം മുഴങ്ങുമോ
ലോകാവസാനം

കണിയൊരുക്കി നീ കാത്തിരിപ്പു
മിഴിതുറന്നു നാണയ
കിലിക്കങ്ങളെ കൈപ്പറ്റുവാന്‍

വള കിലുക്കങ്ങളില്‍
എല്ലാം മറന്നിതോ
നിന്‍ ശക്തി പ്രണയമേ

മൂടല്‍ മഞ്ഞു നിറഞ്ഞു
മനസ്സിന്‍ മാനത്തു
മോഹങ്ങളേറിയിറങ്ങി

Friday, March 28, 2014

ഞാൻ ഞാൻ മാത്രം

ഞാൻ ഞാൻ മാത്രം

ഞാനൊരു മാതാന്ധനല്ല എനിക്കയറിയില്ല
ആരെയും അറിഞ്ഞു കൊണ്ട് നോവിക്കാൻ
ദിക്കുകളിൽ ഇല്ല വിശ്വസമോട്ടുമേ
കാറ്റോ അന്ഗ്നിയോ സമുദ്രമോ പിന്നെ
മറ്റു പഞ്ചഭൂതങ്ങളോ  നക്ഷത്രങ്ങളുടെ
തിലക്കങ്ങൾ എന്നെ അത്ഭുതപ്പെടുത്താറില്ല
മഞ്ഞ ലോഹങ്ങലോ വജ്രമോ രത്നങ്ങളോ ഒന്നുമേ
എന്നിൽ ഒരു ആഗ്രഹങ്ങൾ ഒരുക്കാറില്ല
ഞാൻ ഒരുമ ഇഷ്ടപ്പെടുന്നു ,ചിരികളിൽ
സംസാരങ്ങളിൽ സംഗീതങ്ങളിൽ
സ്നേഹങ്ങളിൽ സ്നേഹം
സന്തോഷങ്ങൾ സംതൃപ്തി തേടുന്നു
നീയും ഞാനുമായി വിത്യസങ്ങളില്ല
എനിക്ക് ജനനമരണങ്ങളില്ല
എല്ലാം ഞാൻ ഞാൻ ഞാൻ മാത്രം

Thursday, March 27, 2014

എന്റെ പുലമ്പലുകള്‍ -18

എന്റെ  പുലമ്പലുകള്‍ -18

ഓരോ ദിനവും മനോഹരമായിരിക്കുന്നു
ദിവസത്തിന്‍ തുടക്കം  കുറേശെ
പ്രകാശ പൂരിതമായിരിക്കുന്നുയെങ്കിലും
ജീവിക്കുക ദിനത്തിന്‍ ഓരോ നിമിഷങ്ങളും
എന്തെന്നാല്‍ ജീവിതത്തിന്റെ ഓരോ നിമിഷവും
വളരെ മനോഹാരിത നിറഞ്ഞതാണെന്നും

ദിന  രാത്രങ്ങളുടെയും  ഋതു ഭേദങ്ങളുടെയും
മായ കാഴ്ചകളിൽ മയങ്ങാതെ ജീവിക്കാൻ പഠിച്ചിരിക്കുന്നു
ഇപ്പോള്‍ മനസ്സിലാക്കുന്നു ദുഃഖ മെന്നോ സന്തോഷമെന്നോ
രണ്ടും നിമിഷങ്ങള്‍കൊണ്ട്  രണ്ടു രണ്ടുവഴി പിരിഞ്ഞു
ദുഃഖം ദുഖത്തിന്റെയും  സന്തോഷം സന്തോഷത്തിന്റെ വഴിയെയും

പലരും പലരെയും കണ്ടുമുട്ടാം ജീവിതത്തെ അറിഞ്ഞവരും
അകലെനിന്നും മരീചികയെന്നോണമെന്നറിയാതെ
തിളക്കങ്ങളുടെ പിറകെ പായുന്നവരും അവസാനം
എല്ലാം മായെന്നറിയാതെ നട്ടം തിരിഞ്ഞു വേപഥു പൂണ്ട്
 നട്ടം തിരിഞ്ഞു വെറുതെ പാഴാക്കുന്നു ദിവ്യമാമി ജന്മത്തിന്‍
ഉദ്ദേശ മേന്തെന്നറിയാതെ കഷ്ടം ,ഇത് നഷ്ടം തന്നെ

തലേവര

തലേവര

ഈ ജീവിതം ഒന്നുമേ നല്‍കുന്നില്ല
ദുഖവും കണ്ണുനീരുമല്ലാതെ
ഒഴുകുന്നു ഈ ജീവിത നദിയിലുടെ
എല്ലാവര്‍ക്കും സ്നേഹവും പ്രണയവും
കിട്ടിയെന്നു വരികയില്ല  അതിനും
വേണം ഭാഗ്യം അല്ലെങ്കില്‍ അല്‍പ്പം തലേവര

Wednesday, March 26, 2014

നടക്കാമിനിയും ...

നടക്കാമിനിയും ...

കുറെ ദൂരമെന്‍ കുടെ നട കോള്‍ക
ഹൃദയത്തിലുള്ളവ കണ്ണിലുടെ വായിച്ചറിക
ഇല്ലെങ്കില്‍ പറഞ്ഞു തരാം വാക്കാലെ
പൂവിനെ പോല്‍ ചുണ്ടുകളില്‍ വിഷാദമാര്‍ന്ന
മഞ്ഞിന്‍ തുള്ളി പടര്‍ത്താമെല്ലെ
കാതുകളില്‍  പഴയൊരു യുഗ്മഗാനത്തിന്‍
അഗ്നി പടര്‍ത്താം മറ്റുള്ളവര്‍ പറഞ്ഞു അറിയുമ്പേ
പ്രണയമെന്നത് നാമറിഞ്ഞു അറിയാതെ
പറയുവാന്‍ ആകില്ലല്ലോ ഏറെ പിന്നെ
കാറും കോളും നമുക്കനുകുലമല്ലോ എന്നിട്ടുമെന്തേ
അറിയാതെ മഴവില്ലിന്‍ ചാരുതയാല്‍
നിന്‍ മുഖമെന്തേ മറയക്കുന്നു പിന്നെയും പിന്നെയും
കാര്‍ മേഘശകലങ്ങളാല്‍ വരിക വരിക നടക്കാമിനി
നിമിഷങ്ങളെറെയില്ലയി ജീവിത പന്താവിലുടെ നാം

Monday, March 24, 2014

നിന്‍ മുഖം തേടി

നിന്‍ മുഖം തേടി

നവ നയനങ്ങള്‍ ആകാശത്തെ ചൂഴ്ന്നു ഇറങ്ങുമ്പോള്‍
ആയിരം തലയുള്ള സര്‍പ്പം കൊല്ലുവാനോരുങ്ങുന്നു
മകരമാസം  നക്ഷത്ര മഴയാല്‍ നിറഞ്ഞു തുളുമ്പുന്നു

ചിറകിട്ടടിച്ചു തുഴഞ്ഞു പോകുന്ന ആകാശ പറവകളില്‍
കാറ്റിലാടി നില്‍ക്കുന്ന മരകൂട്ടങ്ങള്‍ക്കിടയില്‍
താഴവാരങ്ങളില്‍ മധുരം നുകരും ശലഭ കൂട്ടങ്ങളിളൊക്കെ

തേടലുകളില്‍ നിന്‍ മുഖമാത്രമെന്തേ കണ്ടില്ല
കുളിരിരു പെയ്യ്തു രോമരാജികള്‍ വീണ്ടും
ചുംബന കമ്പന ലഹരിക്കായി തുടിക്കുന്നുSunday, March 23, 2014

കുറും കവിതകള്‍ 190

കുറും കവിതകള്‍ 190

വേനലിനോടോപ്പം
മണ്ണോടു ചേരാന്‍ ഇല
മാനം കരയാന്‍ കാത്ത്

ഓര്‍മ്മകളുടെ പെയ്യാ
കിനാക്കളില്‍ മനം
മാനം നോക്കി സഞ്ചാരം

പൊള്ളയാക്കി ശബ്ദം
കാറ്റിന്റെ നിർദയമായ കുരുക്ക്
ജലരേഖയാക്കുന്നു സമയത്തെ
ഏറെ വിസ്പോടനം

സ്നേഹം പദം പറഞ്ഞു
വാവിട്ടു കരയാനാവാതെ
നോവറിഞ്ഞ പ്രണയം

വിരലുകളറിഞ്ഞു
മണമതു തീര്‍ത്തു
മംഗള മുഹുര്‍ത്തമാല്യം

സുറുമയെഴുതിയ കണ്ണുകളില്‍
മയിലാഞ്ചി ചുമപ്പു
ഗ്രീഷ്മ സന്ധ്യാംബരം

തമ്മിൽ കണ്ടപ്പോൾ
നിഴലകന്ന മാനം
ആനന്ദ മുഹുർത്തം

പൊള്ളയാക്കി ശബ്ദം
കാറ്റിന്റെ നിർദയമായ കുരുക്ക്
ജലരേഖയാക്കുന്നു സമയത്തെ

നിലാവ് വെള്ളി തകിടുപോലെ
സ്വപ്നങ്ങളെ അട്ടിമറിക്കുന്നു
ഇന്നു രാവിലില്ലാ ദുഃസ്വപ്നം

ലോഹപ്പക്ഷി
റാഞ്ചിക്കിടപ്പതു
കടലോ കരയോ

ഇലപൊഴിയും
മഴയുമായി ഗ്രീഷ്മം
പടിയിറങ്ങും സന്ധ്യ

കഥപറഞ്ഞു
നിഴലുകള്‍
പ്രണയപരിഭവം

വിയർപ്പു വിഴുങ്ങിവന്നവന്
യാമിനിയവൾ പുളകം
ആശ്വാസവിശ്വാസം

ഇരുനുറ്റിഎഴുപത്തിരണ്ടിന്റെ
മാന്ത്രിക സംഖ്യക്കായി നട്ടോട്ടം
നോട്ടക്ക് ഒരു ചെറു പുഞ്ചിരി

Saturday, March 22, 2014

എന്റെ പുലമ്പലുകള്‍ -17

എന്റെ പുലമ്പലുകള്‍ -17

നിന്നെ ഒളിപ്പിച്ചു വെക്കുന്നു
കണ്‍ പീലികള്‍ക്കിടയിലായി
ഇമകള്‍ക്കറിയില്ലല്ലോ ഉരിയാടാന്‍
ഉറങ്ങുമ്പോള്‍ നനഞ്ഞു ഒഴുകുന്നിവകള്‍ക്ക്
മറക്കാനാവില്ലല്ലോ വേദന

മോഹങ്ങളുടെ ഒഴിയാ
ധരോവരമല്ലോ   ജീവിതസാഗരം
ആരെ ആഗ്രഹിച്ചുവോ അവള്‍ തന്നകന്നു
ദുഃഖങ്ങളുടെ ചുമടുകള്‍ ചുമലില്‍
അറിയുന്നവരൊക്കെ സന്തോഷമെന്ന പേരില്‍
പകരന്നു തന്നു പലപ്പോഴായി അഴലിന്‍
കുന്നിറക്കങ്ങളായി നീരുവച്ചയടയാളങ്ങളായി
ചുവന്നു തുടുത്ത കാല്‍ പാദങ്ങള്‍

സന്തോഷാശ്രു ഒഴുകട്ടെ തടയല്ലേ
ശോകത്തിന്‍ കണ്ണുനീര്‍ പതിക്കാതിരിക്കട്ടെ
എപ്പോഴെന്നറിയില്ലയി ജീവിതാന്ത്യം കുറിക്കുക
അതിനാല്‍യി  സൌഹൃദമൊരി-
ക്കലുമൊഴിയാതെയിരിക്കട്ടെ ഒരുനാളും


Thursday, March 20, 2014

ജന്മദുഃഖങ്ങള്‍

ജന്മദുഖങ്ങള്‍

കുളിച്ചോരുങ്ങുന്നു ദിനങ്ങളത്രയും
അങ്കുരിപ്പു ദീനങ്ങളാകെ ചുറ്റും
കരിഞ്ഞുണങ്ങിയ ജീവിതവേലികള്‍
ക്രൂരമുള്ളുകളെല്‍പ്പിക്കുന്നു അറിയാതെ

ദുര്‍മേദസ്സയെന്നു ഒരു പറ്റമറിയിക്കുമ്പോള്‍
ദുശകുനമെന്നു മറുപക്ഷവുമിങ്ങനെ കരുത്തുയെറ്റുന്നു
ദശാസന്ധികള്‍ പ്രതിന്ധികളായി പത്തി വിരിക്കുന്നെരം
ദാനമായി കിട്ടിയൊരി ജന്മമേ എന്താണ് നിന്‍ ചിന്തകളിങ്ങനെ

ഇതിഹാസങ്ങള്‍ ചമക്കുന്നോരെ ഒന്നു
ഇതിലെ വന്നുടെയി തണലിലിത്തിരിനേരമിരുന്നുടെ
ഈണമുതുര്‍ത്തു ഹൃദയതാളമറിഞ്ഞു പകര്‍ന്നു
ഇഹപര ദുഃഖ മകറ്റിയകന്നുടെ സുഹൃത്തേ

Monday, March 17, 2014

ആശങ്ക

ആശങ്ക

കരയും കടലും തമ്മില്‍
പിണങ്ങിയതെന്തേ
കാറ്റും കാര്‍മേഘത്തിനാലോ
നിലാവിന്റെ കുളിരിനാലോ
വെയിലേറ് ഏറ്റതിനാലോ
അതോ സൂര്യനും ചന്ദ്രനും
ഒരുപോല്‍ ഉദിച്ചതിനാലോ
കാരണം എന്ന മാരണം തേടി
നോസ്സിന്‍ കാരണമാവാതെ
നിര്‍ത്തട്ടെ എന്റെയി
വാക്കിന്‍ വരി തീര്‍ക്കുമി
ചിന്തതന്‍ ആശങ്ക 

Sunday, March 16, 2014

കുറും കവിതകള്‍ 189

കുറും കവിതകള്‍ 189

കയറിന്റെ അറ്റത്തു
നാല്‍ക്കാലിക്കൊപ്പമിരുകാലി
മണികിലുക്കി ഭിക്ഷാടണം

ശലഭങ്ങളുടെ ചുമലില്‍
പുഞ്ചിരിമായാതെ
കേവുഭാരത്തിന്‍ അഭ്യാസം

കാത്തു നിന്ന കാലുകളുടെ
അറ്റത്തു മൗനം പുണ്ട്
യാത്രാമൊഴി

ഇലകൊഴിച്ചു
ആകാശത്തെ നോക്കി
ദാഹശമനത്തിന്‍ നൊമ്പരം

വിശപ്പടക്കാന്‍
വഴിയോരത്ത്
പറുദയണിഞ്ഞു മുച്ചാടന്‍

മൗനമുടച്ചു
നാവുകളാടാൻ കാത്തു
കുഞ്ഞുകാലുകൾക്ക് തരിപ്പ്

എന്‍ ജീവിതോര്‍ജ്ജമേ

എന്‍ ജീവിതോര്‍ജ്ജമേ

ഇല പൊഴിയും കാടുകളില്‍
ഇമയടയാതെ നോക്കിക്കാണും
ചാമരം വീശും കുളിര്‍ തെന്നലേ
നീകൊണ്ടുവന്നയി ഗന്ധമവളുടെ
സാമീപ്യം ഞാനറിയുന്നു ഏറെ
മുളം തണ്ടിലെ  സുഷിരങ്ങളില്‍
തീര്‍ക്കും ഗാനവീചിയിലുമവളുടെ
രതിവസന്തം മോഹമേറ്റുന്നു
നിമോന്നതങ്ങളില്‍ ശിശിരം പൂക്കുമ്പോള്‍
പൂപൊടി മധുരം തീര്‍ക്കും അധരപാനത്തിനായി
ഓര്‍മ്മകളില്‍ ഓളം തീര്‍ത്തകലല്ലേ
നിനവിലും കനവിലുമെന്നുമേന്നും
എന്നോടൊപ്പം നീ ഉണ്ടാവണമേ
മനം മയക്കുമെന്നിലെ ഇണ പിരിയാ
ജീവിതോര്‍ജ്ജമാം കവിതേ  

Friday, March 14, 2014

കുറും കവിതകള്‍ 188

കുറും കവിതകള്‍ 188


കൊളുന്തു നുള്ളി
മലയേറുന്ന കാറ്റിനു
ജീവിതത്തിന്‍ കടുപ്പം

ദുഖങ്ങളെ ഇടിച്ചമര്‍ത്തി
പരത്തി വെയില്‍ കായുന്നു
ജീവിത ചന്തയിലേക്ക്

അഞ്ചാറു ദിനങ്ങളുടെ
ദീനത അറിഞ്ഞു
തേങ്ങുന്ന മാറാട്ടം

സന്ധ്യാബരം
മാലചാര്‍ത്തി
ചേക്കേറല്‍

മാനം തണല്‍ വിരിച്ചു
സൂര്യന്‍ മറഞ്ഞു
ഋതുസംക്രമണം

മഞ്ഞളാടി പൂക്കുല ചൂടി
നൂറും പാലും കഴിച്ചോരുങ്ങി
മുറജപം നടത്തുന്ന സന്ധ്യാബരം

മിന്നാമിനുങ്ങുകളോടോപ്പം
മിന്നലിന്‍ വെട്ടം
കാറ്റിനൊരു നാണം

കന്നി കൊയ്ത്തു
കോരനും കാളിക്കും
കഴുത്തറുത്തു ചോര

മാനത്തെ മേഘക്കീറിനിടയില്‍
മോഹപൂവുമായി വിരിഞ്ഞു
അമ്പിളി കനവ്

Wednesday, March 12, 2014

ഒന്നാകുന്നുവോ

ഒന്നാകുന്നുവോ  


പലരാവിലും  കേട്ടെന്റെ ഹൃദയത്തിൽ മുഴങ്ങും  
നിൻ കണ്ണിൽ വിരിഞ്ഞ ഗസൽ പൂക്കളായിരം    
മറക്കാനാവാത്ത ലഹരിയത് തന്നു മയക്കി 
ഓർമ്മകളിൽ പുതുവസന്തത്തിൻ മധുചഷകം 
ആ ലാസ്യത്തിൻ അലസതയിൽ 
നിൻ പദ ചലനങ്ങളും കുളിരുമറിഞ്ഞു 
മുല്ല പൂവിൻ മണം മയക്കും 
പുതു മണ്ണിൻ ഗന്ധവും  മാറിമറിയുന്ന 
ഋതു വർണ്ണത്തിൻ ചാരുതയിൽ  
ജന്മജന്മാന്തരങ്ങളാൽ ഇല്ലാതെയാകുന്നുവോ 
പ്രകൃതിയും പുരുഷനുമൊന്നാകുമ്പൊലെ. 

ജീ ആർ കവിയൂർ  
 
  

പാവക്കുട്ടിയുടെ നൊമ്പരങ്ങള്‍


പാവക്കുട്ടിയുടെ നൊമ്പരങ്ങള്‍ 


നാളുകളേറെ വീര്‍പ്പുമുട്ടി കണ്ണാടിക്കൂട്ടില്‍
കഴിഞ്ഞൊരു സുന്ദരിയാം നിന്നെ 
കളിത്തോഴിയാക്കി കൊണ്ടുവന്നു 
ചെറുസന്തോഷസന്താപ 
പൈദാഹാങ്ങളൊക്കെയുമറിഞ്ഞു-
മറിയാതെയും പരിഭവപടലപിണ -
ക്കങ്ങളൊക്കെയും മറന്നു 
കഴിയുമ്പോള്‍ കണ്ണുവെട്ടിച്ചു 
കശ്മലനാമൊരു ശുനകന്‍ കടിച്ചു കീന്തി 
ഇഴച്ചു കൊണ്ടുവന്നി പാതയില്‍ കിടത്തി
എനിക്കായി ഇപ്പോള്‍ നീ വാവിട്ട കണ്ണുനീര്‍ 
പൊഴിക്കുന്നുണ്ടാവുമോ പകരം നിനക്കായി 
പുഞ്ചിരി പാലിന്‍ മധുരം കാണാന്‍ നിന്‍ അച്ഛനിപ്പോള്‍ 
വേറെ ഒരുവളെ കൊണ്ടുവന്നു നല്‍കിയായിരിക്കും 
ഓര്‍ക്കുന്നു നിന്നോടൊപ്പമെത്ര നാള്‍ കഴിഞ്ഞു 
ഇപ്പോളിതാ എന്നെ ആരും ഒരുനോക്കു നോക്കാതെ 
കടന്നകന്നു പോകുമ്പോള്‍ കവി നീമാത്രമെന്തേ 
എന്റെ ചിത്രമെടുത്തു ചിത്തത്തില്‍ നോവു പകര്‍ത്തുന്നു 
''ഇന്നുഞാന്‍ നാളെ നീ ......'' 
കേഴുന്നു പാവക്കുട്ടിക്കൊപ്പം ഞാനുമറിയാതെ 
എത്ര ഓമനിച്ചു നെഞ്ചിലേറ്റി 
സങ്കടവും സന്താപങ്ങളും പങ്കുവച്ച 
നിന്റെ ഗതിയിത് കഷ്ടമെന്നു പറയാതെയിരിക്കവയ്യ 

കണ്ണിൻ ശസ്ത്രക്രിയ അമ്മയുടെ

 കണ്ണിൻ ശസ്ത്രക്രിയ അമ്മയുടെ


കണ്ണിമെക്കാത്തെ കാത്തിരുന്നൊരു കണ്ണുകളെ
കാലത്തിൻ കുത്തുയൊഴുക്കിൽ പാടചൂടി മറക്കുമ്പോൾ
കാരിരുമ്പിൻ സൂചി മുനയാൽ തോട്ടെടുക്കുന്നെരവും
കടിഞ്ഞുൽ പിറന്നവനെന്തേ വന്നില്ലന്തയെന്നയറിയില്ല
കർമ നിരതനാവുമോ കർമ്മകാന്ധാരങ്ങളിലായിയവൻ

പ്രാരബ്ദവിഗ്നങ്ങൾ ഒഴിയാതെ ഏറെ
പ്രതിബന്ധങ്ങളിൽ നട്ടം തിരിയുമ്പോൾ
പ്രതിയാക്കപ്പെടുന്നു ഞാനെന്ന സംജ്ഞ
പ്രാണവേദനയാൽ പിടയുന്ന മാനസ്സവുമായി
പ്രവാസലോകത്തിൻ മുൾമുനയിൽ ഏകനായി

എന്തിനേറെ പറയുന്നു സ്വന്തബന്ധങ്ങൾ
എത്രപറഞ്ഞാലും തീരുകയില്ലയിവിധം
എഴുതിയാൽ ഒടുങ്ങാത്ത വേദനകൾ
എത്രത്തോളം പേർ ഈ ജീവിത വഴിത്താരയിൽ
എന്നെ പോലെ വേട്ടയാടപ്പെടുന്നുമിന്നുമാവോ

Saturday, March 8, 2014

പ്രകൃതി മനോഹരി

പ്രകൃതി മനോഹരി മനോഹരി പ്രകൃതി നീ എന്നുമങ്ങു 
മായാതെ നീ എന്നും മഴയായി കാറ്റായി 
മഞ്ഞായി വെയിലായി 
മനസ്സിനു ആശ്വാസമായി 
നില്‍ക്കണേ ഇത് പോലെയെന്നും 
മനം നൊന്തു ഞാന്‍ നിനക്കായി 
കാത്തിരിക്കാം എപ്പോഴും 
മുളുവാനറിയാത്ത  എന്‍  
മനസ്സില്‍  വന്നൊരു  വരികളാല്‍  
 മഴയെ  നിന്നെ  ഓര്‍ത്ത്‌  നിന്ന്  
ഈ  ജാലക  വാതിലിലായി
 നിന്‍  സന്തോഷ  സാന്ദാപങ്ങള്‍  
എനിക്കായി  പകര്‍ത്തുകില്ലെ
എന്നെ  നീ  കവിയാക്കി 
 നിന്റെ  മായയാല്‍  എന്നെ  
എന്നും  നീ  അത്ഭുത  സതബ്തനാക്കിയില്ലേ 

ജയിക്ക സനാതനമേ

ജയിക്ക സനാതനമേ

കാണാകയങ്ങളില്‍ മുങ്ങി തുടിക്കും
പാതാള കരണ്ടികണക്കെ
മോഹതന്തുക്കള്‍ വലവീശി
 ഉടച്ചു നീറിനോവിക്കുന്നു
നേരറിയാതെ നിഴല്‍  നാടകങ്ങള്‍
ചമിപ്പോരിവര്‍ എറിയിറങ്ങിയ
നിമ്നോന്നതയുടെ മാറുപിളര്‍ന്നു
കൈയ്യാളുന്നു കമനിയ സ്വപ്ന സ്വര്‍ഗ്ഗങ്ങളൊക്കെ
വേദാന്ത സത്തകള്‍ മറപിടിച്ചങ്ങു
അട്ടഹസിച്ചു രസിക്കുന്നു
വല്‍ക്കലവും മരവുരിയുമുടുത്തിവര്‍
 ആത്മസത്യത്തെ വളച്ചൊടിക്കുന്നു
മേധാവിത്തത്തിന്‍ ഇടംനേടാന്‍
ആശ്വമേറി ഖഡ്ഗവും മേന്തി
മനുഷ്യമനസ്സുകളില്‍  അവതാരങ്ങളായി
മരുവുന്നു ഇവര്‍  കലികള്‍
അഗ്നി തത്വങ്ങളെ മുന്‍പില്‍ നിര്‍ത്തി
പഞ്ചഭൂത നിഗ്രഹങ്ങള്‍ക്കൊരുങ്ങി
പിടികൊടുക്കാതെ മുന്നേറുന്ന മറയായി
ചമയ്ക്കുന്നു അര്‍ത്ഥമേറിയിവര്‍ക്കെതിരെ
ചോദ്യമേറിയാന്‍ ഇല്ലന്നു ചാര്‍വാകന്മാരും
 ചമ്മട്ടിക്കടിക്കാന്‍ നീതി ശാസ്ത്രങ്ങളും
ഇല്ല നശിക്കില്ലയി സനാതനമായ
സത്യങ്ങളൊക്കെ ഏറെ തപം ചെയ്യ്തൊരു
ശക്തി നിലനില്‍ക്കുന്നുണ്ടിവിടെ എന്ന്
മറക്കരുതാരും ജയിക്ക ജന്മ ഭൂമി ഭാരതാംബേ
   

ഹൃദയവ്യഥകള്‍

ഹൃദയവ്യഥകള്‍

ഹൃദയം നിറയട്ടെ എന്‍ ഗസലിന്‍ വരികളാല്‍
ഹൃദ്യമായിയേറ്റു പാടുന്നു കുയിലുകള്‍ മോഹനം
ദുനിയാവിനെ ജയിച്ചു നിന്നാല്‍ തോല്‍ക്കുന്നു
കദനങ്ങലായിരം നീതന്നു പോയകീറിയ
ജീവിത കുപ്പായത്തെ കണ്ണുനീരില്‍
തീര്‍ത്തൊരു നൂലാല്‍ തുന്നുന്നുയിന്നും
അടുക്കും തോറുംമകലുന്നതെന്തേ
എന്‍ പ്രണയത്തെ ചുണ്ടോടടുപ്പിച്ചു
ലഹരി നുകര്‍ന്നിട്ടു വെറുതെ ഒരു പാഴ്
കളിമണ്ണിന്‍ ചഷകമായി ഉടച്ച്യെറിയുവതെന്തേ
ചാനോളം വയറിന്റെ നോവും പേറി
ഞാനൊരു യാത്രക്കാരനാം നാടോടി
അവസാനമെനിക്കും നിനക്കും വേണ്ടതിയത്
വെറും ആറടി മണ്ണുമാത്രമെന്നറിയുക സഖേ ....

ശരണമഹനുമതെ

രാമദാസകം സ്വാമി വിശ്വമോഹനം
രാമ ദൂതകം സ്വാമി ആരാധ്യപാദുകം
അരിവിമർദ്ദനം സ്വാമി നിത്യ നർത്തനം
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണമഹനുമതെ സ്വാമി ശരണമഹനുമതെ
ശരണമഹനുമതെ സ്വാമി ശരണമഹനുമതെ

ശരണ കീർത്തനം സ്വാമി ശക്തമാനസം
ഭരണലോലുപം സ്വാമി രാമസേവിതം
പണ്ഡിത കേസരീം സ്വാമി ഭീമസോദരം
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണമഹനുമതെ സ്വാമി ശരണമഹനുമതെ
ശരണമഹനുമതെ സ്വാമി ശരണമഹനുമതെ


സാഗരതരണമതി വേഗാ സ്വാമി ഭക്തി ദായക
സീതാന്വേഷകാ സ്വാമി രാമമാനസാ
സൂഷ്മ രൂപധാരിം സ്വാമി രാമനാമ പ്രിയാ
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണമഹനുമതെ സ്വാമി ശരണമഹനുമതെ
ശരണമഹനുമതെ സ്വാമി ശരണമഹനുമതെ

ഗദായുദധാരീം  സ്വാമി രാമ ഗാനപ്രിയം
ലക്ഷ്മണ പ്രാണദാത്രേ സ്വാമി വജ്രകായക
ചിരംജീവിനേ സ്വാമി രാമ ചിത്ത സംപ്രീതാ
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണമഹനുമതെ സ്വാമി ശരണമഹനുമതെ
ശരണമഹനുമതെ സ്വാമി ശരണമഹനുമതെ

ദീനബംധവേ സ്വാമി പ്രസന്നാത്മനേ
സീത സവേത സ്വാമി ശ്രീരാമപാദ സേവിദാ
ലോകപൂജ്യായ സ്വാമി പണ്ഡിത ശ്രേഷ്ടാ
കേസരി നന്ദന സ്വാമി ദേവമാശ്രിതെ

ശരണമഹനുമതെ സ്വാമി ശരണമഹനുമതെ
ശരണമഹനുമതെ സ്വാമി ശരണമഹനുമതെ

പ്രഭാദിവ്യകായം സ്വാമി  പ്രകീര്‍ത്തി പ്രദായം
പ്രാണനായകം സ്വാമി പ്രണവമന്ദിരം
പ്രണതകല്പകം സ്വാമി സുപ്രഭാഞ്ചിതം
മാരുതാത്മജം സ്വാമി ദേവമാശ്രയേ

ശരണമഹനുമതെ സ്വാമി ശരണമഹനുമതെ
ശരണമഹനുമതെ സ്വാമി ശരണമഹനുമതെ

Friday, March 7, 2014

വിരഹ നൊമ്പരങ്ങള്‍

വിരഹ നൊമ്പരങ്ങള്‍


ഹൃദയത്തിലാഗ്രഹങ്ങളെ അമര്‍ത്താനും
ദുഖങ്ങളെ കണ്ണുകളിലോളിപ്പിക്കാന്നും
എല്ലാമെന്നിലോതുക്കി അടക്കിയും
ചുണ്ടുകളിലമര്‍ത്തി പുഞ്ചിരിയെ
മുഖത്തു നിലനിര്‍ത്തുവാന്‍ പഠിച്ചു

ഈ വസന്തത്തില്‍ മഴ പെയ്യ്തു ഒരുപാടെങ്കില്‍
വെള്ളത്തിന്‍ ഓരോ തുള്ളികളിലുമവളുടെ  ഓര്‍മ്മകളേറെ
സുഖസുന്ദ്രരമി കാലാവസ്ഥയില്‍ ഇല്ലാതെ പോയല്ലോ
മേഘങ്ങളോടോപ്പമി കണ്ണുകളില്‍ നിന്നും നീര്‍യേറെ ഒഴുകി

പ്രകൃതിയുടെ പ്രതിഭാസങ്ങളില്‍ രാവില്ലായിരുന്നെങ്കില്‍
കനവുകളിലെങ്കിലും അവളെ കാണാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍
ഈ ഹൃദയം തന്നെ ദുഖത്തിന്‍ കാരണമാകില്ലായിരുന്നെകില്‍
ഹൃദയം തന്നെ ഇല്ലായിരുന്നെങ്കില്‍ പിന്നെയി
നീയില്ലാത്ത  ലോകം തന്നെ ഉണ്ടാവുമായിരുന്നോ


Thursday, March 6, 2014

വിഷുപ്പക്ഷിയെ കാത്തു

വിഷുപ്പക്ഷിയെ കാത്തുമീനം കഴിയുമ്പേ
മേനിയഴകു  തീര്‍ക്കാന്‍
മഞ്ഞളണിഞ്ഞുവോ
മേടത്തിന്‍ തിളക്കം
മനമാകെ കൈ നീട്ടുന്നു
നാണയ കിലുക്കങ്ങള്‍ക്കായി
മാനമുട്ടുന്നു ഓര്‍മ്മയുടെ
ചക്രവാള സീമയില്‍
കൈയ്യാട്ടി വിളിക്കുന്നു
''ഓലപ്പീലി ചൂടും ''
കരിവള തരിവള കൊലിസിന്‍
കാല്‍പെരുമാറ്റങ്ങള്‍ കാതോര്‍ത്തു
സമാന്തരങ്ങളില്‍ കൂകി വിളിച്ചു
പോകാന്‍ വിളിക്കുന്നു മലനാട്ടിലേക്ക്
വിഷു അടുക്കാറായിയെന്നു
------------------------------------------------------------------------
ചിത്രം ഞാന്‍ താമസിക്കും തെരുവിലെ പൂമരം പൂത്തു നില്‍ക്കുന്നു

തേടല്‍

തേടല്‍

വിറയാര്‍ന്ന ചുണ്ടില്‍
പറയാന്‍ മറന്നുപോയതൊക്കെ
വായിച്ചെടുത്തു മനസ്സിനാല്‍

തെളിഞ്ഞു നിന്‍ വാക്കുകള്‍
പേറുമാ മൌനത്തിന്‍
ആര്‍ദത അറിഞ്ഞുമറിയാതെ

എഴുതുവാന്‍ ഏറെ കൊതിച്ചു
വരികളെറെ വെട്ടിത്തിരുത്തി
ചുരുട്ടി എറിഞ്ഞ കടലാസ്സിനോടൊപ്പം

എവിടെയോ നഷ്ടമായ
ഹൃദ്യമാം  നിന്‍ പുഞ്ചിരി
തേടിയലയുന്നു ജന്മ ജന്മങ്ങളായി 

എന്റെ പുലമ്പലുകള്‍ -16

എന്റെ പുലമ്പലുകള്‍ -16

ഞാന്‍ പുഷ്പമല്ല എങ്കിലും മണമെന്തെന്നറിയാന്‍  കഴിയും
കരഞ്ഞില്ലെങ്കിലും നൊമ്പരമെന്നതിനെ മറക്കാന്‍ കഴിയും
ലോകം സന്തോഷമറിയിക്കുന്നു എന്‍ പ്രവര്‍ത്തിയാല്‍
എന്തെന്നാല്‍ ആരെയും കാണാതെ തന്നെ എനിക്കു
ബന്ധങ്ങളെ ചേര്‍ത്തു പിടിച്ചു  കഴിയുവാന്‍ ആകുന്നു

നനയണമെന്നു  അത്രയ്ക്ക് നിര്‍ബന്ധമാണെങ്കില്‍
ഉറ്റു നോക്കുകയെന്‍ കണ്ണിലെക്കായി മാത്രം
മഴ എല്ലാവര്‍ക്കുമായി പെയ്യുന്നതല്ലേ
എന്നാല്‍ ഈ കണ്ണുകള്‍ പെയ്യ്തു
തീരുന്നത് നിനക്കായിയല്ലോ

കണ്പീലിതുമ്പുകള്‍ ഇന്നുവരെയും നനഞ്ഞിട്ടില്ല
അവരൊക്കെ വിചാരിക്കുന്നു ഞാന്‍ കരഞ്ഞിട്ടില്ലയെന്നു
പിന്നെ ആരായുന്നു ഉറക്കത്തിലാരെയെങ്കിലും കിനാകണ്ടോയെന്നു
ഇല്ലയവറിയുന്നില്ലയിവര്‍  ഏറെ നാളായി ഞാന്‍ ഉറങ്ങാറില്ലയെന്നു

കരയുവാനല്ല കരയിപ്പിക്കാന്‍ ഉള്ളതും
നൊമ്പരം നല്‍കും പ്രണയത്തെ
കാത്തു സംരക്ഷിക്കുവാനുമുളളതും
ചിരിക്കുമ്പോള്‍ കണ്ണുകളെ  ഈറനണിയിക്കുന്നതും
ഹൃദയമെന്നഒരുവന്റെ  ശിക്ഷ മാത്രമല്ലോ

Wednesday, March 5, 2014

കുറും കവിതകള്‍ 187

കുറും കവിതകള്‍  187

കാതോര്‍ത്തു കരഞ്ഞു
പശു ക്കിടാവ്
കാശി യാത്ര

മീന്‍ വെട്ടുന്നു അമ്മ
കാത്തു നിന്ന പൂച്ച
യുദ്ധാന്തരീക്ഷം

മനമെന്ന  കോവിലില്‍
കൊടിയെറ്റും ആറാട്ടും
ചിന്തകള്‍ ചരിഞ്ഞു

നീയില്ലാതെന്തു
ഉദയാസ്തമനങ്ങള്‍
വിരഹ ചൂട്

താഴവതാഴവരങ്ങളില്‍
കുളിര്‍ക്കാറ്റ്
രതിജന്യ ലഹരി

ഒഴിഞ്ഞ കുപ്പി
ലഹരി നിറഞ്ഞ കാല്‍പാദം
രാത്രിക്കു  വന്ധ്യത

കഞ്ഞിക്കലം
ഇളക്കുന്ന തവിക്കണ
പാട ചൂടിയ മിഴികള്‍

Tuesday, March 4, 2014

സുഹൃതത്തിന്‍ കഥ

സുഹൃതത്തിന്‍ കഥ

ഒരു നാഴി അവിലിന്‍ കഥകേട്ടു
ഉറങ്ങുന്നൊരു കണ്മണി നിനക്കായിന്നു
കരയാതെ കണ്ണുനീര്‍ വാര്‍ക്കാതെ
കരളിന്റെ നൊമ്പര ഗാനം പടാമിനിയും

കല്ലും മണ്ണും നെല്ലും ഉരലിലിട്ടു
കുത്തിയവലാക്കി പൊതിഞ്ഞു
കണ്ണുകാണാ പകലില്‍ മെല്ലെ
ചകോരാതി പക്ഷിയുടെ പാട്ടുകേട്ട്

മലയും കാടും നാടും പുരങ്ങളും പിന്നിലാക്കി
നടന്നകന്നു സതീര്‍ത്ഥ്യ രാജമന്ദിരം തേടി
വിശന്നു പരവശനാം  സുധാമാവിനെ
സവിധത്തില്‍ ആനയിച്ചിരുത്തി സല്‍ക്കരിച്ചു

കുശലം ചോദിച്ചുമെല്ലേ എളിയില്‍  തിരുകിയ
കീറിയ ശീലതുനിക്കെട്ടില്‍ നിന്നും ഒരുപിടി വാരി
അവലതു വായില്‍ ഇട്ട കൃഷ്ണന്റെ കൈയ്യില്‍ പിടിച്ചു
അവള്‍ രുഗ്മിണി തടുത്തു ഏറെ അര്‍ത്ഥം കൈവിടാതെ

ദാരിദ്ര ദുഃഖം അറിയിക്കാന്‍ മറന്നൊരു കുചേലന്‍ ചാലെ
നടകൊണ്ടു സ്വന്തം കുടിലുതേടി നിന്നു കൊട്ടാര സദൃശ്യമാം
ഭവനത്തിന്‍ മുന്നിലായി തന്നെ നോക്കി ചിരിക്കും കണ്ണുകള്‍
തന്‍ അര്‍ത്ഥ പാതിയും മുഴുവനാം മക്കളും അത്ഭുതം കുറും കാഴ്ചയായി

അകന്നിത് സംസാര ദുഖമാം ദാരിദ്രത്തിന്‍ കഥ കേട്ട്
ഒപ്പം ഉറങ്ങിയിതു ലോകവും പൈതലുമങ്ങിനെ ഇനിയെന്ത്
പറയേണ്ടു ഇന്നുണ്ടോ ഇതുപോല്‍ വേദന അകറ്റി
ഹൃത്തില്‍ സുഖമുണ്ടോ എന്നാരായും സുഹൃത്ത്

Monday, March 3, 2014

വാഞ്ഛയില്ലാതെ

വാഞ്ഛയില്ലാതെമധുരകയ്യിപ്പുയെറുന്നു യമുനേ
നീ ഉറങ്ങുകയാണോ ഒന്നുമറിയാതെ
നിമ്നോന്നതങ്ങളിലെ കുളരിന്‍
ലഹരിയില്‍ മയങ്ങി കിടക്കുകയാണോ
നിന്നിലലിയും രേതസ്സുകലുടെയും
കബന്ധങ്ങളും ഒക്കെ നിനക്ക്
വെറുപ്പുളവാക്കുന്നില്ലേ
കണ്ണന്റെ ഓര്‍മ്മയിലാണോ
രാധയോടുള്ള പ്രമം നിന്നില്‍
മൌനം ഏറെ എന്തെ പറയു
ഷാജഹാന്റെ പ്രണയ കുടീരത്തിന്‍
നിഴയുകള്‍ പേറുന്ന നിന്‍ കണ്ണുകള്‍ക്ക്‌
തിളക്കം കുറഞ്ഞുവോ ?!കാലത്തിന്‍
കരിപടര്‍ത്തും ക്രൂരതകള്‍ ഏറെ നിറഞ്ഞു
നീ എന്നിട്ടും അനസൂതമായി ഒഴുകുന്നു
കര്‍മ്മ ഫല വാഞ്ഛയില്ലാതെ

Sunday, March 2, 2014

വേനല്‍ കനവുകള്‍

വേനല്‍ കനവുകള്‍വേനല്‍ മഴയലില്‍ നനഞ്ഞു ഗന്ധം പകരും
പൊടി മണ്ണില്‍  കാല്‍ച്ചവിട്ടി നിന്ന്
രതിജന്യമായ സപന്ദന ലഹരിയില്‍
മനസ്സിന്‍ താഴവരങ്ങളില്‍ എവിടെയോ
പൂത്തു  തുമ്പയും കണിക്കൊന്നയും
നീലഭ്രിങ്കാതിമണക്കും മുടിയിഴകളില്‍
തുളസി കതിര്‍ കിനാക്കളില്‍ പുഞ്ചിരി
പൂമഴയായി നിറഞ്ഞു നില്‍ക്കുന്നു മറക്കാതെ
നിന്‍ ഓര്‍മ്മതന്നകലും  കനവുകളോക്കെ