മനസ്സിൻ്റെ പിൻ നടത്തം

മനസ്സിൻ്റെ പിൻ നടത്തം

പലവഴിക്ക് പിരിഞ്ഞു പോയ 
പിച്ചവെച്ച ബാല്യമേ 
ശലഭചിറകിലേറിയൊന്ന് 
ശുഭയാത്ര പോകാൻ മോഹമായി 

കണ്ണൻ ചിരട്ടയിലെ മണ്ണും 
കണ്ണിമാങ്ങകളോക്കെ പെറുക്കി 
കളിചിരിയായി കഴിഞ്ഞു കൊഴിഞ്ഞ 
കാലമിനിയും വരുകയില്ലല്ലോ 

തിരികെ നടക്കും വഴിയിൽ 
ധരിച്ചുനിന്ന് യൗവനമേ വനമേ 
നിന്റെ ഓർമ്മകളിന്നും 
വീണ്ടും മിന്നി മറയുന്നു 

ജീവിത സായന്തനത്തിൽ 
മുക്കൂട്ടുകളുടെ ഗന്ധത്താൽ 
നോവുകളുടെ നടുവിൽ 
നടു നിവർത്തി കണ്ണടച്ചുമെല്ലേ 

ജീ ആർ കവിയൂർ
30 11 2024 



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “