വാക്കുകൾക്കപ്പുറം

"വാക്കുകൾക്കപ്പുറം"

ആദ്യ നാളുകളിൽ ഭ്രമിപ്പിക്കും
പിന്നെ ഭാരമായി തോന്നുമെങ്കിലും
ഇണക്കപിണക്കങ്ങളിലായ്
സ്നേഹം നിലനിർത്തുമ്പോൾ
തെളിയുന്നു ജീവിത വഴികൾ.

പ്രതീക്ഷയുടെ പൊൻ കിരണമായ്
തലമുറകളുടെ പ്രദീപം തെളിച്ചു
മൗനത്തിൻ നീളുന്ന വാക്കുകൾ
ഹൃദയം നിറയ്ക്കും ചിരിയുമായി.

യാത്രയക്കവസാനം എത്തുമ്പോഴെവിടെ
സ്നേഹത്തിന്റെ മൃദുസംഗീതം
നിറയ്ക്കും ഹൃദയത്തിന്റെ വീഥികൾ,
ജീവിതാന്ത്യത്തിൽ ഭരിതമാക്കുന്നു ഭാര്യ.


ജീ ആർ കവിയൂർ
15 12 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “