Posts

Showing posts from February, 2013

കുറും കവിതകള്‍ - 58 -പ്രകൃതിയും മനസ്സും

കുറും  കവിതകള്‍ - 58 -പ്രകൃതിയും മനസ്സും മനസ്സിലെ നൊമ്പരങ്ങളെ തുടച്ചു മാറ്റാന്‍ തേടി തൊടിയിലെ  മഷി തണ്ട് ആദ്യം കയ്ക്കും പിന്നെ മധുരിക്കും നല്ലിക്ക പോലെയല്ലോ പ്രണയം ഇന്നും ഓര്‍മ്മകള്‍ ചാഞ്ചാടുന്നു പഴയ പുസ്തകത്തില്‍ പെറ്റു നോവുമായി മയില്‍ പീലി കാറ്റുവിശി പൊഴിഞ്ഞ പൂവിന്‍ നൊമ്പരം കൊണ്ട മരത്തിനായി കണ്ണുനീര്‍ വാര്‍ത്തു  മഴ മേഘം പൂനിലാവും പുഞ്ചിരിയും പൊഴിഞ്ഞു വീണു പൂത്തു വള്ളികളില്‍ മുല്ല പൂവായി തൊട്ടാല്‍ വാടുന്നതല്ലേ പ്രണയ മേറ്റ മനസ്സും മുള്ളുള്ള തൊട്ടാവാടിയും കാറ്റെങ്ങാനുമൊന്നുയരികില്‍ കൂടി പോയാല്‍ മതി ഇളകിയാടും ഇള മനസ്സും ആലിലയും

കുറും കവിതകള്‍ 57

കുറും കവിതകള്‍ 57 പകലിന്റെ മാറില്‍ തലചായിച്ച സന്ധ്യ  രാവിനെ വരവേല്‍ക്കുന്നു നിത്യം           ദിനങ്ങളുടെ മഹാത്മ്യം  നോക്കാതെ  ഓണമെന്നും വിഷുവെന്നും  ഓരോന്നിനും പേരും നിര്‍വചനങ്ങളും   കേവലം മനുഷ്യ സൃഷ്ടികള്‍  പ്രണയം തുവല്‍ പൊഴിക്കാറുണ്ടോ  വിരിക്കാറല്ലേ ഉള്ളു    കൊഴിച്ചാല്‍ വിരഹമല്ലേ  ഉച്ചരിക്കുന്നത് ഒന്ന്  ചിന്തിക്കുന്നത് മറ്റൊന്ന്  അതല്ലോ ഇന്നെന്റെ മാതൃഭാഷ  കുലുക്കൊഴിഞ്ഞു കളഞ്ഞു  ചിന്തകളൊക്കെ   ഒഴിയാതെ  പിന്‍പേ കൂടുന്നു ഓര്‍മ്മകളായി  ആറ്റു നോറ്റു  വായിക്കാന്‍  എടുത്ത  വേദ പുസ്തകത്തില്‍ നിന്നും  തലനീട്ടി അഞ്ഞൂറിന്റെ മഞ്ഞ ഗാന്ധി  മടിശീലയിലും കുടശീലയിലും  ഇല്ലാതെയാവുമ്പോള്‍  തിരിശീലക്കുപിന്നിലാക്കുന്നു അമ്മയെ 

കുറും കവിതകള്‍ 56 'അ' - അമ്മ

Image
മെല്ലെ കണ്ണ് തുറന്നുതേടി സ്നേഹത്തിന്‍ തലോടലില്‍ ഉറങ്ങിയ  കുഞ്ഞു കണ്ണുകള്‍ ചുക്കി ചുളിഞ്ഞ വിറയാര്‍ന്ന വിരലുകളെ അസ്ഥിപഞ്ചര പോലെയാണെങ്കിലും അകത്തു മിടിക്കുന്നൊരു സ്നേഹ കടലുണ്ടെന്നറിക ആഴക്കമൂഴക്കം തേടിയാണെങ്കിലും ഒരു നാഴി ഇരുനാഴി വറ്റിച്ചു സ്നേഹത്താല്‍ നിറയ്ക്കും  വിശപ്പിനെ  മുറുക്കി ഉടുത്തു നൊവേറെ സഹിച്ചാലും നോവിക്കയില്ലായാ നീറുമാത്മാവിന്‍ മുഖമെന്നും പുഞ്ചിരി നിറയും മക്കളെ കാണുമ്പോള്‍ പങ്കു വെച്ച് പിരിഞ്ഞ തറവാട്ടിന്‍ മുറ്റത്തു തിന്മയില്ലാതെ ആര്‍ക്കും വേണ്ടാത്തൊരു നന്മ - അമ്മ അറിയാമോആവോ അറിവിന്റെ ആഴകടലാണ് ആദ്ധ്യാക്ഷരമാമാം 'അ' അമ്മ മനസ്സ്

കുറ്റമോ

കുറ്റമോ ചന്ദ്രന്‍ അലയുന്നു രാത്രി മൊത്തം ഞാന്‍ അലയുകില്‍ എന്താണ് കുറ്റം ആരും കാണാതെ പൊഴിക്കുന്നു  കണ്ണുനീര്‍ ലോകം അല്‍പ്പമെന്‍ കണ്ണു നനഞ്ഞാല്‍ എന്തെ   പ്രകാശത്തെ ആഗ്രഹിക്കാത്തവരില്ലേ അല്‍പ്പം അന്ധകാരം ചോദിക്കുകില്‍ കുറ്റമാണോ ജീവിതത്തിന്‍ സുന്ദര സ്വപ്നങ്ങളെ സ്വല്‍പ്പം ചോദിച്ചത് വലിയ കുറ്റമോ

ആശ്വാസം

ആശ്വാസം വാക്ക്  പുതഞ്ഞു  വഴിവക്കില്‍ നിന്നൊരു വായാടി  കോതയുടെ  അരികില്‍ നിന്നും ഓടി മറയുവാനായില്ല കോമാളി  ഞാനിന്നു തേടുന്നു അക്ഷരം    വറ്റാത്ത  നിഘണ്ടുവിലായി ആകെ തിരഞ്ഞുയവശനായി നിന്നു കൊട്ടിയടഞ്ഞ വാതിലിന്‍ മുന്നില്‍ ഇനിയാരറിവു എനിക്കായി നാലു ചുമലുകള്‍ വായിക്കരിയിടാനായി ഉണ്ടാവുമോ എന്ന് കണ്ണ് നിറഞ്ഞു ചിന്തിച്ച നേരത്ത് അറിയാതെ ഒരു കര സ്പര്‍ശമെന്‍ അരികത്തു വന്നു മറ്റാരുമല്ലാ വാക്കുകള്‍ പൂത്തു കായിച്ച കവിതയവള്‍ ,എന്തൊരു ആശ്വാസം ഇന്നെനിക്കു  

കുറും കവിതകള്‍ 55

കുറും കവിതകള്‍ 55 മഴയുടെ ഇരമ്പലും മണ്ണിന്‍ മണവും കുറ്റാകൂരിരുട്ടും സിരകളില്‍ നിണം നുരഞ്ഞു പൊന്തി പുലരിയുടെ നാദത്തിനു പക്കവാദ്യം വായിക്കുന്നു എല്ലാമറന്നു  പൂങ്കുയില്‍ ഓലപീലികള്‍  കൈയാട്ടി ചുവട്ടില്‍ നിന്ന ആന ചെവിയാട്ടി കൂടെനിന്ന പാപ്പാന്‍‌ തലയാട്ടി  നാഗസ്വരത്തിനൊപ്പം സൂര്യനോടൊപ്പം കണ്ണു പൊത്തി കളിക്കുന്നു കാറ്റും മഴ മേഘങ്ങളും ഇടിയും കാറ്റുമേറ്റു ഇലയറ്റു വേരറ്റു നിലംപോത്തിയ മരത്തിന്‍ പൊത്തില്‍ കുഞ്ഞി കിളികളുടെ കരച്ചില്‍ മനസ്സു കോരി തരിച്ചു ചുമ്പിച്ചയകന്ന കാറ്റിനു നിന്റെ ചന്ദന ഗന്ധം മുള്ളുകളാല്‍ ഏല്‍ക്കും നൊമ്പര സുഖം പ്രണയമോ

മിഴികളില്‍

Image
മിഴികളില്‍ മിഴികളില്‍ കാത്തിരിപ്പിന്റെ ഭീതിയുടെ താക്കിതിന്റെ പ്രണയ നൊമ്പരങ്ങളുടെ പടര്‍ന്ന കണ്മഷിയുടെ നീറ്റലില്‍ നിറ കഴ്ചകളുടെ ആറാട്ട് ഉന്മാദത്തിന്റെ ഉണര്‍വില്‍ നിറഞ്ഞു തുളുമ്പുന്ന കണ്ണുനീരിന്റെ സന്തോഷത്തിന്‍ കൊടിയേറ്റ്

കുറും കവിതകള്‍ 54

കുറും   കവിതകള്‍   54 പ്രണയം വാര്‍ന്നൊഴുക്കി നിണം  എന്നിട്ടും മായാതെ നിന്നു  പുഞ്ചിരി ആചുണ്ടില്‍ തോളിലേറിയ  തേള്‍ കടിച്ചപ്പോഴും തെങ്ങിയില്ല അവള്‍ക്കു വേണ്ടി   തലയണയുന്നു താരനും നനയും കണ്ണുനീരിനൊപ്പം     തലയണയില്‍ ഇരുളിലെ കണ്ണുനീരിനു നേരിന്റെ നിറമില്ല എന്ന് അവള്‍ കൈ പൊള്ളിയാല്‍ മനസ്സും പൊള്ളും എന്ന് പഴമൊഴി തെള്ളിയക്കകറ്റിയിട്ടും തൊള്ള തുറന്നു പള്ള നിറക്കാന്‍  

തുക്കിലെറ്റി

തുക്കിലെറ്റി തൂക്കി നോക്കി തൂക്കി നോക്കി തൂക്കം കൂടിയപ്പോള്‍ ഇന്ന് തൂക്കിലെറ്റി എന്നിട്ടും പാപത്തിന്‍ തൂക്കം മാത്രം കുറയുന്നില്ലല്ലോ

ഇരയായനം

ഇരയായനം ഇര പറഞ്ഞതു ആരും പറയാത്ത നുണ കഥഎന്ന് പത്രം കോമരങ്ങള്‍ മാറ്റി പാടി വീരഗാഥയാക്കി ഒന്നുമറിയാതെ പാവം പൊതു ജനം നിയമം പറയട്ടെ എന്ന് മേലാവില്‍ ഉറക്കം നഷ്ടമാക്കി കൊണ്ട് ദിനങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ ദീനതയോടെ പദം പറഞ്ഞു കഴിയുന്ന ഇര

കുറും കവിതകള്‍ 53

കുറും കവിതകള്‍ 53 ആട്ടവിളക്കിന്‍ മുന്‍പില്‍ തേങ്ങി കരയുന്ന ചെണ്ടയും ചെങ്ങലയും മടിശീല കാതോര്‍ത്തു കിലുക്കങ്ങള്‍ക്കായി ദുരിയോധന  വധത്തിന്‍ അലര്‍ച്ചയില്‍ ഞെട്ടിയുണര്‍ന്നു കരയുന്ന കുട്ടികള്‍ക്ക്  നേരെ കണ്ണുരുട്ടുന്ന കാര്‍ണ്ണവന്മാര്‍ നളനും ദമയന്തിയും കണ്ണില്‍ കണ്ണില്‍ നോക്കി കലാശം കാട്ടുമ്പോള്‍ , സദസ്സില്‍ നാലു കണ്ണുകള്‍ കുട്ടിമുട്ടി ഇഞ്ചിയും നാരങ്ങാ നീരിന്റെയും എരുവില്‍ വയറു വേദന മറക്കുന്ന ബാല്യ കാലങ്ങള്‍ കടലും കായലും ചേര്‍ന്നു പങ്കുവച്ച വേദനയുടെ കണ്ണുനീരിനു ഉപ്പുരസം

ആധാര്‍

ആധാര്‍ ആഗ്രഹിച്ചല്ല്ല  മടിച്ചു മടിച്ചു പോയി ആരാഞ്ഞു രണ്ടുനാള്‍ അവധിക്കായി മറ്റൊന്നിനുമല്ല 'ആധാര്‍ 'അതിനായി ഇല്ല തരപ്പെടില്ല എന്ന് ഉത്തരം വിധിയെ പഴിച്ചു നാട്ടിലേക്ക് വച്ചു പിടിച്ചു നീണ്ട നിരയില്‍ നിന്ന് ഒടുക്കം കണ്ണും വിരലുകള്‍ പത്തും അമര്‍ത്തി കിട്ടിയ കടലാസുമായി പിന്നെയും മുദ്ര പത്രം വാങ്ങിക്കൊണ്ട് അപേക്ഷയുമായി വക്കിലിനെയും കണ്ടു തന്‍ പേരിലുള്ള പാചക വാദക കുറ്റി ധര്‍മ്മദാരത്തിന്‍   പേരിലാക്കിമാറ്റാന്‍ എല്ലാം കഴിഞ്ഞു തിരികെ ജോലിക്ക് വന്നപ്പോള്‍ ആധാരം,വഴി ആധാരമാക്കി  പണമില്ലാത്ത അവധിയായി മിച്ചം ആധാര്‍ വരുത്തി വച്ച വിനയെ

സൗഹൃദം

സൗഹൃദം  നമ്മുടെ കണ്ടുമുട്ടല്‍ അപൂര്‍ണത പോലെ  അരികില്‍ നിന്നിട്ടുമെന്തൊ ദൂരമുള്ള പോല്‍  ചുണ്ടുകളില്‍ പുഞ്ചിരിയും കണ്ണുകളില്‍  നിസസ്സഹായാവസ്ഥയും നിഴലിച്ചിരുന്നു  ജീവിതത്തിലിതു ആദ്യമായി കുട്ടുകെട്ടിന്റെ  ആവിശ്യം എത്രകണ്ട് ഉപകാര പ്രദമെന്നു തോന്നി  സൗഹൃദം ജീവിതത്തിലെ ഉദിച്ചു നില്‍ക്കും ഹൃദയത്തിന്‍ ആകാശത്തില്‍ പൂര്‍ണ്ണ ചന്ദ്രനെന്ന പോലെയും ഒരു കുട്ടുകാരനെയും കിട്ടാത്തവന്‍ മരുഭൂമിയില്‍ ഒറ്റപെട്ടവനല്ലൊ സ്നേഹത്തിന്‍ പരിയായമല്ലോ സുഹുര്‍ത്ത് അവര്‍ അകലെ യെങ്കിലും ദുഖമില്ല പ്രണയങ്ങളില്‍ സൗഹൃദത്തിന്‍ അളവു അല്‍പ്പം കുറയുമെന്ന് തോന്നുകിലും സ്നേഹം നിറഞ്ഞ സൗഹൃദത്തില്‍ ഒരു കുറവും ഉണ്ടാവില്ല എന്നറിക

തന്നാലെ അറിയുക

തന്നാലെ അറിയുക  തന്നത്താന്‍ അറിഞ്ഞില്ലങ്കില്‍ പിന്നെതാന്‍ അറിയും  തന്നതൊക്കെ അവന്‍ തന്നെയല്ലേ തനിമയുള്ളത്  തന്റെടമായി കരുതി മുന്നേറുകയെന്നതെ തരമുള്ളൂ  തണ്ടിയും തടിയും നോക്കിയല്ലല്ലോ മുഖപുസ്തകത്തിലെ  താരിപ്പാര്‍ന്ന കൂട്ടുകെട്ടുകള്‍ താനെ അറിയുമ്പോള്‍  താനേ ഒതുങ്ങും മോഹങ്ങളോക്കെ അറിയാതെ  തോന്നും അല്ലെ ഏട്ടന്മാരെ അനുജന്മാരെ തന്നോളം ഉള്ള സോദരികളെ അനുജത്തിമാരെ

കാല്‍വെപ്പ്‌

കാല്‍വെപ്പ്‌  ഏറെ തപിച്ചു ഉള്ളം ,വിലപിക്കാന്‍ മാത്രമാവതില്ല  മാനം മുട്ടെ വളന്നു പോയില്ലേ അല്‍പ്പം ലജ്ജ  കഴുക്കുത്തോളം മുങ്ങി എന്നിട്ടും പ്രശ്നങ്ങള്‍  കീറമാറാപ്പില്‍ തന്നെ നിറഞ്ഞു നിന്നു  വൈകിയെങ്കിലും തെളിയുമാകാശമെന്നു  പ്രതീക്ഷയാലെ കഴിയുന്നുയി  ജീവിതമെന്ന തുരുത്തില്‍  ഒളിച്ചോട്ടം ഭീരുതയല്ലയോ  എന്തായാലും മല്പിടുത്താല്‍ മുന്നേറുകതന്നെ  പിന്നോട്ടൊരു കാല്‍വെപ്പ്‌ വേണ്ടാ

എന്ത് തോന്നുന്നു

എന്ത് തോന്നുന്നു അന്യന്റെ ദുഃഖ കാര്‍മേഘങ്ങളെ  സ്വന്തം മാനത്തു പെയ്യ്തു ഒഴിയിക്കും  കരവിരുതുകളാല്‍ വഴിയൊരുക്കും  വരികള്‍ തീര്‍ക്കും മനസ്സേ  വരമൊരുക്കുമി വായിത്താരി  വരമെന്നു തന്നെ എന്ന് പലപ്പോഴും വിസ്മരിക്കാന്‍ കഴിയാതെ പോകുന്നു  എന്തെ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു

മാറ്റങ്ങള്‍

മാറ്റങ്ങള്‍  പറയുവാന്‍ തുനിയുമ്പോള്‍ പടകാഹളങ്ങള്‍ പേരൊന്നു  പറയാന്‍ പറഞ്ഞാല്‍ പേശാ മടന്ത എന്നും  നാടൊന്നു ചോദിക്കുകില്‍ നാട്ടികയെന്നു  നടാടെയാണോന്നു അല്ല എന്ന തലകുലുക്കള്‍  നഷ്ടപ്പെടാന്‍ ആരും ഒരുക്കമല്ലല്ലൊ ഉപദേശങ്ങള്‍ ആയിരം വെറുതെ കിട്ടും  ഉപദേശികളേറെ ,ഉപദ്രവമായി കരുതുന്നവര്‍  ഉദേശശുദ്ധി മനസ്സിലാക്കാതെ പോകുന്നല്ലോ പന്തിരാണ്ട് കാലം കുഴലില്‍ ഇട്ടാലും നിവരില്ലല്ലോ  കാലം മാറി കഥ മാറി കാരണോരെ