വിരഹ മഴ

വിരഹ മഴ 

പെയ്യാനൊരുങ്ങും മഴമേഘങ്ങളെ
നിങ്ങളും എന്റെ പോലെയാണോ
പ്രിയനുടെ ഓർമ്മയിൽ വിരഹ-
നോവിനാൽ മിഴി നിറക്കുകയോ?

അവനുടെ സ്മൃതികളാൽ ശ്വാസമെല്ലാം,
നിലക്കുമ്പോലെ മിഴിമങ്ങി കാഴ്ചകൾ
മാഞ്ഞുതുടങ്ങി കൈവിട്ടകന്നു നിദ്രയും,
സ്വപ്നമേ, ഇനിയുമിങ്ങു പെയ്യുമോ?

വർഷമേറെ നീണ്ടു പോയ വീഥിയിൽ,
വിരഹപൂവേ, നീയെവിടെയോ വിരിഞ്ഞു,
ഒരാശ്വാസമായ് മൊഴിയുന്നാരും കേൾക്കാതെയീ 
ഈ പ്രണയ ഗീതങ്ങളുടെ ശീലുകൾ

കണ്ണീരിന്റെ ഈ ദാഹം മാഞ്ഞിടും,
പ്രിയനെ മറക്കുവാൻ ആഗ്രഹിക്കുന്നോ?
ഇന്നലകളിൽ നിന്നോർമ്മയുണ്ടെങ്കിലും,
മഴയായി പെയ്യുന്നു മാനവും മനവും

ജീ ആർ കവിയൂർ
14 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “