ഭൂമിയിലേക്ക് വന്ന ദിവ്യ പ്രകാശമേ !!
ഭൂമിയിലേക്ക് വന്ന ദിവ്യ പ്രകാശമേ
അവനിൽ വന്നു പിറന്ന രക്ഷകനെ
അജപാലകനെ, പാപ വിമോചകനേ
അവിടുത്തെ നാമം നിത്യം വാഴ്ത്താൻ
അനുഗ്രഹ വർഷം ചോരിയെണമേ.
ആകാശമാകെ തിരുസംഗീതം മാറ്റൊലി കൊണ്ടു
ഹൃദയങ്ങൾ എല്ലാം ദൈവത്തിലേക്ക് തുറക്കട്ടെ
യാത്രയിലായിരം വെളിച്ചം ചൊരിഞ്ഞു
രക്ഷകൻ ജനിച്ചു, സന്തോഷഗീതം.
മരുഭൂമിയിലുണ്ടായൊരു ഗുഹയിൽ
അവിടുത്തെ അനുചരർ ഗാനം പാടിയേ.
ചലനമില്ലാതെ മയങ്ങുന്ന കുളിരിൽ
മധുരം പകരും ദിവ്യ സ്വരങ്ങൾ.
ക്രിസ്മസിൻ ദീപങ്ങൾ തെളിയുന്ന രാവിൽ
അനന്ത സ്നേഹമുണരുന്നു ലോകമെങ്ങും
മനസ്സ് നിറയ്ക്കും വിശുദ്ധ കാഴ്ചകൾ
ദൈവപുത്രൻ വന്നു മനുഷ്യനേ രക്ഷിപ്പാൻ.
ജീ ആർ കവിയൂർ
20 12 2024
Comments