മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ (ഗസൽ)

മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ (ഗസൽ)

മഞ്ഞിൻ കണങ്ങൾ മെല്ലെ
അനുവാദമില്ലാതെ ജാലകത്തിലൂടെ
ഓർമ്മയായ് കടന്നുവന്നു,
പ്രണയിനിയെ പോലെ.

ഇല കൊഴിയും മനസ്സിൻ
ഇടനാഴിയിൽ മർമ്മരങ്ങൾ,
വിരഹവേദന വിരൽ തുമ്പലായി
അക്ഷര കൂട്ടായ്, തോഴിയെ പോലെ.

വന്നു നീ ഒരു പ്രണയരാഗമായ്
താളലയം ചേർത്തു,
ഹൃദയ വിപഞ്ചിയിലൊരു
സംഗീതമായ്, ഗസലായ്.

പ്രണയം തണലായി വീണു,
മനസ്സിൻ മുറിവുകളിൽ,
പുതിയൊരു സ്വപ്നമാം
വസന്തത്തിനെ പോലെ.

ജീ ആർ കവിയൂർ
02  12  2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “