Saturday, August 29, 2015

കുറും കവിതകൾ 372

കുറും കവിതകൾ 372

വേനല്‍ക്കാല സന്ധ്യ
നീണ്ട രഹസ്യമാര്‍ന്ന
നിഴലുകള്‍ നീങ്ങി

നരച്ച ദിനപത്രം .
കടല്‍ത്തീരത്തു.....
വേനലിന്‍ അന്ത്യം .

ശിശിരത്തിന്റെ പിടിയില്‍ വനം
വസന്തത്തിന്റെ പൊടിപ്പുകള്‍.
മൗനത്തെ ഉടച്ചു.

വേനല്‍ ചൂട്
ഉറുമ്പുകള്‍ ചുമന്നു നീങ്ങി
നിഴലുകളെ  മാത്രം

ഉറക്കം തുങ്ങിയ സൂര്യ വെട്ടം
എന്‍ നിഴലുകള്‍ ഉരുകി
എന്നിലോടുങ്ങി

ഞങ്ങളുടെ പഴയ തറവാട്
ആരുടെയോ പൂച്ച
ജാലകത്തില്‍ പതുങ്ങി നിന്നു

കനത്ത മഴ
രണ്ടു പൂച്ചകളും
തിണ്ണയിലെ ചാരുകസേരയില്‍

വെളുപ്പിൽനിന്നും കറുപ്പിലേക്ക്‌
സൂര്യനെ ചുറ്റി
കൂട്ടമായി പറന്നു ഞാറ പക്ഷികൾ

Thursday, August 27, 2015

കുറും കവിതകള്‍ 371

കുറും കവിതകള്‍ 371


ഗ്രീഷ്മക്കാറ്റ്
നാല്‍ക്കാലിക്കൂട്ടങ്ങള്‍
തിക്കുംതിരക്കും കുട്ടുന്നു

ആദ്യത്തെ ഇടിമുഴക്കം
മയിലുകളുടെ കരച്ചിലുകള്‍
മാറ്റൊലി കൊള്ളുന്നു

വേനല്‍മേഘങ്ങള്‍
കാറ്റു കൊണ്ടുവന്നു
കഴുകന്റെ തൂവല്‍

പ്രഭാത നക്ഷത്രം ....
നടപ്പിനു മുന്‍പേ
ജമന്തി പൂക്കള്‍

നൊമ്പരങ്ങളുടെ പൂരാടം
കണ്ണുനീരുമായി
വയിപ്പിന്‍ കായല്‍

ഓണാശംസകള്‍ പറയുവാനും
 കേള്‍ക്കുവാനും കൊതിയോടെ
 ബീഹാരത്തില്‍ ഒരു മലയാളി

ശാന്തമായ സായന്തനം
ടാപ്പും ഓര്‍മ്മയും
ചോരുന്നു

ഗ്രീഷ്മത്തിലൊരു കച്ചേരി
ഇടിമുഴക്കം തലയുടെ ഘനമേറ്റി
സ്വരാരോഹണം

നിശ്ശബ്‌ദതയെ
തുളച്ചു കൊണ്ട്
ഒരു മരം കൊത്തി


കടല്‍പക്ഷികളുടെ
നിഴല്‍ പരന്നു
എന്‍ ജാലക വാതിലില്‍

ചാറ്റമഴ
കടലാസ് വഞ്ചി
കീഴ്മേല്‍ മറിഞ്ഞു

സന്ധ്യാബരം
വിറയാര്‍ന്ന തെങ്ങോലകള്‍
കടല്‍ക്കാക്കകള്‍  വട്ടമിട്ടു പറന്നു

പുസ്തക കട
സ്വയം മറന്നു
അന്യന്റെ സ്വപ്നങ്ങളില്‍ 

കുറും കവിതകള്‍ 370

കുറും കവിതകള്‍ 370

നിറമാര്‍ന്ന അസ്തമയം
സുഗന്ധമില്ലാതെ നില്‍ക്കുന്നു
അയലത്തെ മുല്ലപടര്‍പ്പ്

ഓര്‍മ്മകള്‍ വീണ്ടും
കൊണ്ടെത്തിക്കുന്നു
ബാല്യത്തിന്റെ  മധുരം

ജീവിത വളയങ്ങളിലുടെ
വര്‍ണ്ണം വിതക്കുന്ന
നോട്ടമേറ്റ് നെഞ്ചു പിടച്ചു

ശ്‌മശാന വെളിയില്‍
കിതപ്പോടെ നിന്നു
വണ്ടി ആരുടെയോ വരവും കാത്തു

ഈറനാര്‍ന്ന പ്രഭാതം
ഇലച്ചര്‍ത്തുക്കള്‍ക്കിടയില്‍
ഈണമാര്‍ന്ന കുയില്‍ പാട്ട്

ആഞ്ഞടിച്ച കാറ്റില്‍
കത്തുന്ന മാവിന്‍ ഗന്ധം
ഓര്‍മ്മകള്‍ക്ക് നോവു

ശീതക്കാറ്റില്‍
ശോകാദ്ര ഗാനം
വയലിന്‍ കമ്പികളില്‍ നോവ്

ഉറക്കമില്ലാത്ത രാത്രി
നിലാവും എനിക്കുമിടയില്‍
രാമുല്ലവിരിഞ്ഞു ..

ജീവിതത്തിന്‍ എരിവുയെറുന്നു.
മധുരങ്ങള്‍ ഓര്‍മ്മകളില്‍ മാത്രമായി
ഒരു ഓണം കൂടിയകന്നു

Tuesday, August 25, 2015

കുറും കവിതകള്‍ 369

കുറും കവിതകള്‍ 369


ഭക്തിയുടെ നിറവില്‍
ജീവിത സംതൃപ്തിയുടെ
അമ്പിളിമുഖം

ജാലകവെളിയിലേക്ക്
ചെറുകണ്ണുകള്‍ കാത്തിരുന്നു
ഓണക്കാലത്തിന്‍ കലോച്ചക്കായി

വസന്തം വരവായി
ചില്ലകള്‍ തളിര്‍ത്തല്ലോ
ജീവിതം മാത്രം മുരടിച്ചു


ഭക്തിയുടെ പീലിക്കാവടി
വിളങ്ങി മനസ്സില്‍ ശാന്തി
ഹര ഹരോഹര

ഓണമിങ്ങേത്തിയിയല്ലോ
മാവേലിയും എത്തിയല്ലോ
അമ്മേ അച്ഛനെന്തേ വന്നില്ല

പാതിരാവിന്റെ പാലോളി
മധുരം നുകര്‍ന്നോന്നു
നിര്‍വൃതിയണയുന്നു തെരുവോര കച്ചവടം

കാറ്റു അടങ്ങിയ രാത്രി
ക്രമംവിട്ട പാട്ട് .
അസ്വസ്ഥരാം ചീവിടുകള്‍

മെല്ലെ ഉദിക്കുന്നു ചന്ദ്രന്‍ .
വായിപ്പാട്ട് കച്ചേരി
വയലിന്റെ തനിയാവര്‍ത്തനം

വറത്തു കോരി ഉപ്പിറ്റിച്ചു
ആഘോഷങ്ങള്‍ക്ക് മാറ്റെറ്റുന്നു
ജിവിതമെന്ന വഴിവാണിഭം

ജീവല്‍ ചിത്രങ്ങള്‍ക്കായി
നെഞ്ചോളം മുങ്ങി നിന്നൊരു
പ്രകടനമോ  ഭക്തി സാന്ദ്രം

കളിയാട്ടകളത്തില്‍ ദീപപ്രഭ
കീടങ്ങള്‍ ചിറകറ്റു വീണു
മനം ഭക്തിലഹരിയില്‍ 

Monday, August 24, 2015

കുറും കവിതകള്‍ 368

കുറും കവിതകള്‍ 368


ദേവതാരുവിന്‍ മരക്കുറ്റി
പഴയൊരു  കുഴിമാടം
പാതിരാ മഴ .

ഗ്രീഷ്‌മ കൊടുങ്കാറ്റ്
താളംതെറ്റിയ വഴിയോരം.
ജാലകങ്ങൾ തുറന്നടയുന്നു

വളവുകളും കയറ്റിറക്കങ്ങളുമുള്ള വഴി....
പർവ്വതങ്ങൾക്കു  മുകളിൽ  
താരസഞ്ചയതിളക്കം

ശരത്കാല കാറ്റ്...
ഒരു ഇലമാത്രം.
എന്‍ ഇരുചക്രവാഹന കൊട്ടയില്‍..

അസ്തമയ സൂര്യ കിരണങ്ങള്‍
അരിച്ചിറങ്ങി ചന്ദന കാടുകളില്‍.
അകലെനിന്നും ഒരു മുരളീ ഗാനം.

ശരത്കാല സായാന്നം
നക്ഷത്ര കാഴച.
അതാ ..! ഒന്ന് പൊട്ടി വീണു....

വീട്ടിലേക്കുള്ള വഴിയില്‍
കൈ നക്കി കൊണ്ട് തടിയന്‍ പൂച്ച .
കുമ്പളപ്പൂ വിരിഞ്ഞു...

ബഹുശാഖദീപ പരലുകളില്‍
മഴവില്‍ പ്രഭവിരിഞ്ഞു .
വസന്ത മഴ ..... 

കുറും കവിതകള്‍ 367

കുറും കവിതകള്‍ 367


അലസമായ പ്രഭാതം
കിടക്കമുറിയിലെ പങ്ക
കിറുകിറുപ്പ് തുടങ്ങി  

അകലങ്ങളിൽ അളന്നാൽ തീരാത്ത
സഞ്ചാരത്തിൻ  കാൽപാടുകൾ
തിരിച്ചറിയാത്ത ഭാഷകൾ നാടുകൾ

ധ്യാന വിശുദ്ധി പേറുന്നു
മൗനമായി അമ്പലമണി
ശാന്തം മനം

മഴ പുൽതകടിയെ നനച്ചു
എല്ലാ വാതായനങ്ങളും ജാലകങ്ങളും
മലക്കെ തുറക്കപ്പെട്ടു

പടിഞ്ഞാറു   അഭിമുഖമായ
പാതയോരത്തെ ആമ്പല്‍പ്പൂക്കള്‍.
ഏറെ പിംഗലവര്‍ണ്ണമാർന്നു

ഇരുണ്ട മേഘങ്ങൾ
കരഘോഷം മുഴക്കിയകന്നു.
അമ്മയെ ഇറുക്കിപ്പിടിച്ചു  കുഞ്ഞികൈകൾ

 പ്രതിക്ഷണവഴിയും താണ്ടി
കൈകുപ്പുമായി നീളുന്നു കാവിലേക്കു
പഴമനല്‍കുന്ന പ്രകൃതി സംരക്ഷണം

മുഖം മിനുങ്ങുന്നു
പ്രകൃതിയുടെ മടിത്തട്ടില്‍
പുളിമുട്ടുകളില്‍ ഓളം തല്ലുന്നു

മോഹം വലവീശുന്നു
സന്ധ്യക്കു വീടണയാന്‍
മാനത്തിനും കടലിനും ഒരേ നിറം

തുരുമ്പിച്ച പ്രവേശനകവാടം
മഴമേഘങ്ങള്‍ പെയ്യ്തുയൊഴിഞ്ഞു.
ജമന്തി പൂക്കള്‍ കണ്‍‌തുറന്നു..

രാത്രിയിലൊരു നീന്തികുളി
പുഴയിലാകെ നിറഞ്ഞു
നക്ഷത്രങ്ങള്‍

ഭരണിയിലെ മധുരം മാടിവിളിച്ചു
വിശപ്പിന്‍ കുഞ്ഞി കണ്ണുകള്‍ വിടര്‍ന്നു
ജീവിത കച്ചവടം തുടര്‍ന്നു

ഓര്‍മ്മകളുടെ വലവീശി
ജീവിതമെന്ന പാലത്തില്‍
കാത്തിരുന്നു പുലരും വരെ

വലയില്‍ വീഴുമോ മീനുകള്‍
വിശപ്പിന്‍ ഇരുളടക്കാന്‍
കാത്തിരുപ്പിന്‍ റാന്തല്‍

കളിവാക്കുപറഞ്ഞു
കടലാസുവഞ്ചി ഒഴുക്കിയ ബാല്യം
കടനകന്നുവല്ലോ തിരികെ വരാതെ....


Saturday, August 22, 2015

കുറും കവിതകൾ 366

കുറും കവിതകൾ 366


താമ്പൂല ചർവണം നടത്തി
മടങ്ങുന്ന സൂര്യൻ കുലുക്കൊഴിഞ്ഞു തുപ്പി
കടലാകെ ചുവന്നല്ലോ

മയങ്ങുന്ന സന്ധ്യക്ക്‌
വഴിയൊരുക്കി
നിലവിളക്കിന്‍ തിരി

അസ്തമയങ്ങള്‍ക്കു നേരെ
നീളുന്ന സമാന്തരങ്ങളിലുടെ
എത്രയോ മോഹങ്ങള്‍ യാത്രയായി

കൊഴിഞ്ഞ നല്ല ദിനങ്ങള്‍
തീരാത്ത ദുരിതങ്ങളുടെ
ഓര്‍മ്മകള്‍ വേട്ടയാടുന്നു ..

പായൽ പിടിച്ച
ഗതകാല പടികൾ .
വീണ്ടും കയറുമ്പോൾ കണ്ണുനിറഞ്ഞു .

ചുരം താണ്ടി വരുന്നുണ്ട്
ഓണസദ്യക്കായി
പലവെഞ്ചനപച്ചക്കറികൾ ....

പടവുകൾ ഇറങ്ങി
ഓർമ്മകൾ വരുന്നുണ്ട്
പൂവിളികളുയർത്തിയ ഓണക്കാലങ്ങൾ

അത്തം പൂവുതേടി
തുമ്പി തുള്ളി മുറ്റമാകെ
തൊടിയിലെ തുമ്പകളിൽ കുഞ്ഞികൈയെത്തുന്നില്ല


ഓർമ്മകളുടെ പൂക്കാലങ്ങൾക്കു
എത്ര വർഷങ്ങൽകഴിഞ്ഞാലും
മടങ്ങാനാവില്ലല്ലോ ബാല്യത്തിലേക്ക്

വെണ്‍മയാര്‍ന്നാകാശം
കറുത്ത മേഘ പക്ഷികള്‍
ആലില്‍ നിന്നുംവിസ്ഫോടനം പോലെ ...

Friday, August 21, 2015

കുറും കവിതകള്‍ 365

കുറും കവിതകള്‍ 365

കാകന്മാര്‍
കല്ലുകൾ - നിറഞ്ഞു നിരങ്ങിമെല്ലെ
ശിശിരാകാശം...

 മുല്ലപ്പൂമണവുമായി ഇളങ്കാറ്റ്‌....
അരികിലുടെ  കടന്നു പോയ
ഗ്രീഷ്‌മത്തെ  അറിഞ്ഞു

 നെരിപ്പോടിന്‍ പ്രകാശം
അമ്മയുടെ കരസ്പര്‍ശമറിഞ്ഞു
എന്റെ നിഴലില്‍


മലയുടെ മുതുകില്‍
ഒരു വൃക്ഷ  ശികരത്തില്‍
തുങ്ങിയാടുന്ന അര്‍ദ്ധേന്ദു


ശരത്കാല ചീവിടുകള്‍
ചോളങ്ങള്‍ക്കിടയിലുടെ
ഉരഞ്ഞു നീങ്ങുന്നു ..

ക്ഷീരപഥം.
പാതയിലൂടെ നീങ്ങുന്ന പശുക്കൾ
താഴ്വരയിൽ മണിമുഴക്കം.

മൈതാനം ഊയലാടി
ഓര്‍മ്മകളാല്‍
ചിത്രവര്‍ണ്ണമാകുന്നു ബാല്യം

മരപ്പട്ടിയുടെ  കാലടിപ്പാതകള്‍ ...
ഒന്നാമതെത്തുന്ന ബാലന്‍
ഹൃദയഹാരിയാക്കി...

Thursday, August 20, 2015

എന്റെ പുലമ്പലുകള്‍ - 33

എന്റെ പുലമ്പലുകള്‍ - 33

പൂവില്‍നിന്നുമെങ്ങിനെ വണ്ടുകള്‍
മണവും മധുരവും കവര്‍ന്നെടുക്കുന്നുവോ
മേഘങ്ങളെങ്ങിനെ ചന്ദ്രനെ ഒളിപ്പിക്കുന്നുവോ
അന്തകാരമെങ്ങിനെ വെളിച്ചത്തെ വിഴുങ്ങുന്നത്
ഒരുപക്ഷെ അതുപോലെ ഞാനുമകലുന്നു

പ്രണയം ഇവിടെ വില്‍ക്കപ്പെടുന്നു
സ്നേഹമെന്നത് ലേലം ചെയ്യപ്പെടുന്നു
വിശ്വാസത്തെ കൊലചെയ്യപ്പെടുന്നു പരസ്യമായി
സമയത്തിന്‍ കാല്‍ച്ചുവട്ടിലമരുമ്പോള്‍
ഇഴഞ്ഞു നീങ്ങിയെത്തപ്പെടുന്നു മധുശാലയില്‍
ഈ നിയതി എല്ലാവരുടെ മുന്നില്‍ മധുപാനിയാക്കി മാറ്റുന്നു


ഉയര്‍ന്നു  പറക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍
താഴ്വാരങ്ങളുടെ ആഴത്തെ  ഭയക്കാതിരിക്കു
അഥവാ തിളക്കമാര്‍ന്ന പ്രകാശമായി മാറണമെങ്കില്‍
കുടെ കാണും നിഴലുകളെ കണ്ടു ഭയക്കാതിരിക്കു

കുറും കവിതകള്‍ 364

കുറും കവിതകള്‍ 364

ആകാശമാം തളികയില്‍
അമ്പിളിപൊന്‍ വെട്ടം
അമ്മകാട്ടിയുറക്കും വിശപ്പിനാശ്വസം

തിരമാലക്കൊപ്പം
കടല്‍ക്കാറ്റിനും വേദന .
അവളുടെ കണ്ണിലും ചുണ്ടിലും ലവണരസം .

ഓര്‍മ്മകളുടെ വര്‍ണ്ണങ്ങള്‍
ബാല്യത്തിന്റെ നാവില്‍
മധുരവും ലവണവും നിറച്ചു ചമ്പക്ക..

വെന്തുമലരുന്നുണ്ട്
ഓര്‍മ്മകള്‍ക്ക് മധുരം
ഉരുളിയില്‍ ഓണപായാസം .

ഇളക്കുന്നുണ്ട്‌ ഉരുളിയില്‍
മോഹങ്ങളുടെ തേന്‍ മധുരം
ഓര്‍മ്മകളിലേ ഓണം

വേവുന്നു അടുക്കളയിലേ
പുകമറയില്‍ വഴിക്കണ്ണ്‍ നട്ട്
ഓണം നിറഞ്ഞ ഓര്‍മ്മകളുമായി അമ്മമനസ്സ് 

Wednesday, August 19, 2015

കാത്തിരിപ്പ്

കാണം മറന്നു നാണം മറന്നു . ഒരു പിടി ചോറിൻ്റെ ഗന്ധത്തിനായി  തേടിയ ലയുമ്പോളറിഞ്ഞു അത്തമാണിന്നുയെന്ന്      െമാത്തത്തിലായിയിത്തിരി നൊമ്പരത്തിപ്പൂവിരിഞ്ഞു ചിത്തത്തിലായ് അത്തിപ്പഴത്തോളം സ്നേഹത്താൽ തത്തികളിേച്ചാരു പുഞ്ചിരിയാലെ മത്താപ്പുപ്പൂത്തിരി കത്തിച്ചു വച്ചു കാത്തിരിപ്പിൻ പത്താം നാളോണം