Tuesday, December 31, 2013

കുറും കവിതകൾ 170 - പുതുവത്സരാശംസകള്‍

കുറും കവിതകൾ 170 - പുതുവത്സരാശംസകള്‍

തിരുവഞ്ചി ഊരിലെത്തി
ചെന്നിക്കുത്ത് മാറി
തൊമ്മനു പുതുവർഷ സമ്മാനം

മൊബയിലിനും ടാബ്ലറ്റിനും
ലപ്ടോപിനും വിശ്രമമില്ല  
പുതുവർഷാശംസകൾ    

മനമെന്ന മയിൽ
നൃത്തമാടി ഉള്ളിൽ
ശോക കടൽ പേറി

വാളുകൾ ഏറെ
ചൂലിന് വഴി ഒരുക്കി
പുതുവർഷം  

മനം മോഹനം
രാഹുകാലമാകുന്നു
മോഡി പിടിപ്പിക്കൽ

മനം മോഹനം
രാഹുകാലമാകുന്നു
കോണ്‍ ഗ്രാസ്സുകളിൽ

സ്ഥാനം കണ്ടു ശംഖു മുഴക്കി
തീർത്ഥം തളിച്ചു ,കുറ്റിയടിച്ചു
മനം ആനന്ദ നിർവൃതിയിൽ

നിമിഷങ്ങൾക്ക്
വാചാലത ,മനം ഒരുങ്ങി
പുതുവർഷാനന്ദത്തിനായി

കുറും കവിതകൾ- 169

കുറും കവിതകൾ- 169

ഇറവെള്ളം
തുള്ളിയിട്ടു
സംഗീത വിരുന്നു

ചുപ്പു  കോട്ടയില്‍
ആചാര വെടി
പറവകള്‍ ചിറകടിച്ചു

പെണ്ണ് കൈ നീട്ടുകില്‍
ബ്രഹ്മാവും
സുരലോകം വിടും

കുപ്പികളുടയുന്നു
കറികലങ്ങളില്‍ ശവമേറുന്നു
പുതുവര്‍ഷാഘോഷം

ചക്രവാള സീമയില്‍
നിര്‍വാണത്തിന്‍
നീലമ

ചിദാകാശ
താഴവാരങ്ങളില്‍
മൗനം ചേക്കേറി

താഴവരങ്ങളിൽ
മഴയ കൂണുകൾ
മനസ്സിൽ വെണ്മ


നോവു പടരുന്നു
ഹൃദയ ഭിത്തികളില്‍
ചിത്രമായി അമ്മ

വേദന അക്ഷര വഴികളില്‍
പടരുന്നു ജീവിത
കവിതയായി

ഒതുക്കു കല്ലുകളില്‍
പോലിഞ്ഞു
കൗമാരം ദുഃഖം

ഒരുവീക്കു ചെണ്ടയും
പച്ചിമ തേടും
ജീവിതമെന്ന തെയ്യവും

കൊടിയേറിയിറങ്ങുന്നു
ജീവിതമെന്ന
കോവിലില്‍ ഉത്സവം

വാങ്ങില്ല കൊടുക്കില്ല
കൈമടക്കുകളില്‍
ബുദ്ധ മൗനം

നെഞ്ചിന്‍ ഉറവില്‍
മിടിക്കുന്ന വിപഞ്ചിയുടെ
സ്മൃതി ലഹരിയില്‍ മനം

മന കണ്ണാടിയില്‍
മറക്കാതെ നിന്‍
നര കയറിയ പുഞ്ചിരി

കറുപ്പിന്‍ ഇടയില്‍
വെളുപ്പിന്‍ എത്തി നോട്ടം
കാലത്തിന്‍ പുഞ്ചിരി

മനസ്സിന്‍ കമണ്ഡലുവില്‍
നിറച്ചു മധുരം
''ഗംഗ'' മോഹമകറ്റി

Monday, December 30, 2013

കാത്തിരിക്കാമിനി

കാത്തിരിക്കാമിനി

എന്തിനുമേതിനുമൊരുമ്പിട്ടിറങ്ങുന്നു
ചീന്തുവാൻ പിച്ചുവാൻ തളിരിട്ട ലതകളെ
മോഹഭംഗങ്ങളാം നീർച്ചാല്  കീറവേ
നരിപോലെ ചിറകിട്ടടിക്കുന്നു തരുണിയും

വലനെയ്തിരിക്കും ചിലന്തിയായ് മാറുന്നു
ഊറ്റുവാൻ ജനനിതൻ മൃദുല മോഹങ്ങളേ
മാംസമീമാംസകൾ കഴുകനായ്‌ തീരുന്നു
നൊമ്പരപ്പൂക്കളായ് ചിത്തമതു  കേഴുന്നു

മാദകഗന്ധവും  മായികാതീഷ്ണവും
മറയാത്ത നിഴലുപോൽ പുനരപിയാകുന്നു
ചോരയൊന്നൂറ്റുവാൻ താണ്‍ഡവമാടിടാൻ
പിസാശുക്കളായവർ  മ്ലേച്ഛരാം മാനവർ

ഭോഗവുമർഥവും പായുന്നു പിന്നാലെ
മാറ്റിയെടുക്കുവാൻ മാർഗ്ഗമില്ലാതൊട്ടു
നട്ടം തിരിയും വ്യവസ്ഥിതി മാറ്റണം
ഒന്നിച്ചിറങ്ങിടാം ലാഭേച്ഛയില്ലാതെ
പുതുവത്സരപ്പുലരി പുണ്യമതുപാടും
നല്ലയൊരു നാളെ നാം കണ്ടങ്ങുണരും


old one
കാത്തിരിക്കാമിനി

എന്തിനുമെതിനുമൊരുങ്ങിയിറങ്ങുന്നു
പിച്ചിചീന്തപ്പെടുന്ന തളിരുകള്‍
മോഹഭംഗങ്ങളുടെ നീര്‍ച്ചാലുകള്‍
ഭീതിയുടെ നരി ചീറുകള്‍ ചിറകിട്ടടിക്കുന്നു
വല നെയ്തു കാത്തിരിക്കുന്ന ചിലന്തികള്‍
മൃദുല വികാരങ്ങളൊക്കെ
കൈവിട്ടകലുന്നു കാലത്തിന്‍
നൊമ്പരങ്ങള്‍ തീപ്പൊരിയായി
മായികമാം മാംസദാഹത്തിനായി
ദാഹിച്ചു മനുഷ്യ രൂപികളാം
ചെകുത്താന്മാര്‍ എങ്ങും വിഹരിക്കുന്നു ,
അര്‍ത്ഥങ്ങളുടെ പിന്നാലെ പായുന്നയിവരെ
തുടച്ചു നീക്കാന്‍ ചൂലുകളും അരിവാളുകളുമായി
ഒരുങ്ങാമിനി വരും പുതുവത്സര പിറവിക്കായി
കാത്തിരുന്നു മുന്നേറാം നല്ലൊരു നാളെക്കായി 

Saturday, December 28, 2013

എന്റെ പുലമ്പലുകള്‍ -15

എന്റെ പുലമ്പലുകള്‍ -15


കിനാവില്‍ മെല്ലെ  പൂത്തിറങ്ങിയൊരു
മഞ്ഞിന്‍ കണങ്ങളാല്‍ പൊതിഞ്ഞ
മൌനത്തിന്‍ ചുടു നിശ്വാസധാര
നൊമ്പരമെന്തെന്നറിയാതെ തേടി
അലഞ്ഞു യുഗയുഗന്തരങ്ങളായി.........

സ്വപ്നങ്ങള്‍ വെറും ജലരേഖകള്‍
സ്വര്ഗ്ഗ തുല്യമെന്ന് കരുതും
മായാമോഹനങ്ങള്‍സ്പര്‍ശന
സുഖം കാത്തു കഴിയും ഇന്നിന്‍
ലോകമേ നിന്‍ കപടതയെത്ര കഠിനം
ശയനസുഖമെന്നു കരുതുന്നത്
വെറും ശരശയ്യാ മാത്രമെന്നറിയാതെ
പായുന്നു പലരും ഹോ കഷ്ടം
കാലത്തിന്‍ ഗതി വിഗതികള്‍
വിചിത്രം പറയാന്‍ കഴിയാതെ .....

നിന്‍ സ്വപനത്തിനു നിറം പകരാന്‍
ഒരു ശയ്യാ തലമൊരുക്കാം നാളെയെന്ന
മോഹക്കടലില്‍ തിരമാലകള്‍ക്ക് ആവേശം
കാടിനു തീപിടിച്ചപോല്‍ ,വന്യമായ ഗന്ധം
എങ്ങും കളമെഴുതി മായിച്ച മഞ്ഞളാടി പൂക്കുലകള്‍
കരിഞ്ഞു മണക്കും മുന്‍പേ കെടുത്തി
തിരി നീട്ടിയ പന്തപ്രഭകള്‍ എല്ലാം
അവസാനിപ്പിച്ചു ആത്മപരമാത്മ ലയനത്തിനോരുങ്ങുന്നു
എല്ലാമൊരു വെറും തോന്നലോ അതോ സത്യമോ .....

എന്റെ പുലമ്പലുകള്‍ -14

എന്റെ പുലമ്പലുകള്‍ -14 

ഒന്ന് ശ്രദ്ധിക്കുമല്ലോ 
കണ്ണുകളിൽ നിറഞ്ഞു 
നിൽക്കുന്നു നിൻ മുഖം ,
ഉടയാതെ ഉലയാതെ ഇരിക്കട്ടെ 
നമ്മുടെ ബന്ധം 
എനിക്ക് എപ്പോഴും നിന്നെ 
നിനച്ചിരിക്കുവാനെ നേരമുള്ളൂ 
ഇക്കിൾ വന്നാൽ എന്നോടു ക്ഷമിക്കുമല്ലോ
 വേണമെങ്കില്‍ ഹൃദയത്തില്‍ 
നിന്നും അകറ്റാം മറക്കാം ,
എന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ 
നിന്നെ വെട്ടയാടുകില്‍ കരയരുതേ, 
ഒരു പുഞ്ചി നിന്‍ ചുണ്ടില്‍ വിടരട്ടെ 
എപ്പോഴും ഭയപ്പെടുന്നു അഗ്നിയെ 
തീപ്പെട്ടാലോ പേടിക്കുന്നു 
സ്വപ്ങ്ങളെ എങ്ങോ വിട്ട് അകന്നാലോ
 എന്നാല്‍ ഏറെ ഭയപ്പെടുന്നു 
താങ്കളെ എന്തെന്നാല്‍ മറന്നിടുമോ എന്നെ

Friday, December 27, 2013

കുറും കവിതകൾ- 168

കുറും കവിതകൾ- 168

നോവിന്റെ തീരങ്ങളിൽ
വീശി അകന്നൊരു
കുളിർകാറ്റ് നീ

വളവുകൾക്ക്
എത്തി ചേരാൻ
സത്യത്തിനു എന്ത് ആഴം

ഞാനും നീയും
അടങ്ങുന്ന പ്രപഞ്ചത്തിൽ
സ്നേഹത്തിൻ പുഞ്ചിരി പിറന്നു

സ്നേഹത്തിന്‍റെ
മെഴുകുതിരി വെട്ടം
കെടുത്തി അകന്നു കാറ്റ്

മഞ്ഞിന്‍ മറനീക്കി
വന്നൊരു വെയിലിനോടു
പൂവിന്‍ പ്രണയ പരിഭവം

കടലിരമ്പലിൽ
മനം തേടുന്നു
പ്രണയ തീരം

മഴയുടെ  താളമേളം
മുളം തണ്ടിനും
പുതുജീവൻ

കുന്നിറങ്ങിവരും
കാറ്റിനുമൊരു
കുന്നായ്മ

വാടിയ മുല്ലപ്പൂ
എങ്കിലും കാറ്റിനു
രേതസ്സിൻ ഗന്ധം

ഉള്ളിലുണ്ട്
ഒരു കനലാഴി
തണുയെല്‍ക്കാതെ

ആകാശ മുറ്റത്തു
മുറുക്കി ചുവപ്പിച്ചു
സന്ധ്യ  നടന്നകന്നു 

Sunday, December 22, 2013

കുറും കവിതകൾ- 167


കുറും കവിതകൾ- 167


അമ്പലമണി നാദം
ചിറകടിച്ചു ഉയര്‍ന്നു
കുറുകും പ്രാവിനോടൊപ്പം മനം

രാത്രിയുടെ മന്ദഗമനം
വായനക്കു തടസ്സം
കാല്‍പ്പെരുമാറ്റം അലോസരം

ചുറ്റും നിശബ്ദത
ഒരു ജെ സി ബി
എങ്ങുനിന്നോ കുയില്‍ നാദം

ചക്രവാളത്തിൽ
അശനിവര്‍ഷം
അവളുടെ നെഞ്ചിൻ കൂട്ടിലും

ധ്യാനാത്മകതയുടെ
ഉത്തുംഗത്തില്‍
ഹിമപുഷ്പം വിടര്‍ന്നു

മണ്ണിന്‍ മണം
അഴലകറ്റി
മനം പുതുമഴക്കൊപ്പം

നീലാകാശ ചോട്ടില്‍
നിഴല്‍ തേടി
ഏകാന്തത

ഒരു തിരമറുതിര
എണ്ണാനാവാതെ
നിസഹായായ തീരം

തളിര്‍ വിരിയട്ടെ
മഴയായി പൊഴിയട്ടെ
ഉണരട്ടെയവള്‍ കവിത

യോനിപൂക്കുന്നു
ലിംഗങ്ങള്‍ക്ക്
ചെണ്ട മേളം

ലബ് ടബ്

ലബ് ടബ്


എത്രോ നിമിഷങ്ങളായി
നാം തമ്മില്‍ കണ്ടിട്ട്
സമയത്തെ പഴിക്കാം അല്ലെ

പഴിച്ചു ശാപം വാങ്ങേണ്ട
അങ്ങിനെ വിധിക്കപ്പെട്ടങ്കിലും
അവന്‍ ബലവാനാനാണ്‌

നിന്റെ കൈയ്യുടെയും
കാലിന്റെ ഇടയില്‍
കുടി ഉള്ള നിന്റെ മിടുപ്പുകള്‍

അറിയുന്നു പലപ്പോഴും
ടിക്ക് ടിക്ക് അതല്ലേ
നിന്റെ ലബ്ടബ്

ജന്മം

ജന്മം

നീലാകാശ ചോട്ടില്‍
നിഴല്‍ തേടി
ഏകാന്തത

പങ്കു വെക്കാനാവാത്ത
ആത്മ സംഘര്‍ഷം
പ്രണയവഴികളില്‍

നിമിഷങ്ങളുടെ
നിര്‍വൃതിയില്‍
അലിഞ്ഞു തിരത്തോടു തിര

ചിന്തകളുടെ
ഒതുക്കുകല്ലുകളില്‍
തട്ടി വീഴുമ്പോള്‍ അറിയുന്നു

നാം
പ്രണയിക്കാന്‍
മറന്നുപോയ ജന്മങ്ങള്‍

ഹനുമല്‍ സഹായം - അനുഭവ കഥ -ജീആര്‍ കവിയൂര്‍

ഹനുമല്‍ സഹായം - അനുഭവ കഥ -ജീആര്‍ കവിയൂര്‍ 

എവിടെ തുടങ്ങണം എന്നറിയാതെ ഞാന്‍ കടന്നു പോയ എന്റെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി വിളിച്ചാല്‍ വിളികേള്‍ക്കുന്ന ഹനുമല്‍ സ്വാമി എന്റെ ഓരോ നൊമ്പരങ്ങളിലും എന്നെ തുണച്ചു ,ജീവിതത്തില്‍ പലഘട്ടങ്ങളിലും സ്വാമിയുടെ സാമീപ്യം ഞാന്‍ അറിയുന്നു .

ആദ്യത്തെ അനുഭവം ഞാന്‍ പന്തളം  പോളിടെക്ക്നിക്കിനു പഠിക്കുന്നകാലഘട്ടത്തില്‍ 1987 മൂന്നാം വര്‍ഷാവസാന പരീക്ഷക്ക്‌ പഠിക്കുമ്പോള്‍ എന്റെ ജൂനിയര്‍ ആയ ഒരു വിദ്യാര്‍ഥി ഞാന്‍ താമസിക്കുന്ന ലോഡ്ജിന്റെ അടുത്ത മുറിയില്‍ കിടന്നു ഉറങ്ങുകയായിരുന്നു അതും പകല്‍ സമയം ,അവനെ കണ്ടു കൊണ്ട് തമാശ രൂപേണ കുറച്ചു വരികള്‍ എഴുതി അത് എന്റെ ആദ്യത്തെ കവിതയായിരുന്നു ,
ഉണരുന്നു 
ഉണര്‍ത്തു 
ഉണര്‍ത്താന്‍ ശ്രമിക്കുന്നു 
ഉറക്കുന്നു 
ഉറക്കി കിടത്തുന്നു 
ഉണരുന്നു ഉറങ്ങുന്നു 
ഉണരുന്നു 
മര്‍ത്ത്യന്‍ തന്‍ ജീവിതം പായുന്നു 

ഇത്രയും എഴുതിയതെ ഉള്ളു, അത് കഴിഞ്ഞു ഒരു ആഴ്ച കഴിഞ്ഞു ഞാന്‍ രാത്രിയില്‍ കുടിക്കാന്‍ ആയി ബക്കെറ്റില്‍ 
വെള്ളം കരുതി വച്ചിരുന്നു രാത്രി ദാഹം ഒന്നും തോന്നിയില്ല രാവിലെ പിന്നെയും തെങ്ങിന്‍ തടി ഇട്ട കിണറ്റില്‍ നിന്നും വലിച്ചു കോരി എടുക്കണം എന്ന് കരുതി ആ വെള്ളം കൂടി  കൊണ്ട് പോയി കുളിക്കുന്നിടത്ത് വച്ചു മറ്റുള്ള ബക്കറ്റില്‍ വെള്ളം കൊണ്ട് മറ്റുള്ള പ്രാഥമിക കാര്യങ്ങള്‍ നടത്തിയിട്ട് കുളിക്കാന്‍ മാറ്റി വച്ചവള്ളം എടുത്തു തലയിലേക്ക് ഒഴിച്ച് വല്ലാത്ത ടിക്ക് 2൦ (കീടനാശിനിയുടെ )മണം ,അപ്പോള്‍ ആണ് എന്റെ ഉള്ളൊന്നു കാളിയത് 
ഈ വെള്ളം രാത്രിയില്‍ കുടിച്ചിരുന്നുവെങ്കില്‍ എന്റെ പരീക്ഷ എഴുത്ത് നടക്കിലായിരുന്നു ,അപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത് ''ഉറക്കി കിടത്തുന്നു '' എന്ന ഞാന്‍ എഴുതിയ വാചകം അക്ഷരാര്‍ത്ഥത്തില്‍ എനിക്ക് കിട്ടിയ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നില്ലേ ,ഞാന്‍ ആലോചിച്ചു ഇതെങ്ങിനെ സംഭവിച്ചേക്കാം ഉച്ചതിരിഞ്ഞ് കുറെ ഹോസ്റ്റലില്‍ താമസിക്കുന്ന സഹപാഠികള്‍ വന്നു പോയ കാര്യം ഓര്‍മ്മവന്നത് അവരുടെ ആരുടെയെങ്കിലും 
അസൂയയുടെ ഫലം ആകും ഈ ടിക്ക് 20 പ്രയോഗം കാരണം ഞാന്‍ താമസിക്കുന്ന ലോഡ്ജില്‍ മറ്റാരുമില്ല  ഞാന്‍ മാത്രമേ ഉള്ളു ശാന്തമായ അന്തരീക്ഷം ,അത് കണ്ടുള്ള അസൂയ അതോ ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്‍ എതിര്‍ പ്രസ്ഥാനക്കാരോ അതോ എന്റെ പ്രസ്ഥാനക്കാരോ രാഷ്ടിയ പകപോക്കല്‍ ആയിരിക്കാം അവരുടെ ഉദ്ദേശം എന്റെ പരീക്ഷ മുടക്കണം എന്ന് മാത്രം ആയിരിക്കാം ,അപ്പോള്‍ ആ വരികള്‍ എനിക്കും മുൻകൂട്ടി അറിയിച്ചു തന്നത് ഞാന്‍ ആരാധിക്കുന്ന എന്റെ നാടാകും കവിയൂരിനെകാക്കും  സാക്ഷാല്‍ കപി വരനാം ഹനുമല്‍ സ്വാമി തന്നെ (കപിയുര്‍ എന്നത് ലോപിച്ചാണ് കവിയൂര്‍ ആയതു ),ആ കവിത എഴുതികഴിഞ്ഞു പിന്നെ എന്റെ എഴുത്ത് വഴി തുറന്നു എന്ന് പറയാമല്ലോ പിന്നെ ഞാന്‍ എന്ത് എഴുതിയാലും അവസാനം ഒരു നല്ല അന്ത്യം ഉള്ള കവിതകള്‍ ജന്മം കൊണ്ട് കൊണ്ടിരിന്നു 

പല നാടുകളും കടന്നു ജീവനവ്യാപാരണങ്ങളില്‍   20൦2 -2003 കാലഘട്ടത്തില്‍ ഒരിക്കല്‍ ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ പതിവുള്ള ക്ഷേത്ര ദര്‍ശനം കഴിഞ്ഞു തിരികെ വീട്ടിലേക്കു സ്കൂട്ടറില്‍ മടങ്ങുമ്പോള്‍ ഞാന്‍ എന്തോ മനസ്സില്‍ മൂളികൊണ്ടേ ഇരുന്നു വീട്ടിലെത്തി കഴിഞ്ഞപ്പോള്‍ ഞാന്‍ അത് മുഴുവന്‍ എഴുതി തീര്‍ത്തു അത് ഒരു ഭക്തി ഗാനമായിരുന്നു തൊഴുത്തിട്ടു മടങ്ങുമ്പോള്‍ എന്ന് തുടങ്ങുന്ന ഗാനം ,ഗാനത്തില്‍ എനിക്ക് വലിയ പ്രത്യേകത ഒന്നും 
തോന്നിയില്ല അത് എഴുതി എന്റെ പുസ്തകത്തില്‍ വച്ചു അത് മറക്കുകയും ചെയ്യ്തു ,ഞാന്‍ ബാംഗ്ലൂരില്‍ കാളിനഅഗ്രഹാര എന്ന സ്ഥലത്ത് ജോലി ചെയ്യുമ്പോള്‍ ഒരു ഞായര്‍ ദിവസം എന്റെ സൈറ്റില്‍ പോയി മടങ്ങുമ്പോള്‍ ഒരു കടയില്‍ കയറി മൊബൈല്‍ റീച്ചാര്‍ജ്ജു കൂപ്പന്‍ വാങ്ങുവാന്‍ കയറി അപ്പോള്‍ എന്റെ കയ്യില്‍ 
കുറെ മലയാളം  പുസ്തകങ്ങള്‍ ഉണ്ടായിരുന്നു ,അത് കണ്ടിട്ടാവും അടുത്തു നിന്ന ആള്‍ ചോദിച്ചു സര്‍ മലയാളിയാണോ എന്ന് അതെ എന്ന് ഞാന്‍ മറുപടി കൊടുത്തു പേരു  ചോദിച്ചപ്പോള്‍ പറഞ്ഞു സതീശന്‍ എന്ന് സ്ഥലം റാന്നിക്ക് അടുത്തുള്ള ചിറ്റാര്‍ എന്ന്  സംസാരിച്ചു വന്നപ്പോള്‍ ഞാന്‍ എന്റെ 
കവിതയെ പറ്റി പറഞ്ഞു അപ്പോള്‍ സതീശന്‍ പറഞ്ഞു ഞാന്‍ പാടും എന്ന് സാറിന്റെ കവിത തന്നാല്‍ ഞാന്‍ ടൂണിട്ട്
പാടാം എന്നും പറഞ്ഞു ശരി ആകട്ടെ എന്ന് ഞാന്‍ പറഞ്ഞു ,താങ്കള്‍ എന്ത്  ചെയ്യുന്നു എന്ന്ചോദിച്ചപ്പോള്‍ പറഞ്ഞു അയാള്‍ ഒരു പെയിന്‍റിംഗ് തൊഴിലാളി എന്ന്  ,ഞാന്‍ പറഞ്ഞു ശരി കാണാം എന്ന് പറഞ്ഞു പിരിഞ്ഞു 
പിന്നെ ഒരിക്കല്‍ അയാളെ തേടി അയാള്‍ പറഞ്ഞു തന്ന അയാളുടെ താമസ സ്ഥലം തേടി പോയി എന്റെ സൈറ്റിന്റെ എതിര്‍ വശത്തുള്ള ഒരു ചേരി പ്രദേശം വൃര്‍ത്തി ഹീനമായ ചുറ്റുപാടില്‍ഒരു പഴകിയ പോളിയാറായ
കെട്ടിടം അവിടെ ചെന്നപ്പോള്‍ അയാളും അയാളുടെ ഭാര്യയും നാലുവയസ്സ് പ്രായമുള്ള മകനും ഉണ്ട് , ഒരു മലയാളി ഇങ്ങനെ ഉള്ള ചുറ്റുപാടില്‍ ജീവിക്കുന്നു വല്ലോ എനിക്ക് മനസ്സാ ദുഃഖം തോന്നി ,അയ്യാള്‍ അയാളുടെ ഹാര്‍മോണിയം എടുത്തു വച്ചു പല പാട്ടുകളും പാടി അങ്ങിനെ എന്റെ രണ്ടു മൂന്നു കവിതകള്‍ പാടി ടൂണ്‍ ചെയ്യ്തു 
അപ്പോള്‍ ഞാന്‍ ചോദിച്ചു താങ്കള്‍ സംഗീത പഠിച്ചിട്ടുണ്ടോ ?,ഉണ്ടെന്നും  ,നാട്ടില്‍ കൊച്ചിന്‍ ഗിന്നസ്സില്‍ പാടി കൊണ്ടിരുന്നു അവസാനം നിവിര്‍ത്തിയില്ലാതെ പല പണികളും ചെയ്യ്തു ഇപ്പോള്‍ പെയിന്റിംഗ് ചെയ്യുന്നു എന്ന് പറഞ്ഞു ഞാന്‍ പറഞ്ഞു താങ്കള്‍ ഈ കുട്ടിയെ ഇവിടെ താമസിപ്പികുകില്‍ ജീവിതം നശിച്ചു പോകും അതിനാല്‍ അടുത്ത സ്കൂള്‍ വര്‍ഷം നാട്ടില്‍ ചേര്‍ക്കു എന്ന് 
അങ്ങിനെ ഒരു ദിവസം എന്റെ തൊഴുതിട്ടു മടങ്ങുമ്പോള്‍ എന്ന ഗാനം സാതീശന്റെ കയ്യില്‍ കൊടുത്തു ,അതിനു ഈണം നല്‍കി എന്നെ പാടി കേള്‍പ്പിച്ചു .ഒരു ദിവസം എന്റെ താമസ സ്ഥലത്ത് വച്ചു ആ ഗാനം എന്റെ കമ്പ്യൂട്ടറില്‍ പാടി റെക്കോര്‍ഡ്‌ ചെയ്യ്തു നാട്ടില്‍ അനുജന് അയച്ചു കൊടുത്തു ,പന്നെ അതിനു പശ്ചാതല സംഗീതം ഒരുക്കി കരോക്കി ആക്കി അനുജന്‍ തിരികെ അയച്ചു തന്നു ,വീണ്ടും അത് വച്ചു റീക്കോഡിംഗ്  നടത്തി 
നാട്ടിലേക്ക് അയച്ചു കൊടുത്തു എഡിറ്റിംഗ് നടത്തി ആഞ്ജനേയ ദര്‍ശനം എന്ന സിഡിയില്‍ ഉള്‍പ്പെടുത്തി അത് റിലീസ് ആയി ,സിഡി പിന്നിട് എനിക്ക് നാട്ടില്‍ നിന്നും അനുജന്‍ അയച്ചു തന്നു ,കേട്ടപ്പോള്‍ സന്തോഷം തോന്നി 
ഒന്ന് കൂടി കേട്ടപ്പോഴാണ് ഒരു വരിയിലെ തെറ്റ് ഞാന്‍ ശ്രദ്ധിച്ചത് മാരുത തനയാ എന്നാണു ഞാന്‍ എഴുതി കൊടുത്തത് സതീശന്‍ പാടി വന്നപ്പോള്‍ മാരുതി തനയന്‍ എന്നായി ,അയ്യോ ഭഗവാനെ ഞാന്‍ എന്ത് തെറ്റാണ് എഴുതിയത് ബ്രമചാരി ആയ അങ്ങേക്ക്  പുത്രനോ? ,ഏറെ നാള്‍  മനസ്ഥാ പത്തോടെ പ്രാര്‍ത്ഥന നടത്തി മനമുരുകി കണ്ണുകള്‍ ഈറനണിഞ്ഞു ഭഗവാനെ എന്ത് അവിവേകമാണ് ഞാന്‍ മൂലം സംഭവിച്ചത് അങ്ങിനെ ചിന്തിച്ചു ഞാന്‍ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ അവിടെ കിടന്ന ഒരു ജ്യോതിഷരത്നം മാസിക എടുത്തു വായിക്കാന്‍ ഇടവന്നു ,അതില്‍ എഴുതിയവ എനിക്ക് പറഞ്ഞു തരുന്നത് പോലെ എഴുതിയിരിക്കുന്നു സീതാന്വേഷണ കാലത്ത് ഹനുമാന്‍സ്വാമി  ലങ്കക്ക് ചാടുമ്പോള്‍ അദ്ദേഹത്തിന്റെ ദേഹത്ത നിന്നും ഒരു വിയര്‍പ്പു തുള്ളി വീഴുകയും ഒരു മത്സ്യം അത് വിഴുങ്ങുകയും അതില്‍ നിന്നും ഒരു പുത്രന്‍ ജനിക്കുകയും അവസാനം രാവണ നിഗ്രഹം കഴിഞ്ഞു വിഭീഷണനെ രാജാവാക്കി വാഴിച്ചു കഴിഞ്ഞു ഹനുമല്‍ പുത്രനെ പാതാള ലങ്കക്ക് അധിപനാക്കി എന്നും ,ഇത് വായിച്ചപ്പോള്‍ ഭഗവാനെ അപ്പോള്‍ അത് പറയിക്കാനാണോ എന്നെ കൊണ്ട് ഇതൊക്കെ സംഭാവിപ്പിച്ചത് ,ഞാന്‍ കൃതാര്‍ഥനായി 
ഈ പാട്ട് പാടിയ സതീശന്‍ നാട്ടില്‍ തിരികെ പോയി ഇപ്പോള്‍ നല്ല നിലയില്‍ കഴിയുന്നു ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം കൊണ്ട് അയാള്‍ കുട്ടികളെ സംഗീതം പഠിപ്പിക്കുന്നു അത്യാവിശത്തിനു പല പരിപാടികള്‍ കിട്ടുകയും 
ആകാശവാണി ബി  ഗ്രേഡ് അടിസ്റ്റ് ആകുകയും ചെയ്യ്തു കഴിഞ്ഞ ദിവസം ഞാന്‍ സതീഷ്‌ ചിറ്റാറിനെ വിളിച്ചു ഈ അനുഭവ കഥ എഴുതട്ടെ എന്ന് അതില്‍ സതീശന്റെ കാര്യം പറയുവാന്‍ അനുവാദം വാങ്ങാന്‍ വിളിച്ചതാണ് അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ആണ് ഫോണ്‍ എടുത്തത് ''സാര്‍ സതീഷ്‌ ഏട്ടന്‍ ഭക്തി ഗാനമേളയില്‍ സ്റ്റേജില്‍ ആണ് ''എന്ന് പറഞ്ഞു അപ്പോള്‍ കാതില്‍ ആ ഗാനം മുഴങ്ങുന്നുണ്ടായിരുന്നു തൊഴുതിട്ടു മടങ്ങുമ്പോള്‍ ....., ഭഗവാനെ ഞാന്‍ 
ഒന്ന് അത്ഭുതപ്പെട്ടു ,എന്തെ ഇങ്ങിനെ ഒക്കെ സംഭവിക്കുന്നത്‌ എല്ലാം സ്വാമിയുടെ ഓരോ കാര്യം ഞാന്‍ ആരു വെറും പൊള്ളയാം പാഴ്മുളം തണ്ട് .
തൊഴുതിട്ടു മടങ്ങുമ്പോള്‍ .......ഈ ഗാനം കേള്‍ക്കാന്‍ ഈ ലിങ്കില്‍ you tube പോയാല്‍ കേള്‍ക്കാം http://youtu.be/moCF1FxG1WY
ഹനുമതെ കാത്തു രക്ഷിക്കണേ രാമനാമ പ്രിയനേ 
                                                                                  ജീ ആര്‍ കവിയൂര്‍ 
                                                                                  ഗോകുലം,ആഞ്ഞിലിത്താനം പി ഓ ,
                                                                                  കവിയൂര്‍ ,പടിഞ്ഞാറ്റും ചേരി ,
                                                                                  തിരുവല്ല ,പത്തനംതിട്ട ജില്ല 
                                                                                  കേരളം ,  
ശുഭം 

Saturday, December 21, 2013

അമ്മേ ശരണം ---- ഭക്തി ഗാനം (രാഗം: ചക്രവാകം )

അമ്മേ ശരണം ---- ഭക്തി ഗാനം  (രാഗം: ചക്രവാകം )ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും
ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍
സൌപര്‍ണിക തിളങ്ങുന്നു ....(2)

സ്വരമായി വര്‍ണ്ണമായ്
സപ്തസ്വരധാരയായ്
മാറ്റൊലിക്കൊള്ളുന്നു നിന്‍ തിരു നാമങ്ങള്‍
കുടജാദ്രിയിലാകെ ....(2)
അമ്മേ ശരണം ദേവി ശരണം ......(കോറസ് )

ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും
ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍
സൌപര്‍ണിക തിളങ്ങുന്നു ....(2)

കുടി കൊള്ളണമേ
കലാദേവതെ
മൂകമായി എന്‍ മനതാരിലെപ്പോഴും
മൂര്‍ത്തിയായി വിളങ്ങും മൂകാംബികെയമ്മേ
അമ്മേ ശരണം ദേവി ശരണം ......(കോറസ് )

ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും
ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍
സൌപര്‍ണിക തിളങ്ങുന്നു ....(2)

മുജന്മപാപങ്ങളെല്ലാം
ഈ ജന്മത്തില്‍ തീര്‍ത്ത്‌
മോക്ഷമരുളെണമേ മാദങ്കശാലിനിയമ്മേ
അമ്മേ ശരണം ദേവി ശരണം ......(കോറസ് )

ബ്രാമമുഹൂര്‍ത്തത്തില്‍ കുളികഴിഞ്ഞെത്തും
ബ്രഹ്മകമലമാം സൂര്യ കിരണത്താല്‍
സൌപര്‍ണിക തിളങ്ങുന്നു ....(2)

Friday, December 20, 2013

നീ വരവായോ

പുല്ലാഞ്ഞി പുരമേഞ്ഞു
തണ്ണീര്‍ പന്തലൊരുക്കി
കാത്തിരുന്നു മനം നിനക്കായി
പുഞ്ചിരിതൂകിയെത്തി തുടിക്കും
സ്വപ്ങ്ങള്‍ക്കു സാന്ത്വനമായ്
ഉണര്‍വു പകര്‍ന്നു കൊണ്ട്
പ്രതീക്ഷയുടെ കിരണങ്ങലുമായി
പുതുവത്സരമേ നീ വരവായോ

Thursday, December 19, 2013

കുറും കവിതകൾ 166

കുറും കവിതകൾ 166


സ്വസ്ഥതക്കായി
ചെന്നിനായകമതു പുരട്ടിയ-
കറ്റിയിരുവരെയും

മുളം തണ്ടിനും
ഇരുവിരലിനും
മൌനാസ്വസ്തത

മൗനത്തിന്‍റെ
മാറാലയില്‍
വിരഹം

വെളിച്ചത്തെടുത്തു
ഇരട്ടത്തു കാണിക്കും
മായിക ലോകം ...സിനിമ

കാലാവസ്ഥ മാറ്റം
നിഴലുകൾക്ക് നീളകുറവ്
മൂടിപുതച്ചു പനി കട്ടിലിൽ

ഡിസംബരത്തിനാകാശത്തില്‍
മേഘപടലങ്ങളാലൊരു
ക്രുസ്തുമസ് ട്രീ

അക്ഷരങ്ങൾ ഉണർന്നു
വാക്കുകൾ പൂത്തുലഞ്ഞു
മനസ്സിൽ കവിത വിരിഞ്ഞു

ഇലകൊഴിഞ്ഞിട്ടും
ഞാറപ്പക്ഷികൾ
മണല്‍ത്തിട്ടയിൽ തന്നെ

പുലര്‍കാലാകാശത്തു
പ്രത്യാശയുടെ കിരണങ്ങള്‍
ഉള്ളില്‍ വെണ്മ..

Wednesday, December 18, 2013

നിനക്കായി


നിനക്കായി

കദനത്തിന്‍ കണ്ണിരില്‍ ചാലിച്ച്
കവിതയായ് എഴുതി ഞാന്‍ പാടും
പാട്ടിന്റെ ഈണങ്ങളില്‍ നിന്നും
നിന്റെ മുഖ മുദ്രയാം നാണം
തുണയായ് ഇരിക്കെണമെന്നും
എന്‍ മലര്‍ മാല്യം നിനക്കായി മാത്രം
മനസ്സിന്റെ കോണില്‍ വരക്കുന്ന  ചിത്രം
മരിക്കാത്ത ഓര്‍മ്മതന്‍ ഓളം
എന്‍ ഉള്ളിന്റെ ഉള്ളിലെ താളം
സ്വര്‍ണ്ണ വര്‍ണ്ണങ്ങളായ സ്വത്ത്
നിന്‍ ചിരിയില്‍ വിടരുന്ന മുത്ത്‌
മുത്തം നിനക്കായിരം മുത്തം
ഈജന്മമില്ലെങ്കിലും മറുജന്മങ്ങളും
നിനക്കായി കാത്തു കഴിയുന്നിതാ
കനകകിനാവിന്റെ മടിയില്‍
കതിര്‍മണ്ഡപം തീര്‍ക്കുന്നു ഞാനും ,.

Tuesday, December 17, 2013

എങ്ങോട്ട് ??!!..

എങ്ങോട്ട് ??!!..

എന്റെ ശബ്ദങ്ങളെ,
നിമിഷങ്ങളെ എല്ലാം
അടുത്തു നില്‍ക്കുന്നവരുടെയും
സാമീപ്യം മറക്കുന്നു
ഉപദ്രവ സഹായിയാം
മൊബെയിലിനാല്‍

ഒന്ന് തുമ്മുവാനൊരുങ്ങുമ്പോള്‍
ഉടനെ ക്ഷമാപണം പറയാനോളം
നാമിന്നു മര്യാദാ  രാമന്മാരായിരിക്കുന്നു

മലയാളം മംഗിളിഷനു അടിമപ്പെടുത്തി
ലിപികള്‍ മറന്നു ഏറെ  ഗമയില്‍
അഭിമാനം കൊള്ളുന്നു പിന്നെ
തിരിച്ചും മറിച്ചും ആഗലേയത്തില്‍
എഴുതിയാല്‍ തന്റെ ഭാഷയുടെ പേരെന്ന്
ഊറ്റം  കൊള്ളുന്നു ,

അന്യ ഭാഷക്കാരുടെ മുന്നില്‍
മറച്ചു പിടിച്ചു മനസ്സില്‍ മാത്രം
ഒതുക്കി മറ്റുള്ളവരെ
അംഗീകരിക്കാനാവാതെ
സ്വയം വിമര്‍ശനായി മാറുന്നു
എങ്ങോട്ടാണ് നമ്മള്‍ നടന്നു
അകലുന്നത് ??ആവോ !!

Saturday, December 14, 2013

കുറും കവിതകൾ 165

കുറും കവിതകൾ 165


ഒപ്പിയെടുക്കുന്നു
കടലിൻ നീലിമയെ
നിത്യമാകാശം

ചുവപ്പുപൂക്കള്‍
മൂടിയില്ലാത്ത പെട്ടി
മുന്നില്‍ കണ്ണുനീര്‍ കടല്‍

മഞ്ഞിന്‍ കണത്തില്‍
അലിഞ്ഞു ചേരുമ്പോള്‍
ഞാനും നീയും ഉണ്ടോ വേറെ

സഹ്യാദ്രിയോളം
മുകളിലേറുമ്പോള്‍
ഞാനെന്ന ഭാവമില്ലാതെയാവട്ടെ

കണ്ണീര്‍ കടല്‍
മാത്രമാകുമോ
പ്രണയാന്ത്യം

വീഴും ഇലകള്‍ ....
ഛായാപടം തേടി
ജീവിതത്തിന്‍  ഓരത്തു

കഠിനമായ മഞ്ഞ്
പുതുമുകുളം പരത്തുന്നു
ഉന്മാദ സുഗന്ധം

ജീവിതവഴിയില്‍
തടഞ്ഞു നിര്‍ത്തി
വയറിന്‍  മ്ലാനത

ക്യാമറ കണ്ണില്‍
കരാള നൃത്തമാടി
ചിലമ്പനക്കി  കോലങ്ങള്‍

Tuesday, December 10, 2013

മോചനം

മോചനം -ജീ ആര്‍ കവിയൂര്‍


പന്ത്രണ്ടു രാശിയും ചേര്‍ന്നങ്ങു
പന്തം കൊളുത്തി പടനയിച്ചു
പറയാതിരിക്കവയ്യ പിടിപ്പുകെടോ
പാഴാക്കി കളയുന്നു പാപങ്ങളുടെ
പഴി പറഞ്ഞു സമയത്തിന്റെയും
പണത്തിന്റെയും മൂല്യമതറിയാതെ
പൊങ്ങച്ച സഞ്ചികളായി ഏറെ
പൊങ്ങു പോലെ പൊന്തി നടക്കുന്നു
പരിതപിക്കാതെ എന്ത് ചെയ്യാം
പാരിതിനെ പോഴരാക്കി
പട്ടിണിമാറ്റാന്‍ കഴിയാത്ത
പരിഷകളിവര്‍പതിരുകള്‍
പായുന്നു ഗ്രഹണി പിടിച്ചു
പൊയിക്കാലില്‍ നടക്കുമിവരുടെ
പലകയും കവടിയും പിടിച്ചെടുത്തു
പടിയടച്ചു  പിണ്ഡം വെക്കാന്‍
പോരിക പഥിതരേ പരിയവസാനിപ്പിക്കാം
പന്ത്രണ്ടു രാശിയുടെ പേരിലുള്ള
പിരിയിളക്കങ്ങളില്‍ നിന്നും മോചിതരാകാം

കുറും കവിതകൾ 164


കുറും കവിതകൾ 164

വേദന പകര്‍ത്തിയ  
ഗര്‍ത്തങ്ങളില്‍ 
ലവണമഴ 

ഇലപകര്‍പ്പിനിടയിലൊരു 
മഴതുള്ളിയിറക്കം
നൈമിഷിക സുഖം 

നിലാവില്ലാത്ത രാത്രി 
ചിലപ്പോള്‍ തോന്നും 
അവനിവരികില്ലാന്നു

മനസ്സിന്റെ വര്‍ണ്ണാകാശത്തു
എന്തെ  ദുഖത്തിന്‍ 
കരിമേഘം

കൂട്ടുകുടി പച്ചിമയും
നീലിമക്കൊപ്പം  
ശലഭങ്ങളായി ബാല്യം 

മഞ്ഞും മഴയും വെയിലും 
കുട്ടിനുണ്ടായിരുന്നു 
ഓണവിഷുക്കളില്‍ ബാല്യം 

നേരിലറിയാതെ 
നിരനിറയായിനിറഞ്ഞു 
ഹൃദയത്തിന്‍ നിലവറ 

ഹൃദയവാതായനങ്ങളില്‍ 
മഞ്ഞിന്‍ കണത്തില്‍ 
പ്രണയ പരിഭവം 

ജീവിത സായാന്നങ്ങളില്‍ 
കാല്‍പാടുകളെറെ
പിന്‍ തുടരുന്നു അസ്തമയം 

കോട്ടിയ  പ്ലാവിലച്ചിരി  
കഞ്ഞി ചൂടിൽ  നിന്ന് 
കുപ്പതണുപ്പിലേക്ക്  

അങ്കണ തൈമാവും 
നീര്‍മാതളവും 
മറവിയുടെ അമാവാസിയില്‍ 

വിയര്‍ത്തു 
കണ്ണുനീരമായി 
കറിവേപ്പിലയും 

ശരല്‍ക്കാല കാറ്റ്  
പ്രതികരിച്ചു കൊണ്ട് 
വാതലുകളും ജനാലകളും 

കരോള്‍ ഗായകരേ
തലോടി കൊണ്ട് ശീത കാറ്റ്
മേരി ക്രിസ്‌തുമസ്‌

കരോള്‍ ഗായകര്‍ക്ക് 
പിന്നണിയെന്നോണം
എതിരേല്‍ക്കുന്നു ശിശിര കാറ്റ് 

വിശന്ന വയറിനോടു 
അയലത്തെ വീട്ടിലുടെ വന്ന
കാറ്ററിയിച്ചു  ക്രിസ്‌തുമസ്‌യെന്നു  

കമ്പിളിഉടുപ്പിട്ട പ്രഭാതം ....
മുന്തിരി  പൊങ്ങികിടന്നു 
ക്രിസ്‌തുമസ്‌ കേക്കിൽ 
  
കന്നിവെയില്‍ 
തുമ്പപൂ പുഞ്ചിരി 
ഓണം വരവായി

Thursday, December 5, 2013

സുഖദുഃഖങ്ങൾ

സുഖ ദുഃഖങ്ങള്‍

ഏറെയുണ്ടാശ പലർക്കുമിന്നങ്ങു
എളുതായിയറിയാതെ
എഴുതുമായിരുന്നു പലതും
ഏറെപേർക്കും ആരു
 ആരാണെന്നറിയാതെ
നിഴലുകളുടെ തിളക്കങ്ങളിൽ
മതി മറന്നു ഈയാമ്പാറ്റ പോലെ
കുതിക്കുന്നുയിതഗ്നിയിലായിയവസാനം
ദുഖങ്ങളുടെ കുമ്പാരത്തിലേറി വിലപിച്ചു
കഴുതകാമം തീർക്കുന്നു കഷ്ടം
നഷ്ടങ്ങളൊന്നുമെയില്ല
മനസ്സാ വഞ്ചിക്കുന്നവർ തൻ
ജീവിതപങ്കാളിയെ ,ഇന്നാർക്കു
 ഇന്നാരെന്നു എഴുതാതെ
ഇരുന്നുവെങ്കിൽ മൃഗതുല്യരായി
മാറുകയില്ലായിരുന്നെനേം
വ്യവസ്ഥകൾ സംസക്കാരങ്ങളീവിധം
സ്ഥാപിച്ചൊരു മനുഷ്യനവനവനുടെ
ഇങ്കിതത്തിനു തുന്നി ചേർക്കുന്നു
നിയമാവലികളെറെ ,കൈയ്യുള്ളവർ
കാര്യകാരായി അഭിപ്രായങ്ങൾ ചമച്ചു
കൊടികുത്തി വാഴുന്നു അന്നുമിന്നുമായി
വനവാസയജ്ഞാതവാസമൊരുക്കിയും
 സംഹിതകളും സ്മൃതികളും ചമച്ച്
വിഷം കൊടുത്തു കൊന്നും
കഴുവിലേറ്റിയും ക്രൂശിതരാക്കിയും
എങ്ങൊട്ടാണീ യാത്ര
എവിടെക്കാണീയാത്ര
ജന്മജന്മങ്ങൾ താണ്ടി
ഉഴലുന്നു ഇതിനൊരു അന്ത്യമില്ലാതെ-
യില്ലല്ലോയെന്നു   ആശിക്കാമിനിയും
പിറക്കുന്നു ദിനകങ്ങളുടെ
ദീനതകളും സന്തോഷം കാണ്മാൻ  
    

കുറും കവിതകൾ 163

കുറും കവിതകൾ 163

ഖനനമിന്നു
വിമാനത്തിലും
താവളങ്ങളിലും

ആകാശ ചോട്ടില്‍
തിരിശീല വീണു
രംഗപടമില്ലാതെ ജീവിതം

ഭൂമിക്കു പ്രദക്ഷിണം വച്ചു
തൊഴുതു വരുന്ന ഇന്ദുവിനു
രവിയെ കണ്ടതും നാണം

ദക്ഷിണ നല്‍കി
കൈ പിടിച്ചു വലംവച്ചു
സ്വാതന്ത്ര്യം ഹോമിക്കുന്നു

കൈപിടിപ്പിച്ചു നല്‍കി
സ്വര്‍ഗ്ഗ നരകങ്ങള്‍
തീര്‍ക്കുന്നു ജീവിത ഋതുക്കള്‍

മഞ്ഞ ചരടിലെ
പൂത്താലി ജീവന്റെ
അവസാന വസന്തത്തോളം

വേദനയുടെ
മാലിപുരതീര്‍ക്കുന്നു
തീ നാളങ്ങള്‍ക്കും നനവു

ജീവിതമെന്ന നീലകടല്‍
ഒറ്റക്ക് തുഴഞ്ഞിട്ടാവും
മറുകരക്കെത്താത്തത്

ദീപാരാധനക്ക്
നടതുറന്നു ഭക്തന്റെ
കണ്ണുകളില്‍ ജലതീര്‍ത്ഥം

പ്രദക്ഷിണവഴില്‍
കണ്ണിലെ തിളക്കം
ഭക്തിയുടെ ഒടുക്കം

ഇലക്കീറിലെ ചന്ദനം
നെറ്റിയില്‍ ചാര്‍ത്തുന്ന
വള കിലുക്കം

ബലിക്കല്ലില്‍ നൈവേദ്യം
കാക്കയുടെ
ഒളിഞ്ഞു നോട്ടം

കണ്ണൻ ചിരട്ടയിൽ
മണ്ണുവാരി കളിച്ചൊരു ബല്യമിന്നു
കീബോർഡിലും മൌസിലും

ആനമയില്‍ ഒട്ടകം കാലി
കുപ്പിവള ചാന്തു സിന്ദൂരം
കണ്ണുകള്‍ ഇടഞ്ഞു ,തായമ്പമുറുകി

മധുരനൊമ്പരത്തിന്‍
പരിച്ഛേദം
സഹപാഠി കൂട്ടായ്മ

നിത്യവെളിച്ചം
പ്രകാശിക്കട്ടെ
അനാഥ മുഖങ്ങളിലും

പ്രണയത്തിന്‍
അള്‍ത്താരയില്‍
രണ്ടു ഹൃദയങ്ങള്‍ ഇല്ലാതെയായി

മനസ്സിലേക്ക്
തുമ്പപൂവിന്‍വെണ്മ
ഓണത്തിന്‍ നിറപകര്‍ച്ച

നെഞ്ചിലെ കനലിനെ,
ചുണ്ടിലാവഹിച്ച്
നൊമ്പങ്ങള്‍ക്ക് അവധി

കറ്റയും കളമടിയും
പനമ്പും പറയും പതവും
ചിങ്ങ കൊയിത്താഘോഷം

ലാത്തിരി പൂത്തിരി
കമ്പിത്തിരി കതിനാ
മനസ്സു തുളച്ചുയവളുടെ നോട്ടം

കുറത്തിയുടെ തത്ത
പൂച്ചയെ കണ്ടു
ഫലം യമകണ്ട കാലം

കവിയുടെ കാല്‍പ്പാടിലുടെ
പീയുടെ വഴിതേടി
കുളിര്‍ കോരും മനവുമായി

കര്‍ണ്ണ ശപഥം തേടി
വിവര്‍ണ്ണയായ സന്ധ്യ
കുന്തിയോടോപ്പം മഹാഭാരത വഴിയില്‍

Wednesday, December 4, 2013

സന്തോയം സന്തോയം സന്തോയം

സന്തോയം സന്തോയം സന്തോയംമാവിലര്‍ കുടിയിതു
താളമേളം
മനസ്സിനു സന്തോയം സന്തോയം

ഉലക്കയുടെ തലയില്‍
നെല്ലു കെട്ടി ഉത്സവമേളം
പെണ്ണിനു തിരണ്ടു കല്യാണം

കാവിനു മുമ്പിലായി
കരിഞ്ചാമുണ്ഡിയമ്മ ഉറഞ്ഞാടി
നാട്ടിലാകെ വറുതിയില്‍

തൈലപ്പുല്ല്, ഓടപ്പുല്ല് പന്തല്‍
കാട്ടിൽ ധനുമാസ പുനം കൃഷി
''തേവര്‍ക്കു സന്തോയം''

മറുതക്കും  കാളികൂളിക്കും
കൂകി വെളിപ്പിക്കുന്നവനെ
കുരുതി ഇല്ലേയിതിനു  അറുതി

മനയോലയും ചായില്യവും കരിയും
മുഖത്തെഴുത്തിനു ദാഹം മാറ്റാന്‍ മദ്യം
വീരഭദ്രൻതെയ്യത്തിനു സന്തോയം

സന്തോയം സന്തോയം സന്തോയം 

Monday, December 2, 2013

ഉണരുക ഉയിര്‍ കൊള്ളുക

ഉണരുക ഉയിര്‍ കൊള്ളുക

ചാറിതണുത്ത നിലാവിന്റെ
വെണ്മയിലുണര്‍ന്നു കിടന്നു
വാനം നോക്കി താരകളൊക്കെ
വെളുക്കെ ചിരിച്ചു തേടിയെന്‍
അരികത്തണയാന്‍ വെമ്പുന്ന
നിന്‍ കണ്‍ചിമ്മുമരികത്ത്
നില്‍ക്കും വെണ്മതിയേക്കാള്‍
മതിപ്പുയുള്ളൊരമ്മയെയുച്ഛനെയു-
മറിയാതെ നടതള്ളി നീ യെന്‍
അരികത്തു വന്നെന്തു നേടാന്‍
എന്തിനി സാഹസമാദ്യം
നേടുകില്‍പ്പം ഗുരുത്വം
നാളെയി ഗതി നിനക്കുമുണ്ടാ-
വാമെന്നറിക ,''നടക്കുമ്പോള്‍
നാടും പടയും കിടക്കുമ്പോള്‍
കട്ടിലും പായു''മെന്നു പറഞ്ഞൊരു
മൂത്തവര്‍ എത്രസത്യമെന്നു
ഒരു നാള്‍ അറിയുമ്പോള്‍
ഏറെ വൈക്കുമതിനാല്‍
വേണമറിയേണം
ശാസ്ത്ര സത്യങ്ങള്‍ ഒപ്പം
സംരക്ഷിക നമ്മള്‍ തന്‍
സംസ്കാരവും അതിനൊത്തോരു
ജീവിത ചര്യയും '' ഉത്തിഷ്ഠത
ജാഗ്രത പ്രാപ്യവരാന്‍ നിബോധത ''കുറും കവിതകള്‍ 162

കുറും കവിതകള്‍ 162


മുള്ളും പൂവും
വലകള്‍ക്കിടയില്‍
ഇരകാത്തു ചിലന്തി

''ചാങ്ങളിയെ'' തേടി
ചന്ദ്രനിലേക്ക് ഒരു ശൂന്യാകാശ
യുദ്ധത്തിൻ ഒരുക്കമോ

ജീവിത പോരില്‍
ഒറ്റക്ക് നീലാകാശത്തിനും
നീലാഴിക്കുമിടയില്‍

ഡിസംബറിൻ
അമ്പരത്തില്‍
നൊമ്പരത്തിന്‍ വെണ്മ

കുമ്പിളിലെ
നീരില്‍
അമ്പിളി കണ്ണന്‍

മുറ്റത്തു നിന്നും
അടുപ്പിലേക്ക്
വിശപ്പിന്‍ കാത്തിരിപ്പ്

ദുഃഖം ഉള്ളിലൊതുക്കി
ഇറന്‍ മാറാത്ത മുടി തുമ്പില്‍
ഒരു തുളസി കതിര്‍

മനസ്സിനും
അക്ഷരങ്ങള്‍ക്കും
പറുദ വേണമോ വസന്തമേ

നാവിന്‍ സ്വാദ്
വയറിനറിയുമോ ,ഹര്‍ത്താല്‍
പ്രഖ്യാപനമെപ്പോളെന്നറിയില്ലSunday, December 1, 2013

കുറും കവിതകള്‍ 161

കുറും കവിതകള്‍ 161

രാവിന്റെ പുതപ്പു
നീക്കി സൂര്യവെട്ടം
വസന്തം കൊണ്ടുവന്നു

ജലതരംഗ ധ്വനി
സന്ധ്യാ രാഗത്തിനും
മനസ്സിനും കുളിര്‍മ്മ

നിന്‍ മിഴിനിലാവില്‍
മയങ്ങിയ കാറ്റിന്‍
കൊഞ്ചല്‍ ഞാന്‍ അറിഞ്ഞു

കേളികൊട്ടിന്‍
ലയത്തില്‍ മനം
ഹംസമായി ദൂതിന്

കളിയരങ്ങു വിട്ടു
വന്നപച്ച വേഷത്തിന്‍
മനസ്സുയറിഞ്ഞു വിശപ്പ്‌

ആട്ടവിളക്കിന്‍ചുവട്ടില്‍
ജീവിത കഥ ആടിതീര്‍ന്ന
മഴപാറ്റകള്‍ മഴയുടെ തോഴര്‍

ദുരിയോധന വധം ആടുമ്പോള്‍
ഇപ്പുറത്തു കിലിക്കികുത്തില്‍
എല്ലാം നഷ്ടപ്പെട്ടു തമ്മിലടി

മഞ്ഞനിണിഞ്ഞു മലകള്‍
സമോവറില്‍
ആവിയുണര്‍ന്നു

വാര്‍ത്തകള്‍ ചൂടോടെ
കടയില്‍ ചായക്കൊപ്പം
ശിതം എങ്ങോ പോയിമറഞ്ഞു

കട്ടനും പത്രവും
ഇണചേര്‍ന്നു
സുഖവിരേചന

കടമകള്‍
ജീവിക്കാന്‍
പ്രേരണകള്‍

മക്കള്‍ ,സ്കൂള്‍ ബസ്സോ
വിമാനമോ  ഏറിയാലും
അമ്മവ്യാകുലത

തട്ടമിട്ട പിന്‍ നിലാവു
തേന്‍ മഴ പെയ്യിച്ചു
മനസ്സു ജെന്നത്തില്‍