നിന്റെ വരവിന്റെ വാർത്ത (ഗസൽ)

നിന്റെ വരവിന്റെ വാർത്ത (ഗസൽ)

നിന്റെ വരവിന്റെ വാർത്തയിൽ
എന്റെ രാത്രികൾ അലങ്കരിക്കപ്പെട്ടു.
മിഴികൾ നടുങ്ങിത്തുടങ്ങി,
ഹൃദയം മിടിച്ചുതുടങ്ങി.

നിന്റെ സുഗന്ധം കാറ്റിൽ
പരന്നു അന്തരീക്ഷമാകേ
ജീവിതം നിറങ്ങളാൽ പൂന്തോരണമായി,
ചന്ദ്രിക വിരിയുകയും ചെയ്തു.

ഒരു നക്ഷത്രവും ഇപ്പോൾ
ശപഥം ചെയ്തിരിക്കുന്നു,
എൻ്റെ വഴികൾക്ക് വെളിച്ചം
പകരാനൊരുങ്ങി മെല്ലെ

നിൻ്റെ മിഴികൾ പരതി 
എന്നെ നോക്കുമെന്നു കരുതി
വറ്റിയ ഭൂമിയിൽ മഴയായ്
വീണ്ടും പുതുമഴയുടെ ഗന്ധം

ജിആറിൻ്റെ ഈ കവിത,
സ്നേഹത്താൽ നിറഞ്ഞതല്ലേ,
നിന്റെ ചുമലിലായിരിക്കുമിനി ഞാൻ
എന്റെ മനസ്സ് സാന്ത്വനം കണ്ടെത്തുന്നത്.

ജീ ആർ കവിയൂർ
27 11 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ