Posts

Showing posts from April, 2015

മെയ്യ് അനങ്ങട്ടെ

മെയ്യ് അനങ്ങട്ടെ മേദസ്സേറിയ തൊഴി ലാളനമായി കിട്ടേയിണ്ടിയ ഒരു പറ്റം ഹര്‍ത്താല്‍ ബന്ദാഘോഷിച്ചു മെയ്‌ അനക്കാതെയുള്ളവര്‍ നിശാഹാരം നടത്തി ദീനം നടിച്ചു ഇരിക്കുന്നവരെ ആകാശത്തേക്ക് മുഷ്ടി ചുഴറ്റി വായുവിനെ മര്‍ദ്ദിച്ചു ക്ഷീണിതരായവര്‍ നാളെ എന്തെന്നു അറിയേണ്ടേ അതെ നാളെയാണ് മെയ്‌ ദിനം ''സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ സംഘടിച്ചു സംഘടിച്ചു ശക്തരാകുവിൻ ... ''

സ്വപ്ന ലോകത്തിലേക്ക്

സ്വപ്ന ലോകത്തിലേക്ക്   ഇളകുന്ന ബെഞ്ചിൽ തലായാട്ടിയിരുന്നു ചിന്തകളാൽ കൂട്ടമണിക്കു ശേഷമുള്ള കണ്ണുകൾ തമ്മിലിടഞ്ഞു പുഞ്ചിരി പ്രസാദം വാങ്ങി പിരിയാൻ വെമ്പും മുൻപേ അതാ പെട്ടന്ന് തോമാസാറിന്റെ ചോദ്യം ഏറ്റവും അധികം മഴപെയ്യുന്ന സ്ഥലം പെട്ടെന്നാണ് ഓർക്കാതെ ചാടി എഴുന്നേറ്റു പറഞ്ഞു ദാക്ഷായിണിയുടെ കണ്ണുകളിൽ എന്ന് ഭൂമി ശാസ്ത്ര ക്ലാസ്സിലാണോ  ഇരിക്കുന്നതെന്ന് അറിയാതെ കുട്ടചിരികളുടെ പിറകെ ഉയർന്ന ഇടിമുഴങ്ങും ശബ്ദം ഗെറ്റ് ഔട്ട്‌ ,തലകുമ്പിട്ടു നടന്നു വീണ്ടും സ്വപ്ന ലോകത്തിലേക്ക്    

കാണാറില്ല കേള്‍ക്കാറില്ലാരും

കാണാറില്ല കേള്‍ക്കാറില്ലാരും -------------------------------------- മെല്ലെ ചായുറങ്ങും മലമടക്കിലുടെ ഒഴുകും പുഴയിലായി കന്നി വെട്ടം തൂവിയകലും പൂനിലാവേ നിന്‍ ചാരത്തണയാനിന്നു മേറെ കൊതിയായ് പുലിരി വന്നു  കണ്‍ തെളിയിച്ചു പുല്‍ക്കൊടി തുമ്പിലെ മഞ്ഞു കണമായി. കിളികുല ജാലങ്ങള്‍ സുപ്രഭാത രാഗമാലിക പാടി മൌനമെന്നിലേറെ അറിയാതെ വാചാലതയുണര്‍ത്തി മഴമേഘത്തിന്‍ മേല്‍ സപ്ത വര്‍ണ്ണം വിരിയിച്ചു വില്ല് കുലച്ചു കണ്‍ പുരികക്കൊടി പോല്‍ മാരിവില്ലും മനം മയക്കി മയിലുകള്‍ നൃത്തമാടി മാന്‍ തളിര്‍ ക്കിടയില്‍ മാമ്പഴം തിന്നു മദിച്ചു മത്തനായി പാടും മടിയനാം  കോകിലവും പ്രകൃതി നല്‍കുമി നയന വിനോദം കാണ്മാനില്ല സമയമല്‍പ്പവുമില്ലയാര്‍ക്കും മിന്നു ഏറെ എല്ലാരുമൊടുകയാണ് എങ്ങോട്ടെക്കോ അര്‍ത്ഥമില്ലാതെ അര്‍ത്ഥത്തിനായി ഹോ ..!! കഷ്ടം

എന്റെ പുലമ്പലുകള്‍ 31

എന്റെ പുലമ്പലുകള്‍ 31 എന്തിനു എന്റെ ചിന്തകളില്‍ കാണാന്‍ വരുന്നു ഉറങ്ങി കിടക്കും ആഗ്രഹങ്ങളെ ഉണര്‍ത്തുന്നു ഏറെ പ്രയാസപ്പെട്ടാണ് നിന്നെ മറക്കാന്‍ ശ്രമിച്ചത് എന്തിനു വേദനിപ്പിക്കുന്നുയീ  ജീവശവത്തിനെ മോഹങ്ങളുടെ പ്രണയ പര്‍ണിക തീര്‍ത്തു കഴിയുന്നു വീണ്ടും വീണ്ടുമെന്തിനു പരീക്ഷിക്കുന്നു ഒരിക്കല്‍ ആണയിട്ടു പറഞ്ഞതൊക്കെ മറന്നുവോ എന്റെ ജീവന്‍ എടുത്തു കൊള്‍ക എന്നാല്‍ വാക്കുമാറരുത് വരികയില്ല ഒരിക്കലും സാഗരം നിന്‍ സിരകളില്‍ വേദനയുടെ മുള്‍മുനയില്‍ നിര്‍ത്തി നൃത്തം ചവിട്ടുന്നു വാഴവാന്‍ ആവില്ലയിനി കാടകം എന്നാല്‍ കാടത്തം കാട്ടാന്‍ എനിക്കൊട്ടറിയുകയുമില്ല എന്തിനു വെറുതെ മുഖം തിരിക്കുന്നി പ്രണയത്തിനോടു..!!

എന്റെ പുലമ്പലുകള്‍ 30

എന്റെ പുലമ്പലുകള്‍ 30 വേദന പൂക്കള്‍ തന്നു മുള്ളുകള്‍ പഴിചാരപ്പെട്ടു സ്നേഹത്തിൻ വിലമതിക്കാതെ വെറും മുഖം നോക്കി വിലമതിക്കുന്നു ലോകം എന്തിനു എല്ലാവരും തരുന്നു വേദന എനിക്ക് ആരും അറിയുന്നില്ലല്ലോയി കണ്ണുകളുടെ നനവിനെ കമിതാക്കള്‍ ഉണ്ട് ചന്ദ്രികയുടെ ആരെങ്കിലും അറിയുന്നുണ്ടോ ഒരു താരകത്തിന്‍ കുറവിനെ എന്നാണാവോയിതു തിരിച്ചറിയുകയി വേദനിക്കും ഹൃദയങ്ങളെ .. എന്നായാലും, എന്നെങ്കിലും ഗ്രഹണം ബാധിക്കാതിരിക്കുമോയീ ചന്ദ്രികയെ .. വിചിത്രമാണ് വിധിയുടെ വിളയാട്ടം സുമനസ്സുകള്‍ക്ക്‌ മിഴിനിറക്കാനെ യോഗമുള്ളൂ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ ബന്ധങ്ങളുടെ ബാന്ധവങ്ങളില്‍ നിന്നുമകലാന്‍ പക്ഷെ പലപ്പോഴും അകറ്റപ്പെടുന്നു അരികത്തുള്ളവരെ ....

കുലുക്കത്തില്‍

കുലുക്കത്തില്‍ കൊച്ചിയിലും കുലുങ്ങിയോ എന്ന് അച്ചിയോടു വിളിച്ചു ചോദിച്ചു ഇവിടെ കുലുങ്ങിയത് ഏറെ അങ്ങേ വീട്ടില്‍ ആകെ കുലുക്കം പത്താതരം കടന്നു കൂടിയവള്‍ തോറ്റു തുന്നംപാടിയെന്നു അയ്യോ ഞാന്‍ പറഞ്ഞത് ഇങ്ങു ബീഹാരത്തിലും നേപ്പാളത്തിലും ഇവിടെ ഓട്ടോയില്‍ വിളിച്ചു പറയുന്നു ഇനിയും ഭൂമി കുലുക്കം വരുമെന്നും ഇറങ്ങി എല്ലാവരും ഓടി മാറി തുറന്ന സ്ഥലങ്ങളില്‍ നില്‍ക്കണമെന്നു . ഇതറിഞ്ഞ ഇവിടെയുള്ള രാഷ്ടിയക്കാര്‍ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒന്ന്കു കൂടി കുലുങ്ങി വിവരങ്ങള്‍ തേടി ഓടുന്നു അങ്ങ് മലനാട്ടില്‍ മുങ്ങി നടക്കുന്നു ബാര്‍കോഴയും സരിതോത്സവത്തിലും ഒക്കെയായി കഷ്ടം പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലല്ലോ ഭൂമിയെങ്കിലും ഒന്ന് കുലുങ്ങി പ്രതികരിച്ചല്ലോ ..!!

പ്രത്യാശ

പ്രത്യാശ കാലങ്ങളേറെ കഴിച്ചവര്‍ ക്രിയാശേഷിയാല്‍ വിക്രിയത കാട്ടിയവര്‍ മനം മടുപ്പിന്റെ മരുന്ന് തേടുന്നവര്‍ മഴക്കാടുകളില്‍ മരണപ്പെട്ട താഴവാരങ്ങള്‍ താണ്ടിയവര്‍ വിഷപ്പുക തുപ്പും ശേഷിപ്പിന്‍ വകക്കായി വക്കാണം നടത്തി വിശപ്പിന്റെ കോമരം തുള്ളുന്നവര്‍ കണ്ടു ഏറെ കാഴച്ചപ്പാടുകളുടെ സമാസമങ്ങളെ  അന്വേഷിച്ചു സമാന്തരങ്ങളിലുടെ സഞ്ചരിച്ചു വഞ്ചിത കമ്പിതരായി മടങ്ങുന്നു രാത്രിയുടെ രേതിയറിഞ്ഞു രമിക്കാതെ മടങ്ങുന്ന ജീവിതവേഷങ്ങള്‍ എങ്ങുനോക്കുകിലും സമയത്തിന്‍ എലുക താണ്ടാന്‍ വിധിയെപഴിക്കുന്ന എല്ലാം സഹിക്കുന്നവര്‍ , കരളുവെന്തു മിഴി തൂവലറ്റു ലവണരസം പോലും മറന്നവര്‍ ഇവര്‍ക്കിടയിലുടെ നഷ്ടപ്പെട്ട എന്നെ തേടി ഞാനലയുന്നു എന്‍ ഭാരതം ലോകത്തോരമെന്നു മന്ത്രം ജപിക്കുന്നവരെയറിക ഏറെ മുന്നേറണമിനിയും പാതകള്‍ പതാകള്‍ മാറി വീണ്ടും പ്രാത്ഥനയില്‍  മുഴുകാം നല്ലാ നാളെക്കായി .... ''ലോകാസമസ്താ സുകിനോഭാവന്തു ..''

കുറും കവിതകള്‍ 347

കുറും കവിതകള്‍ 347 കരഞ്ഞു വിളിച്ചുംകൊണ്ട് മുഷ്ടി ചുരുട്ടി പിറക്കുന്നവര്‍ ജീവിതത്തെ നേരിടുവാനായി നെയ്യാമ്പലുകള്‍ മനസ്സിനെ പിറകോട്ടു നടത്തുന്നു സുന്ദരമാം ബാല്യം ജന്മാന്തര പുണ്യം ഹൃദയത്തിന്‍ അരികത്തുനിന്നും അമൃതം തുളുമ്പും നന്മ ... ഓര്‍മ്മകളില്‍ എവിടെയോ ഒറ്റയടി പാതയില്‍ കണ്ണുകള്‍ ഇടഞ്ഞു ജനിമൃതികള്‍ക്കിടയില്‍ എരിഞ്ഞടങ്ങും മുന്‍പേ ഒരു ആളിക്കത്തല്‍ നീ എവിടെ പോയി മറയുകിലും മന്സ്സിലുണ്ടല്ലോ ഓര്‍മ്മകളായി. വെണ്ണിലാവുദിച്ചു മരകൊമ്പിലായി .. ഹൃദയതാളുകളില്‍ നിന്‍ നിലാച്ചിരി . മേഘാവൃതമാകാശം . നിന്‍ അഴലകന്നൊരു മുഖം കുളിര്‍മ്മ നിറഞ്ഞു  മനസ്സില്‍. തെളിവാനിലമ്പിളി.... അന്തിമയങ്ങുമ്പോള്‍ ചിന്തകളൊക്കെ നിന്നെ കുറിച്ചായിരുന്നു അകലെ മണല്‍ക്കാട് നിലാകുളിരില്‍ യാത്ര യാതനകളെ കുറക്കുന്നു . ജീവിതത്തിന്‍ മരുഭൂവില്‍ ചവട്ടി കേറ്റുന്നു മുണ്ടകൻ പാടത്ത്  വെള്ളം. വിയര്‍പ്പിറ്റും ജീവിതചക്രങ്ങള്‍ ഞാറുനടും പെണ്ണാളിന്‍ മനസ്സില്‍ പൂക്കുന്ന പ്രണയം പേമാരിയില്‍ മുങ്ങിയ കൊയ്ത്തു പാടം പല്ലില്ലാ മോണകാട്ടി ബാല്യ കൗമാരങ്ങളുടെ കഥകള്‍ അയവിറക്കുന്ന സ്നേഹസദനം എത്രപറഞ്ഞാലും തീരാത്ത

കുറും കവിതകള്‍ 346

കുറും കവിതകള്‍ 346 തെരുവിനെ വളകളണീയിക്കാൻ വിശപ്പിൻ വിളികളെ അടക്കാൻ നോമ്പരമറിയാതെ കൈകള്‍ നാലുമണിക്കത്തെ മഴയും ഒരുകുടക്കീഴിലെ നനഞ്ഞ് കഥകളേറെ നിറഞ്ഞ ചങ്ങാത്തങ്ങൾ ഒളികണ്ണാൽ നൊട്ടമിറക്കുന്നു ഓർമ്മകളിലേക്കുള്ള പടിയിറക്കങ്ങൾ ഓർമ്മകൾ ഇണചേർന്നു പിരിയും ഇടവഴികൾ കൊഴിഞ്ഞ കാലങ്ങളുടെ നോവ്   ആ മരച്ചുവടും മറക്കാത്ത  സന്തോഷങ്ങളും ഇനി തിരികെ വരില്ലല്ലോ ഉച്ചയുണ്‌കഴിഞ്ഞു വെള്ളം തെറിപ്പിച്ചുള്ള കളികൾ ഒരിക്കലും മടങ്ങിവരാത്ത ബാല്യം   ഒരൽപ്പം  എരുവും കട്ടന് കാപ്പിയുമുണ്ടെങ്കിൽ ചൂടുള്ള മരച്ചീനി വിശപ്പടക്കും എരിയുന്നുണ്ട്‌  മനസ്സിലിന്നും നന്മയെന്നും ഉണ്ടായിരുന്ന നാളുകൾ അന്നോളമില്ലയിന്നു വിശപ്പും  

കുറും കവിതകള്‍ 345

കുറും കവിതകള്‍ 345 കൊറ്റി ഒറ്റക്കാലില്‍ യോഗദണ്ഡുമായി മുനിപോല്‍ ലക്ഷ്യം പരമാനന്ദം തന്നെ വെട്ടേറ്റു ഇറ്റുവീഴ്ത്തുന്നു ഒട്ടുപാല്‍ ചിരട്ടയില്‍. വേനലില്‍ തണല്‍ തീര്‍ക്കുന്നു . ഖസാക്കിലെ വേലിയിന്‍ മേല്‍ അപ്പുക്കിളി ആരോടില്ലാതെ ചിലച്ചു ഇതിഹാസം തീര്‍ത്തു മടങ്ങി പലരും കാലുകള്‍ വലിച്ചു വച്ചു നടന്നു ആത്മാക്കളുറങ്ങും മലമടക്കുകളില്‍ തിരുനെല്ലിയില്‍ നിന്നും  കാറ്റ് ആഞ്ഞു വീശി തീരവും കരയും കുട്ടിരുന്നു സന്ധ്യയുടെ മടക്കത്തിനായി പരിഭവം അപ്പോഴും അകലെ നിന്നു കൊറ്റി ഒറ്റക്കാലില്‍ യോഗദണ്ഡുമായി മുനിപോല്‍ ലക്ഷ്യം പരമാനന്ദം തന്നെ വെട്ടേറ്റു ഇറ്റുവീഴ്ത്തുന്നു ഒട്ടുപാല്‍ ചിരട്ടയില്‍. വേനലില്‍ തണല്‍ തീര്‍ക്കുന്നു . ഖസാക്കിലെ വേലിയിന്‍ മേല്‍ അപ്പുക്കിളി ആരോടില്ലാതെ ചിലച്ചു ഇതിഹാസം തീര്‍ത്തു മടങ്ങി പലരും കാലുകള്‍ വലിച്ചു വച്ചു നടന്നു ആത്മാക്കളുറങ്ങും മലമടക്കുകളില്‍ തിരുനെല്ലിയില്‍ നിന്നും  കാറ്റ് ആഞ്ഞു വീശി തീരവും കരയും കുട്ടിരുന്നു സന്ധ്യയുടെ മടക്കത്തിനായി പരിഭവം അപ്പോഴും അകലെ നിന്നു തീരാത്ത കര്‍മ്മങ്ങളുടെ കണക്കുകള്‍ ഒടുങ്ങാത്ത പുണ്യ പാപങ്ങള്‍ എരിഞ്ഞടങ്ങുന്ന സന്ധ്യാ

എന്റെ പുലമ്പലുകള്‍ 29

എന്റെ പുലമ്പലുകള്‍ 29 ഒരു തുള്ളിക്ക്‌ മറുതുള്ളി തേടി വഴുതി വീണുടഞ്ഞു നിലാവു വിരിഞ്ഞു നില്‍ക്കും താമരക്കുളത്തിലായി വളഞ്ഞു പുളഞ്ഞു ഇഴഞ്ഞു പതുങ്ങി വിരിഞ്ഞു മുറുകി അഴിയാതെ വീണ്ടും അഗ്നിചിറകുവിരിഞ്ഞു പറന്നു വിശപ്പിന്‍ കയങ്ങളില്‍ പുത്തനുണര്‍വു പ്രണയങ്ങളിണ ചേരുന്ന നേരം പൊരുതി വെറുതെ വേദനകളൊക്കെ വെന്മേഘ ശകലങ്ങളായി സ്വപ്ന ശലഭങ്ങളായി പറന്നുയര്‍ന്നു എവിടെയോ ഒരു തേങ്ങലായി നിശബ്ദതയുടെ സമയ സൂചികകളില്‍ നിദ്രാഭംഗം ആവില്ലയിനി പടര്‍ന്നു കയറും ഭീതിയുടെ നിഴലനക്കങ്ങള്‍ പിന്‍ തുടരുന്നു അറിയാതെ ഭ്രാന്തമാം ചിന്തകല്‍ക്കിനി വിരാമാമിടാം ഒന്നിനു പിന്നെ ഒന്നായി വന്നു ചേരുന്നു ഒഴിവാക്കാന്‍ അവത്തവണ്ണം ഇതിനു എന്നാണാവോ  ഒരു മുടിവെന്നു അറിയില്ല

കുറും കവിതകള്‍ 344

വിശപ്പിനു ചൂടെന്നു വല്ലതുമുണ്ടോ പട്ടിണിയറിഞ്ഞ വയറിനല്ലേ അറിയൂ കത്തിപ്പടരും കാളലല്ല്ലെ എല്ലാം നാമെല്ലാമീ ഭൂമുഖത്തേ താമസക്കാര്‍ അറിഞ്ഞു സ്നേഹത്തോടെ കഴിയുന്നവര്‍ എന്നാല്‍  ഇരുകാലികലുടെ ഭാവമോ .... കണ്ണന്റെ മുന്നില്‍ തുളസിമാല്യമണിഞ്ഞു ജന്മപുണ്യം . ജലകണങ്ങള്‍ ചേര്‍ന്ന് ജീവിതത്തിന്‍ ഉണര്‍വേകുന്നു പാഴാക്കല്ലേ ഒരു തുള്ളിയും എതൊന്നിനുമുണ്ടൊരു അവസാനം സമയം എപ്പോഴാണ് തനിനിറം കാട്ടുക എന്നറിയില്ല എനിക്കും നിനക്കും ഒരുപോലെ ശ്വസിക്കണം എല്ലാം ഒരിടത്ത് നിന്നു തന്നെ .. ഉടല്‍ വലിപ്പമുണ്ടായാലും കണ്ണുകള്‍ എത്ര ചെറുത്‌ ലോകം വിശാലം എത്രയോ ജീവജാലങ്ങള്‍ കടപുഴകും മരങ്ങളല്ല കടവാവലുകള്‍ പ്രകൃതി എന്നും  വിചിത്രം നല്ലകാലമെന്നറിയുമ്പോഴേക്കും ഓടിയകലുന്നു കാലത്തിന്‍ വേഗത. 

കുറും കവിതകള്‍ 343

കുറും കവിതകള്‍  343 കണ്ണന്റെ പുഞ്ചിരി അറിഞ്ഞു അമ്പലപ്പുഴപാല്‍ പായസ രുചിയില്‍ മനം അമ്പാടിയായി ഏറ്റുവാങ്ങുവാന്‍ മുപ്പതു വെള്ളി കാശും   അവസാന അത്താഴവും പകര്‍ന്നു നല്‍കുന്നു വേണ്ടുവോളം ഇതെന്‍ ശരീരവും രക്തവും എടുത്തു കൊള്‍ക ,തന്നിടുക ദുഃഖ സങ്കടം നല്‍കും മുള്‍കിരീടവും കുരിശും ജീവിത തണലിൽ നിർവൃതിപകരുന്നൊരു നീളമേറിയ ചായ....!! ജീവിത സമാന്തരങ്ങളിൽ ലംബമാകുന്ന പച്ചിപ്പുകൾ ഒരൽപ്പം  മോഹം വളർത്തുന്നു മലമടക്കുകളിൽ മറക്കുവാനാവാത്ത ജീവിത നോവുകളുടെ നുള്ളലുകൾ എന്നെയും   നിന്നെയും തേടി വരുന്നുണ്ട് ഒരു ജീവിതാന്ത്യം കൊക്കിൽ ഒതുങ്ങുന്നത് കൊത്തിക്കോ തണുത്ത വെളുപ്പാൻ കാലത്ത് നിൻ ഓർമ്മകളെന്നെ വേട്ടയാടി മഞ്ഞിൻ കണങ്ങളിലച്ചാർത്തുക്കളിൽ ആകാശ വിതാനത്തിൽ അക്ഷരചിന്തുക്കൾ തീർക്കുന്നു അക്ഷമരാം പറവകൂട്ടങ്ങൾ 

ഞാനുമെന്റെ കാവ്യ ദേവതയും

ഞാനുമെന്റെ  കാവ്യ ദേവതയും ആകാശ വിതാനത്തിൽ അക്ഷര ചിന്തുക്കൾ തീർക്കുന്നു അക്ഷമരാം പറവകൂട്ടങ്ങൾ കുമിളകൾ പോൽ  പൊട്ടിവിടരുന്നു അക്ഷര സാഗര തീരത്ത്‌ ഒന്നുമറിയാതെ ഞാനും എൻ ഉള്ളിലെ കാവ്യ പ്രപഞ്ചമേ ദള മർമ്മരമറിയതെ വിരിഞ്ഞൊരു അക്ഷര പുഷ്പമല്ലോ   നീ മധു ചഷകങ്ങളിൽ നിന്നുമല്ല നിൻ കണ്ണുകളിൽ നിന്നുമല്ലോ തുളുമ്പി പടർന്നേൻ തുലികയിൽ നിൻ ശ്വാസ  നിശ്വാസങ്ങൾ എവിടേക്കോ കൊണ്ട് പോകുന്നു ലഹരിയെന്നാണമായി അവസ്ഥ കരയണോ ചിരിക്കണോ എന്നറിയാത്തൊരു ശാന്തത മൗനം പേറാൻ ആവില്ല ഒട്ടും വസന്തത്തിന്റെ രോമാഞ്ചം സുഗന്ധപൂരിതമായി വാക്കുകളിൽ ലഘവമാനസനായി സ്വപ്നാടനത്തിൽ

കുറും കവിതകള്‍ 342

സ്വാഹാ ദേവിക്ക് ആഹുതി നിരാലംബ ഹൃദയങ്ങളില്‍ നൊമ്പരങ്ങളുടെ ജ്വാല ഗംഗാതട പുണ്യം തേടി അവകാശികളില്ലാത വേയിലെറ്റു കപാലം സീമന്ത രേഖകാത്തു കുങ്കുമ ചെപ്പുകള്‍ ഹരിദ്വാര വഴിവാണിഭം ഗംഗാ തടങ്ങളില്‍ ഏകാന്തതയുടെ തടവറ . ആത്മ സാക്ഷാല്‍ക്കാരം സാക്ഷായിട്ട് വഴിതടയുന്നു ജീവിതത്തിന്‍ വഴിയില്‍ നീറുകളുടെ സംഘ ബലം നീലാകാശ ചുവട്ടില്‍ പച്ചപരവതാനി വിരിച്ചു വസന്തത്തെ കാത്തിരുന്നു നവവധുയവള്‍ നെഞ്ചുവിരിച്ചു നിന്നു ഭൂമിക്കു തുല്യയവകാശികള്‍ ആകാശ ചുവട്ടിലായി ഏറുമ്പും മുങ്ങി പൊങ്ങി യജമാനന്മാര്‍ മഴ മേഘങ്ങള്‍ കുടപിടിച്ചു അഭവൃത സ്നാനം... അരണികടഞ്ഞവര്‍ മന്ത്രധ്വനികളാല്‍ മൗനത്തിന്‍ ജ്വാല പടര്‍ന്നു പ്രണാമങ്ങള്‍ തലമുറകളായി പകര്‍ന്നു കിട്ടുന്നൊരു പുണ്യം

മൂകസാക്ഷി

Image
മൂകസാക്ഷി എത്രയോ സുഖം ദുഃഖങ്ങള്‍ കഴുകി വെടിപ്പാക്കിയതിനു മുകസാക്ഷിയായി ഓളതല്ലും വികാര വിക്ഷോഭങ്ങള്‍ ഏറ്റുവാങ്ങി ദിനരാത്രങ്ങള്‍ മൗനമായി കാത്തു പല രഹസ്യങ്ങളും നെഞ്ചിലോതുക്കിയും ക്രൂര മിഴിമുനകളാല്‍ നോക്കിയകറ്റിയ ക്രോധം നിറഞ്ഞ മനസ്സുമായി ഏറ്റുവാങ്ങുന്നു നിത്യം കാച്ചിയെണ്ണയും മണസോപ്പിന്‍ ഗന്ധം നിറഞ്ഞ ഓര്‍മ്മകളില്‍ ചില ജീവിതങ്ങള്‍ വഴിമുട്ടി ഒടുങ്ങിയ നൊമ്പരങ്ങള്‍ കളിപറഞ്ഞും ചിരിച്ചും ഓളം തല്ലി ആര്‍ത്തു ആര്‍മാദിച്ചും മറന്നകന്ന ബാല്യ കൗമാരങ്ങള്‍ എല്ലാം കണ്ടു എറിയിറങ്ങിയ ജലപ്പരപ്പാര്‍ന്ന ഈ ഇടം എന്തിനെല്ലാം കാതുകൊടുത്തും കണ്ണുകലങ്ങിയും കിടക്കുമി കുളത്തിന്‍ കാര്യം എത്ര കുതുഹലം