അറിയാതെ ..(ലളിത ഗാനം )
അറിയാതെ ..
(ലളിത ഗാനം )
അറിയാതെ ഞാനെൻ
അകതാരിൽ സൂക്ഷിച്ച
ആരുമറിയാത്ത ഓർമ്മകളെ
വീണ്ടും തിരഞ്ഞു പോയി
പറയാനാവാത്തതൊക്കെ
പലവുരു മിഴികളിലൂടെ
അറിയിച്ചുവെങ്കിലുമിന്ന്
അണയാതെ കത്തുന്ന ഉള്ളിലായി
കാണുവാനിനിയും മോഹമുണ്ടെങ്കിലും
മധുരമുള്ളയീ നോവല്ലോയേറെ
അനുഭൂതി ഉണർത്തുന്നത്
എൻ വിരൽത്തുമ്പിൽ
തത്തിക്കളിക്കുമാ
പ്രണയാക്ഷരങ്ങളായി
ജീ ആർ കവിയൂർ
29 11 2024
Comments