Posts

Showing posts from October, 2010

സംരക്ഷണം

Image
നിന്നെ ഞാന്‍ അറിയുന്നു നീ എന്നെയും പ്രണയ ത്തിന്‍ നോവ്‌ പകര്‍ന്നു തന്ന വേദനകള്‍ യാതനകള്‍ ഇന്നും പിന്തുടരുന്നു ഞാന്‍ നിന്റെ നട്ടെല്ലില്‍ നിന്നും പിറവി എടുത്തുയെങ്കിലും ചുവടു വെക്കാറില്ല നിന്‍ കാലിന്‍ ബലത്താല്‍ ഇല്ല ഇനി കുനിയുകില്ലയെന്‍ തലയല്‍പ്പവുമെന്ന്റിയുക എങ്കില്‍ നിന്‍ കരവലയത്തിന്‍ സംരക്ഷത്താലും നിന്‍ ഹൃദയ സാമ്രാജ്യത്തിന്‍ പ്രൗഢിയില്‍ നിനക്കു ഞാന്‍ അടിയറവു വെക്കുന്നു

1987 ല്‍ ഞാന്‍ കണ്ട കല്‍ക്കത്ത

കാശിനായ് കാലം കഴിക്കാന്‍ കൈവണ്ടി വലിക്കും കറുത്ത് കഷ്ടപ്പെടുന്നവരുടെ കാളിമയാര്‍ന്ന മുഖവുമായ് ചുറ്റുന്ന കാളി വേഷക്കാരും കാല്‍ അണ കൊടുത്താല്‍ കശാപ്പു ചെയ്യാനും മടിക്കാത്ത കര്‍മ്മങ്ങള്‍ കൈ വിട്ടു ഹര്‍മ്മ്യങ്ങളില്‍ കഴിയും ധ്വരകള്‍ നിവസിച്ചിരുന്ന ഇവിടം കാരിരുമ്പില്‍ തീര്‍ത്തൊരു തുക്കു പാലവും കാല്‍ അകലത്തില്‍ കറുത്ത ചാലുകള്‍ ഒഴുകും തെരുവു വക്കിലെ കമ്മ്യൂണിസം പരത്തും ഈച്ചകളും കൊതുകും നിറഞ്ഞ പഴയ കെട്ടിട സമുച്ചയങ്ങളും കൈയ്യാട്ടി വിളിക്കും കരിവളക്കുട്ടം നിറയും കാമത്തിന്‍ കാതുകളാം സോനാഗാച്ചിയും അടങ്ങുമി കല്‍ക്കണ്ട നഗരിയോ കാളി കാത്ത നഗരമോ കൊല്‍ക്കത്താ നഗരം

ഓര്‍മ്മയുണ്ടോ എന്നെ

Image
ഓര്‍മ്മയുണ്ടോ എന്നെ ഇന്നിതാ വിര്‍പ്പുമുട്ടി നില്‍ക്കുന്നിതാ അന്നിന്റെ ഓര്‍മ്മകളും പേറിയങ്ങ് എത്ര പ്രാര്‍ത്ഥനകളേറ്റു വാങ്ങിയിരുന്നു കണ്ണു നീരില്‍ കുതിര്‍ന്നവയും സന്താഷ സന്ദേശങ്ങളുടെ ഭാരം താങ്ങി നാഴയെയും വെയിലിനെയും ഒക്കെ സഹിച്ച് പീടിക തിണ്ണതുണുകളില്‍ ധരിച്ചു ചുവപ്പു കുപ്പയങ്ങള്‍ക്ക് നിറം മങ്ങി ആരും നോക്കാതെ അനാഥനായപോല്‍ നില്‍ക്കുമ്പോള്‍ പദയാത്രികള്‍ ചെവിയോടു ചേര്‍ത്തു തന്റെ മിത്രമാം മോബെയിലുമായി നടന്നു നീങ്ങുമ്പോള്‍ അറിയാതെ ഓര്‍ത്തു പോകുന്നു എന്റെ പേരില്‍ അറിയുന്നു വര്‍ണ്ണങ്ങളും ആരെങ്കിലും ഓര്‍ക്കുന്നുവോ ഈ പാവമാം തപാല്‍പ്പെട്ടിയെ

നീല വിഹായസ്സിനപ്പുറത്ത്

Image
നീല  വിഹായസ്സിനപ്പുറത്ത്     നീല നിറമാര്‍ന്ന എന്റെ വിജയഗാഥ നിങ്ങളറിയുമോ പണ്ട് എഴാം കടലിനപ്പുറത്ത് പതിനാറാം ശതകത്തില്‍ ജനോവയിലെ നാവികര്‍ക്കു വേണ്ടി ജന്മമെടുത്തുങ്കിലും അവകാശം പറയുവാന്‍ ഉണ്ട് എന്നെകുറിച്ച് ഇറ്റലിക്കാര്‍ക്കും ഇംഗ്ലണ്ട്കാര്‍ക്കും ഡനീമെന്ന്‍ ഓമന പേരില്‍ വിളിച്ചിരുന്നത് എന്റെ പിത്രുതത്തിനു തര്‍ക്കമായ്‌ ഫ്രെഞ്ചിലാണേല്‍ ദി-നീമ് എന്ന നാമത്തില്‍ പൊരുളില്‍ പരുത്തിയും കമ്പിളി നൂലുമായ് ഇണചേര്‍ന്ന് ഇഴ ചേര്‍ന്ന് ഉണ്ടായപ്പോള്‍ അനുജന്മാര്‍ന്നു പിറന്നൊരു ലെവിയങ്ങ് അമേരിക്കയില്‍ പതിനെട്ടാം ശതകത്തിനവസാനം ജനിച്ചപ്പോള്‍ എന്നെ ധരിച്ചു നടന്നു ആ നാട്ടിലെ ഗോപാലപാലകരും ഖനി തൊഴിലാളികളും എന്നാലിന്നോ എല്ലാവരുടെയും കണ്ണിലുണ്ണിയായ് ആഗോളവല്‍ക്കരണത്തിന്‍ സന്തതിയായ് നിങ്ങളോടൊപ്പം ചുറ്റുമ്പോള്‍ എന്നെ കുടുക്കുന്ന ബട്ടണും സിപ്പും ചൈനയില്‍ ജന്മം കൊണ്ട് തുണികള്‍ തച്ചുകുട്ടപ്പെടുന്നു ഇന്ത്യയില്‍ പിന്നെ തോല്‍ പട്ടയില്‍ പേരും എഴുതി പിടിപ്പിച്ചു മോടി വരുത്തി സിങ്കപ്പൂരില്‍ വിറ്റഴിക്കപെടുന്നവ ലോകത്തിലെ എല്ലാ ആണ്‍ പെണ്

ചുമടു താങ്ങി

Image
ചുമടു താങ്ങി ദുഷിച്ച് അന്ധനാകുവാന്‍ ശപിക്ക പെട്ട ദുഷന്തനല്ല ഞാന്‍ കൈകേകിക്കു വരം രണ്ടു നല്‍കാന്‍ ഒരു ദശരഥനല്ല എന്നാല്‍                                      ഒരുകാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ മിസ്‌ കോളുകള്‍ തന്ന്‍ എന്നെ തിരിച്ചുവിളിക്കാന്‍ മാത്രമായ് ഹസ്സ് -- ബാന്‍ഡായി കൊട്ടല്ലേ ഭാരമേറെയാക്കി മാറ്റല്ലേ ഭാര്യയേ പാരവശ്യമേറി ഭാരം താങ്ങാനക്കാത്ത ഭര്‍ത്താവാക്കി മാറ്റല്ലേ ലോണുകളാല്‍

ഞാനോരു മലയാളി

  ഞാനോരു മലയാളി ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി മലയാളി  നാണവും മനവും നാട്ടില്‍ വിട്ടുവന്നവന്‍  നേടിയെടുക്കുവാന്‍  നട്ടല്ലു വളക്കുന്നവന്‍  ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി  മലയാളി  മറു ഭാഷ പറയുന്നവന്‍  മറ്റാരും കേള്‍ക്കാതെ  മനസ്സിനുള്ളിലോതുക്കി  മലയാളത്തെ ലാളിക്കും  ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി  മലയാളി  വിയര്‍പ്പു ഇറ്റിച്ചു കഴിയും തൊഴിലാളി  വിശ്വാസത്തിന്‍ തേരാളി വിശ്വ വിജയത്തിന്‍ പങ്കാളി  മാനവ സ്നേഹത്തിന്‍ മുതലാളി  ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി  മലയാളി  വേദനകള്‍ തന്‍ ഭാണ്ഡവും പേറി കടമകള്‍ കണക്കും പേറി  കദനത്തിന്‍ നോവും പേറി  കത്തിയമരും മുന്‍മ്പായി  തിരികെ വരുമ്പോള്‍  തിരിച്ചെന്നു മറു നാട്ടിലേക്കെന്നു  കേള്‍വി കേട്ട് ഞെട്ടുന്ന മലയാളി  ഞാനോരു മലയാളി  മറുനാടന്‍ മലയാളി  നാടോടി  മലയാളി

പൂര്‍ണ്ണ മദഃ പൂര്‍ണ്ണ മിദം

പൂര്‍ണ്ണ മദഃ പൂര്‍ണ്ണ മിദം അറിയാത്തതൊക്കെ പറഞ്ഞു തന്നീടുകില്‍ അളവറ്റ സ്നേഹം പകര്‍ന്നു നല്‍കാം തിരികെ ഞാന്‍ ഒന്നുമേ ചോദിക്കയില്ല നുകര്‍ന്നവയോക്കയും ലോകോപകാരത്തിനു ഉപയുകതമാക്കാം ഉപനിഷദമാം വാക്ക്യങ്ങളിന്നും പൂര്‍ണ്ണമല്ല ഒന്നുമേ ബ്രഹ്മല്ലാതെ ഒന്നുമേ പൂര്‍ണ്ണമല്ല പൂര്‍ണ്ണം ബ്രഹ്മം പൂര്‍ണ്ണ മാത് മാ ജഗത്തും പൂര്‍ണ്ണത്തില്‍ നിന്നു മനസ്സിലാക്കുകില്‍ പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു

ഏകത്വം

ഏകത്വം മാറി നില്‍ക്കടാ യെന്നു മാര്‍വാടി കണ്ണുരുട്ടിയപ്പോള്‍ മാറത്ത് അടിക്കുമെന്ന് മാറാട്ടിയും തിരിഞ്ഞു ഒന്ന് നോക്കിയപ്പോള്‍ തരിച്ചു നിന്ന്‍ തഞ്ചത്തില്‍ മിഴിച്ചു നിന്നവന്‍ തമിഴന്‍ തെളിച്ച വഴിയെ പോകവേ തള്ളി പറഞ്ഞവന്‍ തെലുങ്കന്‍ കണ്ണടച്ചു കാട്ടി കളിപ്പിച്ചവന്‍ കന്നടികന്‍ പഞ്ച പുച്ഛം അടച്ച് നിന്നവരെ പഞ്ചകാട്ടി ഭയപ്പെടുത്തിയവാന്‍ പഞ്ചാബി രണ നീതി ഉറപ്പാക്കി രഹസ്യമാക്കിയവന്‍ രാജസ്ഥാനി ഗോപ്യമായി പറഞ്ഞു പരസ്യമാക്കിയവന്‍ ഗുജറാത്തി കല്‍ക്കണ്ട നഗരി കാട്ടി കൈയ്യിട്ടു ആളി എടുത്തവന്‍ ബംഗാളി മനം നോന്തു മാനം കളഞ്ഞും മലപോലെ നിന്നവന്‍ മലയാളി ഇത് ഒക്കെ എങ്കിലും ഉള്ളത് പറയാമല്ലോ ഉലക് ഇവര്‍ക്ക് എതിരെ തിരിയുമ്പോള്‍ ഉള്ളം തുറന്നു ഒന്നിച്ചു തളരാതെ നില്‍ക്കുന്ന ഇവരല്ലോ ഭാരതീയര്‍

സ്വപ്ന സഞ്ചാരി

സ്വപ്ന സഞ്ചാരി നീ തന്ന രാവും നീ തന്ന പകലും നിരുപിക്കാ നാകാത്ത ഋൃതു വസന്തങ്ങളും ഹൃത്തില്‍ തോന്നുതോക്കയും മറക്കുവാന്‍ കഴിയാത്ത മന്ത്രങ്ങളോരോന്നും പതനങ്ങള്‍ കഥനങ്ങള്‍ പതിരായി പടരാതെ കൊഴിയുമ്പോളറിയാതെ കണ്ടു മടങ്ങുന്ന സ്വപ്ന സഞ്ചരിയായ് പടപോരുതി പടയണി കോലങ്ങളാടി പടിയാറുതേടി പടവുകളേറി പ്രതിബിംബങ്ങള്‍ തേടി മഞ്ഞു മലകള്‍ താണ്ടി മഞ്ഞു ഉരുകി നദിയായ് കാറ്റായി കാര്‍മേഘ പടലമായ് കിഴ് പ്പോട്ടും മേല്‍പ്പോട്ടും പലവുരു മഴയായ് പെയ്യ്തു കൃമിയായ് കീടമായ് ക്രീടങ്ങള്‍ ഒരുപടായ് ജന്മ ജന്മങ്ങളായ് തേടുന്നു ജനമരണ ദുഃഖ സന്തോഷങ്ങളും

ചി ച്ചി ച്ചി -------ലി ല്ലി ല്ലി ......വി വാ ചിലി (ചിലി നീണാള്‍ വഴാട്ടെ )

ചി ച്ചി ച്ചി -------ലി ല്ലി ല്ലി ......വി വാ ചിലി (ചിലി നീണാള്‍ വഴാട്ടെ ) ചിലരിതറിഞ്ഞില്ല ചിലിയില്‍ നടന്നതോന്നുമേ അങ്ങ് അറ്റക്കാമാ മരുഭൂമിതന്‍ അഗാധതയിലാണ്ട് കിടന്നു പത്താഴ്ചയോളം പതിതരാം ജീവനുകള്‍ ആത്മ ബലവും സംഘ ശക്തിയും ആര്‍ജിച്ചവര്‍ ഇരുളിലും പ്രതീക്ഷ തന്‍ കിരണങ്ങളാല്‍ പ്രപഞ്ച നാഥന്‍ ഇവരെ കാത്തു കൊള്ളാന്‍ അഞ്ചലി ബദ്ധരായി അവര്‍ക്കായി പ്രാര്‍ത്ഥിച്ചു നിന്നൊരു ജനങ്ങളും ജനനായകരും മറക്കില്ല ഒരിക്കലും ലോക ജനതതിയി ജീവ കാരുണ്യ പ്രവര്‍ത്തിക്കായ് കരുത്തേകിയ മാനസ്സങ്ങള്‍ക്കു ഈതരുണത്തില്‍ ഓര്‍ത്ത്‌ പോകുന്നു നമുക്കും വേണമിനിയും ഇതു പോലെ പിനോറകളെയും "ഫിനിക്സ്" യെകിയ ശാത്ര ലോകത്തിനും എന്റെ നമോവാകം

ചിലന്തി വല

Image
ചിലന്തി വല എന്ത് ഇതു കാണ്മു ഞാന്‍ തല മുണ്ഡനം ചെയ്തു ഭാണ്ടാരങ്ങള്‍ ഒഴിഞ്ഞൊരു ചുവപ്പിന്‍ കോട്ടകള്‍ താണ്ടി മരപത്രങ്ങള്‍ ഭാണ്ഡങ്ങള്‍ പേറി അതിര്‍ത്തികള്‍ കടന്നു നില്‍പ്പതു ദയനിയമാം ഈ കാഴ്ച കാണുവാന്‍ ഒരുങ്ങി കോള്‍ക ഇനി യൊരു പതിറ്റാണ്ടുകള്‍ക്കപ്പുറം ഇല്ല ഇവരെ ഉള്‍ക്കൊള്ളുവാന്‍ ആകില്ല നമുക്കപ്പോള്‍ ഓര്‍ക്കുന്നു ഞാന്‍ "ജീ "തന്‍ കവിതയിലെ വലകള്‍ തീര്‍ക്കും ചിലന്തിയെ

എന്‍ആത്മാവിഷ്കാരങ്ങള്‍ ..................... ജീ ആര്‍ കവിയൂര്‍: അക്ഷര പൂജ

എന്‍ആത്മാവിഷ്കാരങ്ങള്‍ ..................... ജീ ആര്‍ കവിയൂര്‍: അക്ഷര പൂജ bx-bx067w

അക്ഷര പൂജ

അക്ഷര പൂജ ഓരോന്നായി അമ്പത്തോരക്ഷര പൂക്കള്‍ വിരിയിച്ചു ചുണ്ടാണി വിരലിനാല്‍ പഞ്ചാര മണലില്‍ തരികളില്‍ പിഞ്ചു കൈവിലരല്‍ നൊന്തുവെങ്കിലും ഇന്നും ഞാനിന്നലെ പോലെ ഓര്‍ത്തുയെന്‍ ഗുരുനാഥയെ വര്‍ണ്ണിപ്പാന്‍ ഏറെ ശക്തനല്ലങ്കിലും വാഞ്ചിത കര്‍മ്മ കാന്തരങ്ങളില്‍ പ്പെട്ടു ഇന്ന്‍ഞാനയലയുംമ്പോഴും പദങ്ങളാല്‍ കൊരുത്തൊരു മലര്‍ മാലയായ്‌ ചാര്‍ത്താന്‍ എന്‍ വാകേശ്വരിയെ കലര്പ്പാര്‍ന്ന്‍ കലുഷിതമായി മാറുന്നിതാ കാലത്തിന്റെ കുത്ത് ഒഴുക്കില്‍ പ്പെട്ടു അന്യമായ് കൊണ്ടിരിക്കുമെന്‍ ഭാഷക്കായി ഒട്ടു കേഴുവാനില്ല കണ്ണുനീരിന്നു വറ്റി വരണ്ടു പുഴകളും തോടുകളും ഇന്ന് വഴി മാറി കൊടുക്കുന്നു ഇരുപത്തിയാറിന്‍റെ പദസഞ്ചയങ്ങള്‍ക്കായ് മാറണം ഇനിയും നാമിന്നു ഓര്‍ക്കണം മാറിലേറ്റി നടക്കണം മലയാളമെന്ന കിളിപ്പെണ്ണിനെ മറക്കാതെ അമൃതേറ്റി നിത്യം താരുണ്യ വാതിയായ് തളരാതെ തത്തി കളിക്കേണം എല്ലാ നാവുകളിലും വിരല്‍തുമ്പിലും എന്‍ മനസ്സിനിയാം മലയാളം

മാഷേ

മാഷേ മാഷേ ക്ഷയം വന്ന്‍യല്ലയോ അങ്ങ് പോയി മറഞ്ഞത് എന്നാല്‍ എനിക്ക് ക്ഷേമം തന്നെ ക്ഷമിക്കുമല്ലോ അങ്ങയെ ഞാന്‍ എന്‍റെ കവിതയുടെ വിതയാക്കിയതില്‍ പണ്ട് അങ്ങ് പഠിപ്പിച്ച പാഠങ്ങള്‍ പീടനങ്ങളിലുടെയാണെങ്കിലും പീഠത്തിലിരുന്നും നിന്നും പഠിച്ചതിനാല്‍ സ്മരിക്കുന്നു അന്നും ഇന്നും ദൂരേ കാണുമ്പോള്‍ അറിയാതെ മുണ്ടിന്‍റെ മടക്കികുത്തു അഴിയുമായിരുന്നു പിന്നെ പല വട്ടം ഞാന്‍ നാട്ടില്‍ വരുമ്പോള്‍ അങ്ങയെ കാണുമ്പോള്‍ എന്‍റെ കരം പിടിച്ചു തിരിച്ചും മറിച്ചും ചുരല്‍ കഷായത്തിന്‍ പാടുകള്‍ പരുതി നോക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറനണിയുമായിരുന്നു എന്നാല്‍ ഇന്ന് ഞാന്‍ കാണുന്നിതാ ഇല്ല അല്‍പ്പവും പരസ്പര സ്നേഹ ബഹുമാനങ്ങള്‍ എന്തെ എങ്ങിനെ മാഷേ ...!!!!!!???????