ഏകാന്ത ചിന്തകൾ 24

ഏകാന്ത ചിന്തകൾ 24

ഓരോ മൗനതരംഗങ്ങൾ, 
ഹൃദയം തൊടുമ്പോൾ
അകലങ്ങൾ നീളുന്നതെന്തിന്, 
ചെറു പിഴവുകൾ കൊണ്ടു?
കൈമൊഴികളിൽ ചൂട് നിറഞ്ഞത് മാറുമ്പോൾ
അവഗണനകൾ ആകുന്നു, ഒരു തുടർച്ചയായ പാത.

ഓർമകളുടെ നിഴലിൽ വീഴുന്ന ചിന്തകളാൽ
മറക്കാനാകാത്ത വേദനകളുടെ ചുവടുകളാൽ
പടർന്നു നീളുന്ന ദൂരങ്ങൾ ഒരു പാഠമാകുന്നു
പിന്തിരിഞ്ഞു നോക്കുമ്പോൾ സ്നേഹം പോലും മങ്ങുന്നു.

പറഞ്ഞുവച്ച വാക്കുകൾ പാറകളിൽ എറിഞ്ഞ ചൊല്ലുകൾ
അവശേഷിക്കുന്ന ചെറു ലഹരികൾ കടലിന്റെ തീരങ്ങൾ.
ഒരിക്കലും അടുക്കാനാവാത്ത ദൂരങ്ങൾ ആകുമ്പോൾ
അകലങ്ങളിൽ പൂക്കുന്ന സ്നേഹം മറയുന്നു മടിയിൽ.

ജീ ആർ കവിയൂർ
18 11 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “