Wednesday, February 29, 2012

എന്നിലും നിന്നിലും

എന്നിലും നിന്നിലും 


വില്ലോടിച്ചു വെട്ടു കൊണ്ട് വരുംനേരം 
വില്ലിലേറ്റം വൈഭവമുണ്ടോയെന്നു
കേട്ട് എത്തിയ നിന്‍ അവതാരത്തിന്നു 
മുന്‍പില്‍ വില്ല് ഓടിച്ചു കാട്ടിയവന്‍ നീ 
എന്തിനു ശൂര്‍പ്പണകയുടെ  മൂക്കും മുലയും മുറിച്ചു 
നിനക്കറിയില്ലേ അവളുടെ ആഗ്രഹം കേവലം 
അനുജനെ കാംഷിച്ചത് മാത്രമല്ലേ 
നിന്‍ അച്ഛനുമില്ലായിരുന്നില്ലേ സംബന്ധങ്ങള്‍ മൂന്ന്.
സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന മായാ ഹിരണമാണ്ന്നു
അറിഞ്ഞിട്ടും അവളുടെ വാക്കുകള്‍ കേട്ടാണ് 
അതിന്‍ പിന്നാലെ പോയതെന്നു  പറയുന്നതില്‍ 
അര്‍ത്ഥമല്‍പ്പവുമുണ്ടോ   ?,നീ മറഞ്ഞു നിന്ന് 
ആവാനരനാം ബാലിയെ നിഗ്രഹിച്ചിട്ട്
ജന്മാന്തരം പകരം വീട്ടലുകളാണെന്നു 
പറഞ്ഞു ധരിപ്പിച്ചില്ലെന്നുണ്ടോ?
അഗ്നി സാക്ഷിയായിട്ട്‌ വരിച്ചവളെ 
അഗ്നി പരീക്ഷണം നടത്തിയിട്ടും 
ജനാപവാദം ഭയന്ന് തിരസ്ക്കരിച്ചിട്ടു 
ആതാമത്യാഗം നടത്തിയില്ലേ സരയുവിലായി 
നിന്നെ മരിയാദാ പുരുഷനായി കരുതുന്നത് 
മറ്റൊന്നും കൊണ്ടാല്ലയെന്നു ഓര്‍ക്കുക 
താതന്റെയും ഗുരുവിന്റെയും രാജ്യത്തിനായും 
നിലകൊണ്ട നിന്റെ പ്രവര്‍ത്തികളാണ് പിന്നെ 
നിന്റെയും എന്റെയും ഉള്ളിലുള്ളോരു      
ആത്മാ രാമനായി കരുതി പരം പോരുളായി
പൂജിച്ചു പോരുന്നതെന്ന് ഉത്തമ ബോദ്ധ്യമുണ്ട്           

Tuesday, February 28, 2012

ഓര്‍മ്മകള്‍ എന്റെ കുട്ടുകാര്‍


ഓര്‍മ്മകള്‍ എന്റെ കുട്ടുകാര്‍ 

Hindi Good Night SMS
നഷടപ്പെടുന്നതാണ് ഏറെ സന്തോഷം കിട്ടുന്നതിനേക്കാള്‍ 
കണ്ണുകളടച്ചു കാണുന്നതിന്‍ സുഖം പറഞ്ഞറിയിക്കാന്‍ ആവില്ല 
കണ്ണു നീര്‍കണങ്ങള്‍ വാക്കുകളായി വാക്കുകള്‍ കവിതകളായി 
നിന്റെ ഓര്‍മ്മാകളാല്‍ കഴിയുക രസമേറെയാണ്      
*********************************************************************
മുള്ളിന് പകരം എന്ത് പുഷ്പങ്ങള്‍ തന്നാലും 
കണ്ണുനീരിനു പകരം പുഞ്ചിരി തന്നാലും 
ഞാന്‍ ആഗ്രഹിക്കുന്നു നിന്‍ സാമീപ്യം 
ജീവിത കാലം വരേയ്ക്കും,
നിനക്കെന്തുണ്ട് പറയുവാന്‍ ഇത് 
 നൊസ്സ് എന്നാണോ ?!!  
*****************************************************************
കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ ഈ സായാന്നങ്ങള്‍ ഉണ്ടാവുമോ 
ആരൊക്കെ എവിടെ  ഒക്കെ പോയി മറയുമോ ആവോ 
ഇനി കാണണമെങ്കില്‍  ഓര്‍മ്മകളില്‍ കാണാം 
എങ്ങിനെയെന്നോ ഉണങ്ങിയ റോസാ പൂക്കള്‍ 
പുസ്തകത്തിന്‍ ഉള്ളിലെന്നോണം      
************************************************************

നോക്കു   വീണ്ടും   രാത്രി   വന്നണഞ്ഞു 
ഏകാന്തവീണ്ടും കാര്‍ന്നു തിന്നുന്നു വേദനയെന്നോണം  
വെറുതെ ആകാശത്തു കണ്ണും നട്ടിരിക്കുകയായിരുന്നു
നക്ഷത്രത്തിന്‍ ചാരുതയിലായി ,പൊടുന്നനെ 
ചന്ദ്രനെ കണ്ടപ്പോള്‍ നിന്‍ ഓര്‍മ്മകള്‍ എന്നിലുണര്‍ന്നു ...... 

വര്‍ണ്ണങ്ങള്‍

വര്‍ണ്ണങ്ങള്‍ 
 


വിശപ്പ്‌ 


നിശബ്ദതയിലാളുന്നു   
നീക്കിനിര്‍ത്താനാവാത്ത
വയറിന്‍ കാളല്‍ 
ശിവരാത്രി 


അമാവസിയുടെ രാവിലയി 
മധു ചഷകത്തിലേക്കു താഴുന്ന ചന്ദ്രന്‍ 
കുടെ വിഷപാനം നടത്താന്‍ ഒരുങ്ങുന്ന 
സംഹാരകാരകന്‍ കുടെ വ്യാകുലയാം പാര്‍വതി   .


ഹോളി 


പൗര്‍ണ്ണമി   ചന്ദ്രന്റെ നിലാവോളിയില്‍ 
ചാലിച്ച് വച്ചൊരു ഭാഗ്ഗിന്റെ ലഹരിയില്‍ 
പുലരി വര്‍ണ്ണങ്ങലോടോപ്പം ഒരുങ്ങുകയായി
മനസ്സും ദേഹവും ഋതുവിന്‍ മാറ്റത്തിനൊത്തു 


ചിത്രം 


പൊടിനിറഞ്ഞ ജാലക ചില്ലില്‍ 
പെയ്യ് ത്തു നീരിന്‍ ജലചായാചിത്രം    


നിറം 


നിത്യശാന്തിയായ കല്ലറയുടെ നിറം 
നിത്യം വിരിയും പൂവിന്റെയും        

Monday, February 27, 2012

ജീവിതമേ നിന്റെ കവിത

ജീവിതമേ നിന്റെ കവിത 

Saturday, February 25, 2012

അനന്തം അജ്ഞാതം


അനന്തം അജ്ഞാതം 
  
വര്‍ണ്ണിക്കുക വിഷമം തന്നെ 

സൃഷ്ടിയുടെ സംഗീര്‍ണത

വിശാലമാം ജീവിത മുല്യങ്ങള്‍ 

ക്രോടികരിച്ചു കേവലം

ഒരു ചെറു ബീജത്തിലായി 

മാസങ്ങളുടെ തപസ്സുകള്‍ക്ക് 

ഒടുക്കം മുഷ്ടി ചുരുട്ടി ഭൂമി തന്‍ 

മടിത്തട്ടിലായി വീണു കരയുന്നു

പ്രതിക്ഷേധ സ്വരവുമായി

മടങ്ങുമ്പോള്‍ പുഞ്ചിരിച്ചു ഏറെ 

സന്തോഷത്താല്‍ ,എത്ര വിചിത്രമി 

പ്രപഞ്ച രഹസ്യം മനനം ചെയ്യും 

തോറും ഉരാകുടുക്കുപോല്‍

പ്രഹേളികയാകുന്നു. ശിവനെ !!

പുഴയുടെ മടക്കം

പുഴയുടെ മടക്കം 

നിങ്ങളെന്നിലെക്ക് ഒഴുക്കിയ 
അഴുക്കുകളൊക്കെ  സഹിച്ചു 
എന്റെ അടി തട്ടിലെ മണല്‍ 
ഊറ്റി  മരണം ആഘോഷിച്ചു 
എനിക്കായി പലരും കൊടി പിടിച്ചു 
സത്യാഗ്രഹങ്ങള്‍ നടത്തി എന്നിട്ടും 
ആരും ഒന്നുമേ ചെയ്യ് തതുമില്ല  
ആനപ്പുറമെറി ആറാട്ട്‌ കഴിഞ്ഞു ദൈവങ്ങളും 
മാമോദിസയും  മുങ്ങിയും  മറഞ്ഞു     
എങ്കിലും ഇനി നിങ്ങള്‍ക്കായി 
ഒന്ന് കൂടി മടങ്ങിവരാം എന്നെ 
നിര്‍ലജ്ജമാക്കി വീണ്ടും ഇല്ലാതാക്കരുതെ      

Wednesday, February 22, 2012

ഹോ കഷ്ടം, ഇനിയും വേണം ഏറെ

ഹോ കഷ്ടം, ഇനിയും വേണം ഏറെ 


സമാന്തര ജീവിത പാതകള്‍ താണ്ടവേ വഴികള്‍ 
പിരിയുമ്പോള്‍ വാര്‍ദ്ധക്ക്യമേ ചാണ്‍  വയറിന്റെ 
നോവുകള്‍ അതിനു പിന്നില്‍  നാലു  വിരക്കിടയുടെ    
തിരുശേഷിപ്പുകള്‍ എല്ലാ സംഹിതകളും ഓതിയ 
വഴികള്‍  നടന്നു സന്മാര്‍ഗ്ഗം വെടിയാന്‍ മനസ്സിന്‍ 
സംഘര്‍ഷത്തിന്‍  ഒടുവിലായി ഏറെ പക്വത 
കൈ വിട്ടു ചുറ്റുമ്പോള്‍ പിന്നെ ഒട്ടുമേ  
അമാന്തിച്ചില്ല ,ലംബമായി തോല്‍വി അറിയിക്കുന്നു 
അറിയാതെ പോകുന്നു വല്ലോ ചില്ല് കൊട്ടാര വാസികള്‍ 
ഇത്ര ഉന്നതമാം ജീവിതസത്യങ്ങള്‍,ഹോ കഷ്ടം    

നഗരവും നരകവും സ്വര്‍ഗ്ഗവും

നഗരവും നരകവും സ്വര്‍ഗ്ഗവും ചുവന്നു കലങ്ങിയ കണ്ണുകള്‍ കാട്ടി 
അയ്യോ അയ്യോ എന്ന് വിളിച്ചു കരഞ്ഞിട്ടും
ഒരല്‍പ്പവും   മനുഷ്യത്വവും  കാട്ടാതെ 
കൗരവ സഭയിലെ ദുരിയോദധരനെന്നോണം   
സൂചി കുത്തുവാന്‍ ഇടം നല്‍കയില്ല ഈ 
നഗരമൊരു നരകമായി മാറുമ്പോള്‍ 
ഒരുവന്‍ കൂടി സ്വര്‍ഗ്ഗ ലോകം പൂകി 
എന്നിട്ടും കരഞ്ഞു കൊണ്ടിരുന്നു ആമ്പുലന്‍സ്      

Tuesday, February 21, 2012

എന്റെ പുസ്തകത്തിന്റെ റിവ്യൂ


ആത്മാവിഷ്‌കാരങ്ങള്‍

പുസ്തകം : ആത്മാവിഷ്കാരങ്ങള്‍ 
രചയിതാവ് : ജി.ആര്‍. കവിയൂര്‍ 
പ്രസാധനം : റാസ്പെറി ബുക്സ് 
അവലോകനം : ഇന്ദിരാബാലൻ "മ്മിഞ്ഞപ്പാലോളം മധുരമുള്ള അമ്മ പറഞ്ഞ ഭാഷയുടെ മന്ത്രവുമായി "ജി.ആർ .കവിയൂരെന്ന പ്രവാസകവി അനുനിമിഷം ജീവിക്കുന്നു. അദ്ദേഹത്തിന്റെ 46 കവിതകളടങ്ങിയ "ആത്മാവിഷ്ക്കാരങ്ങൾ" എന്ന കാവ്യസമാഹാരത്തിലൂടെ കടന്നുപോവുമ്പോളനുഭവപ്പെടുന്നത്‌ നഷ്ടപ്പെടുന്ന പലജീവിതമുഖങ്ങളേയും, ജീവിതസത്യങ്ങളേയുമാണ്‌. പുതിയ കാലഘട്ടം മറന്നുകൊണ്ടിരിക്കുന്ന പല മൂല്യങ്ങളേയും ഓർമ്മപ്പെടുത്തുവാൻ ഈ കവിക്കു കഴിയുന്നു. അതു തന്നെയാണ്‌ യഥാർത്ഥത്തിലുള്ള ഒരെഴുത്തുകാരന്റെ ധാർമ്മികമായ കടമയും. ഹൈക്കുകവിതകളെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള നാലു വരി കവിതകളിൽ ജീവിതത്തിന്റെ അപാരമായ അർത്ഥതലങ്ങളെ സന്നിവേശിപ്പിക്കുവാൻ ഒരളവുവരെ ജി. ആറി. നു കഴിയുന്നു. എന്താണ്‌ കവിത എന്നതിന്‌ ഇന്നു പല നിർവ്വചനങ്ങളുമുണ്ട്‌. എറിയുന്ന കല്ലുപോലെ അതു കഠോരവുമാണ്‌. എന്നാൽ ആത്യന്തികമായി പറയുമ്പോൾ അതു ഹൃദയത്തിൽ നിന്നൊഴുകുന്ന സംഗീതം തന്നെയെന്നു എളിയ എഴുത്തുകാരിയായ ഞാൻ വിശ്വസിക്കുന്നു.അതു വേദനയുടേതാകാം, ആഹ്ലാദത്തിന്റേതാകാം, കലഹത്തിന്റേതാകാം. നിലവിലുള്ള ഹേതുക്കളെ മാറ്റിമറിക്കുന്നതാകാം , കാഴ്ച്ചകളുടേതാകാം, സ്നേഹത്തിന്റേതാകാം, സ്വാതന്ത്ര്യത്തിന്റേതാകാം, പല രൂപഭേദങ്ങളുടെ സ്വരൈക്യമാകുന്നു "കവിത".ഈയൊരു തലത്തിലേക്കു ഈ കവിയുടെ കവിതകളെ ചേർത്തുവെക്കാം. പാരമ്പര്യസംസ്ക്കാരത്തിന്റെ വൃത്തനിബദ്ധതയിൽ നിന്നും തെന്നിമാറി നിയതമായ ഒരു താളം ഈ കവിതകളിൽ ഏകതാനത പുലർത്തുന്നുണ്ട്‌. യഥാർത്ഥ എഴുത്തുകാരെന്നും അസ്വസ്ഥചിത്തരാകും. ലോകദുഃഖങ്ങൾ തന്റേതായിക്കാണനുള്ള കവികൾക്കുള്ള കഴിവ്‌ അപാരമാണ്‌ കവിയുടെ ലോകത്തിൽ കവിതന്നെയാണ്‌ പ്രജാപതിയാകുന്നത്‌. .വിമർശക ചൊൽപ്പടിക്കു നിൽക്കുന്നവരുമല്ല കവികൾ. തന്റെ മനസ്സു പറയുന്നതിനനുസരിച്ചു മാത്രമേ കവിയുടെ തൂലിക ചലിക്കുകയുള്ളു. അതു സത്യസന്ധമായിത്തന്നെ അവരാവിഷ്ക്കരിക്കുന്നു. ഈ സത്യസന്ധതയും കവിയൂർക്കവിതകളിൽ ദർശിക്കാം.
"ആറുകടന്നാലും ആഴികടന്നാലും
അകക്കാമ്പിലൂറുന്നു എന്റെ ഭാഷ"

മനുഷ്യൻ സാഹചര്യങ്ങൾക്കനുസരിച്ചു മാറുമ്പോൾ തനതംശങ്ങളെല്ലാം തന്നെ മറക്കുന്നു. അതു ശരിയല്ലെന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്‌ ഈ വരികൾ. നാമെവിടൊക്കെ പോയാലും എത്ര വലിയവരായാലും തന്റേതായ സംസ്ക്കാരത്തിന്റെ തായ്‌വേര്‌ മുറിക്കാതിരികുക എന്നൊരു ആഹ്വാനവും ഈ വരികളിൽ അന്തർലീനമാകുന്നു. മനസ്സിനുള്ളിൽ വിനയമെന്ന സൗശീല്യം ഉള്ളവർക്കേ ഇങ്ങിനെ കുറിക്കാനാകു. ഈയൊരു ചിന്ത കവിയെ എപ്പോഴും മാതൃഭാഷയോടടുപ്പിക്കുന്നു. വസന്തത്തിന്റെ കൂട്ടുകാരായി മരങ്ങളേയും പക്ഷികളെയും കവി കാണുന്നു, പ്രകൃതി നശീകരണത്തിന്റെ ഇക്കാലത്ത്‌ ഈ ചിന്തകൾ കാണാക്കാഴ്‌ച്ചകളാകുന്നു.ഒന്നാം തീയതി ആവുമ്പോൾ ജീവിതപ്രാരബ്ധങ്ങളിൽ പെട്ടുഴലുന്നവരുടെ ആശങ്കകളാണ്‌ "ഇന്ന്‌ ഒന്നാം തീയതിയാണല്ലോ" എന്ന കവിത. ഓരോ മനുഷ്യരും കടന്നു വന്ന വഴികൾ മറക്കരുതെന്ന അഭ്യർത്ഥനയാണ്‌:നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌ എന്ന രചന. നഷ്ടപ്പെടുന്ന ജീവിതസത്യങ്ങളെ കവി അനുനിമിഷം ഓരോ കവിതകളിലൂടേയും ഓർമ്മിപ്പിക്കുവാൻ ബാധ്യസ്ഥനാകുന്നു. എഴുത്തുകാരൻ സമൂഹത്തിനോടു പ്രതിബദ്ധതയുള്ളവനാണ്‌ .സമൂഹമാണ്‌` ഒരോ വ്യക്തിത്വങ്ങളേയും സൃഷ്ടിച്ചെടുക്കുന്നത്‌. പ്രതിഭാശാലികൾ എതു പ്രതിബന്ധങ്ങളെയ്യും തരണം ചെയ്തു മുന്നിലെത്തും. `സമൂഹത്തിന്റെ ദുഷ്‌ക്കൃതികളെ സമൂലം മാറ്റിയെടുക്കാനാവില്ലെങ്കിലും അന്യായങ്ങൾക്കെതിരെ ആർദ്ദ്രചിത്തരെങ്കിലും പ്രക്ഷോഭകാരികളായ കവികൾ ചൂണ്ടുവിരലുയർത്തുക തന്നെ ചെയ്യും ഈയൊരു ഉദ്യമത്തിൽ ശ്രീ ജി. ആർ. കവിയൂരെന്ന ഈ കവിസുഹൃത്ത്‌ ഒരളവു വരെ വിജയിച്ചിട്ടുണ്ട്‌. എനിയും ഉത്തരോത്തരം കവിതകളെഴുതി "ജി.ആർ. എന്ന പേര്‌ മലയാള കവിതയിൽ അന്വർത്ഥമായിത്തീരട്ടെയെന്ന്‌ ആശംസിച്ചുകൊണ്ട്‌ ഈ ചെറിയ ആസ്വാദനത്തിന്‌ വിരാമമിടുന്നു.
പൂര്‍ണ വിവരങ്ങള്‍ക്ക് താഴെ ഉള്ള ലിങ്കില്‍ നോക്കുക 
http://malayalambookreview.blogspot.in/2012/02/blog-post_20.html

സുഹുര്‍ത്തെ നിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍സുഹുര്‍ത്തെ നിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ 

ഇനി വേണ്ടനിക്ക് പേരും പെരുമയും 
ഓര്‍മ്മകളുടെ മൃതിവലയത്തില്‍ പെട്ടു 
ഉഴലുകയും വേണ്ടിയിനി ,താങ്കളെപോലെ ഉള്ളൊരു 
സുഹൃത്തുള്ളപ്പോള്‍ വേറെ ഉള്ളവര്‍ എന്തിന്
*******************************************************************
ചില സുഹുര്‍ത്തുക്കളെ  നിന്മിഷങ്ങള്‍ക്കുള്ളില്‍
അറിഞ്ഞു  കൊണ്ട്  വിസ്മരിക്കുന്നു 
എന്നാലോ ചിലരെ ആണ് നിമിഷങ്ങള്‍ക്കകം ഓര്‍ക്കപെടുക 
ഞാന്‍ താങ്കളോട് ഇത് തന്നെ ആണ് ചോദിക്കുന്നത് 
സുഹുര്‍ത്തു വലയങ്ങളില്‍ എന്റെ നിലവാരം എവിടെയാണോ ആവോ ?
*******************************************************************
സന്തോഷത്താല്‍ മനസ്സിനെ ഉണര്‍ത്തുകയും 
ദുഃഖത്തില്‍നിന്നും ഹൃദയത്തെ മോചിപ്പിച്ചും 
കഴിഞ്ഞു പോകവേ എനിക്ക് ഒരു  അപേക്ഷയേ  ഉള്ളു 
താങ്കളോട് സുഹുര്‍ത്തെ ദിവസത്തില്‍ ഒരിക്കലെങ്കിലും 
ഒന്ന്  എന്നെക്കുറിച്ച് ഓര്‍ക്കുവാന്‍ സമയം കണ്ടെത്തണേ   
*******************************************************************
ജീവിതം മുറിവുകള്‍ നിറഞ്ഞതെങ്കിലും 
സമയത്തെ മുറുവുണക്കിയായി മാറ്റാന്‍ പഠിക്കു 
തോല്‍ക്കണം എന്നായാലും   മൃത്യുവിന്‍ മുമ്പിലായി 
എങ്കിലും സുഹുര്‍ത്തെ ജീവിതത്തെ ജീവിച്ചു തന്നെ തീര്‍ക്കുക 
*******************************************************************
ഓരോ ഓര്‍മ്മകളിലും നിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നു 
എന്റെ കണ്ണുകള്‍ തേടുന്നത് അവളെ  തന്നെയാണ് 
നിങ്ങളും പ്രാര്‍ത്ഥിക്കുക സുഹുര്‍ത്തുക്കളെ എനിക്കായി എന്തെന്നാല്‍ 
നിങ്ങളുടെ വിളികളില്‍   ദൈവാംശമുണ്ടെന്നാണ്‌ എന്റെ വിശ്വാസം 
*******************************************************************
നിരന്തര ചിന്തയാലും സന്ദര്‍ഭോചിതമായി
മനസ്സിലാക്കുന്നു നിങ്ങളെ പോലെ ഒരു ആള്‍ 
ഉണ്ടായിരുന്നുമില്ല എന്നാല്‍ ഇനി ഉണ്ടാവുകയുമില്ല 
അതിനാലല്ലോ സുഹുര്‍ത്തെ താങ്കളെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്  
`
*******************************************************************
ഇന്ന് `അകലെനിന്നും കണ്ടുടനെ ഒരുവന്‍ ,
സലാം പറഞ്ഞു പോയി,ഓര്‍മ്മകളെ അടിമയാക്കിയകന്നു 
ആര്‍ക്കായിരുന്നോ എന്റെ ജീവന്‍ പണയപ്പെടുത്തിയിരുന്നുവോ   
അവന്‍ തന്നെ എന്നെ ലേലത്തില്‍ വിറ്റൊഴിഞ്ഞല്ലോ ,സുഹുര്‍ത്തെ   
*******************************************************************

Thursday, February 16, 2012

കവിതേ ......!!! ഗാനം ജീ ആര്‍ കവിയൂര്‍


മറക്കാന്‍ കഴിയാത്തൊരു ഈണമാണ് നീ 
പിണങ്ങാന്‍ കഴിയാത്തൊരു ഇണക്കമാണ് നീ   
മധുരം കിനിയും കയിപ്പുനീരാണ് നീ 
കണ്ണില്‍ വിടര്‍ത്തും കനവിന്റെ നേരാണ് നീ 
മണ്ണില്‍ വിടരും കനിയുടെ വേരാണ്  നീ 
മഥിക്കും മനസ്സിന്‍ ആശ്വാസമാണ് നീ 
ഉള്ളിലോതുങ്ങാത്ത വീഞ്ഞിന്റെ ലഹരിയാണ് നീ 
ഉറങ്ങാത്ത ഉണര്‍വിന്റെ പേരാണ് നീ 
അനര്‍വചനീയമാം അനുഭൂതിയാണ് നീ 
ഇരുളിന്‍ നോവിന്‍ വെളിച്ചമാണ് നീ 
നെഞ്ചിന്‍ നിറയും അക്ഷയഖനിയാണ് നീ   
ഋതു ഭേദങ്ങളില്‍ പിരിയാത്തൊരു സഖിയാണ് നീ 
ജീവിത ഭാരത്തിന്‍ അത്താണിയാണ്  നീ  
എന്‍ മതിഭ്രമത്തിന്‍ ഔഷധിയാണ് നീ 
വിരല്‍ തുമ്പില്‍ വിരിയും അക്ഷര നോവാണ് നീ 
നിന്നെ പിരിഞ്ഞങ്ങു കഴിയുവാനാവില്ലല്ലോ കവിതേ .......!!!!

Saturday, February 11, 2012

നിലനില്‍ക്കില്ല ഏറെ ......

നിലനില്‍ക്കില്ല ഏറെ ......സദൃശ്യമായി ഒന്നുമേ നിലനില്‍ക്കില്ല ഏറെ 
എത്രയോ പേരും പെരുമയും തലയെടുപ്പുമായി 
അണിഞ്ഞൊരുങ്ങി നീറ്റിലിറങ്ങി ഏഴു കടലും 
താണ്ടി ഒരു നാള്‍ കടല്‍  ഛേതത്തില്‍ പെട്ട് 
തകര്‍ന്നു കിടക്കവേ പ്രൗഢിയുടെ നാളുകള്‍ 
ഓര്‍ത്തുപോയി ,മനുഷ്യന്‍ ജീവിക്കുന്നു മരിക്കുന്നു 
എന്നാല്‍ ഭൂമി എന്നെന്നും നിലനില്‍ക്കുന്നു 
അതെ സ്ഥലത്ത് വീണ്ടും ഉദിക്കാന്‍ തിടുക്കപ്പെടുന്ന സൂര്യന്‍ 
തെക്ക് വടക്ക് അടിക്കുന്ന കാറ്റ് തിരികെ വന്നയിടത്ത് 
തിരികെ വന്നു ചേരുന്നു ,നദികളും വീണ്ടും വീണ്ടും ഒഴുകി 
കടലില്‍ പോയി ചേരുന്നു ,എന്നാല്‍ കടല്‍ നിറയുന്നില്ല 
മനുഷ്യന്‍ നിര്‍മ്മിക്കുന്നവ അവന്റെ കാലത്തിനപ്പുറം
നിലനില്‍ക്കുമെങ്കിലും നാശത്തിലേക്ക് കുപ്പു കുത്തുന്നുവല്ലോ 

Friday, February 10, 2012

മുന്നേറട്ടെയോ ..............?

മുന്നേറട്ടെയോ ..............?

ചങ്ക് പറിച്ചു കാട്ടുവാന്‍ 
ചങ്ങാതി ഞാനോരു
ചങ്ങന്‍പുഴക്കാരനുമല്ല 
ഇടയില്‍ നിന്ന് പറയട്ടെ 
ഇടപ്പള്ളിയിലെ ഇറയത്ത്‌ പോലും 
നില്‍ക്കുവാനുള്ള യോഗ്യതയോ 
നഷ്ടപ്പെട്ടൊരു കവിതയുടെ വിത 
തേടുന്നു കപിയുടെ പിന്‍ മുറക്കാരനായി
തടുക്കുന്നു അക്ഷരങ്ങളുമായുള്ള 
മല്‍പിടുത്തത്തില്‍ തോറ്റൊരു 
മൂഢനായി കാണുന്നവയെ കുറിച്ച് 
കുത്തി വരച്ചു കഴിയുന്നു 
കവിയുരുകാരനായി നട്ടം തിരിയുന്നു 
നാടുംവീടും വിട്ടു നാടോടിയായി  
നഷ്ടമായോരെന്‍ ഭാഷയുടെ 
ആഴം അളന്നു പരിക്ഷീണനായി മുന്നേറുന്നു  
ആരും അറിയാതെ ഈ ബ്ലോഗുലത്തില്‍   

കുടെവിടെ ....?

കുടെവിടെ ....?


കൂടേ കൂടേ കാക്കയെവിടെ

കാടേ കാടേ മരമെവിടെ?? *

കുഞ്ഞിന്‍ പുസ്തകത്താളില്‍  നിന്നും 

പറന്നങ്ങു  ഇന്റര്‍നെറ്റ്‌ ഏറിയങ്ങ്  

ചെക്കേറിയില്ലേ ടാബ്ലറ്റില്‍   
 
തൊട്ടു നോക്കും  മുന്‍പങ്ങ് റേഞ്ചിനോടൊപ്പം   

പറന്നകന്നില്ലേ!, അയ്യോ കാക്കേ പറ്റിച്ചോ 


മരമെല്ലാം മഴുവിന്‍ വാത്തലയാല്‍ 

അച്ഛനും ചേട്ടനും എഴുതും കവിതയുടെ 

ഇരയായല്ലോ ,കാടെ കാടെ നീ നാടായില്ലേ 

പാടെ എല്ലാം അറിഞ്ഞില്ലേ ,മരവും വേണം കാക്കേ
 
നീയും വേണം, വന്നോളു കുട്ടരെ വച്ചിടാം മരമോന്നന്നായി 

പാടാം വീണ്ടും കാക്കേ കാക്കേ കുടെവിടെ .........

================================================


* മുകളിലത്തെ വരികള്‍ മോഹന കൃഷ്ണന്‍ കാലടി ഫേസ് ബുക്കില്‍ ഇട്ട വരിയാണ് 

അതില്‍ നിന്നുമാണ് മിച്ചം വരികള്‍ എഴുതുവാന്‍ കഴിഞ്ഞത് 

     

Thursday, February 9, 2012

ജീവിത കോണില്‍ തനിയെ


ജീവിത കോണില്‍ തനിയെ 

ജീവിത പാതയില്‍ കാണ്കെ ഇരുന്നു കരയുന്നു ചിലര്‍ 

മറഞ്ഞിരുന്നു കരഞ്ഞു തീര്‍ക്കുന്നു മറ്റു ചിലര്‍  

എന്നെ കരയിപ്പിക്കുന്നവരെ കരയു 

എന്റെ കണ്ണുനീര്‍ തോരും മുന്‍പേ 

മരണത്തില്‍ സുഖം അപ്പോഴേ ലഭിക്കു 

മരണകാരകാനും ചങ്ങലക്കുള്ളില്‍ നിന്ന് കരയട്ടെ 


Dard
ചിലപ്പോള്‍ കരയില്‍ നിന്നും 
കടലിനെ നോക്കി കാണുമ്പോള്‍ 
ചിന്തിക്കാറുണ്ട് ,എന്തിനി കടല്‍ കരയെ വന്നു തട്ടി 
തെറിപ്പിച്ചു തിരികെ കടന്നകലുന്നു 
ഒന്നുകില്‍ കര കടലിനോടു പിണങ്ങി അകലുന്നുവോ 
അതോ കടല്‍ കരയോടോ ,എന്താണ് ഇവരുടെ 
പ്രശ്നം മനുഷ്യനെ പോലെ വല്ല കുടുംബ കോടതിയുടെ 
ഇടപെടല്‍ വേണമോ ,
ഹോ!! പ്രപഞ്ചത്തിന്‍ ഒരു മറിമായമേ 

വൈറസ്സുകളാല്‍ മോചനം തേടാം
മനസ്സ്   തുറക്കാന്‍  ,മതിച്ചു പുളയുവാന്‍,ചങ്ങാത്തത്തിനു 
തുരംഗം വച്ച് ,വഴിയാധാരമാക്കാന്‍ ഐ ഡി യും പിന്നെ      
പാസ്സ് വേര്‍ഡ്‌ എന്ന സൂത്ര വാക്യംഎന്തെന്നു പറയു 
ഞാനൊന്ന് ലോഗിന്‍ ചെയ്യത് വൈറസ്സുകളാം
ടോര്‍ജന്‍ കുതിരയും ഡബ്ലു മുപ്പത്തിരണ്ട് 

പിള്ളേഉഴലഗെന്‍ മുപ്പത്തി ഒന്നിന്‍ പുഴുക്കളെയും നിറച്ചു  

മനസ്സിനകത്തെ കീ കീബോ൪ഡിനെ കുറിച്ചങ്ങു  മറന്നേക്കു 

പിന്നെ കവിതയും കഥയും ലേഖനവും അടങ്ങുന്ന ബ്ലോഗുകളില്‍ 

നിന്നും മുക്തി നേടി ആന്റി വൈറസ്സുകളുടെ നാമവും എലസ്സുകള്‍ക്കും 

പിന്നാലെ പോയിടാം ,  ഓം ശാന്തി ശാന്തി ശാന്തിഃ