Wednesday, November 29, 2017

ഇനിയെന്നാവുമോ ..!!

Image may contain: one or more people


വാല്‍കണ്ണില്‍ വിരഹ മഷിയെഴുതി
കാതരയാളവളുടെ വിറയാര്‍ന്ന ചുണ്ടില്‍
അവളറിയാതെ ഒഴുകി അഷ്ടപദി ശീലുകള്‍
അംഗ ചലനങ്ങളില്‍ മുദ്രകള്‍ മൊട്ടിട്ടു വിരിഞ്ഞു
പൊഴിഞ്ഞ ഇതളുകളില്‍ പറ്റി പിടിച്ചു
മോഹത്തിന്‍ പരാഗരേണുക്കള്‍
മുരളികയുടെ ചുണ്ടില്‍ തനിയാവര്‍ത്തനം
ആകാശ മേലാപ്പില്‍ കരിമേഘ നിറം
നിദ്രാവിഹീനങ്ങളാക്കും  രാവുകള്‍
ഓര്‍മ്മകള്‍ സമ്മോഹനം തീര്‍ക്കും പകലുകള്‍
കണ്‍പ്പീലികള്‍  നൃത്തം വച്ചു തുടിച്ചു ഹൃദയം
നേര്‍ത്ത പദചലനങ്ങള്‍ക്കായി കാതോര്‍ത്തു
മഴയും താളം ചവുട്ടി ഒപ്പം കാറ്റും
അവന്റെ വരവിനിയെന്നാണാവുമോ ...!!

Monday, November 27, 2017

അഞ്ജനാ സുതാ ...(കീര്‍ത്തനം )


അഞ്ജനാ സുതാ ആഞ്ജനേയാ തുണ..!!
അമര വന്ദിതാ അഖിലനായക....
ശ്രീ രാമാ ദാസാ സീതാന്വേഷക......
ശ്രീ കേസരി നന്ദനാ നീയേ തുണ ..!!


രാമനാമ പ്രിയാ രമാ സങ്കടാഹരാ
മമ മാനസ വാസാ മഹാ മതേ......
ചാരുരൂപാ ചാരുഹാസാ രാമ ദാസാ
ചിരം ജീവനെ ചിരം നീയേ തുണ ..!!

അഞ്ജനാ സുതാ ആഞ്ജനേയാ തുണ..!!
അമര വന്ദിതാ അഖിലനായക....
ശ്രീ രാമാ ദാസാ സീതാന്വേഷക......
ശ്രീ കേസരി നന്ദനാ നീയേ തുണ ..!!

ത്രിക്കവിയുര്‍ വാസാ ഹനുമതേ നിൻ
തൃപ്പാദപങ്കജങ്ങളിൽ നമിക്കുന്നേൻ ദേവാ ...
തൃദോഷങ്ങളകറ്റി ഞങ്ങളെ നീ നിത്യം
തൃക്കണ്‍ പാര്‍ത്തു അനുഗ്രഹിക്കണമേ ദേവാ ..

അഞ്ജനാ സുതാ ആഞ്ജനേയാ തുണ..!!
അമര വന്ദിതാ അഖിലനായക....
ശ്രീ രാമാ ദാസാ സീതാന്വേഷക......
ശ്രീ കേസരി നന്ദനാ നീയേ തുണ ..!!

ജീ ആര്‍ കവിയൂര്‍ /26.11.2017

Wednesday, November 22, 2017

പലിപ്രകാവില്‍ വാഴുമെന്‍മ്മ

 Image may contain: 1 person, standingദേവിയാണമ്മ ശ്രീ ദേവിയാണമ്മ
ദയാപരയാണമ്മ  ശ്രീ ലക്ഷ്മിയാണെന്‍മ്മ
ദുഃഖ വിനാശിനിയാണമ്മ  ശ്രീ സരസ്വതിയാണമ്മ
ഭയനാശിനിയാണമ്മ ശ്രീ ഭദ്രയാണെന്‍മ്മ..

പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ

ഞെട്ടുകാവിലമരും ശ്രീ വിദ്യാ രൂപിണിയാണമ്മ നിത്യം
ഞെട്ടറ്റു പോകാതെ ശ്രീയെഴും സിന്ദൂര രൂപിണിയാണെന്‍മ്മ
ഞാലില്‍ ഭഗവതി ഞാനറിയും ശ്രീ  ഭദ്രകാളിയാണെന്‍മ്മ
ഞാറ്റുവേളകളില്‍ വന്നു വരം തന്നു പോകും പടപാട്ടുള്ളോരെന്‍മ്മ

പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ

കൽപീഢത്തിലമരും കൺ കണ്ട ദേവിയാണെൻയമ്മ
കാപട്യം കലരാത്ത സ്നേഹത്തിൻ ശ്രീയാണെൻമ്മ

കടും പായസാന്ന പ്രിയാം അന്നപൂർണെശ്വരിയാണെന്‍മ്മ
കലിയുഗപുണ്യമാണെൻ കരളിലെഴും കാമാക്ഷിയാണെൻമ്മ

പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മ 

കദനത്തിന്‍ ഇരുളകറ്റി മനതാരില്‍
കണ്മഷ ദീപം തെളിക്കുമെന്‍യമ്മ
കുടുംബത്തിന്‍  ഇമ്പമാണെന്‍
കുലദേവിയാണെന്‍  പൊന്‍യമ്മ

പലിപ്രകാവില്‍ വാഴുമെന്‍റെ പരാശക്തിയാണെന്‍മ്മ
പലിപ്രകാവില്‍ വാഴുമെന്‍റെ പാപനാശിനിയാണെന്‍മ്മTuesday, November 21, 2017

കാക്കണേ ..!! (ഭക്തി ഗാനം )മറക്കുവാന്‍ കഴിയുമോ നിന്‍ അടുപ്പം
മയില്‍പ്പീലി തുണ്ടും പുഞ്ചിരിയും ..!!
മതിവരില്ലൊരിക്കലും മനം മയക്കും
മധുരം പൊഴിക്കും നിന്‍ മുരളികയും..!!

കനവുകളൊക്കെ നിറവാക്കും നിന്‍
കാരുണ്യമെന്നും എത്ര പുണ്യം .
കായാമ്പൂവിലും മഴമേഘ കറപ്പിലും
കാണുന്നു നിന്‍ വര്‍ണ്ണ പ്രപഞ്ചം ..!!

ഉരല്‍ വലിച്ചും വെണ്ണയും മണ്ണും കട്ടുണ്ടും
ഉലകമെല്ലാമമ്മയ്‌ക്കു കാട്ടികൊടുത്തു പിന്നെ
ഉഴറി നിന്നൊരു പാര്‍ത്ഥനു ഗീതയോതി 
ഉണ്മയാല്‍ നിന്‍ ലീലകളെത്ര മോഹനം ..!!

രാധക്കും മീരക്കും രുഗ്മിണിയോടും
രാഗവിലോലനാം നിന്‍ അടുപ്പം പക്ഷെ
രാഗാനുരാഗമെന്തെന്നറിയാത്തോരെന്നെ
രാവെന്നും പകലെന്നുമില്ലാതെ കാക്കണേ ..!!

ജീ  ആർ  കവിയൂർ / 20 .11.2017

painting courtesy  from https://yatnamarayoga.blogspot.in/2015/03/luz-poder-e-sabedoria_4.html?spref=pi&m=1

Sunday, November 19, 2017

അയ്യനുണ്ട് അയ്യനുണ്ട് .....

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

മോഹിനിസുതാനാം മോഹനരൂപനേ
മോഹംകളഞ്ഞു വിളിക്കൊപ്പമുണ്ടേ ..!!
കലിയുഗവരദനെ കല്മഷനാശകാ
കാലകാലനന്ദനാ തുണക്കുക  നീ സ്വാമി ..!!

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

അമ്മയ്ക്കു മകനായി പുലിപാലിനായ് സ്വാമി
ആരണ്യകമാം ശബരിമലയിലേറിയങ്ങു
മഹഷീമര്‍ദ്ദനം നടത്തി മോക്ഷവുമേകി
മനംപോലെ മാഗല്യം നടത്തീടാമെന്നു
മഞ്ചമാതാവിനുറപ്പു നല്കിയങ്ങു
പുലിമേലയേറി പന്തളത്തെത്തി  സ്വാമി ..!!

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

അച്ഛനുമമ്മയോടും  ഗുരുക്കന്മാരോടും
അനുവാദംവാങ്ങിത്തിരികെ വന്നങ്ങു
പതിനെട്ടു മലകള്‍ക്കും  മുകളിലായി
പതിയരുന്നു മാലോകനന്മക്കായ് സ്വാമി
ചിന്‍ മുദ്രാങ്കിതനായി തപംതുടങ്ങി ..!!

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

വൃശ്ചികമാസത്തിലായ്  വൃതശുദ്ധി വരുത്തിയങ്ങ്
ആബാലവൃദ്ധജനങ്ങള്‍ സ്വാമിയെ കാണാൻ
കറുപച്ചയണിഞ്ഞു നെയ്യ്തേങ്ങാനിറച്ചു
കര്‍പ്പൂരാരതിയുഴിഞ്ഞിരുമുടിക്കെട്ടി
പമ്പയും കടന്നു കരിമലയേറി ശരംക്കുത്തിയും താണ്ടി
പതിനട്ടുപടികടന്നയ്യനെ കണ്ടുവണങ്ങി
തത്വമസി പൊരുളറിഞ്ഞു മടങ്ങുമ്പോള്‍ ..

അയ്യനുണ്ടയ്യനുണ്ടയ്യപ്പനുണ്ടേ
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ സ്വാമി
ശരണംവിളിപ്പോര്‍ക്കൊപ്പമുണ്ടേ ...!!

ജീ ആര്‍ കവിയൂര്‍ /18.11.2017

Friday, November 17, 2017

കുറും കവിതകള്‍ 742

ജീവിതത്തിന്‍ രണ്ടറ്റം
കൂട്ടി മുട്ടിക്കാന്‍ പരിശ്രമം
സമാന്തിരങ്ങൾക്കു ലംബമായ് ..!! 

വൃശ്ചിക പൊൻ പുലരിയിൽ
മാനംകണ്ടു മനം കുളിർത്തു .
എന്റെ ഒരു മൊബൈൽ ചിത്രം...!!

വൃശ്ചികം  വീണ്ടുമുണർന്നു
ഒരു മുദ്രയണിയാന്‍ മോഹം ..
മനസ്സെവിടെയോ വലം വച്ചു...!!

പുലരി കുപ്പായമണിഞ്ഞ മഞ്ഞ്
മലകള്‍ ചുറ്റി പുഴകള്‍ താണ്ടി വന്നു
കാറ്റൊടോപ്പം ചങ്ങാത്തവുമായ് ..!!

പുലരുന്നുണ്ടിപ്പോഴും
തെയ്യവും തിറയും.
തറവാടിന്‍ മുറ്റത്ത് ഉത്സവം ..!!

കാലങ്ങളെ ബന്ധിപ്പിക്കും
നടപ്പാതകള്‍ തകര്‍ന്നു .
നെല്‍ വയല്‍ മൂക സാക്ഷി ..!!

പുകയും വെയിലും അടുക്കളയിൽ
ഒന്നുമറിയാതെ നന്മയുടെ
കണ്ണുകൾ നിറഞ്ഞു നിന്നു..!!

ശിശിരത്തിലെ  ജാലകത്തില്‍
ഇണപിരിയാത്ത നയനങ്ങള്‍ക്ക്
കുരിവികളുടെ സംഗമം കുളിര്‍മ്മ ..!!

പൂചുടി പൊട്ടു തൊട്ടു
ഗ്രാമം ഒരുങ്ങിയിറങ്ങുന്നു .
കല്യാണ യാത്രക്കായി ..!!

മൗനം ഉറങ്ങികിടന്നു
നാവുനീട്ടിയൊരു അമ്പലമണി .
സ്പര്‍ശനം കാത്ത  മനസ്സുമായ് ..!!

Thursday, November 16, 2017

മറന്നു പോയതെന്തേ ..!!


 Image may contain: plant, flower, nature and outdoor

ശലഭച്ചിറകടിയാല്‍  നാണത്താൽ മിഴികൂമ്പിയൊരു
ശംഖുപുഷ്പത്തിന്‍ ഉള്ളിലെ മിടിപ്പാരറിവുയെന്നു
പ്രഭാത പ്രതോഷസന്ധ്യകളില്‍ മനമറിയാതെ
പ്രക്ഷുബ്ദമാകുന്നതെന്തേ എന്ന് ഓര്‍ത്തറിയാതെ
പൈദാഹങ്ങള്‍ മറന്നുറങ്ങിയ നേരത്തു കിനാകണ്ടു
മൈക്കണ്ണിയാളവള്‍ മാറത്തു വിരലോടിച്ച നേരം
മെല്ലെ കണ്ണുതുറന്നപ്പോള്‍ പാതിരാകുയിലിന്റെ പാട്ടുകെട്ടു
മുളം തണ്ടുമതുമെറ്റ് പാടിയ വിരഹ ഗാനം പെട്ടെന്ന്
മൂളി മനസ്സിന്റെ താളുകളില്‍ കുറിച്ചിട്ടു ഉറങ്ങിയുണര്‍ന്നൊരു
നേരം എത്ര ഓര്‍ത്തിട്ടുമെന്തെ  മറന്നുപോയല്ലോ കഷ്ടം ..!!

Wednesday, November 15, 2017

കുറും കവിതകള്‍ 741

ആറ്റിറമ്പിലെ കുളിരും
മുളംകാടന്റെ  കാഴ്ചകളും
പടിയറങ്ങിതുടങ്ങി ..!!

കിനാക്കണ്ടവനെ
തണലിൽ അൽപ്പനേരം .
കാൽവിരലുകൾ കവിതയെഴുതി ..!!

കടൽക്കരക്കാറ്റിനും മൗനം
കണ്ണ് നിറക്കുന്ന വിശപ്പ് .
ശിശു ദിനാഘോഷം ..!!

ചക്രവാളം നനച്ചു
മഴമേഘങ്ങൾക്കു നീലിമ
നിറഞ്ഞ കടലോരാനന്ദം ..!!

കുറ്റിക്കാടിന്റെ ഇരുളകറ്റി
ചക്രവാളചരുവിൽ
നിന്നുമൊരു സൂര്യ മുഖം ..!!

ജാലകത്തിൽ തട്ടിത്തിളങ്ങി
ഒരായിരം ചന്തം പകർന്നു
രാവിന്‍റെ  അമ്പിളിമുഖം ..!!

ചുണ്ടും ചുണ്ടുമുരുമ്മി
കണ്ണുകളില്‍ തിളക്കം .
ഒറ്റക്കൊമ്പില്‍ രണ്ടു മൈന ..!!

കായലോരങ്ങള്‍ കഥപറഞ്ഞു
ഇമ്പമേറിയ കുടുംബയാത്ര .
തെക്കെന്‍ കാറ്റ് മൂളി ..!!

സിന്ദൂരം ചാർത്തി
അസ്തമയ സന്ധ്യ .
ഇണതേടുന്നു ചില്ലകളിൽ ..!!

Tuesday, November 14, 2017

കുറും കവിതകള്‍ 740


മഴയകന്നു
മണ്ണിൻ മണം  .
കുടചൂടി കൂനിൻ വെണ്മ ..!!

ചാറ്റൽ അകന്നു
വഴിനീളുന്നു വിശപ്പിന്റെ .
കൊളുന്തിൻ ഗന്ധം ..!!

ജന്മം കൊണ്ട് ധന്യത
അനുഭവിക്കാൻ തെരുവോരം
അനാഥ നൊമ്പരങ്ങൾ ..!!

അന്തിവെയില്‍ ചായുമ്പോള്‍
തെരുവോരുങ്ങി എങ്ങും
പലഹാരങ്ങളുടെ മണം..!!

മഞ്ഞിന്‍ വെയിലേറ്റു
പ്രഭാത സവാരിയും
കുശലങ്ങള്‍ പറയും ഗ്രാമം ..!!

മുഖമില്ലാഴ്മിക
ഇരുളിന്റെ മൗനം .
വിശപ്പെറി കൊണ്ടിരുന്നു..!!

കാടിന്‍ വഴികളില്‍
മൗനം ഉറങ്ങി കിടന്നു .
നടപ്പിന്‍ വേഗം കുറഞ്ഞു ..!!

പടികടന്നു പോയ
ബാല്യത്തെ കാത്തു കിടന്നു
ആടാന്‍ മറന്ന ഊഞ്ഞാല്‍ ..!!

ഇന്നിന്റെ സ്വപ്നം
നാളെയുടെ പ്രതീക്ഷ..
കുളിര്‍ നല്‍കും വെളുപ്പകാലം ..!!


ആരുമറിയാ നൊമ്പരം പേറുന്നു
തെരുവോരത്തൊരു
നന്മയാര്‍ന്ന വെണ്മ ..!!

കുറും കവിതകള്‍ 739

എരിഞ്ഞമരുന്നുണ്ട്
കാട്ടുതീക്കൊപ്പം കൈവിട്ട
ജീവനുകളുടെ ഗന്ധം ..!!

വസന്തം പൊഴിഞ്ഞകലുന്നു
കരിഞ്ഞ ചില്ലകളില്‍ .
മൗനം കനക്കുന്നു ..!!

കാറ്റു നിലച്ചു .
പച്ചക്കിളി ചില്ലകളില്‍ 
കാത്തിരിക്കുന്നു വിശപ്പടക്കാന്‍ ..!!

ഇരുളുമൊരു നിത്യ ശാന്തി വരേക്കും
കുളിരേകും  നിന്‍ തണലില്‍
ഇളവേല്‍ക്കാന്‍ മോഹം ..!!

വന്നു നീ വന്നൊന്നു
എന്നോടു ചേര്‍ന്നിരിക്കു
നമുക്ക് ജീവിത യാത്ര തുടരാം ..!!

ഓര്‍മ്മകള്‍ കൈനീട്ടി
വാങ്ങാന്‍ മനസ് പക്ഷെ
ഇപ്പോള്‍ ബാല്യമല്ലല്ലോ..!!

സമാന്തര യാത്ര
ഇനി എത്രനാള്‍ ?..
ഒരു ലംബമാവും വരേക്കുമോ ..!!

അസ്തമയ കിരണങ്ങള്‍
നാളെ നീ വരും എന്നോര്‍മ്മകള്‍
വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിച്ചു ..!!

മനസ്സില്‍ വര്‍ണ്ണങ്ങള്‍
വളപ്പൊട്ടും കണ്ണാടിച്ചിലും
കാലിഡോസ്കോപ്പ് ചിന്തകള്‍ ..!!

ലിപികൾക്കുമപ്പുറം
പറന്നു പൊങ്ങും സ്വാതന്ത്ര്യം
ജീവനം എത്ര ധന്യം..!!

നിലാവിൽ പൊഴിയും
പൂവുക്കളുടെ  ഗന്ധം .
കടവിലെതോണിക്കു മൗനം ..!!

Sunday, November 12, 2017

ആരോ കാത്തിരിക്കുന്നു

 Image may contain: sky, cloud, twilight, tree, outdoor and nature

ആരോ കാത്തിരിക്കുന്നു
അസ്തമയത്തിനപ്പുറത്തു
എനിക്കായി ആണോ എന്നറിയില്ല
അതെ അതിനപ്പുറമാവാം എന്റെ
ഞാൻപോലുമറിയാ ദൈവഹിതം
അങ്ങ് അകലെ ചക്രവാളത്തിനപ്പുറം
ആഴങ്ങളിൽ മരുവുന്ന ശാന്തത
അവിടെ എനിക്കായി കാത്തിരിപ്പുണ്ട്
ആരാലും തൊടാത്ത അമുല്യമാം നിധി
അനശ്വരമാം  അനവദ്യമാം സ്നേഹം  ...!!

ആരോ കാത്തിരിക്കുന്നു
അസ്തമയത്തിനപ്പുറത്തു
ഒറ്റക്കായി അവ കണ്ണും നട്ടിരിക്കുന്നു
സ്വര്ണനിറമാർന്ന നീളൻ മുടിയുമായി
പൂഴിമണലിന്റെ വർണ്ണമായി അവരുടെ
കണ്ണുകൾ തിളങ്ങുന്നു രാത്രിയിലായ്
വജ്രംപോലെ മിന്നുന്നു നിൻ കൈകളിൽ  ..!!


അസ്തമയത്തിനപ്പുറത്തു
എനിക്കായി വീടും ഒരുക്കി
ആരോ കാത്തിരിക്കുന്നു
അവിടെ ലോകം ശാന്തി നിറഞ്ഞതു
സ്വർഗ്ഗതുല്യമാം ഇടാമായിരിക്കാം അങ്ങ്
അസ്തമയത്തിനപ്പുറത്തു ഒരുനാൾ
നീ എന്നെയും അവിടെ കണ്ടിടും നിശ്ചയം ..!!

മനം അറിഞ്ഞു


 Image may contain: sky

നിശയുടെ തോളിൽ ചാഞ്ഞു മയങ്ങും
നിലാവൊളിയായി നിൻ പുഞ്ചിരിയിൽ 
നിഴലായി മാറുവാനേറെ കൊതിച്ചെൻ
നിമിഷങ്ങൾ പതംഗങ്ങളായി മാറിയാല്ലോ   ..!!

അറിയുന്നു ഞാനിന്നു നീ എന്‍ അഭിരാമമായി
അനവദ്യ അനുഭൂതി പകരും ലഹരിയായ്
അനുദിനം മാറുന്നുവല്ലോ നീയത് ഉണ്ടോ
അറിയുന്നു ഞാനെന്‍ വിരഹ കടലിലായ് ..!!

ഓര്‍മ്മകള്‍ പെയ്യുമീ തുലാമഴയുടെ തുടികൊട്ടും
താളത്തിലുണര്‍ന്നിരിക്കുന്നു പാട്ടിന്‍ ശ്രുതി മീട്ടാന്‍
തംബുരുവിന്‍ തന്തുവായി നീ എന്‍ വിരല്‍ തുമ്പിലായ്‌
തുള്ളി കളിക്കുംമെൻ മനമറിയുന്നു  നിന്‍ സാമീപ്യം ..!!

കുറും കവിതകള്‍ 738

ഇളം കാറ്റും ചന്ദനഗന്ധവും
ചുറ്റമ്പലങ്ങളിലെ ഇരുപ്പ്
വാർദ്ധ്യക്കത്തിന് ആശ്വാസം ..!!

നഷ്ടസ്വപ്‌നം തൊട്ടുണർത്തി
നീർപ്പോളകൾ ഉടഞ്ഞു 
കൈവിട്ടകന്ന ബാല്യം ..!!

നന്മമാത്രം ഉള്ളിലൊതുക്കും
സ്നേഹത്തിന് നിറകുടം
മക്കൾക്കായി നെഞ്ചുരുകുന്നു ..!!

അന്തിത്തിരി പകരും
മനസ്സിന്റെ കോണിൽ
അന്തമില്ലാത്ത ആശ്വാസം ..!!

എന്നും തലമുറകളായി
പകരുന്നുണ്ട് തിരിനാളത്താൽ
അന്ധകാരമകറ്റും ജീവിതനന്മ ..!!

വിശ്വാസങ്ങൾ തുള്ളിയുറയുന്നുണ്ട്
വിശപ്പിന്റെ അകത്തളങ്ങളിൽ 
ആരുമറിയാ ഭക്തി ലഹരിയാൽ..!!

മുന്തിരിത്തോപ്പുകളിലൂടെ
മനസ്സിന്റെ പടിയിറങ്ങുന്നു
കാറ്റിനുമുണ്ടൊരു  ലഹരി ..!!

പുലർകാല മേഘങ്ങളിൽ
നിൻ ചിന്തയാളുന്നു എന്നിൽ
മൂകമായി അകന്ന ഇന്നലെകൾ ..!!

നിന്റെ പുഞ്ചിരി പൂവിടരുന്നത്
കോടനാടിന്റെ താഴ്‌വാര 
മനോഹാരിതയിൽ കണ്ടു ..!!

തുളുനാടൻ വെറ്റിലകളിൽ
കണ്ടു നിൻ ചെഞ്ചുണ്ടിന്റെ
മോഹിപ്പിക്കും പുഞ്ചിരി ..!!

ഇടനെഞ്ചിലെവിടേയോ
പൂത്തുലഞ്ഞു ഗോതമ്പിന്റെ
പൂവിരിയും പഞ്ചാബിന് പാടങ്ങൾ..!!


Friday, November 10, 2017

നിന്‍ ആനന്ദ നിറ..!!

 Image may contain: sky, mountain, cloud, outdoor and nature
ഒരു തെന്നലായി വന്നു  കുളിരേകി
നിഴലായി വന്നു  തണലേകി നീ എന്നില്‍
ചോരിയും മഴ മുത്തുകള്‍ പൊഴിച്ച് എന്നിലെ
വിരഹ ചൂടിന്‍ വേദനകളില്‍ മെല്ലെ നീ
പുഞ്ചിരി പൂനിലാവ്‌ പൊഴിച്ച് കണ്ണുകളില്‍
നിദ്രയുടെ പൊന്‍ കതിരുകള്‍ നിറച്ചു
ശലഭ ചിറകാം നിന്‍ ചെഞ്ചുണ്ടുകളാല്‍
ചുംബന മധുരം നിറച്ചു വസന്തത്തിന്‍
വെള്ളരിപറവകള്‍ പറന്നു  ലാഘവം
സുഖ സ്വപ്നത്തിന്‍  ആനന്ദം നിറച്ചു..!!

Thursday, November 9, 2017

കുറും കവിതകള്‍ 737

സന്ധ്യയുടെ തുടിപ്പും
ഇരുഹൃദയങ്ങളുടെ മിടിപ്പും
കടൽ കരയെ പുണർന്നകന്നു ..!!

മഴത്തുള്ളികൾ മുത്തമിട്ടകന്നു
വിരഹത്തിന്‍ നോവുമായ്
കാത്തു കിടന്നു പച്ചകുരുമുളകുകള്‍ ..!!

നടുമുറ്റത്തു കാത്തു കിടന്നു
കൊണ്ടാട്ടങ്ങളും  ഈറനണിയിച്ചു
തെളിയും അന്തിതിരികളും ..!!

വലംവച്ചു വരുന്നുണ്ട്
തീരാ ദുഖങ്ങള്‍ പേറും
അമ്മ മഴക്കാറുകള്‍ മാനത്തു ..!!

വിശപ്പിന്‍ കണ്‍ തുടക്കും
വിഭവങ്ങള്‍ ഒരുങ്ങി .
ചിരിക്കുന്ന ഗാന്ധിയുടെ വരവും കാത്തു ..!!

മിഴിയിണകള്‍ വിടര്‍ന്നു
നഷ്ട ബാല്യത്തിന്‍
രുചിമുകുളങ്ങള്‍ നീരണിഞ്ഞു ..!!

പഞ്ഞിമേഘങ്ങള്‍ മുത്തമിട്ടു
ഗോൽകൊണ്ട മലമുകളില്‍
നഷ്ട സ്വപ്‌നങ്ങള്‍ കണ്ചിമ്മി ..!!

മുഗളായ് മസാല തേച്ച
കോഴിഒരുങ്ങി തെരുവില്‍ .
വിശപ്പിന്‍മിഴികള്‍ നിറഞ്ഞു ..!!

പാഠപുസ്തകത്താളുകളില്‍
കാണാത്ത പ്രകൃതിയിലെ
വിദ്യാഭ്യാസ കാഴ്ചകളില്‍ മനമുടക്കി ..!!

പതിയിരുപ്പുണ്ട് വളവുകളില്‍
രംഗ ബോധമില്ലാത്ത കോമാളി
സൂക്ഷിച്ചാൽ ദുഖിക്കേണ്ട ..!! 

Sunday, November 5, 2017

കുറും കവിതകള്‍ 736

അങ്ങ് അകലെയെവിടയോ
ചക്രവാളചരുവിലായ്
കാത്തിരിപ്പുണ്ട്  ചാകര...!!

മൂകമായ് നോവുകളുടെ
നാമ്പുകള്‍ക്ക് അവസാനമായ്
കാത്തിരിപ്പിന്റെ ലഹരി ....!!

ബാണാസുര സേതുവില്‍
മനം മയങ്ങി ഒടുങ്ങാന്‍
ഒരുങ്ങുന്നു  സന്ധ്യ ...!!

വിരഹഗാനത്തിനവസാന
വരികളില്‍ മുങ്ങി പൊങ്ങും
മാറ്റൊലിക്ക് കാതോര്‍ത്ത് ...!!

ഓളങ്ങളില്‍ താളംതല്ലി
ജീവിത വഞ്ചി നീങ്ങി
പ്രതീക്ഷയുടെ മറുകര തേടി ..!!

വിശപ്പിന്റെ തീരങ്ങളില്‍
ആശ്വാസമായ് കാത്തു കിടപ്പു
തട്ട് വിഭവങ്ങളുടെ ചിമിഴ് വെട്ടം ..!!

ഓലപ്പീലിക്കിടയിലൊരു
കതിരോളിവെട്ടം .
കണ്ണുകളില്‍ പുലരി തുടിപ്പ് ..!!

സൂര്യകിരണങ്ങലുടെ തിളക്കം
നിമിഷങ്ങളുടെ മിടിപ്പില്‍
പുനര്‍ജനികാത്തു മഞ്ഞിന്‍കണം..!!


കാലുകള്‍ക്ക് കാലത്തിന്റെ
നോവുകള്‍ നല്‍കി
വെളിച്ചം പടിയിറങ്ങുന്നു ..!!

ഇലകൊഴിഞ്ഞ ചില്ലകളില്‍
വസന്തം പൂത്തിറങ്ങി.
തെന്നലിനു സുഗന്ധം ..!!

അറബ് സന്ധ്യ
തീരത്തുമെയുന്ന സംഗീതം 
കാറ്റിനു അത്തറിന്‍ ഗന്ധം..!!

ചിറകൊതുക്കി
പരുങ്ങുന്നുണ്ട്
അത്താഴവിരുന്നിനിര ,,!!

ജീവിത സന്ധ്യകള്‍ തേടുന്നു
കഴുക്കിത്തില്ലാ കയങ്ങള്‍
കാറ്റിനു വിയര്‍പ്പിന്‍ മണം..!!

മുത്തശി കഥകേള്‍ക്കാന്‍
വെമ്പുന്ന കുരുന്നുകള്‍
കാറ്റു പിറുപിറുത്തു ..!!

പ്രണയാകാശത്തിലാകെ ...!!

മാമരം വിറകൊണ്ടുനിന്നു  രാവിന്‍റെ
ഇരുളിമയിലായ് മമ മാനസം തേങ്ങി
നീ വന്നെന്‍ ആത്മ ശിഖരത്തിലൊരു കൂടു കുട്ടുക
വന്നു നീ വന്നു ഒരു കുളിര്‍ തെന്നലായ്  എന്നെ
വിരഹചൂടില്‍ നിന്നും കുളിരേകി കരകയറ്റുക
നിന്‍ സ്വരരാഗ വസന്തത്തിന്‍ ശ്രുതിയാലെ വീണ മീട്ടി
നിന്‍ സ്വര്‍ലോക തല്‍പ്പത്തിലുറക്കുകയെന്നെ..!!
കനവിലും നിനവിലും നിന്‍ ഓര്‍മ്മപൂക്കളുടെ
കമനീയ സുഗന്ധത്താലെന്നില്‍ നിത്യം ചുരത്തുക
അക്ഷര പൂമഴയായ് കവിതയുണര്‍ത്തുക
മാറട്ടെ ഞാനൊരു ചിത്ര പതംഗമായി
പാറിപറക്കട്ടെ പ്രണയാകാശത്തിലാകെ ..!!

Thursday, November 2, 2017

ആവുന്നില്ല എന്നാല്‍ ..!!

Image may contain: outdoor


പഴംതമിഴ് പാട്ടിലെ പൈങ്കിളി പെണ്ണെ
നിന്നെ കുറിച്ചോന്നെഴുതാനെനിക്ക്
വട്ടെഴുത്തും കോലെഴുത്തും പിന്നെ
മലയാണ്മയും പോരാതെ വന്നുവല്ലോ
എത്ര എഴുതിയാലും മതിവരില്ല നിന്‍
കണ്‍മിഴിപൂവിനെ ചുറ്റി നടക്കും
മത്തഭ്രമരമായ് ഞാനങ്ങു മാറിപോയി
മൂളിയകലും കിനാക്കളിലെന്നും നീയൊരു
കിട്ടാക്കനിയായിരുന്നു പെണ്ണെ ...!!
എന്നറിവിന്നാക്ഷരങ്ങളെതു 
നികുഞ്ചത്താലളന്നു നോക്കിയിട്ടും
വാക്കുകള്‍ കിട്ടുന്നില്ലല്ലോ വര്‍ണ്ണിക്കാനായ്..!!