പ്രണയത്തിന്റെ പൂർണമാകാത്ത കഥ
പ്രണയത്തിന്റെ പൂർണമാകാത്ത കഥ
ഒരേ ഒരു നിമിഷം നിന്നെ ഓർക്കുന്നു,
ഹൃദയത്തിൽ നിറഞ്ഞു ഞാൻ പാടുന്നു.
പക്ഷേ പ്രണയത്തിന്റെ കളിയിൽ ഞാൻ തോൽക്കുകയായി,
ഈ ഓർമ്മകളിൽ ഞാൻ ദു:ഖം അനുഭവിക്കുന്നു.
നിന്റെ കണ്ണുകളുടെ ആഴത്തിൽ ഞാൻ മുങ്ങിയിരുന്നു,
പക്ഷേ സ്വപ്നങ്ങളിലേക്കാണ് ഞാൻ മുങ്ങിപ്പോയത്.
നിന്റെ ചിരിയുടെ മായാജാലം എങ്ങനെ ഞാൻ പറയും,
ഞാൻ തന്നെ മറന്നുപോയി.
ഓരോ ശ്വാസവും നിന്റെ പേരിന്റെ സത്യം ഞാനറിയുന്നു,
ഓരോ ചലനത്തിലും നിന്റെ സാന്നിധ്യം ഞാനറിയുന്നു.
നിനക്കായ്,
ഞാൻ എവിടെ എവിടെ തിരയുന്നുണ്ട്,
നിന്നെ കാണുവാനായി.
നിനക്കായ്, എത്ര കാലം നിന്നെ ആഗ്രഹിച്ചു,
പക്ഷേ കാലം എനിക്ക് എതിരായിരുന്നു,
അങ്ങിനെയാണ് ഞാൻ തോൽക്കുന്നത്.
ഇപ്പോൾ നിന്റെ ഓർമ്മകളുടെ ഒരു ലോകം സൃഷ്ടിച്ചിട്ടുണ്ട്,
ആ ലോകത്തിൽ,
ഞാൻ നിന്നെ ഒരുനാൾ വിളിക്കുന്നു.
"ജി.ആർ." എന്ന ഹൃദയം പ്രണയത്തിന്റെ ദർശനമാണ്,
എല്ലാ വേദനകളിലും ഞാനനുഭവിക്കുന്നതിന്
നിന്നെ കുറിച്ച് പറയുവാനാണ്.
ജി ആർ കവിയൂർ
26 11 2024
Comments