"ഓർമ്മകളുടെ തീരത്തിൽ" (ലളിത ഗാനം)
"ഓർമ്മകളുടെ തീരത്തിൽ" (ലളിത ഗാനം)
നെഞ്ചിനുള്ളിൽ ഓമനിക്കാനിന്നും
നിന്നോർമ്മകൾ മാത്രം നിൽക്കും
നിഴലായി, തണലായി കൂടെ
ജീവിത പാതയിൽ നീങ്ങും കൂടെ.
ഓളങ്ങൾ നിറഞ്ഞു ചഞ്ചാടും
നദി കരയോട് പറഞ്ഞു തീർക്കാതെ
ആഴിയിൽ പോയ് ചേരുമ്പോഴും
കരഞ്ഞു തീരത്തോടെന്താ പറയുക?
നാളെയുടെ കിനാവുകൾ കൊണ്ട്
തുടരുന്നൊരു ജന്മാന്തര യാത്ര
നീയുമൊരു ചുവടുവെക്കുമോ വീണ്ടും?
സ്നേഹത്തിൻ ഗന്ധമായി മാറുമോ?
ജീ ആർ കവിയൂർ
29 12 2024
Comments