ജീവിത പാത
ജീവിതപാത.
പവിഴം പോലുള്ള മുന്തിരി ചാറ്
പളുങ്ക് പാത്രത്തിലായ്
ചുണ്ടോടടിപ്പിക്കും മുമ്പേ
വീണുടയുന്നുവല്ലോ ജീവിതം പോലെ.
ഓർക്കുവിൻ ഓരോ നിമിഷവും
ഓമർഖയാമിന്റെ വരികൾ
ജീവിതം വീണ്ടു തളിർക്കാൻ തക്ക
ഒരു രസം നിറയ്ക്കുക ഉള്ളിലായ്.
ചെറു മധുരവും, ചെറു നൊമ്പരവും
കൂടിത്തിരയുന്ന ജീവിതപാത.
സന്ധ്യാ വെളിച്ചം മങ്ങി മാറുന്നതുപോലെ
കാലം ചലിച്ചുപോകും മൗനത്തോടെ.
ചന്ദ്രൻ പകരുന്ന ശാന്തി പോലെ,
നിന്റെ ഹൃദയം വെളിച്ചമാകട്ടെ.
ജീവിതം അങ്ങിനെയൊരു പാട്ടുപോലെ,
നാളുകൾ നിറച്ചുനിൽക്കട്ടെ സന്തോഷം.
ജീ ആർ. കവിയൂർ
17 11 2024
Comments