രാവേറെയായല്ലോ
രാവേറെയായല്ലോ
രാവേറെയായല്ലോ
രാത്തിങ്കളുദിച്ചുവല്ലോ
രാക്കിളികൾ പാടിയല്ലോ
രാമല്ല പൂത്തല്ലോ
രാഗാദ്രയായി നീ എന്തേ ഉറങ്ങിയില്ല
രാവിൻ മിഴികളിൽ സ്വപ്നം തീരാതെന്നും
മൗന സ്നേഹഗീതം, നിന്റെ മനസ്സറിയുന്നോ
ചാരേ പൊഴിക്കുന്നു ചന്ദ്രിക തൂവെട്ടം
നാളേറെയായല്ലോ നിന്റെ വാത്സല്യം തേടുമ്പോൾ
നിഴലായി വന്നു മൂടും മിഴികളിൽ നീ തന്നെയാണോ
പുണ്യദിനങ്ങളാൽ വന്നു പ്രണയ സന്ധ്യയിൽ
നിശ്വാസമായി നീ തീണ്ടുമെൻ വിരഹത്തിൻ നീലച്ചായം
ജീ ആർ കവിയൂർ
15 11 2024
Comments